ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഒക്‌ടോബർ 28, ശനിയാഴ്‌ച 0 comments
Bookmark and Share


മറവികൾ എന്നെ കീഴ്പ്പെടുത്തുന്നു..
മറവികൾ എന്നെ മുക്കിക്കൊല്ലുന്നു..
മറവിയുടെ നിലയില്ലാക്കയത്തിലാണ്ട്
കണ്ണിലിരുട്ട് കുത്തിത്തുളച്ച് പോകവെ
ഓർമ്മകളുടെ കച്ചിത്തുരുമ്പുകൾ കാട്ടി
മാടി വിളിക്കുവാണേൽ കുതിച്ചുയരാൻ
സെറിബല്ലത്തിൽ ഇത്തിരിയിടമുണ്ടെന്ന്
മാത്രമാണു ആകെയൊരു പ്രതീക്ഷ..

Related Posts with Thumbnails

On 2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച 0 comments
Bookmark and Share

നാട്ടിൽ നിന്നിട്ട് ഗതി പിടിക്കാഞ്ഞിട്ടാ സൗദിയിലേക്ക് വിമാനം കയറിയത്..ഇവിടെ വന്നിട്ടും സ്ഥിതി അതന്നെ...എന്താ ചെയ്യാ...
നമ്മക്കടെ ബുദ്ധിമുട്ടും കഷ്ടപ്പാടും കണ്ടിട്ടാവും LG കമ്പനി നമ്മളെ സഹായിക്കാൻ മുന്നോട്ട് വന്നത്..
വെറും 5 കോടി ബ്രിട്ടീഷ് പൗണ്ടും LG യുടെ ലാപ്ടോപ്പും,സ്മാർട്ട് ഫോണൂം ,പ്ലാസ്മ ടിവിയും എന്തിനധികം ടി ഷർട്ടും വരെ അവരു തന്നു...ഒരു പാട് നന്ദിയുണ്ട് Dr.moses ( chief executive officer, LG company ), അങ്ങനെ സസുഖം അർമ്മാദിച്ച് വാഴുകയായിരുന്നു..

LG നമ്മളെ സഹായിച്ച വിവരം എങ്ങനെയോ Toyota  കമ്പനി മണത്തറിഞ്ഞു..ആഹാ ..അങ്ങനെ LG  മാത്രമല്ല ,നമ്മൾക്കും പറ്റും കമ്പറിനെ സഹായിക്കാൻ..ഉടനെ തന്നെ Toyota automobile കമ്പനി ഇവന്റ് മാനേജർ Dr ഇവാൻ ഷെപ്പേർഡ് നമ്മക്കൊരു മെയിൽ ..5 കോടി ബ്രിട്ടീഷ് പൗണ്ടും 2014 മോഡൽ Rav 4 എന്ന കിടിലൻ വണ്ടിയും ഞമ്മക്ക് തന്നു...എങ്ങനെ സ്വീകരിക്കാതിരിക്കും...നമ്മളോടുള്ള സ്നേഹം കൊണ്ട് തരുന്നതല്ലേ...


അധികം വൈകിയില്ല, UN ഉം ഞമ്മളെ സഹായിക്കാനെത്തി, അവരുടെ ഫാമിലി ഇൻഷുറൻസ് പ്ലാനിൽ കൂടി അവരെനിക്ക് റിസർവ്വ് ബാക്ക് ഓഫ് ഇന്ത്യ മുഖേന ഇന്ത്യൻ ഉറുപ്പ്യ 4 കോടി 65 ലക്ഷം തന്നു...എന്താ ചെയ്യാ...ഇപ്പോ ദാ..ഞമ്മടെ SAMSUNG കമ്പനി ഇവന്റ് മാനേജർ Dr.ഹെൻ ട്രി കെൻ എനിക്ക് മെയിൽ ചെയ്തിരിക്കുന്നു...അവരുടെ British Samsung award ഇപ്രാവശ്യം എനിക്കാണത്രേ...ഞ്യാനാരാ മ്യോൻ.....ഏതാണ്ട് 3.6 കോടി ഉറുപ്പ്യ ഉണ്ടത്രേ....


ഒരൊറ്റ ഇന്ത്യൻ കമ്പനിയും തിരിഞ്ഞ് നോക്കാത്ത എന്നെപ്പോലെയുള്ള പാവങ്ങളെ സഹായിക്കാൻ തയ്യാറായ എല്ലാ കമ്പനി മൊയ് ലാളിമാരോടും നന്ദി അറിയിക്കുന്നു....തുടർന്നും നിങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...
(
 ബഡായി പറയാണെന്ന് വിചാരിക്കണ്ട...തെളിവുണ്ട്..തെളിവ്...ഹി..ഹി...)
Related Posts with Thumbnails

On 2017, ഒക്‌ടോബർ 21, ശനിയാഴ്‌ച 0 comments
Bookmark and Share


പുന്നപ്രയിലെ സമരരംഗത്ത് സർ.സി.പിയുടെ പട്ടാളത്തെ നെഞ്ചുറപ്പോടെ നേരിട്ട് ഉദിച്ചുയർന്ന വിപ്ലവ നക്ഷത്രം..

