ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, നവംബർ 21, ചൊവ്വാഴ്ച 0 comments
Bookmark and Shareടിപ്പു ജയന്തി..
ചൂടേറിയ വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്ന സമയം....
ബ്രട്ടീഷ് ആധിപത്യത്തിനെതിരെ ശക്തിയുക്തം അടരാടി വീരമ്രുത്യു വരിച്ചുവെന്നത് ചരിത്രം..
ഒരു ചരിത്രപാരമ്പര്യവുമില്ലാത്ത ചിലർ ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും അവമതിക്കുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നത് വർത്തമാനം.....
അങ്ങനെയൊരാൾ ജീവിച്ചിരിച്ചുന്നുവെന്നത് വിസ്മ്രുതിയിലാഴ്ത്തപ്പെടുകയോ ദേശവിരുദ്ധനെന്ന് മുദ്രകുത്തപ്പെടുകയോ ചെയ്ത് നിന്ദ്യനും നീചനുമാക്കിത്തീർക്കുമോ ഭാവിയിൽ...
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം തന്റെ ആത്മകഥയായ "അഗ്നിച്ചിറകുകൾ" എന്ന പുസ്തകത്തിൽ ടിപ്പുവിനെ സ്മരിക്കുന്ന ഒരു ഭാഗമുണ്ട്....ആ ഭാഗത്തിന്റെ സ്ക്രീൻ ഷോട്ട് താഴെ..

..
വന്ദിച്ചില്ലെങ്കിലും നമുക്ക് നിന്ദിക്കാതിരിക്കാം..

Related Posts with Thumbnails

On 0 comments
Bookmark and Shareസോഷ്യൽ മീഡിയ..ഈ കാലഘട്ടത്തിലെ പ്രധാന പോർനിലം..ആളും അർത്ഥവും ഉണ്ടാക്കാനും എതിരാളികളെ ആക്രമിച്ച് നിലം പരിശാക്കാനും ഒക്കെ പാർട്ടികളും സംഘടനകളും വ്യക്തികളുമൊക്കെ കച്ചകെട്ടിയിറങ്ങുന്ന പടക്കളം..

 ആശയസംഘട്ടനങ്ങൾ, വാക്പോരുകൾ , കരിവാരിത്തേക്കലുകൾ, പുറം ചൊറിയലുകൾ, സുഖിപ്പിക്കലുകൾ, ലൈക്കുകൾ, ഷെയറുകൾ, ബ്ലോക്കുകൾ, ട്രോളൂകൾ...എന്നിത്യാദി  ഒക്കെയാണു ഇവിടുത്തെ ആയുധങ്ങൾ...

നല്ലതും ചീത്തയും സത്യവും മിഥ്യയും..അതൊക്കെ  ചികഞ്ഞെടുക്കണമെങ്കിൽ നല്ലോണം വിയർക്കും..അമ്മാതിരി അഴിഞ്ഞാട്ടമാണു....എന്തും കണ്ടപാടെ കേട്ട പാടെ ഷെയർ ചെയ്യലും കമന്റടിക്കലും ലൈക്കടിക്കലും  ചെയ്യും.. എന്തും ഏതും വാർത്തകളും ചർച്ചകളുമായി അവതരിപ്പിക്കപ്പെടും...മാന്യന്മാരെ പൊടുന്നനെ കള്ളനും കൊള്ളക്കാരനുമാക്കും..പെരുങ്കള്ളന്മാരെ സത്യശീലന്മാരും മഹാന്മാരും ആക്കും...ഇല്ലാത്ത മാറാരോഗങ്ങൾ ഉണ്ടാക്കും..ഇല്ലാത്ത മരുന്നുകൾ ഉണ്ടാക്കും....അപവാദം, അശ്ലീലം, ഏഷണി, പരദൂഷണം, വഞ്ചന, തട്ടിപ്പ്, വെട്ടിപ്പ്, ...എന്നിവയൊക്കെ ഇവിടെ അരങ്ങേറും....


എല്ലാം നല്ലതിനാണെങ്കിൽ ഇത്രത്തോളം നല്ലതില്ല, എന്നാൽ ചീത്തയായാലോ ഇത്രത്തോളം ചീത്തയായതൊന്നും ഈ ലോകത്തില്ല..

സോഷ്യൽ മീഡിയയുടെ ഇടപെടൽ മൂലം ഒത്തിരി നല്ല കാര്യങ്ങൾ ഈ കേരളീയ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്..എന്ന് വിസ്മരിക്കുന്നില്ല.., മാധ്യമങ്ങൾ തമസ്കരിക്കുന്ന പലതും സമൂഹ ശ്രദ്ധയിലേക്കെത്തിക്കുവാൻ , ആരും അറിയാതെ പോകുമായിരുന്ന സംഭവങ്ങൾ ലോകത്തെ വിളിച്ചറിയിക്കുവാൻ, അവഗണിക്കപ്പെടുന്നവർക്ക്, ആലംബഹീനർക്ക്, തണലേകുവാനും തുണയാകുവാനും ഒക്കെ സോഷ്യൽ മീഡിയകളുടെയും അവിടെയുള്ള അംഗങ്ങളുടെയും ഗ്രൂപ്പുകളുടെയും ഒക്കെ  സ്ത്യുതർഹമായ സേവനം ഉപകാരപ്രദമായിട്ടുണ്ട്.....

എങ്കിലും  തെറ്റായ പ്രവണതകൾ കാണുമ്പോൾ പറയാതിരിക്കുക വയ്യ..

പ്രതിഷേധിക്കണം, പ്രതികരിക്കണം..നീതിക്ക് വേണ്ടീ ശബ്ദിക്കണം..ഇതൊന്നും വേണ്ട എന്നഭിപ്രായമില്ല,ഞാനും ചെയ്തിട്ടുണ്ട്, ..പക്ഷേ ആളും തരവും നോക്കാതെയുള്ള ഇത്തരത്തിലുള്ള പടപ്പുറപ്പാട്  കൊണ്ട് ഗുണം ഒട്ടുമില്ല താനും നാണക്കേട് മിച്ചവുമാകും...

നരേന്ദ്രമോഡിയുടെ ഭരണത്തിനു ആഗോള റേറ്റിംഗ് സർവ്വീസ് ഏജൻസിയായ  "മൂഡീസ് " റേറ്റിംഗിൽ വർധനവ് നൽകി എന്ന് പറഞ്ഞ്  മുൻ  ആസ്ട്രേലിയൻ ക്രിക്കറ്റ് പ്ലയർ ടോം മൂഡിയുടെ ഫേസ് ബുക്ക് ഐഡിയിൽ പോയി തെറിവിളിക്കാൻ മാത്രം മണ്ടന്മാരായി കേരളത്തിലെ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകൾ മാറി എന്നറിയുമ്പോൾ ലജ്ജ തോന്നുന്നു...

സഖാക്കളെ മനപ്പൂർവ്വം കരിവാരിത്തേക്കാൻ സംഘപരിവാർ പ്രവർത്തകർ ഫേക്ക് ഐഡികൾ ഉപയോഗിച്ച് തെറിപറയുകയാണെന്ന് സി.പി.എം  പറയുമ്പോൾ...റേറ്റിംഗ് ഏജൻസിയായ മൂഡീസിനെയും ക്രിക്കറ്റർ മൂഡിയെയും തിരിച്ചറിയാൻ പോലും കഴിയാത്ത മണ്ടന്മാരാണു സഖാക്കന്മാരെന്ന് ബി,ജെ,പി, സംഘപരിവാരും ആരോപിക്കുന്നു...

സത്യം എന്തായാലും ചെയ്തത് മഹാ ചെറ്റത്തരമായിപ്പോയി...നൂറു ശതമാനം സാക്ഷരത എന്നൊക്കെ പറയുമ്പോൾ ഇത്തിരി കൂടി മാന്യത ആവാമായിരുന്നു..ഇതിപ്പോ...മലയാളികളെ മൊത്തം നാണം കെടുത്താനായിട്ട്....

പഴയ കാരണവന്മാർ പറയുന്ന ഒരു ചൊല്ലുണ്ട്.." അന്തം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ..." അതന്നെ പറയാനുള്ളൂ...അറിവുണ്ടായാ മാത്രം പോര..തിരിച്ചറിവും കൂടി വേണം.. അതില്ലെങ്കിൽ എല്ലാം കട്ട പ്പൊഹ...

പോസ്റ്റിന്റെ ലിങ്ക് താഴെ..
https://www.facebook.com/tom.moody.7773/posts/352001471915326


Related Posts with Thumbnails

On 2017, നവംബർ 19, ഞായറാഴ്‌ച 0 comments
Bookmark and Shareഒരു കിടുക്കൻ ഹോട്ടൽ, നല്ല തിരക്കുള്ള സമയം, കരിച്ചതും പൊരിച്ചതും ഇതൊന്നുമല്ലാത്തതുമൊക്കെ  കടിച്ചും വലിച്ചും കുത്തിയും തോണ്ടിയുമൊക്കെ അകത്താക്കുകയാണു ഒരു പാടാളുകൾ...

അതിനിടയിവെടുന്നോ ഒരു കോക്രോച്ച് ...സ്കോച്ചല്ല, കോക്രോച്ച് എന്ന് വെച്ചാ പാറ്റ... അതങ്ങനെ .. മന്ദം മന്ദം  പാറി പറന്ന് വന്ന് ഒരു ചേച്ചിയുടെ തോളത്ത് വന്നിരുന്നു...പോരേ പൂരം...ചേച്ചി ഡൈനോസറിനെ കണ്ടെന്ന കണക്കെ അലറിവിളിച്ച് അതിനെ തട്ടിത്തെറിപ്പിച്ചു...

വലത് മാറി ഇടത് മാറി ഞെരിഞ്ഞമർന്ന് ഒഴിഞ്ഞ് മാറി പാറ്റ പാറി കുറച്ചപ്പുറത്തിരുന്ന ഒരു ഇളനീരു വെട്ടിയ പോലെ തോന്നിക്കുന്ന ഒരു കഷണ്ടിത്തലയിൽ ചെന്നിരുന്നു..എന്തോ ഒന്ന് തന്റെ ടേബിൾ ടോപ്പ് റൺവേയിൽ ലാൻഡ് ചെയ്തു എന്ന് മനസ്സിലാക്കിയ ആ ചേട്ടൻ അതിനെ തട്ടിത്താഴെയിട്ടു...അയ്യേ...പാറ്റ..അയാൾ ചാടിഴെയുന്നേറ്റു..ഒപ്പം ടേബിളിൽ കിടന്ന ചില്ലിചിക്കൻ,പൊറോട്ട എന്നിത്യാദികൾ  വിത്ത് പാത്രങ്ങളുമായി ചുറ്റിലും ചിതറി...

