ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, മാർച്ച് 17, ശനിയാഴ്‌ച 0 comments
Bookmark and Shareഇരിപ്പുണ്ടാകും എന്നും..

ചെത്തിത്തേച്ച് നീലച്ചായമടിച്ച് 
ഉയരത്തിൽ കെട്ടിപ്പൊക്കിയ
വലിയ വരാന്തയും
ഒരു പാട് പടവുകളുമുള്ള ആ വീട്.
ആ തൗഫീഖ് മൻസിലിലെ 
കോലായിലൊരു പ്ലാസ്റ്റിക് കസേരയിൽ
.
"ഇരിപ്പുണ്ടാകും എന്നും.."
.
കൈകൾ തെരുത്ത് വെച്ച നീളൻ കുപ്പായം
അല്ലെങ്കിൽ നരവീണ കോട്ടൻ ബനിയൻ..
കുറ്റിമുടിയുള്ള തലയിലൊരു കെട്ടും 
തൂവെള്ള താടിയും നീളത്തിൽ തടവി..
.
"ഇരിപ്പുണ്ടാകും എന്നും.."
.
കമ്പർ കുഞ്ഞയമു കാക്കാനെ അറിയാത്തവരില്ല അന്ന്
കമ്പർ കുടുംബത്തിന്റെ വലിയ ഐഡന്റിറ്റി..
കണ്ടാലുടനെ വിളിക്കും ബാ... ഇബിടെ
കയറിൽ കെട്ടിത്തൂക്കിയ ഭീമൻ വിശറി
കിടന്ന കിടപ്പിൽ ചരട് വലിച്ച് ആട്ടി കാറ്റ് കൊണ്ട്
കാലൊന്ന് അമർത്തിത്തടവിക്കൊണ്ടാ എന്ന് 

