ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, സെപ്റ്റംബർ 10, ഞായറാഴ്‌ച 0 comments
Bookmark and Shareകുറച്ച് കാലമായി സോഷ്യൽ മീഡിയയിലും യുട്യൂബിലും ഒക്കെ കറങ്ങി നടക്കുന്ന ചില വീഡിയോകൾ നിങ്ങൾ കണ്ട് കാണും..ഒരു മൂർഖൻ പാമ്പിനെ പിടിച്ച് അതിന്റെ തലയിൽ കത്തി കൊണ്ട് മുറിവുണ്ടാക്കി ഒരു കറുത്ത കല്ല് പോലൊരു വസ്തു എടുത്ത് പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതുമൊക്കെ...(വീഡിയോ ലിങ്ക് https://www.youtube.com/watch?v=DUaQ54dq0is), ഇത് നാഗമാണിക്യം എന്ന വിശേഷപ്പെട്ട വസ്തുവാണെന്നവർ അവകാശപ്പെടുന്നു...ഇത് യാഥാർത്ഥ്യമാണോ...?


എന്താണു നാഗമാണിക്യം...

.നാഗലോകത്തെ നാഗരാജാവിന്റെ പക്കൽ ഉള്ള അതിവിശിഷ്ടമായ ഒരു രത്നം...പാതാളത്തിലെ ഒൻപത് തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ ഉണ്ടെന്നാണു വിശ്വാസം,ഈ രത്നങ്ങൾ രാത്രികാലങ്ങളിൽ ചുവന്ന പ്രകാശം പുറപ്പെടുവിക്കുമെന്നും  നാഗങ്ങൾ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായെങ്കിലും താഴെവെക്കാറുണ്ടെന്നും അങ്ങനെ വെക്കുന്ന തക്കത്തിന് അതിനെ എടുത്ത് ഒളിപ്പിച്ചാൽ, രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുമെന്നും  രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നവർക്ക് ഇതു സ്വന്തമാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു. ചെറിപ്പഴത്തിന്റെ അത്രയും വലിപ്പം ഉള്ള നാഗമാണിക്യത്തിനെ പനിനീരിലും പശുവിൻ പാലിലും കഴുകിയാണ് സൂക്ഷിക്കേണ്ടുന്നത്.

രത്നം സ്വന്തമാക്കിയവർക്ക് ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും അഭിവ്രുദ്ധിയും ഒക്കെ ഉണ്ടാകും എന്നു മാത്രമല്ല, രത്നം സ്പർശിക്കുകയോ കാണുകയോ  ചെയ്താൽ പോലും ജീവിതത്തിൽ വൻ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും എന്നൊക്കെയാണു വിശ്വാസങ്ങൾ...

ഈസ് എ ട്രൂ,,

നോ..ഈസ് എ ബിഗ് ബ്ലണ്ടർ..

കഥകൾ ഒരു പാടുണ്ട്, നോവലുകളിലും സിനിമകളിലും വായ്മൊഴികളായുമൊക്കെ അവ നമുക്ക് ചുറ്റും കറങ്ങി നടക്കുന്നുമുണ്ട്...പക്ഷേ യാഥാർത്ഥ്യം എന്നത് നിഷേധിക്കാൻ പറ്റാത്ത സത്യമാണു...

നാഗമാണിക്യം എന്നത് ശുദ്ധ അസംബന്ധം..

ശാസ്ത്രീയമായി ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത കേവലം വിശ്വാസസംഹിതകളിലൂടെയും ഊഹോപോഹങ്ങളിലൂടെയും കേട്ട് കേൾവികളിലൂടെയും പ്രചരിച്ച പ്രചരിച്ച് കൊണ്ടിരിക്കുന്ന ശുദ്ധ അസംബന്ധം...പാമ്പിന്റെ വിഷസഞ്ചിയിലോ വായ്ക്കകത്തോ ഫണത്തിലോ ഒന്നും ഒരു രത്നവും ഉണ്ടാകുന്നില്ല, 

എന്താണു യഥാർത്ഥ മാണിക്യം..?


ഇംഗ്ലിഷിൽ റൂബി എന്ന് വിളിക്കുന്ന മാണിക്യം ഒരു പ്രക്രുതിജന്യരാസസംയുക്തമാണു..തായ്ലാൻഡ്,ബർമ്മ,ശ്രീലങ്ക,ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്ന അവയ്ക്ക് രക്തവർണ്ണമോ അല്ലെങ്കിൽ അതോടനുബന്ധിച്ച് നിൽക്കുന്ന നിറഭേദങ്ങളോ ആയിരിക്കും...മാണിക്യത്തിന്റെ ഈ കളറിനു കാരണമാകുന്നത് അതിൽ അടങ്ങിയിരിക്കുന്ന ചുവന്ന ക്രോമിയമാണു..ഈ രത്നം വലിയ വില കൂടിയ ഇനത്തിൽ പെട്ടതാണു..
അപ്പോൾ പിന്നെ യുട്യൂബിൽ കാണുന്ന വീഡിയോകളിൽ കാണുന്ന കറുത്ത കല്ല്..അതെന്താണു..


