ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2016, ഡിസംബർ 28, ബുധനാഴ്‌ച 0 comments
Bookmark and Share


ഇന്നാണത്രേ ആ ദിനം..
ഇപ്പോഴാണറിയുന്നത്..അതും..
സുക്കർബർഗ് പറഞ്ഞിട്ട്
മൂന്ന് പതിറ്റാണ്ടും പിന്നെ മൂന്ന് നാലാണ്ടും
ചറപറയങ്ങനെ കൊഴിഞ്ഞ് പോയി ..
ഇനിയെത്ര കാലമെന്നാർക്കറിയാം ...
ഇത് പകുതിയാണെങ്കിൽ ഇന്നോളത്തിനും
ഇനിയുള്ള പകുതിക്കും
ഒടുക്കമെങ്കിൽ ഇന്ന് വരെയെത്തിയൊടുങ്ങുമി
ജീവനും ജീവിതത്തിനും
അടർന്ന് പോയ കണ്ണീർത്തുള്ളികൾക്
അലയുയർത്തിയ ആഹ്ലാദങ്ങൾക്ക്
അറിവുകൾക്കും അറിവില്ലായ്മകൾക്കും
ഒക്കെയൊക്കെയി ...
പറയുന്നെന്
കടപ്പാടുകൾ ..
ഇവിടെയൊരു ജന്മദിനം
എന്റെ എല്ലാ ദിനങ്ങളും പോലെ
ഇന്നലത്തെ പോലെ
ഇന്നത്തെ പോലെ
ഇനി നാളെയും ...
Related Posts with Thumbnails

Related Posts with Thumbnails