ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 30, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareകണ്ണിൽ കണ്ടവന്റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!

ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നീ തന്നെയാണ് 
ഒളിവിൽ കഴിയേണ്ടതും ജയിലിൽ കഴിയേണ്ടതും 
എല്ലാം കലങ്ങി തെളിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോൾ
നടുറോഡിൽ കിടന്നു ജീവജലം കിട്ടാതെ 
തുണ്ടം തുണ്ടമായി ചത്ത്‌ മലർക്കേണ്ടതും നീ തന്നെ !

കത്തിക്ക് മൂർച്ച കൂട്ടും മുമ്പ് ഇതും കൂടി ഓർക്കുക!
സഹോദരാ നിന്‍റെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ.
നിന്‍റെ വിയർപ്പും ചോരയും കൊണ്ട് കൊഴുത്ത് തടിച്ച പ്രസ്ഥാനങ്ങള്‍ക്ക് ഇത് ലാഭകച്ചവടം മാത്രമാണ് 

അനുഭവിക്കാൻ, നിർഭാഗ്യവാൻ മാരായ 
നിന്നെ പെറ്റു പോറ്റിയ മാതാപിതാക്കൾ
കണ്ണിലെ കൃഷ്ണമണിപോലെ 
അവര്‍ നിന്നെ വളര്‍ത്തിയത് പാര്‍ട്ടിക്കൊരു രക്തസാക്ഷിയെ നല്‍കാന്‍ ആയിരുന്നില്ല ..
പൂമുഖപ്പടിയില്‍ നിന്നെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണില്ലേ 
അവള്‍ നിനക്കായി കഴുത്ത് നീട്ടിയത് ജീവിതം കാലം നീ അവളെ കാത്ത് സൂക്ഷിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ലേ ?
നിന്‍റെ എല്ലാം എല്ലാമായ കുഞ്ഞുങ്ങൾ കുഞ്ഞു മോണകാട്ടി ചിരിച്ചത് 
അച്ഛനെന്ന സ്നേഹ വിഗ്രഹത്തെ കണ്ടായിരുന്നില്ലേ 
എന്നിട്ടും നീ .......................? !

തീര്‍ന്നില്ല
ശത്രുവിന്‍റെ കഠാര പിടിയില്‍ നിന്‍റെ ജീവിതം ഒടുങ്ങുമ്പോള്‍ 
പ്രതിഷേധമെന്ന പേരിൽ പാർട്ടി 'ഹർത്താൽ ' ആഘോഷിക്കുമ്പോൾ
നീ ചെയ്ത പാപത്തിന്‍റെ ശമ്പളം പറ്റുന്നത്
ഞങ്ങൾ കൂടിയാണ് !
രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഗതിപ്പിടിക്കനാകാത്ത 
ഈ നാട്ടിലെ പാവം ജനങ്ങള്‍...

മരിച്ച് കഴിഞ്ഞാലും നിന്നെ ജനങ്ങൾ ശപിക്കും..
നാശം മുടിഞ്ഞ ഹർത്താലെന്ന്..


Related Posts with Thumbnails

Related Posts with Thumbnails