ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച 0 comments
Bookmark and Share

വര്‍ഷങ്ങളോളം കാത്തിരുന്നു പൂക്കുന്ന നീലക്കുറിഞ്ഞികള്‍ മുതല്‍ ഇരപിടിയന്‍ പൂക്കള്‍വരെ പൂക്കളില്‍ എത്രയോ വിസ്മയങ്ങള്‍. എന്നാല്‍ നഗ്നമായ സ്ത്രീ ശരീരം ഒരു പൂവായി വിടര്‍ന്നാലോ. അതെ നാരി പൂക്കുന്ന ഒരു മരം. പേര് നാരീലത. ഈ മരത്തില്‍ വിരിയുന്ന പൂക്കളെല്ലാം നഗ്നമായ സ്ത്രീ ശരീരങ്ങള്‍ പോലെയാണ്. എന്നാല്‍ ഇത് നമ്മുടെ കേരളത്തിലല്ല കേട്ടോ പൂക്കുന്നത്. ഹിമാലയന്‍ മലനിരകളിലാണ് ഈപൂക്കള്‍ വിടരുന്നത്. ഇരുപത് വര്‍ഷത്തെ ഇടവേളകളിലാണ് ഈ അത്ഭുത പുഷ്പം വിരിയുക. കാഴ്ചയില്‍ നഗ്നമായ ഒരു സ്ത്രീ ശരീരം പോലെയാണ് നാരീലതയിലെ പൂക്കള്‍...

താഴെയുള്ള ചിത്രങ്ങൾ നോക്കൂ...അതിശയപ്പെടുത്തുന്നുവല്ലേ..(ഇങ്ങനെയാണു ഈ വാർത്ത പ്രചരിക്കുന്നത്, കൊല്ലം രണ്ട് മൂന്നായി ഇതൊക്കെ കറങ്ങി നടക്കാൻ തുടങ്ങിയിട്ട്, പല മാദ്ധ്യമങ്ങളും ഇതിന്റെ പൊള്ളത്തരം തുറന്ന് പറഞ്ഞിട്ടുണ്ട്..എന്നിട്ടും ഇപ്പോഴും ഇവ അതിശയോക്തിയോടെ ഷെയർ ചെയ്യപ്പെടുന്നു..ഇന്ത്യക്ക് പുറമേ തായ്ലാൻഡിലും ചൈനയിലും ഈ പൂക്കളെകുറിച്ചുള്ള കഥകളുണ്ട്...)

എന്താണു യാഥാത്ഥ്യം..?

അങ്ങനെയൊരു പുഷ്പമുണ്ടോ..

ഇല്ലാ..എന്നാണു ഉത്തരം, ഇതൊരു ഫേക്ക് ന്യൂസാണു..

അപ്പോൾ ഈ കാണുന്ന ചിത്രങ്ങൾ..
യാതൊരു സംശയവും വേണ്ട, മനുഷ്യ നിർമ്മിതമായ ഒരു ശില്പമാകാം..അല്ലെങ്കിൽ വെറും പ്ലാസ്റ്റിക്...അത് ഫോട്ടോഎടുത്ത്  ഫോട്ടോഷോപ്പിൽ മിനുക്കിയെടുത്തതാകാനേ തരമുള്ളൂ..കൂടാതെ തായ്‌ലാൻഡിൽ ചില ക്ഷേത്രങ്ങളുടെ വാതിലിലും ചുമർചിത്രങ്ങളായും ജീവസുറ്റ ശില്പങ്ങളായും ഒക്കെ ഈ നാരിലതകൾ നിറഞ്ഞ് നിൽക്കുന്നുണ്ട്,,അവയുടെ ചിത്രങ്ങളുമാകാം..

എന്ത് കൊണ്ട്...?

ഇരുപത് വർഷത്തിലൊരിക്കൽ പൂക്കുന്നു എന്ന് പറയപ്പെടുന്ന ഈ പൂവിന്റെ ഇത് വരെ പുറത്ത് വന്നിട്ടുള്ളത് രണ്ടോ മൂന്നോ ചിത്രങ്ങൾ മാത്രമാണു.അത് തന്നെ ഫോട്ടോഷോപ്പിൽ വെട്ടിയൊട്ടിച്ചതും...എന്ത് കൊണ്ട് അത്യപൂർവ്വമായ ഈ പുഷ്പം  ഫോട്ടോഗ്രാഫർമാർ പകർത്തുന്നില്ല, ഒരു വീഡിയോ പോലും ആരും പുറത്ത് വിട്ടിട്ടില്ല..വളരെയധികം കൗതുകവും അത്ഭുതകരവുമായ ഇത്തരം ദ്രുശ്യങ്ങൾ ദ്രുശ്യമാദ്ധ്യമങ്ങൾ ഇത്ര കാലമായിട്ടും പകർത്തിയില്ല എന്നതും  അതിശയം തന്നെ...

അതായത് അങ്ങനെ ഒന്ന് ഉണ്ടെങ്കിലല്ലേ ....

