ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച 0 comments
Bookmark and Share


മണ്ണാർക്കാട്ട് നിന്നൊരു സങ്കട വാർത്ത
മതിയാക്കാനായില്ലേ..ഈ ചോരക്കളി..
മദം പൊട്ടിയൊഴുകുന്ന രാഷ്ട്രീയ വൈരം
മനുഷ്യൻ മനുഷ്യനെ കൊന്ന് തീർക്കുന്നു..
.
മദിച്ച് നടക്കും സാമൂഹ്യദ്രോഹികൾ എല്ലാം
മേഞ്ഞ് നടക്കുന്നത് ഭരണത്തിൻ ഹുങ്കിലോ
മറക്കണ്ട യൗമുൽ കിയാമം വരെയല്ല ഭരണം
മതിയാക്കിക്കോ ഈ ചോരക്കളികൾ
.
മറക്കണ്ട ഈ കളി തീക്കളി നാടിനാപത്ത്..
മുടന്തൻ ന്യായങ്ങൾ പറഞ്ഞതും കേട്ടതും മതി
മടിക്കാതെ നടപടിയെടുക്കാൻ പറ്റുമോ
മണ്ണടക്കം വേരോടെ പിഴുതെറിയാമോ..
മർത്യകുലത്തിൽ പിറന്ന ചെകുത്താന്റെ മക്കളെ
.
മനം മടുത്ത് മനം നൊന്ത് പറയുകയാണു..
മലയാളമണ്ണിനെ കുരുതിക്കളമാക്കല്ലേ..
......
ആദരാഞ്ജലികൾ...
Related Posts with Thumbnails

On 2018, ഫെബ്രുവരി 25, ഞായറാഴ്‌ച 0 comments
Bookmark and Shareനാലുനാൾ മുമ്പ് വരെ
.
രണ്ട്പതിറ്റാണ്ടും ചില്ലറയും 
ഈ ഭൂമിമലയാളത്തിലലഞ്ഞിട്ടും 
കാണേണ്ടവരാരും കണ്ടില്ല..
കേൾക്കേണ്ടവരാരും കേട്ടില്ല..

ജീവിച്ചിരുന്ന കാലമത്രയും
കാട്ടിലും ഗുഹയിലും കഴിഞ്ഞപ്പോഴും
പശിയടക്കാനായ് അലഞ്ഞപ്പോഴും
അവഗണനയിൽ ആട്ടിപ്പായിച്ചു.

"അശ്രീകരം.."
.
മിനിഞ്ഞാന്ന്
.


ജീവനുവേണ്ടി യാചിച്ചപ്പോഴും
ജീവജലത്തിനായ് കേണപ്പോഴും
ദയനീയമായ് കരഞ്ഞപ്പോഴും
ചവിട്ടി വാരിയെല്ലൊടിച്ചു.

കത്തുന്ന വയറിന്റെ തീയണക്കാൻ
 പറ്റിപ്പോയതാണു തമ്പ്രാന്മാരേന്ന്
പറയാതെ പറഞ്ഞ് കരഞ്ഞപ്പോഴും
തല്ലിക്കെടുത്തി ആ കുഞ്ഞ് വിളക്ക്

"കള്ളൻ"

ഇന്ന്

പോസ്റ്റ്മോർട്ടം മുറിക്ക് മുന്നിൽ
ക്യാമറകൾക്കും ചാനലുകൾക്കും മുന്നിൽ
നേതാക്കന്മാരും മന്ത്രിമാരും ഉദ്യോഗസ്ഥരും
മാലോകരും കാത്ത് കിടക്കുന്നു..

അകമ്പടി സേവിക്കാനായിരം പേർ
കണ്ണീരൊഴുക്കാൻ പതിനായിരം പേർ
അനുജനായും മകനായും ദത്തെടുക്കാൻ
സെലബ്രിറ്റികളും പാർട്ടിക്കാരും മത്സരിക്കുന്നു..

"വി.ഐ.പി"

നാളെ..

ഫേസ്ബുക്കിൽ തിരയൊടുങ്ങുമ്പോൾ
ചാനൽ കഴുകന്മാർ മറ്റൊരു ഇരതേടിപ്പോകുമ്പോൾ
വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും അന്വേഷണങ്ങളും
മറവിയിലലിഞ്ഞ് പൊലിഞ്ഞ് പോകുമ്പോൾ

ശവക്കുഴിയിലെ നനവ് ഉണങ്ങി വരളുമ്പോൾ
എല്ലാം വീണ്ടും പഴയത് പോലെ തന്നെ
ഒരു മുഖം കൂടി മാഞ്ഞ് പോയീയുലകത്തിൽ
എന്ന സത്യം മാത്രം ബാക്കിയായി മാറും..

"ശുഭം..."


Related Posts with Thumbnails

On 2018, ഫെബ്രുവരി 24, ശനിയാഴ്‌ച 0 comments
Bookmark and Shareശരീരത്തിലെ ഏറ്റവും പ്രധാന ഭാഗം ഏതാണു..?

കണ്ണാണോ...അല്ല, കണ്ണില്ലാത്തവരും ജീവിക്കുന്നില്ലേ..

കാതുകളാണോ..അല്ലേയല്ല, ചെവി കേട്ടില്ലെങ്കിലും ജീവിക്കാം..

 എന്റെ അഭിപ്രായത്തിൽ ശരീരത്തിലെ  ഏറ്റവും പ്രധാനപ്പെട്ട ഭാഗം ചുമലുകളാണു.

ങേ..ചുമലുകളോ..അതെന്താ തല അതിനു മുകളിലായത് കൊണ്ടാണോ..


'അല്ല, തന്റെ സുഹ്രുത്തിന്റെയോ, ഭാര്യയുടെയോ മക്കളുടെയോ  തല അവര്‍ കരയുമ്പോള്‍  തോളില്‍ വയ്ക്കാം എന്നതുകൊണ്ട്..

 ചില  അവസരങ്ങളില്‍ അങ്ങനെയൊരു തോള്‍ എല്ലാവര്‍ക്കും വേണ്ടി വരും  അങ്ങനൊരവസ്ഥ  വന്നാല്‍ തല ചായ്ച്ചു കരയാനായി, സ്വാന്തനം തേടാനായി,  എപ്പോഴും ഒരു ചുമലുണ്ടാകുക..എന്നത് ഒരു മഹാഭാഗ്യം തന്നെയാണു... അതിനു സഹായകമാം വണ്ണം ധാരാളം ബന്ധങ്ങളും സ്നേഹിതരെയും നാം വാർത്തെടുക്കണം...     '

നിങ്ങള്‍ എന്തു പറഞ്ഞുവെന്നത് മറ്റുള്ളവര്‍ മറക്കും. നിങ്ങള്‍ എന്തു ചെയതുവെന്നതും ആളുകള്‍ മറന്നെന്നു വരാം. പക്ഷേ നിങ്ങള്‍ അവരില്‍ എന്തു വികാരമുണര്‍ത്തി എന്നത് ആരും ഒരിക്കലും മറക്കുകയില്ല.'

ഫേസ് ബുക്ക്, വാട്ട്സാപ്പ് , ഗൂഗില്‍പ്ലസ്, അങ്ങനെ കൂട്ടുകാരും അവരുടെ കൂട്ടുകാരുമായി ചങ്ങാതിക്കൂട്ടങ്ങള്‍ ദിനേന വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം ചിന്തിക്കണം, ഇതില്‍ എനിക്കു തലചായ്ക്കാനുള്ള ചുമല്‍ ഏതാകും, ആര്‍ക്കു ചുമല്‍ താങ്ങു നല്‍കാന്‍ എനിക്കാകും എന്ന്.  

