ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2009, ഡിസംബർ 29, ചൊവ്വാഴ്ച 4 comments
Bookmark and Shareവല്ലാത്ത വിശപ്പും ദാഹവും...ഞാൻ ഇവിടെ നിന്നു വല്ലതും കിട്ടുമോന്നു നോക്കാം....വല്ലതും അടിച്ചു മാറ്റാൻ കിട്ടുമോ....?ഹാവൂ.... ഇത്തിരി വെള്ളം പോലും ബാക്കി വെച്ചേക്കില്ല.സാന്റ്വിച്ചാ... ഇത്തിരി പുളിപ്പുണ്ടേലും തിന്നാതെ വഴിയില്ല...

മക്കയിലെ ജബലുന്നൂർ പർവ്വതത്തിനു മുകളിൽ നിന്നും... ഒരു കാഴ്ച്ച
Related Posts with Thumbnails

On 2009, ഡിസംബർ 28, തിങ്കളാഴ്‌ച 1 comments
Bookmark and Share


ഈയിടെ സൗദി അറേബ്യയിലെ ദമ്മാമിൽ വെച്ച്‌ നടന്ന ഒരു സംഭവം ശ്രദ്ധിക്കൂ..
ദമ്മാമിൽ നിന്നു ഏകദേശം അഞ്ഞൂറു കിലോമീറ്റർ അകലെയുള്ള അർദ്ദിനു സമീപമുള്ള ഇബ്രീൻ എന്ന സ്ഥലത്ത്‌ വീട്ട്‌ ജോലിക്കെത്തിയ കൊല്ലം ഇരവിപുരം സ്വദേശി ജാൻസി ആണ` ഒരു കഥാപാതൃം. എല്ലായപ്പോഴും ദമ്മാമിലേയും പരിസരപ്രദേശങ്ങളിലേയും പ്രവാസി സമൂഹത്തിനിടയിൽ സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി സദാ ഒ‍ാടി നടക്കുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി ശ്രീ. ഷാജി മതിലകം.
ജാൻസി നാട്ടിൽ നിന്നെത്തിയിട്ട്‌ കേവലം രണ്ട്‌ ആഴ്ച കഴിൻഞ്ഞപ്പോൾ ദൗർഭാഗ്യവശാൽ നാട്ടിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ ജാൻസിയുടെ ഏഴു വയസ്സുള്ള മകൻ രാജു മരണപ്പെടുന്നു. ഇതറിഞ്ഞ ജാൻസിക്കു ഉടനെ നാട്ടിൽ പോകണം...

