ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, സെപ്റ്റംബർ 25, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share


നെരൂദയെ വായിക്കാൻ തുടങ്ങുന്നത് ഏകദേശം രണ്ടായിരത്താറു രണ്ടായിരത്തഞ്ച് കാലഘട്ടത്തിലായിരുന്നു..
വായന ഹരമായി മാറിയിരുന്ന ആ നാളുകളിൽ..
നെരൂദ ഒരു വിളക്കായിരുന്നു..
ചിന്തകളിലും ചെയ്തികളിലും
ആ വെളിച്ചം പ്രതിഫലിച്ചിരുന്നു..
വായന പുസ്തകത്തിൽ നിന്ന്
വലക്കണ്ണികളിലേക്ക് വഴിമാറി
തിരച്ചിലുകളുടക്കിയിരുന്നു
നെരൂദയിൽ.
നെരൂദയുടെ ഒരു കവിതാശകലം
കുറിക്കാതെ പോകുവതെങ്ങനെ
.............................................................
സാവധാനം മരിക്കാൻ തുടങ്ങുന്നു
യാത്ര പോകുന്നില്ല നിങ്ങളെങ്കിൽ,
വായനയില്ല നിങ്ങൾക്കെങ്കിൽ,
ജീവിതത്തിന്റെ ശബ്ദങ്ങൾക്കു കാതു കൊടുക്കുന്നില്ല നിങ്ങളെങ്കിൽ,
തന്നെ മതിപ്പില്ല നിങ്ങൾക്കെങ്കിൽ.
സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ
ആത്മാഭിമാനത്തെ കൊല ചെയ്യുന്നു നിങ്ങളെങ്കിൽ;
അന്യസഹായം വേണ്ടെന്നു വയ്ക്കുന്നു നിങ്ങളെങ്കിൽ.
സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ
ശീലങ്ങൾക്കടിമയാവുന്നു നിങ്ങളെങ്കിൽ,
ഒരേ വഴിയിലൂടെയാണു നിങ്ങൾക്കെന്നും യാത്രയെങ്കിൽ..
സാവധാനം മരിക്കാൻ തുടങ്ങുന്നു...
‌ -
Related Posts with Thumbnails

On 2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareകുറെകാലമായി വാട്ട്സാപ്പിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്ന വാർത്ത...വാർത്ത ദാ ഇങ്ങനെ..ഒപ്പം കുറെ ഫോട്ടോയും..വളരെ അധികം പ്രധാനപ്പെട്ട ഒരു സൂചന താഴത്തെ ഫോട്ടോയിൽ കാണുന്ന കീടം വളരെ അധികം അപകടം പരത്തുന്നതാണ് ഇതിനെ കൈകൊണ്ട് തൊടുകയോ കൊല്ലുകയോ ചെയ്താൽ ഒരു മിനിറ്റുകൊണ്ട് ദേഹം മൊത്തം വൈറസ് പടരും ഇതിനെ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല...  അധികം ആളുകളിലേക്ക് ഈ സന്ദേശം ഫോട്ടോ സഹിതം എത്തിക്കുക ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്....( ഡോക്ടർ വിനോദ് കാൾറാ ജലന്ധർ)


എന്താല്ലേ..
ഇതിൽ എന്തെങ്കിലും സത്യം...
ഹേയ്...ചുമ്മാതാ..എല്ലാം നല്ല പൊളപ്പൻ ബഡായി..അല്ലാതെന്താ..

ഇങ്ങനെയൊരു കീടം ...അതുള്ളത് തന്നെ..പക്ഷേ പകരുന്ന മാരക വൈറസും അത് മൂലമുണ്ടാകുന്ന മാരകരോഗവും ഒന്നും ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല..എല്ലാം ശുദ്ധ നുണ..

അപ്പോൾ ഈ കാണുന്ന ചിത്രങ്ങൾ..?

ആ..അത്, മേക്കപ്പ്, ഫോട്ടോഷോപ്പ്, എന്നിവയാകാം...


എന്ത് കൊണ്ട് ഇത്തരം മേക്കപ്പുകൾ, ചിത്രങ്ങൾ ..?

ഉത്തരം വളരെ രസകരമാണു..

അന്തർ സംഘർഷങ്ങൾ നിറഞ്ഞ മനുഷ്യജീവിതത്തിൽ ചില മനുഷ്യർക്കുണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു തരം ഭയത്തിലുളവാകുന്ന മാനസിക രോഗമാണു ട്രൈപോഫോബിയ അഥവാ “pathological fear of holes”  എന്നത്...ഈ അവസ്ഥയിലുള്ള വ്യക്തിക്ക് താൻ കാണുന്ന എല്ലാ വസ്തുക്കളിലും ചെറിയ ചെറിയ സുഷിരങ്ങൾ ഉളവാക്കുന്നരീതിയിലോ അല്ലെങ്കിൽ സുഷിരങ്ങൾ ഉള്ള വസ്തുക്കൾ കാണുമ്പോഴോ ഒരു തരം പ്രത്യേക ഭയം ഉടലെടുക്കുന്നു...എന്നാണു മനശാസ്ത്രജ്ഞന്മാർ പറയുന്നത്...ഉദാഹരണത്തിനു ചിലർക്ക് വെള്ളത്തിനെ പേടി, ചിലർക്ക് ഇരുട്ടിനെ പേടി..അങ്ങനെ അങ്ങിനെ ചില പേടികൾ...അവയിലൊന്നാണു ഈ പേടി..ഇത് തികച്ചും മാനസികമാണു..