അങ്ങനെ ചിലരെ അതില്‍ നിന്നു കണ്ടെത്താനാവുന്നുണ്ടോ, എങ്കില്‍ നിങ്ങളുടെ ചങ്ങാതിക്കൂട്ടം സാര്‍ത്ഥകമാകും...
Related Posts with Thumbnails

On 0 comments
Bookmark and Share


ഒരിക്കൽ നീ പറഞ്ഞു..
പ്രണയം ഒഴുകും പുഴയാണെന്ന്..
എല്ലുന്തി കണ്ണീരൊലിപ്പിച്ച് 
വേനലിൽ പുഴകേണപ്പോൾ
ഇതെന്റെ പ്രണയമല്ലെന്ന്..
ആർത്തിരമ്പി സംഹാരതാണ്ഡവമാടി
പുഴ അട്ടഹസിച്ചപ്പോൾ  ...
എന്റെ പ്രണയം ഇങ്ങനല്ലാന്ന്..
എന്റെ പ്രണയം  ശാന്തസുന്ദരമായ
ഒരു തലോടലാണെന്ന്..
ശാന്തമായൊഴുകുന്ന പുഴഴാകും അടിത്തട്ടിൽ
ചതികളുടെ ചുഴികളൊരുക്കുന്നതെന്ന്
ഞാൻ പറഞ്ഞപ്പോൾ..
മൗനമായിരുന്നതേയുള്ളൂ നീ.

Related Posts with Thumbnails

On 2018, ഫെബ്രുവരി 16, വെള്ളിയാഴ്‌ച 0 comments
Bookmark and Share


 .

.
"ഇന്ന് വായിച്ച കവിത" എന്ന പേരിൽ  ദിവസേന ഓരോ കവികളുടെ, കവിത വായനക്കാർക്കായി പോസ്റ്റ് ചെയ്യുന്ന ഒരു ഏർപ്പാട് ഞമ്മടെ കുരീപ്പുഴക്കുണ്ട്..ഏറെ മികച്ച ഒരു പരമ്പര യാണെന്ന് ആരും സമ്മതിച്ച് പോകും..എനിക്കേറെയിഷ്ടമാണു..അങ്ങനെയാണു ഞാൻ കുരീപ്പുഴയെ അരിയുന്നതും..
.
അദ്ധേഹം ആക്രമിക്കപ്പെട്ടു എന്നറിയുന്നതിൽ വേദനയും സങ്കടവും പ്രതിഷേധവും  രേഖപ്പെടുത്തുന്നു..
.
2012 ഓഗസ്റ്റ്, കേരള സാഹിത്യ
അക്കാദമി അവാര്ഡ് പ്രഖ്യാപിച്ചു.
ഉപദേശകരെ നിഷ്പ്രഭരാക്കി "ശ്രീപത്മനാഭസ്വാമി സമ്മാനം" കവിതാപുരസ്ക്കാരം കുരീപ്പുഴയെത്തേടിയെത്തി.
സാമൂഹിക ജീവിതത്തില്
നിന്നും ദലിതരുടെ ആത്മാവിനെ തൊട്ടറിഞ്ഞയാള്ക്ക്
ആത്മസായൂജ്യം കൂടിയായി ഈ
അവാര്ഡ്.
എന്നാൽ
മതേതര രാജ്യത്തെ ഭരണഘടന
അനുസരിക്കേണ്ട പൊതുസ്ഥാപനമായ
സാഹിത്യ അക്കാദമി, സവര്ണ
ഹിന്ദുദൈവത്തിന്റെ പേരില്
സമ്മാനം നല്കുന്നതു ശരിയല്ലെന്ന് പ്രഖ്യാപിച്ച് കുരീപ്പുഴ ആ സമ്മാനം നിരസിച്ചു..
.
സംഘികൾക്ക് അന്നേ കുരുമുളച്ച് കാണും..ഇപ്പോഴാണത് പൊട്ടിയൊലിച്ചതെന്ന് മാത്രം...
.
 വൈലോപ്പിള്ളി പുരസ്കാരം, അബുദാബി ശക്തി അവാർഡ്,സംസ്ഥാന ബാലസാഹിത്യ അവാർഡ്, കേരളസാഹിത്യ അക്കാദമി പുരസ്കാരം,കേസരി പുരസ്കാരം, തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഒരാൾ പ്രശസ്തിയാർജ്ജിക്കാൻ വേണ്ടി ചെയ്ത വേലത്തരങ്ങളാണിതൊക്കെ എന്നാണു ഉള്ളിസുരു ആരോപിക്കുന്നത്...സത്യത്തിൽ കുരീപ്പുഴയാണോ അതോ ഉള്ളിസുരുവാണോ വേലത്തരങ്ങൾ ഒപ്പിക്കുന്നത്...

Related Posts with Thumbnails

On 0 comments
Bookmark and Shareകൈച്ചിട്ടിറക്കാനും വയ്യ..
മധുരിച്ചിട്ട് തുപ്പാനും വയ്യ..
കൈപ്പാണെന്നറിയാമായിരുന്നിട്ടും..
കൊടും കൈപ്പുകളെ മധുരതരമാക്കുവാൻ..
കൈപ്പിനെ സ്വയം വരിച്ചവൻ പ്രവാസി
കൈപ്പിനെ പ്രണയിച്ചവൻ പ്രവാസി..
.

വിരഹത്തിന്റെ നോവുള്ള കൈപ്പ്..
ഏകാന്തതയുടെ വിങ്ങുന്ന കൈപ്പ്..
നഷ്ടങ്ങളുടെ നെടുവീർപ്പിൻ കൈപ്പ്..
അടിച്ചമർത്തപ്പെടുന്നതിന്റെ കൈപ്പ്..
.
ഇന്നാ കൈപ്പ് തൊണ്ടയിൽ കുരുങ്ങുന്നു.
ഇന്നാ കൈപ്പ് പടർന്ന് കണ്ണിലിരുട്ടാവുന്നു..
ഇന്നാ കൈപ്പ് ഭീകരരൂപിണിയാണികുന്നു..
ഇന്നാ കൈപ്പ് സംഹാരതാണ്ഡവമാടുന്നു..
.
പ്രതീക്ഷകളുടെ ചിറകുകളരിയപ്പെടുന്നു..
പ്രയാസങ്ങളുടെ പട്ടികകൾ നീളുന്നു....
പാതകളിൽ തടസ്സങ്ങളുയർത്തപ്പെടുന്നു..
പ്രതിസന്ധികളുടെയുലകം തീർക്കപ്പെടുന്നു..
.
പ്രവാസത്തിന്റെ അടിവേരുകളറുക്കപ്പെടുന്നു..
പ്രവാസവും പ്രവാസി പ്രണയിച്ച കൈപ്പുകളും
പ്രതീക്ഷയോടെ നട്ട്നനച്ച  പൂക്കളും പൂന്തോട്ടങ്ങളും
പാരിതിൽ വിറങ്ങലിച്ച്  നിൽക്കുന്നു..
.
കൈപ്പും മധുരവും കൂടിക്കുഴഞ്ഞ ജീവിതങ്ങൾ
കൈപ്പിന്റെ ഇരുളാഴങ്ങളിലേക്കാപതിക്കാതിരിക്കട്ടെ..
കൈപ്പിന്റെ വേദനകൾ നീങ്ങിമാറട്ടെ..
കൈപ്പുകൾ മാറി മധൂരതരമാവട്ടെയെന്നും..
.
കൈപ്പുകൾ മാറി മധുരതരമാവട്ടെ..
കൈപ്പുകൾ മാരി മധുരതരമാവട്ടെ..


