ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, ജനുവരി 26, വെള്ളിയാഴ്‌ച 0 comments
Bookmark and Shareലോകചരിത്രത്തിലെ ഒരു അതുല്യസ്രുഷ്ടി...
.
അതിന്റെ നിർമ്മാണത്തിനായ് വേണ്ടി വന്നത് രണ്ടു വർഷം, പതിനൊന്ന് മാസം, പതിനെട്ട് ദിവസം....അതിനായി  സഭയിൽ  165 ദിവസത്തോളം നീണ്ട ചർച്ചകൾ  നടന്നു ..
ഏതാണാ സഭയെന്നല്ലേ.കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി..

.1946 ലെ കഥയാണു..ഇന്ത്യയിലെ അന്നത്തെ പ്രാദേശിക നിയമസഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും  നാട്ടുരാജ്യങ്ങളുടെയും മറ്റ് പ്രദേശങ്ങളുടെയും ഒക്കെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരും ആയ പണ്ഡിതരും ഉന്നത നേതാക്കന്മാരുമായ 389 അംഗങ്ങളുടെ ഒരു വലിയ സഭ...പിന്നീട് ഇന്ത്യാ-പാക് വിഭജനമുണ്ടായപ്പോൾ അത് 299 ആയി ചുരുങ്ങി...ആ സഭയിലാണു ഈ സംഭവങ്ങൾ നടക്കുന്നത്...

ആ സഭയിൽ നിന്ന് അതീവ മിടുക്കന്മാരും ബുദ്ധിശാലികളും ആയ കുറച്ച് പേർ ചേർന്ന് ഡ്രാഫ്റ്റിംഗ് കമ്മറ്റി എന്ന പേരിൽ ഒരു പ്രത്യേക കമ്മറ്റി രൂപവത്കരിച്ചു....ആ കമ്മറ്റി ക്രോഡീകരിച്ച് എഴുതിത്തയ്യാറാക്കുന്നു...

ആ സഭയിൽ നടന്ന ചർച്ചകളിൽ 114 ദിവസവും കരട് രൂപരേഖയുടെ ചർച്ചയായിരുന്നു..അതിൽ തന്നെ 7635 ഭേദഗതികൾ നിർദ്ധേശിക്കപ്പെട്ടു...2437 ഭേദഗതികൾ തീരുമാനമായി...


അങ്ങനെ നിരന്തരം ചർച്ചചെയ്ത് ആറ്റിക്കുറുക്കി അവർ ആ മഹത് സംരംഭം പൂർത്തീകരിച്ചു...
22 ഭാഗങ്ങളിലായി 395 അനുച്ഛേദങ്ങളും അനുബന്ധമായി 8 പട്ടികകളുമുള്ള പടുകൂറ്റന്‍ രേഖയായിരുന്നു അത്...അന്നും...ഇന്നും ലോകത്ത് അതിനെ കവച്ച് വെക്കുന്ന ഒന്ന് ഉണ്ടായിട്ടില്ല...
ഒടുവിൽ
അതിന്റെ  ആദ്യപകർപ്പ്‌ 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.
1949 നവംബർ 26-ന്‌  രൂപവത്കരിച്ച ആ രേഖ സഭ അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു.... 
1950 ജനുവരി 25 നു  ആ രേഖയിൽ ഭാരതത്തിന്റെ  സഭയുടെ അംഗങ്ങൾ ഒപ്പുവെച്ചു..
1950 ജനുവരി 26 ആ രേഖപ്രഖ്യാപിക്കുകയും പ്രാബല്യത്തിൽ കൊണ്ട് വരികയും ചെയ്യപ്പെട്ടു...
ഏതാണാ രേഖയെന്നല്ലേ...
.
"മഹത്തായ ഇന്ത്യൻ ഭരണഘടന"
.
അതാണാ രേഖ..ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഭാരതം ഗണതന്ത്രദിവസം അഥവാ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു...
.
ഏവർക്കും ഗണതന്ത്രദിനാശംസകൾ നേരുന്നു...

Related Posts with Thumbnails

On 2018, ജനുവരി 21, ഞായറാഴ്‌ച 0 comments
Bookmark and Share``ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി നിർത്തി പുറകിൽ നിന്നും വെടിവെച്ച് കൊല്ലാതെ ആണത്തമുണ്ടെങ്കിൽ നേർക്ക് നേരെ നിന്ന് വെക്കടാ വെടി..എനിക്ക്‌ ഈ നാടിന്റെ മണ്ണ്‌ കണ്ട്‌ മരിക്കണം......' ബ്രിട്ടീഷ്‌ പട്ടാള കമാൻഡർ കേണൽ ഹംഫ്രിയെ വിറപ്പിച്ച  ഈ
ശബ്‌ദം ആരുടേതാണെന്നറിയാമോ..? 

അതാണു വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി,
വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി നമ്മോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 93 വർഷം.

1922 ,ജനുവരി 20 ,സമയം രാവിലെ 10 മണി,മലപ്പുറം കോട്ടക്കുന്നിന്റെ ചരിവിൽ മൂന്ന് വെടിയൊച്ചകൾ ഉയർന്നു, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ആ ധീരദേശാഭിമാനി വെള്ളക്കാരന്റെ വെടിയുണ്ടയേറ്റ് പിടഞ്ഞു, സർവ്വരെയും കണ്ണീരിലാഴ്ത്തി ആ താരകം പൊലിഞ്ഞു..

ആരായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.. ഇന്ത്യയിലെ കൂലി ചരിത്രകാരന്മാരും അല്ലാത്തവരും ഹാജിയേയും അദ്ദേഹം നയിച്ച സമരങ്ങളേയും കാണാതിരുന്നതും കാണായ്‌മ നടിച്ചതും ഖേദകരമായ വസ്‌തുതയാണ്‌...അതൊക്കെ പോട്ടെ...നാം മലപ്പുറത്തെ മാപ്പിള മക്കളെങ്കിലും  അദ്ദേഹത്തെ വിസ്മരിക്കരുത്....ചെഗുവേരക്കും ഫിഡൽ കാസ്‌ട്രോക്കും ഹ്യൂഗോ ചാവെസിനും നെൽസൺ മണ്ടേലക്കും ഒക്കെ കൊടുക്കുന്ന പ്രാധാന്യത്തിൽ നിന്ന് ഒരംശമെങ്കിലും  നമ്മുടെ തന്നെ നാട്ടുകാരനായ ആ ധീര നായകനു നൽകണ്ടേ....ചിന്തിക്കേണ്ടിയിരിക്കുന്നു 

