ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, മേയ് 19, ബുധനാഴ്‌ച 13 comments
Bookmark and Share


ലോകത്തിന്റെ കമ്പ്യൂട്ടിങ്ങ് മേഖലയെ മാറ്റിമറിക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ മൈക്രോ സോഫ്റ്റ് അവതരിപ്പിച്ച പുത്തൻ തലമുറ കമ്പ്യൂട്ടറുകളാണു സർഫേസ് കമ്പ്യൂട്ടറുകൾ.,ഈ മേഖലയിലെ പുതിയ അവതാരമാണു കോഫീടേബിൾ കമ്പ്യൂട്ടർ..,പേരു കേട്ട് ഞെറ്റി ചുളിക്കേണ്ട.., ശരിക്കും കോഫീ ടേബിൾ തന്നെ., അത് ഒരു കമ്പ്യൂട്ടർ ആയിക്കൊണ്ടും ഉപയോഗിക്കാം എന്ന് മാത്രം..,(എന്റെ ദൈവമേ..ഇങ്ങനെ പോയാൽ  മേശ, കസേര, കട്ടിൽ, അലമാരി....എന്നിങ്ങനെ തുടങ്ങി വീടിന്റെ ചുമരും തറയും വരെ കമ്പ്യൂട്ടർ ആയി മാറുമോ...)
കീബോർഡ്, മൌസ്, പുറത്തേക്കുള്ള കേബിളുകൾ, യു.എസ്.ബികൾ .എന്നിത്യാദി കുണ്ടാമണ്ടികളൊക്കെ സമീപ ഭാവിയിൽ തന്നെ നമുക്ക് മറക്കേണ്ടി വരും ..,
ബ്ലൂടൂത്ത്, വൈഫൈ, റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റി(  RFIP ) എന്നിങ്ങനെയുള്ള വ്യത്യസ്തമായ ഒട്ടനവധി വയർലെസ്സ് ട്രാൻസ്സീവേർസ് ആണു ഇതിന്റെ സവിശേഷമായ ഭാഗം.., അത് കൊണ്ട് തന്നെ ഇതിന്റെ ഉപരിതലത്തിൽ സ്പർശിക്കപ്പെടുന്ന ഏതൊരു വസ്തുവിനെയും  അതിവേഗം തിരിച്ചറിഞ്ഞ് അതിനുതകും വിധം പ്രതികരിക്കാൻ ആവുന്നു.., മൾട്ടി ടച്ച് സ്ക്രീനാണു മറ്റൊരു പ്രത്യേകത.., ഒരേ സമയം ഒരു പാട് വിരലുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ ഒന്നിലധികം പേർക്കോ  ഈ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഇത് മൂലം സാധ്യമാകുന്നു.ഒരേ സമയം ഏകദേശം അൻപത്തിരണ്ട്  സ്പർശനങ്ങൾക്ക് പ്രതികരിക്കാൻ ഇതിനു കഴിവുണ്ടത്രേ..,ഹെന്റമ്മോ..കണ്ടല്ലോ..ഇതിനു മുകളിൽ വെച്ച ഒരു ഗ്ലാസ്സ് വീഞ്ഞിന്റെ പോലും പേര`, എവിടെ നിന്ന് വന്നു, എങ്ങനെ ഉണ്ടാക്കി..എന്നിങ്ങനെ തുടങ്ങി എല്ലാ വിവരങ്ങളും ഫോട്ടോകളൂം വീഡിയോയും ആയി നൊടിയിടയിൽ പ്രത്യക്ഷപ്പെട്ടത് കണ്ടോ.. അപ്പോ ആളിവൻ പുലി തന്നെയല്ലേ..

2007 മെയ് ഒൻപതിനു അനൌൺസ് ചെയ്യപ്പെട്ട സർഫേസ് കമ്പ്യൂട്ടർ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 2008 ഏപ്രിൽ പതിനേഴിനാണു.., 2008 ലെ യു .എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഈ കമ്പ്യൂട്ടറിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.., വൻ കിട ഹോട്ടലുകളിലും സ്റ്റോറുകളിലും  മാത്രം സ്ഥാനം പിടിച്ചിരുന്ന ഈ കമ്പ്യൂട്ടർ കൂടുതൽ ജനകീയമാകാൻ പോകുകയാണു എന്നാണൂ ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്..,

മുപ്പത് ഇഞ്ച് (70cm)വലിപ്പമുള്ള ഒരു ടേബിൾ പോലെയാണു കോഫീടേബിൾ സർഫേസ് കമ്പ്യൂട്ടർ.., 22 ഇഞ്ച് (56cm) ഉയരവും 42 ഇഞ്ച് (107cm) വീതിയുമുള്ള ഇതിന്റെ ഉപരിതലം അക്രിലിക്കിനാൽ നിർമ്മിതമാണ`..,പൌഡർ കോട്ട് ചെയ്ത സ്റ്റീൽ കൊണ്ടാണു ഇതിന്റെ ഇന്റീരിയർ നിർമ്മിച്ചിരിക്കുന്നത്.., കസ്റ്റമൈസ് ചെയ്ത വിൻഡോസ് വിസ്റ്റയാണു ഇപ്പോൾ ഇതിൽ ഉപയോഗിക്കുന്നത്..,
ശ്രീമാൻ ബിൽഗേറ്റ്സ് ജി പറയുന്നത് സർഫേസ് കമ്പ്യൂട്ടറിൽ പരമാവധി സജ്ജീകരണങ്ങൾ ഡെവലപ്പർമാർക്കായി ഒരുക്കും എന്നാണു..,
എന്തൊക്കെയാണു..

* Intel Core Quad Xeon "WoodCrest" @ 2.66GHz with a custom motherboard form factor about the size of two ATX motherboards.
* 4GB DDR2-1066 RAM
* 1TB 7200RPM Hard Drive

കൊമേർസ്യൽ ഉപയോഗത്തിനു വേണ്ടിയുള്ളവയും അത്ര മോശമൊന്നുമല്ല..ദേ ഇത് നോക്കൂ..