Related Posts with Thumbnails

On 2018, ഫെബ്രുവരി 14, ബുധനാഴ്‌ച 0 comments
Bookmark and Share


എ.ഡി 269-270 കാലഘട്ടം..
.
അന്ന് റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തിക്കൊരു സംശയം..നമ്മുടെ പട്ടാളക്കാർക്കൊന്നും പഴയ പോലെ യുദ്ധത്തിൽ വല്ല്യ താല്പര്യമൊന്നും കാണുന്നില്ല..പഴയ ആ വീര്യം അങ്ങട് കിട്ടാത്ത പോലെ....ചക്കരവരട്ടി കുത്തിയിരുന്നാലോചിച്ചു..കുത്തിത്തിരുപ്പുണ്ടാക്കുന്ന മന്ത്രിമാരും ഒപ്പം  കുത്തിയിരുന്നു കൂടി....അപ്പോഴാണു ആ ഭയങ്കര സത്യം മൂപ്പർ കണ്ട് പിടിച്ചത്..
.
പട്ടാളത്തിൽ ചേരുന്നയുവാക്കൾ വിവാഹം കഴിച്ച് കഴിയുന്നതോടെയാണു യുദ്ധകാര്യങ്ങളിൽ താല്പര്യക്കുറവും അലംഭാവവും കാണിക്കുന്നതെന്ന  സത്യം...ഭയങ്കരം തന്നെ...
.
ഉടനെ തന്നെ ചരവരട്ടിയുടെ കല്പന...ഇനി മുതൽ ആരും ഈ രാജ്യത്ത് മൻകലം കഴിക്കാൻ പാടില്ല...മൻകലമോ..? അല്ലട പൊട്ട മംഗലം.....ന്താ,,അങ്ങനെയൊന്നില്ലേ.
.
ഈ പൊണ്ണന്മാർക്ക് വിവരോല്ല്യ വെളിവുല്ല്യ...ശരിക്ക് പറഞ്ഞാ നിക്കാഹ്,കല്ല്യാണം..ഇതൊന്നും ഇനി ഈ രാജ്യത്തിൽ നഹീ..നഹീ..
.
ആകെ പുലിവാലായല്ലോ..ഇനി എന്താപ്പോ ചെയ്യാ..കല്ല്യാണം കഴിക്കാൻ മുട്ടി നടക്കുന്ന യുവാക്കൾ അണ്ടിയല്ല..അണ്ടിത്തോട്ടം കളഞ്ഞ് പോയ അണ്ണാനെ പ്പോലെ അന്തം വിട്ടങ്ങനെ ഇരിപ്പായി..
.
അപ്പോഴാണു ചില യുവാക്കൾ അന്നത്തെ കത്തോലിക്കാസഭയുടെ ബിഷപ്പായിരുന്ന വാലന്റൈനെ സമീപിച്ച് സങ്കടമുണർത്തിച്ചത്..ബിഷപ്പ് രാജകല്പന ധിക്കരിച്ച് പല കമിതാക്കളുടെയും വിവാഹം നടത്തിക്കൊടുക്കുകയും  പുതിയ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു..
.
ഈ വിവരം ചക്രവർത്തിയുടെ ചെവിയിലുമെത്തി...ആരവിടെ..?

"ഞാനിവിടെ."
.
നീന്നയല്ലട പൊട്ടാ...ചുമ്മാ  ഒരു സ്റ്റൈലിൽ വിളിച്ചതാ..
.
എത്രയും പെട്ടെന്ന് ആ വിശപ്പിനെ നമ്മുടെ മുന്നിൽ ഹാജരാക്കൂ..
.
വിശപ്പല്ല...തിരുമേനി..ബിഷപ്പ്..
.
ബ..ബ്ബ..ബ..ആ ..എന്തെങ്കിലുമാകട്ടെ..നമ്മുടെ കല്പന ധിക്കരിച്ച ആ അയാളെ തുറുങ്കിലടക്കൂ..
.
അങ്ങനെ വാലന്റൈൻ ബിഷപ്പ് ജയിലിലായി..
.
ജയിലിൽ കഴിയുന്ന സമയത്ത് വാലന്റൈൻ ജയിൽ കാവൽക്കാരന്റെ മകളെ കണ്ട് മുട്ടുന്നു..അധികം വൈകാതെ അവിരിരുവരും പ്രണയത്തിലാകുന്നു...കുറച്ച് കാലം കഴിഞ്ഞപ്പോ ആ വിവരവും ലീക്കായി...ചക്രവർത്തി കോപം കൊണ്ട് വിറച്ചു..ആരവിടെ..?
.
ഒന്നുല്ല്യ..ചുമ്മാ..
.
എത്രയും പെട്ടെന്ന് ആ ബിഷപ്പിനെ വധിക്കൂ..
കോപം ആക്രോശമായി..ആക്രോശം കല്പനയായി..കല്പന നടിയായി..ച്ഛേ..കല്പ്ന നടപ്പാക്കപ്പെട്ടു...
.
വധശിക്ഷ നടപ്പാക്കുന്നിനു മുമ്പ് ജയിലിൽ കിടന്ന് വാലന്റൈൻ തന്റെ പ്രണയിനിക്ക് ഒരു കത്തെഴുതി...അതിന്റെ ആമുഖമായി ഇങ്ങനെ എഴുതിയിരുന്നു..
.
  “ഫ്രം യുവർ വാലൻന്റൈൻ”
.
പ്രണയിതാക്കൾക്കും പ്രണയത്തിനും പ്രണയത്തിനാലും ഒക്കെ വേണ്ടി രക്തസാക്ഷിയായ ആ പുരോഹിതന്റെ ഓർമ്മ പുതുക്കാനാണു എല്ലാ വർഷവും ഫെബ്രുവരി 14 വാലന്റൈൻസ് ദിനമായി ആചരിക്കുന്നത്..
.
ഇങ്ങനെയൊക്കെയാണു വാലന്റൈൻ ഡേയുടെ ഉത്ഭവത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ...
.
എന്തായാലും വെറും ഫെബ്രുവരി 14 മാത്രമല്ല..വർഷത്തിലെ എല്ലാദിവസവും പ്രണയം തുടങ്ങുവാനും പ്രണയിക്കുവാനും പ്രണയിനിക്ക് സമ്മാനം നൽകുവാനും ഒക്കെ പറ്റിയ ദിവസങ്ങൾ  തന്നെയാണു എന്നാണു എന്റെ അഭിപ്രായം..അതോണ്ട് ആർക്കും വാലന്റൈൻസ് ദിനാശംസകൾ തരുന്നില്ല....കൂയ്..എല്ലാരേം പറ്റിച്ചേ..
.
ഇനി ഒന്ന് കൂടെ കേട്ടോളൂ..
ഫെബ്രുവരി 14 മാത്രമാക്കണ്ട...ഫെബ്രുവരി മാസം ഏഴാം തിയ്യതി മുതൽ പ്രണയിനികളുടെ ദിനങ്ങൾ തുടങ്ങുകയാണു..ഞമ്മടെ നാട്ടിലുണ്ടോ ..എന്നറിയില്ല...ഇങ്ങനൊയൊക്കെ ഉള്ള നാടുകളും ഉണ്ട്...അത്തരത്തിലുള്ള ആഘോഷങ്ങളും ഉണ്ട്..
.
റോസ് ഡേ., (പൂക്കൾ നൽകുന്ന ഡേ..ആവും)
പ്രൊപ്പോസ് ഡേ..( ലൈൻ കൊളുത്താൻ ചെല്ലുന്ന ഡേ..)
ചോക്ലേറ്റ് ഡേ..( മധുരം കൊണ്ട് തുടങ്ങാൻ..)
ടെഡ്ഡി ഡേ.. ( കളിപ്പാട്ടങ്ങൾ കൊണ്ട് എന്ത് കുന്തമാണാവോ..)
പ്രോമിസ് ഡേ..( വാക്കും പഴേ ചാക്കും..രണ്ടും എപ്പഴും മാറാം..)
കിസ് ഡേ..( ഇതടി പൊളിയാവും ..കിസ്സടിച്ച് മരിക്കും.ഡേ..)
ഹഗ്ഗ് ഡേ..(കെട്ടിപ്പിടിച്ചോ..ഇഷ്ടം പോലെ..ആ..ഡേ..)
....
അവസാനമായി
.
വാലന്റൈൻസ് ഡേ...
.
ഹൗ..ഞാൻ നിർത്തി...Related Posts with Thumbnails

