ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2017, ഡിസംബർ 20, ബുധനാഴ്‌ച 0 comments
Bookmark and Shareമക്കത്താണു പൊറുതി, ഹറം കണ്ടിട്ടുണ്ടോ ....ആവോ..,?

ചിലപ്പോ ഒരു കാഴ്ചബംഗ്ലാവു കാണുന്ന ചേലിൽ പോയിക്കണ്ടിട്ടുണ്ടാവാം...മുസ്ലിം കുടുംബത്തിൽ ജനിച്ച ഒന്നാന്തരമൊരു മുസ്ലിം പേരുകാരൻ തന്നെ..പക്ഷെ ഭയങ്കരനായ നിരീശ്വരവാദി, ഏത് സമയവും തർക്കിക്കും..ഞാനൊഴിഞ്ഞ് പോകാറാണു പതിവ്.., അല്ലെങ്കിൽ തന്നെ ദീനി കാര്യങ്ങൾ സംസാരിക്കാൻ അറിവ്കെട്ടവനായ ഈ ഞാനാരു...നീണ്ട താടി വെച്ച് നടക്കുന്നവരെ കണ്ടാൽ പള്ളിയിലേക്ക് നിസ്കാരത്തിനായി പോകുന്നവരെ കണ്ടാൽ  ഉ‌മ്ര നിർവഹിക്കാൻ വരുന്നവരെ കണ്ടാൽ ഒക്കെ മൂപ്പർക്ക് കലിപ്പാണു..ഒരു കാര്യവുമില്ലാത്ത കാര്യങ്ങളാണു അവയെല്ലാം എന്ന് പറഞ്ഞ് പുച്ഛിക്കുക മാത്രമല്ല..അവർ പോയ തക്കത്തിൽ കാറിത്തുപ്പുക വരെ ചെയ്യും..

ഒരു ദിവസം രാത്രി രണ്ട് രണ്ടര നേരത്ത് മൊബൈൽ ഫോൺ കിടന്ന് നിലവിളിക്കുന്നു....കണ്ണുകളുടെ ഷട്ടറുകൾ അടച്ചിട്ടേയുണ്ടായിരുന്നുള്ളൂ....താഴിട്ടിട്ടില്ല... ആരാ ഈ അൽകുൽത്ത് നേരത്ത്.....

ഫോണെടുത്തു ചെവിയിൽ വെച്ചു...
അങ്ങേതലക്കൽ പരിചിതമായ ശബ്ദം..മേല്പറഞ്ഞ കക്ഷിയാണൂ..പുള്ളിക്കാരനു നല്ല സുഖമില്ല..ഒന്ന് അർജന്റായി ഹോസ്പിറ്റൽ വരെ പോവണം, അയിനാണു..ഞാൻ സടകുടഞ്ഞെഴുന്നേറ്റ് ഡ്രസ്സ് ചെയ്ത് പുറത്തിറങ്ങി,,താഴെ ആലിലപോലെ വിറച്ച് കൊണ്ട് അതിയാൻ നിൽക്കുന്നു..

"ഏയ്,,എന്താ പ്രശ്നം."

"പനിയാണു..ഹോസ്പിറ്റലിൽ പോകണം, നീ വണ്ടിയെടുക്ക്.."

പാവം ...നല്ല തകർപ്പൻ പനിയാണു..വിറയലോട് വിറയൽ..,എന്തൊക്കെയോ പിറുപിറുക്കുന്നു... ധ്രുതിയിൽ വണ്ടി ഹോസ്പിറ്റലിലേക്ക് പറന്നു..

ഡോക്ടറുടെ റൂമിനു മുന്നിൽ തിരക്കൊഴിഞ്ഞിട്ടില്ല, അവിടെക്കിടന്ന കസേരകളിൽ ഞങ്ങൾ ഇടം പിടിച്ചു..പുള്ളിക്കാരൻ ഇപ്പോഴും നല്ല വിറയലിൽ തന്നെ..പിറുപിറുക്കളുംകേൾക്കുന്നുണ്ട്..ഇടക്ക് എന്നെ ഞെട്ടിച്ച് കൊണ്ട് ചില വാക്കുകൾ...അതോ നേരത്തെ ഉണ്ടായിരുന്നോ ...ആവോ,,ഞാനിപ്പോഴാണു ശ്രദ്ധിക്കുന്നത്..

"അള്ളാ..അള്ളാ....യാ..റബ്ബീ.."

എന്നൊക്കെയാണു ഇപ്പോൾ എനിക്ക് കേൾക്കാൻ കഴിയുന്നത്...

ഞാനാകെ അമ്പരന്നു..സദാസമയവും അള്ളാനെയും റസൂലിനെയും കളിയാക്കി നടക്കുന്നവൻ ഉന്തിത്തള്ളിയിട്ടാൽ പോലും പടിഞ്ഞാറോട്ട് വീഴാത്തവൻ വെള്ളിഴായ്ച ജുമുഅ എന്നൊരു പരിപാടി ഉണ്ട് എന്ന് പോലുമറിയാത്തവൻ.....ഇപ്പോഴിതാ...അള്ളാ..അള്ളാ..എന്ന് പിറുപിറുക്കുന്നു...ഇപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ.....കള്ള ബടുവ..

ഞാനൊന്നും പറയാൻ പോയില്ല, ആളു റിലേ പോയി നിക്കണ നേരമാണു, അമ്മാതിരി സാഹചര്യങ്ങളിൽ വിമർശനങ്ങൾ, കളിയാക്കലുകൾ,തമാശകൾ,എന്നിങ്ങനെയുള്ളവകൾ  ഈസ് ഇഞ്ചൂറിയസ് ടു ഹെൽത്ത്....ഞാൻ വിട്ടു..

ഇമ്മാതിരി നാലു സൂക്കേട് അടിക്കടി വന്നാൽ തീരുന്ന സൂക്കേടേ ഇവനുള്ളൂ.. ഇവനെപ്പോലെയുള്ളവർക്കും അതൊക്കെത്തന്നെ  കാണൂ..

