ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച 0 comments
Bookmark and Share

ബെർതേ ഓരോന്ന് ആലോചിച്ച് ഇരിക്കുക യായിരുന്നു...
വെറും വെറുതേ....എവിടെ
റോഡ് സൈഡിലൊരു കരിങ്കൽ കഷ്ണത്തിന്മേൽ..അല്ലാതെവിടെ..

ഒറ്റക്കിരിക്കുവാണെങ്കിൽ അത് റോഡ് സൈഡിൽ തന്നെയിരിക്കണം..

റോഡ്..പലജാതി മുഖങ്ങൾ, പലജാതി ലക്ഷ്യങ്ങൾ, പലജാതി വാഹനങ്ങൾ..അതൊക്കെയിങ്ങനെ തലങ്ങും വിലങ്ങും നീങ്ങുകയാണു..പല രീതികളിൽ, പല ഭാവങ്ങളിൽ , ചിലത് ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നുണ്ടാവാം..ചിലത് എത്തിച്ചേർന്നയിടം ലക്ഷ്യമാക്കിയിട്ടുണ്ടാവാം..ചിലത് ലക്ഷ്യസ്ഥാനത്തെത്താതെ പൊഴിഞ്ഞ് വീണിട്ടുണ്ടാവാം..ചിലത് ഒരു ലക്ഷ്യവുമില്ലാതെ കറങ്ങി നടക്കുന്നുണ്ടാവാം..റോഡങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയാണു..കുതിച്ചും കിതച്ചും ഇടക്ക് നിന്നും പിന്നെയും കുതിച്ചും...
ചുമ്മാ റോഡിലേക്കങ്ങനെ നോക്കിയിരിക്കുന്നത് ഒരു രസം തന്നെയാണു..വായ് നോട്ടം എന്ന് വിളിക്കല്ലേട്ടോ..ഇത് അതല്ല..

റോഡ്..   അത് ഏതുമാവാം...കയ്യിൽ ഒരു കട്ടനും    കൂടിയായാൽ    കേമം...പക്ഷേ ഇവിടെയതൊന്നുമില്ല..
ചുമ്മാ വെറും ചുമ്മാ ഇരിക്കുന്നു.
നരച്ച കള്ളികളുള്ള കുപ്പായമിട്ട ഒരു പൂച്ചക്കുഞ്ഞ് സാവധാനം നടന്ന് വന്ന് അടുത്ത് ഇരിപ്പുറപ്പിച്ചു...അടുത്തെന്ന് പറഞ്ഞാൽ അത്ര അടുത്തല്ല..ഒന്ന് രണ്ട് മീറ്റർ മാറി ...അതങ്ങനെ ഇരിക്കുന്നു..നോക്കുന്നു...പോ അവിടുന്ന്..ന്ന് പറയണമെന്നുണ്ട്..അല്ലേ വേണ്ട..

ചില   സ്നേഹിതന്മാരുണ്ടിങ്ങനെ...  .അടുത്തും അകലെയുമല്ലാതെ...ചിലപ്പോ നമ്മൾവിചാരിക്കും..ഉറ്റചങ്ങാതിയാണെന്ന്..എന്നാലോ ഒരു വഹക്ക് കൊള്ളില്ല.. നമ്മളെ കാണാനോ കേൾക്കാനോ അറിയാനോ  മുതിരില്ല...ഇനി നമ്മളായിട്ട് മുൻ കൈയ്യെടുത്താലോ പിടി തരാതെ വഴുതി മാറുകയും ചെയ്യും....ഞാനത്തരക്കാർക്ക് വലിയ പരിഗണന കൊടുക്കാറില്ല. .ഒഴിവാക്കാറുമില്ല....അവരെ അവർ നിൽക്കുന്ന പൊസിഷനിൽ   തന്നെ വിടാറാണു പതിവ്...

ഇതും അത് മാതിരി ഒരു ഇരുത്തം...ആ, സാധാരണ ഗതിയിൽ ആട്ടിയോടിക്കേണ്ടതാണു..എന്തോ ..മനസ്സ് വരുന്നില്ല, അല്ല, മനസ്സിലുണ്ട്,  ശരീരം വഴങ്ങുന്നില്ല...കയ്യൊന്നുയർത്തിയാൽ അവൻ ഓടും...അതിനു ഞാനുയർത്തണ്ടേ...ഉയർത്തണം..ഉയർത്തും...ഓ..പിന്നേ പുളുത്തും..

കുറേകാലമായി ഇങ്ങനെയാ...പലതും ചെയ്യണമെന്ന് വിചാരിക്കും..മനസ്സ് പറയും, ചെയ്യണം..ചെയ്യണ്ടേ...പക്ഷേ ഒന്നും ചെയ്യില്ല, ആകെ ഒരു വിരസത. ..ഒന്നും നടക്കുന്നില്ല,  എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു...
ചിലരുണ്ടിങ്ങനെ...ഒരു പാട് വലിയ വലിയ  ചിന്തകൾ ചിന്തിക്കും..വലിയ വലിയ കാര്യങ്ങൾ പറയും.പ്ലാൻ ചെയ്യും..തയ്യാറെടുക്കും..പക്ഷേ ഒന്നും നടക്കില്ല..

അത് പറയുമ്പോഴാണു വേറൊരു സംഭവം ഓർമ വരുന്നത്..ഒരു സുഹ്രുത്ത്, അവനിത് പോലെ ഒരു പലചരക്ക് കട തുടങ്ങി, ഒരു നാട്ടുമ്പുറത്ത്,  .ചിലപ്പോൾ പൊരിഞ്ഞ കച്ചവടം..ചില ദിവസങ്ങളിൽ നേരെ കുത്തനെ താഴോട്ട്...എന്നാലും ശരാശരി കച്ചവടമുണ്ട് താനും...ചുറ്റ്പാടൊന്നും മറ്റ് സ്ഥാപനങ്ങളൊന്നും ഇല്ലാത്തോണ്ട് നിലനില്പ് സ്ഥായിയാണു....എന്നിട്ടും അഞ്ചാറ് മാസങ്ങൾ കഴിഞ്ഞപ്പോ ലത് പൂട്ടി...ഏത്.

പൂട്ടി എന്ന് പറഞ്ഞാൽ ഒറ്റയടിക്കങ്ങ് പൂട്ടിയതല്ല,
എന്നും രാവിലെ ഏഴ് മണി മുതൽ രാത്രി പത്ത് മണി വരെ കടതുറക്കണം‌‌...ലീവൊന്നുമില്ല...ചെറിയ സ്ഥാപനമായത് കൊണ്ട്  തൊഴിലാളിയും മുതലാളിയും ഒക്കെ അവൻ തന്നെ...കുറെ കഴിഞ്ഞപ്പോ പുള്ളിക്കാരനു മടുത്തു...മടുപ്പല്ല..ഒരു തരം മാനസികമായ ക്ഷീണം...അങ്ങനെയെന്തോ..ഇല്ലേ..ആ..

ആ ക്ഷീണം മാറ്റാൻ തത്കാലം ഒരു സ്റ്റാഫിനെ വെച്ചു... ഇടക്കിടക്ക് ചെറിയ ലീവ് എടുക്കും...
അങ്ങനെ അങ്ങനെ മാനസികമായ ക്ഷീണം കൂടാനും ചെറിയ ചെറിയ ലീവുകളുടെ എണ്ണം കൂടാനും തുടങ്ങി, ചെറിയ ലിവുകൾ വലിയ ലീവുകൾക്ക് വഴിമാറി,,,ചുരുക്കം പറഞ്ഞാൽ കടയിലേക്ക് തിരിഞ്ഞ് നോക്കാതായി എന്നർത്ഥം...അവന്റെ സ്റ്റാഫ് മിടുക്കനായിരുന്നു,,അവനു എറിയാൻ  അറിയാമായിരുന്നു..അവന്റെ കയ്യിൽ വടിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ...അത് നമ്മടേ സ്നേഹിതൻ നികത്തിക്കൊടുത്തു,,,അവൻ ഭംഗിയായി കച്ചവടം നടത്തി,,ഭംഗിയായി നമ്മടെ സുഹ്രുത്തിനെ കുടിയൊഴിപ്പിക്കേം ചെയ്തു,,,ചുമ്മാതല്ല,,,റൊക്കം പണത്തിനു,,,പക്ഷേ ആ പണം കണക്കുകളിൽ തട്ടിക്കളിച്ച് നോട്ട് പുസ്തകത്തിനകത്തായിപ്പോയീന്ന് മാത്രം. 
ആ വകയിൽ കുറച്ചധികം  ആയിരങ്ങൾ പുകഞ്ഞ് പോയീന്ന് കണക്കാക്കിയാൽ മതി...
\അവന്റെ സ്റ്റാഫിനിന്ന് വേറെ ഒരു കടയും മൂന്ന് നാലു പണിക്കാരുമുണ്ട്,,

പറഞ്ഞ് വന്നത്  ഇതാണു..പ്ലാനിംഗും കഴിവും ഒക്കെ ഉണ്ടായത് കൊണ്ട് മാത്രം  മതിയോ.... ഇപ്പോ നിങ്ങൾക്ക് തോന്നും,,ഞാൻ ഒരു 
 മടിയൻ, അലസൻ എന്നൊക്കെ ..പക്ഷേ അത് മാത്രമാണോ..? എന്തോ എന്തിന്റെയൊക്കെയോ ഒരു കുറവ്..മാനസികമായി എന്തൊക്കെയോ പൊരുത്തക്കേട്...
ഇവിടെയും അത് തന്നെ...
ആർക്കൊക്കെയോ എന്തിനൊക്കെയോ വേണ്ടി ദിനരാത്രങ്ങൾ ആടിത്തീർക്കുന്നു..
കൈകാലുകൾക്ക് മാത്രമല്ല മനസ്സിനും ചങ്ങലകൾ വീണിരിക്കുന്നു..
അത് പൊട്ടിച്ചെറിയണമെന്നുണ്ട്...കഴിയാം..കഴിയും...എന്നാപിന്നെ അങ്ങനെ ചെയ്തൂടേ...ചെയ്യാം...ചെയ്യണം..ചെയ്യും...എന്നാലും...
ദേ..പിന്നേം..
ഒരു എന്നാലും‌ ഇല്ല...