നൊന്തുപെറ്റ മകൻ ഒരപകടത്തിൽ പെട്ട്‌ എന്നെന്നേക്കുമായി തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്നറിഞ്ഞാൽ ഏതൊരമ്മക്കാണ` പോകാതിരിക്കാനാവുക...മകനെ അവസാനമായി ഒരു നോക്കു കാണാൻ നാട്ടിൽ പോകാൻ അനുവദിക്കണമെന്ന് അറബി (സ്പോൺസർ) യോട്‌ കേണപേക്ഷിക്കുന്നു.
നോ രക്ഷ...
കാരണം, ഏകദേശം 9000 റിയാൽ വിസക്കും മറ്റ്‌ നടപടിക്രമങ്ങൾക്കുമായി ഇയാൾ ചിലവാക്കിയിട്ടുണ്ടത്രേ... ഈ പൈസയത്രയും മടക്കിക്കൊടുക്കാതെ പോകാൻ പറ്റില്ലെന്നു അയാൾ തറപ്പിച്ചു പറഞ്ഞു. സംഗതി ന്യായം...
പക്ഷേ കേവലം 14 ദിവസം മുൻബ്‌ മാത്രം എത്തിപ്പെട്ട ഒരു നാട്ടിൽ ഒരു സാധു സ്ത്രീ എങ്ങനെ ഇത്രയും പണം ഉണ്ടാക്കാനാണ`...
തീർത്തും നിസ്സഹായാവസ്ഥയിലായ ജാൻസി അങ്ങനെ സങ്കടപ്പെട്ടിരിക്കെ തൊട്ടടുത്ത ടവ്ണിൽ ടയ്‌ലർ ഷോപ്പിൽ ജോലി ചെയ്യുന്ന മലയാളിയായ വൽസല എന്ന സ്ത്രീയെ കണ്ട്‌ മുട്ടുന്നു..വൽസലയോട്‌ ജാൻസി തന്റെ ദയനീയാവസ്ഥ വിവരിക്കുന്നു..
ഇരുവരും കൂടി മറ്റൊരു വാർത്തയുടെ ഭാഗമായി പത്രത്തിൽ കൊടുത്തിരുന്ന സന്നദ്ധ സേവന പ്രവർത്തകനായ ശ്രീ: ഷാജി മതിലകത്തിന്റെ ടെലഫോൺ നംബർ തേടിപ്പിടിച്ചു ബന്ധപ്പെട്ട്‌ ജാൻസിയുടെ ദയനീയാവസ്ഥ വിവരിക്കുന്നു. എങ്ങനെയെങ്കിലും ഈ സ്ത്രീയെ സഹായിക്കണം എന്നപേക്ഷിക്കുന്നു...
ഒരിക്കലും കണ്ടിട്ടു പോലുമില്ലത്ത ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ്യിൽ മനസ്സലിഞ്ഞ്‌ ഷാജി ഈ പ്രശ്നത്തിൽ ഇടപെടുന്നു.. അങ്ങനെ അദ്ധേഹം യുവതിയുടെ സ്പോൺസറുമായി ബന്ധപ്പെട്ട്‌ യുവതിയുടെ സങ്കടങ്ങൾ അറിയിക്കുന്നു..പക്ഷേ തനിക്കു ചിലവായ പണം തിരികെ കിട്ടാതെ ജാൻസിയെ നാട്ടിൽ അയക്കില്ലെന്നു അയാൾ വാശി പിടിക്കുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുവേൺകിലും ഇക്കാര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന മറുപടിയാണത്രേ ലഭിച്ചത്‌...
ഷാജിയുടെ നിരന്തരമായ ഇടപെടലുകളിലൂടെ 9000 റിയാൽ തുകക്ക്‌ ആരെങ്കിലും ജാമ്യം നിന്നാൽ യുവതിയെ നാട്ടിലയക്കാമെന്നു സ്പോൺഷർ സമ്മതിക്കുന്നു. പ്രശ്നങ്ങൾ അവസാനിക്കുന്നില്ല...
യാതൊരു പരിചയവുമില്ലാത്ത ഒരു നാട്ടിൽ ഏതോ ഒരു സ്ത്രീക്കു വേണ്ടി കേവലം മാനുഷിക പരിഗണന വെച്ചു മാത്രം ഭീമമായ ഒരു സംഖ്യക്ക്‌ ജാമ്യം നിൽക്കാൻ ആരെ കിട്ടാൻ..
മകൻ മരിച്ച ഒരമ്മയുടെ നിസ്സഹായാവസ്ഥയും വേദനയും തിരിച്ചറിഞ്ഞ` നന്മ നിറഞ്ഞ ആ മാന്യ ദേഹം ഒടുവിൽ സ്വയം ആ ഭാരം ഏറ്റെടുക്കുകയായിരുന്നു....ജാൻസിയുടെ കഥ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ്‌ മറ്റൊരു മനുഷ്യസ്നേഹി ശ്രീ കമാൽ നിസ്സാം നാട്ടിലേക്കുള്ള ടിക്കറ്റിനുള്ള പണം നൽകാൻ മുന്നോട്ട്‌ വന്നു... കൂപ്പു കൈകളോടെ പൊട്ടിക്കരഞ്ഞു നാട്ടിലെത്തി രണ്ട്‌ ആഴ്ചകൾക്കുള്ളിൽ തന്നെ മടങ്ങി വരാമെന്നുള്ള യുവതിയുടെ വാക്കുകൾ മാത്രം വിശ്വസിച്ചു ഷാജി തന്റെ ഇഖാമ (ഐഡിന്റിറ്റി കാർഡ്‌ )കോപ്പിയിൽ 9000 റിയാൽ തുക ജാമ്യമായി എഴുതിക്കൊടുത്ത ശേഷമാണ` യുവതിയെ നാട്ടിലേക്കു കയറ്റി അയച്ചത്‌.. തീർത്തും മാനുഷിക പരിഗണന വെച്ചു മാത്രം സഹായിക്കുകയാണെന്നും ദയവു ചെയ്തു മടങ്ങി വരണമെന്നും ജാൻസിയോട്‌ അഭ്യർത്ഥിച്ചിരുന്നു... പൊട്ടിക്കരഞ്ഞു കൊണ്ട്‌ ഞാൻ തീർച്ചയായും വാക്കു പാലിക്കുമെന്നു ഇവർ ഉറപ്പു നൽകുകയും ചെയ്തു...
എന്നാൽ നാട്ടിലെത്തിയ ജാൻസി തന്റെ വാക്ക്‌ മാറ്റുകയാണുണ്ടായത്‌...തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും ജാൻസി തിരികെ യെത്താത്തതിനെ തുടർന്നു സ്പോൻഷർ ഷാജിക്കെതിരെ നിയമനടപടി ആരംഭിച്ചു കഴിഞ്ഞു....നാട്ടിൽ ബന്ധപ്പെട്ടപ്പോൾ യുവതി പറഞ്ഞതു " ഇത്രയും സാമൂഹിക ബന്ധങ്ങളുള്ള നിങ്ങൾ എങ്ങനെയെങ്കിലും പണം ഉണ്ടാക്കി കൊടുത്തു കൊള്ളൂ " എന്നാണത്രേ......
അതല്ലേലും അത്രേ ഉള്ളൂ........ പാലം കടക്കുവോളം.................
പക്ഷേ വെട്ടിലായിരിക്കുന്നതോ.... ശരാശരി മാത്രം വരുമാനമുള്ള ഒരു പാവം സന്നദ്ധ സേവകനും.....
ഇത്തരം കപട മുഖങ്ങളെ എങ്ങനെ തിരിച്ചറിയാനണ`....
പരസ്പര വിശ്വാസവും സഹകരണവും ദൈവത്തിന്റെ സ്വന്തം നാട്ടുകാർക്കു എവിടെയാണ` കളഞ്ഞു പോയത്‌...ഷാജിയെ പ്പോലുള്ള സന്നദ്ധ സേവകരോട്‌ നമുക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കാം.......
Related Posts with Thumbnails

