ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ജനുവരി 17, ഞായറാഴ്‌ച 2 comments
Bookmark and Share

'കുഞ്ഞാക്ക' മലപ്പുറത്തെ ഒരു സാധാ നാട്ടിൻപുറത്തുകാരൻ.

ഒരിക്കൽ കുഞ്ഞാക്കയുടെ അടുത്ത ഒരു ബന്ധുവിനെ മഞ്ചേരിയിലെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു. വിവരമറിഞ്ഞ കുഞ്ഞാക്ക ധ്രതിയിൽ അങ്ങോട്ട്‌ പുറപ്പെടുകയായി..

മലപ്പുറത്തു നിന്നു മഞ്ചേരിയിലേക്കുള്ള ബസ്സിൽ ഓടിക്കിതച്ച്‌ വന്നു കയറി.. ബസ്സിൽ പകുതിയോളം സീറ്റും കാലിയായി കിടന്നിട്ടും കമ്പിയിൽ പിടിച്ചു ആയാസപ്പെട്ടു നിൽക്കുന്ന കുഞ്ഞാക്കയോട്‌ കണ്ട്ക്ടർ പറഞ്ഞു :

"കാക്കാ.. അവിടെ സീറ്റൊഴിവുണ്ടല്ലോ..അവിടെ ഇരുന്നോളീ... മഞ്ചേരിയിലെത്താൻ ഇനിയും ഒരു പാട്‌ ദൂരമുണ്ട്‌....."

എടുത്തടിച്ച പോലെയായിരുന്നു മറുപടി :

" ഇച്ച്‌ കുത്തർക്കാനൊന്നും നേരല്ല്യ...മോനേ.. അർജന്റായി ആസ്പത്രീലെത്തണം ,"

......................................................................................................................................................


എപ്പോഴും മൂക്കത്ത്‌ ശുണ്ഠിയുമായി നടക്കുന്നയാളാണ` ' മമ്മു കാക്ക '...... ആരോടും എപ്പോഴും എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു തുറന്ന പ്രക്രതം.. അതോടൊപ്പം അറിവില്ലായ്മയും സ്ഥല കാല ബോധമില്ലാത്ത പെരുമാറ്റവും ഇദ്ദേഹത്തെ പല അബദ്ദങ്ങളിലും കൊണ്ട്‌ ചെന്നു ചാടിച്ചിട്ടുണ്ട്‌,..ഒരിക്കൽ ഒരു ദീർഘയാത്രക്കായി മമ്മുകാക്ക ബസ്സിൽ കയറുന്നു..വാതിൽ പടിയിൽ തന്നെ കുത്തിക്കുറിച്ചു കൊണ്ടൂ നിന്ന ചെക്കർ ചോദിക്കുന്നു..: എങ്ങോട്ടാ..

" ഞാൻ ഇന്റെ മൊളോട്ക്കാ.. " കൂസലില്ലാത്ത മറുപടി

" അതെ ..അതെങ്ങോട്ടാന്നു ചോദിച്ചത്‌."... ചെക്കർ വീണ്ടും

മമ്മുകാക്കാക്കു കലി കയറി...:

" ഞാൻ ഇന്റെ മോളോട്ക്കു പോണേൽ അനക്കെന്താ....ഹൗ..

നമ്മള` നമ്മക്കിഷ്ടള്ളോട്ത്ത്ക്കു പോകും..ഇജ്ജാരാ അത്‌ ചോയ്ച്ചാൻ..." മമ്മുകാക്ക ഉറഞ്ഞു തുള്ളി..താൻ അരുതാത്തതെന്തെങ്കിലും ചെയ്തോ എന്നറിയാതെ ചെക്കർ ഇതി കർത്തവ്യ മൂഡനായി നിന്നു പോയി..

.........................................................................................................................................................


താൻ ഭയങ്കര ധൈര്യശാലിയാണു എന്ന ഭാവമാണു ശുക്കൂറിന`

തന്റെ വീരസാഹസകഥകൾ മറ്റുള്ളവരുടെ മുമ്പിൽ വിവരിക്കാൻ ഒരിക്കലും ഒരു മടിയും കാണിക്കാറില്ല..

ഡാൾഡയും നെയ്യും അച്ചാറുകളുമൊക്കെ സപ്ലൈ ചെയ്യുന്ന ഒരു കമ്പനിയിലാണു ജോലി, പതിവു പോലെ അന്നും വണ്ടി നിറയെ ലോഡ്‌ കയറ്റി അവർ യാത്ര ആരംഭിച്ചു. പല സ്ഥലങ്ങളിലും സാധനങ്ങൾ വിതരണം ചെയ്തു യാത്ര തുടരവേ ഇടക്കൊരിടത്തു വെച്ച്‌ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ ഒരു കുഴിയിലേക്കു മറിയുന്നു...