പാറ്റ വിടുന്നമട്ടില്ല..അത് നൂറേ നൂറിൽ പാറിപറന്ന് മൂലക്കിലിരുന്ന് മൂളിപ്പാട്ടും പാടി മൂന്നാലു തരം സലാഡുകൾ,കോഴിപൊരിച്ചതിനൊപ്പം  മുന്നും പിന്നും നോക്കാതെ മൂക്കറ്റം കയറ്റുന്ന ഒരു തടിയന്റെ മോന്തയിൽ തന്നെ ചെന്നിരുന്നു...

"പ്ഫ.".

ഒരലർച്ചയും ഒപ്പം വായിലിട്ടാട്ടിക്കൊണ്ടിരുന്ന ഹാഫ് ഗ്രൈന്റഡ് സാധനങ്ങൾ രണ്ട് മൂന്ന് മീറ്റർ നീളത്തിൽ അത്തപ്പൂക്കളിമിട്ടത് പോലെ പരന്നു ചിതറിയതും പൊരിച്ച കോഴി ചിരിച്ച് കൊണ്ട് പറന്ന് പോയതും ഒപ്പമായിരുന്നു..

ഷോക്കിടയിൽ കരണ്ട് പോയ സിനിമാകൊട്ടകയിലെ പ്പോലെയുള്ള ഒച്ചപ്പാടുകൾ കേട്ട് ഒരു വെയിറ്റർ അധികം വെയിറ്റ് ചെയ്യാതെ അങ്ങോട്ടേക്കോടിയെത്തി..ആ..ഹാ,,,നല്ല പുകിലു..

പാറ്റയെ തിരയുന്ന വെയിറ്ററുടെ നേരെ " നീയാരടാ പുല്ലേ."എന്ന് ചോദിക്കുന്ന മട്ടിൽ പാറ്റ പാറി വന്ന് അതിയാന്റെ ഉജാലമുക്കി അലക്കി വെളുപ്പിച്ച കുപ്പായത്തിൽ സിഗ്നേച്ചർ പതിപ്പിച്ച് വന്നിരുന്നു........ആ വെയ്റ്റർ ഒരു ബുദ്ധിശാലിയായിരുന്നു..അയാൾ അനങ്ങാതെ അല്പസമയം നിന്നു..എന്നിട്ട് പതിയെപ്പതിയെ കൈനീട്ടി തന്ത്രപൂർവ്വം പാറ്റയെ കൈപ്പിടിയിലൊതുക്കി....അമ്പട ടുട്ടുഡു....കിട്ടിപ്പോയ്..

എന്നിട്ടതിനെ വളരെ സ്നേഹത്തോടെ പുറത്തേക്ക് കൊണ്ട് പോയി അതീവ സ്നേഹത്തോടെ തന്നെ തലക്കൊരടി കൊടുത്തു....പാവം..പാറ്റ..ആ സ്നേഹം താങ്ങാനാവാതെ തലതകർന്ന് ഉയിരു വെടിഞ്ഞു...ആദരാഞ്ജലികൾ..

.......................................
അല്ല ഇതൊക്കെ പറയാൻ കാരണം..

കാരണമുണ്ട് ബ്രോ..


നമുക്കൊരു പ്രശ്നമുണ്ടായാൽ നാം എങ്ങനെ അതിനെ കൈകാര്യം ചെയ്യും ..പ​ല​ത​ര​ത്തി​ൽ നാം ​അ​തി​നോ​ടു പ്ര​തി​ക​രി​ച്ചെ​ന്നി​രി​ക്കും. അതില്പെട്ട ഒന്നാണു ആ കസ്റ്റമേഴ്സ് ചെയ്തത്..പാറ്റ വന്നിരിക്കുമ്പോൾ അലറി വിളിച്ച് തട്ടിത്തെറിപ്പിച്ചതും അത് കൊണ്ടാണു.. പ്രശ്നങ്ങളിൽ  അ​നാ​വ​ശ്യ​മാ​യ ഭ​യ​പ്പാ​ടും വിഷമവും ഒക്കെയായി അതീവ വൈകാരികമായി  പ്ര​തി​ക​രിക്കുന്നു...

എ​ന്നാ​ൽ വെ​യ്റ്റ​റു​ടെ പ്ര​തി​ക​ര​ണം അ​പ്ര​കാ​ര​മാ​യി​രു​ന്നി​ല്ല​ല്ലോ.... അ​തി​വേ​ഗം പ്ര​ശ്നം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ അ​യാ​ൾ സം​യ​മ​നം ന​ഷ്ട​പ്പെ​ടു​ത്താ​തെ ആ ​പ്ര​ശ്ന​ത്തെ തന്ത്രപൂർവ്വം  നേ​രി​ട്ട് അ​തു പ​രി​ഹ​രി​ച്ചു.ഒ​രു പാ​റ്റ പ​റ​ന്നു​വ​ന്ന് ഒ​രാ​ളു​ടെ ദേ​ഹ​ത്തി​രു​ന്നാ​ൽ അ​തു വ​ലി​യ പ്ര​ശ്ന​മാ​ണോ? ചിലരെ   സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തു വ​ലി​യൊ​രു പ്ര​ശ്ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല​ല്ലോ. വെ​യ്റ്റ​ർ ചെ​യ്തു കാ​ണി​ച്ച​തു​പോ​ലെ വ​ള​രെ എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കാ​വു​ന്ന ഒ​രു നിസ്സാര  പ്ര​ശ്നം മാ​ത്ര​മാ​യി​രു​ന്നു അ​ത്...

അതേ പോലെ തന്നെയാണു ജീവിതത്തിലെ എല്ലാപ്രശ്നങ്ങളും ....
പ്ര​ശ്ന​ങ്ങ​ളെ​പ്പോ​ലെ​ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണു നാം ​അ​വ​യോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​തും...

ശാന്തതയോടെ സമചിത്തതയോടെ ബുദ്ധിപൂർവ്വം നേരിട്ടാൽ എല്ലാ പ്രശ്നങ്ങളെയും നമുക്ക് അതിജയിക്കാനാകും..

 എല്ലാവർക്കും നന്മ നേരുന്നു..( നോട്ട്: പണ്ടെന്നോ കേട്ട ഒരു കഥ ആവർത്തിച്ചെന്നേയുള്ളു..ആവർത്തനമാണെങ്കിൽ സോറി..)
Related Posts with Thumbnails

On 2017, നവംബർ 17, വെള്ളിയാഴ്‌ച 0 comments
Bookmark and Share

തോളിലിരുന്ന് ചെവികടിക്കുക എന്നൊക്കെ ബനാനടോക്ക് കേട്ടിട്ടുണ്ട്....ചിലതൊക്കെ കണ്ടിട്ടുമുണ്ട്..അതിന്റെ മ്യാരകമായ വേർഷൻ ഇപ്പഴാ കാണുന്നത്....കാനം സാറെ ഇങ്ങനെയൊക്കെ ചെയ്യാവോ...ഞമ്മക്ക് പിന്നേം കാണണ്ടേ..

ചാണ്ടി കായൽ കയ്യേറിയോ ഇല്ലയോ എന്നല്ല, കയ്യേറിയിട്ടുണ്ടെങ്കിൽ അതിയാനുള്ളത് കിട്ടിക്കോളു.മന്ത്രിപ്പണിപോയല്ലോ..ബാക്കിപണി ഈസ് ഓൺ ദ വേ.....പക്ഷേങ്കിലു അതിന്റെ പേരിലു നിങ്ങളു കാബിനറ്റ് മീറ്റിംഗ് ബഹിഷ്കരിക്കുക എന്നൊക്കെ പറഞ്ഞാൽ അതിത്തിരി കടന്ന കയ്യായിപ്പോയി...പറയാനുള്ളത് മീറ്റിംഗിനു വന്ന് മുഖത്ത് നോക്കി പറയണം.., എന്നിട്ടും തീരുമാനമായില്ലേ നെഞ്ചും വിരിച്ച് ഇറങ്ങിപ്പോകണം..., അതല്ലേ ഹീറോയിസം..ഇതൊരു മാതിരി സ്കൂൾ കുട്ടികളെ പോലെ ..പിണങ്ങി മാറി ഇരിക്കുക എന്നൊക്കെ പറഞ്ഞാൽ...അയ്യേ....കാനം സാറെ ഇങ്ങനെയൊക്കെ ചെയ്യാവോ...ഞമ്മക്ക് പിന്നേം കാണണ്ടേ..

ചാണ്ടിയുടെ കാര്യത്തിൽ നിങ്ങളൊക്കെ കൂടി പങ്കെടുത്ത എ.ഡി.എഫ് യോഗമല്ലേ തീരുമാനമെടുക്കാനുള്ള ചുമതല മുഖ്യമന്ത്രിയെ ഏല്പിച്ച് ചായകുടിച്ച് പിരിഞ്ഞത്, എന്നിട്ട് അതിനുള്ള സാവകാശം പോലും കൊടുക്കാതെ നിങ്ങളെന്താ സൂപ്പർ മുഖ്യമന്ത്രി ചമയാൻ നോക്കുവാണോ..എല്ലാ കുറ്റവും സി.പി.എമ്മിൽ ചാരി നല്ലപിള്ള ചമയുന്ന ആ ലൊടുക്കിലെ തന്ത്രം ജനങ്ങൾക്ക് മനസ്സിലായില്ലാാ എന്ന് കരുതരുത്..
മിസ്റ്റർ കാനം...കേരളത്തിലെ സി.പി.എം പ്രവർത്തകർ ഒന്നിച്ചിരുന്ന് മുള്ളിയാൽ ഒലിച്ച് പോകാൻ മാത്രമേയുള്ളു നിങ്ങടെ പാർട്ടിയെന്ന് മനസ്സിലാക്കി വെക്കുന്നത് നന്നായിരിക്കും...കാനം സാറെ ഇങ്ങനെയൊക്കെ ചെയ്യാവോ...ഞമ്മക്ക് പിന്നേം കാണണ്ടേ..

ഈ എഴുതിയത്  കൊണ്ട് കാനത്തിന്റെ പേജിൽ  ഒട്ടിക്കാമെന്ന് കരുതി പോയതാ...അപ്പോഴല്ലേ..രസം...അവടെ ആൺകുട്ടികൾ പണി തുടങ്ങിയിരിക്കുന്നു.. കാനത്തിനു ഇതിലും വലിയ ഒരു സ്റ്റഡിക്ലാസ്സ് ഈ ജന്മത്തിൽ കിട്ടിയിട്ടുണ്ടാവില്ല......അൺസഹിക്കബിൾ, കാനം വല്ല കടും കൈയ്യും കാണിക്കുവോ ആവോ...