അത്തരം മാനസിക  വിഭ്രാന്തിയുള്ളവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനായോ അവരെ അതിൽ നിന്ന് മോചിപ്പിക്കുന്നതിനായോ ചിലർ തങ്ങളുടെ ശരീരഭാഗങ്ങളിൽ പുട്ടി, മെഴുക്, മറ്റിതരവസ്തുക്കൾ എന്നിവ ഉപയോഗിച്ച് ചെറിയ ചെറിയ സുഷിരങ്ങൾ സ്രുഷ്ടിച്ച് മേക്കപ്പ് ചെയ്യാറുണ്ട്..അങ്ങനെ മേക്കപ്പ് ചെയ്യുന്നതെങ്ങനെ എന്ന് വിശദമാക്കുന്ന ഒട്ടനവധി വീഡിയോകൾ യുട്യൂബിൽ ലഭ്യമാണു...ഒരു വീഡിയോ ലിങ്ക് താഴെ ഞാൻ കൊടുത്തിട്ടുണ്ട്..
.അത്തരം ചില ഫോട്ടോകളും വീഡിയോകളുമാണു ഒരു കീടം പരത്തുന്ന മാരക വൈറസിൽ നിന്നുള്ള രോഗമായി പറഞ്ഞ് പരത്തുന്നത്...

അപ്പോ ആ കീടം ഉണ്ടെന്ന് പറഞ്ഞല്ലോ..അത് ശരിയാണോ..

ശരിയാണു..അങ്ങനെയൊരു കീടം ഉണ്ട്, അതൊരു പാവം കീടമാണു..പേരു ജിയാന്റ് വാട്ടർ ബഗ്ഗ് (Giant Waterbug),ഈ കീടത്തിന്റെ പ്രത്യേകത അതിന്റെ പെൺ കീടം മുട്ടയിടുന്നത് ആൺ കീടത്തിന്റെ മുതുകിലാണു..ആൺ കീടം അത് ചുമന്ന് നടക്കും...ആ ഫോട്ടോയാണു മുതുകിൽ സുഷിരങ്ങളുള്ളതായി വ്യാഖ്യാനിക്കുന്നത്, ഈ കീടത്തെ തായ്‌ലാൻഡിലുള്ളവർ കണ്ടാൽ വെറുതെ വിടില്ല, പിടിച്ച് ഭക്ഷിച്ച് കളയും..അവരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണിത്...അപ്പോ മനസ്സിലായില്ലേ ഈ കീടം വൈറസ് പരത്തില്ലാന്ന്..യഥാർത്ഥത്തിൽ അങ്ങനെയൊരു വൈറസുമില്ല, രോഗവുമില്ല..എല്ലാം ഫേക്ക് ആണു..

അപ്പോ വീണ്ടും വരും..ഫേക്ക് ന്യൂസുകൾ പൊളിച്ചടുക്കൽ തുടരും...
Related Posts with Thumbnails

On 2017, സെപ്റ്റംബർ 9, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareകുറച്ച് കാലമായി സോഷ്യൽ മീഡിയയിലും യുട്യൂബിലും ഒക്കെ കറങ്ങി നടക്കുന്ന ചില വീഡിയോകൾ നിങ്ങൾ കണ്ട് കാണും..ഒരു മൂർഖൻ പാമ്പിനെ പിടിച്ച് അതിന്റെ തലയിൽ കത്തി കൊണ്ട് മുറിവുണ്ടാക്കി ഒരു കറുത്ത കല്ല് പോലൊരു വസ്തു എടുത്ത് പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതുമൊക്കെ...(വീഡിയോ ലിങ്ക് https://www.youtube.com/watch?v=DUaQ54dq0is), ഇത് നാഗമാണിക്യം എന്ന വിശേഷപ്പെട്ട വസ്തുവാണെന്നവർ അവകാശപ്പെടുന്നു...ഇത് യാഥാർത്ഥ്യമാണോ...?


എന്താണു നാഗമാണിക്യം...

.നാഗലോകത്തെ നാഗരാജാവിന്റെ പക്കൽ ഉള്ള അതിവിശിഷ്ടമായ ഒരു രത്നം...പാതാളത്തിലെ ഒൻപത് തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ ഉണ്ടെന്നാണു വിശ്വാസം,ഈ രത്നങ്ങൾ രാത്രികാലങ്ങളിൽ ചുവന്ന പ്രകാശം പുറപ്പെടുവിക്കുമെന്നും  നാഗങ്ങൾ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായെങ്കിലും താഴെവെക്കാറുണ്ടെന്നും അങ്ങനെ വെക്കുന്ന തക്കത്തിന് അതിനെ എടുത്ത് ഒളിപ്പിച്ചാൽ, രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുമെന്നും  രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നവർക്ക് ഇതു സ്വന്തമാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു. ചെറിപ്പഴത്തിന്റെ അത്രയും വലിപ്പം ഉള്ള നാഗമാണിക്യത്തിനെ പനിനീരിലും പശുവിൻ പാലിലും കഴുകിയാണ് സൂക്ഷിക്കേണ്ടുന്നത്.

രത്നം സ്വന്തമാക്കിയവർക്ക് ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും അഭിവ്രുദ്ധിയും ഒക്കെ ഉണ്ടാകും എന്നു മാത്രമല്ല, രത്നം സ്പർശിക്കുകയോ കാണുകയോ  ചെയ്താൽ പോലും ജീവിതത്തിൽ വൻ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും എന്നൊക്കെയാണു വിശ്വാസങ്ങൾ...

