ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share(ഫേക്ക് ന്യൂസുകൾക്ക് ഒരു പ്രതേകതയുണ്ട്..പണ്ടെന്നോ കറങ്ങിയടിച്ച് പോയതാണെങ്കിലും  പൊടുന്നനെ ബൂമറാങ്ങ് പോലെ അതീവ ശക്തിയിൽ തിരിച്ച്   വരുന്നതായി കാണുന്നു....ഷെയർ തൊഴിലാളികൾ കണ്ണുമടങ്ങ് ഷെയർ ചെയ്യും..അതുറപ്പല്ലേ.....സംഗതി വീണ്ടും വൈറൽ ...അത്തരത്തിലൊരു വാർത്തയാണു ഇന്ന്,,,,)

വാർത്ത ഇങ്ങനെ...

ഓരോ ടൂത്ത് പേസ്റ്റ് ട്യൂബിന് പുറത്തും ഒരു പ്രതേക നിറത്തിൽ ഒരു മാർക്ക് ശ്രദ്ധിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഉണ്ട് അതാണ് ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം ആയിരിക്കേണ്ടത്.പ്രധാനമായും പച്ച, നീല,ചുവപ്പ്,കറുപ്പ്, എന്നീ നിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിറങ്ങൾ നൽകുന്നത്

Blue- natural + medicine
Green - natural
Red- Natural + chemical composition
Black- Pure chemicalപച്ച: ടൂത്ത് പേസ്റ്റിന്റെ സ്ട്രിപ്പ് പച്ചയാണെങ്കിൽ ആ ടൂത്ത് പേസ്റ്റ് പൂർണ്ണമായും പ്രകൃതി ദത്ത ചേരുവകൾ കൊണ്ടും സസ്യജന്യമായ ഉത്പന്നങ്ങൾക്കൊണ്ടും ഉണ്ടാക്കിയതാണ് എന്ന് മനസിലാക്കാം


നീല : നീല നിറമാണെങ്കിൽ ആ ഉത്പന്നത്തിൽ പ്രകൃതിദത്ത ചേരുവകൾക്ക് പുറമെ മൗത്ത് വാഷ് പോലുള്ള കൃത്രിമ മരുന്നുകൾ ചേർന്നിട്ടുണ്ടാകും


ചുവപ്പ് : പ്രകൃതിദത്ത ചേരുവകളേക്കാൾ കൂടുതൽ കൃത്രിമ ചേരുവകൾ ചേർത്ത് നിർമ്മിക്കുന്ന ടൂത്ത് പേസ്റ്റുകൾ ചുവന്ന സ്ട്രിപ്പ് ഉപയോഗിക്കുന്നു


കറുപ്പ് : കറുപ്പ് സ്ട്രിപ്പ് ഉള്ള ടൂത്ത് പേസ്റ്റുകളിൽ ഒരു തരത്തിലുമുള്ള പ്രകൃതിദത്ത ചേരുവകളും ഉണ്ടാകില്ല പകരം പൂർണ്ണമായും കൃത്രിമ ചേരുവകളായിരിക്കും ഇത്തരം പേസ്റ്റുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുക...


യഥാർത്ഥത്തിൽ എന്താണു വസ്തുത..

ഫേക്ക് ന്യൂസ് പൊളിച്ചടുക്കുന്നു..

മുകളിൽ വായിച്ച വാർത്ത തികച്ചും അസംബന്ധം എന്ന് പറയാം..ടൂത്ത്പേസ്റ്റിന്റെ ട്യൂബിൽ കാണുന്ന കളർ മാർക്കും ട്യൂബിനകത്തെ അടങ്ങുന്ന വസ്തുക്കളും  തമ്മിൽ യാതൊരു ബന്ധവുമില്ല..

അപ്പോൾ ആ മാർക്കുകൾ എന്താണു..?

സംശയം ന്യായം..

ആ മാർക്കുകൾക്ക് വ്യവസായിക ഉല്പാദനത്തിൽ ഒരു പേരുണ്ട്..അതാണു "ഐമാർക്ക്"..

