ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, ഏപ്രിൽ 29, ഞായറാഴ്‌ച 0 comments
Bookmark and Shareഅർത്ഥവത്തായൊരു മൗനമത്രേ..
ഇത്രയും നാൾ മാറിനിന്നതിൻ ഹേതു

അടർന്ന് പോയ ചിന്തകളത്രേ..
ഇത്രയും  നാൾ കൊണ്ടുണ്ടായ ചേതം..

അരികിലൂടൊഴുകുന്ന വരമൊഴികളത്രേ
ഇ-ലോക ജീവിതത്തിന്റെ ഭാവം..
 
ഇവിടുന്ന് മാറി നിന്നതിലത്രേ..
ഈ മണ്ണിൽ ഉയിരില്ലായെന്ന തീർപ്പ്..

അറിയില്ല എല്ലാമെക്കാലമത്രേ..
ഇന്നിത്ര നാളെത്രെയാണെന്നാരു കണ്ടു

അറിയാതെ വന്ന് പെട്ടൊരീ ചുഴിയത്രേ
ഇന്നിന്റെ ഭാഗധേയ നിർണ്ണയ കേന്ദ്രം..

അടിമപ്പെടുത്തീ ഈയുള്ളവനെയത്രേ..
നീരൂറ്റി നേരമൂറ്റി പടർന്ന് കയറിയ പരാദം

അറിയാമതെന്നാലും വീണ്ടുമീ ഗതിക്കൊപ്പം
ഇനിയും മടങ്ങിപ്പോകാനായൊരു ആഗമനംRelated Posts with Thumbnails

On 2018, ഏപ്രിൽ 14, ശനിയാഴ്‌ച 0 comments
Bookmark and Share
ഇന്ത്യൻ ഭരണഘടനയിൽ മൂന്നാം ഭാഗത്ത് വകുപ്പ് 12 മുതൽ 35 വരെ മൗലികാവശങ്ങളാണു...

മൗലികാവകാശങ്ങളിലെ പൊതു വ്യവസ്ഥകള്‍ ഇപ്രകാരം എഴുതിച്ചേർത്തിരിക്കുന്നു..

വകുപ്പ് 14 - നിയമത്തിന് മുമ്പാകെ സമത്വം 

ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് ഏതൊരാൾക്കും നിയമത്തിന്റെ മുമ്പാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കാന്‍ പാടുള്ളതല്ല.

 വകുപ്പ് 15 (1) വിവേചനം പാടില്ല 
മതം, വംശം, ജാതി, ലിംഗഭേദം, ജനനസ്ഥലം, എന്നിവയോ അവയില്‍ ഏതെങ്കിലും ഒന്നിനോടോ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കാന്‍ പാടുള്ളതല്ല...

നോട്ട് ദ പോയന്റ്,

മതം ,ജാതി, വംശം ലിംഗം,പ്രദേശം,എന്നിവയുടെയൊന്നിന്റെയും അടിസ്ഥാനത്തിൽ ഒരു പൗരനോടും യാതൊരു വിവേചനവും കാണിക്കാൻ പാടില്ല എന്നതും എം.എൽ.എ യാകട്ടെ, മന്ത്രിയാകട്ടെ, ഏത് കൊലകൊമ്പനുമായിക്കോട്ടെ..നിയമത്തിനു മുന്നിൽ ഏവരും സമന്മാരാണു...

എത്രമാത്രം ദീർഘവീക്ഷണത്തോടെയാണു ബി.ആർ. അംബേദ്കർ  ഭരണഘടന ചട്ടക്കൂടൊരുക്കിയിട്ടുള്ളത്...ആ ഭരണഘടനയാണു തുരുപ്പ് ചീട്ട്..സംഘികളാകട്ടെ, മറ്റ് വിധ്വംസക കൂട്ടങ്ങളാകട്ടെ..അധികാരത്തിന്റെ ഹുങ്കിൽ സർവ്വസ്വവും വെട്ടിപ്പിടിക്കാൻ വെമ്പൽ കൊള്ളുന്ന ആരുമാകട്ടെ...ശരിക്കൊന്ന് ആഞ്ഞ് പിടിച്ചാൽ നിങ്ങളൊക്കെ കോടതിക്ക് മുന്നിൽ എണ്ണിയെണ്ണി ഏത്തമിടേണ്ടി വരും..അതാണു ഈ രാജ്യത്തെ പാവങ്ങളായ മതേതരവിശ്വാസികളായ ഭൂരിഭാഗം ജനങ്ങളുടെയും ആകെയുള്ളൊരു പ്രതീക്ഷയും...
.
.