എന്ത് ജാഡകാണിച്ചാലും എന്ത് പോക്രിത്തരം വിളമ്പിയാലും സ്വശരീരത്തിനു ഏൽക്കുമ്പോ സ്രുഷ്ടിച്ചവരെയും സ്രുഷ്ടാവിനെയുമൊക്കെ താനെ ഓർമ്മവരും..

അത് കൊണ്ടാണല്ലോ പൊടുന്നനെ അടികിട്ടുമ്പോ..കാലു തെന്നി വീഴുമ്പോ..ഒക്കെ.." അമ്മേ" എന്നും "അള്ളാ" എന്നും ഒക്കെ ഉടനടി വായിൽക്കൂടി വരുന്നത്...

ഏവർക്കും  നല്ലൊരു ദിനം ആശംസിക്കുന്നു...


Related Posts with Thumbnails

On 2017, ഡിസംബർ 18, തിങ്കളാഴ്‌ച 0 comments
Bookmark and Shareകൊച്ച് വെളുപ്പാൻ കാലത്ത് കുത്തിപ്പൊക്കി എണീറ്റ് കയ്യും കാലും മുഖവും കഴുകിയെന്ന് വരുത്തി ശടപടേന്ന് കിട്ടിയ തുണിയും വാരിചുറ്റി ഒരു ഓട്ടമുണ്ട്...മദ്രസ്സയിലേക്ക്..  മനമില്ലാമനമോടെ   ഉറക്കവും തൂങ്ങി മുതുവത്തുമ്മൽ ഹയ്യാത്തുൽ ഇസ്ലാം മദ്രസ്സയിലെ കാലിളകിയ ബെഞ്ചിൽ ഇരുന്ന് കോട്ടുവായിടുകയായിരുന്നു ഞ്യാൻ.....അപ്പോഴാണു ബഷീർ മുസ്ല്യാരുടെ ഒച്ച കാതിലലച്ചത്...
.
"കും....കും.."

 കണ്ണ് മിഴിച്ച് ചുറ്റിലും നോക്കി...എല്ലാരും എന്നെത്തന്നെ നോക്കി നിൽക്കുന്നു...
.
" അന്തം വിട്ട പെരുച്ചാഴി മാതിരി നോക്കണ്ട...അന്നോട് തന്നെ...കും..."
( എണീക്കാനാണു..)
.
ഞാനെണീറ്റു..
.
"പറ.."
.
"ഫഅല" ഒന്ന് സർഫാക്കിക്കേ...
.
പറ്റിച്ചല്ലോ പടച്ചോനെ...ഈ ചങ്ങായിന്റൊരു സർഫ് നഹ്‌വ്..
.
"എന്തേ മുണ്ടാട്ടം ഇല്ല്യേ.."ഫഅല" ബേം പറ..."
.
അയാളെപ്പോലെ തന്നെയിരിക്കുന്ന കുറിയ ചൂരൽ വടി കയ്യിലിട്ട് കറക്കി ബഷീർ മുസ്ല്യാർ..."
.
"ഫഅല, ....ഫഅലാ...ഫഅലീ.."
.
"ലീ..അല്ല..ഫഅലൂ...ഉം...ഉം..ബാക്കി പറ..ബേം.."
.
"ഫഅൽത...ഫഅൽത...ഫലൂത.."
.
"ഫലൂഡ ല്ല..ഫ്രൂട്ട് സലാഡ്.." മുണങ്ങണ കാര്യം മാത്രേള്ളൂ..."

 " ഫഅൽത......."

".ബാക്കി ..ല്ല്യേ..."
.
"ണ്ട്...അത്...അത്...അത് ഞാൻ മറന്ന് പോയി..."
.
"ആഹാ...ഇജ്ജ് മറന്ന് പോയല്ലേ....അങ്ങനെ മറക്കാൻ പറ്റൂലല്ലോ....".
.
"ക്ലാസ്സെടുക്കണ നേരം അന്തം ബുട്ടങ്ങനെ ഇരിക്കും..അനക്ക് മറവിക്കുള്ള നല്ല ഒരു മരുന്ന് എന്റെട്ത്ത് ഉണ്ട്,...നല്ല ഒന്നാന്തരം കഷായം...ചൂരൽ കഷായം..ആ..കയ്യൊന്ന് നീട്ടിക്കേ..."

"അയ്യോ...ഉസ്താദെ..ഞാൻ പഠിച്ചോളാം..."
.
"കയ്യ് നീട്ടടാ..."
.
ഉയർന്ന് പൊങ്ങിയ ചൂരൽ ...
ഉള്ളൻ കയ്യിൽ തിണർത്ത് പൊങ്ങി...
ഉടഞ്ഞ് പോയ ഉക്തികൾ..
ഉരുണ്ട് കൂടിയ കണ്ണീർത്തുള്ളികൾ..
ഉള്ളം വിങ്ങിയ തേങ്ങലുകൾ...
ഉചിതമായ പാകപ്പെടുത്തലുകൾ..
ഉള്ളിലുറച്ച ഉച്ചാരണങ്ങൾ..
ഉദ്ധീപിപ്പിച്ച ഉദ്യമങ്ങൾ..

ഒന്നും മറന്നിട്ടില്ല...മറക്കുകയുമില്ല...എത്ര തല്ലിയാലും ശാസിച്ചാലും വെറുപ്പിന്റെ ഒരംശം പോലും എന്നിലില്ലായിരുന്നു..അതെല്ലാം    എന്നിലെ എന്നെ വാർത്തെടുക്കാനുള്ള മഹത്കർമ്മമായിരുന്നു എന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു...


.
ഉള്ളത് പറയാലോ.ഇപ്പോൾ ഈ സൗദി അറേബ്യയിൽ അറബികളോടൊപ്പം നാലഞ്ചാണ്ടുകൾ കഴിഞ്ഞിട്ടും....അന്ന് കലക്കി കുടിച്ച സർഫും നഹ്‌വും...അതിനു വേണ്ടി കൊണ്ട അടികൾ...അതൊക്കെ എന്നാത്തിനായിരുന്നു എന്ന് ഇന്നും  ഒരു പിടിയും കിട്ടുന്നില്ല...
.
അതൊക്കെ പോട്ടെ..
.
 ഇന്ന് ലോക അറബിഭാഷാ ദിനമാണത്രേ...അപ്പോ ഒരു പഴയ ഓർമ്മ പങ്ക് വെച്ചൂന്ന് മാത്രം...
Related Posts with Thumbnails

On 0 comments
Bookmark and Share"അല്ല...സാറെ..ഒരു സംശയം.."