അതിന്റെ ഉപയോഗം..?

ടൂത്ത് പേസ്റ്റിന്റെ ഫില്ലിങ്ങ്, പാക്കിങ്ങ് പ്രക്രിയയിൽ അത്യാവശ്യമായ ഒരു മാർക്കാണത്, ടൂത്ത് പേസ്റ്റ് ട്യൂബ് എവിടെ മടക്കണം, എവിടെ കട്ട് ചെയ്യണം..എവിടെ ലോക്ക് ചെയ്യണം .എന്നൊക്കെ മെഷീനിനു മനസ്സിലാക്കാൻ ഉള്ള ഒരു അടയാളം , ഈ മാർക്ക് ഒരു സെൻസർ ഉപയോഗിച്ച് റീഡ് ചെയ്യുന്നു..അതിനനുസരിച്ചാണു മെഷീൻ ട്യൂബ് കട്ടിംഗും ലോക്കിങ്ങും നടത്തുന്നത്...ഹൈസ്പീഡിൽ എന്ന് വെച്ചാ സെക്കൻഡുകൾക്കുള്ളിൽ ക്രുത്യമായി  ട്യൂബ് ഫിൽ ചെയ്ത് കട്ട് ചെയ്ത് മടക്കി ലോക്ക് ചെയ്ത് ഓരോന്നും പുറത്തേക്ക് വരുന്ന ആ പ്രക്രിയയിൽ ഈ ഐ മാർക്കിനു അതീവ പ്രാധാന്യമുണ്ട്....അതല്ലാതെ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ചേരുവകളും ഈ മാർക്കും തമ്മിൽ യാതൊരു ബന്ധവുമില്ല..

അപ്പോൾ ചോദിക്കും..ഈ മാർക്കുകളെന്താ പല നിറത്തിൽ , ഒരു നിറത്തിൽ കൊടുത്താൽ പോരേ..എന്ന്..

പോര, പലനിറത്തിൽ കൊടുക്കുന്നത് മെഷീനിനു നൽകുന്ന പല തരം കമാൻഡുകളാണു..ട്യൂബിൽ ഏത് വശത്താണു ലേബൽ അടിച്ചിരിക്കുന്നത്, ഏത് ഭാഗം മുകളിലായി വരണം, ഏത് ഭാഗം താഴെയായി വരണം,എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിർദ്ധേശങ്ങൾ മെഷീനിനു നൽകാനാണു വിവിധ നിറങ്ങൾ ഉപയോഗിക്കുന്നത്..


(ഐ മാർക്ക് സെൻസർ പ്രവർത്തനത്തിന്റെ ഒരു ചാർട്ടും, ഐമാർക്ക്  സെൻസർ മെഷീനിന്റെ ചിത്രങ്ങളും  കൂടെ ചേർക്കുന്നു..)
ഈ ഐ മാർക്കുകൾ ടൂത്ത് പേസ്റ്റിൽ മാത്രമല്ല, പാക്കറ്റുകളിലും കവറുകളിലും മറ്റ് ഒട്ടനവധി രൂപത്തിലും ഭാവത്തിലുമുള്ള ട്യൂബുകളിലും എന്തിനധികം ന്യൂസ് പേപ്പറിലും വരെ കാണാം..,,,

അപ്പോൾ പറഞ്ഞ് വന്നത്, ഇതൊക്കെ ആരോ ചുമ്മാ അടിച്ച് വിടുന്ന ന്യൂസുകളാണു..

യാതൊരു അടിസ്ഥാനവുമില്ലാത്ത അത്തരം ന്യൂസുകൾ തിരഞ്ഞ് പിടിച്ച് ഞാൻ വീണ്ടും വരും..

ഫേക്ക്ന്യൂസുകൾ പൊളിച്ചടുക്കാൻ..

അത് വരേക്കും ബൈ ബൈ..Related Posts with Thumbnails

Related Posts with Thumbnails