വിശേഷങ്ങളുണ്ടാകും ആയിരമായിരം
ചോദിക്കാനും പറയാനും..
അരയിലെ പച്ച ബെൽറ്റിൽ പോക്കറ്റിൽ
.
"ഇരിപ്പുണ്ടാകും എന്നും..."
.
ബീഡിയും തീപ്പെട്ടിയും ഏതാനും നോട്ടുകളും. 
ഇടക്ക് ചുരുട്ടിയ നോട്ടുകളിൽ നിന്നൊന്ന്
നിവർത്തി ഉള്ളം കയ്യിൽ വെച്ചിട്ട് പറയും..
പീട്യേ പോയി ഒരു കെട്ട് ബീഡി ബാങ്ങി ബാ..
ഇരുപത് പൈസക്ക് മുട്ടായീം മാങ്ങിക്കോ..
ആ മുട്ടായിയുടെ മധുരം കൊതിച്ചോടിയ
വഴികൾ..കിതപ്പോടെ തിരിച്ചെത്തുമ്പോൾ
.
"ഇരിപ്പുണ്ടാകും എന്നും.."
.
നീണ്ട താടി തടവി ഇജ്ജ് ഇത്ര ബേം ബന്നോ
എന്നൊരു പറച്ചിലാണു..ഒപ്പം ഒരു ചിരിയും..
ആ ചിരിയാണു ചിരി..
ഉള്ളം തുറന്ന് നിഷകളങ്കമായ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും..."
.
പട്ടിണിയും പരിവട്ടവുമായി നാടൊട്ടുക്ക്
ജനങ്ങൾ പൊറുതിമുട്ടിയ കാലത്ത്
മുണ്ടും മുറുക്കി കട്ടൻ ചായയും ബീഡിയും
മാത്രം അന്നമാക്കി മണ്ണിൽ പണിത്
ഓലപ്പുരകളുടെ മോന്തായങ്ങൾ മേഞ്ഞ്
എട്ട് പത്ത് മക്കളെ അല്ലലറിയിക്കാതെ
പോറ്റി വളർത്തി വലുതാക്കിയെടുത്ത്
അവർക്ക് ജീവിത യാത്രയിൽ താങ്ങായി
തണലായി വഴിവിളക്കായി മാറിയ
പ്രകാശഗോപുരത്തിന്റെ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും.."
.
മക്കൾ കഷ്ടപ്പെടാതിരിക്കാൻ
കഷ്ടതയേറെ സഹിച്ച് യാതനകൾ സഹിച്ച്
 മക്കൾ കൂട്ട് കുടുംബമായി
സന്തോഷത്തോടെ സമാധാനത്തോടെ
ജീവിതം നയിക്കുന്നത് കൺ നിറയെ കണ്ട്
സന്തോഷാശ്രുക്കൾ പൊഴിക്കുന്ന
കുടുംബനാഥന്റെ നിർവ്രുതിയുടെ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും..."
.
ഞങ്ങൾ കുട്ടികൾ നിലത്തിരുന്ന് കുസ്രുതികൾ കാട്ടി  
പിഞ്ഞാണത്തിൽ ചോറ്  വാരിത്തിന്നുമ്പോൾ 
ഇടക്ക് നിലത്ത് വീഴുന്ന ചോറ്റ് കഷ്ണങ്ങൾ കണ്ട് 
" അന്നം നിലത്ത് കളഞ്ഞാ പടച്ചോന്റെ കുറ്റം കിട്ടും" 
എന്ന് പറഞ്ഞ് ശാസിക്കുന്ന വല്ല്യുമ്മാന്റെ
ഒച്ച അടുക്കളയിൽ നിന്നുയരുമ്പോൾ 
ഉമ്മറത്ത് ഉള്ളിലടക്കി പ്പിടിച്ചൊരു  ചിരി
.
"ഇരിപ്പുണ്ടാകും എന്നും.."
.
നെഞ്ചിലെ വെള്ളി രോമങ്ങൾ തഴുകി 
വറുതിയുടെ ഇല്ലായ്മയുടെ ഗതകാല 
സ്മരണകൾ അയവിറക്കി 
അങ്കംജയിച്ച് വന്ന പോരാളിയെപോൽ
 ഒരു അഭിമാനച്ചിരിയുണ്ടല്ലോ...ആ ചിരി..
.
"ഇരിപ്പുണ്ടാകും എന്നും.."
.
മാസാന്ത്യങ്ങളിലെപ്പോഴെങ്കിലുമോ
ദഫും അറബനയും മറ്റ് വാദ്യങ്ങളുമായെത്തുന്ന
കൂട്ടുകാരുടെ കൂടെ കിണ്ടിയും കുടുക്കയും
കുടവും ഒക്കെ ചേർത്ത് വെച്ചൊരു താളം പിടിച്ച്
ഈണത്തിൽ താളത്തിൽ പാടിയ പാട്ടുകൾ
അത് കേട്ട് മതിമറന്നിരുന്ന് ഉറക്കം വെടിഞ്ഞ രാവുകൾ.
ആ ഈണങ്ങൾ പാടിപ്പറഞ്ഞതൊന്നും മറക്കാതെ
ഇന്നുമെൻ കർണ്ണപുടങ്ങളിൽ അമൃതവർഷമായ്
.
"ഇരുപ്പുണ്ടാകും എന്നും.."
.
കാലമേറെക്കഴിഞ്ഞു ആ ദേഹം മറഞ്ഞിട്ട്
വലിയങ്ങാടി പ്പള്ളിയുടെ വടക്കേ ചരിവിലൊരു
മൈലാഞ്ചിച്ചെടിയുടെ താഴെ വിരിപ്പിട്ട്
അതിൽ നീണ്ട് നിവർന്ന് കിടക്കുന്നുവെന്ന്
ഇടക്കെപ്പോഴോ സ്വപ്നത്തിൽ കണ്ടിരുന്നു
അന്നും ഇന്നും ഒരേ ചിരി..
പിഞ്ച് പൈതലിനെപോൽ
ഉള്ളം തണൂപ്പിക്കുന്ന ചിരി 
എൻ മനോമുകുരത്തിൽ 
.
"ഇരിപ്പുണ്ടാകും എന്നും"


Related Posts with Thumbnails

On 2018, മാർച്ച് 14, ബുധനാഴ്‌ച 0 comments
Bookmark and Share


മാമലതൻ നാട്ടിലെ..
മൻതക മലബാറിൻ വീട്ടിലെ
മഹിമയേറും തറവാട്ടിലെ
കാമ്പ്രൻസിൻ കുടുംബ സംഗമം...

സഹനത്തിൽ കടൽ താണ്ടി വന്നവർ
സ്നേഹത്താൽ സ്വർഗ്ഗം തീർത്തവർ..
സർവ്വരിലും പുകൾപെറ്റൊരു..
ഇസ്മിനാൽ ശോഭിക്കുമാകിലം..