On 2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച 0 comments
Bookmark and Share
മേരേ പ്യാരേ ദേശ് വാസിയോം...
.
 ഇന്നത്തെ മങ്കിബാത്തിൽ വളരെ നാളായി  എന്നെ  ബുദ്ധിമുട്ടിക്കുന്ന എന്റെ  സങ്കടങ്ങൾ നിങ്ങളുമായി പങ്ക് വെക്കാൻ   ആഗ്രഹിക്കുകയാണൂ...
,
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിങ്ങളെല്ലാവരും കൂടി അഴിമതിയുടെ ആഴിയിൽ  മുങ്ങിക്കുളിച്ച് അതിന്റെ ഓരത്തിരുന്ന് ഈറൻ മാറുകയായിരുന്ന  കോൺഗ്രസ്സിനെ അടിച്ചോടിക്കാൻ മുപ്പത്തിമുക്കോടി വരുന്ന ചിന്നചിന്ന പാർട്ടികൾക്ക് വോട്ട് ചെയ്തു.കീരിയും പാമ്പും നേരിൽ കണ്ട കണക്ക് പെരുമാറുന്ന ആ പാർട്ടികളൊട്ട് മൂന്നാം മുന്നണിയാകുന്നതിനു പകരം അനവധിയനവധി മുന്നണികളായി......അപ്പോൾ ചക്കയിട്ടപ്പോൾ മുയൽ കിട്ടി എന്ന് പറഞ്ഞ പോലെ എന്റെ പാർട്ടി ബി.സെ.പി ക്ക് മുപ്പത്തിഒന്ന് ശതമാനം വോട്ടേയുള്ളുവെങ്കിലും ഭൂരിപക്ഷം കിട്ടുകയും ആ പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്ന വൻ വ്രുക്ഷങ്ങൾ വെട്ടി മാറ്റി ഞാൻ പ്രധാൻ മന്തിരി ആകുകയുംചെയ്തു എന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണല്ലോ...ഒരു പ്രധാൻ മന്തിരി എന്ന നിലയിൽ നിങ്ങൾ സമ്മതിച്ചാലും ഇല്ലേലും അഞ്ച് കൊല്ലം കാലാവധി എനിക്ക്  അനുവദിക്കപ്പെട്ടിട്ടുള്ളതാണു....അപ്പോൾ ആ അഞ്ച് കൊല്ലം എനിക്ക് സുഖമായി ഭരിക്കാനുള്ള  അവസരം ഈ ഇന്ത്യാ രാജ്യം എനിക്ക് അനുവദിച്ച് തരണം എന്ന് എളിയ അഭ്യർത്ഥന മാത്രമാണു എനിക്കുള്ളത്..
.
.
ആകെപ്പാടെ അഞ്ച് കൊല്ലമേയുള്ളൂ...കറങ്ങി നടക്കാനാണെങ്കിൽ ഭൂപടത്തിൽ ഇനിയും രാജ്യങ്ങൾ അങ്ങനെ ബാക്കി കിടക്കുകയാണു...എല്ലാത്തിലും ഒന്ന് ഓടിച്ചെത്തണമെങ്കിൽ കാലമെത്രയാകും.... എന്ന് എന്താണു നിങ്ങൾ മനസ്സിലാക്കാത്തത്.....ഒരു വിധത്തിൽ ഒരു പാട് രാജ്യങ്ങളിലൊക്കെ ഒന്ന് എത്തിനോക്കി...ഇനിയും കാണാനായ് ബാക്കി കിടക്കുകയാണു...
അതിനിടക്ക് ഇലക്ഷൻ കമ്മീഷൻ  പുട്ടിനു തേങ്ങയിടുന്ന കണക്ക് ഇടക്കിടക്ക് ഓരോരോ  സ്റ്റേറ്റിൽ ഇലക്ഷൻ പ്രഖ്യാപിച്ച് കളയും...പുള്ളിക്കാരൻ ഞമ്മന്റെ ആളാണു..പറഞ്ഞിട്ടെന്താ കാര്യം.... കാലാവധി കഴിയുന്ന സംസ്ഥാനങ്ങളിൽ ഇലക്ഷൻ നടത്താതിരിക്കാൻ പറ്റുമോ..പൊതുജനം കണ്ടം വഴി ഓടിക്കൂലേ....ഇലക്ഷൻ പ്രഖ്യാപിച്ചാ പിന്നെ അമിത് ഷാജിക്കും മറ്റുള്ള കിഴങ്ങന്മാർക്കും ഞാനില്ലാതെ പറ്റില്ലെന്നാണു...എല്ലായിടത്തും ഞാൻ തന്നെ ഓടിയെത്തണം..വല്ല്യ വല്ല്യ റോഡ് ഷോകൾ നടത്തണം, ഒരു പാട് വേദികളിൽ പ്രസംഗിക്കണം...ഇടഞ്ഞ് നിൽക്കുന്നവരെയും അക്കരെ നിൽക്കുന്നവരിൽ ചിലരെയുമൊക്കെ പണവും പദവിയും കൊടുത്ത് ചാക്കിട്ട് പിടിക്കണം..എല്ലാം കൂടി പിടിപ്പത് പണിയാകും..വല്ല സ്വിറ്റ്സർലാണ്ടിലോ പാരീസിലോ പോയി കുളിരുള്ള രാപ്പകലുകളിൽ തിന്ന് കുടിച്ച് അർമ്മാദിച്ച് കഴിയേണ്ട നേരം ഈ നശിച്ച നാട്ടിൽ പൊരി വെയിലത്ത് വോട്ട് തെണ്ടി അലയുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കൂ..നിങ്ങൾ സഹിക്കുമോ...ഏതായാലും എനിക്ക് മടുത്തു..
.
ഇനിയങ്ങോട്ട് ഇടക്കിടക്കുള്ള ഈ ഇലക്ഷൻ പരിപാടി ഞമ്മക്ക് നിർത്തലാക്കണം..ലോക സഭാ..രാജ്യസഭാ..നിയമസഭാ ഇലക്ഷനുകൾ ഒക്കെ ഒരേസമയം നടത്തണം...അപ്പോ പിന്നെ ഇടക്കിടക്കിങ്ങനെ നാട്ടിലേക്ക് ഓടിവരേണ്ടല്ലോ...ജയിച്ച് കഴിഞ്ഞ് പോയാൽ പിന്നെ അഞ്ച് കൊല്ലം കഴിഞ്ഞിട്ട് തിരിച്ച് വന്നാൽ മതീല്ലോ...അതിനു ഞമ്മളെ ഇലക്ഷൻ കമ്മീഷനെ ഞമ്മൾ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട്..രാഷ്ട്രപതി ഞമ്മന്റെ രാം നാഥ് കോവിന്ദിനെ കൊണ്ട് നയപ്രഖ്യാപനപ്രസംഗത്തിൽ സൂചിപ്പിച്ചിട്ടും ഉണ്ട്...ഇനി എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് അതൊന്ന് നടപ്പിലായിക്കിട്ടിയാൽ മതിയാർന്നു....
.
അങ്ങനെ തന്തോയ കുന്തോയ തിമിക്രുതനായ് നിൽക്കുമ്പോഴാണു യെച്ചൂരി സഖാവ് കണ്ണുരുട്ടി കാണിക്കുന്നത്...ലോകസഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾ എല്ലാം കൂടി ഒന്നിച്ച് നടത്താൻ പറ്റൂലാത്രേ...അയാളെക്കൊണ്ടുള്ളൊരു തൊന്തരവ്........ഇന്ത്യന്റെ ഭരണഘടനയിൽ 356 എന്നൊരു വകുപ്പുണ്ടത്രേ....തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ അഞ്ച് വർഷത്തിനിടക്ക് സഭയിൽ  ഭൂരിപക്ഷം നഷ്ടമായാൽ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വരും പോലും..അപ്പോൾ എങ്ങനെയാണു ലോകസഭാ-നിയമസഭാ ഇലക്ഷനുകൾ ഒന്നിച്ച് നടത്തുക..ഒന്നുകിൽ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ സർക്കാരിനു ഭൂരിപക്ഷമില്ലാതായാൽ ഇന്ത്യയൊട്ട് ഇലക്ഷൻ പ്രഖ്യാപിക്കേണ്ടി വരും..അല്ലെങ്കിൽ  അഞ്ച് വർഷം വരെ കാത്തിരിക്കാൻ അതത് സംസ്ഥാനങ്ങളോട് പറയേണ്ടി വരും..... മൂപ്പർ പറയുന്നതിലും കാര്യമില്ലാതില്ല, ഭരണ ഘടനയിൽ ഇങ്ങനെയൊരു കുരുക്കുള്ള കാര്യം ഞമ്മന്റെ ആളുകൾക്ക് എന്ത് കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ല..അതിനു ഭരണഘടന, ചരിത്രം ഇതൊക്കെ അറിയുന്ന ആരെങ്കിലും കൂട്ടത്തിൽ ഉണ്ടായിട്ട് വേണ്ടേ...അതൊക്കെ പോട്ടെ..ദേസ് വാസിയോം......
.
എന്റെ ഈ സങ്കടങ്ങൾ ആരോടെങ്കിലുമൊന്ന് തുറന്ന് പറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി...ഇപ്പോ ഈ മങ്കിബാത്തിൽ നിങ്ങളോട് സംസാരിച്ചപ്പോ വല്യ ആശ്വാസം തോന്നുന്നു..
.
അപ്പോ തത്കാലം ഞാൻ നിർത്തട്ടെ..മറ്റൊരു വിഷയവുമായി മങ്കി ബാത്ത് അടുത്ത ദിവസവും ഉണ്ടായിരിക്കും..എല്ലാവരും മറക്കാതെ കാണണം..
എല്ലാവർക്കും നന്മ നേർന്ന് കൊണ്ട്..
നിങ്ങളുടെ സ്വന്തം..
...................................................................................................................................
ടിൻ..ടിൻ...ടിൻടിൻ..ടിൻ..
ഈ പരിപാടി നിങ്ങൾക്കായ് അവതരിപ്പിച്ചത്..റിലയൻസ് എണ്ണപ്പീടിക, അദാനി പലചരക്ക് കട....ആൻഡ്.. ടാറ്റ കാർ പീടിക,( ഫോട്ടോ കടപ്പാട്: ഗൂഗിൾ)
Related Posts with Thumbnails

