ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2009, ഡിസംബർ 28, തിങ്കളാഴ്‌ച 2 അഭിപ്രായ(ങ്ങള്‍)
Bookmark and Share

ചില നേരങ്ങളിൽ അങ്ങിനെയാണു.
ചില കാഴ്ചകൾ, വാക്കുകൾ, അറിവുകൾ, മുഖങ്ങൾ, സംഭവങ്ങൾ, വാർത്തകൾ, ........അങ്ങിനെ ഒരു പാട്‌..
എല്ലാം നമ്മെ അലോസരപ്പെടുത്തികൊണ്ടിരിക്കും. ചിന്തകൾക്ക്‌ തീ പിടിപ്പിക്കും. മൻസ്സെന്ന മഹാസാഗരത്തെ സുനാമികൾ കൊണ്ട്‌ പ്രക്ഷുബ്ധമാക്കും
ചിലത്‌ ചില നേരം കുപ്പിക്കണ്ടം പോലെയാണ`. തൊണ്ടതൊടാതെ വിഴുങ്ങാൻ ഒത്തിരി പ്രയാസമാണ`. എന്തെങ്കിലും എവിടെയെങ്കിലുമൊക്കെ നീറ്റൽ സ്രഷ്ടിക്കും.എങ്ങനെയെങ്കിലും വിഴുങ്ങിയാൽ തന്നെ ദഹിക്കാനും ഒത്തിരി പാടാ....
എന്നാലോ എടുത്ത്‌ ദൂരെ കളയാനും പറ്റില്ല. വഴിയിൽ കിടന്ന് വല്ലവന്റെയും കാലിലോ കയ്യിലോ കൊണ്ടാൽ അതും പ്രശ്നം തന്നെ.. എന്നാൽ പിന്നെ എടുത്ത്‌ ഭദ്രമായി പൊതിഞ്ഞ്‌ ഷെൽഫിൽ വെചു പൂട്ടാമെന്നു വെച്ചാലോ ... പ്രതേകിച്ചു ഗുണം ഒന്നുമില്ല. എനിക്കും മേൽ പറഞ്ഞ ലതിനും
ഐഡിയാ.......
അങ്ങനെ ഞാൻ ഒരു വഴി കണ്ടെത്തി...
എല്ലാം കൂടി പെറുക്കിക്കൂട്ടി ബൂലോഗത്തിൽ പോസ്റ്റുക.
ആർക്കും ഒരു ശല്യവുമില്ല..ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ... മറ്റുള്ള മഹാശല്യക്കാർക്കിടയിൽ നമ്മളാര`...... അല്ല.. പിന്നെ......
ഇതിലൂടെ കടന്നു വരുന്നവർ ശ്രദ്ദിക്കുക...
ഞാനെന്റെ ചിന്തകൾക്കു ചൂട്‌ പിടിപ്പിക്കുന്ന അലോസരപ്പെടുത്തുന്ന സുനാമികൾ സ്രഷ്ടിക്കുന്ന കുപ്പിക്കണ്ടങ്ങൾ ഇവിടെ വാരി വിതറുകയാണ`..
ചിലത്‌ ഓർമപ്പെടുത്തലുകളാകാം....
ചിലത്‌ മനോഹരങ്ങളായ അനുഭവങ്ങളാകാം.... അറിവുകളാകാം.....
ചിലത്‌ ശരിയാകാം.... തെറ്റാകാം........
ചിലത്‌ മൂർച്ച കൂടിയതാകാം...
ചിലതിന` ഇരുതലയും മൂന്ന് തലയും അങ്ങിനെ ഒത്തിരി തലകൾ കണ്ടേക്കാം.....
ചിലതിന` മഷിയിട്ട്‌ നോക്കിയാൽ പോലും വാലോ തലയോ കണ്ടില്ലെന്നും വരാം....
അങ്ങനെ പല രീതിയിൽ പല രൂപത്തിൽ പല രീതിയിൽ പലതും കണ്ടേക്കാം......
ഇതിലൂടെ കടന്നു പോകുംബോൾ നിങ്ങൾക്കു ഇഷ്ടപ്പെടുന്നതോ മുറിപ്പെടുത്തുന്നതോ ആയ എന്തെങ്കിലും ഒന്നു കണ്ടാൽ ഇനി അഥവാ ഒന്നും ഒന്നിനും കൊള്ളാത്തവയാണു എന്നെങ്കിലും തോന്നിയാലോ കമന്റെന്ന ഒരു കുപ്പി അവിടെ വെക്കാൻ മറക്കരുത്‌...
ഞാനതു തല്ലിപ്പൊട്ടിച്ചോളാം..................

സ്നേഹത്തോടെ.......... കംബർ


Related Posts with Thumbnails

Related Posts with Thumbnails