ഒരു ആത്മവിമർശനം...
എന്ത് കൊണ്ടും നല്ലതല്ലേ..Related Posts with Thumbnails

On 0 comments
Bookmark and Share
കണ്ണിൽ കണ്ടവന്റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!

ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നീ തന്നെയാണ് 
ഒളിവിൽ കഴിയേണ്ടതും ജയിലിൽ കഴിയേണ്ടതും 
എല്ലാം കലങ്ങി തെളിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോൾ
നടുറോഡിൽ കിടന്നു ജീവജലം കിട്ടാതെ 
തുണ്ടം തുണ്ടമായി ചത്ത്‌ മലർക്കേണ്ടതും നീ തന്നെ !

കത്തിക്ക് മൂർച്ച കൂട്ടും മുമ്പ് ഇതും കൂടി ഓർക്കുക!
സഹോദരാ നിന്‍റെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ.
നിന്‍റെ വിയർപ്പും ചോരയും കൊണ്ട് കൊഴുത്ത് തടിച്ച പ്രസ്ഥാനങ്ങള്‍ക്ക് ഇത് ലാഭകച്ചവടം മാത്രമാണ് 

അനുഭവിക്കാൻ, നിർഭാഗ്യവാൻ മാരായ 
നിന്നെ പെറ്റു പോറ്റിയ മാതാപിതാക്കൾ
കണ്ണിലെ കൃഷ്ണമണിപോലെ 
അവര്‍ നിന്നെ വളര്‍ത്തിയത് പാര്‍ട്ടിക്കൊരു രക്തസാക്ഷിയെ നല്‍കാന്‍ ആയിരുന്നില്ല ..
പൂമുഖപ്പടിയില്‍ നിന്നെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണില്ലേ 
അവള്‍ നിനക്കായി കഴുത്ത് നീട്ടിയത് ജീവിതം കാലം നീ അവളെ കാത്ത് സൂക്ഷിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ലേ ?
നിന്‍റെ എല്ലാം എല്ലാമായ കുഞ്ഞുങ്ങൾ കുഞ്ഞു മോണകാട്ടി ചിരിച്ചത് 
അച്ഛനെന്ന സ്നേഹ വിഗ്രഹത്തെ കണ്ടായിരുന്നില്ലേ 
എന്നിട്ടും നീ .......................? !

തീര്‍ന്നില്ല
ശത്രുവിന്‍റെ കഠാര പിടിയില്‍ നിന്‍റെ ജീവിതം ഒടുങ്ങുമ്പോള്‍ 
പ്രതിഷേധമെന്ന പേരിൽ പാർട്ടി 'ഹർത്താൽ ' ആഘോഷിക്കുമ്പോൾ
നീ ചെയ്ത പാപത്തിന്‍റെ ശമ്പളം പറ്റുന്നത്
ഞങ്ങൾ കൂടിയാണ് !
രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഗതിപ്പിടിക്കനാകാത്ത 
ഈ നാട്ടിലെ പാവം ജനങ്ങള്‍...

മരിച്ച് കഴിഞ്ഞാലും നിന്നെ ജനങ്ങൾ ശപിക്കും..
നാശം മുടിഞ്ഞ ഹർത്താലെന്ന്..


Related Posts with Thumbnails

On 0 comments
Bookmark and Share

ഇന്നത്തെ ഫെയ്ക്ക് ന്യൂസ്:
...........................................................

"ഒടുവിൽ  ശാസ്ത്രജ്ഞന്മാരും ഗവേഷകന്മാരും ഭയപ്പെട്ടത് സംഭവിച്ചു,,,വിനാശകാരിയായ ഒരു വംശം പിറവിയെടുത്തു.. ..മനുഷ്യനേക്കാൾ ബുദ്ധിയും ശക്തിയും അതിവേഗത്തിൽ പെറ്റ് പെരുകുന്നതുമായ ഈ വംശം  സകല മനുഷ്യരെയും കൊന്നൊടുക്കും..മനുഷ്യ കുലം പ്രതിസന്ധിയിൽ.. "

"നായയും മനുഷ്യനും ചേര്‍ന്ന ഒരു അപൂര്‍വ മനുഷ്യമൃഗവും അതിന്റെ കുഞ്ഞുങ്ങളും...ഇത് ശരിക്കും ജീവനുള്ളവയാണൂ...അമേരിക്കയിലെ അതീവസുരക്ഷിതമായ  ഒരു രഹസ്യസങ്കേതത്തിൽ തടങ്കലിൽ വെച്ചിരിക്കുകയാണൂ..ഇതിനെ കൊല്ലാനോ നശിപ്പിക്കാനോ സാധ്യമല്ല..അങ്ങനെയുള്ള എല്ലാ ശ്രമങ്ങളെയും ഇത് മണത്തറിഞ്ഞ് പരാജയപ്പെടുത്തുന്നു.... "ഇനി മറ്റൊരു വാർത്ത...

"എല്ലാ ശാസ്ത്രജ്ഞന്മാരെയും ഞെട്ടിപ്പിച്ച അത്ഭുത സ്രുഷ്ടി..

അമേരിക്കയിൽ കണ്ടെത്തിയ അത്ഭുതശിഷു,"

(താഴെയുള്ള ചിത്രങ്ങൾ നോക്കൂ...)ഇങ്ങനെയൊക്കെ പലരീതിയിലുള്ള പൊടിപ്പും തൊങ്ങലും ചേർത്ത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഈ ചിത്രങ്ങൾ കറങ്ങി നടക്കുന്നുണ്ട്...ഒരു പക്ഷേ ഇതിനോടകം നിങ്ങളും കണ്ട് കാണും..

ഇത് സത്യമോ മിഥ്യയോ..?
വാർത്തകൾക്ക് പിന്നിലെ സത്യം..
..........................................................

യെസ് ..ഇത് സത്യം തന്നെ...

ഈ ചിത്രങ്ങളിൽ കാണുന്നത് യഥാർത്ഥം തന്നെ....ഹെന്റെ ദൈവമേ...ഇതോ...

പേടിക്കാൻ  വരട്ടെ..മുഴുവനും കേൾക്കൂ..

എന്നാൽ ഇങ്ങനെയൊരു സ്രുഷ്ടി ലോകത്തിന്നേവരെ ജനിച്ചിട്ടില്ല,..ആരുമൊട്ട് തടങ്കലിലും വെച്ചിട്ടില്ല..  ...എന്ന് വെച്ചാൽ....  ഈ കാണുന്നതൊക്കെ സാക്ഷാൽ പ്രതിമകളാണു... ജീവൻ തുടിക്കുന്ന പ്രതിമകൾ...

ബു..ഹ..ഹ..ആശ്വാസത്തോടെ ഒന്ന് ചിരിക്കാൻ തോന്നുന്നുണ്ടോ..

ഓസ്ട്രേലിയക്കാരിയായ   പട്രീഷ്യ പിക്കിനിനി എന്ന ലോക പ്രശസ്ത  ശില്‍പിയുടെ ജീവന്‍ തുളുമ്പുന്ന കലാസൃഷ്ടിയാണ് ഈ കാണൂന്നവയെല്ലാം..

ഏകദേശം 2002 ലാണു പാട്രീഷ്യയുടെ ഈ മനുഷ്യമ്രുഗ ഫാമിലി ശില്പം പുറത്തിറങ്ങുന്നത്..അന്ന് മുതൽ തന്നെ ഇതിനെ കുറിച്ച് ഒരു പാട് കഥകൾ പ്രചരിച്ചിരുന്നു.....ആ കാലഘട്ടത്തിൽ തന്നെ എനിക്കും കിട്ടിയിരുന്നു ഇതിന്റെ മെയിൽ ഫോർവേഡ്..ആദ്യം കണ്ടപ്പോ ശരിക്കും ഞാൻ അമ്പരന്ന് പോയിരുന്നു..

