ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

ബെർതേ ഓരോന്ന് ആലോചിച്ച് ഇരിക്കുക യായിരുന്നു...
വെറും വെറുതേ....എവിടെ
റോഡ് സൈഡിലൊരു കരിങ്കൽ കഷ്ണത്തിന്മേൽ..അല്ലാതെവിടെ..

ഒറ്റക്കിരിക്കുവാണെങ്കിൽ അത് റോഡ് സൈഡിൽ തന്നെയിരിക്കണം..

റോഡ്..പലജാതി മുഖങ്ങൾ, പലജാതി ലക്ഷ്യങ്ങൾ, പലജാതി വാഹനങ്ങൾ..അതൊക്കെയിങ്ങനെ തലങ്ങും വിലങ്ങും നീങ്ങുകയാണു..പല രീതികളിൽ, പല ഭാവങ്ങളിൽ , ചിലത് ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നുണ്ടാവാം..ചിലത് എത്തിച്ചേർന്നയിടം ലക്ഷ്യമാക്കിയിട്ടുണ്ടാവാം..ചിലത് ലക്ഷ്യസ്ഥാനത്തെത്താതെ പൊഴിഞ്ഞ് വീണിട്ടുണ്ടാവാം..ചിലത് ഒരു ലക്ഷ്യവുമില്ലാതെ കറങ്ങി നടക്കുന്നുണ്ടാവാം..റോഡങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണു..കുതിച്ചും കിതച്ചും ഇടക്ക് നിന്നും പിന്നെയും കുതിച്ചും...
ചുമ്മാ റോഡിലേക്കങ്ങനെ നോക്കിയിരിക്കുന്നത് ഒരു രസം തന്നെയാണു..വായ് നോട്ടം എന്ന് വിളിക്കല്ലേട്ടോ..ഇത് അതല്ല..

റോഡ്..   അത് ഏതുമാവാം...കയ്യിൽ ഒരു കട്ടനും    കൂടിയായാൽ    കേമം...പക്ഷേ ഇവിടെയതൊന്നുമില്ല..
ചുമ്മാ വെറും ചുമ്മാ ഇരിക്കുന്നു.
നരച്ച കള്ളികളുള്ള കുപ്പായമിട്ട ഒരു പൂച്ചക്കുഞ്ഞ് സാവധാനം നടന്ന് വന്ന് അടുത്ത് ഇരിപ്പുറപ്പിച്ചു...അടുത്തെന്ന് പറഞ്ഞാൽ അത്ര അടുത്തല്ല..ഒന്ന് രണ്ട് മീറ്റർ മാറി ...അതങ്ങനെ ഇരിക്കുന്നു..നോക്കുന്നു...പോ അവിടുന്ന്..ന്ന് പറയണമെന്നുണ്ട്..അല്ലേ വേണ്ട..

ചില   സ്നേഹിതന്മാരുണ്ടിങ്ങനെ...  .അടുത്തും അകലെയുമല്ലാതെ...ചിലപ്പോ നമ്മൾവിചാരിക്കും..ഉറ്റചങ്ങാതിയാണെന്ന്..എന്നാലോ ഒരു വഹക്ക് കൊള്ളില്ല.. നമ്മളെ കാണാനോ കേൾക്കാനോ അറിയാനോ  മുതിരില്ല...ഇനി നമ്മളായിട്ട് മുൻ കൈയ്യെടുത്താലോ പിടി തരാതെ വഴുതി മാറുകയും ചെയ്യും....ഞാനത്തരക്കാർക്ക് വലിയ പരിഗണന കൊടുക്കാറില്ല. .ഒഴിവാക്കാറുമില്ല....അവരെ അവർ നിൽക്കുന്ന പൊസിഷനിൽ   തന്നെ വിടാറാണു പതിവ്...

ഇതും അത് മാതിരി ഒരു ഇരുത്തം...ആ, സാധാരണ ഗതിയിൽ ആട്ടിയോടിക്കേണ്ടതാണു..എന്തോ ..മനസ്സ് വരുന്നില്ല, അല്ല, മനസ്സിലുണ്ട്,  ശരീരം വഴങ്ങുന്നില്ല...കയ്യൊന്നുയർത്തിയാൽ അവൻ ഓടും...അതിനു ഞാനുയർത്തണ്ടേ...ഉയർത്തണം..ഉയർത്തും...ഓ..പിന്നേ പുളുത്തും..

കുറേകാലമായി ഇങ്ങനെയാ...പലതും ചെയ്യണമെന്ന് വിചാരിക്കും..മനസ്സ് പറയും, ചെയ്യണം..ചെയ്യണ്ടേ...പക്ഷേ ഒന്നും ചെയ്യില്ല, ആകെ ഒരു വിരസത. ..ഒന്നും നടക്കുന്നില്ല,  എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു...
ചിലരുണ്ടിങ്ങനെ...ഒരു പാട് വലിയ വലിയ  ചിന്തകൾ ചിന്തിക്കും..വലിയ വലിയ കാര്യങ്ങൾ പറയും.പ്ലാൻ ചെയ്യും..തയ്യാറെടുക്കും..പക്ഷേ ഒന്നും നടക്കില്ല..