ലോക്കപ്പിലിട്ട് ബോധം പോകുന്നത് വരെ തല്ലിച്ചതച്ചിട്ടും തോക്കിന്റെ ബയണറ്റ് കൊണ്ട് മറുപുറമെത്തുന്നമ് രീതിയിൽ കാല്പാദങ്ങൾ തുളച്ചിട്ട് പോലും തന്റെ നേതാക്കന്മാരെയും പാർട്ടി രഹസ്യങ്ങളും ഒരക്ഷരം പോലും ഉരിയാടാതിരുന്ന ധീരനായകൻ..

സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം...

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ രക്ഷകൻ...
നയങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ തിരുത്തൽ ശക്തിയായി പാർട്ടിയെ നയിക്കുന്ന നേതാവ്..

ദ റിയൽ ക്രൗഡ് പുള്ളർ സഖാവ് വി.എസിനു ജന്മദിനാശംസകൾ
Related Posts with Thumbnails

On 0 comments
Bookmark and Shareകാലചക്രത്തിന്റെ കറക്കത്തിനിടയിൽ..
കാത്ത് സൂക്ഷിച്ച കനകസ്വപ്നങ്ങൾ
കാലമേറെ കടന്ന് പോയിട്ടും
കാതമകലെയാണെന്നറിയുന്നു.
കാത്തിരിക്കാനിയില്ല കാലം...
കാഴ്ചവെക്കാനിയില്ല ഊർജ്ജം
കാണുന്നോർക്കെല്ലാം പരിഹാസഭാവം
കാലമേ നിനക്കെന്തൊരു വേഗം..
കാടും പടലവും പിടിച്ചൊരീ ജീവിതം
കാട് വെട്ടിത്തെളിക്കണമെന്നാൽ
കാണും ഞാനാ ദുർഘടപാതകൾ
കാലു പിറകോട്ട് വലിച്ച് മടങ്ങുന്നു..
കാരണം എന്തെന്നറിയില്ലാകിലും
കാണണം പോം വഴി ഉടനടിയെങ്കിലും
കാത്തിരിക്കും സ്വപ്നശ്രംഗങ്ങളിലെത്തുവാൻ
കാലമേ എന്നെ നീ കാത്തു നിൽക്കാമോ..
കാലമേ എന്നെ നീ കാത്തു നിൽക്കാമോ..
Related Posts with Thumbnails

On 2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച 0 comments
Bookmark and Shareആദ്യം താടിയും മുടിയുമൊക്കെ വളർത്തണം, ആരെയും ആകർഷിപ്പിക്കുന്ന വേഷഭൂഷാധികൾ വേണം..പിന്നെ ഏതെങ്കിലും ചെറുകിട മാജിക്കുകാരനെയോ കൺകെട്ട് വിദ്യക്കാരനെയോ ശിഷ്യപ്പെട്ട് അല്ലറ ചില്ലറ ഞൊണുക്ക് വിദ്യകൾ ..എന്ന് വെച്ചാ വായുവിൽ നിന്ന് ഭസ്മമെടുക്കൽ,അന്തരീക്ഷത്തിൽ നിന്ന് ജലത്തുള്ളികൾ സ്രുഷ്ടിക്കൽ,പുകവരുത്തൽ എന്നിത്യാദി വിദ്യകൾ കരഗതമാക്കിക്കഴിഞ്ഞാൽ നിങ്ങളും ഈ സംരംഭം ആരംഭിക്കാൻ റെഡിയായിക്കഴിഞ്ഞു...മറ്റൊരു വിധത്തിലുമുള്ള ഔപചാരിക-അനൗപചാരികമായ വിദ്യാഭ്യാസയോഗ്യതകളോ സപ്രിട്ടിക്കറ്റുകളോ വേണമെന്നില്ല.....ഇനി അഥവാ ഉണ്ടെന്ന് വെച്ച്വാ അധികയോഗ്യതയായീന്ന് മാത്രം...
പറഞ്ഞ് വരുന്നത് ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം സാധ്യതയുള്ള മുതൽ മുടക്ക് ഏറ്റവും കുറവും വൻ ലാഭവുമുള്ള ഒരു ബിസിനസിനെപ്പറ്റിയാണു..

മേല്പറഞ്ഞ തയ്യാറെടുപ്പുകൾ പൂർത്തിയായാൽ ചുമ്മാ വീട്ടിനകത്ത് കയറി പുറത്തിറങ്ങാതെ അങ്ങ് ഇരിപ്പുറപ്പിച്ചാൽ മാത്രം മതി..വീട് ഇല്ലാത്തവർക്ക് ഒരു വാടക മുറിയോ മറ്റ് ഏതെങ്കിലും താൽക്കാലിക നിർമ്മിതികളോ ആയാലും മതി..ഒരു ഷെഡ് എങ്കിൽ ദത് മതി.....ധാരാളം.,അധികം വൈകാതെ ആളും ആരവവും ആരാധകരും പരിവാരങ്ങളും പണവും പത്രാസുമൊക്കെ താനെ പടികടന്ന് വന്ന് ചുറ്റിലും ന്രുത്തമാടും...