ഇപ്പോള്‍ വീണ്ടും ആരൊക്കെയോ കുത്തിപ്പൊക്കി   ഈ ഫോട്ടോകളൂം കൂടെ എരിവും പുളിയുമുള്ള വാർത്തകളും ചേർത്ത് ഫേസ്ബുക്കിലും വാട്ട്സാപ്പിലും   കറങ്ങിത്തുടങ്ങിയിരിക്കുന്നു....

ഓസ്ട്രേലിയന്‍ ശില്‍പികളില്‍ ഏറ്റവും ശ്രദ്ധേയയായ പട്രീഷ്യ ഇത്തരം വൈകൃതം കലര്‍ന്നതും ജീവന്‍ തുളുമ്പുന്നതുമായ രൂപങ്ങളിലൂടെയാണ് തന്‍റെ കലാപ്രവര്‍ത്തനം നടത്തുന്നത്." വി ആര്‍ ഫാമിലി" എന്ന് നാമകരണം ചെയ്ത ഈ മനുഷ്യമ്രുഗഫാമിലി സ്രുഷ്ടിയോടെയാണു അവർ ലോകശ്രദ്ധ നേടിയത് എന്ന് തന്നെ പറയാം... 

ഫൈബർ ഗ്ലാസ്സ്, ലെതർ, പോളിയൂറിത്തീൻ, യഥാർത്ഥമനുഷ്യ മുടി,പ്ലൈവുഡ്,ഡ്രസ്സ് ഐറ്റംസ്..എന്നിങ്ങനെയുള്ള സാമഗ്രികൾ ഈ സ്രുഷ്ടികൾക്കായി അവർ ഉപയോഗിക്കുന്നു..വിവിധ രാജ്യങ്ങളിലുള്ള മ്യൂസിയങ്ങളിൽ അവരുടെ സ്രുഷ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്, ആസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണു പട്രീഷ്യ ഇപ്പോൾ...

ഇനിയും കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്കും പട്രീഷ്യയുടെ കൂടുതൽ സ്രുഷ്ടികൾ കാണണമെന്നുള്ളവർക്കും അവരുടെ വെബ്സൈറ്റ് സന്ദർശിക്കാം..

ലിങ്ക് ദാ താഴെ കൊടുക്കുന്നു..

http://www.patriciapiccinini.net/144/45

അപ്പോ...വീണ്ടും കാണാം...

ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും....

Related Posts with Thumbnails

On 0 comments
Bookmark and Share


നദിയിൽ ഇടിമിന്നലേറ്റപ്പോഴുള്ള അതിഭയങ്കരമായ കാഴ്ച..ഒപ്പം പേടിപ്പെടുത്തുന്ന ഒരു വീഡിയോയും...ഹൗ...എന്താല്ലേ..
 ആരായാലും ഒന്ന് ഞെട്ടും..


എന്താണു യഥാർത്ഥ്യം..?

ഫേക്ക് ന്യൂസ് ...അല്ലാതെന്താ...

ഇത് ഇടിമിന്നലേറ്റതാണോ...ഈ വീഡിയോയിൽ തന്നെ അത് വ്യക്തമായി കാണുന്നുണ്ട്....കരയിൽ നിന്നും ഒരു ഒരു ചാലൊഴുകുന്ന പോലെ തീ കത്തി നദിയിലേക്കിറങ്ങി ഭീകരമായ ഒരു സ്ഫോടനമുണ്ടാകുന്നതും നദിയുടെ അടിത്തട്ട് തകർന്ന് ഉയരുന്നതും..

ഒന്ന്...ഇടിമിന്നലിനു കടന്ന് പോകാൻ കഴിയുന്ന ഒരു ചാലകമായ ഭൂമി..അതിലൂടെ ഇടിമിന്നൽ കടന്ന് പോകാതെ ഒഴുകി നദിയിലേക്ക് പോകുന്നു...ഈസ് എ വണ്ടർഫുൾ കോമഡി..

(താഴെ ചിത്രങ്ങൾ കാണുക)


രണ്ട്..അങ്ങനെ പാസ്സ് ചെയ്ത് പോയ ഇടിമിന്നൽ മറ്റൊരു അതിവേഗ ചാലകമായ  നദിയിലെ വെള്ളത്തിലൂടെ കടന്ന് പോകുന്നതിനു പകരം നദിയുടെ അടിത്തട്ടിൽ സ്പർശിച്ച് സ്ഫോടനമുണ്ടാക്കുന്നു...അതും വിശ്വസനീയമല്ല...ചുരുക്കി പറഞ്ഞാ ആകെ മൊത്തം കൺഫ്യൂഷൻ..

അപ്പോ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുവല്ലോ...അത്..?


അത് പിന്നെ അങ്ങനല്ലെ.. വീഡിയോയിൽ കാണുന്നത് ഇടിമിന്നൽ ഒന്നുമല്ല..അത് ഫിൻലൻഡിലെ RANNIKON MERITYO എന്ന  കോണ്ട്രാക്ടിംഗ് കമ്പനി ഒരു നദി ആഴം കൂട്ടുന്നതിനു വേണ്ടി ക്രുത്രിമമായി സ്രുഷ്ടിച്ച സ്ഫോടനമാണു...ഒരു ട്യൂബിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് നദിക്കടിയിൽ സ്ഥാപിച്ച് സ്ഫോടനം നടത്തുന്നതാണു ആ കാണുന്നത്..
അവരുടെ വെബ്സൈറ്റ് ലിങ്ക് ദാ ഇവിടെ..http://www.merityo.fi/ താല്പര്യമുള്ളവർക്ക് കയറി നോക്കാം..

ഈ വീഡിയോ അവർ പോസ്റ്റ് ചെയ്തിരിക്കുന്നത് അഞ്ച് കൊല്ലം മുമ്പാണു..ഇപ്പോഴെങ്ങനാണാവോ ഈ വീഡിയോ പൊങ്ങിവന്നത്..അവരുടെ യുട്യൂബ് ചാനൽ  ലിങ്ക് ദാ ഇവിടെ...

https://www.youtube.com/user/rannikonmerityo


ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും..Related Posts with Thumbnails

On 2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച 0 comments
Bookmark and Share
സ്റ്റേഷനിൽ പുതുതായൊരു എസ്‌.ഐ ചാർജ്ജെടുത്താൽ എങ്ങനെയായിരിക്കും..
ആദ്യമേ തന്നെ ജൂനിയർ ഉദ്യോഗസ്ഥരെ നിരത്തി നിർത്തി മര്യാദപഠിപ്പിക്കും..പിന്നെ സ്റ്റേഷനിലെ സ്ഥിരം കുറ്റിക്കാരായ അതായത് കളവ്, പോക്കറ്റടി, ..തുടങ്ങിയ കേസുകളിൽ സ്ഥിരമായി പിടിക്കപ്പെടാറുള്ള "കൊടും കുറ്റവാളികളെ" പൊക്കിയെടുത്ത് നന്നായിട്ടൊന്ന് തൊട്ട് തലോടും..പിന്നെ വെള്ളേം വെള്ളേം ഇട്ട് നടക്കുന്ന ലോക്കൽ നേതാക്കളെ വിറപ്പിച്ചും റോഡിലിറങ്ങി കണ്ണിൽകാണുന്ന ഓട്ടോക്കാരെയും തെരുവ് കച്ചവടക്കാരെയും ഒക്കെ വിരട്ടിയും ...അങ്ങനെ അങ്ങനെ ആകെ ജഗപൊഗയായിരിക്കും...
ക്രുത്യം ഒന്നോ രണ്ടോ മാസം മാത്രം..  പുതുക്കത്തിലെ അത്രുപ്പം തീരുന്നത് വരെ...പിന്നെ എല്ലാം പഴയ പടി തന്നെ...

പറഞ്ഞ് വരുന്നത് അതല്ല..

ഈ സൈസ് കാട്ടിക്കൂട്ടലുകൾ ഉള്ള മറ്റൊരു ടീംസുണ്ട്..ചില മോല്യാക്കന്മാരാണത്..പഠിച്ചിറങ്ങി ഏതെങ്കിലും പള്ളിയിലെ ഇൻ ചാർജ്ജ് ആയി കയറിക്കഴിഞ്ഞാൽ..പിന്നെയൊരു മേളമാണു..
മാസാന്ത- വാരാന്ത്യ- ദിവസാന്ത ക്ലാസ്സുകൾ, അതിനിടയിൽ സ്ത്രീകൾക്ക്-വിദ്യാർത്ഥികൾക്ക്- രക്ഷിതാക്കൾക്ക് എന്നിവർക്കൊക്കെ സ്പെഷ്യൽ ക്ലാസ്സുകൾ, എക്സ്ട്രാ ക്ലാസ്സുകൾ.. പിന്നെ പൊടുന്നനെയുണ്ടാകുന്ന  പ്രഭാഷണ പരമ്പരകൾ..  സ്മരണകൾ, ആചരണങ്ങൾ , പ്രാർത്ഥനാ സമ്മേളനങ്ങൾ..എന്നിങ്ങനെ പലജാതി, പല സൈസിൽ,

ആർക്ക് ഒഴിവുണ്ടെങ്കിലും  മൈക്ക് സെറ്റിന് യാതൊരു സ്വൈരവും കൊടുക്കൂല.. ..