ഞാനതൊട്ടിക്കാതെ തിരിച്ച് പോന്നു..ഇതൊക്കെ എന്ത്, അവടെ പൂത്തിരിയും അമിട്ടും കതിനയുമൊക്കെ "ഠമാർ, പഠാർ..പൊട്ടുകയല്ലേ..അതിനിടയിലാ  എന്റെ നനഞ്ഞ ഓലപ്പടക്കം...ഞാനോടി...അപ്പഴാ കാനത്തിന്റെ ഓഞ്ഞ ഡയലോഗ്...നാലുകാലുള്ള ആ ജീവിയുടെ പേരു സി.പി.എമ്മുകാരെക്കാൾ നിങ്ങൾക്കാ ചേരുക പൊട്ടാ..കാനാ..പിന്നേ വിടുവോ...തിരിച്ച് പോയി അമർത്തിയമർത്തി കമന്റി..ഹൗ..ഇപ്പം ഒരാശ്വാസം..

കാനം സാറെ ഇങ്ങനെയൊക്കെ ചെയ്യാവോ...ഞമ്മക്ക് പിന്നേം കാണണ്ടേ..

അപ്പോ..എല്ലാവർക്കും താങ്ക്യു..ലാൽസലാം..


Related Posts with Thumbnails

On 2017, നവംബർ 15, ബുധനാഴ്‌ച 0 comments
Bookmark and Shareഒടുക്കം ചാണ്ടി രാജിവെച്ചു..വെച്ചതല്ല..വെപ്പിച്ചു എന്ന് പറയുന്നതാവും ശരി...എല്ലാവരും ക്രഡിറ്റ് മുഴുവൻ സി.പി.ഐക്ക് വാരിക്കോരി കൊടുക്കുന്നു..എന്റെ അഭിപ്രായത്തിൽ ഈ വിക്കറ്റും വീഴ്ത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇന്ന് കേരളത്തിൽ  "സൂപ്പർ പ്രതിപക്ഷമായി" നിൽക്കുന്ന ഇവിടത്തെ മാദ്ധ്യമതമ്പുരാക്കന്മാരാണു..

അവരാണല്ലോ ഇന്നിവിടെ  അന്തിച്ചർച്ചകളിൽ അന്വേഷണവും വിചാരണയും ശിക്ഷവിധിക്കലുമൊക്കെ നടത്തി ആരൊക്കെ  വാഴണമെന്നും ആരൊക്കെ  വീഴണമെന്നുമൊക്കെ തീരുമാനിക്കുന്നത്....

ഈ മാദ്ധ്യമങ്ങൾക്കെന്താ എൻ.സി.പി യോട് ഇത്ര കുശുമ്പ് എന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല, ആകെക്കൂടി ആറ്റിക്കുറുക്കി ഉണ്ടാക്കിയെടുത്ത രണ്ട് എം.എൽ.മാരാണൂള്ളത്....അതിലൊരാൾക്ക് മന്ത്രിക്കസേരയും  കൊടിവെച്ച കാറും ഉഴിഞ്ഞ് വെച്ചതാണു..എന്നിട്ടും അതിലൊന്ന് അമർന്നിരിക്കാൻ ഇവന്മാരു സമ്മതിക്കില്ലന്നേ...

ആദ്യം ഇരുന്നവനെ ഫോണിലൂടെ "പൂച്ചക്കുട്ടിയെ"... താലോലിച്ചു എന്നു പാടിനടന്ന് നാറ്റിച്ച് കസേര തെറിപ്പിച്ചു..പകരം വന്നയാളാകട്ടെ തെറിപ്പിക്കാൻ പാകത്തിലുള്ള സൈസ് കൂടിയല്ലായിരുന്നു..എന്നിട്ടും കായലിൽ മണ്ണിട്ടു എന്നും പറഞ്ഞ് കാലു വാരി..ദേ..കസേര മൂക്കും കുത്തി താഴെ...മണ്ണൊക്കെ പണ്ടെങ്ങാണ്ടോ ഇട്ടതാണു..അതിനു ശേഷം എത്ര വേനലും വർഷവും കടന്ന് പോയി..എത്ര സർക്കാറുകൾ കടന്ന് പോയി..എന്നിട്ടും ഇവന്മാരു ഇപ്പഴാണത് കണ്ട് പിടിച്ചത്...അതാ..പറഞ്ഞത്..മാദ്ധ്യമങ്ങൾക്ക് എൻ.സി.പി.യോട് എന്തോ ..ഒരു ..ഒരിത് ഉണ്ട്..കട്ടായം...

എന്ന് വെച്ച് എൻ.സി.പി തളരില്ലാട്ടോ..ഈ കഴിഞ്ഞ ഒരു വാരത്തെ നാടകീയ സംഭവവികാസങ്ങൾക്ക് ശേഷം മന്ത്രിപ്പണി പോയെങ്കിലും അത് കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കിയത് എൻ.സി.പി യാണെന്നേ ഞാൻ പറയൂ...ഭയങ്കര പബ്ലിസിറ്റിയല്ലേ കിട്ടിയത്..

എൻ.സി.പി, അവരുടെ നേതാവ് പീതാംബരക്കുറുപ്പ്, ഇമ്മാതിരി സാധനങ്ങളൊക്കെ ഈ കേരളത്തിൽ ഉണ്ടായിരുന്നെന്ന് സാധാരണക്കാർക്കറിയുമായിരുന്നോ..ഒരാഴ്ച  കൊണ്ട് ആകെയങ്ങ് ഫെയ്മസായില്ലേ...മാദ്ധ്യമങ്ങളിൽ അങ്ങനെ നിറഞ്ഞ് നിൽക്കുവല്ലാരുന്നോ....ഇവർക്ക് ഒന്ന് രണ്ട് ദേശീയ നേതാക്കന്മാരും കേന്ദ്രകമ്മറ്റി വരെയും ഉണ്ടത്രേ...പോരാത്തതിനു ഡൽഹീൽ ഓഫീസും...ഹൗ,..കണ്ടാ പറയില്ലാട്ടോ...ഇതൊക്കെ ഇപ്പഴല്ലെ ആൾക്കാരറിയുന്നത്...ഇതിലും വല്ല്യ കാര്യാണോ മന്ത്രിപ്പണി...
ചാണ്ടിക്ക് കാര്യം മനസ്സിലായി...അതാ മൂപ്പരു
...പോനാൽ പോഹട്ടും പോടാ..എന്നും പറഞ്ഞ് കത്തെഴുതി ഒപ്പിട്ട് കൊടുത്ത് ആലപ്പുഴേക്ക് വണ്ടി കയറിയത്...അവിടെ നമ്മടെ ബിസിനസൊക്കെ നോക്കി നടത്തണ്ടേ...മന്ത്രിപ്പണി ഇല്ലാതായെന്ന് വെച്ച് പട്ടിണി കിടക്കാൻ പറ്റോ..കുട്ടികൾക്ക് അരി വേടിക്കണ്ടേ...

അങ്ങനെ കായൽ ചാണ്ടി ...മുൻ മന്ത്രിയായി..
ഈ ചാണ്ടിയുടെ ബഹളത്തിനിടയിൽ വേറൊരു ചാണ്ടി നൈസായി  തലയിൽ മുണ്ടിട്ട് സ്കൂട്ടായി...നമ്മടെ സോളാർ ചാണ്ടി...വേറാരാ...ഒരു ചാണ്ടി ചീഞ്ഞത് മറ്റൊരു ചാണ്ടിക്ക് വളമായി..അല്ലാതെന്താ..

എല്ലാ കോൺഗ്രസ്സുകാരും ലീഗുകാരും കായൽ ചാണ്ടിക്ക് നന്ദി പറയണം, പറ്റുമെങ്കിൽ ഒരു സ്വീകരണം കൂടി സംഘടിപ്പിച്ചേക്കു..അതിയാനില്ലായിരുന്നെങ്കിൽ നിങ്ങളൊക്കെ ഇവിടെക്കിടന്ന് ന്യായീകരിച്ച് ന്യായീകരിച്ച് അകാലചരമം പ്രാപിച്ചേനേ...

എല്ലാ ചാണ്ടിമാർക്കും സർവ്വമംഗളങ്ങളും നേർന്ന് കൊണ്ട് നിർത്തുന്നു..


Related Posts with Thumbnails

On 0 comments
Bookmark and Shareതൊണ്ടയിൽ ഒരു മുള്ള് കുരുങ്ങി..

ദാണ്ടെ ഇത്രകാലം വരെ ശല്യമൊന്നുമില്ലായിരുന്നു..

എന്നാപിന്നെ അവിടെ കിടന്നോട്ടെ എന്ന് വെച്ചു..

വഴിയേ പോകുന്നവരെക്കൊണ്ടൊക്കെ ഒന്നും രണ്ടും പറയിപ്പിച്ച് മുള്ള് അവിടെക്കിടന്നു..

സാരല്ല്യ..പാവത്തീങ്ങളല്ലേ...അതും ..വിട്ടു..
ഇപ്പോ മുള്ള് അവിടെക്കിടന്ന് ചീർത്ത് ചുറ്റിലും പഴുപ്പായി പടരുന്നു...

വേണ്ടാ വേണ്ടാ എന്ന് വെച്ചിട്ടും മുള്ളിന്റെ ഒരു അഹങ്കാരം..

പറിച്ച് കളഞ്ഞേ പറ്റൂ...എന്നായി , ഇല്ലേൽ തലയും കൊണ്ടങ്ങ് പോകും...

ഇനിയും വെച്ച് പഴുപ്പിക്കണ്ട...എന്ന് ഡോക്ടറും...

മുള്ള് പറിച്ച് കളയണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉടമസ്ഥനു വിട്ട് കൊടുത്ത് കുടുംബക്കാരും കൈയ്യൊഴിഞ്ഞു..

മുള്ള് അവിടെക്കിടന്ന് ചീഞ്ഞ് പഴുത്ത് നാറാൻ തുടങ്ങി..

നാറി നാറി നാട് മൊത്തം നാറാൻ തുടങ്ങി..ആകെയുണ്ടായിരുന്ന ഇത്തിരി സല്പേരും കൂടി ഇല്ലാതായി...

ഇനിയെങ്കിലും...

ഇനിയെങ്കിലും ആ മുള്ളൊന്ന് പറിച്ച് കളഞ്ഞൂടെ.....മുഖ്യമന്ത്രീ...
Related Posts with Thumbnails

On 2017, നവംബർ 14, ചൊവ്വാഴ്ച 0 comments
Bookmark and Shareഇന്ന് ശിശുദിനം..