ആൾക്കാർ കൂടുമ്പോ ഞൊണുക്ക് വിദ്യകളിൽ ചിലതെടുത്ത് പ്രയോഗിക്കുക..,

ആർക്കും മനസ്സിലാകാത്ത എന്തെങ്കിലു വാക്കുകൾ ഇടക്കിടെ പുലമ്പുക,

അനുചരന്മാരുടെ തലയിലും കയ്യിലുമൊക്കെ പിടിച്ച് അനുഗ്രഹിക്കുക...( സ്വല്പം പഴകിയാൽ പിന്നെ എവിടെ കേറിപിടിച്ചും അനുഗ്രഹിക്കാം..)

എതിർ ശബ്ദങ്ങളുയർത്തുന്നവരെ ശിങ്കിടികളെ വിട്ട് അടിച്ചൊതുക്കുക.,,( ഗഡീസിനെ മദ്യവും മദിരാക്ഷിയും ഒക്കെ കൊടുത്ത് കൂടെ നിർത്തിയേക്കണം..)

രാഷ്ട്രീയ നേതാക്കന്മാരെ അനുഗ്രഹിച്ചും ആശീർവദിച്ചും സോപ്പിട്ട് കൂടെ നിർത്തുക...( വോട്ട് ബാങ്കിനു മീതെ ..ഈ പരുന്തുകൾ പറക്കില്ല..)

ഇത്യാദി കാര്യങ്ങളിലൊക്കെ സ്വല്പം ആത്മാർത്ഥമായി പരിശ്രമം നടത്തിയാൽ അതിവേഗം ബഹുദൂരം  സംരംഭം വളർച്ചയുടെ പടവുകൾ താണ്ടും...എന്ന് തീർച്ച.,

പിന്നെ പിന്നെ സൗകര്യം പോലെ ജനങ്ങളെ കയ്യിലെടുക്കാൻ ഒരു ധർമ്മാശുപത്രി, ഒരു പത്രം , ചാനൽ, മറ്റ് സാമൂഹിക സാംസ്കാരിക പരിപാടികൾ, അവാർഡുകൾ..ഇതൊക്കെ കുമിഞ്ഞ് കൂടുന്ന പണത്തിൽ നിന്ന് ചെയ്യാവുന്നതേയുള്ളൂ...

ഏവരും ആദരിക്കുന്ന ബഹുമാനിക്കുന്ന നിലയിലേക്ക് നിങ്ങൾ വളർന്നു എന്ന് തോന്നിക്കഴിഞ്ഞാൽ  ഇടക്കിടക്ക് വിദേശ യാത്ര ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ മറ്റൊരു സാധ്യത കൂടി ഈ സംരംഭത്തിനുണ്ട്..യാത്ര പോകുമ്പോൾ എപ്പോഴും പരിവാരങ്ങളുമായി പോകാൻ ശ്രദ്ധിക്കുക. കയ്യിലും കഴുത്തിലും തുണിക്കടിയിലുമൊക്കെയായി ഒട്ടനവധി ഐറ്റംസുകൾ കള്ളക്കടത്ത് നടത്താൽ ഇതിലേറെ എളുപ്പമുള്ള വഴി വേറെ ഇല്ല, കസ്റ്റംസുകാരൊക്കെ  ഓച്ഛാനിച്ച് നിൽക്കും....നമുക്ക് വൻ തോതിൽ സാധനങ്ങൾ കടത്തി ലാഭം കൊയ്യാം..

രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധം സ്ഥാപിച്ചാൽ പലതുണ്ട് കാര്യം..കേസും വക്കാണവുമൊക്കെ വന്നാൽ അമുക്കി ക്കളയാം..എതിർക്കാൻ വരുന്ന കാക്കികളെ തട്ടിക്കളിക്കാം.ഇടക്കിടക്ക് അവാർഡുകൾ ഏർപ്പെടുത്തി അവരുടെ കയ്യാലെ നമുക്ക് തന്നെ സ്വീകരിക്കാം....തലപ്പത്താണു പിടിയെങ്കിൽ ഭരണ ചക്രം വരെ തിരിക്കാം...

വേറെ ഏത് സംരംഭത്തിനു കിട്ടും ഇത് പോലുള്ള വളർച്ച..ഏത് ബിസിനസ്സിൽ നിന്ന് കിട്ടും ഇത് പോലുള്ള ലാഭം, സ്ഥാനമാനങ്ങൾ..

അത് .കൊണ്ട്..ഇന്ത്യാമഹാരാജ്യത്ത് തേരാപാര നടക്കുന്ന തൊഴിൽ രഹിതരോട് ..നിങ്ങൾ മോഡിയണ്ണൻ ജോലി കൊണ്ട് ത്തരും എന്ന് കാത്ത് നിൽക്കാൻ മെനക്കെട്ടാൽ മൂത്ത് നരകിച്ച് നാറാണക്കല്ല് എടുത്ത് പോകത്തേയുള്ളൂ...ഇത് പോലെ സ്വന്തമായി എന്തെങ്കിലും സംരംഭങ്ങൾ ചെയ്ത് ജീവിതം സുരഭിലമാക്കാൻ നോക്കൂ..

വിജയീഭവ..

മേൽ കൊടുത്ത  ഫോട്ടോയിൽ കാണുന്നത് അൽ ശൈഖ് ശ്രീ ശ്രീ ട്രിപ്പിൾ ശ്രീ റാം റഹീം ഔസേപ്പ് ഗുർമീത് കൽത്താനി  അവർകളാണു..