ആയ്ക്കോട്ടെ...ഇതെല്ലാം  നല്ലതിനാണെങ്കിൽ നല്ലതിൽ ആയിക്കോട്ടെ...ഒരു കുഴപ്പവുമില്ല...പക്ഷേ... ഇതൊക്കെ നാട്ടുകാരെ ഹൈ വാട്ട്സിൽ  കേൾപ്പിക്കണമെന്ന് എന്താ ഇത്ര  നിർബന്ധം..പള്ളിക്കകത്ത് മാത്രം കേൾക്കുന്ന രീതിയിൽ ആയാൽ പടച്ചോൻ കേൾക്കാതിരിക്കുകയൊന്നുമില്ല..

ഒക്കെ നല്ലത് തന്നെ..ഒക്കെ ആവശ്യമാണു താനും..പക്ഷേ ഒന്നും അധികമാവരുത്...അധികമായാലത് മഹാ ബോറാണെന്ന് ഇനിയെന്നാണാവോ മോല്യാക്കന്മാരു മനസ്സിലാക്കുക......

തൊന്തരവ് തന്നെ..ബല്ലാത്ത തൊന്തരവ്..

കേരള സർക്കാറിന്റെ പുതിയ നിബന്ധനകൾക്ക് ഒരായിരം സല്യൂട്ട് ...
Related Posts with Thumbnails

On 2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച 0 comments
Bookmark and Share(ഫേക്ക് ന്യൂസുകൾക്ക് ഒരു പ്രതേകതയുണ്ട്..പണ്ടെന്നോ കറങ്ങിയടിച്ച് പോയതാണെങ്കിലും  പൊടുന്നനെ ബൂമറാങ്ങ് പോലെ അതീവ ശക്തിയിൽ തിരിച്ച്   വരുന്നതായി കാണുന്നു....ഷെയർ തൊഴിലാളികൾ കണ്ണുമടങ്ങ് ഷെയർ ചെയ്യും..അതുറപ്പല്ലേ.....സംഗതി വീണ്ടും വൈറൽ ...അത്തരത്തിലൊരു വാർത്തയാണു ഇന്ന്,,,,)

വാർത്ത ഇങ്ങനെ...

ഓരോ ടൂത്ത് പേസ്റ്റ് ട്യൂബിന് പുറത്തും ഒരു പ്രതേക നിറത്തിൽ ഒരു മാർക്ക് ശ്രദ്ധിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഉണ്ട് അതാണ് ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം ആയിരിക്കേണ്ടത്.പ്രധാനമായും പച്ച, നീല,ചുവപ്പ്,കറുപ്പ്, എന്നീ നിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിറങ്ങൾ നൽകുന്നത്

Blue- natural + medicine
Green - natural
Red- Natural + chemical composition
Black- Pure chemicalപച്ച: ടൂത്ത് പേസ്റ്റിന്റെ സ്ട്രിപ്പ് പച്ചയാണെങ്കിൽ ആ ടൂത്ത് പേസ്റ്റ് പൂർണ്ണമായും പ്രകൃതി ദത്ത ചേരുവകൾ കൊണ്ടും സസ്യജന്യമായ ഉത്പന്നങ്ങൾക്കൊണ്ടും ഉണ്ടാക്കിയതാണ് എന്ന് മനസിലാക്കാം


നീല : നീല നിറമാണെങ്കിൽ ആ ഉത്പന്നത്തിൽ പ്രകൃതിദത്ത ചേരുവകൾക്ക് പുറമെ മൗത്ത് വാഷ് പോലുള്ള കൃത്രിമ മരുന്നുകൾ ചേർന്നിട്ടുണ്ടാകും


ചുവപ്പ് : പ്രകൃതിദത്ത ചേരുവകളേക്കാൾ കൂടുതൽ കൃത്രിമ ചേരുവകൾ ചേർത്ത് നിർമ്മിക്കുന്ന ടൂത്ത് പേസ്റ്റുകൾ ചുവന്ന സ്ട്രിപ്പ് ഉപയോഗിക്കുന്നു


കറുപ്പ് : കറുപ്പ് സ്ട്രിപ്പ് ഉള്ള ടൂത്ത് പേസ്റ്റുകളിൽ ഒരു തരത്തിലുമുള്ള പ്രകൃതിദത്ത ചേരുവകളും ഉണ്ടാകില്ല പകരം പൂർണ്ണമായും കൃത്രിമ ചേരുവകളായിരിക്കും ഇത്തരം പേസ്റ്റുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുക...


യഥാർത്ഥത്തിൽ എന്താണു വസ്തുത..

ഫേക്ക് ന്യൂസ് പൊളിച്ചടുക്കുന്നു..

മുകളിൽ വായിച്ച വാർത്ത തികച്ചും അസംബന്ധം എന്ന് പറയാം..ടൂത്ത്പേസ്റ്റിന്റെ ട്യൂബിൽ കാണുന്ന കളർ മാർക്കും ട്യൂബിനകത്തെ അടങ്ങുന്ന വസ്തുക്കളും  തമ്മിൽ യാതൊരു ബന്ധവുമില്ല..

അപ്പോൾ ആ മാർക്കുകൾ എന്താണു..?

സംശയം ന്യായം..

ആ മാർക്കുകൾക്ക് വ്യവസായിക ഉല്പാദനത്തിൽ ഒരു പേരുണ്ട്..അതാണു "ഐമാർക്ക്"..

അതിന്റെ ഉപയോഗം..?

ടൂത്ത് പേസ്റ്റിന്റെ ഫില്ലിങ്ങ്, പാക്കിങ്ങ് പ്രക്രിയയിൽ അത്യാവശ്യമായ ഒരു മാർക്കാണത്, ടൂത്ത് പേസ്റ്റ് ട്യൂബ് എവിടെ മടക്കണം, എവിടെ കട്ട് ചെയ്യണം..എവിടെ ലോക്ക് ചെയ്യണം .എന്നൊക്കെ മെഷീനിനു മനസ്സിലാക്കാൻ ഉള്ള ഒരു അടയാളം , ഈ മാർക്ക് ഒരു സെൻസർ ഉപയോഗിച്ച് റീഡ് ചെയ്യുന്നു..അതിനനുസരിച്ചാണു മെഷീൻ ട്യൂബ് കട്ടിംഗും ലോക്കിങ്ങും നടത്തുന്നത്...ഹൈസ്പീഡിൽ എന്ന് വെച്ചാ സെക്കൻഡുകൾക്കുള്ളിൽ ക്രുത്യമായി  ട്യൂബ് ഫിൽ ചെയ്ത് കട്ട് ചെയ്ത് മടക്കി ലോക്ക് ചെയ്ത് ഓരോന്നും പുറത്തേക്ക് വരുന്ന ആ പ്രക്രിയയിൽ ഈ ഐ മാർക്കിനു അതീവ പ്രാധാന്യമുണ്ട്....അതല്ലാതെ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ചേരുവകളും ഈ മാർക്കും തമ്മിൽ യാതൊരു ബന്ധവുമില്ല..

അപ്പോൾ ചോദിക്കും..ഈ മാർക്കുകളെന്താ പല നിറത്തിൽ , ഒരു നിറത്തിൽ കൊടുത്താൽ പോരേ..എന്ന്..

പോര, പലനിറത്തിൽ കൊടുക്കുന്നത് മെഷീനിനു നൽകുന്ന പല തരം കമാൻഡുകളാണു..ട്യൂബിൽ ഏത് വശത്താണു ലേബൽ അടിച്ചിരിക്കുന്നത്, ഏത് ഭാഗം മുകളിലായി വരണം, ഏത് ഭാഗം താഴെയായി വരണം,എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിർദ്ധേശങ്ങൾ മെഷീനിനു നൽകാനാണു വിവിധ നിറങ്ങൾ ഉപയോഗിക്കുന്നത്..


(ഐ മാർക്ക് സെൻസർ പ്രവർത്തനത്തിന്റെ ഒരു ചാർട്ടും, ഐമാർക്ക്  സെൻസർ മെഷീനിന്റെ ചിത്രങ്ങളും  കൂടെ ചേർക്കുന്നു..)
ഈ ഐ മാർക്കുകൾ ടൂത്ത് പേസ്റ്റിൽ മാത്രമല്ല, പാക്കറ്റുകളിലും കവറുകളിലും മറ്റ് ഒട്ടനവധി രൂപത്തിലും ഭാവത്തിലുമുള്ള ട്യൂബുകളിലും എന്തിനധികം ന്യൂസ് പേപ്പറിലും വരെ കാണാം..,,,

അപ്പോൾ പറഞ്ഞ് വന്നത്, ഇതൊക്കെ ആരോ ചുമ്മാ അടിച്ച് വിടുന്ന ന്യൂസുകളാണു..

യാതൊരു അടിസ്ഥാനവുമില്ലാത്ത അത്തരം ന്യൂസുകൾ തിരഞ്ഞ് പിടിച്ച് ഞാൻ വീണ്ടും വരും..

ഫേക്ക്ന്യൂസുകൾ പൊളിച്ചടുക്കാൻ..