വിദ്യാലയങ്ങളിലെല്ലാം ആഘോഷങ്ങൾ നടക്കുന്നു..നടക്കണം, നടക്കട്ടെ..

എന്നാൽ ഈ ദിവസം പോലും തങ്ങളുടെ ശൈശവം ആഘോഷിക്കാൻ കഴിയാത്ത എത്രയോ കുരുന്നുകൾ ലോകത്തുണ്ട് എന്ന് നാം ഓർമ്മിക്കാറുണ്ടോ..?

ലോകത്താകമാനം അഞ്ചിനും പതിനാലിനുമിടയില്‍ പ്രായമുള്ള 158 ദശലക്ഷം കുട്ടിത്തൊഴിലാളികള്‍ വിശ്രമമില്ലാതെ പണിചെയ്യുകയാണെന്നാണു യൂണിസെഫ് പറയുന്നത്..

ആഭരണതൊഴില്‍ശാലകള്‍,സോക്കര്‍ബോള്‍ തുന്നല്‍ കേന്ദ്രങ്ങള്‍, കാര്‍പെറ്റ് നിര്‍മാണശാലകള്‍ ഇവയിലൊക്കെയുള്ള ഭൂരിഭാഗം തൊഴിലാളികളും കുട്ടികളാണ്. 

കുട്ടികളെ ജോലിക്ക് വെച്ചാൽ പലതുണ്ട് ഗുണം, പ്രധാനമായത്  തുച്ഛമായ കൂലി കൊടുത്താൽ മതി എന്നുള്ളത് തന്നെ.., ചിലപട്ടിണി രാജ്യങ്ങളിൽ ഒരു നേരത്തെ ആഹാരം മാത്രം മതിയാവും കൂലി,

നഗരങ്ങളിലെ ഹോട്ടലുകളില്‍ രാപ്പകലില്ലാതെ പണിയെടുക്കുന്ന കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ങും.എവടെ ..അല്ലെ..ആർക്കാ അതിനൊക്കെ നേരം ..

ഇന്ത്യയില്‍ തുകല്‍ഫാക്ടറികളിലും പടക്കനിര്‍മാണശാലകളിലും ഇഷ്ടികക്കളങ്ങളിലും കല്‍ക്കരി ഖനികളിലും ഒക്കെ അപകടകരമായ സാഹചര്യങ്ങളിൽ  കുട്ടികള്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്

വീട്ടിലെ ദാരിദ്ര്യം തന്നെയാണ് ലോകത്തെല്ലായിടത്തും കുട്ടികളെ തൊഴിലാളികളാക്കി മാറ്റുന്നതിൽ പ്രധാന വില്ലൻ,

ദാരിദ്ര്യം.....കാര്യകാരണങ്ങൾ തേടി ആഴത്തിലേക്കിറങ്ങി ചെന്നാൽ ആഗോളവത്കരണം, മുതലാളിത്തം, വ്യവസ്ഥിതികൾ...എന്നിങ്ങനെ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ കൂടിക്കുഴഞ്ഞ് കിടക്കുന്ന കീറാമുട്ടിയായ പ്രശ്നം...

വിഷയത്തിലേക്ക് വരാം..ശിശുദിനം..


നവംബര്‍ 14 ഇന്ത്യയിൽ  ശിശുദിനമാണല്ലോ.ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനാം..അദ്ധേഹം കുട്ടികളോട് കാണിച്ചിരുന്ന അതിയായ സ്നേഹവും, കുരുന്നുകളുടെ  ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി  ചെയ്ത സംഭാവനകളും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ഇങ്ങനെ ആചരിക്കുന്നത് ..
 

ആഗോള ശിശുദിനമായി നവംബര്‍ 20 .
ചൈനയിലും  റഷ്യയിലും  ജൂണ്‍ ഒന്നിനും
ജപ്പാനിൽ മെയ് അഞ്ചിനും 
മെക്സിക്കോയിൽ ഏപ്രില്‍ 30 നും 
ഇന്‍ഡോനേഷ്യയിൽ ജൂലൈ 23 നും 
ഇറാനിൽ ഒക്ടോബര്‍ എട്ടിനും 
ഇസ്രയേലിൽ ഒക്ടോബര്‍ 19 നും 
അർജന്റീനയിൽ  ആഗസ്തിലെ രണ്ടാം ഞായറാഴ്ചയിലും

ഒക്കെ ലോകെമെങ്ങും ശിശുദിനാഘോഷങ്ങൾ കൊണ്ടാടപ്പെടുന്നുണ്ട്, 

ഒരു വശത്ത് ആഘോഷങ്ങൾ മുറക്ക് നടക്കുന്നു, മറുവശത്ത് ബാല്യത്തിന്റെ ആഹ്ലാദങ്ങളും ആഘോഷങ്ങളും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന കോടാനുകോടി ശിശുക്കൾ..അവരും മനുഷ്യജീവികളാണെന്ന് ഓർമ്മപ്പെടുത്താനെങ്കിലും ഈ ദിനങ്ങൾ ഉപകരിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ച് പോകുകയാണു..
Related Posts with Thumbnails

On 0 comments
Bookmark and Share"നിങ്ങൾക്ക് പ്രമേഹമുണ്ട്,നിങ്ങൾ ഭക്ഷണകാര്യങ്ങളിൽ കുറച്ച് കൂടെ ശ്രദ്ധിക്കണം.."

ഡോക്ടറുടെ വാക്കുകൾ കേട്ട ഹാജിയാരു ചെവി കൂർപ്പിച്ചു..

"എന്തേയ്..എന്താ ഡാകിട്ടറെ പറഞ്ഞേ.."

"നിങ്ങൾക്ക് പ്രമേഹമാണെന്ന്."..ഡോക്ടർ സ്വല്പം ശബ്ദമുയർത്തി..

"ങെ...പ്രമേഹോ,,..ഹാ..ഞമ്മക്ക് പ്രമേഹം ബന്ന്..ആ..ഹാ.."

ഹാജിയാരു ആശ്വാസത്തോടെ പുഞ്ചിരിച്ച്..തലയുയർത്തി ചുറ്റിലുമൊക്കെയൊന്ന് നോക്കി...ആ..ഹ.ഹ

രോഗമുണ്ടെന്ന് പറഞ്ഞതിനു ഇത്ര സന്തോഷമോ..ഡോക്ടർ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നു...ഹാജിയാരു തന്തോയത്തോടെ  നെഞ്ചും വിരിച്ച് പുറത്തേക്കും...

തമാശയൊന്നുമല്ല, ഇങ്ങനെയാ മലപ്പൊറത്തൊക്കെ ചില ആൾക്കാരു, പ്രമേഹം , കൊളസ്ട്രോൾ..ഇതൊക്കെ ഒരു സ്റ്റാറ്റസ് സിംബലായി കൊണ്ട് നടക്കുന്നവർ, ഞാൻ പണക്കാരനാണു എന്ന് തെളിയിക്കാനൊരു സിംബൽ, പണ്ട് റാഡോ വാച്ച് കയ്യിൽ കെട്ടി നടന്ന് ആൾക്കൂട്ടത്തിൽ ഇടക്കിടക്ക് കയ്യുയർത്തി സമയം നോക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നല്ലോ...അത് മാതിരി ഒരു സൈസ്, 

ചായപ്പീടികയിൽ കയറിയിട്ട് ഒരു കട്ടനു ഓർഡറു കൊടുത്തിട്ട് അവസാനം ഒരു പറച്ചിലുണ്ട്..ഇത്തിരി ഒച്ച കൂട്ടിത്തന്നെ..

" അയ്മുട്ടീ..ചായേലു മധുരം മാണ്ടട്ടോ...സുഗറുണ്ടേ.."

 എന്നിട്ട് അഭിമാനത്തോടെ ചുറ്റിലും ഉള്ളവരിലേക്കൊരു  നോട്ടമാണു..ഹൗ...എന്തൊരു രോമാഞ്ചപുളകിതമാണവർക്ക്, രാവിലെതന്നെ കാലിച്ചായക്കൊപ്പം മനോരമയും മാത്രൂമിയും കഴിക്കുന്ന സുഗറില്ലാത്ത ശുംഭന്മാർ അന്നേരം അവിടെ കിടന്ന് പല്ലിറുമ്മുന്നുണ്ടാവും..

വേറെരു ടീംസുണ്ട്, 

"എടാ ഇജ്ജാ ജിലേബീം ലഡൂം ഇങ്ങട്ട് എടുത്താ..വീട്ടീന്ന് മക്കളു മധുരം ഒന്നും കഴിക്കാൻ സമ്മതിക്കില്ലന്നേ..." 

എന്നും പറഞ്ഞ് മരുന്നിനോടൊപ്പം തന്നെ മധുരവും വെട്ടി വിഴുങ്ങുന്നവർ...

ഇതൊക്കെ ചുമ്മാ പറയണതാണെന്ന് കരുതല്ലേ..എല്ലാം ഉള്ളത് തന്നെ..


ഇന്ന് വേൾഡ് ഡയബറ്റിക് ഡേ ആണത്രേ...ആയ്കോട്ടെ..ആർക്കാ ചേതം..

അല്ല..കാക്കാ..ചേതമുണ്ട്, വേറെ ആർക്കുമല്ല, നിങ്ങൾക്ക് തന്നെ...ബേണെങ്കി കേട്ടോ..

ഇന്ന് ലോകത്ത്  ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നുണ്ട്, അത് അറിയോ..ഇങ്ങക്ക്..

അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്...നമ്മൾ മലയാളികൾക്ക് ക്യാൻസറെന്നെ വല്ല്യ സൂക്കേട്...പ്രമേഹം ഒരസുഖമാണെന്ന് പോലും ഇപ്പോഴും കരുതാത്തവരുണ്ട്..

ഇന്ത്യയിൽ  മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്....അതെങ്ങനെ ഇല്ലാതിരിക്കും..

ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം.... അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. ..ഇത് മൂന്നും നിയന്ത്രണ വിധേയമാക്കിയാൽ പ്രമേഹത്തെ നമുക്ക് ഭേദമാക്കാം...അതിനു നമ്മൾ ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കണം..

തന്നെ..തന്നെ....അങ്ങനെ കോഴിബിരിയാണീം പലഹാരങ്ങളുമൊന്നും ഒഴിവാക്കീട്ട് ഞമ്മക്ക് പ്രമേഹം കുറക്കണ്ട...

അല്ല..കാക്ക..ഇങ്ങളെ രോഗം മാറാനല്ലേ..