"ങേ...എന്താപ്പോ...നിനക്ക് ഇത്രവലിയ സംശയം"

"അത്..പിന്നെ..ഈ എയ്ഡ്സ് ബോധവത്കരണോം... കമ്മൽ കട്ട ഡാൻസും ..എനിക്ക് അതങ്ങ്ട്ട് മനസ്സിലാവണില്ല..."

"അതിൽ എന്താ നിനക്ക് മനസ്സിലാകാത്തത്..ഒന്ന് തെളിച്ച് പറ"

" അതല്ല ..സാറെ, റോഡിലിറങ്ങി ഡാൻസ് കളിച്ചാ അതെങ്ങനെ എയ്ഡ്സ് ബോധവത്കരണമാവും.....ന്നാ...."

"ഹ..ഹ...ഹ.. എട പൊട്ട..അതാണു ഫ്ലാഷ് മോബ്.."

"എന്ന് വെച്ചാ.."

" അതായത്..ഫ്ലാഷ്മോബുകളുടെ ഉദ്ധേശ്യം എന്തെന്നാൽ  സാമൂഹിക പ്രസക്തിയുള്ള എന്തെങ്കിലും വിഷയം അല്ലെങ്കിൽ  സന്ദേശം വളരെ പെട്ടന്ന് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിപ്പിച്ച് അവരിലേക്ക് എത്തിക്കുക എന്നതാണ് "

"ആ..ഹാ.."

"രക്തദാനം, അവയവദാനം, സ്ത്രീ സുരക്ഷ, വനസംരക്ഷണം...etc തുടങ്ങിയ ആശയങ്ങൾ,സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ആശയത്തിൽ ഊന്നി നിന്നാണ് ഫ്‌ളാഷ് മോബുകള്‍ സാധാരണ ഉണ്ടാകുന്നത്..ചില വിദേശ രാജ്യങ്ങളിൽ വിവാഹ‌- പ്രണയാഭ്യർത്ഥനകൾ വരെ ഇപ്പോ ഇങ്ങനെ ആയിട്ടുണ്ട്.."

"അയിനെന്തിനാ റോട്ടീക്കിടന്ന് ഡാൻസ് കളിക്കണത്.."

" നീ ..ധ്രുതി വെക്കല്ലേ,,ഞാൻ പറയട്ടേ...

  അപ്രതീക്ഷിതമായി ആള്‍കൂട്ടത്തിനിടയില്‍ നിന്നും കുറച്ചു ആളുകള്‍ കടന്നു വന്നു സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുക എന്നതിന്റെ ഉദ്ധേശ്യം ആൾക്കൂട്ടത്തിന്റെ ശ്രദ്ധ വളരെ പെട്ടെന്ന് കേന്ദ്രീകരിക്കുക എന്നത് മാത്രമാണു...ആ ന്രുത്തങ്ങൾക്ക് പുറകേ ലഖുലേഖ വിതരണം, പ്രസംഗങ്ങൾ, മറ്റ് പ്രദർശനങ്ങൾ എന്നിവ ഉണ്ടായെന്നും ഇല്ലെന്നും വരാം...മൊത്തത്തിൽ സംഘാടകർ മുന്നോട്ട് വെക്കുന്ന ആശയത്തിലേക്ക് സന്ദേശത്തിലേക്ക് ആൾക്കൂട്ടത്തെ പെട്ടെന്ന് ആകർഷിപ്പിക്കാനും അല്പനേരമെങ്കിലും അവരെ പിടിച്ച് നിർത്തുവാനും ലോകമെങ്ങും ഇന്ന് പ്രചാരത്തിലുള്ള ഒരു അവതരണ ശൈലിയാണു ഫ്ലാഷ്മോബുകൾ... കേരളത്തില്‍ പണ്ട് ശക്തമായിരുന്ന തെരുവുനാടകങ്ങളുടെ മറ്റൊരു രൂപം തന്നെയാണ് ഫ്‌ളാഷ് മോബുകള്‍ എന്നും പറയാം..."

" ഓ..ഹോ..അപ്പ ..അതാണു ഫ്ലാഷ് മോബ്..ല്ലെ.."

" അതെ..നിനക്ക് ഇപ്പം കാര്യം മനസ്സിലായല്ലോ...അത്രേയുള്ളു... "

" അപ്പം..സാറെ ,,ഞമ്മക്ക് ഒരു ഫ്ലാഷ് മോബ് വെച്ചാലോ..മലപ്പൊറത്ത് ടൗണിൽ തന്നെ.."

" അതെന്തിനാ ഇപ്പൊ ഒരു ഫ്ലാഷ് മോബ്"

" അല്ല...വർദ്ധിച്ച് വരുന്ന ഫ്ലാഷ് മോബുകൾക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് ഒരു ഫ്ലാഷ് മോബ്.."

" പൊയ്ക്കോ..അവിടുന്ന്,..കാര്യം പറഞ്ഞ് തന്നപ്പോ ആളെ കളിയാക്കുന്നോ.."

"ഹ..ഹ...ചൂടാവണ്ട..സാറെ,..ഞാൻ ചുമ്മാ ഒരു തമാസ പറഞ്ഞതല്ലേ.."

"ഉം..ഉം...എനിക്ക് മനസ്സിലായി, നടക്കട്ടെ...നടക്കട്ടെ.."