ഈസ് എ ട്രൂ,,

നോ..ഈസ് എ ബിഗ് ബ്ലണ്ടർ..

കഥകൾ ഒരു പാടുണ്ട്, നോവലുകളിലും സിനിമകളിലും വായ്മൊഴികളായുമൊക്കെ അവ നമുക്ക് ചുറ്റും കറങ്ങി നടക്കുന്നുമുണ്ട്...പക്ഷേ യാഥാർത്ഥ്യം എന്നത് നിഷേധിക്കാൻ പറ്റാത്ത സത്യമാണു...

നാഗമാണിക്യം എന്നത് ശുദ്ധ അസംബന്ധം..

ശാസ്ത്രീയമായി ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത കേവലം വിശ്വാസസംഹിതകളിലൂടെയും ഊഹോപോഹങ്ങളിലൂടെയും കേട്ട് കേൾവികളിലൂടെയും പ്രചരിച്ച പ്രചരിച്ച് കൊണ്ടിരിക്കുന്ന ശുദ്ധ അസംബന്ധം...പാമ്പിന്റെ വിഷസഞ്ചിയിലോ വായ്ക്കകത്തോ ഫണത്തിലോ ഒന്നും ഒരു രത്നവും ഉണ്ടാകുന്നില്ല, 

എന്താണു യഥാർത്ഥ മാണിക്യം..?


ഇംഗ്ലിഷിൽ റൂബി എന്ന് വിളിക്കുന്ന മാണിക്യം ഒരു പ്രക്രുതിജന്യരാസസംയുക്തമാണു..തായ്ലാൻഡ്,ബർമ്മ,ശ്രീലങ്ക,ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന അവയ്ക്ക് രക്തവർണ്ണമോ അല്ലെങ്കിൽ അതോടനുബന്ധിച്ച് നിൽക്കുന്ന നിറഭേദങ്ങളോ ആയിരിക്കും...മാണിക്യത്തിന്റെ ഈ കളറിനു കാരണമാകുന്നത് അതിൽ അടങ്ങിയിരിക്കുന്ന ചുവന്ന ക്രോമിയമാണു..ഈ രത്നം വലിയ വില കൂടിയ ഇനത്തിൽ പെട്ടതാണു..
അപ്പോൾ പിന്നെ യുട്യൂബിൽ കാണുന്ന വീഡിയോകളിൽ കാണുന്ന കറുത്ത കല്ല്..അതെന്താണു..


ഫേക്ക് ന്യൂസ് പൊളിച്ചടുക്കുന്നു..

അവിടെയാണു ബെസ്റ്റ് തട്ടിപ്പ് അരങ്ങേറുന്നത്..

യു ട്യൂബിൽ നൂറുകണക്കിനു വീഡിയോകൾ കാണാം..ആൾക്കൂട്ടത്തിനു നടുവിൽ ഇരുന്ന് കൊണ്ട് ഒരു പാമ്പിന്റെ തലയിൽ നിന്നും കത്തി ഉപയോഗിച്ച് ചൂഴ്ന്നെടുക്കുന്ന കാഴ്ചകൾ...

ചില സംശയങ്ങൾ തോന്നാതിരിക്കുന്നില്ല...

ഒന്ന്: നാഗമാണിക്യം വളരെ വില കൂടിയ ഒരു രത്നമാണു, അതിന്റെ ക്വാളിറ്റിക്ക്നുസരിച്ച് ലക്ഷങ്ങളും കോടികളും വിലവരും...എങ്കിൽ വീഡിയോകളിൽ പുറത്തെടുക്കുന്ന  മാണിക്യങ്ങൾ എന്ത് കൊണ്ടവർ 200 രൂപക്കും വിലപേശിയാൽ 50 രൂപക്ക് വരെ വില്പന നടത്തുന്നു..

രണ്ട്: നാഗമാണിക്യം കരസ്ഥമാക്കിയാൽ സമ്പൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെങ്കിൽ അത് വിൽക്കാൻ നടക്കുന്നവർക്കെന്താ അതൊന്നും കിട്ടാത്തത്, വീഡിയോകളിൽ കാണുന്നവരൊക്കെ പക്കാ ഗ്രാമീണരോ നാടോടികളോ ആണല്ലോ.....

തട്ടിപ്പെന്താണെന്ന് പറഞ്ഞില്ല..?

ആ..പറയാമെന്നേ..

ആന്ദ്രാപ്രദേശിലെ ദ ഹിന്ദു റിപ്പോർട്ടർ സുബ്ബറാവു ആണു മേല്പറഞ്ഞ വീഡിയോകളിൽ കാണുന്ന തട്ടിപ്പിന്റെ കള്ളക്കളി പുറത്ത് കൊണ്ട് വന്നത്..