വാരിയംകുന്നത്ത്‌ മൊയ്‌തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ല്‍ മഞ്ചേരിക്കടുത്ത്‌ നെല്ലിക്കുത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം..  അദ്ദേഹത്തിന്റെ പിതാവ്‌ ധീരദേശാഭിമാനിയായിരുന്നു. 1894ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരേ നടന്ന മണ്ണാര്‍ക്കാട്ട്‌ യുദ്ധത്തില്‍ പങ്കെടുത്തതിന്‌ പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക്‌ നാടുകടത്തി. പിതൃസ്വത്തായ 200 ഏക്കര്‍ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. അതിനാല്‍ മാതാവിന്റെ വീട്ടിലാണു ബാല്യകാലം കഴിച്ചുകൂട്ടിയത്‌. വള്ളുവങ്ങാട്‌ കുന്നുമ്മല്‍ പ്രൈമറി സ്‌കൂളിലെ പഠനശേഷം ആലി മുസ്‌ലിയാരുടെ പിതൃസഹോദരന്‍ എരിക്കുന്നന്‍ മമ്മദ്‌ കുട്ടി മുസ്‌ലിയാരില്‍ നിന്ന്‌ മതപഠനവും നടത്തി. പിന്നീട്‌ കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞെങ്കിലും മണ്ണാര്‍ക്കാട്‌ ലഹള അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നു. ജന്മനാ കൈവന്ന ബ്രിട്ടീഷ്‌ വിരോധം, പിതാവ്‌ നാടുകടത്തപ്പെട്ടതോടെ മൂര്‍ച്ഛിച്ചു. പരസ്യമായ ബ്രിട്ടീഷ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഇറങ്ങിയതും അതോടെയാണ്‌. സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‌കണമെന്നാവശ്യപ്പെട്ട്‌ അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്‍ക്കെല്ലാം അദ്ദേഹം കത്തയച്ചു. ഈ കത്തുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാനൊരുങ്ങി. അവര്‍ക്ക്‌ പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ്‌ ഹാജി നാടുവിട്ടു. ആ യാത്ര ചെന്നവസാനിച്ചത്‌ വിശുദ്ധ മക്കയിലായിരുന്നു. മൂന്നു വര്‍ഷത്തെ മക്കാജീവിതം അദ്ദേഹത്തെ നിപുണനായ ഒരു പണ്ഡിതനാക്കി മാറ്റി.

 മലബാര്‍ സമരത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നാട്ടില്‍ മടങ്ങിയെത്തിയെങ്കിലും ജന്മനാട്ടില്‍ താമസിക്കാന്‍ ഗവണ്‍മെന്റ്‌ അനുവദിച്ചില്ല. അതുകാരണം മൊറയൂരിനടുത്ത പോത്തുവെട്ടിപ്പാറയിലായിരുന്നു ആദ്യം താമസിച്ചത്‌. മലബാര്‍ കലക്‌ടര്‍ ഇന്നിസിനെ കരുവാരക്കുണ്ട്‌ വെച്ച്‌ പതിയിരുന്ന്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഹാജി കുറ്റക്കാരനാണെന്ന്‌ ബ്രിട്ടീഷ്‌ രേഖകളില്‍ പറയുന്നുണ്ട്‌. അതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു. പോത്തുവെട്ടിപ്പാറയില്‍ കുറച്ചുകാലം താമസിച്ച ശേഷം ജന്മനാട്ടിലേക്ക്‌ പോകാന്‍ അനുവാദം ലഭിച്ചു.

ഹാജിയുടെ മാതാപിതാക്കള്‍ ഭൂവുടമകളും സമ്പന്നരുമായിരുന്നു. കുറച്ചുകാലം ഹാജിയും മരക്കച്ചവടം നടത്തി. അക്കാലത്ത്‌ അദ്ദേഹത്തിന്‌ അനേകം പോത്തുവണ്ടികളുണ്ടായിരുന്നു. അവയില്‍ മരം കയറ്റി കോഴിക്കോട്ടേക്ക്‌ പോകും. ഏറനാട്‌, വള്ളുവനാട്‌, കോഴിക്കോട്‌ എന്നിവിടങ്ങളിലെ വ്യാപാര പ്രമുഖരുമായും സാധാരണ തൊഴിലാളികളുമായും നല്ല ബന്ധമുണ്ടാക്കാന്‍ ഇത്‌ സഹായമേകി. മലബാര്‍ സമരകാലത്ത്‌ പോത്തുവണ്ടി, കാളവണ്ടി ഉടമകളെ സംഘടിപ്പിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനും ജന്മിമാര്‍ക്കുമെതിരെ അണിനിരത്താനും എളുപ്പമായി.

ഖിലാഫത്ത്‌ പ്രസ്ഥാനം ശക്തിയാര്‍ജിച്ചപ്പോള്‍ കുഞ്ഞഹമ്മദ്‌ ഹാജി സജീവ പ്രവര്‍ത്തകനായി. . ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, എം പി നാരായണമേനോന്‍ തുടങ്ങിയവരായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനത്തില്‍ ഹാജിയുടെ ഉറ്റ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ആലി മുസ്‌ലിയാരെയാണ്‌ നേതാവായി ഹാജി അംഗീകരിച്ചത്‌.