അത് വരേക്കും ബൈ ബൈ..Related Posts with Thumbnails

On 2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച 0 comments
Bookmark and Share

വര്‍ഷങ്ങളോളം കാത്തിരുന്നു പൂക്കുന്ന നീലക്കുറിഞ്ഞികള്‍ മുതല്‍ ഇരപിടിയന്‍ പൂക്കള്‍വരെ പൂക്കളില്‍ എത്രയോ വിസ്മയങ്ങള്‍. എന്നാല്‍ നഗ്നമായ സ്ത്രീ ശരീരം ഒരു പൂവായി വിടര്‍ന്നാലോ. അതെ നാരി പൂക്കുന്ന ഒരു മരം. പേര് നാരീലത. ഈ മരത്തില്‍ വിരിയുന്ന പൂക്കളെല്ലാം നഗ്നമായ സ്ത്രീ ശരീരങ്ങള്‍ പോലെയാണ്. എന്നാല്‍ ഇത് നമ്മുടെ കേരളത്തിലല്ല കേട്ടോ പൂക്കുന്നത്. ഹിമാലയന്‍ മലനിരകളിലാണ് ഈപൂക്കള്‍ വിടരുന്നത്. ഇരുപത് വര്‍ഷത്തെ ഇടവേളകളിലാണ് ഈ അത്ഭുത പുഷ്പം വിരിയുക. കാഴ്ചയില്‍ നഗ്നമായ ഒരു സ്ത്രീ ശരീരം പോലെയാണ് നാരീലതയിലെ പൂക്കള്‍...

താഴെയുള്ള ചിത്രങ്ങൾ നോക്കൂ...അതിശയപ്പെടുത്തുന്നുവല്ലേ..(ഇങ്ങനെയാണു ഈ വാർത്ത പ്രചരിക്കുന്നത്, കൊല്ലം രണ്ട് മൂന്നായി ഇതൊക്കെ കറങ്ങി നടക്കാൻ തുടങ്ങിയിട്ട്, പല മാദ്ധ്യമങ്ങളും ഇതിന്റെ പൊള്ളത്തരം തുറന്ന് പറഞ്ഞിട്ടുണ്ട്..എന്നിട്ടും ഇപ്പോഴും ഇവ അതിശയോക്തിയോടെ ഷെയർ ചെയ്യപ്പെടുന്നു..ഇന്ത്യക്ക് പുറമേ തായ്ലാൻഡിലും ചൈനയിലും ഈ പൂക്കളെകുറിച്ചുള്ള കഥകളുണ്ട്...)

എന്താണു യാഥാത്ഥ്യം..?

അങ്ങനെയൊരു പുഷ്പമുണ്ടോ..

ഇല്ലാ..എന്നാണു ഉത്തരം, ഇതൊരു ഫേക്ക് ന്യൂസാണു..

അപ്പോൾ ഈ കാണുന്ന ചിത്രങ്ങൾ..
യാതൊരു സംശയവും വേണ്ട, മനുഷ്യ നിർമ്മിതമായ ഒരു ശില്പമാകാം..അല്ലെങ്കിൽ വെറും പ്ലാസ്റ്റിക്...അത് ഫോട്ടോഎടുത്ത്  ഫോട്ടോഷോപ്പിൽ മിനുക്കിയെടുത്തതാകാനേ തരമുള്ളൂ..കൂടാതെ തായ്‌ലാൻഡിൽ ചില ക്ഷേത്രങ്ങളുടെ വാതിലിലും ചുമർചിത്രങ്ങളായും ജീവസുറ്റ ശില്പങ്ങളായും ഒക്കെ ഈ നാരിലതകൾ നിറഞ്ഞ് നിൽക്കുന്നുണ്ട്,,അവയുടെ ചിത്രങ്ങളുമാകാം..

എന്ത് കൊണ്ട്...?

ഇരുപത് വർഷത്തിലൊരിക്കൽ പൂക്കുന്നു എന്ന് പറയപ്പെടുന്ന ഈ പൂവിന്റെ ഇത് വരെ പുറത്ത് വന്നിട്ടുള്ളത് രണ്ടോ മൂന്നോ ചിത്രങ്ങൾ മാത്രമാണു.അത് തന്നെ ഫോട്ടോഷോപ്പിൽ വെട്ടിയൊട്ടിച്ചതും...എന്ത് കൊണ്ട് അത്യപൂർവ്വമായ ഈ പുഷ്പം  ഫോട്ടോഗ്രാഫർമാർ പകർത്തുന്നില്ല, ഒരു വീഡിയോ പോലും ആരും പുറത്ത് വിട്ടിട്ടില്ല..വളരെയധികം കൗതുകവും അത്ഭുതകരവുമായ ഇത്തരം ദ്രുശ്യങ്ങൾ ദ്രുശ്യമാദ്ധ്യമങ്ങൾ ഇത്ര കാലമായിട്ടും പകർത്തിയില്ല എന്നതും  അതിശയം തന്നെ...

അതായത് അങ്ങനെ ഒന്ന് ഉണ്ടെങ്കിലല്ലേ ....

യഥാർത്ഥത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ ശാസ്ത്ര ലോകവും ഗവേഷകന്മാരും  ഇത് അറിയാതെ പോകുമായിരുന്നില്ല..

പിന്നെ എങ്ങിനെ ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നു..

നാരി ലത, നാരിപോൾ,ലിയതംബര എന്നിങ്ങനെയൊക്കെ പേരുകളുള്ള ഈ പൂവിനെ കുറിച്ച് ഒരു ഐതിഹ്യം നിലവിലുണ്ട്..
ബുദ്ധമതത്തിലാണത്,
  
ബുദ്ധമത വിശ്വാസമനുസരിച്ച്  ഇന്ദ്രന്‍ ഭാര്യ വസുന്ദരയും  രണ്ടു കുട്ടികളുമായി ഭൂമിയില്‍ ഹിമഭന്‍ എന്ന വനത്തില്‍ വന്ന് ഒരു മണ്ഡപം കെട്ടി അതില്‍ താമസമാക്കി, ഇന്ദ്രന്റെ ഭാര്യയായിരുന്നു ഭക്ഷണം ശേഖരിച്ചിരുന്നത്, അവര്‍  ഭക്ഷണത്തിനായി പഴങ്ങൾ ശേഖരിക്കാൻ വനത്തില്‍  പോകും .ആ കാട്ടില്‍ കുറെ സന്ന്യാസിമാർ താമസിച്ചിരുന്നു, അവര്‍ തപസ്സ് അനുഷ്ടിച്ചു അത്ഭുത ശക്തികള്‍ നേടിയവരായിരുന്നു എങ്കിലും അവർക്ക്       സ്ത്രീകളിലുള്ള   ആഗ്രഹങ്ങള്‍ നീയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു, .  
വസുന്ദര ആ സന്ന്യാസിമാരുടെ മുന്നില്‍ പെട്ടാല്‍ അക്രമിക്കപെടാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ട ഇന്ദ്രന്‍   പന്ത്രണ്ടു നാരിലത മരങ്ങൾ സൃഷ്ടിച്ചു.

വസന്തര പഴങ്ങള്‍ശേഖരിക്കാന്‍ കാട്ടിലേക്ക് പുറപ്പെടുമ്പോഴൊക്കെ മരങ്ങളില്‍ പഴങ്ങള്‍ പ്രത്യക്ഷപ്പെടും,  ഈ പഴങ്ങൾ എല്ലാം  ഇന്ദ്രന്‍റെ  ഭാര്യയുടെ രൂപത്തിലുള്ളവയായിരുന്നു . 
( നോട്ട് ദ പോയന്റ്:   പുഷ്പങ്ങൾ എന്നല്ല, പഴങ്ങൾ എന്നാണു പറയുന്നത് )

ഈ പഴങ്ങളില്‍ ആകൃഷ്ടരായ സന്ന്യാസികൾ  അവരുടെ വാസസ്ഥലത്തേക്ക്  പഴങ്ങൾ എടുത്തുകൊണ്ടുപോയി.    അതോടെ     അവര്‍  നീണ്ട   ഉറക്കത്തിലേക്ക് വീണു പോയി.. നാല് മാസത്തിനു ശേഷം ഉറക്കമുണര്‍ന്ന  അവരുടെ മന്ത്രശക്തികൾ നഷ്ടമായി.

തായ് ഐതീഹ്യ പ്രകാരം വസന്തരയും  കുടുംബവും മരിച്ചശേഷവും  മരങ്ങൾ എല്ലാ ദിവസവും  ഫലം വഹിച്ചിരുന്നു . 

ബുദ്ധന്‍റെ ദര്‍ശനങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞാൽ 
(തന്‍റെ മരണശേഷം അയ്യായിരം വർഷങ്ങൾ  എന്നാണ് ബുദ്ധൻ  പ്രവചിച്ചത്) 

അത്ഭുത വനവും മണ്ഡപവും നാരിലത മരങ്ങളും അപ്രത്യക്ഷമാകും എന്നാണു...

