ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share
വിജയനും കുമാരനും അയൽവാസികൾ..

എന്നും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇരുവരും വഴക്കാണു..

ഒരു ദിവസം കുമാരന്റെ വീട്ടിലൂള്ള ആരോ ആട്ടിൻ കൂട് ഉണ്ടാക്കിക്കൊടുക്കാം എന്ന് പറഞ്ഞ് മറ്റൊരാളിന്റെ കയ്യിൽ നിന്നും ഒരു പാട് പൈസ വാങ്ങി മുങ്ങി...

ഇതെങ്ങനെയോ അറിഞ്ഞ കുമാരൻ കാര്യങ്ങളന്വേഷിക്കാൻ അളിയനെയും കൂട്ടുകാരനെയും ഏൽപ്പിച്ചു....

അളിയൻ വീട്ടിലൂള്ളവരെയെല്ലാം ചോദ്യം ചെയ്തു..കിട്ടിയ വിവരം കുമാരനു കൈമാറുകയും ചെയ്തു..

അതിനിടയിൽ അളിയന്റെ കയ്യിൽ കിട്ടിയ വിവരം എങ്ങനെയോ ലീക്കായി..ആ വിവരം വിജയന്റെ കയ്യിലുമെത്തി...പണം വാങ്ങി മുങ്ങിയത് കുമാരന്റെ ഭാര്യയാണെന്നും അതിൽ കുമാരനും പങ്കുണ്ടെന്നും  വിജയന്റെ വീട്ടുകാർ പറഞ്ഞ് പരത്തി..

പണം മകൾക്ക് കോളേജിൽ പോകാൻ  കൺസൻഷൻ ഫീസ് ബസ്ഡ്രൈവർക്ക് ഒന്നിച്ച് കൊടുത്തുവെന്ന് കുമാരനും മക്കളും ന്യായീകരിച്ച് നോക്കി..

അരിശം കയറിയ കുമാരന്റെ  ഇളയ മകൾ ശോഭ വേലിക്കൽ വന്ന് നിന്ന് പൂരത്തെറി..

പണം അടിച്ച് മാറ്റിയത് ശോഭയാണെന്നും അവൾ മാരുതി ആൾട്ടോ കാർ വാങ്ങിയെന്നും  വിജയന്റെ കുടുംബക്കാരും പറയാൻ തുടങ്ങി..

അത് ഞാൻ വടക്കേ പറമ്പിൽ ഇഞ്ചിക്ക്രുഷി ചെയ്തു വാങ്ങിയതാണെന്നു ശോഭയും  തിരിച്ചടിച്ചു..

പണം വാങ്ങിയത് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ ആജീവനാന്തം  ആട്ടിൻ കൂടിന്റെ പണി നിർത്താൻ തയ്യാറാണെന്ന് കുമാരന്റെ മൂത്തമകൻ ആശാരിപ്പണിക്കാരനായ രമേശനും പ്രഖ്യാപിച്ചു..

എന്നിട്ടും കളിയാക്കലുകൾക്ക് കുറവില്ല..

ഒടുവിൽ നാണക്കേടൊഴിവാക്കാൻ ഇളയമകന്റെ ബന്ധുവിന്റെ പേരിൽ കുറ്റം ചാർത്തി ഇനി മേലാൽ ഈ വീട്ടിൽ കയറരുത് എന്ന് പറഞ്ഞ് ഇറക്കിവിട്ടു..

അതിനിടയിൽ ഒരു ദിവസം..

ഇരുട്ടിന്റെ മറവിൽ ആരോ വിജയന്റെ വീട്ടിലെ ആട്ടിൻ കൂട് തകർത്തു,  പണം അടിച്ച് മാറ്റിയതിന്റെ  ജാള്യത മറക്കാനാണു അക്രമം കാണിക്കുന്നതെന്ന് വിജയൻ ആരോപിച്ചു..

അധികം വൈകാതെ കുമാരന്റെ വീട്ടിലെ കോഴിക്കൂടും തകർക്കപ്പെട്ടു,,,

വിജയന്റെ ഇറയത്ത് ഉണക്കാനിട്ടിരുന്ന ചുവന്ന ലുങ്കി വലിച്ച് കീറി ചുട്ടെരിച്ചു...

കുമാരന്റെ പുതിയ കാവി ബർമുഡയും ആരോ വലിച്ച് കീറി..

 ആരോ വിജയന്റെ അളിയന്റെ മകന്റെ വീട്ടിലെ ജനൽചില്ല് എറിഞ്ഞ് തകർത്തു..

മറുപടിയെന്നോണം കുമാരന്റെ അകന്ന ബന്ധുവിന്റെ  സ്കൂട്ടർ കത്തിച്ചു...


