ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share

പതിനാറുകാരൻ പയ്യനു ഗൂഗിളിൽ ജോലി..ശമ്പളം 1.44 കോടി..
....................................................................................................................
ചണ്ഡീഗഡ് സ്വദേശിയായ പതിനാറുകാരന്‍ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ് ഗൂഗിളില്‍ ജോലി ലഭിച്ചിരിക്കുന്നത്. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളില്‍ ഒരു ജോലി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്വപ്നമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഹര്‍ഷിത് ശര്‍മ്മ സ്വപ്നം സ്വന്തമാക്കി. അതും അദ്ഭുതപ്പെടുത്തുന്ന ശമ്പളത്തിന്.
ഗ്രാഫിക് ഡിസൈന്‍ ടീമിലാണ് ഹര്‍ഷിത് ശര്‍മ്മയ്ക്ക് നിയമനം. വാര്‍ഷിക ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത് 1.44 കോടി രൂപയാണ്. അമേരിക്കയിലാണ് നിയമനം. ചണ്ഡീഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഹര്‍ഷിത്.
നിലവില്‍ മാസത്തില്‍ നാലു ലക്ഷം രൂപ ശമ്പളം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ മാസത്തില്‍ 12 ലക്ഷം രൂപയായിരിക്കും ശമ്പളം. കഴിഞ്ഞ മേയിലാണ് ഹര്‍ഷിത് ഗൂഗിള്‍ ജോലിക്കായി ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയത്. അഭിമുഖം ഓണ്‍ലൈന്‍ വഴിയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി ഗ്രാഫിക് ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്. ഞാന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് എനിക്ക് ഈ ജോലി ലഭിച്ചത് അർഷിത് പറയുന്നു..
ഒരു ഗൂഗിള്‍ ലിങ്കില്‍ ആണ് ഹര്‍ഷിത് അപേക്ഷിച്ചത്. ജൂണില്‍ കമ്പനി അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ അയക്കുകയും ചെയ്തു. സ്‌കൂള്‍ കാലത്ത് തന്നെ സിനിമാതാരങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് വലിയതുക രൂപ സമ്പാദിച്ച ചരിത്രവുമുണ്ട് ഹര്‍ഷിതിന്. കൂടാതെ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ 7000 രൂപയുടെ ഒരു അവാര്‍ഡും ലഭിച്ചിരുന്നു.

കഴിഞ്ഞ ഒരാഴ്ച സോഷ്യൽ മീഡിയയിലും ദേശീയ പ്രാദേശിക മാദ്ധ്യമങ്ങളിലും നിറഞ്ഞ് നിന്ന വാർത്തയായിരുന്നു ഇത്..ആ പയ്യന്റെ നേട്ടത്തിൽ ഇന്ത്യൻ യുവത്വം അഭിമാനിച്ചു..ചണ്ഡിഗഡിൽ വിദ്യാഭ്യാസ വകുപ്പ് വരെ   വിദ്യാർത്ഥിയെ അഭിനന്ദിച്ച് പത്രക്കുറിപ്പിറക്കി..ഓൺലൈൻ ലോകത്ത് വൈറലായ ആ വാർത്ത....സത്യത്തിൽ ശരിയായിരുന്നോ..

വാർത്തക്ക് പിന്നിലെ യാഥാർത്ഥ്യം..
................................................................................
ഇതൊരു വ്യാജ വാർത്തയായിരുന്നു..കാളപെറ്റൂന്ന് കേട്ടപ്പോൾ  മുന്നും പിന്നും നോക്കാതെ കയറെടുത്തോടിയ  ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് പറ്റിയ ഭീമ അബദ്ധം,കേരളത്തിലെ ഒട്ട് മിക്ക പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു..
സത്യത്തിൽ എന്താണു സംഭവിച്ചത്..
28.7.2017 നാണു അർഷിത് ഷർമ്മ എന്ന വിദ്യാർത്ഥി പഠിച്ചിരുന്ന ചണ്ഡീഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ഒപ്പ് വെച്ച പ്രസ്സ് റിലീസ് ഇറങ്ങുന്നത്.. ( അതിന്റെ കോപ്പി താഴെ കൊടുത്തിട്ടുണ്ട് )


അത് ഏറ്റ് പിടിച്ച് 29 തിയ്യതി വിദ്യാഭ്യാസ വകുപ്പ് തന്നെ ഔദ്യോഗികമായി വിവരം പുറത്ത് വിടുകയായിരുന്നു..ഗൂഗിളിന്റെ പ്രത്യേക പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയാണൂ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കുട്ടി പഠിച്ച സ്കൂളിലെ അദ്ധ്യാപകരെ ഉദ്ധരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നത്..( അതിന്റെ സ്ക്രീൻ ഷോട്ടും ഒപ്പം ചേർക്കുന്നു..)

