ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ജൂലൈ 31, തിങ്കളാഴ്‌ച 0 comments
Bookmark and Share

  ഹൗ...ഇന്ന് രാവിലെ ഫേസ്ബുക്ക് തുറന്നപ്പോ ആദ്യം കണ്ടത് ഇതാണു...
  "മരണപ്പെട്ട ഭർത്താവിന്റെ കുഴിമാടത്തിൽ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടുന്നു.. ബംഗ്ലാദേശിലെ ഗോത്രവർഗ്ഗക്കാരുടെ ഒരു ആചാരം..അതിദാരുണമായ ദ്രുശ്യം.."
  എന്നിങ്ങനെയൊക്കെയാണു തലക്കെട്ട്...എന്നാണോർമ്മ.....
  .കുറച്ച് ഫോട്ടോസും ഒരു വീഡിയോയും...

  പൊതുവേ ഇമ്മാതിരി ഹൊറിബിൾ കാഴ്ചകളൊന്നും എനിക്ക് പിടിക്കൂല..ചുരുക്കം പറഞ്ഞാ ഇന്നുച്ച വരെ ഇത് തന്നെയായിരുന്നു മനസ്സിൽ, വല്ലാത്ത ഒരു വേദന...
  പിന്നെ ഒരു ആകാംക്ഷയായി..ബംഗ്ലാദേശിൽ ഇങ്ങനെയൊരു സംഭവമോ...ഉണ്ടെങ്കിൽ അതിനെക്കുറിച്ച് അറിയണമെന്നായി...
  തപ്പി ഗൂഗിളിൽ..
  ഒറ്റയടിക്ക് തന്നെ ഗൂഗിൾ ഉത്തരം തന്നു...
  ബംഗ്ലാദേശുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല..
  ഇത് പണ്ടെങ്ങോ തായ്‌ലാൻഡിൽ ഇറങ്ങിയ ഒരു സിനിമയിലെ രംഗങ്ങളാണു... Neeg Lub Txim എന്നാണു സിനിമയുടെ പേരു..എട്ട് കൊല്ലം മുമ്പ് ഈ വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്യപ്പെട്ടതായി കാണിക്കുന്നുണ്ട്....ഇത് മാത്രമല്ല..ഇമ്മാതിരി കുറെ സൈസുണ്ട്..കാണണമെങ്കിൽ ലിങ്ക് താഴെയുണ്ട്..
  ഓരോരോ ആൾക്കാർ ഓരോന്ന് തപ്പിക്കൊണ്ട് വരും, മനുഷ്യനെ മിനക്കെടുത്താൻ..
  ...
  https://youtu.be/nUyuyzhrnbE
Related Posts with Thumbnails

On 0 comments
Bookmark and Share

ഫേക്ക് ന്യൂസ് കൊണ്ട് നിറഞ്ഞിരിക്കുകയാണു ഫേസ് ബുക്ക്, വാട്ട്സപ്പ് പോലുള്ള സോഷ്യൽ മീഡിയകൾ..കണ്ണിൽ കണ്ട അണ്ടനും അടകോടനുമൊക്കെ റിപ്പോർട്ടർമാരാകുന്ന കാലം...എന്തെങ്കിലുമൊക്കെ കച്ചിത്തുരുമ്പ് കിട്ടിയാൽ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ പോലും മിനക്കെടാതെ പോസ്റ്റുകളും വാർത്തകളും അടിച്ചിറക്കുന്നവർ..അത് മുന്നും പിന്നും നോക്കാതെ വൈറലാക്കാൻ കുറെ ഷെയർ തൊഴിലാളികളും...

 കഴിഞ്ഞ പോസ്റ്റിനു കിട്ടിയ നല്ല അഭിപ്രായങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വീണ്ടും ഞാനെത്തുന്നു..ഫെയ്ക്ക് ന്യൂസുകൾ പൊളിച്ചടുക്കാൻ...

ഇന്നത്തെ ഫെയ്ക്ക് ന്യൂസ്...

"മലപ്പുറം ഇരുമ്പുഴി എന്ന പ്രദേശത്തുള്ള ആസിഫലി എന്ന കോളേജ് വിദ്യാർത്ഥി കൂടെ പഠിക്കുന്ന ഒരു ചെറുപ്പക്കാരനുമായി വിട്ട് പിരിയാനാവാത്ത വിധം അടുക്കുകയും ഒടുവിൽ കോടതിയുടെ അനുമതിയോടെ അവൻ സർജറി ചെയ്ത് സ്ത്രീയായി മാറുകയും അവന്റെ കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു"

...ഇതാണു ചൂടുള്ള വാർത്ത,.കൂടെ കുറച്ചധികം ഫോട്ടോസും ഓഡിയോ ക്ലിപ്പുകളും..

(ഫോട്ടോകളിൽ ചിലത് കൂടെ ചേർക്കുന്നുണ്ട്)
ആഹാ ..പോരേ..പൂരം...വാട്ട്സാപ്പിൽ കഴിഞ്ഞ ഒരു മാസമായി കറങ്ങി നടക്കുന്നു..ഈ ക്ലിപ്പിംഗുകളും വാർത്തയും...

സത്യാവസ്ഥ എന്താണു..?

ഈ വാർത്ത എനിക്ക് കിട്ടിയപ്പോൾ തന്നെ മേല്പറഞ്ഞ ഇരുമ്പുഴിയിലുള്ള എന്റെ പഴയ ഒരു സുഹ്രുത്തിനെ ബന്ധപ്പെട്ടിരുന്നു..ഇങ്ങനെ ഒരു സംഭവം തന്നെ അവിടെ നടന്നിട്ടില്ലാ..എന്നാണു അവൻ പറഞ്ഞത്...അപ്പോൾ വാർത്തകൾക്ക് പിന്നിൽ എന്താണു..

അത് കഥാനായകൻ ആസിഫ് അലി വിവരിക്കുന്നത് ഇങ്ങനെ..ഒരു ചാനലിന്റെ റിയാലിറ്റി ഷോ പോലുള്ള ഒരു ബ്യൂട്ടി കോൻടെസ്റ്റിൽ ഒരു ടീമിലെ പതിനഞ്ച് പേരിൽ ഒരാൾക്ക് ചിക്കൻ പോക്സ് കാരണം പങ്കെടുക്കാൻ സാധിച്ചില്ല, പകരം ആസിഫിനോട് പങ്കെടുക്കാമോ എന്ന് ചോദിച്ചു...അങ്ങനെയാണു ആ പ്രോഗ്രാമിനു വേണ്ടി ആസിഫ് സ്ത്രീ വേഷം കെട്ടിയത്...ആ ചിത്രങ്ങളാനു പൊടിപ്പും തൊങ്ങലും ചേർത്ത് വാട്ട്സാപ്പിൽ പ്രചരിച്ചത്...

( ആസിഫലി മലപ്പുറം കേബിൾ വിഷൻ പ്രാദേശിക ചാനലിനു നൽകിയ അഭിമുഖം..വീഡിയോയും കൂടെ ചേർക്കുന്നു..)
ചിലർ തമാശക്ക് വേണ്ടിയോ മറ്റോ കെട്ടിച്ചമച്ച വാർത്തകൾ കൊണ്ട് ആചെറുപ്പക്കാരനും കുടുംബവും ഇന്ന് മാനസികമായി വേദന അനുഭവിക്കുകയാണു...അടുത്തറിയുന്നവർക്കറിയാം യാഥാർത്ഥ്യം..എന്നാൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ സത്യം അറിയാൻ ശ്രമിക്കുന്നില്ലല്ലോ..അല്ലെങ്കിലും ഈ കാലത്ത് സത്യത്തിനൊക്കെ എന്ത് പ്രസക്തി..അല്ലെ...