പാമ്പിന്റെ തലയിൽ ചെറിയ മുറിവുണ്ടാക്കി  മാർക്കറ്റിൽ കുറഞ്ഞ വിലക്ക്  ലഭിക്കുന്ന  ക്രുത്രിമക്കല്ലുകൾ ഒളിപ്പിച്ച് വെക്കുന്നു...എന്നിട്ട് പൊത്ജന മദ്ധ്യത്തിൽ കൊണ്ട് വന്ന് വലിയ വായിൽ നാഗമാണിക്യത്തെക്കുറിച്ചൊക്കെ പൊലിപ്പിച്ച് പറഞ്ഞ് ആ പാമ്പിനെ പിടിച്ച് അവരുടെ മുമ്പിൽ വെച്ച് തന്നെ കത്തി ഉപയോഗിച്ച് കല്ല് പുറത്തെടുക്കുന്നു...അത് കണ്ട് ജനങ്ങൾ അത്ഭുതം കൊള്ളുന്നു..ഏതെങ്കിലുമൊരു പടു വിഡ്ഡി പൈസ കൊടുത്തത് വാങ്ങുന്നു..ആ പാമ്പിനെ വീണ്ടും ചാക്കിലാക്കി മറ്റൊരു കേന്ദ്രം ലക്ഷ്യമാക്കി തട്ടിപ്പുകാർ നീങ്ങുന്നു...ഇത്രേയുള്ളു ആ നാടകം..കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണു ഇവ നടക്കുന്നത്...

അപൂർവ്വമായ കാഴ്ച കണ്ടതിൽ കാണികളും ഹാപ്പി, 

ച്വുളുവിലക്ക് നാഗമാണിക്യം കിട്ടിയല്ലോ...വാങ്ങിയവനും.. ഹാപ്പി, 

അഞ്ചോ ആറോ രൂപയുടെ ലോക്കൽ കല്ല് നൂറുകണക്കിനു രൂപക്ക് വിറ്റല്ലോ..വിറ്റവർ അതിലേറെ ഹാപ്പി

അപ്പോ..എല്ലാം പറഞ്ഞ പോലെ..

ബൈ..വീണ്ടും കാണാം..

ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും..

Related Posts with Thumbnails

On 2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Share
വ്യക്തിതാല്‍പര്യങ്ങള്‍ക്കും ഭൗതികമായ ഇഛകള്‍ക്കും മനുഷ്യ കുടുംബം സാധാരണയായി ഇരയാവാറുണ്ട്. അങ്ങേയറ്റം അക്രമപരവും പ്രയാസകരവുമായ കാലങ്ങളിലൂടെ എത്രയോ പ്രാവശ്യം  ഇസ്‌ലാമിക സമൂഹത്തിന് കടന്ന് പോവേണ്ടി വന്നിട്ടുണ്ട്. 

ഒരു ചരിത്രം പറയാം...

.....

പന്ത്രണ്ടാം നൂറ്റാണ്ടിൽ സിറിയയിലും ഈജിപ്തിലും ഭരിച്ചിരുന്ന ഇസ്ലാമിക ചരിത്രത്തിലെ മികച്ചപോരാളിയും മികച്ച ഭരണകർത്താവുമായിരുന്ന ഒരു രാജാവുണ്ടായിരുന്നു...പേരുകേട്ടാൽ തന്നെ ശത്രുക്കൾ കിടുങ്ങുമായിരുന്ന ആ രാജാവ് ആരാണെന്നറിയാമോ...ദ ഗ്രേറ്റ് വാരിയർ സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി...

ലോകം കണ്ട മികച്ച സൈന്യാധിപരിൽ ഒരാളും സാമ്രാജ്യ നായകനുമായിരുന്നെങ്കിലും കാരുണ്യവാനും, നീതിമാനും. പ്രജാവാത്സലനുമായാണ് സലാഹുദ്ദീൻ ചരിത്രത്തിൽ അറിയപ്പെടുന്നത്.

തൊട്ടയല്പക്കത്തുള്ള മുസ്ലീംകളുടെ പരിപാവനകേന്ദ്രമായ ഖുദ്‌സ് അഥവാ ജറുസലേം ക്രിസ്ത്യൻ രാജാവായിരുന്ന ബാൾഡ്വിൻ രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു..അദ്ധേഹത്തിന്റെ കീഴിൽ ഒട്ടനവധി പ്രഭുക്കൾ ഉണ്ടായിരുന്നു..അവരിലൊരാളാണു റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ..കടുത്ത മുസ്ലിം വിരോധിയായിരുന്നു റെയ്നോൾഡ്..

സലാഹുദ്ദീനും, ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി ഉണ്ടാക്കിയിരുന്നു എന്നാൽ ദേവാലയ യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ്  ആ ഉടമ്പടിയിലെ പല നിബന്ധനകളും പല വട്ടം ലംഘിക്കുകയുണ്ടായി...

അപ്പോഴൊക്കെ ഒരു രാജാവെന്നതിലുപരി പ്രമുഖ സൂഫീവര്യനും കൂടിയായ സലാഹുദ്ധീൻ ക്ഷമിച്ചു.....

1182- മദീനയിലെ മുഹമ്മദ് നബിയുടെ റൗളാശരീഫ് തകർക്കാൻ പദ്ധതിയിട്ട്  സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും റെനോൾഡിനെ വധിക്കാനായി  സലാഹുദ്ധീൻ മുന്നിട്ടിറങ്ങിയതാണു.....സലാഹുദ്ധീന്റെ തീരുമാനം അറിഞ്ഞ് ഭയന്ന  ജെറുസലം രാജാവായ ബാൾഡ്വിൻ നാലാമൻ റെയ്അനോൾഡിനെ ജയിലിലടച്ചു...സലാഹുദ്ധീനോട് മാപ്പിരന്ന് യുദ്ധത്തിൽ നിന്ന് പിന്തിരിയാനാവശ്യപ്പെട്ടു...മാന്യനു നീതിമാനുമായ സലാഹുദ്ധീനും സൈന്യവും മടങ്ങിപ്പോയി.....

കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ  ബാൾഡ്വിൻ നാലാമൻ മരണപ്പെട്ടു..അതിനെ തുടർന്ന് റെയ്നോൾഡ് തടവിൽനിന്നും മോചിതനായി...വീണ്ടും മുസ്ലിംകൾക്കെതിരെ അക്രമണങ്ങൾക്ക് ഒരുക്കം കൂട്ടാൻ തുടങ്ങി.... 1186 ഇൽ റെയനോൾഡും സംഘവും മക്കയിലേക്ക് പോയ ഹജ്ജ് സംഘത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ചെയ്തതതായി സലാഹുദ്ധീൻ അറിഞ്ഞു...

അതോടെ ജറുസലേമിക്ക് നേർക്ക് സലാഹുദ്ധീനും സൈന്യവും പടയൊരുക്കം തുടങ്ങി...

1187 ജൂലൈ  മാസം ഹിത്വീനിലെ ത്വബരിയ്യ മലചെരുവിൽ വെച്ച് സലാഹുദീൻറെ സൈന്യവും, ജെറുസലം സൈന്യവും ഏറ്റുമുട്ടി.

 അതി കഠിനമായ യുദ്ധത്തിൽ അറബ് സൈന്യം വിജയിക്കുകയും റെയ്നോൾഡ് അടക്കമുള്ള നിരവധി പ്രഭുക്കൾ തടവുകാരായി പിടിക്കപ്പെട്ടു

തീർത്ഥാടക സംഘത്തെ ആക്രമിച്ച റെയ്നോൾഡടക്കമുള്ള  കുരിശ് സൈന്യത്തിലെ ഒരാളെ പോലും അവശേഷിപ്പിക്കാതെ മുഴുവനായും വാളിനിരയാക്കി.

അതിനു ശേഷം  1187 സെപ്റ്റംബറിൽ സലാഹുദ്ദീൻ ജെറുസലം ഉപരോധിക്കുകയും കോട്ടമതിൽ തകർത്തു വഴിയൊരുക്കുകയും ചെയ്തു.

സലാഹുദ്ദീൻറെ മുന്നേറ്റം തടയാൻ അവശേഷിച്ചിരുന്ന കുരിശ് സൈന്യം  ന പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണില്ലെന്ന് മനസ്സിലാക്കി  ഉടമ്പടി പ്രകാരം കീഴടങ്ങി.. .അങ്ങനെ ജറുസലേമും സലാഹുദ്ധീന്റെ കീഴിലായി.. യൂറോപ്യൻ സൈന്യം കുതിരാലയമായി  ഉപയോഗിച്ചിരുന്ന മസ്ജിദുൽ അഖ്സ പുനരുദ്ധരിച്ച് പ്രാർത്ഥന ആരംഭിച്ചു..ഇതിനു മുമ്പ് മുസ്ലിംകളുടെ കയ്യിൽ നിന്നും 1099-ൽ ജെറുസലം കീഴടക്കിയ യൂറോപ്യൻ സൈന്യം കൂട്ട കശാപ്പായിരുന്നു നഗരത്തിൽ നടത്തിയിരുന്നത്.. രണ്ടു ദിവസം കൊണ്ട് ഏകദേശം നാല്പതിനായിരം അറബികളെയാണ് അവർ കൊന്നു തള്ളിയത് ...കാത്തലിക്ക് അല്ലാത്ത ക്രിസ്തു മത വിശ്വാസികളും , യഹൂദരും പാശ്ചാത്യ വാളിൻറെ രുചി അറിഞ്ഞു. ... മൃതദേഹങ്ങളുടെയും ചോരച്ചാലുകളുടെയും ഇടയിലൂടെ കുതിരകൾക്കു നീങ്ങാൻ പോലുമായില്ലെന്നു കുരിശ് യോദ്ധാക്കൾ തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്ത്രീകളെ ബലാൽക്കാരം ചെയ്യുകയും, ദേശ നിവാസികളെ അടിമകളാക്കുകയും ചെയ്തിരുന്നു .,,,

അത് കൊണ്ട് തന്നെ സലാഹിദ്ധീൻ ജറുസലേം കീഴടക്കിയപ്പോൾ നഗരവാസികൾ ഭയന്നു..തങ്ങളൂടെ അന്ത്യമടുത്തു എന്ന് എല്ലാവരും കരുതി...സലാഹുദ്ധീന്റെ ഭാഗത്ത് നിന്ന് ഭയാനകമായ പ്രതികാരനടപടികൾ ഉണ്ടാകുമെന്നും അവർ കരുതി...പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണു...ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു സംഭവമായി ചരിത്രകാരന്മാർ അതിനെ വിശേഷിപ്പിക്കുന്നു...

 യാതൊരു വിധ പ്രതികാര നടപടികളും സ്വീകരിച്ചില്ല.എന്ന് മാത്രമല്ല  യൂറോപ്യരെ അവരുടെ നാടുകളിലേക്ക് തിരിച്ചു പോകാൻ അനുവദിക്കുകയും .യുദ്ധ കുറ്റവാളികൾക്ക് ചെറിയ പിഴ ചുമത്തി കുറ്റം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു...  .

ഭരണത്തിൻറെ ഉന്നതിയിൽ സിറിയക്കും ഈജിപ്തിനും പുറമേ , ഹിജാസും ,മെസപ്പൊട്ടോമിയയും , യമൻ, വടക്കൻ ആഫ്രിക്ക എന്നിവയുടെ ഭാഗങ്ങളും അയ്യൂബി ഭരണത്തിൻ കീഴിൽ വരികയുണ്ടായി. എന്നിട്ടും തമ്പുകളിൽ കിടന്നുറങ്ങിയും പരുപരുത്ത കമ്പിളി  വസ്ത്രവും അണിഞ്ഞു നടക്കുന്ന പരിത്യാഗിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിൻറെത് .