1921 ആഗസ്‌തില്‍ തിരൂരങ്ങാടിയില്‍ പട്ടാളം നടത്തിയ ക്രൂരമായ നരനായാട്ടിനെ തുടര്‍ന്നാണ്‌ ഹാജി കൂടുതല്‍ കര്‍മശക്തിയാര്‍ജിച്ച്‌ രംഗത്തുവന്നത്‌. ആനക്കയത്തു നിന്ന്‌ ആറായിരത്തിലധികം ആയുധധാരികളായ ഖിലാഫത്ത്‌ പോരാളികളോടൊപ്പം അദ്ദേഹം ആഗസ്‌ത്‌ 22ന്‌ പുറപ്പെട്ടു. കുഞ്ഞഹമ്മദ്‌ ഹാജിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലേക്ക്‌ പുറപ്പെട്ട സംഘം പാണ്ടിക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ തോക്കും ആയുധങ്ങളും കൈക്കലാക്കി. മഞ്ചേരിയില്‍ കൊള്ള നടക്കുന്നുവെന്നറിഞ്ഞ്‌ സംഘം അങ്ങോട്ടുപോയി.. ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ മാത്രമല്ല, അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാര്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. 
 1921 ആഗസ്‌ത്‌ 29ന്‌ കുഞ്ഞഹമ്മദ്‌ ഹാജിയും സംഘവും റിട്ടയേര്‍ഡ്‌ ഇന്‍സ്‌പെക്‌ടര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തി. 1894ലും 1897ലും നടന്ന മാപ്പിളമാരുടെ സായുധസമര കാലത്ത്‌ ഇന്‍സ്‌പെക്‌ടറായിരുന്ന ചേക്കുട്ടി വാരിയംകുന്നത്തിന്റെ കുടുംബത്തെ അതിക്രൂരമായി മര്‍ദിച്ചിരുന്നു.1921 ആഗസ്‌ത്‌ 25ന്‌ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഹാജിയും അനുയായികളും ശ്രമിച്ചെങ്കിലും അവരെത്തിയപ്പോഴേക്ക്‌ യുദ്ധം കഴിഞ്ഞിരുന്നു. പൂക്കോട്ടൂര്‍ നിവാസികള്‍ക്ക്‌ സാന്ത്വനം നല്‍കി കുറച്ചുകാലം അദ്ദേഹം അവിടെ താമസിച്ചു. വാരിയംകുന്നത്തിന്റെ സാന്നിധ്യത്തെ ഭയന്ന കൊണ്ടോട്ടി തങ്ങള്‍, തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബ്രിട്ടീഷ്‌ പട്ടാള കമാന്റര്‍ക്ക്‌ കത്തയച്ചു. ബ്രിട്ടീഷുകാരുടെ ഒത്താശക്കാരനായിരുന്നു കൊണ്ടോട്ടി തങ്ങള്‍. ഈ വിവരമറിഞ്ഞ ഹാജിയും സംഘവും പൂക്കോട്ടൂരില്‍ നിന്ന്‌ മഞ്ചേരിയിലേക്കും അവിടെ നിന്ന്‌ അരീക്കോട്ടേക്കും പോയി. അരീക്കോട്‌ നിന്ന്‌ 1921 ഒക്‌ടോബര്‍ 28ന്‌ സായുധ യോദ്ധാക്കളോടൊപ്പം കൊണ്ടോട്ടിയിലെത്തി. വഴിയില്‍ വെച്ച്‌ ഒട്ടേറെ മതപണ്ഡിതന്മാരും മുസ്‌ലിം യുവാക്കളും സംഘത്തില്‍ ചേര്‍ന്നു. കൊണ്ടോട്ടിയിലെത്തിയ ഉടനെ അവര്‍ പോലീസ്‌ സ്റ്റേഷന്‍ തകര്‍ത്തു. രജിസ്‌ട്രാര്‍ ഓഫീസ്‌ കത്തിച്ചു. അവര്‍ പിന്നീട്‌ പോയത്‌ കൊണ്ടോട്ടി ഖുബ്ബയിലേക്കായിരുന്നു. ഖുബ്ബയിലുണ്ടായിരുന്ന ഹസന്‍കുട്ടി മൊല്ല നഗാറ അടിക്കാന്‍ തുടങ്ങി. സഹായത്തിന്‌ ആളെക്കൂട്ടാനായിരുന്നു നഗാറ. അതിനാല്‍ സംഘം അത്‌ തടഞ്ഞു. അനുസരിക്കാതിരുന്ന ഹസന്‍കുട്ടി മൊല്ലയെ ആരോ കുത്തിമലര്‍ത്തി. ഹാജിയും കൂട്ടരും ഖുബ്ബയിലേക്ക്‌ വരുന്നതു കണ്ട നസ്വ്‌റുദ്ദീന്‍ തങ്ങള്‍, കാര്യസ്ഥന്‍ കോയ ഹസന്‍ കോയ അധികാരി, അത്തറക്കാട്ട്‌ കുട്ട്യസ്സന്‍ എന്നിവര്‍ ഇരട്ടക്കുഴല്‍ തോക്കെടുത്ത്‌ തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഹാജിയുടെ സംഘത്തിലെ കമ്മു കൊല്ലപ്പെട്ടു.അവരെ കീഴ്‌പെടുത്തിയ ഹാജിയും അനുയായികളും കൊണ്ടോട്ടിയില്‍ നിന്ന്‌  അരീക്കോട്ടേക്ക്‌ യാത്രയായി. അവിടെ നിന്ന്‌ കുറെ പേരെ കൂട്ടി നിലമ്പൂരിലേക്കും പോയി. പിന്നീട്‌ നിലമ്പൂരായിരുന്നു വാരിയംകുന്നത്തിന്റെ ഖിലാഫത്ത്‌ ആസ്ഥാനം.തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ പലര്‍ക്കായി അദ്ദേഹം ചുമതല നല്‍കി. സഹോദരന്‍ മൊയ്‌തീന്‍കുട്ടിക്ക്‌ നിലമ്പൂര്‍ പുഴയുടെ വടക്കുഭാഗങ്ങളും, ചുങ്കത്തറയും ചുറ്റുമുള്ള സ്ഥലങ്ങളും വാരിയംകുന്നത്ത്‌ കുഞ്ഞുട്ടിഹാജിക്കും എടക്കരയും പരിസര പ്രദേശങ്ങളും ചക്കുംപുറത്ത്‌ ആലിക്കുട്ടിക്കും, കൂറ്റമ്പാറ പ്രദേശങ്ങള്‍ ഉണ്ണിത്തറിക്കും കരുവാരക്കുണ്ട്‌, കാളികാവ്‌ ദേശങ്ങള്‍ വാരിയംകുന്നത്ത്‌ കോയാമുഹാജിക്കും നല്‍കി. നീതിനിര്‍വഹണത്തില്‍ അവരെല്ലാം ഹാജിയുടെ കല്‍പനകള്‍ പൂര്‍ണമായും അനുസരിച്ചു. 
സപ്‌തംബര്‍ 20ന്‌ വെള്ളിനേഴിക്കടുത്ത്‌ വെച്ച്‌ മാപ്പിള നേതാക്കളുടെ സമ്മേളനം വാരിയംകുന്നത്ത്‌ വിളിച്ചുചേര്‍ത്തു. ഖിലാഫത്ത്‌ പ്രക്ഷോഭത്തെ വിജയകരമായി മുന്നോട്ടുനയിക്കാവുന്ന സുപ്രധാന തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊണ്ടു.ഹിന്ദുപ്രജകളുടെ പരാതികള്‍ കുഞ്ഞഹമ്മദ്‌ ഹാജി ഒത്തുതീര്‍പ്പാക്കി. സമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹം നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു.വാരിയംകുന്നത്ത്‌ സ്ഥാപിച്ച കോടതി മൂന്നുപേരെ വധശിക്ഷയ്‌ക്ക്‌ വിധിച്ചിരുന്നു. ഹിന്ദു സ്‌ത്രീകളെ മാനഭംഗപ്പെടുത്തിയതായിരുന്നു അവര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം. റോഡ്‌, കടവുകള്‍ എന്നിവയില്‍ ചുങ്കം പിരിവ്‌ ആരംഭിച്ചത്‌ ഹാജിയായിരുന്നു. സമര ഭടന്മാരുടെ രജിസ്റ്റര്‍ ഉണ്ടാക്കി, . ബ്രിട്ടീഷ്‌ പട്ടാളത്തില്‍ നിന്ന്‌ കണ്ടെടുത്ത സിഗ്‌നല്‍ സിസ്റ്റം ഉപയോഗിച്ച്‌ പട്ടാളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്‌മ നിരീക്ഷണത്തിലാക്കി. ബ്രിട്ടീഷ്‌ രീതിയില്‍ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. കലക്‌ടര്‍, ഗവര്‍ണര്‍, വൈസ്രോയി, രാജാവ്‌ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും അനുസരിച്ചു. വാര്‍ത്താ വിനിമയ രീതിയും പകര്‍ത്തി.

വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ക്രൂരമര്‍ദനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഹാജിയും സംഘവും ഗറില്ലായുദ്ധം പരീക്ഷിച്ചു. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്‌. 400 പേരടങ്ങുന്ന ഹാജിയുടെ സംഘം പാണ്ടിക്കാട്ടെ ഒരു ഗൂര്‍ഖാ ക്യാമ്പ്‌ ഒരു രാത്രികൊണ്ട്‌ ആക്രമിച്ച്‌ 75 ഗൂര്‍ഖകളെ കൊന്നൊടുക്കി. കുപിതരായ ബ്രിട്ടീഷുകാര്‍ മാപ്പിളവീടുകള്‍ കയ്യേറി ബയണറ്റുകൊണ്ട്‌ പുരുഷന്മാരെ കുത്തിക്കൊന്നു. സ്‌ത്രീകളെ അപമാനിച്ചശേഷം വെട്ടിക്കൊന്നു. ആലി മുസ്‌ല്യാരുടെയും കുഞ്ഞഹമ്മദ്‌ ഹാജിയുടെയും നെല്ലിക്കുത്തിലെ വീടുകള്‍ കൈബോംബുകൊണ്ട്‌ ചുട്ടെരിച്ചു.

പാണ്ടിക്കാട്ടെ പട്ടാളക്യാമ്പ്‌ ആക്രമിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങളുമായി ചേര്‍ന്ന്‌ പദ്ധതിയൊരുക്കിയതും കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു. കാളികാവിനടുത്ത കല്ലാമൂലയില്‍ വെച്ചു നടന്ന ഏറ്റുമുട്ടലില്‍ ഹാജിയുടെ സൈന്യത്തിലെ 35 പേര്‍ കൊല്ലപ്പെട്ടു. അതിനെത്തുടര്‍ന്ന്‌ ഗൂഡല്ലൂര്‍ പോലീസ്‌ ട്രയിനിംഗ്‌ ക്യാമ്പ്‌ ആക്രമിച്ച്‌ ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തി. ഒരു നിലക്കും പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ സംജാതമായപ്പോൾ മാപ്പിള പോരാളികളോടൊത്ത്‌ രക്തസാക്ഷിത്വം വരെ ഒരവസാന പോരാട്ടം നടത്താൻ ഹാജി തയ്യാറെടുത്തു.ഇത് മനസ്സിലാക്കിയ  അധികാരികള്‍ എന്തുവിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഇന്റലിജന്‍സ്‌ മേധാവി മോറിന്‍ വില്യം മലപ്പുറത്ത്‌
പാഞ്ഞെത്തി .
 മോറിന്‍ വില്യമിന്റെ ആജ്ഞ പ്രകാരം ഏറനാട്‌, വള്ളുവനാടുകളില്‍
പട്ടാളക്കാര്‍ ചെണ്ടകൊട്ടിയറിയിച്ചു ``കീഴടങ്ങാന്‍ തയ്യാറുള്ളവര്‍ക്ക്‌
ചക്രവര്‍ത്തി തിരുമനസ്സ്‌ മാപ്പ്‌ നല്‍കാന്‍ തയ്യാര്‍...'' (ഒരാള്‍ക്കും മാപ്പ്‌
കൊടുത്തില്ല.എന്നുള്ളത് പിന്നീട് നടന്ന ചരിത്രം)

ഹാജിയെ പിടികൂടാന്‍ ഒരുപാട്‌ ചാരന്മാരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍
കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും സാത്വികനുമായ ഉണ്യാലി മുസ്‌ല്യാരെ
ആമു സൂപ്രണ്ടും ബ്രിട്ടീഷ്‌ ഇന്റലിജന്‍സുകളും ഇടനിലക്കാരനാക്കി.

`കുഞ്ഞഹമ്മദാജിക്ക്‌ മാപ്പ്‌ നല്‍കി മക്കയിലേക്കയക്കാ'മെന്ന്‌ പറയുന്നത്‌ കേട്ട്‌
പാവം വീണതായിരിക്കണം.... പോലീസ്‌ നിര്‍ദ്ദേശിച്ച വഴികാട്ടിയുമൊത്ത്‌ താളന്‍പൂന്‍
കുഴിമലയില്‍ ചെന്ന്‌ ഹാജിയെ കണ്ട്‌ കാര്യം അറിയിച്ചു. അന്നത്തെ അസര്‍ നമസ്‌ക്കാരം
ഉണ്യാലി മുസ്‌ല്യാരുടെ നേതൃത്വത്തിലായിരുന്നു.
ഇതിനിടെയാണ്‌ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പോലീസിന്‌ കീഴൊതുങ്ങിയ വിവരമെത്തിയത്‌. ചെറുത്തുനില്‌പ്‌ അസാധ്യമാണെന്ന്‌ മനസ്സിലാക്കിയതോടെ ഹാജിയുടെ സംഘത്തിലെ ചിലരും കീഴൊതുങ്ങി. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്‌ടര്‍ രാമനാഥ അയ്യരും സുബൈദാര്‍ കൃഷ്‌ണപ്പണിക്കരും കോണ്‍സ്റ്റബിള്‍ ഗോപാല മേനോനും അദ്ദേഹത്തിന്‌ സുരക്ഷിതത്വം വാഗ്‌ദാനം ചെയ്‌തിരുന്നു. മക്കയിലേക്ക്‌ നാടുകടത്താനാണ്‌ തീരുമാനമെന്നും മറ്റൊരു ശിക്ഷയും നല്‍കില്ലെന്നും അവര്‍ മുഖേന ഉറപ്പ്‌ കിട്ടിയിരുന്നു. പക്ഷേ, അതൊരു കൊടും ചതിയായിരുന്നു.

1922 ജനുവരി ആറിന്‌ ഹാജിയും 20 അനുയായികളും മുന്‍നിശ്ചയപ്രകാരം ബ്രിട്ടീഷ്‌ താവളത്തിലെത്തി. ആയുധം വെച്ച്‌ ഹസ്‌തദാനത്തിനായി കൈ നീട്ടിയതോടെ അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിലങ്ങുവെച്ചു. കല്ലാമൂലയില്‍ വെച്ചായിരുന്നു ഈ സംഭവം.  ഹാജിയെയും അനുയായികളെയും അവിടെനിന്ന്‌ മഞ്ചേരിയിലേക്ക്‌ കൊണ്ടുപോകുന്നത്‌ കാണാന്‍ വണ്ടൂര്‍ മുതല്‍ മഞ്ചേരിവരെ നാനാജാതി മതസ്ഥര്‍ പൊതുനിരത്തില്‍ കൂട്ടമായി കാത്തുനിന്നു. മഞ്ചേരിയില്‍ നിന്ന്‌ മലപ്പുറത്തേക്ക്‌ കൊണ്ടുവന്ന ഹാജിക്ക്‌ മാര്‍ഷ്യല്‍ കോടതി വധശിക്ഷ വിധിച്ചു. 1922 ജനുവരി 20ന്‌ രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍ ആ ഇതിഹാസം അസ്‌തമിച്ചു.

