ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 31, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

ഫേക്ക് ന്യൂസ് കൊണ്ട് നിറഞ്ഞിരിക്കുകയാണു ഫേസ് ബുക്ക്, വാട്ട്സപ്പ് പോലുള്ള സോഷ്യൽ മീഡിയകൾ..കണ്ണിൽ കണ്ട അണ്ടനും അടകോടനുമൊക്കെ റിപ്പോർട്ടർമാരാകുന്ന കാലം...എന്തെങ്കിലുമൊക്കെ കച്ചിത്തുരുമ്പ് കിട്ടിയാൽ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ പോലും മിനക്കെടാതെ പോസ്റ്റുകളും വാർത്തകളും അടിച്ചിറക്കുന്നവർ..അത് മുന്നും പിന്നും നോക്കാതെ വൈറലാക്കാൻ കുറെ ഷെയർ തൊഴിലാളികളും...

 കഴിഞ്ഞ പോസ്റ്റിനു കിട്ടിയ നല്ല അഭിപ്രായങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വീണ്ടും ഞാനെത്തുന്നു..ഫെയ്ക്ക് ന്യൂസുകൾ പൊളിച്ചടുക്കാൻ...

ഇന്നത്തെ ഫെയ്ക്ക് ന്യൂസ്...

"മലപ്പുറം ഇരുമ്പുഴി എന്ന പ്രദേശത്തുള്ള ആസിഫലി എന്ന കോളേജ് വിദ്യാർത്ഥി കൂടെ പഠിക്കുന്ന ഒരു ചെറുപ്പക്കാരനുമായി വിട്ട് പിരിയാനാവാത്ത വിധം അടുക്കുകയും ഒടുവിൽ കോടതിയുടെ അനുമതിയോടെ അവൻ സർജറി ചെയ്ത് സ്ത്രീയായി മാറുകയും അവന്റെ കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു"

...ഇതാണു ചൂടുള്ള വാർത്ത,.കൂടെ കുറച്ചധികം ഫോട്ടോസും ഓഡിയോ ക്ലിപ്പുകളും..

(ഫോട്ടോകളിൽ ചിലത് കൂടെ ചേർക്കുന്നുണ്ട്)
ആഹാ ..പോരേ..പൂരം...വാട്ട്സാപ്പിൽ കഴിഞ്ഞ ഒരു മാസമായി കറങ്ങി നടക്കുന്നു..ഈ ക്ലിപ്പിംഗുകളും വാർത്തയും...

സത്യാവസ്ഥ എന്താണു..?

ഈ വാർത്ത എനിക്ക് കിട്ടിയപ്പോൾ തന്നെ മേല്പറഞ്ഞ ഇരുമ്പുഴിയിലുള്ള എന്റെ പഴയ ഒരു സുഹ്രുത്തിനെ ബന്ധപ്പെട്ടിരുന്നു..ഇങ്ങനെ ഒരു സംഭവം തന്നെ അവിടെ നടന്നിട്ടില്ലാ..എന്നാണു അവൻ പറഞ്ഞത്...അപ്പോൾ വാർത്തകൾക്ക് പിന്നിൽ എന്താണു..

അത് കഥാനായകൻ ആസിഫ് അലി വിവരിക്കുന്നത് ഇങ്ങനെ..ഒരു ചാനലിന്റെ റിയാലിറ്റി ഷോ പോലുള്ള ഒരു ബ്യൂട്ടി കോൻടെസ്റ്റിൽ ഒരു ടീമിലെ പതിനഞ്ച് പേരിൽ ഒരാൾക്ക് ചിക്കൻ പോക്സ് കാരണം പങ്കെടുക്കാൻ സാധിച്ചില്ല, പകരം ആസിഫിനോട് പങ്കെടുക്കാമോ എന്ന് ചോദിച്ചു...അങ്ങനെയാണു ആ പ്രോഗ്രാമിനു വേണ്ടി ആസിഫ് സ്ത്രീ വേഷം കെട്ടിയത്...ആ ചിത്രങ്ങളാനു പൊടിപ്പും തൊങ്ങലും ചേർത്ത് വാട്ട്സാപ്പിൽ പ്രചരിച്ചത്...

( ആസിഫലി മലപ്പുറം കേബിൾ വിഷൻ പ്രാദേശിക ചാനലിനു നൽകിയ അഭിമുഖം..വീഡിയോയും കൂടെ ചേർക്കുന്നു..)
ചിലർ തമാശക്ക് വേണ്ടിയോ മറ്റോ കെട്ടിച്ചമച്ച വാർത്തകൾ കൊണ്ട് ആചെറുപ്പക്കാരനും കുടുംബവും ഇന്ന് മാനസികമായി വേദന അനുഭവിക്കുകയാണു...അടുത്തറിയുന്നവർക്കറിയാം യാഥാർത്ഥ്യം..എന്നാൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ സത്യം അറിയാൻ ശ്രമിക്കുന്നില്ലല്ലോ..അല്ലെങ്കിലും ഈ കാലത്ത് സത്യത്തിനൊക്കെ എന്ത് പ്രസക്തി..അല്ലെ...


നോട്ട്: വാട്ട്സാപ്പിൽ കിട്ടിയ ഓഡിയോകൾ ചേർക്കുന്നില്ല, മോശം പരാമർശങ്ങൾ ഉൾക്കൊള്ളുന്നതിനാലാണത്..എന്റെ വാൾ ഒരു കുപ്പത്തൊട്ടിയാക്കാൻ ഉദ്ദേശമില്ല..

ഫേക്ക് ന്യൂസ് ,പൊളിച്ചടുക്കൽ തുടരും...
Related Posts with Thumbnails

Related Posts with Thumbnails