നോട്ട്: വാട്ട്സാപ്പിൽ കിട്ടിയ ഓഡിയോകൾ ചേർക്കുന്നില്ല, മോശം പരാമർശങ്ങൾ ഉൾക്കൊള്ളുന്നതിനാലാണത്..എന്റെ വാൾ ഒരു കുപ്പത്തൊട്ടിയാക്കാൻ ഉദ്ദേശമില്ല..

ഫേക്ക് ന്യൂസ് ,പൊളിച്ചടുക്കൽ തുടരും...
Related Posts with Thumbnails

On 2017, ജൂലൈ 30, ഞായറാഴ്‌ച 0 comments
Bookmark and Share
പത്ത് പതിനാലു കൊല്ലം മുമ്പാണെന്ന് തോന്നുന്നു..യാദ്രുശ്ചികമായി ഒരു സാഹിത്യസദസ്സിൽ വെച്ച് ഒരു കവിത ഞാൻ കേൾക്കുകയുണ്ടായി.ഹ്രുദയസ്പർശിയായ അതിമനോഹരമായ ഒരു കവിത..അതും അതിമനോഹരമായ താളത്തിൽ ,.ലൗഡ്സീക്കറിലൂടെ കേട്ട  ഘന ഗാംഭീര്യമുള്ള ആ ശബ്ദത്തിനുടമ ശ്രീമാൻ ബാലചന്ദ്രൻ ചുള്ളിക്കാടാണെന്ന് പിന്നീടാണു ഞാൻ മനസ്സിലാക്കുന്നത്..... ....അന്ന് മുതലാണു ഞാൻ ചുള്ളിക്കാടിനെ അറിയാൻ തുടങ്ങിയത്, വായിക്കാൻ തുടങ്ങിയത്.....അത് ഇന്നും തുടരുന്നു...വീണ്ടും വീണ്ടും വായിച്ച് കൊണ്ടിരിക്കുന്നു..

മലയാളത്തിന്റെ പ്രിയ കവി ഇന്ന് അറുപതിന്റെ നിറവിൽ എത്തിയിരിക്കുന്നു..ഇനിയും ഇനിയും ഒരു പാട് കാലം ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കാനുള്ള ദീർഘായുസ്സ് ജഗന്നിയന്താവു കനിഞ്ഞ് നൽകട്ടെ...

ചുള്ളിക്കാടിന്റെ എനിക്കേറെ ഇഷ്ടമായ ഒരു കവിത ഇവിടെ കുറിക്കുന്നു..

ഓര്‍മ്മകളുടെ ഓണം
.........................................

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

Related Posts with Thumbnails

On 0 comments
Bookmark and Shareഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു കാര്യം
ഒരാളൊരിക്കൽ പറഞ്ഞ് എന്നോട് വഴക്കിട്ടു..
എന്റെ വിയോജിപ്പിൽ യോജിക്കാൻ കഴിയാതെ
ഞാനുമായിട്ടുണ്ടായിരുന്ന ബന്ധവും മുറിച്ചിട്ടു..
പിൽകാലത്തെപ്പോഴോ  നിലപാട് തെറ്റാണെന്ന്
തിരിച്ചറിഞ്ഞപ്പോഴും  അംഗീകരിക്കാൻ ജാള്യത
വഴികളിലെവിടെയെങ്കിലും നേർക്ക് നേർ വന്നാൽ
മുഖം തിരിച്ചില്ലെങ്കിലും കണ്ണുകളെങ്ങോ പായിച്ച്
ദ്രുതഗതിയിൽ കടന്ന് പോകുന്നു.എന്തോ മറന്ന പോലെ..
അങ്ങോട്ട് ചെന്ന് മുട്ടി പരിചയം പുതുക്കണമെന്നുണ്ട്..
ഇങ്ങോട്ട് വരട്ടെ എന്നിട്ടാകാം എന്ന് കാത്തിരിക്കയാണു..
കാത്തിരിപ്പ് ആഴ്ചകളും മാസങ്ങളും പിന്നിട്ടു..
രണ്ടറ്റങ്ങൾ കൂട്ടിമുട്ടാത്ത നേർ രേഖ പോൽ രണ്ടാളും..
രണ്ട് ദിശ, രണ്ട് ലക്ഷ്യം ഗമിച്ച് കൊണ്ടിരിക്കുന്നു..
Related Posts with Thumbnails

On 2017, ജൂലൈ 28, വെള്ളിയാഴ്‌ച 0 comments
Bookmark and Share

സിനിമയിൽ വേഷം വാഗ്ദാനം ചെയ്യുമ്പോ അതിൽ വീഴുക..
ലക്ഷക്കണക്കിനു രൂപ ചോദിക്കുമ്പോഴൊക്കെ എടുത്ത് കൊടുക്കുക...
മാസങ്ങളോളം അയാൾ വിളിക്കുന്നുടത്തൊക്കെ പോയി എല്ലാം പങ്ക് വെക്കുക....
എന്നിട്ട് ഒടുക്കം പീഡനം എന്ന് നിലവിളിക്കുക..കേസ് കൊടുക്കുക..
അതും വിദ്യാ സമ്പന്ന യായ അമേരിക്കയിൽ ഡോകടറുദ്യോഗം ചെയ്യുന്ന യുവതി..
ഇതാ പറയുന്നത്...അറിവ് ഉണ്ടായാ മാത്രം പോര, തിരിച്ചറിവ് എന്ന സംഗതി കൂടി സ്വായത്തമാക്കണം എന്ന്....ശരിയും തെറ്റും നന്മയും തിന്മയും നല്ലതും ചീത്തയും ഒക്കെ വിവേചിച്ചറിയാനുള്ള തിരിച്ചറിവ്..അതിനു സ്വയം ഒരു ലോകമായി ഒതുങ്ങിക്കൂടിയാൽ പോര..
സമൂഹത്തിലേക്കിറങ്ങണം, സൗഹ്രുദങ്ങൾ സ്ഥാപിക്കണം, ബന്ധങ്ങൾ ദ്രുഡപ്പെടുത്തണം, നമ്മുടെ ചുറ്റിലും നാട്ടിലും ലോകമൊട്ടുക്കെയും നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാത്താനും ശ്രമിക്കണം...അങ്ങനെ അങ്ങൻ സ്വമേധയാ തിരിച്ചറിവ് എന്ന അത്ഭുത ഗുണം നമ്മിലെത്തിച്ചേരും...അപ്പോൾ പിന്നെ ആരെന്ത് പറഞ്ഞാലും മുന്നും പിന്നും നോക്കാതെയുള്ള എടുത്ത് ചാട്ടം കുറയും..
പണ്ട് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്..ആരാണെന്ന് പേരു ഓർമയിൽ വരുന്നില്ല..."ഒരു വ്യക്തിയെ കബളിപ്പിക്കണമെങ്കിൽ ആ വ്യക്തിയുടെ സമ്മതത്തോടെയല്ലാതെ നമുക്കതിനു സാദ്ധ്യമല്ല" എന്ന്..
എന്താ ശരിയല്ലേ..
എല്ലാവർക്കു. നന്മ നേരുന്നു..
സിനിമയിൽ വേഷം വാഗ്​ദാനം ചെയ്​ത്​ പീഡിപ്പിച്ചെന്ന്​; യുവാവ്​ അറസ്​റ്റിൽ  http://www.madhyamam.com/kerala/woman-cheated-camera-man-offering-roles-film/2017/jul/27/300926 -
Related Posts with Thumbnails