അത് പറയുമ്പോഴാണു വേറൊരു സംഭവം ഓർമ വരുന്നത്..ഒരു സുഹ്രുത്ത്, അവനിത് പോലെ ഒരു പലചരക്ക് കട തുടങ്ങി, ഒരു നാട്ടുമ്പുറത്ത്,  .ചിലപ്പോൾ പൊരിഞ്ഞ കച്ചവടം..ചില ദിവസങ്ങളിൽ നേരെ കുത്തനെ താഴോട്ട്...എന്നാലും ശരാശരി കച്ചവടമുണ്ട് താനും...ചുറ്റ്പാടൊന്നും മറ്റ് സ്ഥാപനങ്ങളൊന്നും ഇല്ലാത്തോണ്ട് നിലനില്പ് സ്ഥായിയാണു....എന്നിട്ടും അഞ്ചാറ് മാസങ്ങൾ കഴിഞ്ഞപ്പോ ലത് പൂട്ടി...ഏത്.

പൂട്ടി എന്ന് പറഞ്ഞാൽ ഒറ്റയടിക്കങ്ങ് പൂട്ടിയതല്ല,
എന്നും രാവിലെ ഏഴ് മണി മുതൽ രാത്രി പത്ത് മണി വരെ കടതുറക്കണം‌‌...ലീവൊന്നുമില്ല...ചെറിയ സ്ഥാപനമായത് കൊണ്ട്  തൊഴിലാളിയും മുതലാളിയും ഒക്കെ അവൻ തന്നെ...കുറെ കഴിഞ്ഞപ്പോ പുള്ളിക്കാരനു മടുത്തു...മടുപ്പല്ല..ഒരു തരം മാനസികമായ ക്ഷീണം...അങ്ങനെയെന്തോ..ഇല്ലേ..ആ..

ആ ക്ഷീണം മാറ്റാൻ തത്കാലം ഒരു സ്റ്റാഫിനെ വെച്ചു... ഇടക്കിടക്ക് ചെറിയ ലീവ് എടുക്കും...
അങ്ങനെ അങ്ങനെ മാനസികമായ ക്ഷീണം കൂടാനും ചെറിയ ചെറിയ ലീവുകളുടെ എണ്ണം കൂടാനും തുടങ്ങി, ചെറിയ ലിവുകൾ വലിയ ലീവുകൾക്ക് വഴിമാറി,,,ചുരുക്കം പറഞ്ഞാൽ കടയിലേക്ക് തിരിഞ്ഞ് നോക്കാതായി എന്നർത്ഥം...അവന്റെ സ്റ്റാഫ് മിടുക്കനായിരുന്നു,,അവനു എറിയാൻ  അറിയാമായിരുന്നു..അവന്റെ കയ്യിൽ വടിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ...അത് നമ്മടേ സ്നേഹിതൻ നികത്തിക്കൊടുത്തു,,,അവൻ ഭംഗിയായി കച്ചവടം നടത്തി,,ഭംഗിയായി നമ്മടെ സുഹ്രുത്തിനെ കുടിയൊഴിപ്പിക്കേം ചെയ്തു,,,ചുമ്മാതല്ല,,,റൊക്കം പണത്തിനു,,,പക്ഷേ ആ പണം കണക്കുകളിൽ തട്ടിക്കളിച്ച് നോട്ട് പുസ്തകത്തിനകത്തായിപ്പോയീന്ന് മാത്രം. 
ആ വകയിൽ കുറച്ചധികം  ആയിരങ്ങൾ പുകഞ്ഞ് പോയീന്ന് കണക്കാക്കിയാൽ മതി...
\അവന്റെ സ്റ്റാഫിനിന്ന് വേറെ ഒരു കടയും മൂന്ന് നാലു പണിക്കാരുമുണ്ട്,,

പറഞ്ഞ് വന്നത്  ഇതാണു..പ്ലാനിംഗും കഴിവും ഒക്കെ ഉണ്ടായത് കൊണ്ട് മാത്രം  മതിയോ.... ഇപ്പോ നിങ്ങൾക്ക് തോന്നും,,ഞാൻ ഒരു 
 മടിയൻ, അലസൻ എന്നൊക്കെ ..പക്ഷേ അത് മാത്രമാണോ..? എന്തോ എന്തിന്റെയൊക്കെയോ ഒരു കുറവ്..മാനസികമായി എന്തൊക്കെയോ പൊരുത്തക്കേട്...
ഇവിടെയും അത് തന്നെ...
ആർക്കൊക്കെയോ എന്തിനൊക്കെയോ വേണ്ടി ദിനരാത്രങ്ങൾ ആടിത്തീർക്കുന്നു..
കൈകാലുകൾക്ക് മാത്രമല്ല മനസ്സിനും ചങ്ങലകൾ വീണിരിക്കുന്നു..
അത് പൊട്ടിച്ചെറിയണമെന്നുണ്ട്...കഴിയാം..കഴിയും...എന്നാപിന്നെ അങ്ങനെ ചെയ്തൂടേ...ചെയ്യാം...ചെയ്യണം..ചെയ്യും...എന്നാലും...
ദേ..പിന്നേം..
ഒരു എന്നാലും‌ ഇല്ല...

ഒരു ആത്മവിമർശനം...
എന്ത് കൊണ്ടും നല്ലതല്ലേ..Related Posts with Thumbnails

Related Posts with Thumbnails