On 2018, ഫെബ്രുവരി 4, ഞായറാഴ്‌ച 0 comments
Bookmark and Share
ഇന്ന് ലോക അർബുദദിനം..
.
പഴയ കാലത്ത് വളരെ അപൂർവ്വമായി കേട്ട് കേഴ്വിയുണ്ടായിരുന്ന ഒന്നായിരുന്നു കാൻസർ...എന്നാൽ ഇന്ന് സംഗതി ആകെ മാറി....നമുക്ക് ചുറ്റിലും നമ്മുടെ കൂട്ടുകുടുംബത്തിലും പരിചയത്തിലുമൊക്കെ കാൻസർ ബാധിതരായി ആളുകളെ നാം കാണുന്നു..അവരുടെ ദുർവിധിയോർത്ത് നാം സഹതപിക്കുന്നു..സങ്കടപ്പെടുന്നു...അത്രമാത്രം ഭീകരമായ രീതിയിൽ കാൻസർ എന്ന വിപത്ത് പടർന്ന് പിടിക്കുന്നു..
.
.
2020 ആകുമ്പോഴേക്കും എന്ന് വെച്ചാ ഒന്ന് രണ്ട് കൊല്ലത്തിനുള്ളിൽ  ലോകത്തെ കാന്‍സര്‍ ബാധിതരുടെ എണ്ണം ഒന്നര കോടി കവിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്...
.
 മനുഷ്യശരീരത്തിലെ കോശവളര്‍ച്ചയിലുണ്ടാകുന്ന അനിയന്ത്രിതമായ വ്യതിയാനം മൂലമാണ് അര്‍ബുദം ഉണ്ടാകുന്നത്. പുകയില, മദ്യം, റേഡിയേഷന്‍, അന്തരീക്ഷ മലിനീകരണം, അണുപ്രസരണം എന്നിവയാണ് പൊതുവേ കാന്‍സറിന് കാരണമാകുന്നത്.
.
സ്തനാര്‍ബുദം, രക്താര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, ശ്വാസകോശാര്‍ബുദം എന്നിങ്ങനെ 150ലധികം തരം കാന്‍സറുകളുണ്ട്. ഇതില്‍ 60 ശതമാനവും ചികില്‍സിച്ച് ഭേദമാക്കാനും ഫലപ്രദമായി നിയന്ത്രിക്കാനും സാധിക്കും. 