 പഴങ്ങൾ ഏഴു ദിവസം മരത്തില്‍ ദൃശ്യമാകും  മനുഷ്യരുടെ അതേ ആന്തരിക അവയവഘടനയുള്ള ഇവയ്ക്കു  പക്ഷേ അസ്ഥികൾ ഇല്ലത്രെ . ഇവയ്ക്കു പല അത്ഭുത  ശക്തികളും  ഉണ്ട് എന്ന് വിശ്വസിക്കുന്നു.
 ( തായ്‌ലാൻഡിൽ ഉള്ള പഴയ ഒരു പെയിന്റിങ്ങ് ചിത്രവും കൂടെയുണ്ട്..)


ഇതൊക്കെ വെറും വിശ്വാസങ്ങൾ മാത്രം..അല്ലാതെ ഇങ്ങനെയൊരു പഴമോ പുഷ്പമോ ലോകത്ത് ഇന്ന് നിലവിലൂള്ളതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളൊന്നുമില്ല...
Related Posts with Thumbnails

On 2017, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച 0 comments
Bookmark and Share

(കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ഫേസ്ബുക്കിലും വാട്ട്സാപ്പിലും കറങ്ങി നടക്കുന്ന വാർത്തയാണു ഇത്, ഒരുപാട് ഓൺലൈൻ മാദ്ധ്യമങ്ങളിലും ചില വിദേശ മാദ്ധ്യമങ്ങളിലും ഈ വാർത്ത വന്നിരുന്നു..തികച്ചും വ്യാജമാണു ഈ വാർത്ത എന്ന് മനസ്സിലാക്കിയ മാദ്ധ്യമങ്ങൾ ചിലതൊക്കെ ഇന്നും ഇന്നലെയുമായി തിരുത്തും നൽകിയിട്ടുണ്ട്...എന്നിട്ടും ഇതൊന്നുമറിയാതെ ചിലർ ഇപ്പോഴും വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഷെയർ ചെയ്ത് കൊണ്ടിരിക്കുന്നു..)

ഫേക്ക് വാർത്ത വന്നത് ഈ രൂപത്തിൽ...

ഇന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസ്സുകാരൻ റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി ഉപയോഗിക്കുന്ന ഫോൺ ഏതാനെന്നറിയാമോ..?ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോൺ..ഫോണിന്റെ വില എത്രയെന്നോ...315 കോടി രൂപ..

ഫാല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എന്നാണ് ഫോണിന്റ പേര്. 2014ല്‍ ആണ് ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്,. ഇതിന്റെ  ഏറ്റവും പുതിയ വേര്‍ഷനാണ് നിത അംബാനി ഉപയോഗിക്കുന്നത്..24 കാരറ്റ് സ്വര്‍ണ്ണവും പിങ്ക് ഗോള്‍ഡും ചേര്‍ത്താണ് ഈ ഫോണിന്റെ നിര്‍മ്മാണം. ഇത് നിലത്തു വീണാല്‍ പൊട്ടാതിരിക്കാനായി പ്ലാറ്റിനം കോട്ടിംഗും നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഒരു വലിയ ഡയമണ്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ ഫോണ്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ ഉടമയ്ക്ക് ലഭിക്കും ..


വാർത്ത സത്യമോ..?

ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റിലയൻസ് ജിയോ ജനറൽ മാനേജർ അനുജ ശർമ വിശദീകരണവുമായി രംഗത്തെത്തി..

ഈ വാർത്ത തികച്ചും അവാസ്തമാണു....ഇത്രയും വിലകൂടിയ സ്മാർട്ട്ഫോണുകൾ അംബാനി കുടുംബത്തിൽ ആരും തന്നെ ഉപയോഗിക്കുന്നില്ലെന്നും പ്രത്യേകിച്ച് നിത അംബാനി ഇത്തരം വിലകൂടിയ ഫോണുകൾ ഉപയോഗിക്കുന്നില്ലെന്നും അദ്ധേഹം പറയുന്നു..വാർത്തകൾക്ക് പിന്നിലെ ലക്ഷ്യം എന്താണെന്നറിയില്ലെന്നും ഇത്തരം വാർത്തയുടെ ഉൽഭവം വാട്ട്സാപ്പ് മുഖാന്തിരമാണെന്നും അദ്ധേഹം പറയുന്നു..
നിത അംബാനി ആ ഫോൺ ഉപയോഗിക്കുന്നില്ലാ എന്ന് മാത്രമാണു അദ്ധേഹം പറയുന്നത്..അല്ലാതെ ലോകത്ത് അങ്ങനെ ഒരു ഫോൺ ഇല്ലാന്നൊന്നും വിചാരിക്കല്ലേ...

വലിയ വലിയ പണച്ചാക്കുകൾക്ക് മാത്രം ഒതുങ്ങുന്ന അത്തരത്തിലുള്ള ഫോണുകൾ നിലവിലുണ്ട്..വീഡിയോ കാണൂ..

https://youtu.be/1A8PSF2w8i8

 ഓരോ വ്യക്തിയും ന്യൂസ് കേന്ദ്രങ്ങളാകുന്ന ഈ സോഷ്യൽ മീഡിയ കാലത്ത് ഇത്തരത്തിലുള്ള വാർത്തകൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...കിട്ടുന്ന വാർത്തകൾ കണ്ണുമടച്ച് ഷെയർ ചെയ്യുന്നവരെയും നമുക്ക് കാണാം..പക്ഷേ മീഡിയകൾ ഇത് പോലുള്ള വാർത്തകൾ നിജസ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധീകരിക്കുക..എന്നത് വളരെ മോശം സ്ഥിതിവിശേഷം തന്നെയാണെന്ന് പറയാതെ വയ്യ...

ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും..
Related Posts with Thumbnails

On 2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച 0 comments
Bookmark and Share

പതിനാറുകാരൻ പയ്യനു ഗൂഗിളിൽ ജോലി..ശമ്പളം 1.44 കോടി..
....................................................................................................................
ചണ്ഡീഗഡ് സ്വദേശിയായ പതിനാറുകാരന്‍ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ് ഗൂഗിളില്‍ ജോലി ലഭിച്ചിരിക്കുന്നത്. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളില്‍ ഒരു ജോലി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്വപ്നമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഹര്‍ഷിത് ശര്‍മ്മ സ്വപ്നം സ്വന്തമാക്കി. അതും അദ്ഭുതപ്പെടുത്തുന്ന ശമ്പളത്തിന്.
ഗ്രാഫിക് ഡിസൈന്‍ ടീമിലാണ് ഹര്‍ഷിത് ശര്‍മ്മയ്ക്ക് നിയമനം. വാര്‍ഷിക ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത് 1.44 കോടി രൂപയാണ്. അമേരിക്കയിലാണ് നിയമനം. ചണ്ഡീഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഹര്‍ഷിത്.
നിലവില്‍ മാസത്തില്‍ നാലു ലക്ഷം രൂപ ശമ്പളം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ മാസത്തില്‍ 12 ലക്ഷം രൂപയായിരിക്കും ശമ്പളം. കഴിഞ്ഞ മേയിലാണ് ഹര്‍ഷിത് ഗൂഗിള്‍ ജോലിക്കായി ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയത്. അഭിമുഖം ഓണ്‍ലൈന്‍ വഴിയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി ഗ്രാഫിക് ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്. ഞാന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് എനിക്ക് ഈ ജോലി ലഭിച്ചത് അർഷിത് പറയുന്നു..
ഒരു ഗൂഗിള്‍ ലിങ്കില്‍ ആണ് ഹര്‍ഷിത് അപേക്ഷിച്ചത്. ജൂണില്‍ കമ്പനി അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ അയക്കുകയും ചെയ്തു. സ്‌കൂള്‍ കാലത്ത് തന്നെ സിനിമാതാരങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് വലിയതുക രൂപ സമ്പാദിച്ച ചരിത്രവുമുണ്ട് ഹര്‍ഷിതിന്. കൂടാതെ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ 7000 രൂപയുടെ ഒരു അവാര്‍ഡും ലഭിച്ചിരുന്നു.

കഴിഞ്ഞ ഒരാഴ്ച സോഷ്യൽ മീഡിയയിലും ദേശീയ പ്രാദേശിക മാദ്ധ്യമങ്ങളിലും നിറഞ്ഞ് നിന്ന വാർത്തയായിരുന്നു ഇത്..ആ പയ്യന്റെ നേട്ടത്തിൽ ഇന്ത്യൻ യുവത്വം അഭിമാനിച്ചു..ചണ്ഡിഗഡിൽ വിദ്യാഭ്യാസ വകുപ്പ് വരെ   വിദ്യാർത്ഥിയെ അഭിനന്ദിച്ച് പത്രക്കുറിപ്പിറക്കി..ഓൺലൈൻ ലോകത്ത് വൈറലായ ആ വാർത്ത....സത്യത്തിൽ ശരിയായിരുന്നോ..