അദ്ധേഹം മരണപ്പെടുന്ന സമയം അദ്ധേഹത്തിന്റെ പക്കൽ സമ്പാദ്യമായി ഉണ്ടായിരുന്നത് കേവലം  14 ദിർഹം മാത്രമായിരുന്നത്രേ...


രാജ്യത്തിൻറെ എല്ലാ മുക്കുമൂലകളിലും മതപാഠശാലകളും , സൂഫി പർണ്ണ ശാലകളും, നിയമ വിദ്യാലയങ്ങളും, തത്ത്വ - ഗോള ശാസ്ത്ര കലാലയങ്ങളും ആരംഭിച്ചു കൊണ്ട് മികച്ച വൈജ്ഞാനിക മുന്നേറ്റം സൃഷ്ട്ടിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു...

സ്ത്രീകള്ൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സൈനികപരിശീലനവും നൽകുന്ന പാഠ്യ പദ്ധതിയായിരുന്നു സലാഹുദ്ദീൻ കാഴ്ച വെച്ചത് .

ഭരണ സ്മാരകങ്ങളായി കൊട്ടാരങ്ങൾക്കു പകരം പള്ളികളും , ആശുപത്രികളും, ഖാൻഖാഹുകളും , കോട്ടകളും നിർമ്മിക്കാനും , കാർഷിക മേഖലക്കായി ഉയർന്ന തലത്തിൽ ജലസേചന പദ്ധതികൾ ആസൂത്രണം ചെയ്യാനുമായിരുന്നു അദ്ദേഹം യത്നിച്ചിരുന്നത്.


1193 മാർച്ച് നാലിന് ഡമസ്കസിലാണ് സലാഹുദ്ദീൻ അന്തരിച്ചത് 
അസുഖ ബാധിതനായ സലാഹുദ്ധീനെ കാണാൻ രാത്രി വൈകി ശൈഖ് ഇബ്നു സാക്കി വന്നു.  അദ്ദേഹം സലാഹുദ്ദീൻറെ അരികിലിരുന്നു ഖുർആൻ പാരായണം ചെയ്യാൻ കൽപ്പിച്ചു. ശൈഖ് അബുൽ ജാഫർ ഖുർആൻ പാരായണമാരംഭിച്ചു. പുലർച്ചയോടടുത്ത സമയം അവനാണ് നിങ്ങളുടെ ദൈവം അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്ന വചനം പാരായണം ചെയ്യവേ മിഴികൾ മെല്ലെ തുറന്നു സലാഹുദ്ദീൻ പറഞ്ഞു സത്യം അതോടെ അദ്ദേഹത്തിന്റെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു.

സിറിയയിലെ  ഉമയ്യദ്മോസ്കിലെ സലാഹുദ്ദീൻ ദർഗ്ഗയിൽ ആണ് അദ്ദേഹത്തിന്റെ സമാധി സ്ഥാനം നിലകൊള്ളുന്നത് .


ഈ ആധുനിക യുഗത്തിൽ എത്രയെത്ര മുസ്ലീം രാജ്യങ്ങളുണ്ട്, മുസ്ലീം ഭരണാധികാരികളുണ്ട്...ലോകത്ത് മുസ്ലീംകൾക്കെതിരെ വ്യാപകമായി അതിക്രമങ്ങളും അനീതികളും പെരുകുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാതെ സുഖലോലുപതയിൽ കഴിയുന്നവർ....സലാഹിദ്ധീൻ അയ്യൂബിയെ പഠിക്കേണ്ടിയിരിക്കുന്നു...സലാഹുദ്ധീൻ പഠിച്ച ദീനിനെ പഠിക്കേണ്ടിയിരിക്കുന്നു...സലാഹുദ്ധീനെന്ന മനുഷ്യന്റെ മാനവികതയെ, കാരുണ്യത്തെ, ധീരതയെ, ലാളിത്യത്തെ, പ്രജാക്ഷേമതല്പരതയെ ...എല്ലാം ...എല്ലാം ....പഠിക്കേണ്ടിയിരിക്കുന്നു...


Related Posts with Thumbnails

On 2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)
Bookmark and Shareകൊല്ലം മൂന്ന് നാലായേ...അന്നൊരു ഓണത്തിനു മാവേലി വന്നു....കണ്ടു..കൂടെ നിന്നൊരു ഫോട്ടോയുമെടുത്തു..
അയിനു..?
ഹേയ്..ഒന്നുല്ല്യ..ഓണമൊക്കെയല്ലേ,ചുമ്മാ ഓർമ്മ ഒന്ന് പങ്ക് വെച്ചൂന്നേയുള്ളൂ...
മാവേലി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കോടിവരുന്ന ഒരു ചിത്രമുണ്ട്, ഓലക്കുടയും കിരീടവുമൊക്കെയായി വലിയ കുടവയറും ഒക്കെയുള്ള ഒരു രൂപം...നമ്മളൊക്കെ അറിഞ്ഞതും പഠിച്ചതും ഒക്കെ അങ്ങനെയായിരുന്നല്ലോ...

എന്നാൽ അത് പൂർണ്ണമായും ശരിയല്ല..എന്നതാണു സത്യം..

