ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2016, നവംബർ 22, ചൊവ്വാഴ്ച 0 comments
Bookmark and Share

വാട്സാപ്പ് ഗ്രൂപ്പുകളുടെ ചാകര...
കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾ: ഇഷ്ടമുള്ളപ്പോൾ ചേരാം, ഇഷ്ടമുള്ളപ്പോൾ വിടാം. സംഖ്യകൾക്കുപിന്നിലെ അരൂപിയായ നിഴലുകൾ. ആരൊക്കെയാണ് ഗ്രൂപ്പിലുള്ളതെന്ന് ദൈവം തമ്പുരാനു മാത്രമേ അറിയൂ...
ആർക്കും എന്തും പറയാം: ചളി തമാശകൾ മുതൽ ഉദാത്തമായ സാഹിത്യം വരെ, 
ഏഷണി പരദൂഷണം മുതൽ താത്വികമായ അവലോകനങ്ങളും ചർച്ചകളും വരെ..
മതവും രാഷ്ട്രീയവും ക്രിക്കറ്റും ഫുട്ബാളും സിനിമയും അങ്ങനെ എന്തും എങ്ങനെയും പറയാം..ചർച്ചിക്കാം...
ലോകത്തിന്റെ ഏതു കോണിൽ നിന്നും
പറച്ചിൽ കൂടിപ്പോയാൽ പിന്നെ കച്ചറയായി, കൊമ്പ് കോർക്കലായി.
തെറിവിളിയായി..പകയായി, വിദ്വേഷമായി..
പിന്നാലെ ഗ്രൂപ്പ് പിളർന്ന് പുതിയ ഗ്രൂപ്പ്, അത് വീണ്ടും വളരുന്നു.. പിളരുന്നു ..
തുടങ്ങുമ്പോൾ എല്ലാവർക്കും ഭയങ്കര ഉത്സാഹമാണു.
ലോക സമാധാനവും രക്ത ദാനവും ജീവകാരുണ്യപ്രവർത്തനവും തൊട്ട് ദാരിദ്ര്യ നിർമാജനം വരെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
പക്ഷേ നടക്കുന്നത് ആരൊക്കെയോ പടച്ചുണ്ടാക്കിയ ഫോട്ടോകളും വീഡിയോകളും കോമഡികളും ഫോർവേർഡ് ചെയ്യൽ മാത്രവും..
കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ മഷിയിട്ടുനോക്ക്യാ പോലും ആരേം കാണില്ല.
വിപ്ലവതത്വചിന്തകളും കൂലങ്കഷമായ ചർച്ചകളും ഫോർവേർഡ് വന്ന സ്ഥലത്ത് ഗുഡ് മോണിംഗാഫ്റ്റർനൂൺനൈറ്റുകൾ മാത്രം.
അവസാനം ഗ്രൂപ്പിൽ മാറാല കെട്ടി തുടങ്ങുമ്പോൾ ദയാവധം. അടുത്ത നിമിഷം പുതിയ പേരിൽ, പുതിയ ലക്ഷ്യങ്ങളും പദ്ധതികളുമായി...
പുനർജനനം!!
ചക്രം വീണ്ടും കറങ്ങുന്നു..
#ഒരു വാട്ട്സ് അപ്പ് ഗ്രൂപ്പ് തുടങ്ങിയാലോ
Related Posts with Thumbnails

On 2016, നവംബർ 6, ഞായറാഴ്‌ച 0 comments
Bookmark and Share

പുണ്യങ്ങൾ പെയ്തിറങ്ങുന്ന മാസം പരിപാവനമായ ക- അബാലയത്തിനു ചുറ്റും പതിനായിരങ്ങൾ ഒരേമനസ്സോടെ വലയം ചെയ്യുമ്പോൾ ആ ജനസാഗരത്തിൽ ഒരു ബിന്ദുവായി അലിഞ്ഞ് ചേരാൻ വെമ്പൽ കൊള്ളുകയാണു ഓരോ വിശ്വാസിയും...
ക-അബ
അനിർവചനീയമായ അനുഭൂതിയാണു..
ആത്മസാക്ഷാത്കാരത്തിന്റെ വിളനിലമാണു....
ആശ്വാസത്തിന്റെ അത്താണിയാണു....
ആനന്ദത്തിന്റെ അത്യുന്നതിയാണു.....
കാണാം നമുക്കവിടെ....
തന്റെ നാഥന്റെ സാമീപ്യം കൊതിച്ചെത്തിയ മുഖങ്ങളിലെ സംത്രുപ്തി....
കേൾക്കാം നമുക്കവിടെ...
തന്റെ പാപങ്ങൾ ഏറ്റ് പറഞ്ഞ് സങ്കടങ്ങളോതി നാഥന്റെ മുമ്പിൽ കരഞ്ഞ് പ്രാർത്ഥിക്കുന്ന തേങ്ങലുകളെ......
അനുഭവിച്ചറിയാം നമുക്കവിടെ.
മനസ്സ് ശാന്തമാകുന്നതും ഹ്രുദയം തെളിച്ചമാകുന്നതും നാം അനുഗ്രഹീതമാകുന്നതും....
Related Posts with Thumbnails

Related Posts with Thumbnails