* Intel Core 2 Duo @ 2.13GHz
* 2GB DDR2 RAM
* 250GB SATA Hard Drive

ഒരു കൊമേർസ്യൽ സർഫേസ് കമ്പ്യൂട്ടർ യൂണീറ്റിനു ഇപ്പോൾ 12500 ഡോളർ വില വരുമ്പോൾ അഞ്ച് സീറ്റും സപ്പോർട്ടും അടക്കമുള്ള ഡെവലപ്പർമാർക്കുള്ള യൂണീറ്റിനു 15000 ഡോളർ വിലവരും..,
ഇതൊക്കെ കേട്ട് പേടിക്കേണ്ട.., മൈക്രോ സോഫ്റ്റ് പറയുന്നത് 2010 ൽ പുറത്തിറക്കുന്ന വേർഷനു വില താരതമ്യേന കുറവായിരിക്കും  എന്നാണു..,(ഹും .ഇറങ്ങട്ടെ..എന്നിട്ട് വേണം എനിക്കൊരു കോഫീ ടേബിൾ വാങ്ങാൻ..എന്നിട്ട് വിശാലമായിരുന്ന് കോഫി കുടിക്കണം..ഹി..ഹി..ഹി)


കൂടുതൽ  വിവരങ്ങൾക്ക്:   മൈക്രോസോഫ്റ്റ്വിക്കിപ്പീഡിയ, പോപ്പുലർ മെക്കാനിക്ക്സ് ഇവിടങ്ങളിലൊക്കെ കയറി നിരങ്ങിക്കോളൂ...
Related Posts with Thumbnails

On 2010, മേയ് 9, ഞായറാഴ്‌ച 10 comments
Bookmark and Shareഈയിടെ മക്കയിലെ മസ്ജിദുൽ ഹറമിന്റെ മുന്നിലെ അബ്രാജ് അൽ ബൈത്ത് ടവറിനു സമീപത്തു കൂടെ നടന്ന് പോകുന്ന സമയത്ത് എന്റെ കഫീൽ (മുതലാളി ) എന്നോട് ഒരു കാര്യം പറഞ്ഞു.,
"നോക്കൂ..ഈ കെട്ടിടം കേവലം ഒന്നോരണ്ടോ മാസങ്ങൾക്കകം ലോകപ്രശസ്തമായിത്തീരും".
മുന്നിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന ഏഴു കെട്ടിടങ്ങളുടെ കൂട്ടമായ ഫുന്ദുഖ് അബ്രാജ് അൽ ബൈത്ത് എന്ന ഹോട്ടൽ സമുച്ചയത്തെ ചൂണ്ടിയാണു അദ്ധേഹം അത് പറഞ്ഞത്.,
"എങ്ങനെ.."എന്നിൽ ജിജ്ഞാസ ഉണർന്നു..,
"യു, എ,ഇ യിലെ ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരിക്കും ഇത്.."എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ അദ്ധേഹം വിസ്തരിച്ചു.., എന്തോ ഞാനത് മൈൻഡ് ചെയ്തില്ല., ചുമ്മാ പുളുവടിക്കുക എന്നത് സൌദികളുടെ ഒരു പൊതു സ്വഭാവമാണു.., (മലയാളികളും ഒട്ടും മോശമില്ല) ഇടക്കിടക്ക് കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമൊക്കെ ഞാൻ പൊക്കിപ്പറയാറുണ്ട്., അതിനാൽ എനിക്കിട്ട് ഒരു ആപ്പ് വെക്കാനായിരിക്കും ഇതിയാനിതൊക്കെ വിളമ്പുന്നത്..,
കുറച്ച് ദിവസങ്ങൾക്ക് ശേഷം ബൈലുക്സ് ചാറ്റ് റൂമിൽ വെച്ച് എന്റെ ഒരു സുഹ്രത്ത് എന്നോട് ചോദിച്ചു.., ഞാൻ മക്കയിലാണു ജോലി ചെയ്യുന്നതെന്ന് അവനറിയാം..മക്കയിലെ പുതുതായി പണിയാൻ പോകുന്ന ക്ലോക്ക് ടവറിലെ ക്ലോക്കിന്റെ വലിപ്പം എത്രയാണെന്നറിയാമോ എന്ന്..,
ഞാൻ പറഞ്ഞു..എനിക്കറിയില്ലാന്ന്., പക്ഷേ അതെന്നെ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയണമല്ലോ എന്നൊരു താത്പര്യം ഉണർത്തി.., എനിക്ക് കിട്ടിയ വിവരങ്ങൾ ഇവിടെ ഞാൻ മാന്യ വായനക്കാരുമായി പങ്ക് വെക്കുന്നു..,

                              
                  നിർമ്മാണം പുരോഗമിക്കുന്ന ഫുന്ദുഖ് അബ്രാജ് അൽ ബൈത്ത്.. 2009 ലെ ദ്രശ്യം

മക്കയിലെ മസ്ജിദുൽ ഹറമിന്റെ ഒന്നാം നമ്പർ കവാടമായ ബാബു മലിക്ക് അബ്ദുൽ അസീസിന്റെ മുൻ വശത്തുള്ള വിശാലമായ മുറ്റത്തോട് ചേർന്നാണു ഫുന്ദുഖ് അബ്രാജ് അൽ ബൈത്ത് (മക്ക റോയൽ ക്ലോക്ക് ടവർ ) എന്ന ഏഴ് കെട്ടിടങ്ങളൂടെ സമുച്ചയം നിലകൊള്ളുന്നത്.., അതിലെ ഏറ്റവും നടുവിലുള്ള കെട്ടിടമാണു ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുന്നത്..,പണി പൂർത്തിയായാൽ 817 മീറ്റർ ഉയരം ഉണ്ടാകും ഈ കെട്ടിടത്തിനു.., അതായത് ദുബായിലെ ബുർജ് ഖലീഫയേക്കാൾ വെറും പതിനൊന്ന് മീറ്റർ മാത്രം കുറവ്.., എന്തേ ഞെട്ടിപ്പോയോ..

