ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, മേയ് 9, ഞായറാഴ്‌ച 10 അഭിപ്രായ(ങ്ങള്‍)
Bookmark and Shareഈയിടെ മക്കയിലെ മസ്ജിദുൽ ഹറമിന്റെ മുന്നിലെ അബ്രാജ് അൽ ബൈത്ത് ടവറിനു സമീപത്തു കൂടെ നടന്ന് പോകുന്ന സമയത്ത് എന്റെ കഫീൽ (മുതലാളി ) എന്നോട് ഒരു കാര്യം പറഞ്ഞു.,
"നോക്കൂ..ഈ കെട്ടിടം കേവലം ഒന്നോരണ്ടോ മാസങ്ങൾക്കകം ലോകപ്രശസ്തമായിത്തീരും".
മുന്നിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന ഏഴു കെട്ടിടങ്ങളുടെ കൂട്ടമായ ഫുന്ദുഖ് അബ്രാജ് അൽ ബൈത്ത് എന്ന ഹോട്ടൽ സമുച്ചയത്തെ ചൂണ്ടിയാണു അദ്ധേഹം അത് പറഞ്ഞത്.,
"എങ്ങനെ.."എന്നിൽ ജിജ്ഞാസ ഉണർന്നു..,
"യു, എ,ഇ യിലെ ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരിക്കും ഇത്.."എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ അദ്ധേഹം വിസ്തരിച്ചു.., എന്തോ ഞാനത് മൈൻഡ് ചെയ്തില്ല., ചുമ്മാ പുളുവടിക്കുക എന്നത് സൌദികളുടെ ഒരു പൊതു സ്വഭാവമാണു.., (മലയാളികളും ഒട്ടും മോശമില്ല) ഇടക്കിടക്ക് കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമൊക്കെ ഞാൻ പൊക്കിപ്പറയാറുണ്ട്., അതിനാൽ എനിക്കിട്ട് ഒരു ആപ്പ് വെക്കാനായിരിക്കും ഇതിയാനിതൊക്കെ വിളമ്പുന്നത്..,
കുറച്ച് ദിവസങ്ങൾക്ക് ശേഷം ബൈലുക്സ് ചാറ്റ് റൂമിൽ വെച്ച് എന്റെ ഒരു സുഹ്രത്ത് എന്നോട് ചോദിച്ചു.., ഞാൻ മക്കയിലാണു ജോലി ചെയ്യുന്നതെന്ന് അവനറിയാം..മക്കയിലെ പുതുതായി പണിയാൻ പോകുന്ന ക്ലോക്ക് ടവറിലെ ക്ലോക്കിന്റെ വലിപ്പം എത്രയാണെന്നറിയാമോ എന്ന്..,
ഞാൻ പറഞ്ഞു..എനിക്കറിയില്ലാന്ന്., പക്ഷേ അതെന്നെ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയണമല്ലോ എന്നൊരു താത്പര്യം ഉണർത്തി.., എനിക്ക് കിട്ടിയ വിവരങ്ങൾ ഇവിടെ ഞാൻ മാന്യ വായനക്കാരുമായി പങ്ക് വെക്കുന്നു..,

                              
                  നിർമ്മാണം പുരോഗമിക്കുന്ന ഫുന്ദുഖ് അബ്രാജ് അൽ ബൈത്ത്.. 2009 ലെ ദ്രശ്യം

മക്കയിലെ മസ്ജിദുൽ ഹറമിന്റെ ഒന്നാം നമ്പർ കവാടമായ ബാബു മലിക്ക് അബ്ദുൽ അസീസിന്റെ മുൻ വശത്തുള്ള വിശാലമായ മുറ്റത്തോട് ചേർന്നാണു ഫുന്ദുഖ് അബ്രാജ് അൽ ബൈത്ത് (മക്ക റോയൽ ക്ലോക്ക് ടവർ ) എന്ന ഏഴ് കെട്ടിടങ്ങളൂടെ സമുച്ചയം നിലകൊള്ളുന്നത്.., അതിലെ ഏറ്റവും നടുവിലുള്ള കെട്ടിടമാണു ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുന്നത്..,പണി പൂർത്തിയായാൽ 817 മീറ്റർ ഉയരം ഉണ്ടാകും ഈ കെട്ടിടത്തിനു.., അതായത് ദുബായിലെ ബുർജ് ഖലീഫയേക്കാൾ വെറും പതിനൊന്ന് മീറ്റർ മാത്രം കുറവ്.., എന്തേ ഞെട്ടിപ്പോയോ..