 ജീവിതത്തിൽ ചില മുൻ കരുതലുകൾ എടുത്ത് കഴിഞ്ഞാൽ കാൻസർ എന്ന വിപത്ത് വരാതെ നമുക്ക് ശരീരത്തെ പ്രതിരോധിക്കാൻ സാധിക്കും...
.
നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ ആണ്‌ നമ്മളിലെ രോഗ സാധ്യതകളെ നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ ഒന്ന്‌. ആഹാരത്തിനായി പലതും തിരഞ്ഞെടുക്കുമ്പോള്‍ സുഗന്ധവ്യഞ്‌ജനങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ നല്‍കണം..നമ്മൾ മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില ഐറ്റങ്ങൾ തന്നെ.... ഭേദമാക്കാന്‍ കഴിയാത്ത അര്‍ബുദ കോശങ്ങളായി ക്രമേണ രൂപാന്തരപ്പെടുന്ന ശരീരത്തിലെ അപകടകാരികളായ കോശങ്ങള്‍ പെരുകുന്നത്‌ തടയാന്‍ ചില സുഗന്ധവ്യഞ്‌ജനങ്ങള്‍ക്ക്‌ കഴിയും. 
.
 "മഞ്ഞൾ എന്ന ഹീറോ"
.
കുട്ടികളുടെ കാലോ കൈയ്യോ മുറിഞ്ഞാല്‍ പണ്ട്‌ മുത്തശ്ശിമാര്‍ ചെയ്‌തിരുന്നത്‌ അല്‍പം മഞ്ഞള്‍ മുറവിന്‌ മേല്‍ ഇടുകയാണ്‌. ചെറിയ മുറിവുകളും പോറലുകളും പെട്ടന്നുണങ്ങാന്‍ മഞ്ഞള്‍ നല്ലതാണ്‌. പഴയകാലത്ത്‌ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്ന്‌ അടുക്കളയില്‍ തന്നെ ഉണ്ടായിരുന്നു. സുഗന്ധവ്യഞ്‌ജനങ്ങളായ മഞ്ഞളിനും കുങ്കുമപ്പൂവിനും ധാരളം ഔഷധ ഗുണങ്ങളുണ്ട്‌. വളരെ നേരത്തെ തന്നെ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ബാക്‌ടീരിയ, വിഷം, വൈറസ്‌ എന്നിവയെ ചെറുത്ത്‌ ശരീരത്തിന്‌ ആരോഗ്യവും ബലവും നല്‍കും. 
.
 സുഗന്ധവ്യഞ്‌ജനങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്ന മഞ്ഞള്‍ ഭക്ഷണങ്ങള്‍ക്ക്‌ നല്ല നിറം നല്‍കുക മാത്രമല്ല അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും മഞ്ഞളില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍ കര്‍കുമിന്‌ പ്രോസ്റ്റേറ്റ്‌ കാന്‍സര്‍, മെലാനോമ,സ്‌തനാര്‍ബുദം, മസ്‌തിഷ്‌കാര്‍ബുദം, പാന്‍ക്രിയാസ്‌ അര്‍ബുദം, രക്താര്‍ബുദം തുടങ്ങി വിവിധ അര്‍ബുദങ്ങളെ തടയാനുള്ള കഴിവുണ്ടെന്ന്‌ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്‌. കര്‍കുമിന്‍ `കോശ ആത്മഹത്യ' എന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുക വഴി അര്‍ബുദ കോശങ്ങളെ മറ്റ്‌ കോശങ്ങള്‍ക്ക്‌ ഭീഷിണിയാകും മുമ്പ്‌ സുരക്ഷിതമായി നശിപ്പിക്കാന്‍ സഹായിക്കും. 
.
"പെരുഞ്ചീരകവും അത്ര മോശക്കാരനല്ല"
.
 ഫൈറ്റോ ന്യൂട്രിയന്റ്‌സും ആന്റി ഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുള്ള പെരുഞ്ചീരകം അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കും. പെരുഞ്ചീരകത്തിലെ പ്രധാന ഘടകമായ അനിതോള്‍ അര്‍ബുദ കോശത്തിന്റെ പടര്‍ന്ന്‌ പിടിക്കലും ബന്ധപ്പെടലും പ്രതിരോധിക്കും. അര്‍ബുദ കേശം ഇരട്ടിക്കാന്‍ കാരണമാകുന്ന എന്‍സൈം പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയും ചെയ്യും. 

"കുങ്കുമപ്പൂവ്"
.
 കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുള്ള ക്രോസെറ്റിന്‍ എന്നു വിളിക്കുന്ന പ്രകൃതിദത്ത കരോട്ടിനോയിഡ്‌ ആയ ഡൈകാര്‍ബോക്‌സിലിക്‌ ആസിഡ്‌ ആണ്‌ പ്രാഥമികമായി അര്‍ബുദത്തെ ചെറുക്കുന്നത്‌. രോഗം വളരാതെ നോക്കുന്നതിന്‌ പുറമെ കോശവളര്‍ച്ച പകുതിയോളം കുറച്ച്‌ അര്‍ബുദത്തെ പൂര്‍ണമായി അകറ്റാനും ഇത്‌ സഹായിക്കും..അത് കൊണ്ട് തന്നെയാകും  ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്‌ജനമായി കുങ്കുമപ്പൂവ് മാറിയതും... 
.
"നമ്മടെ ജീരകം"
.
 ജീരകം ദഹനത്തിന്‌ നല്ലതായതിനാലാണ്‌ ആഹാര ശേഷം ഒരു കൈ ജീരകം ചവയ്‌ക്കുന്നത്‌. ഇതിനുമപ്പുറമാണ്‌ ജീരകത്തിന്റെ ഔഷധ ഗുണങ്ങള്‍. ആന്റി-ഓക്‌സിഡന്റ്‌ ഗുണങ്ങളുള്ള ഔഷധമായ ജീരകത്തില്‍ പ്രോസ്റ്റേറ്റ്‌ അര്‍ബുദത്തിന്‌ കാരണമാകുന്ന കോശ വര്‍ദ്ധന തടസ്സപെടുത്തുന്ന തൈമോക്വിനോണ്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ സാധാരണ കഴിക്കുന്ന ലഘുഭക്ഷണങ്ങളില്‍ എണ്ണയും മറ്റും നിറയ്‌ക്കുന്നതിന്‌ പകരം ജീരകം ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങുക. 
.
"കറുവാപ്പട്ട"
.
 ഭക്ഷണം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ഉത്‌പന്നമായ കറുവപ്പട്ട ഇരുമ്പിന്റെയും കാല്‍സ്യത്തിന്റെയും സ്രോതസ്സാണ്‌. അര്‍ബുദ വളര്‍ച്ച കുറയ്‌ക്കാന്‍ സഹായിക്കുന്ന ഇവ ശരീരത്തില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത്‌ തടയും. 
.
"പുതിന"
.
 പുതിനയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കല്‍ ക്യുര്‍സെറ്റിന്‍ ശരീരത്തിലെ അപകടകാരികളായ കോശങ്ങളുടെ വളര്‍ച്ച തടയുകയും അര്‍ബുദ കേന്ദ്രീകൃത അസുഖങ്ങള്‍ക്കുള്ള ഔഷധമായി പ്രവര്‍ത്തിക്കുകയും ചെയ്യും. 
.
"ക്യാപ്‌സിക്കം" 
.
അര്‍ബുദ കോശത്തെ നശിപ്പിക്കുന്ന കോശആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്യാപ്‌സിക്കം രക്താര്‍ബുദ കോശ വളര്‍ച്ചയുടെ വലുപ്പം ക്രമേണ കുറയ്‌ക്കാന്‍ സഹായിക്കും. അര്‍ബുദത്തിനുള്ള സാധ്യതകളും കുറയ്‌ക്കും. 
.
"ഇഞ്ചി"
.
 ഇഞ്ചി കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ശരീരപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. 
.
 ഗ്രാമ്പു,തുളസി,വെളുത്തുള്ളി,അയമോദകം,ഉലുവ,കടുക്‌,വിനാഗിരി, നാരങ്ങ,ഒലീവ്‌,  എന്നിവയാണ്‌ അര്‍ബുദത്തെ ചെറുക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റുള്ളവ. 
.
 വിവിധ തരം പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിപരിപ്പുകള്‍, ധാന്യങ്ങള്‍, പയറുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ അര്‍ബുദത്തെ ചെറുക്കാനുള്ള ജൈവിക മാര്‍ഗ്ഗമാണ്‌.  ഭക്ഷണത്തില്‍ ധാരാളം ഫൈബര്‍ ഉള്‍പ്പെടുത്തുക. വെള്ള അരിയിക്ക്‌ പകരം തവിട്ട്‌ അരി ചോറിന്‌ ഉപയോഗിക്കുക...സസ്യ എണ്ണയ്‌ക്ക്‌ പകരം ഒലിവ്‌ എണ്ണയില്‍ ഭക്ഷണം പാകമാക്കുക.  ട്രാന്‍സ്‌ -ഫാറ്റ്‌ അടങ്ങിയിട്ടുള്ളതിനാല്‍ പായ്‌ക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങളും പൊരിച്ചവയും ഒഴിവാക്കുക. 
.
എന്താ ഇന്ന് മുതൽ തുടങ്ങുകയല്ലേ...ജീവിതചിട്ടകളിൽ ഒരു മാറ്റം..അത് വഴി കാൻസറെന്ന മഹാമാരിയെ അകറ്റി നിർത്താനൊരു പരിശ്രമം...ഇതൊക്കെ തുടങ്ങാൻ ഈ ഫെബ്രുവരി നാലു "ലോക കാൻസർ ദിന" ത്തിലല്ലാതെ മറ്റേതൊരു ദിനത്തിലാണു നാം സന്നദ്ധരാകേണ്ടത്...
.
ഏവർക്കും നന്മ നേരുന്നു..
.
( എഴുത്തിലെ വിവരങ്ങൾ ഇന്റനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളാണു...അപാകതകൾ വന്ന് പോയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നഭ്യർത്ഥിക്കുന്നു..)
Related Posts with Thumbnails