On 0 comments
Bookmark and Share


'രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റില്‍ നൂറ്് വര്‍ഷത്തിലേറെക്കാലം ജീവിച്ച് അവിടെത്തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലന്റെ കഥ, ശിവസുബ്രഹ്മണ്യ അയ്യരാലും അയ്യാദുരെ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട ശിഷ്യന്റെ കഥ, പണ്ടാലയെപ്പോലുള്ള അധ്യാപകര്‍ പഠിപ്പിച്ച വിദ്യാര്‍ഥിയുടെ കഥ, എം.ജി.കെ. മേനോനാല്‍ കണ്ടെത്തപ്പെട്ട് ഐതിഹാസികനായ പ്രൊഫസര്‍ വിക്രം സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എന്‍ജിനീയറുടെ കഥ, പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ, അതിവിദഗ്ധരുടെ വലിയൊരു ടീമിനാല്‍ പിന്തുണയ്ക്കപ്പെട്ട ഒരു ലീഡറുടെ കഥ. ഈ കഥ എന്നോടൊപ്പം അവസാനിക്കും. ലൗകികമായി എനിക്കാരും പിന്തുടര്‍ച്ചാവകാശി ഇല്ല. ഞാനൊന്നും നേടിയിട്ടില്ല, ഒന്നും നിര്‍മിച്ചിട്ടില്ല, ഒന്നും കൈവശം വെക്കുന്നുമില്ല. കുടുംബമോ പുത്രന്മാരോ പുത്രിമാരോ ഒന്നും...

തന്റെ ആത്മകഥയായ "അഗ്നിച്ചിറകുകൾ" എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം എഴുതിയ വരികളാണിത്...

ആരാണു ആ അദ്ധേഹം...

ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത അതുല്യ പ്രതിഭ...

അവുൽ പക്കീർ ജൈനുൽ ആബിദീൻ അബ്ദുൽ കലാം...അഥവാ എ.പി.ജെ .അബ്ദുൽ കലാം ഓർമ്മയായിട്ട് രണ്ട് വർഷം...

ആ സ്മരണകൾക്ക് മുമ്പിൽ ആദരപൂർവ്വം  ബാഷ്പാഞ്ജലി അർപ്പിക്കുന്നു... 
Related Posts with Thumbnails

On 2017, ജൂലൈ 27, വ്യാഴാഴ്‌ച 0 comments
Bookmark and Shareഭൂമി ഒരു പരന്ന തളികപോലെയാണൂ.

ആ തളികയ്ക്കു ചുറ്റും സമുദ്രവും.

ഭൂമിയെയും സമുദ്രത്തെയും മൂടിക്കൊണ്ടുള്ള കമിഴ്ത്തിവെച്ചൊരു പാത്രമാണൂ ആകാശം.

ആ പാത്രത്തിൽ പതിച്ചുവെച്ച രത്നങ്ങളാണ് നക്ഷത്രങ്ങൾ!


ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ്
ബാബിലോണിയൻ സംസ്കാരത്തിൽ ജീവിച്ച അന്നത്തെ തലതൊട്ടപ്പന്മാരായ ശാസ്ത്രജ്ഞന്മാർ പറഞ്ഞതാണിത്

എത്ര മനോഹരമായ സങ്കല്പങ്ങൾ...
ഈ ആധുനിക യുഗത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ രസകരമായി തോന്നും..

അന്നത്തെ കാലത്ത് ഇതൊക്കെ കണ്ടെത്താൻ എത്രമാത്രം തലപുകഞ്ഞിട്ടുണ്ടാകും, എത്രമാത്രം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടാകും..വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടാകും....

പറഞ്ഞ് വരുന്നത്..ഇനിയൊരു ആയിരം കൊല്ലം കൂടി ഈ ഭൂമി ഇവിടുണ്ടാകുകയാണെങ്കിൽ അന്നത്തെ തലമുറ എന്തൊക്കെയാകും ചർച്ച ചെയ്യുക...


ഇവിടെയൊരു സമൂഹം ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കിയിട്ടും സ്വസ്ഥതയും സമാധാനവും തേടി നടന്നിരുന്നു എന്നും...

അപരന്റെ രാജ്യത്തിൽ കടന്ന് കയറി നിരായുധരായ ജനങ്ങളുടെ മേൽ അത്യാധുനിക ആയുധങ്ങൾ പരീക്ഷിച്ച്  ചിതറിത്തെറിക്കുന്ന ശരീരഭാഗങ്ങൾ ,കെട്ടിടങ്ങൾ..അതൊക്കെ കണ്ട് തന്റെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ സുഖശീതളിമയിൽ   ആസ്വദിച്ച് ഇരുന്നിരുന്നു.....എന്നും

കരാരുകളും ഉപകരാറുകളും നിയമങ്ങളും ഉണ്ടാക്കി അന്യന്റെ മുതൽ അപരന്റെ രാജ്യത്തിന്റെ സ്വത്ത്  തട്ടിച്ചെടുത്ത് ലക്ഷക്കണക്കിനു പേർ അനുഭവിക്കേണ്ട വിഭവങ്ങൾ തടഞ്ഞ് വെച്ച് ഒറ്റക്കനുഭവിച്ച് തടിച്ച് കൊഴുത്ത് കോർപ്പറേറ്റ് മുതലാളിമാർ  ഈശ്വരന്മാരെ പോലെ വാണിരുന്നു...എന്നും...

ഇവിടെയൊരു സമൂഹം ഹിന്ദുവെന്നും മുസ്ലിമെന്നും ക്ര്യസ്താനിയെന്നും പറഞ്ഞ് തമ്മിലടിച്ചിരുന്നുവെന്നും ............

ഇവിടെയൊരു സമൂഹം കമ്മ്യൂണീസ്റ്റെന്നും കോൺഗ്രസെന്നും ബി,ജെ,പി,യെന്നും പറഞ്ഞ് പൊതുജനങ്ങളുടെ വോട്ടും വാങ്ങി അധികാരം കരസ്ഥമാക്കി  അവരുടെ നികുതിപ്പണം കൊണ്ട് ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റി അവരുടെ ഔദാര്യത്തിൽ നേതാക്കന്മാരായി വിലസി തിരിച്ച് അവരെ സ്വൈര്യമായി ജീവിക്കാനനുവദിക്കാതെ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്ന് ദ്രോഹിച്ചിരുന്ന  ഒരു സമൂഹം ജീവിച്ചിരുന്നുവെന്നും....ഇവിടെയൊരു സമൂഹം ഫേസ് ബുക്ക്, വാട്ട്സാപ്പ്..എന്നിങ്ങനെയുള്ള സോഷ്യൽ നെറ്റ് വർക്കുകളിൽ സദാസമയവും കുത്തിക്കുറിച്ച് ,അടിപിടി കൂടി,ക്രിയാത്മകമായി ഒന്നും ചെയ്യാതെ ഒന്നിനും മുതിരാതെ ചെയ്യുന്നവരെ വിമർശിച്ചും കളിയാക്കിയും അപരന്റെ ജീവിതത്തിൽ വന്ന് പോയേക്കാവുന്ന തെറ്റുകൾ ഒളിഞ്ഞ് നോക്കി വിവാദമാക്കി അപരന്റെ പരാജയം ആഘോഷമാക്കി മനസ്സുഖം കണ്ടെത്തി  ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തിയിരുന്ന ഒരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നും....