                                                      ക അ ബയുടെ ഭാഗത്ത് നിന്നുള്ള ദ്രശ്യം

തായ്‌വാനിലെ തായ് പേയ് ടവറാണു ഇന്ന് നിലവിൽ ഉയരത്തിൽ രണ്ടാമൻ..,  ജൂണിലോ ജൂലൈയിലോ നിർമ്മാണം പൂർത്തിയാക്കുമ്പോൾ ആ  റെക്കോർഡ് ഇനി മക്കയിലെ  ഫുന്ദുഖ് അബ്രാജ് അൽ ബൈത്തിനു സ്വന്തം.., അറബിയിൽ ഫുന്ദുഖ് എന്നാൽ ഹോട്ടൽ എന്നാണർത്ഥം.., അബ്രാജ് എന്നാൽ ടവറുകൾ എന്നും.., അതായത് ഹോട്ടൽ ആവശ്യത്തിനു മാത്രം നിർമിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതിയും വന്ന് ചേരുന്നു..,
ഈ ടവർ 622 മീറ്റർ വരെ കോൺക്രീറ്റിലാണു നിർമിച്ചിരിക്കുന്നത്,ഏകദേശം 530 മീറ്റർ ഉയരത്തിൽ 45 മീറ്റർ നീളവും 43 മീറ്റർ വീതിയുമുള്ള ഒരു പടു കൂറ്റൻ ക്ലോക്ക് സ്ഥാപിക്കുന്നുണ്ട്..,ഏറ്റവും മുകളിലായുള്ള ചന്ദ്രക്കല സ്തൂപം ലോഹ നിർമ്മിതമാണു..അതിനു മാത്രം ഏകദേശം 155 മീറ്റർ ഉയരം ഉണ്ടാകും..,

                                                നിർമ്മാണം പൂർത്തിയായാൽ ദേ ഇങ്ങനിരിക്കും

ഇന്ന് ലോകത്ത് നിലവിലുള്ളതിൽ വെച്ചേറ്റവും വലിയ ക്ലോക്ക് ലണ്ടനിലെ ബിഗ്ബെൻ ടവറിലുള്ള ബിഗ്ബെൻ ക്ലോക്കാണു..അതിനേക്കാൾ ആറു ഇരട്ടി വലുപ്പമുള്ള ക്ലോക്കാണു ഇവിടെ സ്ഥാപിക്കപ്പെടുന്നത്.., ദേ പിന്നേം  ഞെട്ടിയോ..
ഈ ക്ലോക്കിനെ പ്രത്യേകത ഗ്രീനിച്ച് സമയത്തിനു പകരം മക്കയിലെ സമയമായിരിക്കും ഇതിൽ കാണിക്കുക എന്നതാണു..,മറ്റൊന്ന് ഈ ക്ലോക്കിലെ സമയം പകൽ സമയങ്ങളിൽ 12 കിലോമീറ്റർ ദൂരെ നിന്നും രാത്രി സമയങ്ങളിൽ പ്രകാശസംവിധാനങ്ങളുടെ സഹായത്താൽ 17 കിലോമീറ്റർ ദൂരെ നിന്നും വരെ കാണാൻ സാധിക്കും എന്നതാണു..,ഇനി മക്കയിലെ വിശുദ്ധക അബായിലേക്ക് വരുന്ന വിശ്വാസികൾക്ക് ഒരു വഴി കാ‍ട്ടിയായി ഈ ടവർ മാറും എന്നർത്ഥം..മാഷാ അള്ളാ......
എഴുപത്തിയാറു നിലകളിലായി ഉയർന്ന് നിൽക്കുന്ന മക്ക റോയൽ ക്ലോക്ക് ടവറിൽ ഏകദേശം 3000 മുറികൾ താമസത്തിനായി ഉണ്ടാകും എന്നാണു കണക്കാക്കപ്പെടുന്നത്..,മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എല്ലാ റൂമുകളിൽ നിന്നും പരിശുദ്ധ ക അബയെ നേരിൽ കാണാൻ കഴിയുന്ന വിധമാണു ഇതിന്റെ നിർമ്മിതി എന്നതാണു..,
2004 ൽ നിർമ്മാണം ആരംഭിച്ച ഈ ടവറിന്റെ നിർമ്മാതാക്കൾ ഫെയർമൌണ്ട് ഹോട്ടൽ ഗ്രൂപ്പാണു.., ദർ അൽ ഹന്ദാസ് എന്ന ആർക്കിടെക്റ്റിന്റെ രൂപകല്പനയിൽ സൌദി ബിൻ ലാദിൻ കമ്പനിയാണു ഇതിന്റെ നിർമ്മാണം കരാറെടുത്തിരിക്കുന്നത്..,
ഇതിന്റെ മറ്റൊരു സവിശേഷത എന്താണെന്ന് വെച്ചാൽ ഈ ഹോട്ടലിൽ നിന്നുള്ള വരുമാനം മുഴുവനും മക്കയിലെ മസ്ജിദുൽ ഹറമിന്റെയും ക അബയുടേയും സംരക്ഷണത്തിനായി വഖഫ് ( നേർച്ചയാക്കുക) ചെയ്ത് മാറ്റി വെച്ചിരിക്കുന്നു എന്നതാണു.. മാഷാ അള്ളാ...തബാറക്കള്ളാ...

കൂടുതൽ വിവരങ്ങൾക്ക്:സൌദി ഗസറ്റ്,   അറബ് ന്യൂസ്,  

യു, എ,ഇ,യിലെ ബുർജ് ഖലീഫയെക്കുറിച്ച് ഞാൻ മുമ്പൊരു പോസ്റ്റ് ഇട്ടിരുന്നു, താല്പര്യമുള്ളവർക്ക് ഇവിടെ കയറി നോക്കാം
Related Posts with Thumbnails

Related Posts with Thumbnails