വാർത്ത ദേശീയ പ്രാദേശിക മാദ്ധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ പുറത്ത് വന്നപ്പോഴാണു ഗൂഗിളിന്റെ ഇന്ത്യയിലെ വക്താവ് ഈ വാർത്ത നിഷേധിച്ചത്, ഗൂഗിൾ അങ്ങനെയൊരു നിയമനം നടത്തിയിട്ടില്ല...എന്നതാണു സത്യം...
വ്യാജ വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസ്താവന ഇറക്കിയ വിദ്യാഭ്യാസ വകുപ്പിനെതിരെ സർക്കാർ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണു.. സംഭവത്തെകുറിച്ച്  സ്കൂൾ പ്രിൻസിപ്പൽ ആണു വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്..സ്കൂൾ പ്രിൻസിപ്പളുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രൂപീന്ദർ സിംഗ് പറയുന്നു..
പബ്ലിക്ക് റിലേഷൻ ഡയറക്ടർ നവജോത് കൗർ പറയുന്നതൂം അത് തന്നെയാണു..സ്കൂൾ പ്രിൻസിപ്പൽ ഇന്ദ്ര ബെനിവാൾ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്നാണു..ആ കുട്ടി ഈ വാർത്ത വന്ന് പറയുമ്പോൾ എന്ത് കൊണ്ട് എന്തെങ്കിലുമൊരു കത്തോ മറ്റെന്തെങ്കിലും തെളിവോ ചോദിച്ചില്ല എന്നൊക്കെയാണു അവർ ചോദിക്കുന്നത്..
തനിക്ക് ഗൂഗിളിൽ ജോലി കിട്ടിയെന്ന് വിദ്യാർത്ഥി വന്ന് പറഞ്ഞ അറിവ് മാത്രമേ ഞങ്ങൾക്കുള്ളൂ എന്നാണു സ്കൂൾ അധിക്രുതർ ഇപ്പോൾ പറയുന്നത്..
സംഗതി ഇത്രത്തോളമായി..അപ്പോൾ മേൽ പറഞ്ഞ കുട്ടിയെവിടെ...എന്താണു സത്യത്തിൽ സംഭവിച്ചത്...അക്കാര്യം കുട്ടിയുടെ മാതാവ്  ഭാരതി ശർമ്മ പറയുന്നത് ഇപ്രകാരമാണു..അർഷിതിനു ഒരു ഫോൺ കോൾ വന്നു, ആ കോളിൽ അവനു ഗൂഗിളിൽ ജോലി ലഭിച്ചതായുള്ള വിവരമുണ്ടായിരുന്നു..അവനത് സ്കൂളിലെ ടീച്ചറോട് പറഞ്ഞു..അവന്റെ കയ്യിൽ ഒരു ഓഫർ ലെറ്ററുണ്ടായിരുന്നു..അതിൽ ഗൂഗിളിൽ ജോലി ലഭിച്ചതായി ഉണ്ടായിരുന്നുവെങ്കിലും അതിൽ ശമ്പളവും മറ്റ് കാര്യങ്ങളുമൊന്നും എഴുതിയിരുന്നില്ല, അവൻ അത് ടീച്ചർക്ക് വാട്ട്സാപ്പിൽ അയച്ചിരുന്നു..സ്കൂൾ പ്രൊൻസിപ്പൽക്കും കൈമാറിയിരുന്നു... തെറ്റിദ്ധാരണ ഉണ്ടാക്കിത് ആ വ്യാജ ഫോൺ കോളാണു..
ഇപ്പോൾ ഹർഷിത് എവിടെ..?
ഈ വിവരം അറിഞ്ഞതിൽ പിന്നെ അതീവദുഖിതനായ അവൻ ഭക്ഷണമൊന്നും കഴിക്കാതെയായി..ഇപ്പോൾ ഒരു ആശുപത്രിയിൽ ചിക്ത്സയിലാണു..
ഏതായാലും അബദ്ധം പിണഞ്ഞ വാർത്താമാദ്ധ്യമങ്ങൾ ആ ജാള്യത മറക്കാൻ ഇപ്പോൾ പെടാപ്പാട് പെടുകയാണു..
എന്റെ അഭിപ്രായത്തിൽ ഒന്നുകിൽ ആ കുട്ടിയെ ആരോ ഫോൺ വിളിച്ച് പറ്റിച്ചതാണു..അല്ലെങ്കിൽ ആ പയ്യൻ നല്ല ഒന്നാന്തരം ഫ്രോഡാണു..അല്ലെങ്കിൽ ഇത്രയും ആൾക്കാരെ ഒരേസമയം "ശശി" ആക്കാനൊന്നും ചില്ലറ സാമർത്ഥ്യമൊന്നും പോര..
( ജോലി കിട്ടിയ കാര്യം പറഞ്ഞ് പയ്യൻ യുട്യൂബിൽ ഇട്ട വീഡിയോ ലിങ്ക് താഴെ )
https://youtu.be/6DFbrchx5wY

അപ്പോ തൽക്കാലം നിർത്തുന്നു..
വീണ്ടും കാണാം..
ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും...
Related Posts with Thumbnails

Related Posts with Thumbnails