അന്നത്തെ ജനങ്ങൾ കൗതുകത്തോടെ ആശ്ചര്യത്തോടെ ചർച്ചചെയ്യുമായിരിക്കും ....അല്ലേ...

Related Posts with Thumbnails

On 2017, ജൂലൈ 25, ചൊവ്വാഴ്ച 0 comments
Bookmark and Shareഒരു രാഷ്ട്രീയ പ്രവർത്തകനാവുമ്പോൾ അയാൾക്ക് ജനത്തെ കയ്യിലെടുക്കാനാവണം..മിനിമം ഒരു ആൾക്കൂട്ടത്തെയെങ്കിലും നിയന്ത്രിക്കാനുള്ള നേത്രപാടവം ഉണ്ടാകണം...ഒന്നുമില്ലെങ്കിലും എപ്പോ വിളിച്ചാലും വിളിപ്പുറത്തെത്തുന്ന എട്ട് പത്ത് സിൽബന്ധികളെയെങ്കിലും ചെല്ലും ചെലവും കൊടുത്ത് കൂടെ നിർത്തിയേക്കണം... ഇങ്ക്വിലാബ് വിളിക്കാനും പഠിപ്പിക്കണം..ഇടക്കിടക്ക് പ്രതിഷേധ-അനുമോദന-അനുശോചന യോഗങ്ങളൊക്കെ സംഘടിപ്പിക്കണം..അവിടെ താരമായി നിറഞ്ഞ് നിൽക്കുകയും ചെയ്യണം...അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും നല്ല മീഡിയ കവറേജ് ലഭിക്കും.പക്ഷേങ്കിൽ തല്ല് വരുന്നിടം മുൻ കൂട്ടി മനസ്സിലാക്കി വെച്ചില്ലെങ്കിൽ നടുപ്പുറം ചെണ്ടപ്പുറമാകും..സമൂഹത്തിൽ കാലികപ്രസക്തമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം..ഇനി അഥവാ ഒന്നും ചെയ്തില്ലെങ്കിലും എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നൽ ജനങ്ങളിലുളവാക്കാൻ സാദ്ധ്യമാക്കുന്ന രീതിയിൽ പെരുമാറുകയും സംസാരിക്കുകയെങ്കിലും വേണം....ഇനി മറ്റാരെങ്കിലും ചെയ്താൽ തന്നെയും അതിന്റെ ക്രഡിറ്റ് അടിച്ച് മാറ്റണം..ചുമ്മാ ഒരു ഫ്ലക്സ് വെച്ചാൽ മതിന്നേ..കല്ല്യാണ വീടായാലും മരണവീടായാലും അവിടെ എത്തിച്ചേരണം, ചുമ്മാ വെറുതേ ഉണ്ടായാൽ പോരാ..ചിരിച്ച് കളിച്ച്, കരഞ്ഞ് പിഴിഞ്ഞ്.. ഫോട്ടോക്ക് പോസ് ചെയ്ത്, എല്ലാർക്കും ഷേക്ക് ഹാൻഡ് കൊടുത്ത് അവിടങ്ങളിൽ നിറസാന്നിദ്ധ്യമായി ഉണ്ടാകണം...ശത്രുവായാലും മിത്രമായാലും മായാത്ത ചിരിയും ഫിറ്റ് ചെയ്ത് ജാതി-മത- പ്രായ വിത്യാസമില്ലാതെ ജനങ്ങളോട് ഇടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും ഇടപെടാൻ കഴിയാവുന്നവയിൽ ഇടപെട്ട് നിവർത്തിച്ച് കൊടുക്കുവാനും സാധിക്കണം..ഇനി അഥവാ അതിനും സാദ്ധ്യമല്ലെങ്കിൽ അവരോടൊപ്പമുണ്ട് എന്നതും അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട് എന്നതുമായ തോന്നൽ ഉളവാക്കുന്ന രീതിയിലും ഒക്കെ പെരുമാറാൻ ശ്രദ്ധിക്കണം,..ആൾക്കൂട്ടത്തിനിടയിൽ വെച്ച് ഡെൽഹിയിലേക്ക്, തിരുവനന്തപുരത്തേക്ക് ..ജില്ലക്കമ്മറ്റിക്ക്,..എന്ന മട്ടിൽ ഫോൺ കോളുകൾ ചെയ്യുന്നത് ഇമേജ് വർദ്ധിപ്പിക്കാൻ നല്ലതാണു...ആരെങ്കിലും എന്തെങ്കിലും ആവശ്യം ഉന്നയിച്ചാൽ പപ്പു പറഞ്ഞ പോലെ "ഇപ്പ ശരിയാക്കിത്തരാം" ന്നേ പറയാവൂ..ശരിയാക്കാൻ പറ്റുന്നവയാണേ ശരിയാക്കിയേക്കണം..ഇല്ലേ,,കാണുമ്പോ മാറി നടക്കണം..മുന്നിൽ വന്ന് പെട്ടാ മറവി അഭിനയിക്കണം..സാദ്ധ്യമാകുന്ന ചെറിയ ചെറിയ കാര്യങ്ങൾ വലിയ എന്തോ സംഭവം ചെയ്ത് കൊടുത്ത പോലെ ആക്കി ത്തീർത്ത് ചെയ്ത് കൊടുത്ത് പ്രവർത്തിക്കണം...ഫ്ലക്സ് മസ്റ്റാണു..നാട്ടിൽ എന്ത് പൊതു പരിപാടി നടന്നാലും അത് ഏത് ഈർക്കിലി സംഘടനയായാലും അവിടങ്ങളിലൊക്കെ കയറിച്ചെന്ന് ഇടപെടാനും മുന്നണിയിൽ നിന്ന് ആൾക്കൂട്ടത്തിനു മുന്നിൽ ഷൈൻ ചെയ്യാനും കഴിയണം...മൈക്കിൽ നാലു ബഡായി പറയുന്നതും നാലാളോട് നേരിട്ട് പറയുന്നതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്..നല്ലൊരു സുഹ്രദ് വലയം ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ ഉണ്ടാക്കിയെടുക്കാൻ സാദ്ധ്യമാകണം.. വാർഡ് തിരഞ്ഞെടുപ്പുകളിൽ വ്യക്തിഗത പ്രഭാവത്തിനു കൂടുതൽ സ്ഥാനമുണ്ടെന്നോർക്കുക..

അത്തരം ഒരു രാഷ്ടീയ പ്രവർത്തകൻ വോട്ട് ചോദിച്ച് വരുമ്പോൾ ആ വ്യക്തിയെ ജനം സ്വീകരിക്കും എന്നത് തീർച്ചയാണു.. അല്ലാതെ വെറും പണം മാത്രമല്ല, പണം കൊടുത്താൽ മാത്രം കിട്ടാത്ത പലതും ഈ ലോകത്തുണ്ട്,..എന്നാൽ കൊടുക്കേണ്ടിടത്ത് കൊടുക്കേണ്ടിയും വരാം..പാര...അതാരെങ്കിലും വെക്കുന്നുണ്ടോന്ന് മുൻ കൂട്ടി അറിയണം, തരം പോലെ മറ്റുള്ളവർക്കിട്ട് വെക്കുകയും വേണം..