ഒരു കാലഘട്ടം നിറയെ മാപ്പിളമാരുടെ ആത്മധൈര്യത്തിന്റെയും അഭിമാനത്തിന്റെയും പേരായിരുന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. വെള്ളപ്പട്ടാളത്തിന്റെ ഔദാര്യങ്ങള്‍പറ്റി അവര്‍ക്ക്‌ പുറംചൊറിഞ്ഞവര്‍ ആരായിരുന്നോ, അവരായിരുന്നു വാരിയംകുന്നത്തിന്റെ ശത്രുക്കള്‍. കോന്തുനായരും കൊണ്ടോട്ടി തങ്ങളും വാരിയംകുന്നത്തിന്‌ സമമായിരുന്നു. 

മൃതദേഹത്തോട്‌ ചെയ്‌ത ക്രൂരത ചെറുത്ത്‌നില്‌പിന്റെ കാലത്ത്‌ രൂപപ്പെട്ട വൈരം,
വിദ്വേഷത്തിന്റെ അടയാളമായി. മൃതദേഹവും സമാന്തര-സ്വതന്ത്ര മാപ്പിള സര്‍ക്കാറിന്റെ
വിലപെട്ട അനേകം രേഖകളടങ്ങുന്ന മരപ്പെട്ടിയും വിറകും മണ്ണെണ്ണയും കൊണ്ട്‌ കത്തിച്ച്‌
നശിപ്പിച്ചുവെന്നാണ്‌ ചരിത്രരേഖകളില്‍ കാണുന്നത്‌.മൂന്ന്‌ മണിക്കൂര്‍ നേരത്തെ എരിപൊരിയലിന്‌ ശേഷം അവശേഷിച്ച എല്ലുകള്‍ പെറുക്കിയെടുത്ത്‌ ഒരു പ്രത്യേക ബാഗിലാക്കി ബാറ്ററി വിംഗ്‌ എന്ന പ്രത്യേക സേന ബാരക്കിലേക്ക്‌ മടങ്ങി.പിന്നീടവിടെ ആനന്ദാഘോഷത്തിന്റെ തിമിരതിമര്‍പ്പായിരുന്നു. മദ്യകുപ്പികള്‍
കൂട്ടിമുട്ടുന്ന കലപില ശബ്‌ദങ്ങള്‍... പട്ടാളക്കാര്‍ മദോന്മത്തരായി നൃത്തം വെച്ചു.
ആഘോഷത്തിനൊടുവില്‍ ബാറ്ററി വിംഗിലെ  എല്ലാ അംഗങ്ങള്‍ക്കും 150 രൂപ വീതം പാരിതോഷികം
വിതരണം ചെയ്യപ്പെട്ടു. ബാറ്ററി അസി. കമാന്റര്‍ക്ക്‌ 500 രൂപയും 15 ഏക്കര്‍
ഭൂമിയും.....

  
1921 ആഗസ്ത്‌ 20ന്‌ കലക്ടര്‍ തോമസ്‌, ഹിച്ച്‌ കോക്ക്‌ എന്നിവര്‍ തിരൂരങ്ങാടിയില്‍ വച്ച്‌ വാരിയന്‍കുന്നന്റെ സേനയോടു തോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ്‌ എന്ന ഇംഗ്ലീഷ്‌ പത്രം മലബാറില്‍ ഇംഗ്ലീഷ്‌ ഭരണം അവസാനിച്ചെന്നാണ്‌ എഴുതിയത്‌.

വാരിയന്‍കുന്നന്റെ വിപ്ലവവീര്യത്തിന്റെ അലയൊലികള്‍ ലണ്ടനില്‍ ബ്രിട്ടീഷ്‌ ആസ്ഥാനങ്ങളില്‍പ്പോലും കോളിളക്കം സൃഷ്ടിച്ചുവെന്നര്‍ഥം. മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസാക്ഷിത്വം ചരിത്രവിരോധികള്‍ വികലമാക്കിയാലും ആ അധ്യായം എന്നും ജ്വലിച്ചുകൊണ്ടിരിക്കും. കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത്‌ നേരിനൊപ്പം നില്‍ക്കാന്‍ ആ ഓര്‍മകള്‍ നമുക്കു കരുത്തുപകരട്ടെ.


കടപ്പാട്: മലബാർ കലാബം( കെ.മാധവൻ നായർ ),ആംഗ്ലോ മാപ്പിള യുദ്ധം (എ.കെ.കോഡൂർ ),ഷബാബ്, ചന്ദ്രിക
Related Posts with Thumbnails

On 2018, ജനുവരി 18, വ്യാഴാഴ്‌ച 0 comments
Bookmark and Shareപ്രണയം.. പഴയ കാലത്തെ പ്രണയം..
പ്രണയം മാത്രമായിരുന്നത്..
പ്രണയം പരിശുദ്ധപ്രണയം..
പ്രണയം മണ്ണിനോട്..മനുഷ്യനോട്..
പ്രണയം സർവ്വചരാചരങ്ങളോട്....
പ്രണയം സ്രുഷ്ടാവിനോട്..
പ്രണയം കലർപ്പില്ലാത്ത പ്രണയം..
പ്രണയത്തിനായ് ജീവിച്ച്..
പ്രണയത്തിൽ ജീവിച്ച്..
പ്രണയത്താൽ..
പ്രണയത്തിനാൽ..
പ്രണയത്തിനു വേണ്ടി..
പ്രണയിച്ചവർ...
പ്രണയിക്കപ്പെട്ടവർ...
പ്രണയത്തിൽ ജീവത്യാഗം ചെയ്തവർ..
.
പ്രണയം ഇന്നോ ...
പ്രണയമില്ല..ഉള്ളതോ വെറും നാട്യങ്ങൾ..
പ്രണയം പലതും പ്രതീക്ഷിച്ച്..
പ്രണയം പലതും നേടുവാൻ.
പ്രണയം തോല്പിക്കാൻ..
പ്രണയം പ്രതികാരത്തിനായ്..
പ്രണയം ഒരു നേരമ്പോക്ക്..
പ്രണയം ഒരു ജിഹാദ്‌.
പ്രണയം ഐസ്ക്രീം പാർലറിൽ..
പ്രണയം സിനിമാ കൊട്ടകയിൽ..
പ്രണയം പാർക്കുകളിൽ..
പ്രണയം ആളൊഴിഞ്ഞ കോണുകളിൽ....
പ്രണയം ഒരു കാമപൂരണം..
പ്രണയം ഒരു പൂവിൽ നിന്ന് മറ്റൊന്നിലേക്ക്..
പ്രണയമിന്നില്ല..വെറും ലൈനിടൽ
പ്രണയം ചാറ്റ്ബോക്സിൽ..
പ്രണയം..എടാ..എടീ..അത്രയേയുള്ളൂ..
പ്രണയം പൊട്ടിയാ..പോയോ..പോട്ട് പുല്ല്..
പ്രണയം..ഞമ്മക്ക് ഇനീം കിട്ടും..
പ്രണയം..തേപ്പ്, അരപ്പ്, കഴിപ്പ്.
പ്രണയം..ഇതെക്കെയാണോ പ്രണയം.
പ്രണയം മരിച്ച് കഴിഞ്ഞു.
പ്രണയം സംശുദ്ധ പ്രണയം..
പ്രണയം കണ്ണും കണ്ണും കഥപറഞ്ഞത്..
പ്രണയം കടക്കണ്ണാൽ കടാക്ഷമേകിയത്..
പ്രണയം മയക്കുന്ന ചിരിയിൽ വിരിഞ്ഞത്..
പ്രണയം മനതാരിൽ കവിത വിരിയിച്ചത്..
പ്രണയം ..ഹാ..എന്തൊരു പ്രണയം..
പ്രണയം സർവ്വവും പ്രണയം..
പ്രണയം ..പാവം പ്രണയം..
പ്രണയം മരിച്ച് കഴിഞ്ഞു..അല്ല.
പ്രണയത്തെ എല്ലാരും കൊന്ന് കളഞ്ഞു..Related Posts with Thumbnails