ഹിമാലയത്തിലെ ഹിമാനുക്കളിൽ ഹിമക്കരടികളോടും ഹിമ ആനകളോടും ഹിമ സിംഹങ്ങളോടും മല്ലടിച്ച് പോരടിച്ച് വർഷങ്ങളോളം ഒറ്റക്കാലുള്ള കസേരയിലുന്ന്  നീണ്ട തപസ്സ് കഴിഞ്ഞ് ഷൊർണ്ണൂരു ട്രയിനിറങ്ങി അപ്പുറത്തെ ഹോട്ടലീന്ന് നല്ല പൊളപ്പൻ ബീഫ് ബിരിയാണീം തിന്ന് ഏമ്പക്കവും വിട്ട് ആനവണ്ടീം പിടിച്ച്  ഇപ്പം എത്തിയതേയുള്ളു...ആരും തിക്കും തിരക്കും കൂട്ടരുത്..അദ്ധേഹം വിശ്രമത്തിലാണു,..അന്തം ബുട്ട് ഒറങ്ങാന്ന്..ങുർ..ങുർ

തൽക്കാലം അനുഗ്രഹം ആവശ്യമുള്ളവർ ഈ പോസ്റ്റ് എത്രയും പെട്ടെന്ന് ഷെയർ ചെയ്തോളീം.... അനുഗ്രഹം ഉടനെ തന്നെ ഓൺ ദ സ്പോട്ടിൽ "ചടുക്കോ".."പടുക്കോ" എന്ന് എത്തിച്ചേരും..ആരെങ്കിലും ഈ പോസ്റ്റിനെ കളിയാക്കിയാൽ  അവർകളുടെ ശാപം ഉണ്ടാകും ..ജീവിതം കോഞ്ഞാട്ടയാകും...കട്ടായം..

പണ്ടൊരു ഉമ്മൻ ചാണ്ടി എന്നൊരാൾ അവർകളെ കളിയാക്കി..തന്മൂലം അദ്ദേഹത്തിനു..മാനഹാനി, ധനനഷ്ടം, ഭരണനഷ്ടം, സരിതാക്രമണം.. എനിത്യാദി  വിഷമതകളാൽ  ആകെ ബ.ബ്ബ..ബ്ബ അടിച്ച് കോടതികൾ കേറിയിറങ്ങി  നടക്കുകയാണു..പ്യാവം.

മറ്റൊരു മഹാൻ ഈ അവർകളെ പരിഹസിച്ച കാരണം  ശാപം പൾസറിന്റെ രൂപത്തിൽ വന്ന് പത്ത് അറുപത് ദിവസം ഗോതമ്പുണ്ട തിന്നുക, മാനഹാനി, ധനനഷ്ടം, പുതുതായി  കെട്ടിയ ഭാര്യയെ പിരിഞ്ഞിരിക്കുക, എന്നിങ്ങനെ  ഒട്ടനവധി വിഷമതകളാൽ താടിയും വെച്ച് വിഷണ്ണനായി നടക്കുന്നു..

ഒരു സുഹ്രുത്ത് ഈ അവർകളെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തതിനാൽ അദ്ധേഹത്തിനു പൊട്ടനു ലോട്ടറി അടിച്ച കണക്ക് കേന്ദ്രത്തിൽ മന്ത്രി സ്ഥാനം കിട്ടുകയും അങ്ങേരുടെ പെണ്ണുമ്പിള്ള ലോകമാകെ പ്രശസ്തിയാർജ്ജിക്കുകയും റിലാക്സേഷൻ ആകുകയും ചെയ്തു...അധികമാരും അറിയാതിരുന്ന അദ്ധേഹമിന്ന്  ഇന്ത്യയിലെ പട്ടിണിയും പരിവട്ടവുമായി  കിടന്ന് കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു ജനങ്ങളെ കോമഡികൾ പറഞ്ഞ് ചിരിപ്പിച്ച് അവർക്കും റിലാക്സേഷൻ നൽകുന്നു..

അങ്ങനെ അങ്ങനെ ഉദാഹരണങ്ങൾ അനവധി നിരവധി...എല്ലാം കൂടി എഴുതാൻ മിനക്കെട്ടാൽ ഫേസ്ബുക്കിൽ സ്ഥലം മതിയാകില്ല...

അത് കൊണ്ട്... നിങ്ങൾക്ക് വെച്ചടി വെച്ചടി കയറ്റം കിട്ടാൻ, ഫേസ് ബുക്കിൽ അലഞ്ഞ് നടക്കുമ്പോ പാമ്പ് കടിച്ച് ചാകാതിരിക്കാൻ , ആരാന്റെ വൈ ഫൈ പാസ് വേർഡ് കിട്ടാൻ, യുട്യൂബിലെ ട്യൂബ് ലൈറ്റ് ഫ്യൂസാകിതിരിക്കാൻ അമ്മേടെ ജിമിക്കി കമ്മൽ കട്ടോണ്ട് പോകാതിരിക്കാൻ , പ്രൊഫൈൽ പിക്ചറിനു കൂടുതൽ ലൈക്ക് കിട്ടാൻ....എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക...അൽ ശൈഖ് ശ്രീ ശ്രീ ട്രിപ്പിൾ ശ്രീ റാം റഹീം ഔസേപ്പ് ഗുർമീത്  കൽത്താനി അവർകളുടെ അനുഗ്രഹം കരസ്ഥമാക്കുക...  
Related Posts with Thumbnails