ഖൽബിൽ നിറച്ചാർത്തേറ്റിയേ..
കനവിൽ മധുമലർ പാറ്റിയേ
മഷ്ഹൂറാം കാമ്പ്രൻസിൻ വീട്ടിലെ
മഹിതമാം മധുര സംഗമം

കടലോളമുണ്ടല്ലോ പറയുവാൻ
കഥയേറെയുണ്ട് ചരിതമായ്
ഇമ്മലബാറിൽ വിരിഞ്ഞൊരു
കാമ്പ്രൻസിൻ സുന്ദര സൗരഭ്യം..


ശാന്ത  സുക്രുതമീ ആയിലാ..
ശാന്തി പരത്തിടും പോരിശാ..
ശാശ്വതമായ് നിലനിന്നിടാൻ
സർവ്വശക്തനിൽ ഇരന്നിടാം..


Related Posts with Thumbnails

On 2018, മാർച്ച് 13, ചൊവ്വാഴ്ച 0 comments
Bookmark and Share
എൽ.കെ.ജിയിലാ......ആളു വല്ല്യ പുള്ളിയാ...പി.സി.എം സ്കോളർ ഷിപ്പ് പരീക്ഷയിൽ ഒന്നാം റാങ്ക് , സമ്മാനം ഏറ്റ് വാങ്ങുന്നതാണൂ ഒരു ചിത്രം...
.
യുവധാര സാംസ്കാരിക വേദി സംഘടിപ്പിച്ച പി.പി.അലവിക്കുട്ടി മെമ്മോറിയൽ സ്കോളർ ഷിപ്പ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സമ്മാനം ഏറ്റ് വാങ്ങുന്നതാണു രണ്ടാമത്തെ ചിത്രം..
.
ആളു വേറെ ആരുമല്ല..മുഹമ്മദ് നബ്ഹാൻ..മൈ സൺ....
ഒരായിരം... അഭിനന്ദനങ്ങൾ
Related Posts with Thumbnails

On 2018, മാർച്ച് 12, തിങ്കളാഴ്‌ച 0 comments
Bookmark and Shareകിസാൻ ലോംഗ് മാർച്ച് തന്നെ വിഷയം..സോഷ്യൽ നെറ്റ് വർക്കുകളിലാകെ ഇങ്ക്വുലാബിൻ ധ്വനികൾ...ഹാഷ്ടാഗുകളുടെ പെരു മഴ...സപ്പോർട്ടുകളുടെ പ്രളയം...ആയ്ക്കോട്ടെ...നല്ലത് തന്നെ..

പക്ഷേ..
കുറച്ച് മുമ്പ് ത്രിപുരയിൽ സി.പി.ഐ.എമ്മിനെ തോല്പിച്ച് ബി.ജെ.പി അധികാരത്തിൽ കയറിയപ്പോൾ അതിലാഹ്ലാദം പ്രകടിപ്പിച്ച് പോസ്റ്റുകളിട്ട് കമന്റുകളടിച്ച് ഇതേ സി.പി.ഐ.എമ്മിന്റെ അന്ത്യകൂദാശ അടുത്തെത്തിക്കഴിഞ്ഞു എന്ന് ഊറ്റം കൊണ്ടവർ തന്നെ സി.പി.ഐ.എമ്മിന്റെ കിസാൻ ലോംഗ് മാർച്ചിനെ വാനോളം പുകഴ്ത്തുന്നത് കാണുമ്പോൾ ഒരു ലോഡ് പുച്ഛം മാത്രം.....