Related Posts with Thumbnails

On 2017, ഡിസംബർ 15, വെള്ളിയാഴ്‌ച 0 comments
Bookmark and Share

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
താങ്കളുടെ പിഴ...
......................................................
താങ്കളുടെ മാത്രം വലിയ പിഴ...
'അത്യാധുനിക ഇന്ത്യയുടെ' ഒരു സംസ്ഥാനത്തെ ഭരണാധികാരി ആയി ഇരിക്കാൻ താങ്കൾ ഒരിക്കലും യോഗ്യൻ അല്ല.
ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടാകുമ്പോൾ താങ്കൾ താങ്കളുടെ രണ്ടു മന്ത്രിമാരെ മുഴുവൻ സമയ രക്ഷാ പ്രവർത്തനത്തിന് നിയോഗിച്ചു. അവർ ആ കടമ ഭംഗിയോടെ നിർവഹിക്കുന്നു, താങ്കളുടെ വലിയ പിഴ.
ഭരണ കർത്താവെന്ന നിലയിലുള്ള സകല തിരക്കിനിടയിലും താങ്കൾ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും നിരന്തരം സമയം പാഴാക്കുന്നു. താങ്കളുടെ വലിയ പിഴ.
താങ്കളുടെ ഈ തിരക്ക് പിടിച്ച സമയത്തിൽ ഒരിത്തിരി മാറ്റി വച്ചാൽ മതിയായിരുന്നു. വെറും ഒന്നോ രണ്ടോ മണിക്കൂർ മാറ്റി വച്ച് ഒരു 5 മാധ്യമ ക്യാമെറകളെയും കൊണ്ട് പോയി ആ കടൽ തീരത്തു നിന്ന് ഒന്ന് പോസ് ചെയ്‌താൽ മതിയായിരുന്നു. മുണ്ട് മടക്കി കുത്തി മുട്ടോളം കടൽ വെള്ളത്തിൽ നിന്ന് ദൂരേക്ക്‌ കൈ ചൂണ്ടി നിൽക്കുന്ന ഒരു പോസ്. തീരത്തു നിന്ന് കരയുന്ന ഒരു അമ്മയെ കെട്ടിപ്പിടിച്ചു മറ്റൊരു പോസ്. പിന്നെയും സമയം ഉണ്ടായിരുന്നെങ്കിൽ ഒരു ഹെലികോപ്റ്റർ യാത്ര. ഇത്രയും മതിയായിരുന്നു. പക്ഷെ താങ്കൾ അത് ചെയ്തില്ല. പകരം നാവിക വ്യോമസേനാ ഉദ്യോഗസ്ഥരുമായി നിരന്തര ചര്ച്ചകള് ചെയ്തു രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വ്യാപൃതനായി സമയം പാഴാക്കി. താങ്കളുടെ വലിയ പിഴ.
'അത്യാധുനിക ഇന്ത്യയുടെ' മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരെ കണ്ടു താങ്കൾ പഠിക്കേണ്ടിയിരിക്കുന്നു. ട്വീറ്റുകളും റീട്വീറ്റുകളുമായി കളം നിറഞ്ഞു കളിക്കേണ്ട ഗോൾഡൻ ഹവറിൽ താങ്കൾ കളക്ടര്മാരുടെ അടുത്ത് പുരോഗതി വിലയിരുത്താനും ദുരിതാശ്വാസ ധനം തീരുമാനിക്കാനും പ്രഖ്യാപിക്കാനും ഒക്കെ സമയം പാഴാക്കി. ഓരോ മണിക്കൂറിലും പത്ര സമ്മേളനം നടത്താനും മാധ്യമങ്ങളുടെ ഇടപെടലിനെ പുകഴ്ത്താനും താങ്കൾക്കു സമയം കിട്ടാതെ പോയി. താങ്കളുടെ പിഴ.
ഇത്രയും വലിയ ദുരന്തം ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഓരോ മൽസ്യ തൊഴിലാളിയും, ട്വിറ്ററിലും ഫേസ്ബുക്കിലും നോക്കി കൊണ്ട് ഇരിക്കുകയാണെന്ന സാമാന്യ ബോധം താങ്കൾക്കു വേണമായിരുന്നു. ഒരു ട്വീറ്റിന് കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുകയാണെന്ന് അറിയണമായിരുന്നു.
പുര കത്തുമ്പോൾ ഉള്ള വാഴ വെട്ടൽ കണ്ടിട്ടും അതിൽ നിന്ന് ഒരു കഴുക്കോൽ എങ്കിലും ഊരിയെടുക്കാൻ ശ്രമിക്കാത്ത ഈ ആത്മാര്ഥതയില്ലായ്മ. താങ്കളുടെ ഈ ആത്മാർഥത ഇല്ലായ്മ ആണ് താങ്കളെ ഇന്ന് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.
ഇത്തിരി വൈകിയെങ്കിലും, ഇനിയെങ്കിലും ഉണരുക. തട്ടേൽ കയറി ആ നാടകത്തിന്റെ കർട്ടൻ ഉയർത്തുക. നിറഞ്ഞാടുക,
ഇല്ലെങ്കിൽ ഈ 'അത്യാധുനിക ഇന്ത്യയുടെ' ഒരു സംസ്ഥാനത്തെ ഭരണാധികാരി ആയി ഇരിക്കാൻ താങ്കൾ ഒരിക്കലും യോഗ്യൻ അല്ല...
( കടപ്പാട്: സാമാന്യബോധത്തോടെ കാര്യങ്ങളെ നിരീക്ഷിച്ച ഏതോനല്ല മനസിന്.)
Related Posts with Thumbnails

