ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, മേയ് 29, തിങ്കളാഴ്‌ച 0 comments
Bookmark and Share

പറയുമ്പോൾ എല്ലാം പറയണമല്ലോ..
നോമ്പ് കാലം വന്നാൽ പിന്നെ എല്ലാർക്കും ഭയങ്കര ഭക്തിയാണു..
ഇത്രയും കാലം ഉന്തിതള്ളിയിട്ടാൽ പോലും പടിഞ്ഞാറോട്ട് വീഴാത്ത ചിലരുടെയൊക്കെ മത പഠന ക്ലാസ്സും ഉപദേശങ്ങളുമൊക്കെ കേൾക്കുമ്പോഴാ ചൊറിഞ്ഞ് വരിക....
ആയ്ക്കോട്ടെ.. പടച്ചോനും പള്ളിയും അവിടെ കുറെ കർമ്മങ്ങളും  ഖുറാനും ഒക്കെയുണ്ടെന്ന് ഈ ഒരു മാസമെങ്കിലും ഓർമിക്കുന്നുണ്ടല്ലോ...നമോ വാകം...

ഇത്രയേ എഴുതിയുള്ളു.... ദേ വന്നു പിന്നെയുമൊരുത്തൻ...എന്താ കാര്യമാവോ...ഉപദേശിക്കാനോ...ഗുണദോഷിക്കാനോ....ഒന്ന് മൂളിക്കൊടുത്തേക്കാം...ഹല്ല പിന്നെ..

അല്ലേ വേണ്ട..മോൻ പോയി പിന്നെ ബാ..ഞാനിതൊന്ന് എഴുതി മുഴുമിച്ചാട്ടെ..

അപ്പോ പറഞ്ഞ് വന്നത് നോമ്പ്..

അത് പറയുമ്പോഴാണു പണ്ട് ഒരു വയളു പരിപാടിക്ക് പോയപ്പോ കേട്ട ഒരു കഥ ഓർമ വരുന്നത്...കഥയാണേലും കാര്യമുണ്ടെന്ന് ...

ഒരു കാലത്ത് നോമ്പ് എന്ന് പറഞ്ഞാൽ വയളു പരിപാടികളുടെ ചാകരക്കാലം തന്നെയായിരുന്നല്ലോ..എവിടെ തിരിഞ്ഞാലും വയളു പ്രോഗ്രാമുകൾ...

രാത്രി തറാവീഹും കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് തിരിച്ചൊരു യാത്രയുണ്ട്....അത് ഒരു പക്ഷേ പള്ളിയിലേക്കാവാം...അല്ലെങ്കിൽ ഏതെങ്കിലും പറമ്പിലേക്കോ ഗ്രൗണ്ടിലേക്കോ ഒക്കെയാവാം,,

പുറകിൽ വെള്ളത്തുണി വലിച്ച് കെട്ടിയ പ്രകാശപൂരിതമായ സ്റ്റേജിൽ കയറി നിന്ന് ഇരുട്ടിൽ തലയുയർത്തി നിൽക്കുന്ന തെങ്ങിൽ തലപ്പുകളെയും അതിനു താഴെ കണ്ണും കാതും കരളും കൂർപ്പിച്ചിരിക്കുന്ന ജനക്കൂട്ടത്തെയും സാക്ഷി നിർത്തി മുസ്ല്യാക്കന്മാർ പ്രസംഗിച്ച് തുടങ്ങും...സാവകാശം ശബ്ദം താഴ്ത്തി പാരായണം ,ബൈത്ത്, പ്രാർത്ഥന എന്നിങ്ങനെ തുടങ്ങി പതിന്നാലു നൂറ്റാണ്ടു മുമ്പത്തേയും അത്യാധുനിക കാലഘട്ടത്തേയും ഒക്കെ സ്പർശിച്ചും പരാമർശിച്ചും വിശകലനം ചെയ്തുമൊക്കെ ഉച്ചസ്ഥായിയിലേക്കൊരു കൊട്ടി കയറ്റമാണു...അതിന്റെ ആരോഹണ - അവരോഹണ ക്രമത്തിൽ ലയിച്ച് പാതിരാ മഞ്ഞിന്റെ തണുപ്പേറ്റങ്ങനെ അന്തം വിട്ടിരിക്കുന്നത് ഒരു പ്രത്യേക സുഖം തന്നെയാണു...