വാർത്തക്ക് പിന്നിലെ യാഥാർത്ഥ്യം..
................................................................................
ഇതൊരു വ്യാജ വാർത്തയായിരുന്നു..കാളപെറ്റൂന്ന് കേട്ടപ്പോൾ  മുന്നും പിന്നും നോക്കാതെ കയറെടുത്തോടിയ  ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് പറ്റിയ ഭീമ അബദ്ധം,കേരളത്തിലെ ഒട്ട് മിക്ക പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു..
സത്യത്തിൽ എന്താണു സംഭവിച്ചത്..
28.7.2017 നാണു അർഷിത് ഷർമ്മ എന്ന വിദ്യാർത്ഥി പഠിച്ചിരുന്ന ചണ്ഡീഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ഒപ്പ് വെച്ച പ്രസ്സ് റിലീസ് ഇറങ്ങുന്നത്.. ( അതിന്റെ കോപ്പി താഴെ കൊടുത്തിട്ടുണ്ട് )


അത് ഏറ്റ് പിടിച്ച് 29 തിയ്യതി വിദ്യാഭ്യാസ വകുപ്പ് തന്നെ ഔദ്യോഗികമായി വിവരം പുറത്ത് വിടുകയായിരുന്നു..ഗൂഗിളിന്റെ പ്രത്യേക പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയാണൂ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കുട്ടി പഠിച്ച സ്കൂളിലെ അദ്ധ്യാപകരെ ഉദ്ധരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നത്..( അതിന്റെ സ്ക്രീൻ ഷോട്ടും ഒപ്പം ചേർക്കുന്നു..)

വാർത്ത ദേശീയ പ്രാദേശിക മാദ്ധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ പുറത്ത് വന്നപ്പോഴാണു ഗൂഗിളിന്റെ ഇന്ത്യയിലെ വക്താവ് ഈ വാർത്ത നിഷേധിച്ചത്, ഗൂഗിൾ അങ്ങനെയൊരു നിയമനം നടത്തിയിട്ടില്ല...എന്നതാണു സത്യം...
വ്യാജ വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസ്താവന ഇറക്കിയ വിദ്യാഭ്യാസ വകുപ്പിനെതിരെ സർക്കാർ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണു.. സംഭവത്തെകുറിച്ച്  സ്കൂൾ പ്രിൻസിപ്പൽ ആണു വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്..സ്കൂൾ പ്രിൻസിപ്പളുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രൂപീന്ദർ സിംഗ് പറയുന്നു..
പബ്ലിക്ക് റിലേഷൻ ഡയറക്ടർ നവജോത് കൗർ പറയുന്നതൂം അത് തന്നെയാണു..സ്കൂൾ പ്രിൻസിപ്പൽ ഇന്ദ്ര ബെനിവാൾ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്നാണു..ആ കുട്ടി ഈ വാർത്ത വന്ന് പറയുമ്പോൾ എന്ത് കൊണ്ട് എന്തെങ്കിലുമൊരു കത്തോ മറ്റെന്തെങ്കിലും തെളിവോ ചോദിച്ചില്ല എന്നൊക്കെയാണു അവർ ചോദിക്കുന്നത്..
തനിക്ക് ഗൂഗിളിൽ ജോലി കിട്ടിയെന്ന് വിദ്യാർത്ഥി വന്ന് പറഞ്ഞ അറിവ് മാത്രമേ ഞങ്ങൾക്കുള്ളൂ എന്നാണു സ്കൂൾ അധിക്രുതർ ഇപ്പോൾ പറയുന്നത്..
സംഗതി ഇത്രത്തോളമായി..അപ്പോൾ മേൽ പറഞ്ഞ കുട്ടിയെവിടെ...എന്താണു സത്യത്തിൽ സംഭവിച്ചത്...അക്കാര്യം കുട്ടിയുടെ മാതാവ്  ഭാരതി ശർമ്മ പറയുന്നത് ഇപ്രകാരമാണു..അർഷിതിനു ഒരു ഫോൺ കോൾ വന്നു, ആ കോളിൽ അവനു ഗൂഗിളിൽ ജോലി ലഭിച്ചതായുള്ള വിവരമുണ്ടായിരുന്നു..അവനത് സ്കൂളിലെ ടീച്ചറോട് പറഞ്ഞു..അവന്റെ കയ്യിൽ ഒരു ഓഫർ ലെറ്ററുണ്ടായിരുന്നു..അതിൽ ഗൂഗിളിൽ ജോലി ലഭിച്ചതായി ഉണ്ടായിരുന്നുവെങ്കിലും അതിൽ ശമ്പളവും മറ്റ് കാര്യങ്ങളുമൊന്നും എഴുതിയിരുന്നില്ല, അവൻ അത് ടീച്ചർക്ക് വാട്ട്സാപ്പിൽ അയച്ചിരുന്നു..സ്കൂൾ പ്രൊൻസിപ്പൽക്കും കൈമാറിയിരുന്നു... തെറ്റിദ്ധാരണ ഉണ്ടാക്കിത് ആ വ്യാജ ഫോൺ കോളാണു..
ഇപ്പോൾ ഹർഷിത് എവിടെ..?
ഈ വിവരം അറിഞ്ഞതിൽ പിന്നെ അതീവദുഖിതനായ അവൻ ഭക്ഷണമൊന്നും കഴിക്കാതെയായി..ഇപ്പോൾ ഒരു ആശുപത്രിയിൽ ചിക്ത്സയിലാണു..
ഏതായാലും അബദ്ധം പിണഞ്ഞ വാർത്താമാദ്ധ്യമങ്ങൾ ആ ജാള്യത മറക്കാൻ ഇപ്പോൾ പെടാപ്പാട് പെടുകയാണു..
എന്റെ അഭിപ്രായത്തിൽ ഒന്നുകിൽ ആ കുട്ടിയെ ആരോ ഫോൺ വിളിച്ച് പറ്റിച്ചതാണു..അല്ലെങ്കിൽ ആ പയ്യൻ നല്ല ഒന്നാന്തരം ഫ്രോഡാണു..അല്ലെങ്കിൽ ഇത്രയും ആൾക്കാരെ ഒരേസമയം "ശശി" ആക്കാനൊന്നും ചില്ലറ സാമർത്ഥ്യമൊന്നും പോര..
( ജോലി കിട്ടിയ കാര്യം പറഞ്ഞ് പയ്യൻ യുട്യൂബിൽ ഇട്ട വീഡിയോ ലിങ്ക് താഴെ )
https://youtu.be/6DFbrchx5wY

അപ്പോ തൽക്കാലം നിർത്തുന്നു..
വീണ്ടും കാണാം..
ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും...
Related Posts with Thumbnails

On 2017, ഓഗസ്റ്റ് 2, ബുധനാഴ്‌ച 0 comments
Bookmark and Share
വിജയനും കുമാരനും അയൽവാസികൾ..

എന്നും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇരുവരും വഴക്കാണു..

ഒരു ദിവസം കുമാരന്റെ വീട്ടിലൂള്ള ആരോ ആട്ടിൻ കൂട് ഉണ്ടാക്കിക്കൊടുക്കാം എന്ന് പറഞ്ഞ് മറ്റൊരാളിന്റെ കയ്യിൽ നിന്നും ഒരു പാട് പൈസ വാങ്ങി മുങ്ങി...

ഇതെങ്ങനെയോ അറിഞ്ഞ കുമാരൻ കാര്യങ്ങളന്വേഷിക്കാൻ അളിയനെയും കൂട്ടുകാരനെയും ഏൽപ്പിച്ചു....

അളിയൻ വീട്ടിലൂള്ളവരെയെല്ലാം ചോദ്യം ചെയ്തു..കിട്ടിയ വിവരം കുമാരനു കൈമാറുകയും ചെയ്തു..

അതിനിടയിൽ അളിയന്റെ കയ്യിൽ കിട്ടിയ വിവരം എങ്ങനെയോ ലീക്കായി..ആ വിവരം വിജയന്റെ കയ്യിലുമെത്തി...പണം വാങ്ങി മുങ്ങിയത് കുമാരന്റെ ഭാര്യയാണെന്നും അതിൽ കുമാരനും പങ്കുണ്ടെന്നും  വിജയന്റെ വീട്ടുകാർ പറഞ്ഞ് പരത്തി..

പണം മകൾക്ക് കോളേജിൽ പോകാൻ  കൺസൻഷൻ ഫീസ് ബസ്ഡ്രൈവർക്ക് ഒന്നിച്ച് കൊടുത്തുവെന്ന് കുമാരനും മക്കളും ന്യായീകരിച്ച് നോക്കി..

അരിശം കയറിയ കുമാരന്റെ  ഇളയ മകൾ ശോഭ വേലിക്കൽ വന്ന് നിന്ന് പൂരത്തെറി..

പണം അടിച്ച് മാറ്റിയത് ശോഭയാണെന്നും അവൾ മാരുതി ആൾട്ടോ കാർ വാങ്ങിയെന്നും  വിജയന്റെ കുടുംബക്കാരും പറയാൻ തുടങ്ങി..

അത് ഞാൻ വടക്കേ പറമ്പിൽ ഇഞ്ചിക്ക്രുഷി ചെയ്തു വാങ്ങിയതാണെന്നു ശോഭയും  തിരിച്ചടിച്ചു..

