ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share
സ്റ്റേഷനിൽ പുതുതായൊരു എസ്‌.ഐ ചാർജ്ജെടുത്താൽ എങ്ങനെയായിരിക്കും..
ആദ്യമേ തന്നെ ജൂനിയർ ഉദ്യോഗസ്ഥരെ നിരത്തി നിർത്തി മര്യാദപഠിപ്പിക്കും..പിന്നെ സ്റ്റേഷനിലെ സ്ഥിരം കുറ്റിക്കാരായ അതായത് കളവ്, പോക്കറ്റടി, ..തുടങ്ങിയ കേസുകളിൽ സ്ഥിരമായി പിടിക്കപ്പെടാറുള്ള "കൊടും കുറ്റവാളികളെ" പൊക്കിയെടുത്ത് നന്നായിട്ടൊന്ന് തൊട്ട് തലോടും..പിന്നെ വെള്ളേം വെള്ളേം ഇട്ട് നടക്കുന്ന ലോക്കൽ നേതാക്കളെ വിറപ്പിച്ചും റോഡിലിറങ്ങി കണ്ണിൽകാണുന്ന ഓട്ടോക്കാരെയും തെരുവ് കച്ചവടക്കാരെയും ഒക്കെ വിരട്ടിയും ...അങ്ങനെ അങ്ങനെ ആകെ ജഗപൊഗയായിരിക്കും...
ക്രുത്യം ഒന്നോ രണ്ടോ മാസം മാത്രം..  പുതുക്കത്തിലെ അത്രുപ്പം തീരുന്നത് വരെ...പിന്നെ എല്ലാം പഴയ പടി തന്നെ...

പറഞ്ഞ് വരുന്നത് അതല്ല..

ഈ സൈസ് കാട്ടിക്കൂട്ടലുകൾ ഉള്ള മറ്റൊരു ടീംസുണ്ട്..ചില മോല്യാക്കന്മാരാണത്..പഠിച്ചിറങ്ങി ഏതെങ്കിലും പള്ളിയിലെ ഇൻ ചാർജ്ജ് ആയി കയറിക്കഴിഞ്ഞാൽ..പിന്നെയൊരു മേളമാണു..
മാസാന്ത- വാരാന്ത്യ- ദിവസാന്ത ക്ലാസ്സുകൾ, അതിനിടയിൽ സ്ത്രീകൾക്ക്-വിദ്യാർത്ഥികൾക്ക്- രക്ഷിതാക്കൾക്ക് എന്നിവർക്കൊക്കെ സ്പെഷ്യൽ ക്ലാസ്സുകൾ, എക്സ്ട്രാ ക്ലാസ്സുകൾ.. പിന്നെ പൊടുന്നനെയുണ്ടാകുന്ന  പ്രഭാഷണ പരമ്പരകൾ..  സ്മരണകൾ, ആചരണങ്ങൾ , പ്രാർത്ഥനാ സമ്മേളനങ്ങൾ..എന്നിങ്ങനെ പലജാതി, പല സൈസിൽ,

ആർക്ക് ഒഴിവുണ്ടെങ്കിലും  മൈക്ക് സെറ്റിന് യാതൊരു സ്വൈരവും കൊടുക്കൂല.. ..

ആയ്ക്കോട്ടെ...ഇതെല്ലാം  നല്ലതിനാണെങ്കിൽ നല്ലതിൽ ആയിക്കോട്ടെ...ഒരു കുഴപ്പവുമില്ല...പക്ഷേ... ഇതൊക്കെ നാട്ടുകാരെ ഹൈ വാട്ട്സിൽ  കേൾപ്പിക്കണമെന്ന് എന്താ ഇത്ര  നിർബന്ധം..പള്ളിക്കകത്ത് മാത്രം കേൾക്കുന്ന രീതിയിൽ ആയാൽ പടച്ചോൻ കേൾക്കാതിരിക്കുകയൊന്നുമില്ല..

ഒക്കെ നല്ലത് തന്നെ..ഒക്കെ ആവശ്യമാണു താനും..പക്ഷേ ഒന്നും അധികമാവരുത്...അധികമായാലത് മഹാ ബോറാണെന്ന് ഇനിയെന്നാണാവോ മോല്യാക്കന്മാരു മനസ്സിലാക്കുക......

തൊന്തരവ് തന്നെ..ബല്ലാത്ത തൊന്തരവ്..

കേരള സർക്കാറിന്റെ പുതിയ നിബന്ധനകൾക്ക് ഒരായിരം സല്യൂട്ട് ...
Related Posts with Thumbnails

Related Posts with Thumbnails