യഥാർത്ഥത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ ശാസ്ത്ര ലോകവും ഗവേഷകന്മാരും  ഇത് അറിയാതെ പോകുമായിരുന്നില്ല..

പിന്നെ എങ്ങിനെ ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നു..

നാരി ലത, നാരിപോൾ,ലിയതംബര എന്നിങ്ങനെയൊക്കെ പേരുകളുള്ള ഈ പൂവിനെ കുറിച്ച് ഒരു ഐതിഹ്യം നിലവിലുണ്ട്..
ബുദ്ധമതത്തിലാണത്,
  
ബുദ്ധമത വിശ്വാസമനുസരിച്ച്  ഇന്ദ്രന്‍ ഭാര്യ വസുന്ദരയും  രണ്ടു കുട്ടികളുമായി ഭൂമിയില്‍ ഹിമഭന്‍ എന്ന വനത്തില്‍ വന്ന് ഒരു മണ്ഡപം കെട്ടി അതില്‍ താമസമാക്കി, ഇന്ദ്രന്റെ ഭാര്യയായിരുന്നു ഭക്ഷണം ശേഖരിച്ചിരുന്നത്, അവര്‍  ഭക്ഷണത്തിനായി പഴങ്ങൾ ശേഖരിക്കാൻ വനത്തില്‍  പോകും .ആ കാട്ടില്‍ കുറെ സന്ന്യാസിമാർ താമസിച്ചിരുന്നു, അവര്‍ തപസ്സ് അനുഷ്ടിച്ചു അത്ഭുത ശക്തികള്‍ നേടിയവരായിരുന്നു എങ്കിലും അവർക്ക്       സ്ത്രീകളിലുള്ള   ആഗ്രഹങ്ങള്‍ നീയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു, .  
വസുന്ദര ആ സന്ന്യാസിമാരുടെ മുന്നില്‍ പെട്ടാല്‍ അക്രമിക്കപെടാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ട ഇന്ദ്രന്‍   പന്ത്രണ്ടു നാരിലത മരങ്ങൾ സൃഷ്ടിച്ചു.

വസന്തര പഴങ്ങള്‍ശേഖരിക്കാന്‍ കാട്ടിലേക്ക് പുറപ്പെടുമ്പോഴൊക്കെ മരങ്ങളില്‍ പഴങ്ങള്‍ പ്രത്യക്ഷപ്പെടും,  ഈ പഴങ്ങൾ എല്ലാം  ഇന്ദ്രന്‍റെ  ഭാര്യയുടെ രൂപത്തിലുള്ളവയായിരുന്നു . 
( നോട്ട് ദ പോയന്റ്:   പുഷ്പങ്ങൾ എന്നല്ല, പഴങ്ങൾ എന്നാണു പറയുന്നത് )

ഈ പഴങ്ങളില്‍ ആകൃഷ്ടരായ സന്ന്യാസികൾ  അവരുടെ വാസസ്ഥലത്തേക്ക്  പഴങ്ങൾ എടുത്തുകൊണ്ടുപോയി.    അതോടെ     അവര്‍  നീണ്ട   ഉറക്കത്തിലേക്ക് വീണു പോയി.. നാല് മാസത്തിനു ശേഷം ഉറക്കമുണര്‍ന്ന  അവരുടെ മന്ത്രശക്തികൾ നഷ്ടമായി.

തായ് ഐതീഹ്യ പ്രകാരം വസന്തരയും  കുടുംബവും മരിച്ചശേഷവും  മരങ്ങൾ എല്ലാ ദിവസവും  ഫലം വഹിച്ചിരുന്നു . 

ബുദ്ധന്‍റെ ദര്‍ശനങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞാൽ 
(തന്‍റെ മരണശേഷം അയ്യായിരം വർഷങ്ങൾ  എന്നാണ് ബുദ്ധൻ  പ്രവചിച്ചത്) 

അത്ഭുത വനവും മണ്ഡപവും നാരിലത മരങ്ങളും അപ്രത്യക്ഷമാകും എന്നാണു...

 പഴങ്ങൾ ഏഴു ദിവസം മരത്തില്‍ ദൃശ്യമാകും  മനുഷ്യരുടെ അതേ ആന്തരിക അവയവഘടനയുള്ള ഇവയ്ക്കു  പക്ഷേ അസ്ഥികൾ ഇല്ലത്രെ . ഇവയ്ക്കു പല അത്ഭുത  ശക്തികളും  ഉണ്ട് എന്ന് വിശ്വസിക്കുന്നു.
 ( തായ്‌ലാൻഡിൽ ഉള്ള പഴയ ഒരു പെയിന്റിങ്ങ് ചിത്രവും കൂടെയുണ്ട്..)


ഇതൊക്കെ വെറും വിശ്വാസങ്ങൾ മാത്രം..അല്ലാതെ ഇങ്ങനെയൊരു പഴമോ പുഷ്പമോ ലോകത്ത് ഇന്ന് നിലവിലൂള്ളതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളൊന്നുമില്ല...
Related Posts with Thumbnails

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലും പറഞ്ഞിട്ട്‌ പോകൂന്നേ...

Related Posts with Thumbnails