പോ..അവടുന്ന്..ഇജ്ജൊരു വല്ല്യ ഉപദേശി, ബന്നക്കണൂ...പോയ്ക്കോ അവടുന്ന്..

ശരി..ശരി..ഞാൻ വിട്ടു..

ഇതാ സീൻ..ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല..

കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം പ്രമേഹ രോഗികളിലും  ഭക്ഷണ നിയന്ത്രണം ചെയ്യാത്തത് മൂലം, വ്യായാമം ചെയ്യാത്തത് മൂലം രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ധം, കൊഴുപ്പ്...എന്നീ പ്രധാന സംഗതികൾ നിയന്ത്രണവിധേയമല്ല എന്നാണ്  പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്...

അതായത് ആൾക്കാർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല, എന്നത് തന്നെ...

ബൈ..ദ..ബൈ..എല്ലാ പഞ്ചാരക്കാർക്കും പ്രമേഹദിനാശംസകൾ..
Related Posts with Thumbnails

On 2017, നവംബർ 12, ഞായറാഴ്‌ച 0 comments
Bookmark and Share


വെയിലത്ത് നിന്ന് ഓടിക്കിതച്ച് ബക്കാലയിലേക്ക് കയറിച്ചെന്നത് സ്വല്പം വെള്ളം കുടിക്കാനായിരുന്നു..ഒരു റിയാലും കൊടുത്ത് അക്വാഫിനായുടെ ഒരു കുപ്പിവെള്ളം ഒരു കവിൾ കുടിച്ചപ്പോഴാണു അടുത്ത് എന്നെ സാകൂതം നോക്കിക്കൊണ്ടിരുന്ന ഒരു ബംഗാളിയുടെ വക ഫ്രീയായി ഒരു ഉപദേശം...(അയിനു പ്രത്യേകിച്ച് ടാക്സൊന്നും കൊടുക്കണ്ടല്ലോ..)

" ബായ്..അക്വാഫിനാ പാനി നയി പീയോ..വൊ..പാനി അച്ഛാ നയീ.."

ങെ..എന്ത്. കുടിച്ച വെള്ളം അന്നനാളത്തിലൂടെ കുളു..കുളൂന്ന് തണുപ്പിച്ച് കടന്ന് പോയി....ഈ വെള്ളത്തിനു എന്താ കുഴപ്പം, ഞാൻ കുപ്പി തിരിച്ചും മറിച്ചും നോക്കി....നല്ല കുപ്പി,നല്ല ഭംഗീണ്ടല്ലോ

"ബായ്..ക്യാ മുഷ്കിലെ..."

സംശയം ..ചോദിക്കാലോ..ല്ലേ

"അക്വാഫിന പാനി അച്ഛാ നയി, ദൂസരാ കമ്പനി കൊ പാനി പിയോ.."

വേറെ കമ്പനിയുടെ പാനി കുടിച്ചോളാൻ..
അതെന്താ ..അച്ഛാ നയി..ആയത്, എനിക്കൊന്നും മനസ്സിലായില്ല..ഇനി അഥവ..അക്വാഫിനാ കമ്പനിയുടെ ആരെങ്കിലും ഇയാളെ പിടിച്ച് കടിച്ചോ..ഇയാൾക്കിത്ര ദേഷ്യം...

ആ..ഹാ,..എന്നാ പിന്നെ അതൊന്നറിഞ്ഞിട്ട് തന്നെ കാര്യം..

അല്ല ..ഭായീ... ,ഛെ..അങ്ങനല്ലല്ലോ..

"ഹരേ..ഭായി..യെ പാനികൊ ഇത്നാ മുഷ്കിൽ ഹെ..ഐസാ കൊയി ആദ്മി കുച്ച്  ബോലാ, യാ... കൊയി ചീസ്,, തു..ദേഖാ.." ( എന്നെ സമ്മതിക്കണം..ഹൗ)

അല്ല എന്താ കാര്യം..ഈ വെള്ളം കുടിക്കാൻ കൊള്ളില്ലാന്ന് പറയാൻ..ആരെങ്കിലും പറഞ്ഞോ..അല്ലെങ്കിൽ എന്തെങ്കിലും റിപ്പോർട്ട്..
അവനെന്തെങ്കിലും റീസണുണ്ടെങ്കിലത് അറിയണമല്ലോ..

"നയി..നയി..മേം ദേഖാ നയി, സബ് സൗദിലോഗ് നയി പീതാ..ഹെ.നാ, ഇസ്‌ലിയെ മേം..ഭി നയി പിയൂംഗാ.."

അത് ശരി, സൗദികളൊന്നും കുടിക്കില്ലാത്രേ..അതോണ്ട് പുള്ളിക്കാരനും കുടിക്കില്ലാന്ന്, ഇപ്പോ എന്നോടും പറയുന്നു..നീയും കുടിക്കരുതെന്ന്...

തന്നെ..തന്നെ..കാട്ട് മുക്ക്ന്ന് വന്നവന്റെ സിവിലൈസേഷൻ.,ഞാനവനെ വിട്ടു...എനിക്ക് പോയിട്ട് വേറെ പണിയുണ്ട്...കലാം ഫാളി, ഒരു കാര്യവുമില്ല.. എനിക്ക് നേരവുമില്ല..

എന്തും ഏതും കണ്ണുമടച്ചങ്ങ് കോപ്പി ചെയ്യുക..അത് നല്ലതായും ചീത്തയായാലും ... ബംഗാളികളുടെ ഒരു സ്റ്റൈലാണു..
( ബംഗാളികൾ എന്നുദ്ധേശിച്ചത് ബംഗ്ലാദേശുകാരെയാട്ടോ..)

ചില  സൗദികൾ അക്വാഫിനാ കുപ്പിവെള്ളം കുടിക്കാറില്ല..എന്നവൻ പറഞ്ഞത് സത്യം തന്നെയാണു, അതൊക്കെ വെറും ജാഡയുടെ പുറത്ത് മാത്രമാണു, അല്ലാതെ വെള്ളത്തിനു കുഴപ്പം ഉണ്ടായത് കൊണ്ടല്ല, ..ഈ പറയുന്ന കക്ഷികൾ തന്നെ നിവ്രുത്തിയില്ലാതാവുമ്പോ  അക്വാഫിനാ വെള്ളവും കുടിക്കാറുണ്ട് താനും...അല്ലെങ്കിലും പെപ്സ്,സെവനപ്പ്, മിറിൻഡാ..ഇതൊക്കെ മൂക്കറ്റം കുടിക്കുന്നവർക്ക് അതേ കമ്പനിയുടെ വെള്ളത്തിനോടിനിത്ര അസ്കിത എന്ന് എനിക്കെത്ര ആലോചിട്ടും മനസ്സിലാവുന്നില്ല..


Related Posts with Thumbnails

On 2017, നവംബർ 11, ശനിയാഴ്‌ച 0 comments
Bookmark and Shareമക്കയെന്ന പുണ്യ നാട്, ലോകചരിത്രത്തിൽ അനേകമനേകം സംഭാവനകൾ അർപ്പിച്ച മഹാത്മാക്കൾ പിറവികൊണ്ട അനുഗ്രഹീത നാട്..,പറഞ്ഞ് വരുന്നത് പ്രവാചകൻ മുഹമ്മദ് നബിയെയോ അവിടുത്തെ അനുചരന്മാരെയോ മറ്റ് പണ്ഡിതന്മാരെയോ കുറിച്ചല്ല,,അതൊക്കെ പറഞ്ഞാൽ തീരാത്തത്ര വിശാലമായ വിഷയം..

എന്നാൽ അവരുടെയൊക്കെ കാലശേഷം മക്കയിൽ ഭൂജാതനായികാലക്രമേണ നമ്മുടെ ഇന്ത്യാമഹാരാജ്യത്തിൽ എത്തിച്ചേരുകയും വൈദേശികാധിപത്യത്തിനെതിരെയുള്ള സമരമുഖത്ത് മുന്നണിപ്പോരാളിയായി മാറുകയും ചെയ്ത ഒരു മഹദ് വ്യക്തിയെ നിങ്ങൾക്കറിയാമോ..?  കൊല്ലവർഷം 1888 ൽ ഇത് പോലൊരു നവംബർ പതിനൊന്നാം തിയ്യതി ബംഗാളുകാരനായ പിതാവിന്റെയും അറബ് വംശജയായിരുന്ന മാതാവിന്റെയും അരുമപുത്രനായി ജനിച്ച ആ അറിവിന്റെ സൂര്യതേജസ്സ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായി ചരിത്രത്തിൽ ഇന്നും മായാതെ നിൽക്കുന്നു..

മൗലാനാ അബുൽ കലാം ആസാദ്...

"അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്‌. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്.... മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലുംഅദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." 

-1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്...

അത് മാത്രം മതി ആസാദിനെക്കുറിച്ച് അടയാളപ്പെടുത്താൻ.. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ അന്തസ്സത്ത  നടപ്പാക്കാന്‍ ശ്രമിച്ച നേതാവായിരുന്നു അബുല്‍ കലാം ആസാദ്. അദ്ദേഹം ചെയര്‍മാനായ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജുക്കേഷനാണ്  14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. പിന്നീട് ഭരണഘടന രൂപവത്കരണത്തിനുവേണ്ടിയുള്ള കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയില്‍ അംഗമായിരുന്ന ആസാദ് ഈ നിര്‍ദേശം ആര്‍ട്ടിക്ള്‍ 45 ആയി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി..അത് മാത്രമല്ല.


സ്വതന്ത്ര ഭാരതത്തിന്‍െറ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ നിരവധി മറക്കാനാകാത്ത സംഭാവനകള്‍ ആസാദിന്‍േതായിട്ടുണ്ട്.


ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അദ്ദേഹം തുടക്കംകുറിച്ച മൂന്ന് ദേശീയ അക്കാദമികള്‍-സംഗീത നാടക അക്കാദമി (1953), സാഹിത്യ അക്കാദമി (1954), ലളിതകലാ അക്കാദമി (1954) എന്നിവ. ഇതിനു മുമ്പേ തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സും (1950ല്‍) മൗലാനയുടെ നേതൃത്വത്തില്‍ സ്ഥാപിക്കുകയുണ്ടായി.