On 2018, ജനുവരി 17, ബുധനാഴ്‌ച 0 comments
Bookmark and Share


തീവ്രവാദികളാണെന്നാരോപിച്ച് ഒരു പാവം മനുഷ്യനെയും ഭാര്യയെയും സർക്കാറിന്റെ തീവ്രവാദവിരുദ്ധസ്ക്വാഡ് തട്ടിക്കൊണ്ട് പോകുക..വെടിവെച്ച് കൊല്ലുക...ഏറ്റ്മുട്ടൽ ഉണ്ടായി എന്ന് വരുത്തിത്തീർത്ത് പ്രശംസയും സ്ഥാനക്കയറ്റവും കരസ്ഥമാക്കുക..കേസിലെ ദ്രുസാക്ഷിയായ ആളെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് പറഞ്ഞ് വകവരുത്തുക...തെളിവുകളെല്ലാം നശിപ്പിക്കുക...എന്നിട്ടും  ഉയർന്ന് വന്ന കേസ്...വൻ തോതിലുള്ള രാഷ്ട്രീയ സമ്മർദ്ധങ്ങൾ കാരണം മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റപ്പെടുക..സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പേരു പരാമർശിക്കപെട്ടതിനാൽ കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞതിനു ജഡ്ജിയെ സ്ഥലം മാറ്റുക...ജഡ്ജിമാർക്ക് നൂറുകണക്കിനു കോടി രൂപ ഓഫർ ചെയ്യുക..എന്നിട്ടും സത്യം മറ്റൊരു നീതിമാനായ ന്യായാധിപനാൽ തലപൊക്കിവരുമ്പോൾ ദുരൂഹ സാഹചര്യത്തിൽ ആ ന്യായാധിപൻ മരണപ്പെടുക...അതിനു ശേഷം വന്ന മറ്റൊരു ന്യായാധിപൻ തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിടുക..
.
ന്യായാധിപന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് കടുത്ത ആവശ്യം ഉയരുക..അതിന്മേൽ ഉയരുന്ന് വരുന്ന ആരോപണങ്ങൾ ഇല്ലാതാക്കാൻ ചീഫ് ജസ്റ്റിസ് തന്നെ രംഗത്തിറങ്ങുക..ചീഫ് ജസ്റ്റിസിനെതിരെ മറ്റു ജഡ്ജിമാർ പരാതി ഉന്നയിക്കുക..പരാതി ഉന്നയിച്ചവരെ ചീഫ് ജസ്റ്റിസ് പ്രധാനബെഞ്ചിൽ നിന്നും പുറത്താക്കുക..ന്യായാധിപന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്ന അദ്ധേഹത്തിന്റെ കുടുംബം അതിൽ നിന്നും പിന്മാറി..അച്ഛന്റെ മരണത്തിൽ ഞങ്ങൾക്ക് സംശയവും പരാതിയുമില്ല എന്ന് തറപ്പിച്ച് പറയുക..അല്ലെങ്കിൽ പറയിപ്പിക്കുക..................
.
.............കഥ.. തുടരും...

.
തീരാത്ത അന്തർ നാടകങ്ങൾ ...തുടരട്ടെ...മുഴുവൻ പുറത്തറിഞ്ഞില്ലെങ്കിലും അറിഞ്ഞിടത്തോളം വെച്ച് ഒരു തിരക്കഥയങ്ങ് ഒരുക്കിയാൽ നല്ല പൊളപ്പൻ ഒരു ആക്ഷൻ ത്രില്ലർ സിനിമക്ക് വകുപ്പുണ്ട്...
.
പ്രതീക്ഷയോടെ,ആകാംക്ഷയോടെ  നൂറ്റി മുപ്പത് കോടി ജനങ്ങളും ഈ ഞ്യാനും കട്ട വെയ്റ്റിങ്ങിലാണു...കഥയുടെ ബാക്കിഭാഗങ്ങൾക്കായി...തിരശ്ശീലക്ക് പിന്നിലെ ആട്ടങ്ങൾക്കായി...
.
എന്ന്.
ഒരു മണ്ടൻ..
ഒരു ജനാധിപത്യ വിശ്വാസി..
Related Posts with Thumbnails

On 2018, ജനുവരി 16, ചൊവ്വാഴ്ച 0 comments
Bookmark and Share

തകർക്കപ്പെടാനാവാത്ത ഗിന്നസ് റെക്കോർഡുകൾ...
107 ചലച്ചിത്രങ്ങളിൽ ഒരു നായികയുടെ കൂടെ മാത്രം നായകനായി അഭിനയിച്ചു.
.
ഏറ്റവും കൂടുതൽ നായകവേഷം...
672 മലയാള ചിത്രങ്ങളിലും 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും നായകനായി അഭിനയിച്ചു..
.
1978 - ൽ പ്രദർശിപ്പിക്കപ്പെട്ട 41 ചലച്ചിത്രങ്ങളിൽ നായകവേഷം അവതരിപ്പിച്ചു..
.
1979 - ൽ പ്രദർശിപ്പിക്കപ്പെട്ട 39 ചലച്ചിത്രങ്ങളിൽ നായകവേഷം അവതരിപ്പിച്ചു..
.
അതിലെല്ലാമുപരി മുപ്പത്തിയാറുവർഷം മലയാളിയുടെ പുരുഷസങ്കല്പങ്ങളിലെ മൂർത്തിമദ്ഭാവമായി വിലസിയ ആ അപ്രമാദിത്തം...
.
മലയാളികളുടെ എക്കാലത്തെയും നിത്യഹരിത നായകൻ എന്നു വിളിക്കപ്പെടുന്ന നടൻ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദറിനെ അഥവാ പ്രേം നസീറിനെ മറക്കുവതെങ്ങനെ....