On 2017, ഒക്‌ടോബർ 11, ബുധനാഴ്‌ച 0 comments
Bookmark and Share


അത്രക്കൊന്നും ഇഷ്ടമല്ലായിരുന്നു..
അത്രവലിയ ആളാണെന്നും തോന്നിയിരുന്നില്ല..
അറിഞ്ഞ് വന്നപ്പോഴാണറിഞ്ഞത്
അറിഞ്ഞതൊന്നും ഒന്നുമല്ല..
അറിയാത്തതും തെറ്റിദ്ധരിച്ചതും
ആയി ഒത്തിരിയുണ്ടീയുലകത്തിലെന്ന്.
അന്ന് മുതൽ തുടങ്ങിയതാണീയിഷ്ടം
അതെന്ന്മുതലാണെന്നോർമ്മയില്ലെങ്കിലും
അന്നുമിന്നും നെഞ്ചേറ്റുന്നു ഈ മുഖം
അതെത്ര കാലമെന്നറിയില്ലെങ്കിലും
അറിയാമെനിക്ക് ഈ പുരുഷൻ കൊളുത്തിയ ദീപം
അണയില്ലൊരിക്കലും ഈ യുലകമവസാനം വരേക്കും...
Related Posts with Thumbnails

On 2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച 0 comments
Bookmark and Shareസ്വന്തം രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പോരാടിയ ,ജീവൻ ത്യജിച്ച അനേകം ധീരന്മാരുണ്ട് ചരിത്രത്താളുകളിൽ...
രാജ്യാതിരുകൾ കടന്ന് ലോകം മുഴുവനും സഞ്ചരിച്ച് മനുഷ്യരെല്ലാം ഒന്ന്, അവന്റെ പ്രശ്നങ്ങളെല്ലാം ഒന്ന് എന്ന് കരുതി അവർക്ക് വേണ്ടി അടരാടി വീരമ്രത്യു വരിച്ച ഒരേ ഒരു നാമം മാത്രമേയുള്ളൂ ചരിത്രത്തിൽ...
അത് ലോകത്തുള്ള സകലവിപ്ലവകാരികളുടെയും നേതാവ് ഡോക്ടർ ഏണസ്റ്റോ  ചെഗുവേര, 
വെറും മുപ്പത്തിയൊമ്പത് വർഷക്കാലത്തെ തന്റെ ജീവിതം കൊണ്ട് ലോകജനതയുടെ രക്ഷകനായി മാറിയ വീരപുരുഷൻ..ചെ.
പോരാട്ടങ്ങള്‍ക്ക് ഒത്ത നടുവിലും അവന്‍ സ്‌നേഹത്തെ കുറിച്ച് മാത്രം പറഞ്ഞു കമ്യൂണിസം അതിരുകളില്ലാതെ സ്‌നേഹമാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

ഒരു ദിവസം വീഴുമെന്നറിഞ്ഞുകൊണ്ട് തന്നെ യാത്ര തുടർന്നു... 

ഒടുവില്‍ അത്തരമൊരു ചതിയൊരുക്കിയ പോർമുഖത്തിൽ  അവന്‍ കൊല്ലപ്പെട്ടു. 

സുഖലോലുപതയുടെ സൗകര്യങ്ങൾ വലിച്ചെറിഞ്ഞ് അശരണരായ മനുഷ്യർക്ക് വേണ്ടി ജീവിതം ഹോമിച്ച അവനെ ഒരുപാട് പേര്‍ വിഡ്ഡി എന്നു വിളിച്ചു. 

ചുരുട്ട് വലിക്കുന്ന അവന്റെ ചിത്രം ചൂണ്ടിക്കാട്ടി കഞ്ചാവ് വലിക്കാരന്‍ എന്ന് വിളിക്കാനായിരുന്നു ചിലര്‍ക്കിഷ്ടം. 

പക്ഷെ അവന്‍ കൊളുത്തിയ തിരിയുടെ വെട്ടം കാണാന്‍ കണ്ണുളളവര്‍ അവനെ വിളിച്ചു കമ്യൂണിസ്റ്റ്...

ഇന്നവൻ പോരാടുന്ന ജനതകളുടെ ആവേശമാണു...
വിപ്ലവ പോരാട്ടങ്ങളിലെ വഴിവിളക്കാണു..ഊർജ്ജമാണു,

ചെ..യുടെ സ്മരണകൾ ജ്വലിക്കുന്ന ഈ വേളയിൽ കൈകൾ ആകാശത്തേക്കുയർത്തി ഉറക്കെയുറക്കെ പറയാം...

ഇങ്ക്വുലാബ് ...സിന്ദാബാദ്...


Related Posts with Thumbnails

On 2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച 0 comments
Bookmark and Shareകഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വാട്ട്സാപ്പിൽ കറങ്ങാൻ തുടങ്ങിയിരിക്കുന്ന ഒരു വാർത്ത ഒരു പക്ഷേ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും..

എന്താണാ വാർത്ത.