ഫേക്ക് ന്യൂസ് പൊളിച്ചടുക്കുന്നു..

അവിടെയാണു ബെസ്റ്റ് തട്ടിപ്പ് അരങ്ങേറുന്നത്..

യു ട്യൂബിൽ നൂറുകണക്കിനു വീഡിയോകൾ കാണാം..ആൾക്കൂട്ടത്തിനു നടുവിൽ ഇരുന്ന് കൊണ്ട് ഒരു പാമ്പിന്റെ തലയിൽ നിന്നും കത്തി ഉപയോഗിച്ച് ചൂഴ്ന്നെടുക്കുന്ന കാഴ്ചകൾ...

ചില സംശയങ്ങൾ തോന്നാതിരിക്കുന്നില്ല...

ഒന്ന്: നാഗമാണിക്യം വളരെ വില കൂടിയ ഒരു രത്നമാണു, അതിന്റെ ക്വാളിറ്റിക്ക്നുസരിച്ച് ലക്ഷങ്ങളും കോടികളും വിലവരും...എങ്കിൽ വീഡിയോകളിൽ പുറത്തെടുക്കുന്ന  മാണിക്യങ്ങൾ എന്ത് കൊണ്ടവർ 200 രൂപക്കും വിലപേശിയാൽ 50 രൂപക്ക് വരെ വില്പന നടത്തുന്നു..

രണ്ട്: നാഗമാണിക്യം കരസ്ഥമാക്കിയാൽ സമ്പൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെങ്കിൽ അത് വിൽക്കാൻ നടക്കുന്നവർക്കെന്താ അതൊന്നും കിട്ടാത്തത്, വീഡിയോകളിൽ കാണുന്നവരൊക്കെ പക്കാ ഗ്രാമീണരോ നാടോടികളോ ആണല്ലോ.....

തട്ടിപ്പെന്താണെന്ന് പറഞ്ഞില്ല..?

ആ..പറയാമെന്നേ..

ആന്ദ്രാപ്രദേശിലെ ദ ഹിന്ദു റിപ്പോർട്ടർ സുബ്ബറാവു ആണു മേല്പറഞ്ഞ വീഡിയോകളിൽ കാണുന്ന തട്ടിപ്പിന്റെ കള്ളക്കളി പുറത്ത് കൊണ്ട് വന്നത്..

പാമ്പിന്റെ തലയിൽ ചെറിയ മുറിവുണ്ടാക്കി  മാർക്കറ്റിൽ കുറഞ്ഞ വിലക്ക്  ലഭിക്കുന്ന  ക്രുത്രിമക്കല്ലുകൾ ഒളിപ്പിച്ച് വെക്കുന്നു...എന്നിട്ട് പൊത്ജന മദ്ധ്യത്തിൽ കൊണ്ട് വന്ന് വലിയ വായിൽ നാഗമാണിക്യത്തെക്കുറിച്ചൊക്കെ പൊലിപ്പിച്ച് പറഞ്ഞ് ആ പാമ്പിനെ പിടിച്ച് അവരുടെ മുമ്പിൽ വെച്ച് തന്നെ കത്തി ഉപയോഗിച്ച് കല്ല് പുറത്തെടുക്കുന്നു...അത് കണ്ട് ജനങ്ങൾ അത്ഭുതം കൊള്ളുന്നു..ഏതെങ്കിലുമൊരു പടു വിഡ്ഡി പൈസ കൊടുത്തത് വാങ്ങുന്നു..ആ പാമ്പിനെ വീണ്ടും ചാക്കിലാക്കി മറ്റൊരു കേന്ദ്രം ലക്ഷ്യമാക്കി തട്ടിപ്പുകാർ നീങ്ങുന്നു...ഇത്രേയുള്ളു ആ നാടകം..കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണു ഇവ നടക്കുന്നത്...

അപൂർവ്വമായ കാഴ്ച കണ്ടതിൽ കാണികളും ഹാപ്പി, 

ച്വുളുവിലക്ക് നാഗമാണിക്യം കിട്ടിയല്ലോ...വാങ്ങിയവനും.. ഹാപ്പി, 

അഞ്ചോ ആറോ രൂപയുടെ ലോക്കൽ കല്ല് നൂറുകണക്കിനു രൂപക്ക് വിറ്റല്ലോ..വിറ്റവർ അതിലേറെ ഹാപ്പി

അപ്പോ..എല്ലാം പറഞ്ഞ പോലെ..

ബൈ..വീണ്ടും കാണാം..

ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ തുടരും..

Related Posts with Thumbnails

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്തെങ്കിലും പറഞ്ഞിട്ട്‌ പോകൂന്നേ...

Related Posts with Thumbnails