                                                      ക അ ബയുടെ ഭാഗത്ത് നിന്നുള്ള ദ്രശ്യം

തായ്‌വാനിലെ തായ് പേയ് ടവറാണു ഇന്ന് നിലവിൽ ഉയരത്തിൽ രണ്ടാമൻ..,  ജൂണിലോ ജൂലൈയിലോ നിർമ്മാണം പൂർത്തിയാക്കുമ്പോൾ ആ  റെക്കോർഡ് ഇനി മക്കയിലെ  ഫുന്ദുഖ് അബ്രാജ് അൽ ബൈത്തിനു സ്വന്തം.., അറബിയിൽ ഫുന്ദുഖ് എന്നാൽ ഹോട്ടൽ എന്നാണർത്ഥം.., അബ്രാജ് എന്നാൽ ടവറുകൾ എന്നും.., അതായത് ഹോട്ടൽ ആവശ്യത്തിനു മാത്രം നിർമിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതിയും വന്ന് ചേരുന്നു..,
ഈ ടവർ 622 മീറ്റർ വരെ കോൺക്രീറ്റിലാണു നിർമിച്ചിരിക്കുന്നത്,ഏകദേശം 530 മീറ്റർ ഉയരത്തിൽ 45 മീറ്റർ നീളവും 43 മീറ്റർ വീതിയുമുള്ള ഒരു പടു കൂറ്റൻ ക്ലോക്ക് സ്ഥാപിക്കുന്നുണ്ട്..,ഏറ്റവും മുകളിലായുള്ള ചന്ദ്രക്കല സ്തൂപം ലോഹ നിർമ്മിതമാണു..അതിനു മാത്രം ഏകദേശം 155 മീറ്റർ ഉയരം ഉണ്ടാകും..,

                                                നിർമ്മാണം പൂർത്തിയായാൽ ദേ ഇങ്ങനിരിക്കും

ഇന്ന് ലോകത്ത് നിലവിലുള്ളതിൽ വെച്ചേറ്റവും വലിയ ക്ലോക്ക് ലണ്ടനിലെ ബിഗ്ബെൻ ടവറിലുള്ള ബിഗ്ബെൻ ക്ലോക്കാണു..അതിനേക്കാൾ ആറു ഇരട്ടി വലുപ്പമുള്ള ക്ലോക്കാണു ഇവിടെ സ്ഥാപിക്കപ്പെടുന്നത്.., ദേ പിന്നേം  ഞെട്ടിയോ..
ഈ ക്ലോക്കിനെ പ്രത്യേകത ഗ്രീനിച്ച് സമയത്തിനു പകരം മക്കയിലെ സമയമായിരിക്കും ഇതിൽ കാണിക്കുക എന്നതാണു..,മറ്റൊന്ന് ഈ ക്ലോക്കിലെ സമയം പകൽ സമയങ്ങളിൽ 12 കിലോമീറ്റർ ദൂരെ നിന്നും രാത്രി സമയങ്ങളിൽ പ്രകാശസംവിധാനങ്ങളുടെ സഹായത്താൽ 17 കിലോമീറ്റർ ദൂരെ നിന്നും വരെ കാണാൻ സാധിക്കും എന്നതാണു..,ഇനി മക്കയിലെ വിശുദ്ധക അബായിലേക്ക് വരുന്ന വിശ്വാസികൾക്ക് ഒരു വഴി കാ‍ട്ടിയായി ഈ ടവർ മാറും എന്നർത്ഥം..മാഷാ അള്ളാ......
എഴുപത്തിയാറു നിലകളിലായി ഉയർന്ന് നിൽക്കുന്ന മക്ക റോയൽ ക്ലോക്ക് ടവറിൽ ഏകദേശം 3000 മുറികൾ താമസത്തിനായി ഉണ്ടാകും എന്നാണു കണക്കാക്കപ്പെടുന്നത്..,മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എല്ലാ റൂമുകളിൽ നിന്നും പരിശുദ്ധ ക അബയെ നേരിൽ കാണാൻ കഴിയുന്ന വിധമാണു ഇതിന്റെ നിർമ്മിതി എന്നതാണു..,
2004 ൽ നിർമ്മാണം ആരംഭിച്ച ഈ ടവറിന്റെ നിർമ്മാതാക്കൾ ഫെയർമൌണ്ട് ഹോട്ടൽ ഗ്രൂപ്പാണു.., ദർ അൽ ഹന്ദാസ് എന്ന ആർക്കിടെക്റ്റിന്റെ രൂപകല്പനയിൽ സൌദി ബിൻ ലാദിൻ കമ്പനിയാണു ഇതിന്റെ നിർമ്മാണം കരാറെടുത്തിരിക്കുന്നത്..,
ഇതിന്റെ മറ്റൊരു സവിശേഷത എന്താണെന്ന് വെച്ചാൽ ഈ ഹോട്ടലിൽ നിന്നുള്ള വരുമാനം മുഴുവനും മക്കയിലെ മസ്ജിദുൽ ഹറമിന്റെയും ക അബയുടേയും സംരക്ഷണത്തിനായി വഖഫ് ( നേർച്ചയാക്കുക) ചെയ്ത് മാറ്റി വെച്ചിരിക്കുന്നു എന്നതാണു.. മാഷാ അള്ളാ...തബാറക്കള്ളാ...

