ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

ഇന്നത്തെ ഫെയ്ക്ക് ന്യൂസ്:
...........................................................

"ഒടുവിൽ  ശാസ്ത്രജ്ഞന്മാരും ഗവേഷകന്മാരും ഭയപ്പെട്ടത് സംഭവിച്ചു,,,വിനാശകാരിയായ ഒരു വംശം പിറവിയെടുത്തു.. ..മനുഷ്യനേക്കാൾ ബുദ്ധിയും ശക്തിയും അതിവേഗത്തിൽ പെറ്റ് പെരുകുന്നതുമായ ഈ വംശം  സകല മനുഷ്യരെയും കൊന്നൊടുക്കും..മനുഷ്യ കുലം പ്രതിസന്ധിയിൽ.. "

"നായയും മനുഷ്യനും ചേര്‍ന്ന ഒരു അപൂര്‍വ മനുഷ്യമൃഗവും അതിന്റെ കുഞ്ഞുങ്ങളും...ഇത് ശരിക്കും ജീവനുള്ളവയാണൂ...അമേരിക്കയിലെ അതീവസുരക്ഷിതമായ  ഒരു രഹസ്യസങ്കേതത്തിൽ തടങ്കലിൽ വെച്ചിരിക്കുകയാണൂ..ഇതിനെ കൊല്ലാനോ നശിപ്പിക്കാനോ സാധ്യമല്ല..അങ്ങനെയുള്ള എല്ലാ ശ്രമങ്ങളെയും ഇത് മണത്തറിഞ്ഞ് പരാജയപ്പെടുത്തുന്നു.... "ഇനി മറ്റൊരു വാർത്ത...

"എല്ലാ ശാസ്ത്രജ്ഞന്മാരെയും ഞെട്ടിപ്പിച്ച അത്ഭുത സ്രുഷ്ടി..

അമേരിക്കയിൽ കണ്ടെത്തിയ അത്ഭുതശിഷു,"

(താഴെയുള്ള ചിത്രങ്ങൾ നോക്കൂ...)ഇങ്ങനെയൊക്കെ പലരീതിയിലുള്ള പൊടിപ്പും തൊങ്ങലും ചേർത്ത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഈ ചിത്രങ്ങൾ കറങ്ങി നടക്കുന്നുണ്ട്...ഒരു പക്ഷേ ഇതിനോടകം നിങ്ങളും കണ്ട് കാണും..

ഇത് സത്യമോ മിഥ്യയോ..?
വാർത്തകൾക്ക് പിന്നിലെ സത്യം..
..........................................................

യെസ് ..ഇത് സത്യം തന്നെ...

ഈ ചിത്രങ്ങളിൽ കാണുന്നത് യഥാർത്ഥം തന്നെ....ഹെന്റെ ദൈവമേ...ഇതോ...

പേടിക്കാൻ  വരട്ടെ..മുഴുവനും കേൾക്കൂ..

എന്നാൽ ഇങ്ങനെയൊരു സ്രുഷ്ടി ലോകത്തിന്നേവരെ ജനിച്ചിട്ടില്ല,..ആരുമൊട്ട് തടങ്കലിലും വെച്ചിട്ടില്ല..  ...എന്ന് വെച്ചാൽ....  ഈ കാണുന്നതൊക്കെ സാക്ഷാൽ പ്രതിമകളാണു... ജീവൻ തുടിക്കുന്ന പ്രതിമകൾ...

ബു..ഹ..ഹ..ആശ്വാസത്തോടെ ഒന്ന് ചിരിക്കാൻ തോന്നുന്നുണ്ടോ..

ഓസ്ട്രേലിയക്കാരിയായ   പട്രീഷ്യ പിക്കിനിനി എന്ന ലോക പ്രശസ്ത  ശില്‍പിയുടെ ജീവന്‍ തുളുമ്പുന്ന കലാസൃഷ്ടിയാണ് ഈ കാണൂന്നവയെല്ലാം..

ഏകദേശം 2002 ലാണു പാട്രീഷ്യയുടെ ഈ മനുഷ്യമ്രുഗ ഫാമിലി ശില്പം പുറത്തിറങ്ങുന്നത്..അന്ന് മുതൽ തന്നെ ഇതിനെ കുറിച്ച് ഒരു പാട് കഥകൾ പ്രചരിച്ചിരുന്നു.....ആ കാലഘട്ടത്തിൽ തന്നെ എനിക്കും കിട്ടിയിരുന്നു ഇതിന്റെ മെയിൽ ഫോർവേഡ്..ആദ്യം കണ്ടപ്പോ ശരിക്കും ഞാൻ അമ്പരന്ന് പോയിരുന്നു..

ഇപ്പോള്‍ വീണ്ടും ആരൊക്കെയോ കുത്തിപ്പൊക്കി   ഈ ഫോട്ടോകളൂം കൂടെ എരിവും പുളിയുമുള്ള വാർത്തകളും ചേർത്ത് ഫേസ്ബുക്കിലും വാട്ട്സാപ്പിലും   കറങ്ങിത്തുടങ്ങിയിരിക്കുന്നു....

ഓസ്ട്രേലിയന്‍ ശില്‍പികളില്‍ ഏറ്റവും ശ്രദ്ധേയയായ പട്രീഷ്യ ഇത്തരം വൈകൃതം കലര്‍ന്നതും ജീവന്‍ തുളുമ്പുന്നതുമായ രൂപങ്ങളിലൂടെയാണ് തന്‍റെ കലാപ്രവര്‍ത്തനം നടത്തുന്നത്." വി ആര്‍ ഫാമിലി" എന്ന് നാമകരണം ചെയ്ത ഈ മനുഷ്യമ്രുഗഫാമിലി സ്രുഷ്ടിയോടെയാണു അവർ ലോകശ്രദ്ധ നേടിയത് എന്ന് തന്നെ പറയാം... 

ഫൈബർ ഗ്ലാസ്സ്, ലെതർ, പോളിയൂറിത്തീൻ, യഥാർത്ഥമനുഷ്യ മുടി,പ്ലൈവുഡ്,ഡ്രസ്സ് ഐറ്റംസ്..എന്നിങ്ങനെയുള്ള സാമഗ്രികൾ ഈ സ്രുഷ്ടികൾക്കായി അവർ ഉപയോഗിക്കുന്നു..വിവിധ രാജ്യങ്ങളിലുള്ള മ്യൂസിയങ്ങളിൽ അവരുടെ സ്രുഷ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്, ആസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണു പട്രീഷ്യ ഇപ്പോൾ...

ഇനിയും കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്കും പട്രീഷ്യയുടെ കൂടുതൽ സ്രുഷ്ടികൾ കാണണമെന്നുള്ളവർക്കും അവരുടെ വെബ്സൈറ്റ് സന്ദർശിക്കാം..

ലിങ്ക് ദാ താഴെ കൊടുക്കുന്നു..

http://www.patriciapiccinini.net/144/45

അപ്പോ...വീണ്ടും കാണാം...

ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും....

Related Posts with Thumbnails

Related Posts with Thumbnails