1948ല്‍ സമര്‍പ്പിക്കപ്പെട്ട, ഡോ. എസ്. രാധാകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമീഷന്‍െറ ഏറ്റവും പ്രധാനപ്പെട്ട ശിപാര്‍ശകളില്‍ ഒന്നായിരുന്നു യൂനിവേഴ്സിറ്റികള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിന് ദേശീയ തലത്തില്‍ ഒരു ഏജന്‍സി എന്നത്. ബ്രിട്ടനില്‍ ഈ കാലഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു ദേശീയ ഏജന്‍സി നിലനിന്നിരുന്നു. ഇതേ മാതൃകയില്‍ തന്നെ ഇന്ത്യയിലും നടപ്പാക്കണം എന്നായിരുന്നു കമീഷന്‍െറ ശിപാര്‍ശ. എന്നാല്‍, വികസിത രാഷ്ട്രമായ ബ്രിട്ടനില്‍ നിലനിന്നിരുന്ന ഒരു ഏജന്‍സി അതേ മാതൃകയില്‍ ദരിദ്ര രാഷ്ട്രമായ ഭാരതത്തില്‍ നടപ്പാക്കുക എന്നത് പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത ആസാദ് ഇത്തരത്തില്‍ ഒരു സ്ഥാപനത്തിന്‍െറ ആവശ്യം, ഘടന തുടങ്ങിയ കാര്യങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ടു. ഇതിന്‍െറ പരിണിതഫലമായി 1956ല്‍ യു.ജി.സി ആക്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടു. ആസാദിന്‍െറ തൊപ്പിയിലെ ഒരു പൊന്‍തൂവലായിരുന്നു ഇത്...നമുക്ക് മറക്കാൻ പറ്റുമോ..?

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ഐ.ഐ.ടികള്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കിയതാണ് അദ്ദേഹത്തിന്‍െറ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. ആദ്യത്തെ ഐ.ഐ.ടി ഖരക്പൂരില്‍ 1951ലാണ് സ്ഥാപിതമാകുന്നത്. ഇതിന്‍െറ തൊട്ടുപിറകെ തന്നെ ബോംബെ, ദല്‍ഹി, മദ്രാസ്, കാന്‍പൂര്‍ ഐ.ഐ.ടികളും സ്ഥാപിതമായി...


ചുരുക്കത്തിൽ ആസാദിന്റെ ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളുടെ ഫലമായാണു ഇന്ത്യ മഹാരാജ്യം ഇന്ന് കാണുന്ന വൈജ്ഞാനിക പുരോഗതികൾ കൈവരിച്ചത് എന്ന് മനസ്സിലാക്കുക.. 


ഒട്ടനവധി ഗ്രന്ഥങ്ങൾ രചിച്ച  ഇസ്ലാമിക പണ്ഡിതൻ, ശക്തനായ ദേശീയ പ്രക്ഷോഭ പോരാളി, ഗാന്ധിയന്‍, എഴുത്തുകാരന്‍, സ്വതന്ത്ര ഭാരതത്തിന്‍െറ വിദ്യാഭ്യാസ ഭാവി ചിട്ടപ്പെടുത്തിയ ദീര്‍ഘദര്‍ശിയായ അക്കാദമിഷ്യന്‍ ...ഇതൊക്കെയായിരുന്നു അബുൽ കലാം ആസാദ്...


ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസരീതികള്‍ക്കു വഴികാട്ടിയായ അബുല്‍ കലാമിന്റെ ജന്മദിനമായ നവംബർ പതിനൊന്ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ച് കൊണ്ട് ഇന്ത്യാമഹാരാജ്യം ഇന്നും ആ മഹാനുഭാവനെ ആദരിക്കുന്നു,,സ്മരിക്കുന്നു...

ജയ്..ഹിന്ദ്
Related Posts with Thumbnails

On 2017, നവംബർ 10, വെള്ളിയാഴ്‌ച 0 comments
Bookmark and Share


.
പ്രിയ പ്രവർത്തകരെ..

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന നമ്മുടെ പ്രസ്ഥാനം ഇന്ന് ഇന്ത്യാമഹാരാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ അതീവ ഗൗരവതരമായ
 പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണു എന്ന് എല്ലാവർക്കുമറിയാമല്ലോ.. കേരളത്തിൽ നമ്മുടെ നേതാക്കളും നമ്മുടെ പാർട്ടിയും വലിയ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുകയാണു....

കുറെയൊക്കെ നമ്മുടെ നേതാക്കന്മാരുടെ ജാഗ്രതക്കുറവ് കൊണ്ടാണു ഉണ്ടായിട്ടുള്ളത് താനും..തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല.പക്ഷേ ഈ കേസ് സംബന്ധമായി എല്ലാ വിഷയത്തിലും പ്രത്യേകിച്ച്  അന്വേഷണകമ്മീഷനെ നിയമിച്ചതിലടക്കം നമ്മുടെ നേതാക്കന്മാർക്ക് ശ്രദ്ധക്കുറവുണ്ടായി എന്ന് വേണം അനുമാനിക്കാൻ..

 അധികാരത്തിന്റെ ഹുങ്കിൽ ഇരട്ട ചങ്കൻ  പിണറായി  പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണു  എന്നു നമുക്കു ന്യായീകരിച്ച് നിൽക്കാം.. സത്യത്തിൽ അങ്ങനെയല്ലാ എന്നുള്ളത് നമുക്കറിയാമല്ലോ..എന്നിരുന്നാലും രാഷ്ട്രീയ എതിരാളികൾക്ക് മുന്നിൽ ഈ വിഷയം "പകപോക്കൽ രാഷ്ട്രീയം" എന്ന ലേബലിൽ മാത്രം ഒതുക്കി സംവദിക്കാൻ നമ്മൾ ശ്രദ്ധിക്കണം..

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമരഭടന്മാരായ നാം ഈ അവസരത്തിൽ അത്യധികം സൂക്ഷ്മതയും ജാഗ്രതയും പുലർത്തേണ്ട സന്ദർഭമാണിത്, പുതുമഴക്ക് മീൻകയറണ പോലെ സഖാക്കൾ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ മേഞ്ഞ് നടക്കുന്ന സമയമാണിപ്പോൾ..അത് കൊണ്ട് കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്കിൽ നിന്നോ മറ്റ് സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിന്നോ ഒന്ന് മാറി നിന്നാൽ അതായിരിക്കും നല്ലത് എന്നാണു എന്റെ അഭിപ്രായം..അത് പക്ഷേ മറ്റുള്ളവർക്ക് സംശയം തോന്നിപ്പിക്കാത്ത രീതിയിൽ ആവാൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു..

സോളാർ വിഷയവുമായി വന്ന റിപ്പോർട്ട് സത്യത്തിൽ നമ്മുടെ പാർട്ടിയെ ഞെട്ടിച്ച് കളഞ്ഞിട്ടുണ്ട്,അതൊന്നും താഴെക്കിടയിലുള്ള നമ്മുടെ പ്രവർത്തനങ്ങളിൽ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.,സോളാർ കേസിൽ വൻ തോതിലുള്ള വെട്ടിപ്പും വഞ്ചനയും പീഡനവുമൊക്കെ നമ്മുടെ പ്രിയങ്കരരായ നേതാക്കന്മാർ ചെയ്തു എന്നാണല്ലോ ആരോപണം, അത് ഏറെക്കുറെ ശരിയായ കാര്യമാണെന്ന് നമ്മൾക്കേവർക്കും അറിയാവുന്നതുമാണല്ലോ.....ആയതിനാൽ നമ്മുടെ നേതാക്കന്മാരുടെ രക്ഷക്ക് വേണ്ടി നമുക്ക് പ്രതിരോധം തീർത്തേ പറ്റൂ.. ഈ റിപ്പോർട്ടിലെ അഴിമതി, വഞ്ചന, തട്ടിപ്പ്...എന്നിങ്ങനെയുള്ള കാര്യങ്ങൾ മറച്ച് പിടിക്കണമെങ്കിൽ പീഡന വിഷയം നാം തന്നെ വലിയ പ്രാധാന്യം കൊടുത്ത് ഹൈലൈറ്റ് ചെയ്യിപ്പിക്കണം..അത് വഴി മാദ്ധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ അഴിമതിയിൽ നിന്നും കൈക്കൂലിയിൽ നിന്നുമൊക്കെ മാറിപ്പോകും....പീഡന കേസ് എന്തായാലും കോടതിയിലെത്തുമ്പോൾ ആവിയായിപ്പോകും എന്നുള്ളത് പരമാർത്ഥമാണു....... സരിതാനായർ ഈ കേസിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ അവരെ വേണ്ട വിധത്തിൽ കണ്ട് പ്രശ്ന പരിഹാരത്തിനായി നമ്മുടെ നേതാക്കന്മാർ ശ്രമിച്ച് കൊണ്ടിരിക്കുന്നു എന്നും കൂടി ഈ അവസരത്തിൽ അറിയിക്കുന്നു..പണത്തിനു മീതെ ഒരു സരിതാനായരും  പറക്കില്ല..

എന്റെ പ്രിയ പ്രവർത്തകരോട് പറയാനുള്ള മറ്റൊരു കാര്യം..ഈ റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം ഉള്ള സ്ഥിതിഗതികൾ വെച്ച് നോക്കുകയാണെങ്കിൽ ആരോപണത്തിൽ കുടുങ്ങിയ നമ്മുടെ നേതാക്കന്മാരെ അധികം സപ്പോർട്ട് ചെയ്ത് വെള്ളപൂശാൻ മിനക്കെടേണ്ട എന്നാണു..കാരണം നമ്മുടെ പാർട്ടിയിൽ കഴിവും പ്രവർത്തനമികവും ഉള്ള യുവനിരക്ക് മുൻനിരയിലേക്ക് കടന്ന് വരാനുള്ള ഒരു അവസരം കൂടിയായിട്ട് ഈ സംഭവങ്ങളെ കാണണം എന്നാണു..എന്ന് കരുതി നമ്മുടെ ബഹുമാന്യരായ നേതാക്കന്മാരെ തള്ളിപ്പറയണമെന്നല്ല...ഈ അവസരം മുതലാക്കി യുവനേതാക്കന്മാരെ പാർട്ടിയുടെ നേത്രുസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാൽ പാർട്ടി നേരിടുന്ന അപചയങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഒരു പരിധി വരെ കരകയറാൻ സാധിക്കും എന്നാണു മുകളിൽ നിന്നുള്ള അനൗദ്യോഗിക സർക്കുലറിൽ നമ്മെ ഓർമ്മിപ്പിക്കുന്നത്...