"മക്കയിലെ മസ്ജിദുൽ ഹറാമിൽ കഅബയോട് ചേർന്ന ഭാഗത്ത് നിന്നും ഭൂമിക്കടിയിൽ നിന്നും രക്തം ഒഴുകുന്നു... അള്ളാഹുവിന്റെ അപാരമായ ദ്രുഷ്ടാന്തം..അള്ളാഹു എന്താണു ഉദ്ദേശിക്കുന്നതെന്ന് അവനു മാത്രമേ അറിയൂ..സ്രുഷ്ടികളായ നാം മനുഷ്യർ വെറു നിസ്സാരൻ....അള്ളാഹുവാണു ഉന്നതൻ, അവനെ വാഴ്ത്തുക..."

"മുഹറം പത്തിനു കർബലയിൽ വീണ രക്തം അള്ളാഹു ഓർമ്മിപ്പിക്കുന്നു.."
"ഇമാം ഹുസൈൻ (റ) വിന്റെ മുഅ‌ജിസത്ത് (അത്ഭുതപ്രവർത്തി) ആണു ഇത്.."

എന്നിങ്ങനെയൊക്കെയാണു കുറിപ്പുകൾ

(  എഴുത്ത് കുത്തുകൾ കാണൂന്നത് ഉർദു, ഇംഗ്ലീഷ് ഭാഷകളിലാണു.. എനിക്ക് തോന്നുന്നത് പാകിസ്ഥാനികളാണു ഇത് കൂടുതലും ഷെയർ ചെയ്യുന്നതെന്നാണു....)

 ഒപ്പം കുറച്ച് വീഡിയോകളും... ..വീഡിയോയിൽ കാണുന്നത് കഅബയോട് ചേർന്ന നിലത്ത് രക്തം പരന്ന് കിടക്കുന്നു..ആളുകൾ ചുറ്റും കൂടി നിൽക്കുന്നു..മറ്റൊരു വീഡിയോയിൽ ആ ഭാഗം ഹറമിലെ ക്ലീനിംഗ് ജോലിക്കാർ വ്രുത്തിയാക്കുന്നതും കാണാം..

വീഡിയോകൾ  ചേർക്കുന്നില്ല, താല്പര്യമുള്ളവർക്ക്  ലിങ്ക് നോക്കാം..ലിങ്ക് ദാ ഇവിടെ.
https://www.youtube.com/watch?v=cyDnHvgP0Sg
https://www.youtube.com/watch?v=pInN62BnFJg


എന്താണു യാഥാർത്ഥ്യം.
.
ഫേക്ക് ന്യൂസ് പൊളിച്ചടുക്കുന്നു..

അതിനു മുമ്പ് മുഹറം മാസത്തിലെ ഈ ദിവസങ്ങളുടെ പ്രത്യേകത എന്തെന്ന് ഒന്ന് ചുരുക്കി വിവരിക്കാമെന്ന് തോന്നുന്നു..


മുഹറം ഒമ്പത് ,പത്ത് തിയ്യതികൾ ഇസ്ലാമിക ചരിത്രത്തിൽ ഒരു പാട് ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ദിവസങ്ങളാണു.. അത് പോലെ  തന്നെ ഏറെ വേദനാജനകമായ സംഭവങ്ങൾ നടന്ന ദിവസങ്ങൾ കൂടിയാണു..ആയതിനാൽ അന്നേദിവസങ്ങളിൽ മുസ്ലിംങ്ങൾ നോമ്പ് അനുഷ്ടിച്ച് ആ സ്മരണകൾ പുതുക്കുന്നു...

പ്രവാചകൻ മുഹമ്മദ് നബിയുടെ (സ.അ ) പേരമകനും അലി (റ) ന്റെ യും ഫാത്തിമ (റ.അ) യും മകനും ലോകമുസ്ലിംകളുടെ നേതാവുമായ ഹുസൈൻ (റ) മക്കളും സഹചാരികളും   ചില നിഗൂഡ തന്ത്രങ്ങളിൽ പെട്ട് കർബലയിൽ വെച്ച് യസീദ് രാജാവിന്റെ  സൈന്യത്താൽ  കൊല്ലപ്പെടുകയുണ്ടായി..ഇസ്ലാമിക ചരിത്രത്തിൽ അത്യധികം വേദനാജനകമായ ഒരു സംഭവമായിരുന്നു അത്....ഈ കര്‍ബല സംഭവത്തിന്‍റെ ഓര്‍മ പുതുക്കാനായി എല്ലാ വർഷവും  മുഹര്‍റം 10 ന്  ശരീരത്തില്‍ മുറിവുണ്ടാക്കി സ്വയം പീഡിപ്പിച്ച്  രക്തമൊലിപ്പിച്ച് ഇസ്ലാമിലെ ഒരു വിഭാഗമായ  ശിയാക്കള്‍ പല  രാജ്യങ്ങളിലും പല ആചാരങ്ങളും ( അനാചാരങ്ങൾ ) അനുഷ്ഠിക്കാറുണ്ട്...

വിഷയത്തിലേക്ക് വരാം..

മക്കയിൽ നടന്നത് എന്താണു..?..

