ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2012, നവംബർ 6, ചൊവ്വാഴ്ച 0 comments
Bookmark and Share

1991 ൽ വൈക്കം മുഹമ്മദ് ബഷീർ സുകുമാർ അഴീക്കോടിനയച്ച കത്തിൽ നിന്ന്..
ബഹുമാനപ്പെട്ട തത്ത്വമസീ..
താങ്കൾ അയച്ച കുറിപ്പ് വായിച്ച് മനസ്സിലാക്കാൻ ഞങ്ങൾക്കും അയൽക്കാർക്കും കഴിഞ്ഞില്ല,ആയതിനാൽ പതിവ് പോലെ മരുന്ന് കടയിൽ കൊടുത്തു,.അവരതു വായിച്ച് നോക്കി 12 ഗുളികകൾ തന്നു.,രണ്ടെണ്ണം വലുത് വായിലിടാൻ ഭാവിച്ചപ്പോൾ അശരീരി ഉണ്ടായി..ആ ഗുളികകൾ രണ്ടും വയർ ഇളക്കാനുള്ളതാണു..10 എണ്ണം ശ്വാസം മുട്ടിനും,,,നന്ദി, 
എന്റെ ദിവ്യദ്രുഷ്ഠി വിയ്യൂർക്ക് തിരിച്ചു.,താങ്കളുടെ ഹ്രുദയം ശരിക്കും കണ്ടു,ഹ്രുദയത്തിൽ നിന്നു മനസ്സിലായി താങ്കൾ 29 നു എന്റെ വീട്ടിൽ ഉണ്ണാൻ വരും,നല്ല ഊണു സംഘടിപ്പിക്കാം.,അന്നേ ദിവസം എം.ടിയെയും എൻ.പി.യെയും താങ്കൾ കൂട്ടണം.,മലയാളം എഴുതാനും വായിക്കാനും അറിവുള്ളവർ ആ ഭാഗത്തുണ്ടെങ്കിൽ എം.ടിക്കും എൻ.പിക്കും കാർഡ് ഇടണം.,
താങ്കളെ മലയാളം പഠിപ്പിക്കാൻ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേക്കയക്കാം..പരമസുന്ദരി, താങ്കൾ അവളെ കെട്ടുകയാണെങ്കിൽ മാസന്തോറും എനിക്ക് 250 വീതം അയക്കണം..,താങ്കൾക്ക് അവളിൽ ഉണ്ടാകുന്ന കുട്ടികളെ എനിക്ക് തരണം, ഒരു ചാവേർപട ഉണ്ടാക്കാനാണു..,ഈ കത്ത് ആരെയെങ്കിലും കൊണ്ട് വായിപ്പിച്ച് ജ്ഞാനിയാവുക..
മംഗളം..
മുഹമ്മദ് ബഷീർ
Related Posts with Thumbnails

Related Posts with Thumbnails