...രാഷ്ട്രീയം..അത് ഈ നവയുഗത്തിൽ ഒരു ഗെയിമാണു..അത് മർമ്മമറിഞ്ഞ് കളിക്കാൻ കഴിയണം...അതിനു ഗുഡ് പേർസണാലിറ്റി, നേത്രപാടവം,ആശയവിനിമയശേഷി എന്നിങ്ങനെയുള്ള അടിസ്ഥാന യോഗ്യതകൾ നിർബന്ധമാണു...പ്രസംഗചാതുരി, വിദ്യാഭ്യാസം,പണം എന്നിങ്ങനെയുള്ളവ അധിക യോഗ്യതകളും രാഷ്ടീയ കളരിയിൽ വിജയം സുനിശ്ചിതമാക്കുന്നതുമാണു...
(നോട്ട് ദ പോയന്റ്: സംശുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആദർശധീരരായ സത്യത്തിനും ധർമ്മത്തിനും നീതിക്കും വേണ്ടി അടരാടുന്ന നിസ്വാർത്ഥരും അർപ്പണ മനോഭാവവുമുള്ള ഒട്ടനവധി രാഷ്ട്രീയ പ്രവർത്തകരുണ്ട് നമുക്ക് ചുറ്റിലും എന്ന് അറിയാഞ്ഞിട്ടല്ല....ഇത് അവരെ കുറിച്ചല്ല, )
Related Posts with Thumbnails

On 2017, ജൂലൈ 17, തിങ്കളാഴ്‌ച 0 comments
Bookmark and Share
കളിക്കാരനില്‍ നിന്ന്‌ വെറും
കാണിയിലേക്ക്‌.

കാണുന്ന കാഴ്ചകൾ അതാണു..

കളിക്കുന്നില്ല നാം സ്വയം..
കളി ജയിക്കുന്നുമില്ല.
കളികൾ എല്ലാം കാണുന്നു.
കളികൾ ആസ്വദിക്കുന്നു.
കാണുന്നത്‌ നമ്മുടെ കളികളല്ല.
കളികൾ മറ്റാരുടെയോ...
കളിച്ച് ജയിക്കുന്നത്‌ നമ്മളല്ല,
കളിക്കുന്ന മറ്റാരോ.
കളിച്ചു രസിക്കുകയല്ല നാം..,
കണ്ടു രസിക്കുകയാണ്‌.
കളിക്കുന്നവരുടെ തോല്‍വിയും ജയവും നമ്മെ ബാധിക്കുന്നില്ല.
കളിച്ച്  ജയിക്കണമെന്ന വാശി നമുക്കൊട്ടുമില്ല...
കളിയും നമുക്ക് വെറുമൊരു എന്റര്‍ടെയ്‌ന്‍മെന്റ്‌.
കളി കാണുന്നവരുടെ എണ്ണം കൂടിയിരിക്കാം,
കളികള്‍ പക്ഷേ ഇല്ലാതായി.
കളിയാരവം തീർക്കും ടൂര്‍ണമെന്റുകള്‍ ഇല്ലാതായി.
കുമ്മായവര വരെ കാണികള്‍ നിറഞ്ഞു നിന്ന കാലം,
കളിക്കാന്‍ കൂടുതല്‍ കുട്ടികള്‍ മുന്നോട്ടു വന്നിരുന്ന കാലം,
കാലത്തിന്റെ കുത്തൊഴുക്കിൽ ഓര്‍മ്മ മാത്രമായി. 

കലാലയങ്ങളിലെ
കാമ്പസുകളിലെ
കളിക്കളങ്ങളുടെ തകര്‍ച്ചയാണ്‌ ഇതിന്റെ പ്രകടമായ തെളിവ്‌.
കുട്ടികളെ എന്‍ട്രന്‍സിനയക്കുന്ന സമൂഹത്തില്‍ എല്ലാ മാനേജ്‌മെന്റുകളും 
കളിക്കളങ്ങൾ നികത്തി ക്ലാസ്സ്‌ മുറികള്‍ വെച്ചു.

കായികവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാന്‍ നമുക്കു സാധിച്ചില്ല.
കളിയും കളിക്കളവും നിര്‍ബന്ധമല്ലാത്ത ഒരു സമൂഹമായി നമ്മുടേത്‌. 
കളിയില്ലാത്തതിന്റെ അനാരോഗ്യമാണ്‌ സമൂഹത്തിന്റെ മനസ്സിലും ശരീരത്തിലും ഇന്നു കാണുന്നത്‌.

കളിക്കാരന്റെ മനോഘടനയിൽ പ്രധാനമാണു പോസിറ്റീവ്‌ തിങ്കിങ്‌
കളിക്കാനുള്ള ആർജ്ജവം അഥവാ സ്പോർട്സ്മാൻ സ്പിരിറ്റ്..
കുട്ടികളിൽ ഇല്ലാതാകുന്നത് തോൽക്കാൻ തയ്യാറല്ലാത്ത ഈ മനോഘടനയാണു..
ഏറ്റുമുട്ടാന്‍ ഭയക്കുന്നവരും അനാരോഗ്യവാന്മാരും നിസ്സാര തോല്‍വിക്കു പോലും ആത്മഹത്യ ചെയ്യുന്നവരുമായി നമ്മുടെ കുട്ടികള്‍ മാറിക്കൊണ്ടിരിക്കുന്നു.
കളിച്ചു വളരുന്ന കുട്ടി ജീവിതത്തിലെ ഒരു കളിയിലും തോല്‍ക്കുകയില്ല.
ഓരോ തോല്‍വിയിലും ജയത്തിന്റെ പുതിയ പാഠങ്ങള്‍ അവന്‍ കണ്ടെത്തും.
തിരിച്ചു വരവിന്റെ, അതിജീവനത്തിന്റെ, ആരോഗ്യകരമായ മത്സരക്ഷമതയുടെ വഴികള്‍ അവന്‍ ഉള്‍ക്കൊള്ളും.
ആരോഗ്യമുള്ള സമൂഹമാണ്‌ സ്‌പോര്‍ട്‌സിന്റെ ആത്യന്തികനേട്ടം.
ആ അവസ്ഥ കൈവരിക്കാന്‍,
ആ സന്ദേശം പകരാന്‍ നമ്മുടെ സ്‌പോര്‍ട്‌സിനു കഴിഞ്ഞില്ല. 

നമുക്കു പറ്റിയ പിഴവ്‌ ഇതാണ്‌.
കളി വളര്‍ത്താനാണ്‌ നാം ശ്രമിച്ചത്‌.
കായികസംസ്‌കാരം വളര്‍ത്താനല്ല.
നമുക്കിപ്പോഴും സ്‌പോര്‍ട്‌സെന്നാല്‍ ഒളിംപിക്‌സോ ലോകകപ്പോ പോലുള്ള മത്സരങ്ങള്‍. മത്സരിക്കുക, ജയിക്കുക.
അതാണ്‌ സ്‌പോര്‍ട്‌സ്‌ എന്നു നാം കരുതുന്നു..
വിശാലാര്‍ഥത്തിലുള്ള സ്‌പോര്‍ട്‌സിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്‌ മത്സരക്കളികള്‍. അതിനെ അങ്ങിനെ കാണാന്‍ നമുക്കു കഴിഞ്ഞില്ല.
കളിച്ചു വളരുക എന്നത്‌ ഒരു ജീവിതരീതിയാണ്‌.
എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക എന്നതാണ്‌ അതിന്റെ കാതല്‍.