ഇനിയുള്ള ദിവസങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ കരുതലോടെ പ്രവർത്തിക്കേണ്ട സമയമായിരിക്കും...പാർട്ടിയും നേതാക്കളും നേരിടുന്ന ഈ ആരോപണങ്ങളെ ഏത് വിധേനയും നാം ചെറുക്കണം, അതിനായി ആരോപണമുന്നയിക്കുന്നവർക്ക് നേരെ പ്രത്യാരോപണം ഉന്നയിക്കുക എന്ന ശൈലിയായിരിക്കും ഏറെ അഭികാമ്യം എന്ന് കരുതുന്നു..താഴെക്കിടയിലുള്ള പ്രവർത്തകർ അതീവ ജാഗ്രതയുള്ളവരായിരിക്കാൻ ശ്രദ്ധിക്കണം..പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്ക് ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് മേൽകമ്മറ്റിക്ക് റിപ്പോർട്ട് ചെയ്ത് സത്വരനടപടികൾ സ്വീകരിക്കണം..കാമ്പയിനുകൾ സംഘടിപ്പിക്കണം, ഇടത് ദുർഭരണത്തിനെതിരെ പ്രതേകിച്ച് തോമസ് ചാണ്ടി വിഷയത്തിലുമൊക്കെ പ്രതീഷേധങ്ങൾ സംഘടിപ്പിക്കണം..പ്രതിഷേധങ്ങൾ പുതുമയുള്ളതും ശ്രദ്ധിക്കപ്പെടുന്ന രീതിയിലുമൊക്കെ ആകാൻ ശ്രദ്ധിക്കണം...ശ്രീമാൻ രമേശ് ചെന്നിത്തല ജിയുടെ" പടയൊരുക്കം " റാലിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ പ്രവർത്തക പങ്കാളിത്തം ഉറപ്പ് വരുത്തണം..മറ്റ് വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും..

ഏവർക്കും നന്മനേരുന്നു,,

ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്,
ജയ് ഹിന്ദ്

......................................................................................
ജോയന്റ് സെക്രട്ടറി...............................കമ്മറ്റി,
മലപ്പുറം.

Related Posts with Thumbnails

On 2017, നവംബർ 7, ചൊവ്വാഴ്ച 0 comments
Bookmark and Share


ട്രാൻസിൽ വാനിയയിലെ കാർപാത്ത്യൻ മലനിരകളിലെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ആ പഴയ കോട്ട...

പകൽ മുഴുവൻ ഒരു ശവപ്പെട്ടിക്കുള്ളിൽ നിസ്സഹായനായി കിടന്നുറങ്ങുകയും രാത്രിയുടെ അന്ത്യയാമങ്ങളിൽ പുറത്തിറങ്ങി വിരാചിച്ച് നടക്കുകയും ചെയ്യുന്ന ഒരു ചക്രവർത്തി...

ചക്രവർത്തിയുടെ പരിചാരകരും അംഗരക്ഷകരുമായി  സുന്ദരികളായ സ്ത്രീകൾ.....ഇരുട്ട് പരന്നാൽ കടവാവലുകളുടെയും ചെന്നായ്ക്കൾ ഓരിയിടുന്നതിന്റെയും ശബ്ദം മാത്രം...

മുനിഞ്ഞ് കത്തുന്ന ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ പൊടിപിടിച്ച് കിടക്കുന്ന ഒരു പഴയ റൂമിൽ പേടിച്ച് വിറച്ചിരിക്കുന്ന ജോനാതൻ എന്ന അഭിഭാഷകൻ...

"പ്ഠേ.."

പുറത്തെന്തോ തകർന്ന് വീണത് പോലൊരു ശബ്ദം..ഒപ്പം ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും...അകലെവിടെയോ ചെന്നായ്ക്കൾ ഓരിയിടുന്നു..

ജോനാതൻ നടുങ്ങി,

പതിയെ എണീറ്റ് വിറക്കുന്ന കൈകൾ നീട്ടി വിളക്കെടുക്കാനാഞ്ഞു.."

"ഹൂശ്."..

ഒരു തണുത്ത കാറ്റ് വീശിയത് പോലെ...ഇരുട്ടിൽ നിന്നെന്തോ മിന്നായം പോലെ ...ഒരു വവ്വാലാണു...വിളക്ക് തട്ടിമറിച്ച് അത് ഇരുട്ടിലേക്കൂളിയിട്ടു..

ജോനാതന്റെ ഭയം ഇരട്ടിച്ചു..ഇരുട്ടിൽ തപ്പിത്തടഞ്ഞ് വിളക്ക് കണ്ട് പിടിച്ചു...നിലത്താകെ എണ്ണ പരന്നിട്ടുണ്ട്,..

എന്തൊക്കെയാണു ഇവിടെ നടക്കുന്നത്..നേരം വെളുക്കട്ടെ..എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടണം, ഈ മുടിഞ്ഞ പ്രഭുവിന്റെ ഒരു കച്ചവടം, ഇയാൾക്ക് വീടല്ല, ഒരു കുന്തവും കിട്ടില്ല, ഇജ്ജാതി കാട്ട് മുക്കിലല്ലേ വന്ന് പൊറുതി, ഇയാളെ സമ്മതിക്കണം...

എന്തൊക്കെയോ ചിന്തിച്ച് ജോനാതൻ തീപ്പെട്ടിയുരച്ച് വിളക്കിലെ നാളത്തിലേക്ക് നീട്ടി...പൊടുന്നനെ ജോനാതന്റെ ഹ്രുദയത്തിലൂടെയൊരു കൊള്ളിയാൻ കടന്ന് പോയത് പോലെ..

തൊട്ട് മുന്നിൽ ഇരുട്ടിൽ തന്നെയും തുറിച്ച് നോക്കി ഒരു രൂപം...

ഉയർന്ന പുരികം...വിടർന്ന തീ പാറുന്ന കണ്ണുകൾ, വിടർന്ന ചിരി,കൂർത്ത കൊന്ത്രപ്പല്ലുകൾ...അവയിൽ നിന്നും ചോര ഇറ്റിറ്റ് വീഴുന്നു..

ഒന്നേ കണ്ടുള്ളു...ഒരു നിലവിളി....അത് തൊണ്ടയിൽ കുരുങ്ങി...

കൈയ്യിലുള്ള വിളക്കും തീപ്പെട്ടിയും താഴെ വീണു..ഒപ്പം ജോനാതനും..

ചുറ്റും നിശ്ശബ്ദത..

ചുറ്റും ഇരുട്ട്,,,

ആ തണുത്ത് മരവിച്ച നിലത്ത് ജോനാതൻ ...അങ്ങനെ കിടക്കുന്നു..

ഹ..ഹ..ഹ...

ഇതൊന്നും കഥയിലുള്ളതല്ല, ഞാൻ ചുമ്മാ എഴുതിയതാ....പണ്ടെന്നോ വായിച്ച ആ നോവലിന്റെ ഹാങ്ങോവറാ...സത്യം, ഇപ്പോഴും

നീണ്ട് വിടർന്ന മൂക്കും മനോഹരമായ കണ്ണുകളും ആരെയും വശീകരിക്കുന്ന ചിരിയുമായി ഒരു ആൺരൂപം ഇവിടെയെവിടെയോ സുന്ദരികളായ സ്ത്രീകളെ വശീകരിച്ച് രക്തമൂറ്റിക്കുടിച്ച് യൗവ്വനം നിലനിർത്താൻ കറങ്ങി നടക്കുന്നത് പോലെ തോന്നുന്നു ...

കാലങ്ങൾ മാറിയിട്ടും ഡ്രാക്കുളക്ക് മരണമില്ല...
രചയിതാവ് ബ്രോം സ്റ്റോക്കറിനും മരണമില്ല...

ഐറിഷ് എഴുത്തുകാരനാണ്‌ ബ്രാം സ്റ്റോക്കർ. 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്, ഏറെ പ്രശംസ പിടിച്ച് പറ്റിയ ഈ നോവൽ പിന്നീട് നാടകങ്ങളായും സിനിമകളായും ലോകമെങ്ങും പ്രസിദ്ധിയാർജിച്ചു...

എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു..
ഒരു പുസ്തകം വായിച്ച് പേടിച്ച് വിറച്ചത് അന്നായിരുന്നു..പിന്നെ എവിടെക്കണ്ടാലും വായിക്കാതെ വിടില്ലായിരുന്നു...നിങ്ങളും വായിച്ചിട്ടുണ്ടാകും ഒരിക്കലെങ്കിലും...വായിക്കാത്തവരുണ്ടെങ്കിൽ വായിക്കണം...അതൊരു ഒന്നൊന്നര വായനാനുഭവം ആയിരിക്കും..ബ്രോം സ്റ്റോക്കറുടെ ജന്മദിനത്തിലല്ലാതെ പിന്നെ എപ്പോഴാ..ഇതൊക്കെയൊന്ന് ഓർക്കുക...


Related Posts with Thumbnails

On 0 comments
Bookmark and Share


(വിവാദങ്ങൾ മാത്രം ഊതിപ്പെരുപ്പിച്ച് പുകമറ സ്രുഷ്ടിച്ച് അതിൽ സ്വയം വിരാജിക്കുന്നവരോട്...
കുറ്റങ്ങളും കുറവുകളും മാത്രം കാണാൻ കണ്ണ് തുറക്കുന്നവരോട്...ഇങ്ങനെയും ചിലതൊക്കെ ഇവിടെ നടക്കുന്നുണ്ട്...)
റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ നേരം ചികിത്സ സൗജന്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ......
ഇതിനായി ട്രോമ കെയര്‍ പദ്ധതി' ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.......
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പരിഗണിക്കുന്നത്. 48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സര്‍ക്കാര്‍ നല്‍കും.......
വളരെ നല്ല ആശയം, ജനലക്ഷങ്ങൾക്ക് ഉപകാരപ്രദമാവുന്ന പദ്ധതി, കേരളത്തിന്റെ ആരോഗ്യമേഖലയിൽ നാഴികക്കല്ലാവുന്ന തീരുമാനങ്ങൾ...ഫലപ്രദമായി നടപ്പിൽ വരുത്തുവാൻ പിണറായി സർക്കാറിനാവട്ടെ..എന്നാശംസിക്കുന്നു...
Related Posts with Thumbnails

On 2017, നവംബർ 6, തിങ്കളാഴ്‌ച 0 comments
Bookmark and Share"ആളുകൾ മനുഷ്യാവകാശത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. പക്ഷേ അതുപോലെ തന്നെ പ്രധാനമാണ് മനുഷ്യവർഗ്ഗത്തിന്റെ അവകാശങ്ങളും. കുറേ മനുഷ്യർ ആഡംബര കാറുകളിൽ സഞ്ചരിക്കുമ്പോൾ എന്തുകൊണ്ടാണ് അതേ പോലുള്ളവർ നഗ്നപാദരായി നടന്നുപോവേണ്ടി വരുന്നത് ? ചിലർ ദാരിദ്ര്യത്തിന്റെ അടിത്തട്ടിലാണ് ജീവിക്കുന്നത്, അതേസമയം തന്നെ കുറേ പേർ സമ്പത്തിന്റെ മടിത്തട്ടിൽ സുഖലോലുപജീവിതം നയിക്കുന്നു. കഴിക്കാൻ ഒരു നേരത്തെ ഭക്ഷണംപോലുമില്ലാത്ത ലോകത്തിലെ ആയിരക്കണക്കിനു കുഞ്ഞുങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഭക്ഷണവും, മരുന്നും നിഷേധിക്കപ്പെട്ട ജീവിക്കാനുള്ള അവകാശം പോലും തടയപ്പെട്ട മനുഷ്യരെക്കുറിച്ചാണ് എനിക്കു സംസാരിക്കുവാനുള്ളത്. "
— ഫിദൽ കാസ്ട്രോ ,
Related Posts with Thumbnails