കോൺസ്റ്റിറ്റ്വൻറ് അസ്സംബ്ലിയിൽ അംബേദ്കറുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...
.
"ഒരു സമൂഹത്തിൻറെ സാമൂഹ്യ ക്രമം എന്തായിരിക്കണം എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അത് ഭരണഘടനാപരമായ ഒരു ബാധ്യതയാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യ എന്ന രാജ്യമോ അതിൻറെ ഭരണ ഘടനയോ ഏതെങ്കിലും തരത്തിലുള്ള സാംസ്കാരിക ദേശീയത മുന്നോട്ട് വെക്കുന്നില്ല. അതിൻറെ പൌരന്മാർക്ക് അവരുടെ സംസ്കാരവും വിശ്വാസവും ജീവിതരീതിയും ബോധ്യങ്ങളും പിന്തുടരാനുള്ള പൂർണ്ണ അവകാശമുണ്ട്."
.
അതായത് കുരുവീ...
.
ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഇന്ത്യയുടെ ദേശീയത ഹിന്ദുത്വമാണെന്നും ചിലർ പാടിനടക്കുന്നത് തന്നെ പൗരന്മാരുടെ  ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെയുള്ള കൈയേറ്റമാണ്.

ഡോ: ബി.ആർ.അംബേദ്കർക്ക് ആയിരമായിരം സല്യൂട്ട്...
Related Posts with Thumbnails

On 2018, ഏപ്രിൽ 13, വെള്ളിയാഴ്‌ച 0 comments
Bookmark and Share


വിടർന്ന് പരിമളം പരത്താൻ
കൊതിച്ചുയർന്ന് വന്നൊരു
പനിനീർപൂ ദളങ്ങൾ പിച്ചിച്ചീന്തപ്പെട്ട്
ചവിട്ടിയരച്ച് മണ്ണിലെറിയപ്പെട്ടിരിക്കുന്നു..
.
ഞെട്ടലോടെ കേട്ട വാർത്തകൾ കണ്ണ്നിറച്ച്
ഉള്ളിലൊരാന്തലോടെ ഉമ്മറത്തും തൊടിയിലും 
കളിച്ച് തിമിർക്കുന്ന കൊച്ച് പൈതങ്ങളെ 
ഓർത്ത് ആധിപ്പെടുന്നു അച്ഛനമ്മമാർ..
.
ഋഷിതുല്യരായ എത്രയോ ജന്മങ്ങൾക്ക് 
പിറവിയേകിയിമണ്ണിൽ എങ്ങിനെ 
പിറവിയെടുത്തീ കാട്ടാളജന്മങ്ങൾ..
മുളയിലേ നുള്ളിവിടാത്തതൊക്കെയിന്ന്
വൻ പടുമരമായ് വളർന്നിരിക്കുന്നു..
പുരക്ക് ചാഞ്ഞാൽ വെട്ടണമെന്നത് പഴമൊഴി..
വെട്ടണം വെട്ടിയൊതുക്കണം
.
അതിനായ് ഒറ്റക്കെട്ടായ് അണിനിരക്കണം..
വെറും മുപ്പതൊമ്പത് ശതമാനത്തിനെ
ബാക്കി അറുപത്തൊന്ന് ശതമാനത്തിനു
അടക്കിയൊതുക്കിനിർത്താനാവില്ലെങ്കിൽ
ഇനിയും ഇത് പോലുള്ള വാർത്തകൾ
കേട്ട് കൊണ്ടേയിരിക്കും..ജാഗ്രതൈ..
Related Posts with Thumbnails

On 0 comments
Bookmark and Shareഅമ്രുതസറിലെ ജാലിയൻ വാലാബാഗെന്ന ഉദ്യാനം
അന്നാണു സിഖുകാരുടെ ബൈശാഖി ഉത്സവദിനം
അന്നാ മൈതാനത്ത് കൂടിച്ചേർന്നത് പതിനായിരങ്ങൾ
അന്നവിടെ യാതൊരു കലാപ കോപ്പ് കൂട്ടലുകളുമില്ല
അന്നവിടെ കൂടിയവർ അവർ സമാധാനകാംക്ഷികൾ
അവർ കൊച്ച് കുട്ടികൾ,വയോവ്രുദ്ധർ, നവയൗവനങ്ങൾ
അമ്മസഹോദരിമാർ,അവരൊന്നായ് അണിചേർന്നിരിക്കുന്നു..
.
ആർക്ക് വേണ്ടി..
നമുക്ക് വേണ്ടി..
പുതിയൊരു ഇന്ത്യക്ക് വേണ്ടി...