പണം വാങ്ങിയത് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ ആജീവനാന്തം  ആട്ടിൻ കൂടിന്റെ പണി നിർത്താൻ തയ്യാറാണെന്ന് കുമാരന്റെ മൂത്തമകൻ ആശാരിപ്പണിക്കാരനായ രമേശനും പ്രഖ്യാപിച്ചു..

എന്നിട്ടും കളിയാക്കലുകൾക്ക് കുറവില്ല..

ഒടുവിൽ നാണക്കേടൊഴിവാക്കാൻ ഇളയമകന്റെ ബന്ധുവിന്റെ പേരിൽ കുറ്റം ചാർത്തി ഇനി മേലാൽ ഈ വീട്ടിൽ കയറരുത് എന്ന് പറഞ്ഞ് ഇറക്കിവിട്ടു..

അതിനിടയിൽ ഒരു ദിവസം..

ഇരുട്ടിന്റെ മറവിൽ ആരോ വിജയന്റെ വീട്ടിലെ ആട്ടിൻ കൂട് തകർത്തു,  പണം അടിച്ച് മാറ്റിയതിന്റെ  ജാള്യത മറക്കാനാണു അക്രമം കാണിക്കുന്നതെന്ന് വിജയൻ ആരോപിച്ചു..

അധികം വൈകാതെ കുമാരന്റെ വീട്ടിലെ കോഴിക്കൂടും തകർക്കപ്പെട്ടു,,,

വിജയന്റെ ഇറയത്ത് ഉണക്കാനിട്ടിരുന്ന ചുവന്ന ലുങ്കി വലിച്ച് കീറി ചുട്ടെരിച്ചു...

കുമാരന്റെ പുതിയ കാവി ബർമുഡയും ആരോ വലിച്ച് കീറി..

 ആരോ വിജയന്റെ അളിയന്റെ മകന്റെ വീട്ടിലെ ജനൽചില്ല് എറിഞ്ഞ് തകർത്തു..

മറുപടിയെന്നോണം കുമാരന്റെ അകന്ന ബന്ധുവിന്റെ  സ്കൂട്ടർ കത്തിച്ചു...


ചുരുക്കിപ്പറയാലോ ആകെ പ്രശ്നം..ഇരു വീട്ടുകാരും ഇനി ബന്ധുക്കളാരും പുറത്തിറങ്ങരുത് ,കൂട്ടം കൂടി കുശുമ്പ് പറയരുത്..എന്നിങ്ങനെ നിരോധനാജ്ഞ പുറപ്പെടുവിച്ചു..

എന്നിട്ടും പ്രശ്നങ്ങൾക്ക് അറുതിയില്ല..

അതിനിടയിൽ വിജയന്റെ മുട്ടനാടും കുമാരന്റെ ആട്ടിൻ കുട്ടിയും തമ്മിൽ പറമ്പിൽ വെച്ച് തല്ല് കൂടി...കുമാരന്റെ ആട്ടിൻ കുട്ടിയുടെ കയ്യൊടിഞ്ഞു....അധികം വൈകാതെ ആട്ടിൻ കുട്ടി മ്രുതിയടഞ്ഞു.....

വിജയന്റെ കുടുമ്പക്കാർ കൊന്നതാണെന്ന് കുമാരൻ പറഞ്ഞ് നടന്നു..പ്രതിഷേധസൂചകമായി ആട്ടിൻ കുട്ടിയെ ഒരു ദിവസം എല്ലാരും കൂടി"അറുത്ത്" തിന്നു.. അർത്താലെന്താ...

പണം മോഷ്ടിച്ച വിഷയത്തിൽ അപമാനിതനായ കുമാരൻ ശ്രദ്ധതിരിക്കാൻ ആളെവിട്ട് കൊല്ലിച്ചതാണെന്ന് വിജയനും പറഞ്ഞ് നടന്നു..

വാദവും പ്രതിവാദവും ആരോപണവും പ്രത്യാരോപണവുമായി കലഹമങ്ങനെ നീണ്ടു..

ഇരു കൂട്ടർക്കും നാശനഷ്ടങ്ങൾ അനവധി..

പ്രശനങ്ങൾക്ക് എത്രയും പെട്ടെന്ന് തീരുമാനമുണ്ടാക്കണം എന്ന് വിജയനെ യും അളിയനെയും വിളിച്ച് വരുത്തി പഞ്ചായത്ത് പ്രസിഡന്റ് ഉപദേശിച്ചു..

എന്നാൽ പിന്നെ അങ്ങനെയാവാം..

ഇതിനൊരറുതി വരുത്തണം..

വിജയനും കുടുമ്പക്കാരും കുമാരനും കുടുമ്പക്കാരും കുത്തിയിരുന്ന് ആലോചിച്ചു..

ഓക്കെ..നമുക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം..
അങ്ങനെ ചർച്ചക്ക് കളമൊരുങ്ങി..

കുമാരനും കുടുംബത്തിലെ പ്രമുഖരും വിജയനും ബന്ധപ്പെട്ട ആളുകളും കൂടി ഒരു വീട്ടിൽ ഒന്നിച്ചിരുന്ന് പ്രശ്നം ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് ധാരണയായി..

ചർച്ചക്ക് വേണ്ടി വിജയൻ കടന്ന് വരുമ്പോൾ റൂമിൽ പഞ്ചായത്ത് മെമ്പറും ഒന്ന് രണ്ട് സിൽബന്ധികളും ഇളിച്ച് കൊണ്ട് നിൽക്കുന്നു..

"അല്ല..എന്താ കാര്യം..?..വിജയൻ അവരോട് ചോദിച്ചു....

"അത് ..പിന്നെ, രണ്ട് കുടുമ്പങ്ങൾ തമ്മിലുള്ള പ്രശ്നമാണല്ലോ..ഞങ്ങൾ ചർച്ച വീക്ഷിക്കാൻ.."

"നിങ്ങളെ ആരും ഇങ്ങോട്ട് ക്ഷണിച്ചിട്ടില്ല.....ഇറങ്ങിക്കോളൂ "..വിജയൻ രോഷാകുലനായി

"അല്ല...അത്...ഇത് ഞങ്ങളുടെ അറിയാനുള്ള അവകാശം..."

"എന്തറിയാൻ..എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച കഴിഞ്ഞിട്ട് അറിയിക്കാം..പൊക്കോളൂ..."

"അല്ല...അത്..."

"കടക്കൂ..പുറത്ത്.."ഇതിവിടം കൊണ്ടൊന്നും തീരുമെന്ന് തോന്നുന്നില്ല...

കഥ തുടരുന്നു..
Related Posts with Thumbnails

On 2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച 0 comments
Bookmark and Shareഞാനൊക്കെ ജനിക്കുന്നതിനും രണ്ട് മൂന്ന് കൊല്ലം മുമ്പേ ഈ ലോകത്ത് നിന്നും മണ്മറഞ്ഞ് പോയിരുന്നു..ആ അനശ്വര ഗായകൻ..

കുട്ടിക്കാലത്ത് റേഡിയോ തലയണയുടെ സമീപം വെച്ച് കാത്ത് കാത്തിരുന്നിട്ടുണ്ട് ....ആ ഗാനമാധുര്യം ആസ്വദിക്കുവാൻ....

 ട്യൂണർ പിടിച്ച് തിരിച്ച്   കിരുകിരുപ്പിനും പൊട്ടലിനും  ചീറ്റലിനുമിടയിൽ
പൊടുന്നനെ പരന്നൊഴുകുന്ന ശബ്ദമാധുരിയിൽ മതിമറന്നു നിന്നിട്ടുണ്ട്..

പിൽകാലത്ത് വാശിയോടെ കാസറ്റ് കടകൾ കയറിയിറങ്ങി ഓൾഡ് ,ക്ലാസിക് സോങ്ങുകളുടെ സി,ഡി.കൾ അഭിമാനത്തോടെ ശേഖരിച്ചിട്ടുണ്ട്...

ഗാനമേളകൾ നടക്കുമ്പോൾ  ആ  നാദമാധുരിയിൽ പിറന്ന ഗാനങ്ങൾ ആലപിക്കുമോ എന്ന് കുറിപ്പുകൾ കൊടുത്തിട്ടുണ്ട്...

അതായിരുന്നു..എനിക്ക് മുഹമ്മദ് റഫി,

മണ്മറഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും  ആസ്വാദക മനസ്സിൽ നിത്യഹരിതമായി നിൽക്കുന്ന അനശ്വരഗാനങ്ങളുടെ സുൽത്താൻ..

ഓർക്കുന്നു..കേൾക്കുന്നു...ആസ്വദിക്കുന്നു...

അന്നും..ഇന്നും..എന്നെന്നും

തും മു­ജെ­യും ദുലാ­ന പാ­ഓഗെ............ 
ജ­ബ് ക­ബീ ­ഭീ സു­നോ­കെ ഗീ­ത് മേ­രെ............. 

(എ­ന്റെ ഗാ­ന­ങ്ങള്‍ കേ­ട്ട് കൊ­ണ്ടി­രി­ക്കുവോ­ളം നി­ങ്ങള്‍ക്ക് എ­ന്നെ  മ­റ­ക്കാന്‍ ക­ഴി­യില്ല)


Related Posts with Thumbnails

Related Posts with Thumbnails