കൂടുതൽ വിവരങ്ങൾക്ക്:സൌദി ഗസറ്റ്,   അറബ് ന്യൂസ്,  

യു, എ,ഇ,യിലെ ബുർജ് ഖലീഫയെക്കുറിച്ച് ഞാൻ മുമ്പൊരു പോസ്റ്റ് ഇട്ടിരുന്നു, താല്പര്യമുള്ളവർക്ക് ഇവിടെ കയറി നോക്കാം
Related Posts with Thumbnails

On 2010, മേയ് 6, വ്യാഴാഴ്‌ച 11 comments
Bookmark and Share


 എന്റെയൊരു കാര്യം,  വല്ല ആവശ്യവുമുണ്ടോ...ഈ നട്ടപ്പാതിര നേരത്ത്  കളി കാണാനാണെന്നും പറഞ്ഞ് ഇറങ്ങാൻ, തിരിച്ച് നടക്കുമ്പോൾ ഞാൻ എന്നെ തന്നെ പ്രാകിക്കൊണ്ടിരുന്നു,,.അതങ്ങനെയാണ`.., യൂറോ കപ്പ് ഫുട്ബാൾ കാണാനാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ നല്ല ആവേശമായിരുന്നു, മറ്റൊന്നും ചിന്തിക്കാൻ ആവേശം സമ്മതിച്ചില്ല..,( ഈ ആവേശത്തിന്റെയൊരു കാര്യം.. )
കളിയും കഴിഞ്ഞ് ഇരുട്ടത്ത് ഒറ്റക്ക് പേടിച്ച് വിറച്ച് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണു വെളിവുദിച്ചത്.., പോകണ്ടായിരുന്നു.,
രാത്രി ഏകദേശം രണ്ടര മണി കഴിഞ്ഞു കാണും..,രാത്രിയുടെ ഭീതിപ്പെടുത്തുന്ന നിശ്ശബ്ദത എന്റെ കാലുകൾക്ക് ആക്സിലറേഷൻ വർദ്ദിപ്പിച്ച് കൊണ്ടിരുന്നു..,ചുറ്റിലും കാണുന്ന ഇരുണ്ട രൂപങ്ങൾ ഏതൊക്കെയോ നോവലുകളിൽ വായിച്ചറിഞ്ഞ പോലെ... നല്ല ഇരുട്ടാണു, കയ്യിലാണെങ്കിൽ വെളിച്ചവുമില്ല.., അരണ്ട നിലാവെളിച്ചത്തിൽ ഒരു കാർപെറ്റ് വിരിച്ച കണക്കെ റോഡ് കാണാം..  ഒരു ചെറിയ മൂളിപ്പാട്ടും പാടി ധ്രതിയിൽ നടക്കുകയാണു ഞാൻ.,(ധൈര്യത്തിനു വേണ്ടിയല്ലാട്ടോ...ഹ..ഹ.ഹ..)
മലപ്പുറത്ത് കാരുടെ സ്വഭാവം ഇങ്ങനെയാണു., ലോകകപ്പ്, യൂറോ കപ്പ്, കോപ്പാ അമേരിക്ക...എന്നിങ്ങനെ തുടങ്ങി എവിടെയെങ്കിലും ഏതെങ്കിലും  ഒരു ഫുട്ബാൾ ടൂർണ്ണമെന്റ് നടന്നാൽ മതി, ഉറക്കമിളച്ച് കാത്തിരിക്കാൻ..,സ്വന്തം വീട്ടിൽ ടി,വിയും ചാനലും ഉണ്ടെന്നാലും അവിടെയിരിക്കാതെ എല്ലാവരൂം കൂടി ഏതെങ്കിലുമൊരു വീട്ടിലോ അല്ലെങ്കിൽ വല്ല ക്ലബ്ബിലോ പോയിരുന്നു  കളികാണും.ഒച്ചപ്പാടും ബഹളവും ഒന്നും ഉണ്ടാക്കാത്തതിനാൽ  ആ പരിസര പ്രദേശത്തുള്ള വീട്ടുകാർ സുഖമായുറങ്ങും..(ങും.എവടെ..)