On 2017, ഡിസംബർ 13, ബുധനാഴ്‌ച 0 comments
Bookmark and Share"ഇവിടൊരു എയ്ഡ്സ് ദിനോം ഡാൻസുകളീം ഒത്തുവന്നതും
ചിലരുടെ മുഖം മൂടികീറിപ്പോയകാര്യം ഓർത്തുപോകവേ
കുരുപൊട്ടിയ കാക്കമാർക്ക് ഓതിക്കൊടുത്ത് പാട് പെട്ട് പോയ്...
ഇവിടെല്ലാരും സദാചാരസേനാപതി...വീരാ പടു കാമലോലുപാ
എന്റമ്മേടെ വ്യക്തിസ്വാതന്ത്ര്യം ആരാണ്ടൊക്കെ കട്ടോണ്ടുപോയേ
എന്റ ദീനിന്റെ സകലകുലാവി എന്റമ്മോ ഒലിച്ച് പോയേ....
ലലലാാ....ലാ...ലലലാാാ.ലലലാ...ലാാാലാാ..ലലലാാ..ലാലാാ..."വീട്ടിലിരുന്ന് ടി.വി നെറച്ചും റിയാലിറ്റി ഷോ കാണാം..സിനിമ കാണാം...യുവജനോത്സവങ്ങളിലും കലാമേളകളിലുമൊക്കെ ഏത് കൂതറ ഡാൻസും കളിക്കാം.. കാണാം..കല്ല്യാണങ്ങളിലും മറ്റ് പ്രോഗ്രാമുകളിലുമൊക്കെ ആണും പെണ്ണും കൂടിക്കുഴഞ്ഞ് വിരാചിക്കാം...റോട്ടിമ്മെക്കൂടി പോകണ സകല ലലനാമണികളെയും വായ്നോക്കിയിരിക്കാം...സൈറ്റടിക്കാം...അയിനൊന്നും ഞമ്മക്കൊരു കൊയപ്പവുമില്ല...അയിനൊന്നും ഞമ്മളു പ്രതികരിക്കൂല...
ഇതിപ്പോ ഞമ്മടെ മലപ്പൊറത്തങ്ങാടീ വെച്ച് ജിമിക്കിയും കമ്മലും കളിക്കേ....ഹേയ്...ഞമ്മളു സമ്മതിക്കൂല...ഞമ്മടെ ദീനു സമ്മതിക്കൂല...ഹറാാാമ്....
ആ പെങ്കുട്ട്യോളു ഡാൻസ് കളിച്ചത് എയ്ഡ്സ് ബോധവത്കരണത്തിന്റെ പേരിൽ...
അതിനു ആ പെങ്ക്യുട്ട്യോളെ തന്തക്കും തള്ളക്കും കേട്ടാലറക്കുന്ന തെറികളും വിളിച്ചത് ദീനും ഇസ്ലാമിന്റെ പേരിൽ...
അടിപൊളി....ബാ...പൂവാം..
നോട്ട് ദ പോയന്റ്;
ഞമ്മക്ക് ആരെയും വിമർശിക്കാം..പക്ഷേങ്കിലും ഞമ്മളെ ആരും വിമർശിക്കാൻ പറ്റൂല..അയിനും ഞമ്മളു സമ്മതിക്കൂല...അത് ഇഞ്ഞി ഏത് കൊമ്പത്തെ റേഡിയോ ജോക്കി ആയാലും..
#ആർ.ജെ,സൂരജിനൊപ്പം...
Related Posts with Thumbnails

On 2017, ഡിസംബർ 8, വെള്ളിയാഴ്‌ച 0 comments
Bookmark and Share

 തന്റെ കവിതാ രചനയുടെ വസന്ത കാലത്തിൽ ഒട്ടും സൗകര്യമില്ലാത്ത  ഒറ്റ മുറി വീട്ടിലാണ് ഇഖ്ബാൽ താമസിച്ചിരുന്നത് , കവിതകൾ രചിക്കാൻ ഒരു തരത്തിലും യോജിക്കാത്ത അന്തരീക്ഷമായിരുന്നു അവിടം , ഒരു ബാസാറിന് അടുത്തായത് കൊണ്ട് രാത്രികളിൽ പോലും ബഹള മയമുള്ള ചുറ്റുപാട്

പല പ്രമുഖരും തങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടിയുള്ള രചനകൾ എഴുതി വാങ്ങാൻ അദ്ദേഹത്തെ സന്ദർശിച്ചത് ആ വീട്ടിലായിരുന്നു , ഒരിക്കൽ അവിടം സന്ദർശിച്ച ഒരാൾ അത്ഭുതപ്പെട്ടു കൊണ്ട് ചോദിച്ചു

' അങ്ങ് ഇവിടെ ഇരുന്ന് എങ്ങിനെ എഴുതുന്നു ? എന്തൊരു ശബ്ദ മുഖരിതമാണ് ഇവിടം , ഈ ബാസാറിന് നടുവിൽ നിന്നാണോ അങ്ങ് ഇത്ര സുന്ദരമായി കവിത രചിക്കുന്നത് ? അങ്ങേക്ക് നല്ലൊരു വീട് ഞാൻ തരപ്പെടുത്താം , എന്തിന് ഇവിടെ കിടന്ന് താങ്കൾ ബുദ്ധിമുട്ടുന്നു ?

ഇത് കേട്ട് നേർത്ത പുഞ്ചിരിയോടെ അല്ലാമാ ഇഖ്ബാൽ പറഞ്ഞു , എനിക്ക് എല്ലാ അർത്ഥത്തിലും ഇവിടെ സുഖകരം ആയത് കൊണ്ടല്ല ഞാൻ ഈ വീട്ടിൽ ജീവിക്കുന്നത് , ഈ വീടിന് ഞാൻ മാസം നൽകുന്ന ചെറിയ വാടക കൊണ്ട് രണ്ട് അനാഥ കുഞ്ഞുങ്ങളെ സ്‌കൂൾ ഫീസ് നൽകുന്നുണ്ട് , അച്ഛനും അമ്മയും ചെറുപ്പത്തിലെ മരണപ്പെട്ട ആ കുഞ്ഞുങ്ങളെ വീടാണ് ഇത് , അവരെ ബന്ധുക്കൾ നോക്കുന്നു ഞാൻ ഇവിടെ നിന്ന് പോയാൽ ഈ വീട് പിന്നെ അത്ര പെട്ടെന്ന്  ആരും വാടകക്ക് എടുക്കില്ല , അത് മൂലം അവരെ പഠിത്തം നിൽക്കും അത് കൊണ്ട് കഴിയുന്ന കാലം ഞാൻ ഈ വീട്ടിൽ തന്നെ താമസിക്കും '


അല്ലാമ ഇഖ്ബാൽ എന്ന മനുഷ്യസ്നേഹിയായ കവിയുടെ ജീവിതത്തിൽ നിന്ന് ഒരേട്....

ഇഖ്ബാൽ പാടി..ഇങ്ങനെ..