ദേ....പിന്നേം റൂട്ട് തെറ്റി...

പറഞ്ഞ് വരാൻ തുടങ്ങിയത് അതല്ലല്ലോ...നോമ്പ്...അതന്നെ

പണ്ടൊരു മോല്യാരു പറഞ്ഞ കഥ...അതല്ലേ...

ഒരു നോമ്പ് കാലത്ത്  ടൗണിൽ ആളൊഴിഞ്ഞ സ്ഥലത്ത് മാറിയിരുന്ന് കൊണ്ട്
ഒരു  മുസ്ലിമായ  വ്രുദ്ധൻ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു...ഈ കാഴ്ച കണ്ട് അദ്ധേഹത്തെ ഒന്ന് ഉപദേശിച്ച് കളയാം എന്ന് കരുതി രണ്ട് മൂന്ന് ചെറുപ്പക്കാർ അദ്ധേഹത്തിന്റെ അടുത്തേക്ക് ചെന്നു...

അല്ല കാക്ക...റമളാൻ മാസമല്ലേ..ഇങ്ങളീ പട്ടാപകലു ഭക്ഷണം കഴിക്കാ..ഇങ്ങക്ക് നോമ്പൊന്നും ഇല്ലേ..പരിഹാസ രൂപേണ ഒരുത്തൻ ചോദിച്ചു...

ആരു പറഞ്ഞു..ഞാനും നോമ്പ് കാരനാണു..വ്രുദ്ധൻ കൂസലില്ലാതെ മറുപടി പറഞ്ഞു..

ആ ഹാ...ഇങ്ങനെയുമുണ്ടോ നോമ്പ്..പള്ള നിറച്ചും തിന്നുന്നുണ്ട്..നോമ്പുണ്ടെന്നും പറയുന്നു..

യുവാക്കൾ അദ്ധേഹത്തെ കളിയാക്കി ചിരിച്ചു...

വ്രുദ്ധൻ പറഞ്ഞു..

ഭക്ഷണം ഒഴിവാക്കൽ മാത്രമാണു നോമ്പെന്ന് ആരാണു നിങ്ങളെ പഠിപ്പിച്ചത്...ഞാൻ കളവ് പറയാറില്ല..ആരെയും പരിഹസിക്കാറില്ല..ആരുടെ മനസ്സും വേദനിപ്പിക്കാറില്ല..ഏഷണി, പരദൂഷണം എന്നിവ പറയാറില്ല,...എനിക്കാരോടും അസൂയയോ കുശുമ്പോ ഇല്ല, ഹറാമായ കാര്യങ്ങൾ ചെയ്യുകയോ കാണുകയോ കേൾക്കുകയോ ഭക്ഷിക്കുകയോ ഇല്ല....ഞാൻ എല്ലാ വഖ്തും ക്രുത്യമായി ആരാധനകൾ ചെയ്യുന്നു...എന്റെ കുടുംബത്തോടും അയൽ വാസികളോടും ഒക്കെയുള്ള ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റാൻ ശ്രമിക്കുന്നു...പരിശുദ്ധമായ ഖുറാൻ ഞാൻ സമയം പോലെ പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തുന്നു...

എന്നാൽ പ്രായാധിക്യവും രോഗങ്ങളും കാരണം എനിക്ക് എന്റെ വയറിനെ മാത്രം നോമ്പ് എടുപ്പിക്കുവാൻ സാധിക്കുന്നില്ല...

അല്ല നിങ്ങൾക്ക് നോമ്പുണ്ടോ..പിന്നീട് അയാൾ അവരോട് ചോദിച്ചു..

ഇല്ല... നോമ്പ് ഞങ്ങൾക്കില്ല..ഞങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്ന് മാത്രമേയുള്ളൂ...


ഉദയം മുതൽ അസ്തമയം വരെ പട്ടിണി കിടന്നത് കൊണ്ട് മാത്രമായില്ല മക്കളേ...

നോമ്പ് ആത്മ സംസ്കരണത്തിന്റേത് കൂടിയാവട്ടെ എന്നാശംസിച്ച് കൊണ്ട് നിർത്തുന്നു...

നീണ്ട് പോയതിൽ സോറി..


Related Posts with Thumbnails

Related Posts with Thumbnails