എല്ലാവരും വ്യായാമം ചെയ്യുന്ന സമൂഹം.
എല്ലാവരും കളിക്കുന്ന സമൂഹം. 
എല്ലാവരും ആരോഗ്യവാന്മാരായ സമൂഹം.
അവര്‍ ജീവിതത്തെ സ്‌പോര്‍ട്ടീവായി എടുക്കുന്നു.
ഒരു കളി പോലെ ആസ്വദിക്കുന്നു.
തോല്‍വിയും ജയവും ഒരു പോലെ ഉള്‍ക്കൊള്ളുന്നു.
ആരോഗ്യത്തോടെ ജീവിക്കുന്നു.
ആ അവസ്ഥയിലേക്ക്‌ ഒരു സമൂഹം എത്തുമ്പോഴേ അവിടെ നിന്ന്‌ നിരന്തരം ഉഷമാരും അഞ്‌ജുമാരും ഉണ്ടാവുകയുള്ളൂ.
അല്ലാത്തിടത്തെല്ലാം അവര്‍ ഒറ്റപ്പെട്ട നക്ഷത്രങ്ങളായിരിക്കും.

Related Posts with Thumbnails

On 2017, ജൂലൈ 16, ഞായറാഴ്‌ച 0 comments
Bookmark and Share


നാട്ടിലൊരു കല്ല്യാണത്തിന്റെ ആവേശത്തിൽ ചെറുപ്പക്കാരങ്ങ് ഉഷാറായി..വെള്ളം നിറച്ച ബലൂണേറു, മുട്ടയേറു,പടക്കം പൊട്ടിക്കൽ..കരിവാരിത്തേക്കൽ, പാത്രങ്ങൾ വലിച്ചെറിയൽ, പന്തൽ തകർക്കൽ....എന്നിങ്ങനെ തുടങ്ങി സർവ്വജാതി പരിപാടികൾ കൊണ്ട് കല്ല്യാണം അൽ കുൽത്താക്കി അലമ്പാക്കി......സംഗതി നാട്ടിലും പരനാട്ടിലും സംസാരവിഷയമായി..പള്ളിയിലെ ഉസ്താദിനോടും ആരൊക്കെയോ പരാതികൾ ബോധിപ്പിച്ചു....തൊട്ടടുത്ത വെള്ളിയാഴ്ച  ജുമുഅ നിസകാരത്തിനു മുമ്പ് ഉസ്താദ് എഴുന്നേറ്റു.പിന്നെയൊരു കിടിലൻ പ്രസംഗമായിരുന്നു...കല്ല്യാണത്തിനു അലമ്പുണ്ടാക്കിയ സകലവന്മാരെയും ചൂണ്ടി പരസ്യമായി ചീത്തപറഞ്ഞു, ഉപദേശിച്ചു, ഗുണദോഷിച്ചു..ഉസ്താദ് പറഞ്ഞ ഒരു പോയന്റ് ഇതാണു....

"നിങ്ങളൊന്നും അന്നമല്ലേ തിന്നുന്നത്...ഒരു കല്ല്യാണ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളാണോ നിങ്ങൾ കാണിച്ച് കൂട്ടിയത്....അവിടെ ബിരിയാണി വെക്കാൻ വെപ്പുകാരുണ്ട്, പന്തലിടാൻ അതിന്റെ ആൾക്കാരുണ്ട്, ഇറച്ചി വെട്ടാനും ഒരുക്കാനും ഇറച്ചിപ്പണിക്കാരുണ്ട്..പിന്നെന്താടാ ഹംക്കുകളെ ഇങ്ങക്ക് അവിടെ പണി...എന്ത് ഒലക്കേലെ കാര്യത്തിനാ രാത്രി മുഴുവൻ നിങ്ങളവിടെ കൂത്താടിയത്..."

ഇതിപ്പോ ഇവിടെ പറയാൻ കാര്യം..

കുറച്ച് ദിവസമായി കാണുന്ന ചില കാര്യങ്ങൾ..പത്രം നോക്കിയാൽ, ടി.വി തുറന്നാൽ, ഫേസ്ബുക്കിൽ, വാട്ട്സാപ്പിൽ...എവിടെയും ദിലീപ്, ഈ ഇന്ത്യാ മഹാരജ്യത്ത് വേറൊരു പ്രശ്നവുമില്ലേ....നിങ്ങൾക്ക് ചർച്ചിക്കാൻ..

ഉസ്താദ് പറഞ്ഞത് നമ്മക്കിങ്ങനെയും പറയാം..


"നിങ്ങളെന്താ അന്നമല്ലേ തിന്നുന്നത്...ഇവിടെ കേസന്വേഷിക്കാൻ പോലീസുണ്ട്, വിചാരണ ചെയ്യാൻ കോടതിയുണ്ട്, വാദിക്കാൻ വക്കീലുണ്ട്, വിധിപറയാൻ ജഡ്ജിയുമുണ്ട്...അതൊക്കെ നടക്കുന്നുമുണ്ട്....പിന്നെന്താ ഹംക്കുകളെ ഇങ്ങക്കിതിൽ കാര്യം..രാവും പകലും നായ്ക്കൂട്ടത്തിനു എല്ലിൻ കഷ്ണം കിട്ടിയ പോലെ കടിപിടി കൂടുന്നു..."

നോട്ട്: വർക്ക് ചെയ്യുന്നവർക്ക് ഏതാണ്ട് ലച്ചങ്ങളൊക്കെ കൊടുക്കുന്നുണ്ടെന്ന് കേട്ട്..അയിനാണു...കെടക്കുമാ..


Related Posts with Thumbnails

On 2017, ജൂലൈ 12, ബുധനാഴ്‌ച 0 comments
Bookmark and Share

വേലിക്കൽ നിക്കണ
ശീമക്കൊന്നയുടെ തൊലിക്ക്
കൈപ്പാണെന്നും..

ഒങ്ങ് മരത്തിന്റെ തടിയേൽ പേരെഴുതി വെച്ചാ
കുറച്ച് നാളു കഴിഞ്ഞാ മൊഴമൊഴച്ച് വരുമെന്നും..

പൊടുവണ്ണി മരത്തിന്റെ തൂമ്പില പൊട്ടിച്ച്
ഊറിവരുന്ന തുള്ളി നല്ല കിടിലൻ പശയാണെന്നും..

നാടൻ മാങ്ങാ കാരിത്തിന്നാ
പല്ലിന്റിടയിൽ നാരു കുടുങ്ങുമെന്നും..

കടിച്ചൂറ്റിയാ ഇളം നെൽകതിരിൽ നിന്നും
പാലൂറി വരുമെന്നും..

റിമ്മില്ലാത്ത അഴകൊഴമ്പൻ ടയറാണേലും നാലു തട്ടുതട്ടി
പിന്നാലെ പാഞ്ഞാൽ വട്ടത്തിൽ ചുറ്റിക്കറങ്ങി പറന്നോടുമെന്നും

ഞങ്ങക്കറിയാമായിരുന്നു...

ഏത് പോലെ..

പ്ലേ സ്റ്റേഷനിലെ കിടിലൻ ഗെയിമുകൾക്ക്
തലച്ചോറൂറ്റിയെടുക്കുന്നത്ര പണിയുണ്ടെന്നും..

തല മുടി മേലേക്ക് കോതിവെക്കുമ്പോ
സെൽഫിക്ക് മാരക ഗ്ലാമറുണ്ടാകുമെന്നും

ആൻഡ്രോയിഡ് വെർഷനുകൾക്ക് മധുരമൂറുന്ന
 മുട്ടായികളുടെ പേരാണെന്നും

പ്ലേ ഗ്രൗണ്ടിലെ ഗെയിമുകളും ജിമ്മിലെ പ്രാക്ടീസും
ഗംഭീര രസമാണെന്നും

സയൻസ് എക്സിബിഷനിലെ പരീക്ഷണങ്ങളിലൂടെ
ഒളിമ്പ്യാഡുകൾ കീഴടക്കാമെന്നും


നിങ്ങൾക്കറിയാവുന്നത് പോലെ...