വീട്ടിലേക്കിനിയും ദൂരമുണ്ട്, ഞാൻ നടത്തത്തിനു വേഗത കൂട്ടി.,കാരണം ഈയിടയായി ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വല്ലാതെയുണ്ട്. വെറുതെയെന്തിനാ അവരുടെ സ്വൈര്യവിഹാരത്തിനു നമ്മളായിട്ട് തടസ്സം ഉണ്ടാക്കുന്നത്...,വഴിയിൽ കണ്ട ഒരു ശീമക്കൊന്നയിൽ നിന്നും ഒരു മുഴുത്ത കമ്പ്  പൊട്ടിച്ചെടുത്ത് കയ്യിൽ കരുതിയിട്ടുണ്ട്.., നായ്ക്കൂട്ടമെങ്ങാനും റാഗ് ചെയ്യാൻ  വന്നാൽ അത് വേണ്ട വിധം പ്രയോഗിക്കാൻ കഴിയുമോ എന്നൊരു ആശങ്ക ഇല്ലാതില്ല..,
കുറച്ച് ദൂരം മുന്നോട്ട് പോയിക്കാണണം..,വഴിയിലൊരു ഭാഗത്തെ വീടിനോട് ചേർന്നുള്ള പറമ്പിൽ ഒരു ചെറിയ വാഴക്കൂട്ടമുണ്ട്.,ഒറ്റ നോട്ടത്തിൽ കണ്ടാൽ കൈകൾ വീശി മാടി വിളിച്ച് നിൽക്കുന്ന ഒരു പ്രേതഫാമിലിയെപ്പോലെ തോന്നും.. , അപരിചിതന്മാർക്ക് പേടിക്കാനും പനിക്കാനും ഇത് തന്നെ ധാരാളം..എപ്പോഴും കാണുന്നതാണെങ്കിലും  എനിക്കുമൊരു സന്ദേഹം..,“ വാഴയാണെങ്കിലെന്താ  വാതുറന്ന് പറഞ്ഞൂടേ“..ഇന്നച്ചന്റെ പ്രശസ്തമായ ഡയലോഗാണു  മനസ്സിലേക്കോടി വന്നത്..,നടത്തത്തിനിടയിൽ ഞാനൊരു കാഴ്ച കണ്ടു..,വാഴകൾക്കിടയിൽ എന്തോ ..ഒരു അനക്കം.., ഇരുട്ടിൽ രണ്ട് രൂപങ്ങൾ .., കടിപിടി കൂടുന്ന പോലെ.. ഇടക്ക് തലയുയർത്തുന്നു., പൊങ്ങുന്നു,താഴുന്നു.. എന്താണത്..,
അതേ അതു തന്നെ, രണ്ട് ഗമണ്ടൻ നായകൾ ., ഞാൻ കുറച്ച് നേരം നോക്കി നിന്നു..,അമ്പടാ. ഒരു പണി കൊടുത്താലോ....എന്നിൽ വക്രബുദ്ധി ഉണർന്നു..,
ഞാൻ ഒച്ചയുണ്ടാക്കാതെ  നിലത്ത് തപ്പിനടന്ന് ഒന്ന് രണ്ട് മുഴുത്ത കല്ലുകൾ പെറുക്കിയെടുത്തു..,ഇവന്മാരെ ഇന്ന് ഞാൻ കാണിച്ച് കൊടുക്കാം,, ഉന്നം നോക്കി ശക്തിയോടെ ഒരേറ് കൊടുത്തു..,
എവടെ..തൊട്ട് മുന്നിലെ വയ്ക്കോൽ കൂനക്ക് എറിഞ്ഞിട്ട് അതിൽ കൊള്ളിക്കാതെ  കുറച്ചകലെ നെല്ല് പരത്തിക്കൊണ്ടിരുന്ന  നീലീത്തള്ളയുടെ തലയിൽ വളരെ ക്രത്യമായിത്തന്നെ കൊള്ളിച്ച കക്ഷിയല്ലേ.......മിസ്സായിപ്പോയി..,ഏറ് ചെന്ന് കൊണ്ടത് ഒരു വാഴക്കിട്ട്..,ഒരു നിമിഷം ഇരുട്ടിലെ രൂപങ്ങൾ നിശ്ചലമായി.. അതിലൊന്ന് ഉയർന്ന് ഏറ് വന്ന ഭാഗത്തേക്ക് നോക്കുന്നു., ഇതു തന്നെ തക്കം. ഞാൻ ഒട്ടും അമാന്തിച്ചില്ല.., കൊടുത്തു അടുത്ത ഏറ്..,ഹൌസ് ദാറ്റ്.., വിക്കറ്റ് തെറിച്ചു.., യെസ്, വെരിഗുഡ്, ക്രത്യം തലമണ്ടക്ക് തന്നെ എന്നുറപ്പായതും ഞാൻ ശരം വിട്ട് വേഗതയിൽ ഓടി..,ഏറ് കൊണ്ട വേദനയിൽ നായ് കൂട്ടം പ്രതികാരം ചെയ്യാൻ ഫോളോ ചെയ്താലോ.., പെട്ടെന്ന് തന്നെ വീട്ടിലെത്തി..,ഇനി അവറ്റകളുടെ ശല്യമുണ്ടാവില്ല.. അമ്മാതിരി ഏറല്ലേ കൊടുത്തിരിക്കുന്നത്..,
അങ്ങനെ പിറ്റേന്നും നേരം വെളുത്തു..,
പതിവുപോലെ ഓട്ടോയുമായി ടൌണിലേക്ക്.,,
ഏകദേശം പത്ത് പതിനൊന്ന് മണിയായിക്കാണും..,ഒരു ട്രിപ്പ് കൊണ്ട് പോയി വിട്ട് കാലിയായി സ്റ്റാൻഡിലേക്ക് മടങ്ങുമ്പോൾ കെ.പി.എം.ഹോസ്പിറ്റലിനടുത്ത് നിന്ന് എന്റെ ഒരു പരിചയക്കാരൻ കൈവീശി വിളിക്കുന്നു, ഓട്ടം പോകാനാകണം.., ഞാൻ യുടേൺ തിരിഞ്ഞ് അവനടുത്തെത്തി..,