"ചില നേരം, അനർഹരുടെ കരങ്ങളി വന്നു ചേരും
അധികാരം.
രത്നസമാനരായവ
നിന്ദ്യരായും കാണപ്പെടും...

അതിന്റെയൊക്കെ നടപടികളി
വല്ല യുക്തിയും മറഞ്ഞിരിപ്പുണ്ടാകാം...
എന്നാൽ, പ്രത്യക്ഷ യുക്തി അനുസരിച്ചല്ല
വിധിയുടെ വ്യാപാരം.

എങ്കിലും,
സമൂഹങ്ങളുടെ ചരിത്രം വെളുപ്പെടുത്തിത്തരുന്നൊരു യാഥാർത്ഥ്യം
എല്ലാവർക്കുമറിയാം-

'വിധിയുടെ കണ്ണുകളെപ്പോഴും ആളുകളുടെ പ്രവർത്തനങ്ങളിലാണ്.
അവയാകട്ടെ, മൂർച്ചയേറിയ ഖഡ്ഗം പോലെയും.."


Related Posts with Thumbnails

On 2017, ഡിസംബർ 7, വ്യാഴാഴ്‌ച 0 comments
Bookmark and Shareഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് വളരെ പ്രൗഡമായ ഒരു പ്രസ്താവനയോടെയാണു...അതിങ്ങനെയാണു.
"ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കും ഉള്ള സ്വാന്തന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സം പ്രാപതമാക്കുവാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവമ്പർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്ക് തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു..."
ഒന്നുല്ല്യ..ഇന്ന് ഡിസംബർ ആറു ഒക്കെയല്ലേ..... വെർതെ ഒന്ന് ഓർമ്മപ്പെടുത്തുന്നു.......എന്നെയും നിങ്ങളെയും...അത്ര മാത്രം...
Related Posts with Thumbnails

On 2017, ഡിസംബർ 2, ശനിയാഴ്‌ച 0 comments
Bookmark and Share"പുലിവാലു പിടിക്കുക" എന്ന് കേട്ടിട്ടേയുള്ളു..വാലേന്ന് വിട്ടാലും ഇല്ലേലും പണി ഒറപ്പാ...അമ്മാതിരി ഏടാകൂടത്തിലാ കൊച്ചി മെട്രോ ചെന്ന് ചാടിയത്..
മെട്രോയുടെ ചിഹ്നമായ കുഞ്ഞൻ ആനക്കുട്ടിക്ക് ഒരു നാമം നിർദ്ധേശിക്കാനാണു ഫേസ്ബുക്കിലൊരു പോസ്റ്റിട്ടത്..ആർക്കും പേർ നിർദ്ധേശിക്കാം..ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ആദ്യ മൂന്ന് പേരുകളിൽ നിന്ന് ഒന്ന് അവർ തിരഞ്ഞെടുക്കും....

സംഗതി കിടിലൻ..

പക്ഷേ ട്രോളന്മാർ പണിപറ്റിച്ചു..

ലിജോവർഗ്ഗീസ് എന്നയാൾ ഒരു പേരു നിർദ്ധേശിച്ചു..അതിനെയെല്ലാവരും കൂടിയങ്ങ് ലൈക്ക് ചെയ്ത് ഒന്നാം നമ്പറാക്കി...ആ പേരേതാണെന്ന് അറിയോ..

അതാാണു " കുമ്മനാന" , 

കൊച്ചി മെട്രോയുടെ ആനക്കുട്ടിക്ക് ഇടാൻ പറ്റിയ അസ്സൽ പേരു തന്നെ..ഹ..ഹ..ഹ,

വേറെ ചിലർ നിർദ്ധേശിച്ചത് " കണ്ണന്താന", നല്ലതള്ളലും പുള്ളിംഗും കൂടുമത്രേ..ഹ..ഹ...ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി..

കൊച്ചി മെട്രോ അധികാരികൾ ഇപ്പോ പിടിച്ചതാണു അസ്സൽ പുലിവാലു.." കുമ്മനാന" .എന്തായിത്തീരുമോ..എന്തോ..കാത്തിരുന്ന് കാണാം..

ഐ സപ്പോർട്ട് "കുമ്മനാന"

 ലിങ്ക് ദാ താഴെ.............

