ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2015, നവംബർ 7, ശനിയാഴ്‌ച 0 comments
Bookmark and Share


ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു..ചുമരിൽ ഒരു വാചകം എഴുതണം, പക്ഷേ ഒരു നിബന്ധനയുണ്ട്..സന്തോഷമുള്ളപ്പോൾ നോക്കിയാൽ സങ്കടവും സങ്കടമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും തോന്നുന്ന ഒരു വാചകമാകണം...
കുറച്ച് സമയം ആലോചിച്ചിരുന്ന ബീർബർ ചുമരിൽ ഇങ്ങനെ എഴുതി..
" ഓർക്കുക, ഈ സമയവും കടന്ന് പോകും.."
അത് മാത്രമാണു പറയാനുള്ളത്..
സന്തോഷങ്ങളിൽ അർമ്മാദിച്ച് അഹങ്കരിച്ച് നെഗളിക്കേണ്ട,
സങ്കടങ്ങളിൽ വേദനിച്ച് നിരാശരായി പരിതപിച്ചിരിക്കേണ്ട..
ഒന്നും ഒന്നിന്റെയും അവസാനമല്ല,
ഒന്ന് വേറെയൊരൊന്നിന്റെ തുടർച്ചമാത്രമാണു..
ഒന്നിൽ നിന്ന് ഒന്നിലേക്ക് മാറുമ്പോൾ
വന്ന വഴികൾ ഒന്നും മറക്കാതിരിക്കുക..
ഒന്നിൽ നിന്ന് ഒന്നിലേക്ക് മാറുമ്പോൾ
ഒന്നിലും അതിവൈകാരികത കലർത്താത്തവർക്ക്
ഒന്നു കൊണ്ടും ദോഷമില്ലെന്നറിയുക..
Related Posts with Thumbnails

On 2015, നവംബർ 6, വെള്ളിയാഴ്‌ച 0 comments
Bookmark and Share


പത്തു മുപ്പത്തിചില്വാനം കൊല്ലങ്ങൾ ദുനിയാവിൽ ഉണ്ട് ഉറങ്ങി കഴിഞ്ഞ് പോയി...
ഇപ്പോഴും 'ബന്ധു' എന്നതിന്റെ ശരിക്കുള്ള അർഥം സത്യം പറഞ്ഞാൽ എനിക്കറിയില്ല.
അനുഭവപരമായും സാഹിത്യപരമായും പലർക്കും അവരുടേതായ ഒരുപാട് അർഥങ്ങൾ ഉണ്ടാവാം.
പക്ഷേ രക്തബന്ധത്തിന്റെ പേരിൽ മാത്രം ഒരാളെ ബന്ധുവായി ഞാൻ കണക്കാക്കാറില്ല.
എന്റെ ബന്ധു എന്ന് പറയാൻ ഒരുപാട് ഗുണങ്ങളൊന്നും വേണ്ട.
എനിക്കൊരു കഷ്ടകാലം വരുമ്പോൾ ഒപ്പം നിഴലായി നിൽക്കുകയോ സഹായിക്കുകയോ ഒന്നും വേണമെന്നില്ല.
എനിക്കൊരു സന്തോഷം ഉണ്ടാവുമ്പോൾ സന്തോഷം അഭിനയിച്ച് കൂടെ നിൽക്കുകയും ഞാനറിയാതെ എന്നെ ദ്രോഹിക്കുകയും പാരവെക്കുകയും ചെയ്യാതിരുന്നാൽ മാത്രം മതി!
അവരാണ് എന്റെ ബന്ധു.
അങ്ങനെയുള്ളവർ,
അവർ അറിയാതെ തന്നെ എപ്പോഴും നമുക്കൊരു ആശ്വാസം ആയിരിക്കും.
Related Posts with Thumbnails

Related Posts with Thumbnails