On 0 comments
Bookmark and Share
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു...സൂക്ഷിക്കുക...
വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, കമന്റുകൾ..ഫേസ്ബുക്കും വാട്ട്സാപ്പും തുറന്നാൽ മുന്നറിയിപ്പുകളുടെ പെരുമഴക്കാലമാണു..ഹൗ...
സ്വയം സ്രുഷ്ടിച്ചുണ്ടാക്കുന്ന ഭീതിയുടെ ആഴിയിൽ മുങ്ങിത്താണു മലയാളി പേടിച്ച് വിറച്ച് കഴിയുന്നു..ഹാ...എന്തൊരു കഷ്ടം..
.
സത്യത്തിൽ ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന തരത്തിലൊരു ഭീതീദമായ സാഹചര്യം നിലവിലുണ്ടോ..? എല്ലാ കാലങ്ങളിലുമുണ്ടാകുന്നത് പോലെയുള്ള അപൂവർവമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളല്ലാതെ പ്രത്യേകമായ തട്ടിക്കൊണ്ട്പോകൽ പരമ്പരകളൊന്നും ഇത് വരെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണു സത്യം..കേരള മുഖ്യമന്ത്രിയും കേരളപോലീസ് മേധാവിയുമൊക്കെ ആവർത്തിച്ചാവർത്തിച്ച് പറയുന്നതും അതൊക്കെ തന്നെയാണു..എന്നിട്ടും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ അഴിഞ്ഞാടുന്ന അഭിനവ നാലാം ലിംഗക്കാർ അടങ്ങിയിരിക്കാനുള്ള ഭാവമില്ല...അവരിങ്ങനെ തുടരെത്തുടരെ പൊടിപ്പും   തൊങ്ങലും ചേർത്ത്       കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ "റൂമറുകൾ" പ്രചരിപ്പിച്ച് ബോധപൂർവ്വം ജനങ്ങളിൽ ഭീതിപരത്താൻ ശ്രമിച്ച് കൊണ്ടേയിരിക്കുന്നു...പഴയ പുലി വരുന്നേ......പുലി , എന്ന സ്റ്റൈലിൽ...പുലിയെയൊട്ട് കാണുന്നുമില്ല.. ,ജനങ്ങളങ്ങനെ  പരിഭ്രാന്തരാകുകയും ചെയ്യുന്നു..ഇത് കൊണ്ട് അവർക്ക് കിട്ടുന്നതെന്താ...കുറച്ചധികം ലൈക്കുകളും ഷെയറുകളും.....പാഷാണം ഷാജി പറയുന്ന പോലെ എല്ലാം ഒരു "മനസ്സുഖം"...
.
ഈ വാർത്തകളുടെയൊക്ക് ചുവട് പിടിച്ച് പല പ്രദേശങ്ങളിലും ഭിക്ഷാടന നിരോധിത മേഖലകൾ ആയി പ്രഖ്യാപിക്കുന്ന ചടങ്ങുകളും ഇതിനിടയിൽ തക്രുതിയായി നടക്കുന്നു...പലയിടങ്ങളിലും ഫ്ലക്സുകൾ പൊങ്ങി കഴിഞ്ഞു..ആ പേരും പറഞ്ഞ് വീട് വീടാന്തരം മസാലപ്പൊടികൾ,പുസ്തകങ്ങൾ, പാത്രങ്ങൾ, പച്ചക്കറികൾ..എന്നിങ്ങനെ ഡയറക്ട് മാർക്കറ്റിംഗ് നടത്തി ഉപജീവനത്തിനം നടത്തുന്ന സഹോദരികളും സഹോദരന്മാരും യത്തീംഖാന, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിത്യാദികളുടെ പിരിവുകാരും വേറൊരു വഴിയുമില്ലാത്തോണ്ട് പിച്ചക്കാശ് തേടിയിറങ്ങുന്ന ആലംബഹീനരും ഒക്കെ പലയിടത്തും ക്രൂരമായി   ആക്രമിക്കപ്പെടുകയും  അപഹസിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയുമൊക്കെ ചെയ്യുന്നു...
എല്ലാവരും കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ നടക്കുന്നവരാണു എന്ന  രീതിയിലാണു പ്രചാരണങ്ങൾ കൊഴുക്കുന്നത്..
.
 മാനസിക വിഭ്രാന്തികൾക്ക് അടിമപ്പെട്ട് വീട് വിട്ടിറങ്ങി തെരുവുകളിൽ ജടപിടിച്ച മുടിയും കീറിപ്പറിഞ്ഞ വസ്ത്രവുമായി  കിട്ടിയതെന്തെങ്കിലും ഭക്ഷിച്ച് കടവരാന്തകളിൽ അന്തിയുറങ്ങിക്കഴിയുന്ന എത്രയോ മനുഷ്യർ കേരളത്തിലെ തെരുവോരങ്ങളിൽ അലഞ്ഞ് നടക്കുന്നത് നാം കാണാറുള്ളതാണു...ഇനിയങ്ങോട്ട് ആ സാധുക്കളിൽ പലരും കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ വന്നവൻ എന്ന കുറ്റം ചാർത്തപ്പെട്ട് ആൾക്കൂട്ട ആക്രമണത്തിനിരയായേക്കാം...അതുമല്ലെങ്കിൽ അത്തരക്കാർക്ക് കിട്ടുന്ന  തെരുവ് പട്ടിക്ക് സമാനമായ തെല്ലളവ് പരിഗണനയെങ്കിലും ഇല്ലാതായേക്കാം...അത്രമാത്രം അപകടകരമായ അപവാദപ്രചാരണങ്ങളാണു പ്രചരിപ്പിക്കപ്പെടുന്നത്...
.
പിന്നെ മറ്റൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ...ആളോഹരി വരുമാനം കണക്കാക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ കേരളത്തിലേക്ക് സ്ഥിരജോലിയും മികച്ചശമ്പളവും ലാക്കാക്കി മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ  ചേക്കേറിയ പോലെ  ജോലിയന്വേഷിച്ചെത്തുന്ന അന്യസംസ്ഥാനക്കാരായ എല്ലാ തൊഴിലാളികളും ക്രിമിനലുകളാണു എന്ന രീതിയിൽ കാണുന്നതും ശരിയല്ല....അവരിൽ ചെറിയൊരു ശതമാനം ക്രിമിനലുകളുണ്ടായേക്കാം...എന്ന് കരുതി ആ മൊത്തം സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുമുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്..അന്യസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്തുന്നതോടൊപ്പം തന്നെ അവരുടെ കാഴ്ചപ്പാടിൽ പക്കാ "ഗൾഫ് " ആയ കേരളത്തിലേക്ക് അന്യസംസ്ഥാന പിച്ചക്കാരും ഭിക്ഷാടന മാഫിയകളും കടന്ന് കയറുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല..ആ വിഷയങ്ങളിൽ പോലീസിന്റെയും സർക്കാറിന്റെയും നിയന്ത്രണവും നിരീക്ഷണങ്ങളും വളരെ അത്യാവശ്യമായി വന്നിരിക്കുന്നു എന്ന അഭിപ്രായം തന്നെയാണു എനിക്കും ഉള്ളത്...
.
.പക്ഷേ ഇത് വരെയും വൻ തോതിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള പരാതികളോ കേസുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല..പൊതുജനം പിടികൂടി പെരുമാറുന്നതും പോലീസിൽ ഏൽപ്പിക്കുന്നതുമായ പല വീഡിയോകളും നാം കണ്ടു..എല്ലാ കേസിലും നിരപരാധികളായ സാധുക്കളിൽ കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ടം ചെയ്ത അതിക്രമങ്ങളാണു എന്നാണു പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.. .ജനം ഇത്രമാത്രം പരിഭ്രാന്തരായത് എന്ത് കൊണ്ടാണു..അവിടെയാണു സോഷ്യൽ മീഡിയയുടെ ദുരുപയോഗം കൊണ്ടുള്ള ഭവിഷ്യത്ത് മനസ്സിലാകുന്നത്...ചില സാമൂഹ്യവിരുദ്ധർ പടച്ചുണ്ടാക്കി വിടുന്ന വാർത്തകൾ, അത് കാണേണ്ട താമസം ഷെയർ ചെയ്ത് പുളകം കൊള്ളുന്ന മറ്റ് ചിലർ, ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി  അപ്പാടെ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ...എന്നിട്ട് എല്ലാവരും കൂടി ഭീതിയുടെ ഒരു വലിയ വലയം തീർത്ത് അതിനുള്ളിൽ കിടന്ന് വലിയ വായിൽ നിലവിളിക്കുന്നു...
.
ഇതിനിടക്ക് പുറത്ത് വന്ന മറ്റൊരു വാർത്ത ഗ്ലാസ്സുകളിൽ ഒട്ടിക്കപ്പെടുന്ന കറുത്ത സ്റ്റിക്കറുകളെപ്പറ്റിയായിരുന്നു..എന്തെല്ലാമായിരുന്നു പ്രചാരണങ്ങൾ..ഒടുക്കം പോലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായതെന്താണു...ഗ്ലാസ്സുകൾ ട്രാൻസ്പോർട്ടേഷനിടയിൽ തമ്മിലുരഞ്ഞ് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ചില കമ്പനികൾ ഒട്ടിച്ച് വിടുന്ന സ്റ്റിക്കറുകളാണത്...അത് കണ്ട് ഏതൊക്കെയോ ചില സാമൂഹ്യദ്രോഹികൾ ഊഹിച്ചുണ്ടാക്കിയ പ്രചാരണങ്ങൾ കണ്ട് എത്രയോ വീടുകളിൽ ജനങ്ങൾ രാത്രികാലങ്ങളിൽ പരിഭ്രാന്തരായി ഉറക്കമിളച്ചിരുന്നു..ഒടുക്കം എല്ലാം സ്വാഹ...
.
ഏതായാലും കേരളപോലീസ് ഉണർന്ന് കഴിഞ്ഞു..ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തെറ്റിദ്ധാരണജനകമായ വാർത്തകൾ പടച്ച് വിടുന്നവരും അത് ഷെയർ ചെയ്തവരുമൊക്കെ എത്രയും പെട്ടെന്ന് അത് ഡിലീറ്റ് ചെയ്യുന്നത് നന്നായിരിക്കും..ഇന്ന് പുറത്തിറങ്ങിയ ഡി,ജി.പി യുടെ സർക്കുലർ എല്ലാവരും വായിച്ച് കാണും..പണി വരുന്നുണ്ട്..സൈബർ പോലീസ് ആളെ തപ്പിയിറങ്ങിയിട്ടുണ്ട്.
.
.കുറച്ചെണ്ണത്തിനെയെങ്കിലും പിടിച്ച് അകത്തിട്ടെങ്കിലേ എല്ലാവരും ഒന്ന് പഠിക്കൂ എന്ന രീതിയിലായിട്ടുണ്ട് കാര്യങ്ങൾ...ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ല..നേരത്തെ മുല്ലപ്പെരിയാർ പൊട്ടുന്നേ എന്ന് നിലവിളിച്ച് കൊണ്ടായിരുന്നു പ്രചാരണങ്ങൾ...പിന്നീട് ഏറെക്കാലം കഴിഞ്ഞപ്പോ ബ്ലൂ വെയിൽ ആത്മഹത്യ നടക്കുന്നേ എന്ന് പറഞ്ഞായി പ്രചാരണം..ഇപ്പോഴിതാ ഒടുക്കം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നേ എന്ന് പറഞ്ഞാണു എന്ന് മാത്രം..സോഷ്യൽ മീഡിയയിൽ സൈബർ പോലീസിന്റെ നിരീക്ഷണം സദാസമയവും  ഉണ്ടാകേണ്ടത് ശാന്തവും സുന്ദരവും സമാധാനവും നിർഭയമായി ജീവിക്കാൻ കഴിയുന്നതുമായ ഒരു കേരളത്തിന്റെ  പിറവിക്ക് വളരെയധികം അത്യന്താപേക്ഷിതമാണു എന്ന് പറയാതെ വയ്യ...

എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു..
Related Posts with Thumbnails

On 2018, ഫെബ്രുവരി 3, ശനിയാഴ്‌ച 0 comments
Bookmark and Share
മലപ്പുറമെന്നൊരു സുരഭില നാട്
മാനവികതയുടെ വിളനില നാട്.
മതമൈത്രിയുടെ മാത്രുകാനാട്.
മഹിയാകെ വാഴ്ത്തും സുന്ദര നാട്..
,
മദം പൊട്ടിയ രാഷ്ട്രിയതിമിരങ്ങൾ..
മദിച്ച് പുളച്ച് പോരടിക്കുന്ന ക്രുമികൾ
മര്യാദയില്ലാത്ത തെമ്മാടിക്കൂട്ടങ്ങൾ..
മനം മടുപ്പിക്കുന്നു ഈ രാഷ്ടീയപാർട്ടികൾ.
.
മുകളിലുയരട്ടെ കൊടിയടയാളങ്ങൾ..
മർത്യന്റെ മൂർദ്ധാവിലമരട്ടെ അതിൻപാടുകൾ..
മനസ്സുകളും മനസ്സുകളും അകലട്ടെ പാരിൽ..
മാലോകർ ചുടുനിണമൊഴുക്കട്ടെ തെരുവിൽ..
.
മനം നിറച്ച് ചെകുത്താൻ താണ്ഡവമാടട്ടെ...
മനം നിറച്ച് ചെകുത്താൻ താണ്ഡവമാടട്ടെ..
.
മതിയാകുമോ എന്നാലെങ്കിലും മന്യചെറ്റകളെ.
മതിയാക്കുമോ ഈ രാഷ്ടീയ പേക്കൂത്തുകളെ..
മതിയാക്കിയില്ലായെന്നാണെങ്കിലൊന്നറിയുക..
.
മനഷ്യരാശിയുടെ നന്മയുടെ രാഷ്ട്രീയമുള്ള
മൈത്രിയിലും സന്തോഷത്തിലും കഴിയാൻ
മനസ്സ് തുറന്ന് പ്രാർത്ഥിക്കുന്ന പ്രവർത്തിക്കുന്ന
മാലിന്യം കലരാത്ത മനസ്സുള്ളവർ‌- രാഷ്ട്രീയക്കാർ
മനം നിറഞ്ഞ് വാഴുന്ന മണ്ണാണിത്..
.
മതികെട്ട് മനം മടുത്ത് ആ വർഗ്ഗമിറങ്ങിയാൽ
മതിയാകാതെ വരും ഓടാൻ കണ്ടമീ മണ്ണിൽ..
മലപ്പുറത്തെ കളങ്കമാക്കാൻ സമ്മതിക്കില്ല കൂട്ടരെ.
മലപ്പുറം സ്നേഹം വിളയണ മണ്ണാണു കൂട്ടരെ..
മലപ്പുറത്തെ തകർക്കാൻ നോക്കണ്ട കൂട്ടരെ..

.Related Posts with Thumbnails

Related Posts with Thumbnails