https://www.facebook.com/KochiMetroRail/posts/1690612327626941


Related Posts with Thumbnails

On 0 comments
Bookmark and Shareഇന്ത്യാക്കാരനായ ആദ്യത്തെ ഇന്റർ നാഷണൽ നടൻ ആരാണെന്നറിയാമോ..?
അധികമാർക്കും അറിയാൻ വഴിയില്ല...
ദ ഗ്രേറ്റ് ഇന്ത്യൻ ആക്റ്റർ സാബു ദസ്തഗിർ..
മൈസൂരിനടുത്തെ കാരപൂരിൽ ഒരു ആനപ്പാപ്പാന്റെ മകനായി ജനിക്കുകയും ബാല്യത്തിൽ തന്നെ അതേ തൊഴിൽ സ്വീകരിക്കുകയും ചെയ്ത സാബു വാണു പിന്നീട് ഹോളിവുഡ് സിനിമകളിലെ സൂപ്പർ നടന്മാരിൽ ഒരാളായി മാറിയത്...
അതിശയകരമായ ഒരു കഥയാണത്....സ്വല്പം പഴയതാണു..എന്ന് വെച്ചാൽ 1934ൽ വിഖ്യാത ബ്രിട്ടീഷ് സംവിധായകൻ റോബർട്ട് ജെ,ഫ്ലഹെർട്ട് ഒരു പടം പിടിക്കാൻ തീരുമാനിക്കുന്നു..ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനു അനുയോജ്യനായ ഒരു ബാലതാരത്തെ അന്വേഷിച്ച് നടക്കുകയായിരുന്നു ഫ്ലഹെർട്ട്...അപ്പോഴാണു സാബുവിനെ കാണുന്നത്...കാണുക എന്ന് വെച്ചാൽ അത് വെറുമൊരു കാണലല്ല,..
മൈസൂർ രാജാവിന്റെ ആനപ്പാപ്പാന്മാരിൽ ഒരാളായിരുന്നു സാബിവിന്റെ അച്ഛൻ,വളരെ ചെറുപ്പത്തിൽ തന്നെ സാബുവിന്റെ മാതാവ് മരണപ്പെട്ടു..സാബൂവിനു  ഒമ്പതോ പത്തോ വയസ്സുള്ളപ്പോൾ  പിതാവും മരണപ്പെട്ടു..അനാഥനായ സാബു വളരെ ചെറുപ്രായത്തിൽ തന്നെ പിതാവിന്റെ ജോലി ഏറ്റെടുക്കുകയായിരുന്നു..അങ്ങനെ ആനയെയും തെളിച്ച് കൊണ്ട് വരുന്ന ആ കാഴ്ചയാണു നമ്മുടെ സംവിധായകൻ കാണുന്നത്..തന്റെ കഥാപാത്രത്തിനു അനുയോജ്യമാണു ആ ബാലൻ എന്ന് മനസ്സിലാക്കിയ സംവിധായകൻ സാബുവിനെ തന്റെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു..അങ്ങനെയാണു " ദ എലഫന്റ് ബോയ് " എന്ന ക്ലാസിക് സിനിമ ഇറങ്ങുന്നത്..ആ പടത്തിൽ അഭിനയിക്കുമ്പോൾ സാബുവിനു വയസ്സ് വെറും പതിനൊന്ന്..
ആ ചിത്രം അങ്ങ് ഹിറ്റായി..പാശ്ചാത്യ താരങ്ങൾ അടക്കി വാണ ബ്രിട്ടീഷ് സിനിമകളിലേക്ക് ഒരു ഇന്ത്യൻ ബാലന്റെ രംഗപ്രവേശം ഏറെ ചർച്ച ചെയ്യപ്പെട്ടു.അതിനാൽ തന്നെ ഏറെ ആരാധകരും ഉണ്ടായിരുന്നു...ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സാബു ലണ്ടനിലെത്തി..അതോടെ സിനിമാ ആസ്വാദകരുടെ ഇഷ്ടതാരമായി സാബു മാറി,.സാബുവിന്റെ മികച്ച പ്രകടനം എലഫന്റെ ബോയി എന്ന സിനിമക്ക് ഒട്ടേറേ പുരസ്കാരങ്ങൾ നേടിക്കൊടുത്തു..
ആദ്യ ചിത്രത്തിന്റെ തരംഗം കെട്ടടങ്ങും മുമ്പ്‌ സാബുവിനെത്തേടി അടുത്ത അവസരമെത്തി. സുൽത്താൻ കോർദ എ.ഇ മാൻസന്റെ നോവലിനെ ആധാരമാക്കി ഒരുക്കിയദ ഡ്രം ആയിരുന്നു ചിത്രം. ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ്‌ സാബു ആദ്യം അമേരിക്കയിലെത്തുന്നത്‌.
മൂന്നാമത്തെ ചിത്രമായ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ സാബുവിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി. എക്കാലത്തെയും മികച്ച കൽപ്പിത കഥാ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇത്‌ സംവിധാനം ചെയ്തത്‌ ലുഡ്‌വിഗ്‌ ബെർഗർ, മൈക്കൽ പവൽ, ടിം വെലൻ എന്നിവർ ചേർന്നാണ്‌. പ്രധാന കഥാപാത്രമായ അബുവിനെയാണ്‌ സാബു അവതരിപ്പിച്ചത്‌.. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെ തുടർന്ന്‌ തടസപ്പെട്ട ചിത്രീകരണവും അനുബന്ധ ജോലികളും ഇടക്ക്‌ ഹോളിവുഡിലേക്ക്‌ മാറ്റേണ്ടിവന്നു. ഈ കാലതാസമത്തിനിടെ ആർ.കെ.ഒയുടെ ഗുംഗ ഡിൻ എന്ന ചിത്രത്തിൽ സാബു വേഷമിട്ടു.
1940ലെ ക്രിസ്മസ്‌ ദിനത്തിൽ പുറത്തിറങ്ങിയ ദ തീഫ്‌ ഓഫ്‌ ബഗ്ദാദ്‌ ഗംഭീര വിജയമായിരുന്നു. വർണ ചിത്രങ്ങളുടെ വിഭാഗത്തിൽ ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യ, ശബ്ദ മികവ്‌ എന്നിവക്കുള്ള ഓസ്കാർ അവാർഡുകളും ചിത്രത്തിനു ലഭിച്ചു. 
സുൽത്താൻ കോർദയും സാബുവും കൈകോർത്ത അവസാന ചിത്രവും റുഡ്യാർഡ് കിപ്ലിംഗിന്റെ രചനയെ ആസ്പദമാക്കിയുള്ളതായിരുന്നു. 1942ൽ പുറത്തിറങ്ങിയ "ജംഗിൾ ബുക്കിൽ" സാബു മൌഗ്ളിയായാണ്‌ വേഷമിട്ടത്‌. അതേ വർഷം യുണിവേഴ്സൽ പിക്ചേഴ്സുമായി കരാർ ഒപ്പിട്ട സാബു അവരുടെ നാലു ചിത്രങ്ങളിൽ(അറേബ്യൻ നൈറ്റ്സ്‌-1942, വൈറ്റ്‌ സാവേജ്‌-1943, കോബ്രാ വുമൺ-1944, ടാംഗിയർ-1946) അഭിനയിച്ചു. 
രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ അമേരിക്കൻ ട്രഷറി ഡിപ്പാർട്മെൻറിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ സാബു 30 നഗരങ്ങളിൽ പര്യടനം നടത്തുകയും റേഡിയോ പ്രക്ഷേപണത്തിൽ പങ്കെടുക്കുകയും ചെയ്തു. 1944ൽ സാബുവിന്‌ അമേരിക്കൻ പൗരത്വം ലഭിച്ചു. വൈകാതെ വടക്കൻ കരോലിനയിലെ ആർമി എയർഫോഴ്സ്‌ ബേസിൽ പരിശീലനത്തിനു ചേർന്ന ഇദ്ദേഹം യുദ്ധത്തിൽ അമേരിക്കൻ വിമാനങ്ങളിൽ ടെയ്ൽ ഗണാറായി സേവനമനുഷ്ഠിച്ചു. പസഫിക്‌ മേഖലയിൽ നാൽപ്പതോളം ദൌത്യങ്ങളിൽ പങ്കാളിയായ സാബുവിന്‌ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും (ഡിസ്റ്റിംഗുഷ്ഡ്‌ ഫ്ളൈയിംഗ്‌ ക്രോസ്‌) ലഭിച്ചു. 
ബ്രിട്ടനിൽ തിരിച്ചെത്തിയയുടൻ‌ അടുത്ത ചിത്രത്തിലേക്ക്‌ ക്ഷണം ലഭിച്ചു. മൈക്കൽ പവൽ സംവിധാനം ചെയ്ത ബ്ളാക്ക്‌ നാർസിസസിൽ(1947) നായകനായിരുന്നില്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അടുത്ത ചിത്രമായ എൻഡ്‌ ഓഫ്‌ ദ റിവറിൽ(1947) ബ്രസീലിയൻ താരറാണി ബിബി ഫെരെയ്‌റയായിരുന്നു സാബുവിന്റെ ഭാര്യയായി വേഷമിട്ടത്‌. 
വീണ്ടും അമേരിക്കയിലെത്തിയ സാബു യൂണിവേഴ്സൽ പിക്ചേഴ്സിന്റെ മാൻ ഈറ്റർ ഓഫ്‌ കുമായോൺ (1948)എന്ന ചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം ജൂലൈയിൽ കൊളംബിയ ഫിലിംസിന്റെ സോംഗ്‌ ഓഫ്‌ ഇന്ത്യയിൽ അഭിനയിക്കുമ്പോഴാണ്‌ യുവ നടി മാരിലിൻ കൂപ്പറുമായി സാബു പ്രണയത്തിലാകുന്നത്‌. ചിത്രത്തിൽ സാബുവിന്റെ നായികയായി നിശ്ചയിച്ചിരുന്ന ഗെയ്ൽ റെസ്സലിന്റെ പകരക്കാരിയായാണ്‌ മാരിലിൻ അഭിനയിക്കാനെത്തിയത്‌. ഒക്ടോബർ 19 സാബു മാരിലിനെ വിവാഹം ചെയ്തു.