എന്നും എക്കാലവും സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങൾക്കൊപ്പം അടിച്ചമർത്തപ്പെടുന്ന തൊഴിലാളിവിഭാഗങ്ങൾക്കൊപ്പം നിലകൊണ്ട് അവരുടെ ആവശ്യങ്ങൾക്കായി നിരന്തരം പോരടിച്ച് ഇടം പിടിച്ച ചരിത്രമാണു ഇന്ത്യയിലെ‌ സി.പി.ഐ.എമ്മിനുള്ളത്..അത് തന്നെ നൂറ് ശതമാനം പെർഫെക്റ്റായ പാർട്ടിയാണൊന്നും അവകാശപ്പെടുന്നില്ല..അല്ലെങ്കിൽ തന്നെ നൂറ് ശതമാനം പെർഫെക്റ്റായ എന്തുണ്ട് ഈ ലോകത്തിൽ... ചില നേതാക്കന്മാരുടെ ഭാഗത്ത് നിന്നോ പ്രവർത്തകരുടെ ഭാഗത്ത് നിന്നോ തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടാവാം....പക്ഷേ അത്തരം വിരലിലെണ്ണാവുന്ന തെറ്റുകൾ മാത്രം ഊതിപ്പെരുപ്പിച്ച് കാണിച്ച് അതിനേക്കാൾ പതിന്മടങ്ങുള്ള ശരികളെ തമസ്കരിച്ച് സി.പി.ഐ. എം ഈ ഇന്ത്യാ മഹാ രാജ്യ ത്തിൽ നടത്തിക്കൊണ്ടിരുന്ന നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ സമരങ്ങളെയും പോരാട്ടങ്ങളെയും അടച്ചാക്ഷേപിച്ച് പ്രതീക്ഷയുടെ പ്രത്യാശയുടെ പ്രതിരോധത്തിന്റെ അവസാന തുരുത്തും കൂടി മുച്ചൂടും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ലീഗ്- കോൺഗ്രസ്സ്- ബി.ജെ.പി കൂട്ട് കെട്ടിനും അതിനു വേണ്ടി സപ്പോർട്ട് ചെയ്ത് നുണക്കഥകളും ഫോട്ടോഷോപ്പ് നൊണുക്ക് വിദ്യകളും പ്രചരിപ്പിച്ച് സംത്രുപ്തിയടയുന്നവർക്ക് ഈ കർഷകരുടെ ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടത്തെ പിന്തുണക്കാൻ അർഹതയുണ്ടോ എന്ന് സ്വന്തം മനസാക്ഷിയോട് മാത്രം ചോദിച്ചാൽ മതി..

ഞാനായിട്ട് അത് പറയുന്നില്ല....
Related Posts with Thumbnails

On 0 comments
Bookmark and Share


എല്ലായിടത്തും ജയിക്കുന്നവർ നിങ്ങളാകാം..
എല്ലായിടത്തും തോൽവികളേറ്റ് വാങ്ങിയേക്കാം..
ആ തോൽ വികളിൽ നിങ്ങൾ സന്തോഷിച്ചിരിക്കാം.....
എന്നാലും ഞങ്ങൾക്ക് പോരാടാതിരിക്കാനാവില്ല...
ആകാശം മേൽക്കൂരയാക്കി താഴെ ചുട്ട്പൊള്ളുന്ന വീഥികളിൽ നിശ്ചയദാർഡ്യത്തിന്റെ ഉരുക്ക് മുഷ്ടികൾ വാനിലേക്കുയത്തി ചില്ല് മേടകളിൽ സുഖശീതളിമയുടെ ശീതളച്ഛായയിൽ അന്തിയുറങ്ങി കോർപ്പറേറ്റുകൾക്കും കുത്തകമുതലാളിമാർക്കും ദാസ്യപ്പണിചെയ്യുന്ന അധികാരപുംഗവന്മാരെ തേടി ഞങ്ങൾ വരുന്നു...
ഞങ്ങൾക്ക് അതിമോഹങ്ങളില്ല...ഞങ്ങളെ ജീവിക്കാൻ സമ്മതിക്കണം..ഞങ്ങളുടെ ക്രുഷിഭൂമികൾ ഞങ്ങൾക്ക് വിട്ട് കിട്ടണം..അത് മാത്രമാണു ആവശ്യം..നിങ്ങൾക്ക് ഞങ്ങളെ കാണുമ്പോൾ പുച്ഛമായിരിക്കും..നിങ്ങളുടെ ചൊല്പടിക്ക് നിൽക്കുന്ന മാമ മാദ്ധ്യമങ്ങൾ ഞങ്ങളെ പരിഗണിക്കില്ലെന്നറിയാം.....പോലീസിനെയും പട്ടാളത്തെയും വിട്ട് ഞങ്ങളെ നേരിടുമാായിരിക്കും...ലാത്തികളും ബുള്ളറ്റുകളും ഞങ്ങളെ മേൽ പെയ്തിറങ്ങിയേക്കും..ജയിലുകൾ ഞങ്ങളെക്കൊണ്ട് കുത്തിനിറച്ചേക്കും...എന്നാലും ഞങ്ങൾക്ക് ഭയമില്ല.. ഞങ്ങൾക്ക് പിന്മാറാൻ കഴിയില്ല..ഒരു പക്ഷേ....തളർന്ന് വീണു പോയാലും....പ്രാണൻ തന്നെ വെടിഞ്ഞാലും...
ഞങ്ങൾ കയ്യേന്തിയ ഈ ചെങ്കൊടിത്തണലിൽ ഞങ്ങൾ നിങ്ങളെത്തേടി വന്ന് കൊണ്ടേയിരിക്കും..
തോറ്റു പോകുന്ന ഈ സഖാക്കളുടെ കൂടെ...
തോറ്റു പോകുന്ന സമരങ്ങളുടെ കൂടെ....
ആത്മഹത്യ ചെയ്യാതെ
പോരാടുന്ന ഈ പോരാളികളുടെ കൂടെ..
ലാൽസലാം സഖാക്കളെ..
ഇങ്ക്വുലാബ് സിന്ദാബാദ്..
സി.പി.ഐ.എം...സിന്ദാബാദ്...
Related Posts with Thumbnails