ഞങ്ങക്കറിയാമായിരുന്നു..

Related Posts with Thumbnails

On 2017, ജൂലൈ 8, ശനിയാഴ്‌ച 0 comments
Bookmark and Share

കുറ്റക്രുത്യങ്ങൾ പെരുകുന്നു..

പെൺകുട്ടികൾ മാനം കവർന്ന് കൊലചെയ്യപ്പെടുന്നു..

യുവാക്കൾ  ലഹരിയിൽ വിരാചിക്കുന്നു....

വഴിവിട്ട മൊബൈൽ ഫോൺ ബന്ധങ്ങൾ കുടുംബങ്ങൾ തകർക്കുന്നു..

ഒളിച്ചോട്ടങ്ങൾ വർദ്ധിക്കുന്നു..

ഇളം ജീവിതങ്ങൾ റോഡുകളിൽ പിടഞ്ഞ് മരിക്കുന്നു...

തെറ്റ് ആരുടേത്..

നിങ്ങളൊരു രക്ഷിതാവാണോ...എങ്കിൽ ..


യാതൊരു ജോലിയും കൂലിയുമില്ലാതെ കള്ളും കഞ്ചാവും അടിച്ച് പിപ്പിരിയായി നടക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിൽ നിങ്ങളുടെ മകനെ കാണാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?

സദാസമയവും ടി.വിക്ക് മുന്നിൽ ചടഞ്ഞ് കൂടിയിരുന്ന് സദാചാരസീമകൾ ലംഘിക്കുന്ന പരിപാടികൾ നിങ്ങളുടെ മക്കൾ കാണുന്നതിൽ നിങ്ങൾക്ക് ആശങ്കയില്ലേ..?

രാത്രി വൈകി വീട്ടിലെത്തുന്ന മകനോട് കാരണമന്വേഷിക്കാൻ നിങ്ങൾക്ക് നട്ടെല്ലില്ലേ..?

മക്കളുടെ കൂട്ട് കെട്ട് ആരൊക്കെയാണെന്നും അവരുടെ ചുറ്റുപാടുകൾ എന്തൊക്കെയാണെന്നും നിരീക്ഷിച്ച് അന്വേഷിച്ച് നേർവഴിക്ക് നയിക്കേണ്ട ബാധ്യത നിങ്ങൾക്കില്ലേ..?

പക്വതയെത്തുന്നതിനു മുമ്പ് പണവും പദവിയും വിലകൂടിയ  മൊബൈൽ ഫോണൂം ബൈക്കും കാറും ഒക്കെ മക്കൾക്ക് നൽകി അഭിമാനം കൊള്ളാൻ നിങ്ങൾക്ക് വിവേകമില്ലേ..?

കല്ല്യാണ രാത്രികളിലെ കമ്പനി കൂടലും പ്രായത്തിൽ മുതിർന്നവരുമായുന്ന ചങ്ങാത്തവും ഇടക്കിടക്കുള്ള ടൂർ പോകലുമൊക്കെ മദ്യത്തിന്റെയും മ്റ്റ് ലഹരിയുടെയും  തെമ്മാടിത്തരങ്ങളുടെയുമൊക്കെ പാഠശാലകളാണെന്ന് നിങ്ങൾ തിരിച്ചറിയുന്നില്ലേ..?

സ്വകാര്യമുറികളിൽ കമ്പ്യൂട്ടറൂം ഇന്റർ നെറ്റും ഒരുക്കി കൊടുത്ത് ഒറ്റക്ക് കയറൂരി വിടുമ്പോൾ പുലരും വരെ അതിലൂളിയിട്ട് മക്കൾ അഭ്യസിക്കുന്നത് വിദ്യയല്ല..ആഭാസങ്ങളാണെന്ന്  ഇനിയെങ്കിലും നിങ്ങൾ മനസ്സില്ലാക്കുന്നില്ലേ..?

ശരീരം കാണിക്കുന്ന വസ്ത്രം ധരിച്ച് അന്യരോട് കിന്നരിച്ച് നടക്കുന്ന പെണ്മക്കളെ നിലക്ക് നിർത്താൻ ശ്രമിക്കാത്തത് എന്ത് കൊണ്ടാണു..?

മിസ് കോളുകൾക്ക് പിറകെ പോകുന്ന പൊന്നു മകളുടെ പാതിരാകിന്നാരവും പരിധി ലംഘിക്കുന്ന മൊബൈൽ കോളുകളും മെസേജുകളും  നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ..?

സ്പെഷ്യൽ ക്ലാസ്സിന്റെ പേരു പറഞ്ഞ് മക്കൾ പോകുന്നത് എവിടെക്കാണെന്ന് നിങ്ങൾ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ..?

പറയുന്നത് നിങ്ങളുടെ മക്കളെക്കുറിച്ചല്ലെന്നാണോ..

അല്ലെങ്കിൽ നിങ്ങൾക്ക് നല്ലത്,

ആണെങ്കിൽ  വഴി പിഴച്ചത് സമൂഹത്തിനല്ല,

കുറ്റം കാലഘട്ടത്തിനല്ല,

പിഴച്ചത് നിങ്ങൾക്കാണു...

മക്കളുടെ എല്ലാ തോന്നിവാസത്തിനും തെമ്മാടിത്തരത്തിനും കൂട്ട് നിന്ന് ഒത്താശചെയ്ത് കൊടുത്ത് "മൗനം സമ്മതം" മൂളിക്കൊടുത്ത്  അവസാനം "ന്റെ മോൻ പിഴച്ച് പോയേ" "ന്റെ മോൾ ഒളിച്ചോടിപ്പോയേ" എന്ന് വിലപിച്ച് സമൂഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടാകില്ല...അന്ന് ഒഴുക്കുന്ന ആ കണ്ണീരിനും ആ സങ്കടങ്ങൾക്കും നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി...


ഓർക്കുക..!!
നിങ്ങൾ നശിപ്പിക്കുന്നത് നിങ്ങളുടെ മക്കളെ മാത്രമല്ല, നാളെയുടെ വാഗ്ദാനങ്ങളാകേണ്ട ഒരു തലമുറയെ തന്നെയാണു.., സമൂഹത്തെയാണു..

Related Posts with Thumbnails

On 2017, ജൂലൈ 7, വെള്ളിയാഴ്‌ച 0 comments
Bookmark and Shareഇന്ന് ഒന്ന് രണ്ട് പി.ഡി.എഫ് കിട്ടി...നോവലാണൂ..നമ്മടെ ഷെർലക് ഹോമ്സിന്റെ.....

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പാട് വായിച്ചിട്ടുണ്ട്...

വീണ്ടും ..

വല്ലാത്തൊരു സന്തോഷം...

ഷെർലക് ഹോസിനെ അറിയില്ലേ..ലോകത്ത് ലക്ഷക്കണക്കിനു ആരാധകരുള്ള കുറ്റാന്വേഷണ വിദഗ്‌ദൻ...

ഷെർലക് ഹോംസ് എന്ന വ്യക്തി യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ...

ഇല്ലാ എന്നാണുത്തരം...