ശബ്ദം കേട്ട്‌ ഓടിക്കൂടിയ പരിസരവാസികൾ എല്ലാവരെയും പുറത്തെടുക്കുന്നു.

പെട്ടെന്നുണ്ടായ തലയുടെ മന്ദത മാറിയ ശുക്കൂർ ചുറ്റിലും നോക്കി..ഹാവൂ. ഭാഗ്യത്തിനു ആർക്കും ഒന്നും പറ്റിയിട്ടില്ല..എന്നാശ്വാസിച്ചിരിക്കേ തന്നെ നോക്കി എല്ലാവരും ചിരിക്കുന്നുണ്ടോ എന്നൊരു സംശയം .ശരിയാണ`.. എന്താണിപ്പോൾ ഇത്ര തമാശ., ഒരു പിടിയും കിട്ടുന്നില്ല, ..എല്ലാവരുടെയും നോട്ടം തന്റെ തലയിലേക്കാണെന്നു മനസ്സിലായ ശുക്കൂർ തല മെല്ലെ തടവി നോക്കി.. വഴു വഴുപ്പുള്ള എന്തോ ഒന്നു കയ്യിൽ തടഞ്ഞു.. ഭീതിയോടെ ശുക്കൂർ കയ്യിലേക്കു നോക്കി..വെളുപ്പും ചുവപ്പും നിറത്തിൽ കയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്നു...അയ്യോ അതു തന്നെ... പിന്നെയൊരു നിലവിളിയായിരുന്നു.......

"എന്റെള്ളോ..... ഇന്റെ തലച്ചോറിതാ പൊറത്ത്‌ വന്നക്ക്ണൂ...

ഞാനിനി എന്താ ചെയ്യാ.... മണ്ടി വര്യോ......."

നെഞ്ചത്തടിച്ചു കൊണ്ട്‌ ശുക്കൂർ ആർത്തുകരഞ്ഞു...തന്റെ തലച്ചോറല്ല....

ഡാൾഡയുടെയും അച്ചാറിന്റെയും പാക്കറ്റുകൾ പൊട്ടി അതാണ` തന്റെ തലയിൽ പറ്റിപ്പിടിച്ചിരിക്കുന്നതു എന്നു ശുക്കൂറിനെ പറഞ്ഞു മനസ്സിലാക്കാൻ കൂട്ടുകാർക്കും അവിടെ ഓടിക്കൂടിയവർക്കും നന്നേ പാടു പെടേണ്ടി വന്നു..അതിനു ശേഷം ശുക്കൂർ ആരോടും തന്റെ വീരകഥകൾ വിളമ്പിയിട്ടില്ല എന്നാണു സുഹ്രത്തുക്കൾ പറയുന്നത്‌..
                                                                                      
                                              
                                                                                                        തുടരും.................?                                                  
                               
പിൻ കുറിപ്പ്‌:
ഇതിലെ പേരുകൾ തികച്ചും സാങ്കൽപികം മാത്രമാണ`...
Related Posts with Thumbnails

2 comments:

ഉണ്ണി പറഞ്ഞു...

അങ്ങനെ നാണിപ്പ വണ്ടൂരു പോകാന്‍ നിന്നു നിന്നു കാലു കോങ്ങ്യപ്പൊ ദേ ബന്നേക്ക്നു ഒരു ചൊപ്പന്‍ വണ്ടി.(കെ.എസ്.ആര്‍.ടി.സി എന്ന് മലയാളത്തില്‍ പറയും)ചോപ്പനെങ്കി ചോപ്പന്‍ കേറി പോക്കെന്നെ നാണിപ്പ നിറുത്തിയ ബസില്‍ കേറാന്‍ മറ്റുള്ളവരോഡൊപ്പം ഓടിച്ചെന്നു. അപ്പോള്‍ കണ്‍ഡക്ടര്‍ ഗൌരവത്തില്‍ പറഞ്ഞു “ചില്ലറയുള്ളവര്‍ മാത്രം കേറിയാ മതി.” പാവം നാണിപ്പ വീട്ടിലെ ദാരിദ്ര്യം ഓര്‍മ്മിച്ചു കൊണ്ടു പറഞ്ഞു “ ഞാം ദന്ന്യെ ഒരു ചില്ലറയാട ചങ്ങ്യായ് “

kambarRm പറഞ്ഞു...

വളരെ സന്തോഷം ഉണ്ണി ..ഇതു പോലെയുള്ളത്‌ ഒത്തിരി സ്റ്റോക്കുണ്ടോ കയ്യിൽ.... തുടർന്നും പൃതീക്ഷിക്കുന്നു.....
അഭിപ്രായത്തിനു നന്ദി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലും പറഞ്ഞിട്ട്‌ പോകൂന്നേ...

Related Posts with Thumbnails