.
അതിനിടയിൽ കണ്ണൂംകരളും പിളർക്കുന്ന കാഴ്ചകൾ കണ്ട്
അന്നാ ദിവസം അംബരം പോലും കണ്ണീർ പൊഴിച്ച് നിന്നു
അടച്ച് വെച്ച പ്രവേശനകവാടങ്ങൾ,ഒളിക്കുവാനൊരിടമില്ല
അണിനിരന്ന യന്ത്രത്തോക്കുകൾ അണമുറിയാതെ തീതുപ്പി
അലമുറയിടുന്ന പൈതങ്ങൾ ,പരക്കം പായുന്ന പാവങ്ങൾ
അവർക്ക് മേൽ പെരുമഴപോലെ വെടിയുണ്ടകൾ പെയ്തിറങ്ങി
ആയിരങ്ങൾ മരണത്തണുപ്പുമായ് വന്ന വെടിയുണ്ടയേറ്റ് വീണു
അതിലുമേറെയാളുകൾ അംഗഭംഗം വന്ന് തളർന്ന് വീണൂ.
അന്നാ ഉദ്യാനനഗരി ചോരപ്പുഴയായി, കുരുതിക്കളമായി
അവിടുത്തെ കാറ്റിനു പോലും ചോരയുടെ മണമായി മാറി
.
ആർക്ക് വേണ്ടി...
നമുക്ക് വേണ്ടി.....
സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി..
.

അന്നവിടെ വെടിയുണ്ടകൾ കൊണ്ട് ഇന്ത്യക്കാരെ പാഠം പഠിപ്പിക്കാൻ
അരയും തലയും മുറുക്കി വന്ന ജനറൽ ഡയറെന്ന കൊടിച്ചിപ്പട്ടിക്കും
അവനൊത്താശ ചെയ്ത മറ്റ് വെള്ളക്കാരൻ പട്ടികൾക്കും 
അവന്റെ കാലുനക്കികൾ  ഒറ്റുകാരായ ഇന്ത്യൻ പട്ടിക്കാട്ടങ്ങൾക്കും
ആരു കൊടുത്താലും ഒരു ഇന്ത്യാക്കാരനും മാപ്പ് നൽകില്ല..
അന്തരാളങ്ങളിൽ ഇന്ത്യനെന്ന വികാരം കൊത്തിവെച്ചിരിക്കുന്ന
അഭിമാനത്തോടെ  ഇന്ത്യനെന്ന ആവേശം സിരകളിലോടുന്ന
അസ്സൽ ഇന്ത്യക്കാരന്റെ കാര്യമാണു പറയുന്നത്..മറ്റുള്ളവ വിട്ട് കള..
.
ആർക്ക് വേണ്ടി...
നമുക്ക് വേണ്ടി....
ചരിത്രം മറക്കാത്ത ഇന്ത്യക്ക് വേണ്ടി..
.
അന്നവിടെ ഒഴുകിയ രക്തസാഗരത്തിനു പകരം ചോദിക്കാൻ
അന്നാട്ടിൽ നിന്ന് തന്നെ ഉദിച്ചുയർന്ന് വന്നൊരു താരകം..
അന്നവിടെ ഊറിച്ചിരിച്ച മൈക്കൽ ഒഡയറെന്ന കൊടിച്ചിപ്പട്ടിയെ
അവന്റെ നാട്ടിൽ ലണ്ടനിൽ ചെന്ന് അവന്റെ കൂട്ടാളികളുടെ
അവന്റെ നാട്ടുകാരുടെ മുന്നിലിട്ട് അവന്റെ ഇടനെഞ്ചിലേക്ക് 
അളന്ന് തിട്ടപ്പെടുത്തിയ വെടിയുണ്ടകൾ നിറച്ച് പുരസ്കാരം നൽകിയ
അനേക കോടി ഇന്ത്യക്കാരുടെ അഭിമാനം കാത്ത ആ യുവാവിനെ
ആ പുലിക്കുട്ടി ഉദ്ദംസിംഗിനെ മറക്കുവാൻ പാടില്ലൊരിക്കലും
.
ആർക്ക് വേണ്ടി...
നമുക്ക് വേണ്ടി..
ആത്മാഭിമാനമുള്ള ഇന്ത്യക്കാരനാവാൻ വേണ്ടി..
.
.
.
(ഏപ്രിൽ 13, ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന ദിവസം..ഒരു സ്മരണ.. ജയ് ഹിന്ദ്....)Related Posts with Thumbnails