തികച്ചും വ്യാജമായ ഒരു വാർത്തയാണു ഇത്, മക്കയിലെ ഹറം സുരക്ഷാ വിഭാഗം വക്താവ് മേജർ സാമിഹ് അൽ സലമി പറയുന്നത് ഇപ്രകാരമാണു..ഇത് മുഹറം ഒമ്പതിനോ പത്തിനോ നടന്ന സംഭവമല്ല, ഇത് പഴയ വീഡിയോ ആണു, ആഫ്രിക്കൻ വംശജനായ ഒരു ഹാജി തെന്നിവീണു അദ്ധേഹത്തിന്റെ കാലിനു പരിക്കേറ്റതാണെന്നും അദ്ധേഹത്തെ ഉടനെ തന്നെ അജിയാദ് ഹോസ്പിറ്റലിലെത്തിച്ച് ചികിത്സ നൽകിയെന്നും അദ്ധേഹം പറയുന്നു..

ഈ വീഡിയോകൾക്ക് പുറകെ പോയപ്പോൾ ഞാൻ  മനസ്സിലാക്കിയ ചില സംഗതികൾ കൂടി വിവരിക്കാമെന്ന് തോന്നുന്നു..

ഒന്ന്:

 ഈ വർഷം മുഹറം ഒമ്പത്, പത്ത്  തിയ്യതികൾ  ഇംഗ്ലീഷ് കലണ്ടർ പ്രകാരം സെപ്റ്റംബർ 29 , 30 തിയ്യതികളിലാണു..അപ്പോൾ മേല്പറഞ്ഞ ഈ രക്തമൊഴുകൽ നടക്കേണ്ടത് സെപ്റ്റംബർ 29 നോ 30 നോ ആയിരിക്കണമല്ലോ...എന്നാൽ ഈ വാർത്ത ഷെയർ ചെയ്ത് കൊണ്ട് യുട്യൂബിൽ ആദ്യമായി വന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത് സെപ്റ്റംബർ 11 നാണു..അതെങ്ങനെ വന്നു..(താഴെ സ്ക്രീൻ ഷോട്ട് നോക്കൂ..)
അതിനർത്ഥം ഈ സംഭവം നടന്നിട്ടുള്ളത് മുഹറം 9 നോ 10 നോ അല്ല..


രണ്ട്:

https://www.youtube.com/watch?v=pInN62BnFJg
ഈ വീഡിയോയിൽ 2മിനുട്ട് 17 സെക്കൻഡിൽ ആൾക്കൂട്ടത്തിന്റെ സംസാരത്തിനിടയിൽ ഒരു വാക്ക് ക്രുത്യമായി കേൾക്കാൻ സാധിക്കുന്നുണ്ട്..അതിൽ പറയുന്നത് എന്തോ ഒരു സാധനം കൊണ്ട് മുറിഞ്ഞ് പോയി..എന്നാണു, അതായത് ഏതോ ഒരു ഹാജിക്ക് ഗ്ലാസ്സ് കഷ്ണമോ, ബ്ലേഡോ, മറ്റെന്തെങ്കിലും മൂർച്ചയുള്ള വസ്തു കൊണ്ട്  തിരക്കിനിടയിൽ കാലിലോ മറ്റോ മുറിവ്  പറ്റി രക്തം ഒലിച്ച് അത് കൊണ്ട് അവിടെ നടക്കാൻ ശ്രമിച്ചപ്പോൾ അവിടെയാകെ രക്തം ആയി എന്ന് നമുക്ക് അനുമാനിക്കാവുന്നതാണു..
അല്ലാതെ ഭൂമിക്കടിയിൽ നിന്ന് രക്തം ഒഴുകി വന്നതല്ല..

മൂന്ന്:

മുകളിൽ കൊടുത്ത അതേ വീഡിയോയിൽ തന്നെ 3 മിനുട്ട് മുപ്പത് സെക്കൻഡിൽ മറ്റൊരു സംഭാഷണ ശകലം കൂടി കേൾക്കാൻ സാധിക്കുന്നുണ്ട്..അതിലും പറയുന്നത് മേല്പറഞ്ഞത് പോലെ തന്നെയാണു, ഒരാളുടെ കാലിൽ എന്തോ കൊണ്ട് മുറിഞ്ഞു..അതിൽ നിന്ന് വന്ന രക്തം അയാൾ നടന്നയിടത്തൊക്കെ പരന്നു..എന്നൊക്കെയാണു..

നാലു:

https://www.youtube.com/watch?v=_uYs7vdm48M

ഈ വീഡിയോയിൽ പറയുന്നത് ഹജറുൽ അസ്‌വദ് ചുംബിക്കുവാനുള്ള തിരക്കിനിടയിൽ ഒരാൾ താഴെ വീഴുകയും തലയിടിച്ച് തലയിൽ മുറിവ് പറ്റുകയും ചെയ്തു എന്നൊക്കെയാണു..

അതൊക്കെ മാറ്റി വെക്കാം..

ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനെന്ന മട്ടിൽ പണ്ടെന്നോ ഹറമിൽ വെച്ച് നടന്ന പല സംഭവങ്ങളുടെയും വീഡിയോകൾ  വീണ്ടും കുത്തിപ്പൊക്കി അതൊക്കെ ഈ മുഹറം ഒമ്പതിനു നടന്നതാണെന്ന രീതിയിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്..അത്തരമൊരു വീഡിയോ ആണു താഴെ ..( വീഡിയോ കണ്ടാൽ തന്നെ അറിയാം, അത് ഹറമിന്റെ മറ്റൊരു ഭാഗത്താണെന്ന്),അതിൽ വീണു പരിക്കേറ്റ് മരണമടഞ്ഞ ഒരാളുടെ വീഡിയോ ആണു..ലിങ്ക് ദാ താഴെ..
ആ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 2017 ആഗസ്റ്റ് 23 നാണു..അപ്പോ തന്നെ മനസ്സിലായില്ലേ ഇത് വേറെ സംഭവമാണെന്ന്..


https://www.youtube.com/watch?v=l0Vt5wcrZ0Q

ചുരുക്കി പ്പറഞ്ഞാൽ ഈ മുഹറം ഒമ്പതിനോ പത്തിനോ ഹറമിൽ ഭൂമിക്കടിയിൽ നിന്ന് രക്തം ഒഴുകി എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകളും വീഡിയോയും ശുദ്ധ കളവാണു...

അത്തരം വാർത്തകൾ ഷെയർ ചെയ്യാതിരിക്കുക, സത്യം പ്രചരിപ്പിക്കുക...

വീണ്ടും കാണാം...മറ്റൊരു ഫേക്ക് ന്യൂസ് പൊളിച്ചടുക്കലുമായി..

അത് വരേക്കും ബൈ..ബൈ
Related Posts with Thumbnails

On 2017, ഒക്‌ടോബർ 4, ബുധനാഴ്‌ച 0 comments
Bookmark and Shareബുക്ക് ഷെൽഫിൽ ഒരു പുസ്തകം കൂടി ആഡ് ചെയ്യുന്നു...
ഇന്നത്തെ പുസ്തകം..
"എന്‍റെ സത്യാന്വേഷണ പരീക്ഷണ കഥ"
...
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ.ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. 1925 മുതൽ 1929 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്...
ഓരോ ഇന്ത്യാക്കരനും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം..

https://drive.google.com/file/d/0BxqfakxvtMWhdVlDLUhmQ3QzUVU/view?usp=sharing
Related Posts with Thumbnails

On 2017, ഒക്‌ടോബർ 3, ചൊവ്വാഴ്ച 0 comments
Bookmark and Share


ഇന്ന് ഒക്ടോബർ രണ്ട്..
"മോഹൻ ദാസ് കരം ചന്ദ് ഗാന്ധി"
 ആ പ്രകാശഗോപുരത്തിന്റെ ജന്മദിനം..
വിശേഷിപ്പിക്കാനാവുന്ന വാക്കേത്..
ആ തേജസ്സിനു തുല്യമായ വ്യക്തിത്വമേത്..
വൈദേശികാധിപത്യത്തിലാണ്ടുപോയ
ഒരു ജനതയെ മോചിപ്പിച്ചെടുത്ത മഹാൻ..
"അഹിംസ"
ലോകം ഇത് വരെ കാണാത്ത ശക്തമായ ആയുധം
മുറുകെപ്പിടിച്ച് മോചനത്തിലേക്ക് വഴിവെട്ടിയ മഹാൻ..

” എന്‍റെ ജീവിതം തന്നെയാണ് എന്‍റെ സന്ദേശം ” 
എന്ന് പറയാൻ  കഴിവുണ്ടായിരുന്ന കർമ്മയോഗി..
ആഡംഭര കാറുകളിലും രമ്യഹർമ്മങ്ങളിലും വസിച്ച്
സാമ്രാജ്യത്തെ ശക്തികൾക്ക് പരവതാനി വിരിച്ച്
സാധാരണക്കാരനെ തൊട്ട കൈകൾ ഡെറ്റോളിൽ കഴുകി
അവരോട് ആദർശം പ്രസംഗിക്കുന്ന
ഇന്നത്തെ നേതാക്കന്മാർക്ക് കഴിയുമോ പറയാൻ..
എന്റെ ജീവീതമാണു എന്റെ സന്ദേശം..
അതിജീവനത്തിന്റെയും 
ലാളിത്യത്തിന്റെയും
ഉന്നതമൂല്യങ്ങളുടെയും
നേർക്കാഴ്ചയായിരുന്നു ഗാന്ധി..
തന്റെ അവസാന ശ്വാസം വരെ 
സ്വന്തം രാജ്യത്തിനും അവിടുത്തെ ജനതക്കും
വേണ്ടി പോരാടിയ ആ മഹാനുഭാവന്റെ ജന്മദിനം
വെറുമൊരു പൊതുഅവധിയും ഓർമ്മപുതുക്കലും
ആയി മാറാതിരിക്കട്ടെ..
ഗാന്ധിയുടെ ജീവിതത്തിലെ ഉന്നതാദർശങ്ങൾ
ജീവിതത്തിൽ പകർത്തുക..
കള്ളന്മാരും കൊള്ളക്കാരും വഞ്ചകരുമായ 
ഭരണകർത്താക്കളിൽ നിന്നു
ഭാരതത്തെ മോചിപ്പിച്ചെടുക്കുക..
അത് മാത്രമാണു ഓരോ ഭാരതീയനും
ഇനി പിറന്ന നാടിനു വേണ്ടി ചെയ്യാനുള്ളത്..
ജയ് ഹിന്ദ്..


Related Posts with Thumbnails

Related Posts with Thumbnails