ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2013, ജൂലൈ 9, ചൊവ്വാഴ്ച 0 comments
Bookmark and Share


ആത്മവിസ്വാസം തരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഭാരതജനതക്ക് അമൃതാണ് . മരിച്ചാലും മായാത്ത അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ………

നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത് . കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരു പാടു നാക്കുകളുണ്ടാകും .

സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നല്ല . അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്ത ഒന്നാകണം .
എല്ലാ പക്ഷികളും മഴപെയ്യുമ്പോള്‍ ഒരു അഭയസ്ഥാനം കണ്ടെത്തും . എന്നാല്‍ കഴുകന്‍ മാത്രം മഴക്കപ്പുറത്ത് കാര്‍മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കും .
വിജയത്തിന്റെ നിര്‍വ്വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും ആരെയും മറികടക്കില്ല .
വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ് .
സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സൂര്യനെപ്പോലെ എരിയണം .
നമ്മള്‍ ഓരോരുത്തരുടേയും കഴിവുകള്‍ ഒരു പോലെയല്ല എന്നാല്‍ നമ്മുടെ കഴിവുകള്‍ വളര്‍ത്താന്‍ ലഭിക്കുന്ന അവസരം ഓരോരുത്തര്‍ക്കും തുല്യമാണ് .
മനസാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല . മനസാന്നിധ്യമുളള ഒന്നില്‍ പരാജയമുണ്ടാകില്ല.
ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ച് ഏകാഗ്രമായ മനസുവേണം .
എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുളളതാണ്. ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല .
കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്‍വ്വലൗകികതത്വമാണ് .
ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതി വഴിയില്‍ ഉപേക്ഷിക്കരുത് . അഥവാ അതു സംഭവിച്ചാല്‍ അതു നമ്മെ തോല്‍പിക്കുകയാണ് .
വിജയത്തിന്റെ നിദാനം ക്രിയാത്മകത മാത്രമാണ് . ഒരു അധ്യാപന്‍ ചെയ്യേണ്ടത് കുട്ടികളിലെ ക്രിയാത്മകത വളര്‍ത്തുക മാത്രമാണ് .
സ്വപ്നം കാണുക .. സ്വപ്നം കാണുക … സ്വപ്നം കാണുക … സ്വപ്നം പിന്നീട് ചിന്തയിലേക്ക് എത്തിക്കും . ചിന്ത പ്രവൃത്തിയിലേക്കും .
ഒരാളെ തോല്‍പിക്കാന്‍ എളുപ്പമായിരിക്കും . എന്നാല്‍ ഒരാളെ വിജയത്തിലെത്തിക്കുക എന്നത് വളരെ പ്രയാസമുളള ഒന്നാണ് .
ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ് .
പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ് . എന്നാല്‍ പ്രയാസങ്ങളോടുളള നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥനാക്കുന്നത് .
സ്വയം തിരിച്ചറിവിലൂടെ മാത്രമാണ് സ്വന്തത്തോടുളള ആദരവുണ്ടാകുന്നത് .
കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിരപരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പരാജയത്തെ മറികടക്കാം .
ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം . ജിജ്ഞാസയെന്നത് സര്‍ഗ്ഗ ശേഷിയുടെ അടയാളമാണ് .
എന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുത് . പകരം ഒരു ദിവസം അധികം പണിയെടുക്കുക . നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ …
Related Posts with Thumbnails

Related Posts with Thumbnails