On 2017, നവംബർ 2, വ്യാഴാഴ്‌ച 0 comments
Bookmark and Share


പള്ളിയിലെ പുരോഹിതന്‍ മരിച്ചു. ശവസംസ്‌ക്കാരം പണച്ചെലവുള്ള കാര്യമാണ്‌. ചടങ്ങിന്റെ ചെലവിനായി ഇടവകയിലെ പ്രമുഖര്‍ പണപ്പിരിവിനായി രംഗത്തിറങ്ങി. ബര്‍ണാഡ്‌ ഷായുടെ വീടിനു മുമ്പിലെത്തിയപ്പോള്‍ പിരിവുസംഘത്തിന്നൊരു സംശയം. ബര്‍ണാഡ്‌ഷാ, വിശ്വാസിയല്ലെന്നു മാത്രമല്ല വികാരിയച്ഛനെപ്പറ്റി മോശപ്പെട്ട അഭിപ്രായമുള്ള ആളുമാണ്‌. വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേരുന്ന അപൂര്‍വ പ്രതിഭാസമാണ്‌ പുരോഹിതന്മാര്‍ എന്നാണ്‌ ഷായുടെ വിലയിരുത്തല്‍. എന്തായാലും വന്നതല്ലേ, ഒന്നു കയറിനോക്കാം എന്ന്‌ കരുതി അവര്‍ ഷായുടെ വീട്ടില്‍
കയറി.
പൂമുഖത്തുതന്നെ എന്തോ വായിച്ചുകൊണ്ടിരുന്ന ബര്‍ണാഡ്‌ ഷായോട്‌ അവര്‍ കാര്യം പറഞ്ഞു. ഓരോ പൗണ്ട്‌ പിരിക്കാനാണ്‌ തീരുമാനം. ഷാ അര പൗണ്ട്‌ തന്നാലും മതി…… ഷാ എണീറ്റു അകത്തേക്ക്‌ പോയി.തിരിച്ചു വന്നു
 പറഞ്ഞു. ഒരു പുരോഹിതന്റെ ശവസംസ്‌ക്കാരം നടത്താനല്ലേ പണം. അതെ…. ഒരു പൗണ്ട്‌ ആണ്‌ ആവശ്യം അല്ലേ?’ അതെ! ഇതാ രണ്ട്‌ പൗണ്ട്‌ ഉണ്ട്‌. കിട്ടുമെങ്കില്‍ ഒരെണ്ണത്തിനെക്കൂടി സംസ്‌ക്കരിച്ചേക്ക്‌….”

ഇപ്പോഴത്തെ ചില മോല്യാക്കന്മാരുടെ വാക്കുകളും പ്രവർത്തികളും കാണുമ്പോൾ ബര്‍ണാഡ്‌ഷായുടെ ഈ വാക്കുകൾ ഓർക്കാതിരിക്കുവതെങ്ങനെ..യുട്യൂബിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും..ആകെക്കൂടി ബഹളമയം,പല്ലിൽകുത്തിമണപ്പിക്കൽ,പരസ്പരം ചളിവാരിയെറിയൽ,സ്വർഗ്ഗത്തിലേക്കുള്ള കുറുക്ക് വഴികൾ വെട്ടൽ,സംഘടനകളും ഗ്രൂപ്പും ഗ്രൂപ്പിന്റെ ഗ്രൂപ്പും എന്നിട്ടതിന്റെ മേക്കിട്ട് കേറലും, ,...എന്നിങ്ങനെ തുടങ്ങി, ആകാശത്തിനു താഴെയുള്ള സകലമാന കാര്യങ്ങളിലും ഫത്‌വയും ഫിത്‌നയും ഫസാദും ഉണ്ടാക്കി കസറുന്ന ന്യൂജൻ മോല്യാക്കന്മാർ.....അല്ല ശുജായികളെ, ഇങ്ങളു രാവും പകലും തൊണ്ടപൊട്ടുമാറുച്ചത്തിൽ ഈണത്തോടെ താളത്തോടെ പാടിനടക്കുന്ന നരകവും അവിടുത്തെ തീക്കുണ്ഠവും കടുത്ത ശിക്ഷകളും ഒന്നും നിങ്ങളെ ഒട്ടും പേടിപ്പെടുത്തുന്നില്ലേ.. ….അതോ ഇനി നിങ്ങൾക്ക് വല്ല റെക്കമന്റേഷനോ ഇളവോ അവിടെയുണ്ടോ...

മോല്യാക്കന്മാരാണെന്ന് കരുതി, ദീൻപഠിച്ചവരാണെന്ന് കരുതി,അറിവുള്ളവരാണെന്ന് കരുതി യൊക്കെയാണു നാട്ടിലെ സാധാരണ ജനങ്ങൾ നിങ്ങളുടെ ഈ കാട്ടിക്കൂട്ടലുകൾ സഹിക്കുന്നത്,..പരിധി വിട്ടാൽ പിന്നെ അവരെ പിടിച്ചാൽ കിട്ടിയെന്ന് വരില്ല പിന്നെ നിങ്ങൾക്ക് മുണ്ടും പറിച്ചോടാൻ ഈ നാട്ടിൽ ഇടം മതിയാകാതെ വരും..എന്നോർത്താൽ നന്ന്..

എന്തിനും ഒരു ലിമിറ്റ് ഉണ്ട് ബ്രോസ്..
Related Posts with Thumbnails

On 2017, നവംബർ 1, ബുധനാഴ്‌ച 0 comments
Bookmark and Share


സഹ്യസാനുശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം.....
നീലസാഗരമതിന്റെ തന്ത്രിയിൽ ഉണർത്തിടുന്നു സ്വര സാന്ത്വനം..
ഇളകിയാടുന്ന ഹരിതമേഘലയിൽ അലയിടുന്ന കള നിസ്വനം...
 ... നിസ്വനം....കള നിസ്വനം.... 
പാട്ടൊക്കെ അവിടെ നിക്കട്ടെ....ഈ കേരളപ്പിറവി ദിനത്തിൽ ഒരു സംശയം , ചോദിക്കാലോ ..ല്ലേ,
"കേരളം" എന്ന വാക്ക് ഉണ്ടായത് എങ്ങനെയാണെന്ന് നിങ്ങക്കറിയാമോ..?
 വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇത് സംബന്ധമായി നിലവിലുണ്ട്..ഏതാണു നിങ്ങൾ ശരിവെക്കുന്നത് എന്ന് ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.., ഒന്നിനുമല്ല, ചുമ്മാ...വെറും ചുമ്മാ..
അഭിപ്രായം നമ്പർ വൺ..
:കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി .കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്നാണു പറയപ്പെടുന്നത്...ന്താ ശരിയല്ലേ..
നമ്പർ ടൂ...
:മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്.   കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു വിശ്വാസം. "മലബാർ" എന്ന പദം അറബികള് വഴി ലഭിച്ചതാണെന്നതാണ്‌ ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണ നല്കുന്നത്. "മഹൽ" എന്ന പദവും  "ബുഹാർ" എന്ന പദവും ചേർന്നാണു മലബാർഎന്ന പദം ഉണ്ടായത്."മഹൽബുഹാർ" എന്നാൽ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്നര്ഥം. അത് പിന്നീട് ലോപിച്ചാണ് മലബാർ എന്നായത്. കേരളീയരല്ലാത്ത ലോകത്തുള്ള മറ്റെല്ലാ ആള്കാരും കേരളം എന്ന് തികച്ചു പറയുന്നില്ല. ഇംഗ്ലീഷിൽ "M " എന്ന അക്ഷരം ഉണ്ടായിട്ടും "കേരള" എന്നാണു ഇംഗ്ലീഷിൽ പറയുന്നത്. അതിനാൽ ഈ വാദത്തെ തള്ളിക്കളയുക പ്രയാസവുമാണ്.
ശരിയാണോ..?..ആ..
അഭിപ്രായം മൂന്ന്
:‘ ചേരളം’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഈ പേർ ഉത്ഭവിച്ചത് എന്ന ഒരു വിഭാഗം വാദഗതിക്കാർ കരുതുന്നു. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. 
ഹൗ..ബല്ലാത്തജാതി.
അഭിപ്രായം നമ്പർ ഫോർ
: ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരൻ എന്ന വാക്കിന് വലിയേട്ടൻ എന്നാണ് വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം.ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്. ഇതായിരിക്കാം കേരളം ആയതെന്നാണ് ഹെർമൻ ഗുണ്ടർട്ട് വാദിക്കുന്നത്.
ഹാ..മൂപ്പർക്ക് അങ്ങനെയൊക്കെ പറയാം...
തീർന്നിട്ടില്ല..ഇനിയുമുണ്ട്..
നമ്പർ ഫൈവ്
:വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.
നമ്പർ സിക്സ്
:മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ് പദത്തിൽ നിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ് കേരളമായതെന്നും മറ്റൊരു വാദം നിലനിൽക്കുന്നു.
നമ്പർ സെവൻ
:ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.
നമ്പർ സെവൻ
:കേരം എന്നത് ചേരം എന്നതിന്റെ കർണ്ണാടകോച്ചാരണമാണെന്ന് ഡോക്ടർ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നു. ഗോകർണ്ണത്തിനും, കന്യാകുമാരിക്കും ഇടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്ന പേർ കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.
എല്ലാം കൂടി കൺഫ്യൂഷനായല്ലേ..
അതൊക്കെ എന്തെങ്കിലുമാകട്ടെ..
ഏതായാലും  കേരളം പിറവികൊണ്ടു, നമ്മൾ കേരളീയരായും ..
.എല്ലാ കേരളീയർക്കും കേരളപ്പിറവി ദിനാശംസകൾ...


(വിവരങ്ങൾക്ക് കടപ്പാട്: വിക്കിപ്പീഡിയ)

Related Posts with Thumbnails

Related Posts with Thumbnails