On 2 comments
Bookmark and Share

ചില നേരങ്ങളിൽ അങ്ങിനെയാണു.
ചില കാഴ്ചകൾ, വാക്കുകൾ, അറിവുകൾ, മുഖങ്ങൾ, സംഭവങ്ങൾ, വാർത്തകൾ, ........അങ്ങിനെ ഒരു പാട്‌..
എല്ലാം നമ്മെ അലോസരപ്പെടുത്തികൊണ്ടിരിക്കും. ചിന്തകൾക്ക്‌ തീ പിടിപ്പിക്കും. മൻസ്സെന്ന മഹാസാഗരത്തെ സുനാമികൾ കൊണ്ട്‌ പ്രക്ഷുബ്ധമാക്കും
ചിലത്‌ ചില നേരം കുപ്പിക്കണ്ടം പോലെയാണ`. തൊണ്ടതൊടാതെ വിഴുങ്ങാൻ ഒത്തിരി പ്രയാസമാണ`. എന്തെങ്കിലും എവിടെയെങ്കിലുമൊക്കെ നീറ്റൽ സ്രഷ്ടിക്കും.എങ്ങനെയെങ്കിലും വിഴുങ്ങിയാൽ തന്നെ ദഹിക്കാനും ഒത്തിരി പാടാ....
എന്നാലോ എടുത്ത്‌ ദൂരെ കളയാനും പറ്റില്ല. വഴിയിൽ കിടന്ന് വല്ലവന്റെയും കാലിലോ കയ്യിലോ കൊണ്ടാൽ അതും പ്രശ്നം തന്നെ.. എന്നാൽ പിന്നെ എടുത്ത്‌ ഭദ്രമായി പൊതിഞ്ഞ്‌ ഷെൽഫിൽ വെചു പൂട്ടാമെന്നു വെച്ചാലോ ... പ്രതേകിച്ചു ഗുണം ഒന്നുമില്ല. എനിക്കും മേൽ പറഞ്ഞ ലതിനും
ഐഡിയാ.......
അങ്ങനെ ഞാൻ ഒരു വഴി കണ്ടെത്തി...
എല്ലാം കൂടി പെറുക്കിക്കൂട്ടി ബൂലോഗത്തിൽ പോസ്റ്റുക.
ആർക്കും ഒരു ശല്യവുമില്ല..ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ... മറ്റുള്ള മഹാശല്യക്കാർക്കിടയിൽ നമ്മളാര`...... അല്ല.. പിന്നെ......
ഇതിലൂടെ കടന്നു വരുന്നവർ ശ്രദ്ദിക്കുക...
ഞാനെന്റെ ചിന്തകൾക്കു ചൂട്‌ പിടിപ്പിക്കുന്ന അലോസരപ്പെടുത്തുന്ന സുനാമികൾ സ്രഷ്ടിക്കുന്ന കുപ്പിക്കണ്ടങ്ങൾ ഇവിടെ വാരി വിതറുകയാണ`..
ചിലത്‌ ഓർമപ്പെടുത്തലുകളാകാം....
ചിലത്‌ മനോഹരങ്ങളായ അനുഭവങ്ങളാകാം.... അറിവുകളാകാം.....
ചിലത്‌ ശരിയാകാം.... തെറ്റാകാം........
ചിലത്‌ മൂർച്ച കൂടിയതാകാം...
ചിലതിന` ഇരുതലയും മൂന്ന് തലയും അങ്ങിനെ ഒത്തിരി തലകൾ കണ്ടേക്കാം.....
ചിലതിന` മഷിയിട്ട്‌ നോക്കിയാൽ പോലും വാലോ തലയോ കണ്ടില്ലെന്നും വരാം....
അങ്ങനെ പല രീതിയിൽ പല രൂപത്തിൽ പല രീതിയിൽ പലതും കണ്ടേക്കാം......
ഇതിലൂടെ കടന്നു പോകുംബോൾ നിങ്ങൾക്കു ഇഷ്ടപ്പെടുന്നതോ മുറിപ്പെടുത്തുന്നതോ ആയ എന്തെങ്കിലും ഒന്നു കണ്ടാൽ ഇനി അഥവാ ഒന്നും ഒന്നിനും കൊള്ളാത്തവയാണു എന്നെങ്കിലും തോന്നിയാലോ കമന്റെന്ന ഒരു കുപ്പി അവിടെ വെക്കാൻ മറക്കരുത്‌...
ഞാനതു തല്ലിപ്പൊട്ടിച്ചോളാം..................

സ്നേഹത്തോടെ.......... കംബർ


Related Posts with Thumbnails

Related Posts with Thumbnails