വളരെ മികച്ച ഒരു യോദ്ധാവും ഭരണാധികാരിയുമായിരുന്ന മഹാബലി ചക്രവർത്തി നാമിന്ന് കാണുന്ന പോലെയുള്ള കോമാളി രൂപങ്ങൾ പോലെയായിരുന്നില്ല..എന്നതാണു ചരിത്രഗവേഷകന്മാർ പറയുന്നത്..

അതേ പോലെത്തന്നെ ഓണത്തെക്കുറിച്ചും ചില അബദ്ധധാരണകൾ നമ്മുടെ ഇടയിൽ പ്രചാരത്തിലായിട്ടുണ്ട്...ഇന്നും അതാണു സത്യം എന്ന് മഹാഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു...
എന്താണാ സത്യം..

പ്രശസ്ത ബ്ലോഗർ അരുൺ കായം കുളം വിശദീകരിക്കുന്നത് ഇങ്ങനെയാണു..ഓണം - മിത്തും ട്രൂത്തും
ഓണം, , നമ്മുടെ ദേശിയ ഉത്സവം.
ഒന്ന് ചോദിച്ച് കൊള്ളട്ടേ, നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് അറിയാം ഓണാഘോഷത്തിന്‍റെ പ്രത്യേകത എന്തെന്ന്? അറിയില്ല, എങ്കില്‍ ആ കഥ ഞാന്‍ പറയാം.വിന്ധ്യാവലിയുടെ ഭര്‍ത്താവായ ഇന്ദ്രസേനന്‍ എന്ന മഹാരാജാവ്, ക്ഷമിക്കണം ആ രാജാവിനു നിങ്ങള്‍ പറയുന്ന പേര്‌ മഹാബലിയെന്നായിരുന്നു.അദ്ദേഹത്തിന്‍റെ ഭരണത്തില്‍ അസൂയ പൂണ്ട ദേവന്‍മാര്‍ ആവശ്യപ്പെട്ട പ്രകാരം വാമനവേഷം പൂണ്ട വിഷ്ണുഭഗവാന്‍ മൂന്നടി ദാനമായി ചോദിക്കുകയും, മൂന്നാമത് അടിയില്‍ അദ്ദേഹത്തെ ചവുട്ടി പാതാളത്തിലേക്ക് താഴ്ത്തുകയും ചെയ്തും.
ഞാന്‍ ഒന്ന് ചോദിക്കട്ടെ, ഇതിലെന്ത് നീതി, ഇതിലെന്ത് ന്യായം?
സത് ഭരണം കാഴ്ചവയ്ക്കുന്ന രാജാക്കന്‍മാര്‍ക്ക് ഇതോ വിധി?
ഉണ്ണികളെ ശരിക്കുള്ള കഥ ഇതല്ല, ചരിത്രം നമ്മള്‍ വളച്ച് എഴുതിയതാണ്.
കാരണം മഹാബലിയെ ചവിട്ടുമ്പോള്‍ വാമനന്‍ പറഞ്ഞ ഒരു വാചകമുണ്ട്,....
'സാവര്‍ണ്ണിമനുവിങ്കലിന്ദ്രനായ് വാഴ്ക'.
അതായത് സാവര്‍ണ്ണി മനുവിന്‍റെ കാലഘട്ടത്തില്‍ ഇന്ദ്രനായി വാഴാന്‍.
ആരാണ്‌ സാവര്‍ണ്ണി മനു?
അത് അറിയണമെങ്കില്‍ മന്വന്തരം എന്തെന്ന് അറിയണം.കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്, ഇവയാണ്‌ ചതുര്‍യുഗങ്ങള്‍.എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. ആദ്യ മന്വന്തരം സ്വായംഭൂവമനുവിന്‍റെ കാലഘട്ടമാണ്.ഇങ്ങനെ പതിനാല്‌ മന്വന്തരങ്ങളുണ്ട്.ഒരോ മന്വന്തരത്തിലും ദേവന്‍മാരുടെ രാജാവായി ഒരു ഇന്ദ്രനുണ്ട്.ഏഴാമത്തെ മന്വന്തരമായ വൈവസ്വതൻ എന്ന മനുവിന്‍റെ കാലഘട്ടമാണ്‌ ഇപ്പോഴുള്ളത്.അടുത്തത് സാവര്‍ണ്ണി മനുവിന്‍റെ മന്വന്തരമാണ്, ആ കാലഘട്ടത്തില്‍ ഇന്ദ്രനാകാനാണ്‌ വാമനന്‍ മഹാബലിയോട് പറഞ്ഞത്.
അനുഗ്രഹം കൊള്ളാം, എന്നാല്‍ അത്രനാള്‍ എന്തിനു പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി?
അത് അറിയണമെങ്കില്‍ വാമനന്‍ പറഞ്ഞത് വ്യക്തമായി കേള്‍ക്കണം,
'സാവര്‍ണ്ണിമനുവിങ്കലിന്ദ്രനായ് വാഴ്ക
അത്രനാള്‍ പോയി സുതലത്തിലിരിക്കുക'
സുതലത്തില്‍ ഇരിക്കാനാണ്‌ പറഞ്ഞത്, അല്ലാതെ പാതാളത്തില്‍ ഇരിക്കാനല്ല.എന്താണ്‌ സുതലം? നിങ്ങള്‍ ഈരേഴു പതിനാലു ലോകങ്ങള്‍ എന്ന് കേട്ടിട്ടുണ്ടോ? മുകളിലുള്ള ഏഴ് ലോകവും താഴെയുള്ള ഏഴ് ലോകവും ചേര്‍ന്നതാണ്‌ ആ പതിനാല്‌ ലോകങ്ങള്‍.സത്യലോകം,ജനക്‌ ലോകം,തപോലോകം,മഹാര്‍ലോകം,സ്വര്‍ഗ്ഗലോകം,ഭുവര്‍ലോകം,ഭൂലോകം, അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നിവയാണവ.ഇതില്‍ സുതലവും പാതാളവും രണ്ടാണ്.വാമനന്‍ മഹാബലിയെ ചവുട്ടി താഴ്ത്തിയത് സുതലത്തിലേക്കാണ്.സുതലത്തിന്‍റെ പ്രത്യേകത അറിയുമോ, ദേവന്‍മാരാന്‍ പോലും അപ്രാപ്യമായ സ്ഥലം, സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാവല്‍ നില്‍ക്കുന്ന സ്ഥലം, അവിടെ ഇരിക്കാനാണ്‌ മഹാബലിയെ ഭഗവാന്‍ അയച്ചത്.എന്നാല്‍ കാല്‍ പാദത്തിനു കീഴേയുള്ള ലോകം പാതാളം മാത്രമാണെന്ന് വിശ്വസിച്ച് ഏതോ പമ്പരവിഡ്ഡി പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്നൊരു കഥ ഉണ്ടാക്കി, പാണന്‍ പാട്ട് കേട്ട മാലോരേ പോലെ നമ്മള്‍ അത് വിശ്വസിച്ചു.
അടുത്ത ഒരു സംശയം നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടാകാം, സുതലത്തിലേക്ക് അയക്കാനാണെങ്കില്‍ എന്തിനു ചവുട്ടി താഴ്ത്തി? അത് വിവിധതരം അനുഗ്രഹങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മയാണ്.വാമനന്‍ ഒരു വടുവാണ്, വടു അഥവാ ബ്രഹ്മചാരിയായ ബ്രാഹ്മണകുമാരന്‍ അനുഗ്രഹിക്കുന്നത് പാദമുദ്ര കൊണ്ടാണ്.വാമനന്‍ പറയുന്നത് ശ്രദ്ധിക്കണം..
'ഞാനനുഗ്രഹം ചെയ്വാന്‍ കാലമായ് വരുന്നവന്‍
ദീനനായ് വരുമതിന്‍ മുന്‍പിലെന്നറിഞ്ഞാലും'
അതായത് മഹാബലിക്ക് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന മായയായ ഐശ്വര്യങ്ങള്‍ എല്ലാം അളന്ന് എടുത്തിട്ട് സവര്‍ണ്ണി മനുവിന്‍റെ കാലത്തില്‍ ഇന്ദ്രനായി വാഴാന്‍ അനുഗ്രഹിച്ച്, അത്രനാളും ദേവന്‍മാരാല്‍ പോലും അപ്രാപ്യമായ സുതലത്തിലിരിക്കാന്‍ പാദമുദ്ര കൊണ്ട് അനുഗ്രഹിക്കുകയാണ്‌ വാമനന്‍ ചെയ്തത്.മനോഹരമായ ഒരു സങ്കല്പത്തെ ചവുട്ടി താഴ്ത്തി എന്ന് വിശേഷിപ്പിക്കുന്ന പടുവിഡ്ഡികളാകാതിരിക്കുക.
ഒരു കാര്യം കൂടി, ഇത്രയും കേട്ട നിങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പ്രജകളെ കാണാന്‍ അനുഗ്രഹിച്ചു എന്നത് വിശ്വസിക്കുന്നുണ്ടോ.ഉണ്ടെങ്കില്‍ അത് സമയത്തെ കുറിച്ചുള്ള നിങ്ങളുടെ അജ്ഞതയാണ്‌ കാരണം.