“എടാ..എന്തെടാ..നീ ഇന്ന് പണിക്ക് പോയില്ലേ..,ലീവെടുത്തോ..അല്ലാ എന്താ ഇവിടെ.."
കണ്ട പാടെ ഞാൻ ഒത്തിരി ചോദ്യങ്ങളങ്ങ് എറിഞ്ഞു..,( അല്ലേലും ഞാനങ്ങനാ..ഒരു കണ്ട്രോളുമില്ല..)
അവൻ ധ്രതിയിൽ വണ്ടിയിലേക്ക് കയറി.., തലയിലിരുന്ന കർച്ചീഫ് മാറ്റിയപ്പോഴാണു ഞാനത് ശ്രദ്ധിച്ചത്.., തലക്ക് ചുറ്റുമൊരു കെട്ട്..,
"എടാ..എന്ത് പറ്റി" .., ആകാംക്ഷയോടേ ഞാൻ.
"എടാ..അതിന്റെ കാര്യമൊന്നും പറയണ്ട.., ബാത്ത് റൂമിൽ കയറുമ്പോൾ തല ഇടിച്ചെന്നാ എല്ലാവരോടും പറഞ്ഞേക്കുന്നേ..,"
"പിന്നെ എന്താ."  .എന്റെ ആകാംക്ഷ ഇരട്ടിച്ചു..,
"അതേയ്.. നിന്നോടായത് കൊണ്ട് പറയുവാ..നീയാരോടും പറയല്ലേ..,ഞാനിന്നലെ ആ മറ്റെ കക്ഷിയില്ലേ..,"
"ഏത്.."    എനിക്ക് മിന്നിയില്ല.,
" എട പൊട്ടാ..ബസ് സ്റ്റാന്റിൽ നിൽക്കാറുള്ള ആ ചുറ്റിക്കളിയില്ലേ.. അവളെ ഞാനിന്നലെ പൊക്കി,.., വീട്ടിലേക്ക് കൊണ്ട് വന്നതാ..അപ്പോഴതാ  വിരുന്ന് പോയ ഭാര്യ തിരിച്ച് വന്നിരിക്കുന്നു..  മുടിഞ്ഞവൾ,
വേറെ ഒരു വഴിയും കണ്ടില്ല.."
"എന്നിട്ട്.. "   ഞാൻ ഉഷാറായി
"എന്നിട്ടെന്താ ഒരു വാഴക്കൂട്ടത്തിനിടയിൽ വെച്ച് കലാപരിപാടി നടത്തുന്ന  നേരം ഒരു നായിന്റെ മോൻ കല്ലെടുത്തെറിഞ്ഞെടാ.., കുരുത്തം കെട്ടവൻ,"
എന്റെമ്മോ...!!! എന്റെ ഉള്ളിൽ ഒരു ഉൽക്ക വീണത് പോലെ.., ഞാൻ പോലുമറീയാതെ എന്റെ വായ നൂറ്റി എൺപത് ഡിഗ്രിയോളം  ഓപ്പണായി..,
അപ്പോൾ അത് .യെവനായിരുന്നോ.............ദൈവമേ ആകെ കുഴഞ്ഞല്ലോ..ഞാനാണു എറിഞ്ഞതെന്ന് ഇവനെങ്ങാനും അറിഞ്ഞാൽ ..!
"ആ നായിന്റെ മോനെ കയ്യിൽ കിട്ടട്ടെ..ഞാൻ കാണിച്ച് കൊടുക്കാം..,കഴുവേറി.,.കസ് പിസ് ഗസ്....,....,."   അവൻ എന്തൊക്കെയോ  പിറുപിറുക്കുന്നു..,
 അന്തം വിടുക, ഞെട്ടുക, ഭയപ്പെടുക  എന്നീ കലാപരിപാടികൾ ഇത്തിരി നേരം അവതരിപ്പിച്ച ശേഷം വിക്കി വിക്കിയാണെങ്കിലും ഞാൻ ചോദിച്ചു..
"അതിനു ആരാ എറിഞ്ഞതെന്ന് അറിയാമോ...?"
"പിന്നേ..എനിക്കറിയാം, അവനെന്റെ കയ്യിൽ കിട്ടട്ടെ., അവനു ഞാനൊരു പണി കൊടുക്കുന്നുണ്ട്." എന്ന് പറഞ്ഞ് അവൻ  ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി,
ഹാവൂ, ശബരിമല മുരാ..ഇപ്പോൾ  എന്റെയുള്ളിൽ വീണത് ഒരു  മഞ്ഞ് കട്ട യായിരുന്നു( ഇതൊക്കെ എവിടെന്ന് വന്ന് വീഴുന്നു എന്ന് ചോദിക്കരുത്  )
അപ്പോൾ അതിയാൻ ആളെ ശരിക്കും കണ്ടിട്ടില്ല..,എന്റെ ഫാഗ്യം..ഒരു യുദ്ധവും പിന്നീടുള്ള വിഭജനവും  വീണ്ടുമുള്ള യുദ്ധങ്ങളും തൽക്കാലം ഒഴിവായിക്കിട്ടി..,
ഞാൻ നെടു വീർപ്പിട്ടു.., ചിരിക്കണോ കരയണോ എന്നൊരു പ്രതിസന്ധി എന്നിലില്ലാതില്ല..,
ആ‍ എന്തെങ്കിലുമാകട്ടെ..,
ഞാൻ മനപ്പൂർവ്വം എറിഞ്ഞതൊന്നുമല്ലല്ലോ..ഞാൻ എറിഞ്ഞത് നായക്കിട്ടല്ലേ..വേറൊരു  അർത്ഥത്തിൽ അത് കൊണ്ടതും ഒരു നായക്കിട്ട് തന്നെയല്ലേ..,അപ്പോൾ എന്റെ ഭാഗത്ത് തെറ്റൊന്നുമില്ല., അങ്ങനെ സ്വയം ന്യായീകരിച്ച് ഞാൻ ആക്സിലേറ്ററിൽ പിടി മുറുക്കി..

നായകളെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ അധ:പതിച്ച ജീവിതം നയിക്കുന്നവർക്കായി ഈ ഏറ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു..,


മുൻ കൂർ ജാമ്യം :   ഈ കഥയും ഇതിലെ പാത്രങ്ങളും തികച്ചും സാങ്കല്പികമാണു, ( ഇനി അഥവാ ഏറു കിട്ടിയ ആൾ ബ്ലോഗ് വായനക്കാരനാണെങ്കിലോ..എന്റമ്മോ..!)
Related Posts with Thumbnails

On 2010, മേയ് 3, തിങ്കളാഴ്‌ച 14 comments
Bookmark and Share


 മൊബൈൽ ഫോൺ ഇന്ന് സർവ്വസാധാരണമാണല്ലോ.., മനുഷ്യനു ഒരു അവയവം പോലെ സുപ്രധാനമായ ഒരു സ്ഥാനമാണു അവന്റെ ജീവിതത്തിൽ  ഇന്ന് മൊബൈൽ ഫോണിനുള്ളത്,.പുതിയതാകട്ടെ, പഴയതാകട്ടെ., ഒരു നല്ല മൊബൈൽ ഫോൺ എങ്ങനെ  വാങ്ങാം എന്നത് പല വ്യക്തികളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ`..,..,ചില ട്രിക്കുകൾ ഉപയോഗിച്ചാൽ നമ്മൾ വാങ്ങുന്ന അല്ലെങ്കിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മൊബൈൽ ഫോണിനെ ക്കുറിച്ച്  കൂടുതൽ വിവരങ്ങൾ നമുക്ക്  മനസ്സിലാക്കിയെടുക്കാവുന്നതേയുള്ളൂ..
ഇവിടെ ഞാൻ നോക്കിയ മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന  ചില രഹസ്യ കോഡുകൾ വിവരിക്കുകയാണു
 സീരിയൽ നമ്പർ ചെക്ക് ചെയ്യാൻ:      *#06#
ഫാക്ടറി സെറ്റിങ്ങ്സ് റിസ്റ്റോർ ചെയ്യുവാൻ : *#7780#
സോഫ്റ്റ് വെയർ വെർഷൻ, വർഷം എന്നിവ അറിയാൻ : *#0000#
ബ്ലൂടൂത്ത് ഡിവൈസ് അഡ്രസ്സ് അറിയുവാൻ :  *#2820#
 ലൈഫ് ടൈം, സീരിയൽ നമ്പർ, നിർമിച്ച തിയതി തുടങ്ങിയ കാര്യങ്ങൾ അറിയുവാൻ: *#92702689#
നെറ്റ്വർക്കിൽ നിന്നും വളരെ കുറഞ്ഞ സിഗ്നൽ മാത്രം സ്വീകരിക്കുന്ന രീതിയിൽ മൊബൈലിനെ ഡീ ആക്റ്റീവ് ചെയ്യാൻ: *#3370*
 എല്ലാഴ്പ്പോഴും ഡീഫോൾട്ടായി വരുന്ന സെക്യൂരിറ്റി കോഡ് :  12345
നിങ്ങളുടെ മൊബൈൽ ചാർജ്ജ് തീരാൻ പോകുകയാണു, അത്യാവശ്യമായി നിങ്ങൾക്ക് ഒരു കാൾ ചെയ്യാനുണ്ട് താനും, എന്ത് ചെയ്യും, നിങ്ങളുടെ മൊബൈലിൽ തന്നെയുള്ള റിസർവ്വ് ബാറ്ററി അതിനായി ഉപയോഗപ്പെടുത്താം, അതിനായി :    *3370#
 കുറിപ്പ് : റിസർവ് ബാറ്ററി ഉപയോഗിച്ചാൽ കഴിയുന്നതും വേഗം റീചാർജ്ജ് ചെയ്യേണ്ടതാണു
സിസ്റ്റം ഫോർമാറ്റ് ചെയ്യാൻ :     *#7370#
ഇത്രൊയൊക്കെയാണു അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് എന്നാണു എന്റെ അഭിപ്രായം, ഇതിലും കൂടുതൽ വിശദമായി അറിയണമോ...താഴെ നോക്കുക.,

*#06# Serial Number/IMEI indicates
*#0000# SW version (e.g. V3.42.1, 16-10-03, NHL-10)
*#2820# Bluetooth (BT) device address

xx# Directory quick access (xx = storage location and afterwards lozenge
e.g. 24 #)

12345 ... is according to be the standard Nokia nokia-securitycode.

Caution - starting from here the codes are "dangerous"

*#7370925538#

*#Res0Wallet#... is to delete the code around the "wallet"

*#7780# - Reset to original settings

*#7370# - Soft format - resets all the telefone Memory (like Formatting a disk

NOTE! Battery should be full up to at least 75%, do not accomplish during the procedure under any circumstances ! The procedure takes some minutes (approx. 3-4)

Green, * 3 - Hard format: If the Mobile (only telephone memory) formats, puts back the attitudes (see * to # 7780 #) and implements a RESET.

NOTE! Battery should be full up to at least 75%, do not accomplish during the procedure under any circumstances ! The procedure takes some minutes (approx. 3-4)

Proceeding: Equipment switch off, keep "green key" (take off) at the same time pressed, "*" and to "3" key and switch the equipment on (the keys thereby keep further pressed)... to "Formatting" on the display appears...

Tip 2 : Shit happens, on a smartphone, its inevitable u do something wrong, and this calls for a format of fone. to format the fone, press *#7370#, then enter the lock code, which is the sec code of the fone. NOTE: batt must b full, else if format is disrupted by low batt, consequences will b disatrous

I heard the code *#7780# works too, pretty much the same i tink.

for 6600 users, to format the fone, theres an alternative way. Press and hold <3>, <*>, and the buttons, then power on fone, keep holding on the 3 buttons, till u come to a format screen. tis method ONLY works on 6600, and need not enter the sec code. BUT sec code wun be reset to default 12345

Tip 7: Operator logos

Use a filemanager like FExplorer or SeleQ to add the folders: "c:/system/Apps/phone/oplogo". Add a .bmp picture to folder "oplogo" and restart your phone! The .bmp picture size needs to be: 97 x 25 pixelsTip 9: While you are viewing a picture in your phone's gallery, press one of these shortcut keys (definitely works on 6600, not sure about other symbians)

1 - turn image anticlockwise

3 - turn image clockwise

* - toggle on/off of full screen

5 - zoom in

0 - zoom out

A soft and Hard reset

A Soft-reset - the process of resetting all the settings of the phone to the factory default! No applications are deleted! A Hard-reset is like formatting a drive! It does format the memory. Everything that has been installed after the first use of the phone is deleted! It will recover the memory of the phone to the state you purchased it! It is done by inputing the following code: *#7370# NOTE: The battery must be full or the charger has to be connected to the phone so that it does not run out of power and make the phone unusable

Start up in Safe Mode so no 'auto start' apps will be running:

To make sure that no memory-resident programs start when you reboot your phone,

hold down the pencil key when you turn on the phone and hold it on untill you have to enter your PIN code.
(When you have trouble booting up the phone with the MMC in it because it got corrupted for some reason, this trick will
almost always let you boot up the phone so you can remove the latest installed app which might have caused the
problem or if your phone is "unrepairable" you can still back up your important data before you do a format.)[/

>>>>>>>>>>>>>>>
It may happens that a program corrupts the C: drive of your phone. In such case, some data can be lost of course but, more annoying, some applications may not work or work only partially,...

Series 60
On a Series 60 v1 based phone (N-Gage, 3650, 7650), two key sequences will allow to restore your phone to a cleaner state:

Normal Reset (*#7780#) : Restores ini files from rom but preserves user data (photos, 3rd party apps etc)

Deep Reset (*#7370#) : This reformats completely the C: drive. All applications and files stored on this drive will be lost and clean default files will be rewritten.

In both case, the phone will ask you a confirmation and you will have to enter a security code (12345 by default).

Files and applications stored on E: drive are not be affected by these sequences.