എന്നാൽ അദ്ധേഹത്തിന്റെ കഥകൾ ഇറങ്ങിയിരുന്ന കാലത്ത്  ഷെർലക് ഹോംസ് എന്ന വ്യക്തിയെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ശൈലികളും സ്റ്റൈലും ഒക്കെ അനുകരിക്കുകയും അദ്ധേഹത്തിനു കത്തുകളെഴുതുകയും ഒക്കെ ചെയ്തിരുന്നു ആരാധകർ...എന്തിനധികം ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അദ്ധേഹത്തെ വിശിഷ്ടാംഗത്വം നൽകി ആദരിക്കുക കൂടി ചെയ്തു...


1887 ൽ സർ ആർതർ കോനൽ ഡോയൽ രചിച്ച ഒരു കഥയിലൂടെയാണൂ ഷെർലക് ഹോംസ് അവതരിക്കുന്നത്...വായനക്കാരുടെ വമ്പിച്ച പ്രശംസ പിടിച്ച് പറ്റിയ ആ കഥക്ക് ശേഷം ഒരു പാട് ഹോംസ് കഥകളും നോവലുകളും ഇറങ്ങി...അങ്ങനെയങ്ങനെ ഹോംസ് എന്ന കഥാപാത്രം ലോകപ്രശസ്തിയാർജ്ജിച്ചു...ഹോംസിന്റെ കുറ്റാന്വേഷണ രീതി പല രാജ്യങ്ങളിലും പോലീസ് സേനക്ക് പരിശീലനം നൽകുന്നതിനു പാഠ്യപദ്ധതിയിൽ വരെ ഉൾപ്പെടുത്തപ്പെട്ടു...

ഷെർലക് ഹോംസ് ലോകപ്രശസ്തിയാർജ്ജിച്ചപ്പോഴും ആ  കഥാപാത്രം  സ്രുഷ്ടിച്ച  സർ ആർതർ കോനൽ ഡോയൽ എന്ന ഡോക്ടറെ ലോകം വേണ്ട വിധം അറിയാതെ പോയി...ലോകചരിത്രത്തിൽ ഒരേയൊരു മനുഷ്യനു മാത്രമേ ഇങ്ങനെയൊരു ഗതികേടു വന്നിട്ടുണ്ടാകൂ..
തന്റെ മറ്റു നോവലുകളിലേക്കും ഗവേഷണങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ഡോയൽ ഒരു നോവലിൽ ഷെർലക് ഹോമ്സിനെ മരിപ്പിച്ച് കളഞ്ഞു...

പോരേ പൂരം...

ചരിത്രത്തിൽ ആദ്യമായി ഒരു കഥാപാത്രത്തിനു വേണ്ടി ജനങ്ങൾ തെരുവിൽ ഇറങ്ങി.. ഹോംസ് ഫാൻസ് കൂട്ടത്തോടെ പ്രതിഷേധ പ്രകടനം നടത്തി... കോനൻ ഡോയലിനു അനേകം ഭീഷണികത്തുകൾ ലഭിച്ചു.. പല ഭാഗത്തു നിന്നും സമ്മർദ്ദം വന്നു.

അങ്ങനെ ഷെർലക് ഹൊംസിനെ മറ്റൊരു നോവലിലൂടെ തിരിച്ചു കൊണ്ട് വരേണ്ടി വന്നു നോവലിസ്റ്റിനു..

ജനം ഹോംസിനെ ഒരു കഥാപാത്രം എന്നതിലുപരി ഒരു വ്യക്തിയായി തന്നെ സ്നേഹിചു.. തങ്ങളുടെ കേസുകൾ ഹോംസിനെ ഏൽപ്പിക്കാനായി ഹോംസിന്റെ 221 ബി ബേക്കർസ്റ്റ്രീറ്റ് എന്ന വിലാസത്തിലേക്കു ജനം കത്തുകള് അയക്കാൻ തുടങ്ങി..

ഷെർലക് ഹോംസ് സൊസൈറ്റികളും ഹോംസിന്റെ പേരിൽ മ്യൂസിയങ്ങളും രൂപീകരിക്കപ്പെടുകയുണ്ടായി.. ലണ്ടനിൽ ബേക്കർസ്റ്റ്രീറ്റിൽ സ്ഥാപിച്ച മ്യൂസിയത്തിൽ ഹോംസ് ഉപയോഗിച്ച ഫർണീച്ചറുകളും മറ്റും എന്ന പേരിൽ പലതും പ്രദർശിപ്പിക്കപ്പെട്ടു...

പിന്നീട് ഹോംസിന്റെ പേരിൽ സ്വിറ്റ്സർലാന്റിലും മ്യൂസിയം സ്ഥാപിക്കുകയുണ്ടായി. മോസ്കോവിലും സ്കോട്ട്ലാന്റിലും ഷെർലക് ഹോംസിന്റെ പ്രതിമകൾ സ്ഥാപ്പിക്കപ്പെട്ടു.....

ഹോംസിനെ കഥകൾ വച്ചു ഇരുന്നൂറോളം സിനിമകൾ ഉണ്ടായി.. സിനിമയിൽ എറ്റവും കൂടുതൽ തവണ ചിത്രീകരിക്കപ്പെട്ട കഥാപാത്രം എന്ന നിലക്കു ഹോംസ് ഗിന്നസ് ബുക്കിൽ കയറി പറ്റുകയും ചെയ്തു..

പക്ഷെ അപ്പൊഴൊക്കെ കോനൻ ഡോയൽ എന്ന യഥാർത ഹീറൊ ഷെർലക് ഹോംസിന്റെ പ്രഭക്കു മുന്നിൽ മങ്ങി പോവുകയായിരുന്നു..

Related Posts with Thumbnails

On 2017, ജൂലൈ 6, വ്യാഴാഴ്‌ച 0 comments
Bookmark and Shareജൂലായ് 5, ബേപ്പൂർ സുൽത്താന്റെ ചരമദിനം...

മലയാള സാഹിത്യത്തില്‍ ബഷീര്‍ എന്നാല്‍ ഇന്നും ഒരൊറ്റയാളെയുള്ളു.

ജീവിതത്തെ അനന്തമായപ്രാര്‍ത്ഥനയായി കണ്ട ബഷീര്‍.

സ്വന്തം ജീവിതത്തെ തന്നെ അനുഭവത്തില്‍ ചാലിച്ച് മധുരമായും കയ്പ്പായും ‘സുലൈമാനി’യാക്കി തന്ന ബഷീര്‍.

ഭൂമിയുടെ അവകാശം സര്‍വ്വജീവജാലങ്ങള്‍ക്കും പതിച്ചു നല്‍കിയ മനുഷ്യന്‍.

മനുഷ്യനെന്നാല്‍ പ്രകൃതിയാണെന്നും പ്രകൃതിയാകുമ്പോള്‍ അതിലെ സര്‍വ്വജീവജാലങ്ങളെയും സംരക്ഷിക്കണമെന്നും  ഒന്നിനേയും വേദനിപ്പിക്കാതെ സ്വയം സാന്ത്വനമാകണമെന്നും ഉദ്ഘോഷിച്ച എഴുത്തുകാരന്‍.

മുവാറ്റുപുഴയാറ് രണ്ടായിപ്പിരിയുന്ന വൈക്കത്തുനിന്നും തുറമുഖ പ്രൗഢിയുള്ള ബേപ്പൂരിലെത്തി വാഴ്ന്ന " സുൽത്താൻ"
Related Posts with Thumbnails

Related Posts with Thumbnails