Related Posts with Thumbnails

On 2018, ജനുവരി 9, ചൊവ്വാഴ്ച 0 comments
Bookmark and Shareലെ...ബലരാമൻ..
.
" എ.കെ.ജി യുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യയാണെന്ന് ആരോപിക്കുകയും....."
.
"എന്തോ...എങ്ങനാാ.."
.
"എ.കെ.ജിയുടെ രണ്ടാം വിവാഹം..."
.
"എങ്ങനാ...മനസ്സിലായില്ല.."
.
"രണ്ട്, വിവാഹം..ഇതിലേതാ മനസ്സിലാകാത്തത്"
.
"അങ്ങനല്ലല്ലോ സാറു നേരത്തെ പറഞ്ഞിരുന്നത്..എ.കെ.ജി ബാലപീഡനം നടത്തീന്നാണല്ലോ..ഇപ്പ..എന്താ വാക്കുകളിൽ ഒരു സോഫ്റ്റ്നെസ്സ്.."
.
"അത്...പിന്നേ...ബബ്ബ..ബ്ബ.."
.
" കാടടച്ച് വെടിവെച്ച് നീ വിഷയം മാറ്റാൻ മിനക്കെടേണ്ട ബലരാമാ...നിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യ ത്തിനും ഇനി മറ്റേതെങ്കിലും സ്വാതന്ത്ര്യം ആവശ്യമാണെങ്കിൽ അതിനും ഇവിടെ ആരും എതിരു നിന്നിട്ടില്ല...സി.പി.എമ്മിനെ വിമർശിച്ച് നീ ഫേസ്ബുക്കിൽ ഇടുന്ന ആദ്യത്തെ അഭിപ്രായമൊന്നുമല്ലല്ലോ ഇത്...അന്നൊന്നും ആരും നിന്നോട് തർക്കിക്കാൻ വന്നിട്ടില്ലല്ലോ...പിന്നെ ഇത്...
.
നീ ഇപ്പം പറഞ്ഞത് ശുദ്ധതെമ്മാടിത്തരമാണു...അതിനു നീ എന്നെ ഇതാ കൊല്ലാൻ വരുന്നേ...എനിക്കെന്താ അഭിപ്രായസ്വാതന്ത്ര്യമില്ലേ...വിമർശനങ്ങൾക്ക് നേരെ അസഹിഷ്ണുത കാണിക്കുന്നതെന്തിനാ...എന്നൊക്കെ പറഞ്ഞ് കിടന്ന് നിലവിളിച്ചിട്ട് കാര്യമില്ല...എ.കെ.ജി ബാലപീഡനം നടത്തി എന്ന് നീ പറഞ്ഞെങ്കിൽ അത് തെളിയിക്കേണ്ട ബാദ്ധ്യത കൂടി നിനക്കുണ്ട്....അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കേരളത്തിലെ ജനങ്ങൾ കൂടി അറിയട്ടെ.....അതിനു നിനക്ക് പറ്റില്ലെങ്കിൽ തെറ്റ് സമ്മതിച്ച് ഏറ്റ് പറയേണ്ടി വരും....അല്ലാതെ കൊണ കൊണാന്ന് ഓരോന്ന് പറഞ്ഞ് വിഷയം മാറ്റി ക്കളിച്ച് രക്ഷപ്പെടാമെന്ന് നീ വിചാരിച്ചിട്ടുണ്ടെങ്കിൽ "അപ്പൂതി ഫിൽ മന.".ആ പൂതി മനസ്സിൽ വെച്ചാ മതീന്ന്...
.
" അപ്പോ നിങ്ങൾക്ക് എല്ലാവരേം വിമർശിക്കാം..ഞങ്ങൾക്ക് മാത്രം പറ്റൂലാന്നോ...അതെവിടുത്തെ ന്യായമാണു.."
.
" ദേ..പിന്നേം..വിമർശിച്ചോ..ഇഷ്ടം പോലെ വിമർശിച്ചോ...അതിനൊന്നും ആരും തടസ്സം നിൽക്കില്ല‌..പക്ഷേ നീ ചെയ്തത് അങ്ങേയറ്റം നീചമായ ഒരു ക്രൈം " ബാലപീഡനം" എ.കെ.ജി നടത്തി എന്നാണു...അത്തരമൊരു കുറ്റാരോപണം എ.കെ.ജി യെന്നല്ല, ആർക്കെതിരെ നടത്തിയാലും അത് വിമർശനമായികണക്കാക്കില്ല..അത് ഗുരുതരമായ കുറ്റം ആരോപിക്കലാണു...അപ്പോൾ ആരോപണമുന്നയിച്ച ആൾക്ക് അത് തെളിയിക്കാനുള്ള ബാധ്യത കൂടിയുണ്ട്...
Related Posts with Thumbnails