അതായത് ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലം എന്നു പറയുന്നു. മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരുത്രുടി എന്നും മുപ്പത് ത്രുടി ചേർന്നാൽ ഒരു കല എന്നും മുപ്പത് കല ചേർന്നാൽ ഒരു നിമിഷം എന്നും പറയുന്നു. നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ് ആകും. ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക എന്നും അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക എന്നും അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു. ഇപ്രകാരം പതിനഞ്ച് ദിവസങ്ങൾ ചേർന്നതിനെ ഒരു പക്ഷം എന്നും രണ്ടു പക്ഷങ്ങൾ ചേർന്നതിനെ ഒരു മാസം എന്നും പറയുന്നു. ഇപ്രകാരത്തിലുള്ള പന്ത്രണ്ട് മാസങ്ങൾ ചേരുന്നതിനെ ഒരു വർഷം എന്നു വിളിക്കുന്നു. ഇത് ദേവന്മാരുടെ ഒരു ദിവസമാണ്. അങ്ങനെ നോക്കുമ്പോള്‍ മഹാബലി ദിവസവും തന്‍റെ പ്രജകളെ കാണാന്‍ വരുന്നില്ലേ?
അത് തന്നെയാണ്‌ സത്യവും.
ചിന്തിക്കുക, നമ്മള്‍ കേള്‍ക്കുന്നതെല്ലാം സത്യമാവണമെന്നില്ല, കാരണം സത്യം അതിനെല്ലാം അപ്പുറമാണ്.
ഇത്തിരി ലേറ്റായെങ്കിലും എല്ലാവർക്കും  ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍.
Related Posts with Thumbnails

Related Posts with Thumbnails