On 2018, മാർച്ച് 8, വ്യാഴാഴ്‌ച 0 comments
Bookmark and Shareമലയാളിയുടെ "ചിരി"
മലയാണ്മയുടെ സ്വന്തം
പാലവിളവീട്ടിൽ കൊച്ചുവേലു മകൻ
സുരേന്ദ്രൻ എന്ന ഇന്ദ്രൻസ്..

ചോർന്നൊലിക്കുന്ന ഓലമേഞ്ഞ
ഒറ്റമുറി വീട്ടിൽ നിന്ന്
ഇല്ലായ്മകളുടെ മേൽ അന്തിയുറങ്ങി
പട്ടിണിയുടെയും പരിവട്ടങ്ങളുടെയും
കനൽ പാതകൾ ചവിട്ടിക്കടന്ന്
തയ്യൽക്കാരനായി ജീവിച്ച്
ഒടുവിൽ വസ്ത്രാലങ്കാരക്കാരനായി
മലയാള സിനിമ ലോകത്തെത്തി
പിന്നീട് മലയാളിയുടെ ചിരിയുടെ
അംബാസഡറായി മാറിയ
അഭിനയ ചാതുര്യത്തിന്റെ ഒട്ടനവധി
സുന്ദര സുരഭില മുഹൂർത്തങ്ങൾ
സമ്മാനിച്ച ആ അതുല്യപ്രതിഭ..
വൈകിയാണെങ്കിലും അർഹിച്ചത്
തേടിയെത്തിരിക്കുന്നു...

അഭിനന്ദനങ്ങൾ

Related Posts with Thumbnails

On 2018, മാർച്ച് 3, ശനിയാഴ്‌ച 0 comments
Bookmark and Share


കുറെ കാലമായി ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ നിർത്തിയിട്ട്..ഒന്നുമല്ല..സമയക്കുറവ് തന്നെ..ഉള്ള സമയം വെച്ച് ഒന്നങ്ങ് കാച്ചിയേക്കാം എന്ന് കരുതുന്നു...
ഇന്ന് അലക്സാണ്ടർ ഗ്രഹാം ബെല്ലിനെക്കുറിച്ച് വായിക്കുമ്പോഴാണു കുറച്ച് കാലം മുമ്പ് വരെ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമായി കറങ്ങി വന്നിരുന്ന ഒരു ഫോട്ടോയെക്കൂറിച്ചോർത്തത്...(ചിത്രം താഴെ..)
അതിലിങ്ങനെ എഴിതിയിരിക്കുന്നു..
ഫോണ്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആദ്യം ഹെലോ എന്ന് പറയുന്നു എന്താണീ ഹെലോ ?? ഹെലോയുടെ ശരിയായ് അര്‍ഥം അറിയാമോ നിങ്ങള്ക്ക് ? ഇത് ഒരു പെണ്‍കുട്ടിയുടെ പേര് ആണ് .അതേ.അവളുടെ മുഴുവന്‍ പേര് ആണ് മാര്‍ഗരറ്റ് ഹെലോ .ടെലിഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രെഹംബെല്ലിന്റെ ഗേള്‍ ഫ്രണ്ട്.ഫോണില്‍ കൂടി അദ്ദേഹം ആദ്യമായി സംസാരിച്ച വാക്ക് ഹെലോ എന്നാണ്.അത് നമ്മളില്‍ കൂടി തുടരുന്നു ഗ്രഹംബേല്‍ മറന്നാലും അദ്ധേഹത്തിന്റെ ഗേള്‍ ഫ്രണ്ട് ന്റെ പേര് നാം മറക്കില്ല.”