On 2018, ജനുവരി 7, ഞായറാഴ്‌ച 0 comments
Bookmark and Share


ഞാൻ ഒരു പഞ്ചായത്ത് ഇലക്ഷനിൽ പോലും ഇത് വരെ മത്സരിച്ചിട്ടില്ല..
.
നേരാം വണ്ണം പ്രസംഗിക്കാനറിയില്ല...
.
എന്നാൽ എന്തെങ്കിലും സാഹിത്യം എഴുതി ഫലിപ്പിക്കാമെന്ന് വെച്ചാ അതിനും വശമില്ല...
.
ജനങ്ങളുടെ ഇടയിൽ ഇറങ്ങിപ്രവർത്തിക്കുകയോ അവർക്ക് നേത്രുത്വം കൊടുക്കാനോ എനിക്കറിയുല്ല...
.
വിയർപ്പിന്റെ അസുഖമുള്ളത് കൊണ്ട് ഇന്നേ വരെ ഒരു സമരം നയിക്കുകയോ ജയിൽ വാസമനുഭവിക്കുകയോ അത് പോലുള്ള പണികളൊന്നും  ചെയ്തിട്ടില്ല..
.
ആകെ...അറിയാവുന്നത് എവിടേലും കൊണ്ട് വെച്ചാ അന്തം വിട്ട് കുന്തം വിഴുങ്ങിയാ മാതിരി ഇരുന്നോളും...
.
വാ തുറക്കാത്തത് കൊണ്ട് ആർക്കും ഒരു അല്ലലുമില്ല, അലട്ടലുമില്ല..ന്ന് വെച്ചാ ഗുണവുമില്ല..ദോഷവുമില്ല....
.
പക്ഷേങ്കിലു ഞാനിന്നേ വരെ പ്രധാനമന്തിരി ആയിട്ടില്ല...അതോണ്ട് തന്നെ ജനങ്ങളെ ഉപദ്രവിക്കാൻ എനിക്കവസരം കിട്ടിയിട്ടില്ല..
.
പെട്രോളിയം വിലനിർണ്ണയാധികാരം കോർപ്പറേറ്റുകൾക്ക്  തോന്നിയ പോലെ കൂട്ടിക്കളിക്കാൻ വിട്ട് കൊടുത്തിട്ടില്ല..
.
ടു.ജി സ്പെക്ട്രം മാർക്കറ്റിൽ മത്തി വിൽക്കുന്നത് പോലെ വിറ്റഴിച്ച് ഖജനാവിനു കിട്ടുമായിരുന്ന കോടാനുകോടികൾ ആവിയാക്കിക്കളഞ്ഞിട്ടില്ല..
.
നവ ഉദാരവത്കരണ നയങ്ങളും തെറ്റായ നടപടികളും പ്രശ്നങ്ങളിൽ തിരിഞ്ഞ് നോക്കാതെ ഉദാസീനത കാണിച്ച് കൊണ്ടും ലക്ഷക്കണക്കായ കർഷകരുടെ ആത്മഹത്യക്ക് കാരണക്കാരനായിരുന്നിട്ടില്ല..
.
ആണവ കരാറിന്റെ പേരു പറഞ്ഞ് രാജ്യത്തിന്റെ പരമാധികാരം അമേരിക്കയുടെ കാൽക്കീഴിൽ കൊണ്ട് അടിയറവെച്ച് അവരുടെ ചൊല്പടിക്ക് നിയമങ്ങളും തീരുമാനങ്ങളുമൊരുക്കി ആത്മാഭിമാനവും അന്തസ്സും നഷ്ടപ്പെടുത്തിയിട്ടില്ല...
.
.
അങ്ങനെ നോക്കുമ്പോ " പാവങ്ങളുടെ പടത്തലവൻ " എന്ന പേരിനു എനിക്കും അർഹതയുണ്ട്...ബലരാമാാ...
.
നിങ്ങ മുന്നേ പറഞ്ഞ മുൻ പ്രധാനമന്തിരി മുന്മോഹൻ സിംഗിനേക്കാൾ ഇത്തിരി മുൻ ഗണയോടെയുള്ള അർഹത...
.
പടത്തലവന്മാരുടെ കൂട്ടത്തിലേക്ക് ഇനി വല്ല ഒഴിവുമുണ്ടെങ്കിൽ എന്നെ കൂടി പരിഗണിക്കണം
..
മനസ്സിലാകുന്നുണ്ടല്ലോ...അല്ലേ...ഇല്ലേൽ പറയണം....
.
ബലരാമാാ...
.
ഇജ്ജ് ...മുത്താടാാ...
..
എന്താ നോക്കി നിക്കണത്.." കയ്യടിക്കടാാ"
Related Posts with Thumbnails

On 2018, ജനുവരി 6, ശനിയാഴ്‌ച 0 comments
Bookmark and Share"പാവങ്ങളുടെ പടത്തലവൻ" എന്ന് ആദരപൂർവ്വം കേരളത്തിലെ ജനസാമാന്യം വിളിച്ചിരുന്ന മഹനായ " എ.കെ.ജി".
.
ആ പേരു പോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത കൊടിച്ചിപ്പട്ടികൾ കുരച്ചാലൊന്നും ആ വെണ്ണിലാവിന്റെ പ്രഭ മങ്ങില്ല..കാരണം ആ പ്രഭ പ്രകാശപൂരിതമാക്കിയത് അധസ്ഥിത വിഭാഗമായി പിന്തള്ളപ്പെട്ടിരുന്ന ലക്ഷക്കണക്കായ ജനവിഭാഗത്തിന്റെ ഹ്രദയാന്തരങ്ങളിലാണു...
.
എ.കെ.ജിയാണ് ഇന്ത്യൻ ലോക്സഭയിലെ ആദ്യ പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ..... വിശേഷണങ്ങൾ അനവധിയാണു..എ.കെ.ജിക്ക്...
.
അല്ലാതെ നിന്നെ പ്പോലെ എഴുത്ത് പരീക്ഷയിൽ വിജയിച്ച് നേതാവായതല്ല..
ഇനിയെങ്കിലും മനസ്സിലാക്ക് ബാലരാമാ....
.
ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്...
.
അത് നിന്നെപ്പോലെ ഫേസ്ബുക്കിൽ ഓഞ്ഞ പോസ്റ്റുകളിട്ട് നേതാവ് കളിച്ച് നടന്നതിനായിരുന്നില്ല.....
.
സാധാരണക്കാർക്ക് വേണ്ടി ഗർജ്ജിക്കുന്ന ആ ശബ്ദത്തെ ആ നേത്രുത്വത്തെ ഇല്ലാതാക്കി ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിനായിരുന്നു..
.
ഒരു നാടുവാഴിതറവാട്ടിൽ ജനിച്ചിട്ടും ചെറുപ്രായത്തിൽ തന്നെ അത്യാവശ്യം വരുമാനം ലഭിക്കുന്ന അദ്ധ്യാപകജോലി ലഭിച്ചിട്ടും....അതെല്ലാം ഇട്ടെറിഞ്ഞ് കഷ്ടപ്പെടുന്ന തൊഴിലാളികളുടേയും, അവശതയനുഭവിക്കുന്ന സാധാരണക്കാരുടേയും കൂടെ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് അവരുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു എ.കെ.ജി ചെയ്തത്...
.
ചരിത്രം അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് പഠിക്ക് ബാലാരാമാ...
..
ഗുരുവായൂർ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നീ ചരിത്രപ്രധാനമായ മുന്നേറ്റങ്ങളിൽ പങ്കുകൊണ്ടു. നിരവധി തവണ പോലീസിന്റെയും മുതലാളി കിങ്കരന്മാരുടേയും ക്രൂര മർദ്ദനത്തിനിരയായി. ഒട്ടനവധിപ്രാവശ്യം ജയിലിലടക്കപ്പെട്ടു...എ.കെ.ജി നേരിട്ട പീഡനങ്ങളും വെല്ലുവിളികളും സമാനതകളില്ലാത്തതായിരുന്നു...
.
ഇതൊക്കെ കേരളത്തിന്റെ ചരിത്രം അറിയുന്ന ഏത് കൊച്ച് കുട്ടിക്കും അറിയാവുന്ന കാര്യമാണു..
എന്നിട്ടും... ...നീ...ബാലരാമാ..നീ ഇത്രയും തരം താഴരുത്......
.
.
നീ കണ്ട് പഠിച്ച സോളാർ കേസിലെ പ്രതിപ്പട്ടികയിൽ ഉള്ള നിന്റെ നേതാക്കന്മാരെയെ നിനക്കറിയൂ...ആ നിലവാരമേ നിന്റെ ചിന്തയിൽ വരൂ...ആ..സംസ്കാരമേ നിന്റെ വാക്കുകളിൽ വരൂ...
.
അത്...നിന്റെ കുഴപ്പമല്ല...നിന്നെ വളർത്തിവലുതാക്കിയവരുടെ പോരായ്മയാണു...
.
പോടാ..മോനേ...മണുക്കൂസേ......ബാലരമേ....OMKV

#BalramShouldApologize
#ബലരാമാ-ഇജ്ജ്-മാപ്പ്-പറയും..പറയിപ്പിക്കും..
Related Posts with Thumbnails

Related Posts with Thumbnails