On newer Series 60 phones (6600/6620/7610), the sequence is slightly different:
power the phone off,
press and keep down the keeys green/talk + ?3? + ?*?, - power on the phone.
release the keys when the formatting starts.
>>>>>>>>>>>>>>
*3370# This Nokia code activates Enhanced Full Rate Codec (EFR) - Your Nokia cell phone uses the best sound quality but talk time is reduced my approx. 5%
#3370# Deactivate Enhanced Full Rate Codec (EFR)
*#4720# Activate Half Rate Codec - Your phone uses a lower quality sound but you should gain approx 30% more Talk Time
*#4720# With this Nokia code you can deactivate the Half Rate Codec
*#0000# Displays your phones software version, 1st Line : Software Version, 2nd Line : Software Release Date, 3rd Line : Compression Type
*#9999# Phones software version if *#0000# does not work
*#06# For checking the International Mobile Equipment Identity (IMEI Number)
#pw+1234567890+1# Provider Lock Status. (use the "*" button to obtain the "p,w" and "+" symbols)
#pw+1234567890+2# Network Lock Status. (use the "*" button to obtain the "p,w" and "+" symbols)
#pw+1234567890+3# Country Lock Status. (use the "*" button to obtain the "p,w" and "+" symbols)
#pw+1234567890+4# SIM Card Lock Status. (use the "*" button to obtain the "p,w" and "+" symbols)
*#147# This lets you know who called you last (Only vodofone)
*#1471# Last call (Only vodofone)
*#21# This phone code allows you to check the number that "All Calls" are diverted to
*#2640# Displays phone security code in use
*#30# Lets you see the private number
*#43# Allows you to check the "Call Waiting" status of your cell phone.
*#61# Allows you to check the number that "On No Reply" calls are diverted to
*#62# Allows you to check the number that "Divert If Unreachable (no service)" calls are diverted to
*#67# Allows you to check the number that "On Busy Calls" are diverted to
*#67705646# Phone code that removes operator logo on 3310 & 3330
*#73# Reset phone timers and game scores
*#746025625# Displays the SIM Clock status, if your phone supports this power saving feature "SIM Clock Stop Allowed", it means you will get the best standby time possible
*#7760# Manufactures code
*#7780# Restore factory settings
*#8110# Software version for the nokia 8110
*#92702689# Displays - 1.Serial Number, 2.Date Made, 3.Purchase Date, 4.Date of last repair (0000 for no repairs), 5.Transfer User Data. To exit this mode you need to switch your phone off then on again
*#94870345123456789# Deactivate the PWM-Mem
**21*number# Turn on "All Calls" diverting to the phone number entered
**61*number# Turn on "No Reply" diverting to the phone number entered
**67*number# Turn on "On Busy" diverting to the phone number entered
12345 This is the default security code

press and hold # Lets you switch between lines
*#bta0# Display the Bluetooth MAC address (models with build-in Bluetooth radio, activate first to show
address)
*#mac0wlan# Display the WLAN MAC address (models with build-in Wi-fi radio)
*#opr0logo# Clear the operator logo (3310 and 3330 only)
*#pca0# Activate the GPRS PCCCH support (early GPRS models)
*#pcd0# Deactivate the GPRS PCCCH support (early GPRS models)
*#res0wallet# Reset the mobile wallet (models with mobile wallet)
*#res0# Soft-format the memory (Symbian models only)
*#rst0# Reset to factory defaults, confirmation required (DCT4 or newer)
*#sim0clock# Display the SIM clock status (DCT3 only)
*#ssn0# Display the manufacturing serial number (mid-range and premium, non-Symbian models, and those devired from them)
*#war0anty# Display the manufacturing and repair info (no exit on DCT3)
*efr0# Enable EFR encoding (pre-2003 models)
#efr0# Disable EFR encoding (pre-2003 models)
*hra0# Enable HR encoding (pre-2003 models)
#hra0# Disable HR encoding (pre-2003 models)
#pw+1234567890+n# Display the SIM lock status: (pre-2003 models)
n = 1: provider lock
n = 2: network lock
n = 3: country lock
n = 4: SIM lock

ആരോഗ്യ പരമായ മുന്നറിയിപ്പ് ( എനിക്കും നിങ്ങൾക്കും ) :  ഇവിടെയുള്ള കോഡുകൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് നിങ്ങൾക്കോ നിങ്ങളുടെ മൊബൈൽ ഫോണിനോ എന്തെങ്കിലും സംഭവിച്ചാൽ എന്റെ കൊങ്ങക്ക് പിടിക്കാൻ വരല്ലേ,...ഹി..ഹി..ഹി

ഇതൊക്കെ നോക്കിയ മൊബൈൽ  ഫോണിൽ ഉപയോഗിക്കാവുന്ന കോഡുകളാണു,
ഇനി നിങ്ങളുടെ മൊബൈൽ   alcatel , sony, sonyericson , bosch, blackberry,mitsubhishi, motorola,NEC, philips, sagem ,samsung, seimens, panasonic, Iphone, O2,sharp, Tmobile, verizon wireless, എന്നിവയിൽ ഏതെങ്കിലുമാണോ.., അല്ലെങ്കിൽ ചൈനയുടെ ഏതെങ്കിലും ഉത്പന്നമാണോ..ദേ ഇവിടെ ക്ലിക്ക് ചെയ്ത് പരതിക്കോളൂ..

ഇനി വേറൊരു കാര്യം..
നിങ്ങൾക്ക് മൊബൈൽ ഫോണിലേക്ക് ഇമെയിൽ അയക്കണമോ..ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.
ഐഡിയ വരിക്കാർക്ക്:  മൊബൈൽ നമ്പർ@attcell.net
എയർ ടെൽ വരിക്കാർക്ക്: മൊബൈൽ നമ്പർ@airtelmail.com

ഈ വിവരങ്ങൾക്കെല്ലാം കടപ്പാട്: ഗൂഗിൾ അമ്മായി, വിക്കി അമ്മാവൻ, പിന്നെ ഈ ഞ്യാൻ
Related Posts with Thumbnails

Related Posts with Thumbnails