ചുരുക്കിപ്പറയാലോ ആകെ പ്രശ്നം..ഇരു വീട്ടുകാരും ഇനി ബന്ധുക്കളാരും പുറത്തിറങ്ങരുത് ,കൂട്ടം കൂടി കുശുമ്പ് പറയരുത്..എന്നിങ്ങനെ നിരോധനാജ്ഞ പുറപ്പെടുവിച്ചു..

എന്നിട്ടും പ്രശ്നങ്ങൾക്ക് അറുതിയില്ല..

അതിനിടയിൽ വിജയന്റെ മുട്ടനാടും കുമാരന്റെ ആട്ടിൻ കുട്ടിയും തമ്മിൽ പറമ്പിൽ വെച്ച് തല്ല് കൂടി...കുമാരന്റെ ആട്ടിൻ കുട്ടിയുടെ കയ്യൊടിഞ്ഞു....അധികം വൈകാതെ ആട്ടിൻ കുട്ടി മ്രുതിയടഞ്ഞു.....

വിജയന്റെ കുടുമ്പക്കാർ കൊന്നതാണെന്ന് കുമാരൻ പറഞ്ഞ് നടന്നു..പ്രതിഷേധസൂചകമായി ആട്ടിൻ കുട്ടിയെ ഒരു ദിവസം എല്ലാരും കൂടി"അറുത്ത്" തിന്നു.. അർത്താലെന്താ...

പണം മോഷ്ടിച്ച വിഷയത്തിൽ അപമാനിതനായ കുമാരൻ ശ്രദ്ധതിരിക്കാൻ ആളെവിട്ട് കൊല്ലിച്ചതാണെന്ന് വിജയനും പറഞ്ഞ് നടന്നു..

വാദവും പ്രതിവാദവും ആരോപണവും പ്രത്യാരോപണവുമായി കലഹമങ്ങനെ നീണ്ടു..

ഇരു കൂട്ടർക്കും നാശനഷ്ടങ്ങൾ അനവധി..

പ്രശനങ്ങൾക്ക് എത്രയും പെട്ടെന്ന് തീരുമാനമുണ്ടാക്കണം എന്ന് വിജയനെ യും അളിയനെയും വിളിച്ച് വരുത്തി പഞ്ചായത്ത് പ്രസിഡന്റ് ഉപദേശിച്ചു..

എന്നാൽ പിന്നെ അങ്ങനെയാവാം..

ഇതിനൊരറുതി വരുത്തണം..

വിജയനും കുടുമ്പക്കാരും കുമാരനും കുടുമ്പക്കാരും കുത്തിയിരുന്ന് ആലോചിച്ചു..

ഓക്കെ..നമുക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം..
അങ്ങനെ ചർച്ചക്ക് കളമൊരുങ്ങി..

കുമാരനും കുടുംബത്തിലെ പ്രമുഖരും വിജയനും ബന്ധപ്പെട്ട ആളുകളും കൂടി ഒരു വീട്ടിൽ ഒന്നിച്ചിരുന്ന് പ്രശ്നം ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് ധാരണയായി..

ചർച്ചക്ക് വേണ്ടി വിജയൻ കടന്ന് വരുമ്പോൾ റൂമിൽ പഞ്ചായത്ത് മെമ്പറും ഒന്ന് രണ്ട് സിൽബന്ധികളും ഇളിച്ച് കൊണ്ട് നിൽക്കുന്നു..

"അല്ല..എന്താ കാര്യം..?..വിജയൻ അവരോട് ചോദിച്ചു....

"അത് ..പിന്നെ, രണ്ട് കുടുമ്പങ്ങൾ തമ്മിലുള്ള പ്രശ്നമാണല്ലോ..ഞങ്ങൾ ചർച്ച വീക്ഷിക്കാൻ.."

"നിങ്ങളെ ആരും ഇങ്ങോട്ട് ക്ഷണിച്ചിട്ടില്ല.....ഇറങ്ങിക്കോളൂ "..വിജയൻ രോഷാകുലനായി

"അല്ല...അത്...ഇത് ഞങ്ങളുടെ അറിയാനുള്ള അവകാശം..."

"എന്തറിയാൻ..എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച കഴിഞ്ഞിട്ട് അറിയിക്കാം..പൊക്കോളൂ..."

"അല്ല...അത്..."

"കടക്കൂ..പുറത്ത്.."ഇതിവിടം കൊണ്ടൊന്നും തീരുമെന്ന് തോന്നുന്നില്ല...

കഥ തുടരുന്നു..
Related Posts with Thumbnails

Related Posts with Thumbnails