സംഗതി അടിപൊളി..കണ്ണും പൂട്ടി ആരും ഷെയർ ചെയ്ത് പോകും..
ഇനി ഷെയർ ചെയ്യുന്നതിനു മുമ്പായി ഇത് കൂടി വായിച്ച് നോക്കൂ..
ഈ ചിത്രത്തിൽ പറയുന്ന കാര്യങ്ങളിൽ വല്ല വാസ്തവവുമുണ്ടോ..ഇല്ല എന്ന് തന്നെയാണു ഉത്തരം...ഫേക്ക് ന്യൂസ് പൊളിച്ചടുക്കൽ 13
നാമിന്ന് ഉപയോഗിക്കുന്ന ടെലഫോണിന്റെ ആദ്യരൂപം കണ്ടെത്തിയ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെയും ഭാര്യ മേബിൽ ഗാർഡിനർ ഹബ്ബാർഡിന്റെയും ചിത്രം തന്നെയാണത്...നോട്ട് ദ പോയന്റ്: ചിത്രത്തിൽ കാണുന്നത് കാമുകിയല്ല....
ഊമയും ബധിരയുമായ ഹബ്ബാർഡിനെ ഗ്രഹാം ബെൽ സ്നേഹിച്ച് വിവാഹം ചെയ്യുകയായിരുന്നു..വിവാഹത്തിന് ശേഷം അവര്‍ മബേല്‍ ബെല്‍ എന്ന പേര് സ്വീകരിച്ചു..എന്നാൽ ഗ്രേഹം ബെല്‍ നു മാര്‍ഗെരറ്റ ഹലോ എന്നെ പേരില്‍ ഒരു കാമുകി ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ലഭ്യമല്ല....എന്ന് വെച്ചാ ശുദ്ധ നുണയാണൂ..എന്ന്
ഇനി മറ്റൊന്ന്...ഹലോ എന്ന ആദ്യവാചകം എന്നതിനെക്കുറിച്ചാണൂ....
ടെലഫോൺ കണ്ടുപിടിച്ചതിനു ശേഷം ഉള്ള ഗ്രഹം ബെല്‍ന്റെ പ്രശസ്തമായ ആദ്യത്തെ വാചകം “Mr. Watson, come here. I want to see you,” (മിസ്റ്റര്‍ വാട്സണ്‍ ഇവിടെ വരൂ എനിക്ക് നിങ്ങളെ കാണണം) എന്നാണ്. 
.
വിശേഷണങ്ങള്‍ ഒന്നും ഇല്ലാതെ നേരിട്ടുള്ള വാക്കുകള്‍ ആയിരുന്നു അത്.പിന്നീട് അദ്ദേഹം “ആഹോയ് “ AHOY എന്നാ വാക്ക് സംഭാഷണത്തിന് ഗ്രീടിങ്ങ്സ് ആയി ഉപയോഗിക്കാന്‍ മുന്നോട്ടു വച്ചു.ഈ വാക് ആണ് ആദ്യത്തെ ടെലിഫോണ്‍ ഗ്രീടിങ്ങ്സ്.
.
1877ൽ പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍ തോമസ്‌ ആല്‍വാ എഡിസണ്‍ ആണ്  ഹലോ എന്നാ വാക്ക് മുന്നോട്ടു വച്ചത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്...എന്നാല്‍ ഇതിനും മുമ്പേ  പലയിടങ്ങളിലും ഹെലോ എന്ന വാക്ക് ഉപയോഗിച്ചതായി കാണാം.
കൂടുതല്‍ വിവരങ്ങള്‍ 
http://www.hoaxorfact.com/History/hello-is-the-name-of-girlfriend-of-graham-bell-who-invented-telephone-facts.html
https://en.wikipedia.org/wiki/Hello..എന്നിവിടങ്ങളിൽ ലഭ്യമാണൂ..

അപ്പോ അതും ഓ..കെ...മറ്റൊരു ഫേക്ക് ന്യൂസുമായി വീണ്ടും കാണാം..അത് വരേക്കും ബൈ..
(നോട്ട്: ഗ്രഹാം ബെൽ ടെലഫോൺ കണ്ട് പിടിച്ചുവെന്ന വാർത്തയുമായി 1876 മാർച്ച് 7 നു ഇറങ്ങിയ ദ ഡെയിലി ഗസറ്റെന്ന പത്രത്തിന്റെ ഫോട്ടോ താഴെ..

Related Posts with Thumbnails

Related Posts with Thumbnails