1957ൽ സാബു ആൻഡ്‌ ദ മാജിക്‌ റിംഗ്‌ എന്ന ചിത്രം പുറത്തിറങ്ങി. ഒരു നടന്റെ പേരിൽതന്നെ സിനിമ ഇറങ്ങുക എന്ന അപൂർവതയും സാബുവിന്‌ ഇതിലൂടെ സ്വന്തമായി. ജർമൻ-ഇറ്റാലിയൻ ചിത്രമായ മിസ്ട്രസ്‌ ഓഫ്‌ ദി വേൾഡ്‌(1959), റാംപേജ്‌(1963), ടൈഗർ വോക്സ്‌(1964) എന്നിവയാണ്‌ സാബുവിന്റെ അവസാന ചിത്രങ്ങൾ..


1963 ഡിസംബർ രണ്ടിന്‌ അമേരിക്കയിലെ ചാറ്റ്സ്‌വർത്തിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സാബുവിന്റെ അപ്രതീക്ഷിത അന്ത്യം. വിഖ്യാതരായ ചലച്ചിത്ര താരങ്ങൾ അന്ത്യവിശ്രമംകൊള്ളുന്ന ഫോറസ്റ്റ്ലോൺ സെമിത്തേരിയിലാണ്‌ മൃതദേഹം സംസ്കരിച്ചത്‌. ഇദ്ദേഹത്തിന്റെ മരണശേഷമാണ്‌ അവസാന ചിത്രമായ എ ടൈഗർ വോക്സ്‌ പുറത്തിറങ്ങിയത്‌....

സാബു ഈസ് ദ റിയൽ ആക്റ്റർ..

കേവലം ഒരു ആനപ്പാപ്പാനായി കഴിയേണ്ടിയിരുന്ന സാബു ഹോളിവുഡിലും ഇറ്റാലിയയിലും യൂറോപ്യൻ രാജ്യങ്ങളിലൊന്നടങ്കം ആരാധപ്രശംസപിടിച്ച് പറ്റിയ ഒരു നടനായി മാറിയ കഥ ഇങ്ങനെയാണു അവസാനിക്കുന്നത്..അക്കാലത്തെ നടന്മാരിൽ ഏറ്റവും സമ്പന്നനായ വ്യക്തിയും ഇദ്ധേഹമായിരുന്നു..

ലോകസിനിമയെ കയ്യിലിട്ട് അമ്മാനമാടിയ ആ അഭിനയപ്രതിഭയെ ഇനിയും അറിയില്ലഎന്ന് പറയരുത്...അത് കൊണ്ട് മാത്രം കുറിച്ചു എന്ന് മാത്രം...

എല്ലാവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു..
Related Posts with Thumbnails

On 2017, ഡിസംബർ 1, വെള്ളിയാഴ്‌ച 0 comments
Bookmark and Shareസാരസപ്പൂ ശോഭ ചിന്തി വന്ന വെണ്ണിലാവെ..
ശ്വാമസുന്ദര പാതയോതി തന്ന വെൺപ്രഭാവെ..
സരസഭാഷകരെ മുഹമ്മദ് സർവ്വസത്തിൻ ജീവെ..
സഹനസമരമിലായ് വിളങ്ങിയതാ മദീനപ്പൂവേ..
സാരമേറിയ വേദമാലെ മുന്തിടും തേൻ കാവേ..
സാഗരത്തിന്നന്തരത്തിലെ മുത്തിലും ഒളിവേ..
സരളജീവിതമേ വരിച്ച മാത്രുകാ ത്വാഹാവേ..
സർവ്വശക്തനായ നാഥൻ നൽകിയ നേതാവേ..
സ്വല്ലള്ളാഹു അലാ മുഹമ്മദ്..
സ്വല്ലള്ളാഹു അലൈഹിവസല്ലം...
Related Posts with Thumbnails

Related Posts with Thumbnails