On 2018, ഏപ്രിൽ 11, ബുധനാഴ്‌ച 0 comments
Bookmark and Shareകൂട്ടം തെറ്റി നടക്കുന്ന മഴമേഘങ്ങൾ
കൂട്ടമായ് പെയ്തിറങ്ങുന്നു ഭൂവിതിൽ
കാലം തെറ്റി പെയ്തെന്ന പായാരം
കേൾപ്പിക്കുവാനില്ലെന്നത് സന്തോഷം
കാലക്കേട് മാറുന്നതാണോ അതോ
കാലാവസ്ഥ മാറുന്നതാണോ എന്നെത്ര
കുത്തിയിരുന്നാലോചിട്ടും പിടി കിട്ടണില്ല
കാര്യമേതായാലും തകർത്ത് പെയ്യുന്നുണ്ട്
കാതടപ്പിക്കുന്ന ഇടിമുഴക്കങ്ങളുണ്ട്
ക്യാമറ ഫ്ലാഷടിക്കുന്ന പോൽ മിന്നലുണ്ട്
കല്ലെറിയുന്ന പോൽ ആലിപ്പഴവർഷമുണ്ട്
കുത്തിയൊലിച്ച് പോം വെള്ളപ്പാച്ചിലുണ്ട്
കള്ളക്കർക്കിടകവും പ്രവാസിയായ മട്ടുണ്ട്
കാര്യമാത്രപ്രസക്തമായ എന്തെക്കൊയോ
കാലാവസ്ഥയിൽ സംഭവിക്കുന്നുണ്ട്
കേരം തിങ്ങുന്ന കേരള നാട്ടിലിപ്പോൾ
കത്തിത്തിളക്കുന്ന വേനൽ പെയ്യുന്നു
കൊടും ചൂടിലമർന്ന് മയങ്ങാറുള്ള
കാലത്തിവിടെ മാരി തിമിർത്താടുന്നു..
കണ്ണൂം കരളും തണുപ്പിക്കുന്ന കാഴ്ചകൾ
കണ്ട് മതിമറന്ന കുളിരുള്ള ഓർമ്മകൾ
കണ്മുന്നിൽ ന്രുത്തമാടുന്ന തന്തോയമാണൂ..
കേരള മണ്ണിൽ നിന്ന് വന്ന പ്രവാസികൾ
കണ്ടാനന്ദിപ്പൂ ഞങ്ങൾ..ദൈവത്തിനു സ്തുതി

Related Posts with Thumbnails

On 2018, ഏപ്രിൽ 10, ചൊവ്വാഴ്ച 0 comments
Bookmark and Share"കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കുമല്ലേ..ഇത് വരെ നാം ഒരുമിച്ചായിരുന്നു..ഇനി ഞാൻ ഒറ്റയ്ക്കാണു..."


"എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ച് മുതലാളി.."

"കറുത്തമ്മ പോയാലും ഈ കടപ്പുറത്തീന്നു ഞാൻ പോവില്ല.."

"എന്റെ കൊച്ച് മുതലാളി..എന്തിനാ നമ്മൾ കണ്ട് മുട്ടിയത്.."

"ദൈവം പറഞ്ഞിട്ട്......ഞാനെന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓർത്ത് ഉറക്കെയുറക്കെ പാടും.."

"ഞാനതോർത്ത് ത്രുക്കുന്നപ്പുഴയിലിരുന്നു ഓർത്തോർത്ത് നിലവിളിക്കും.."

"അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും.."

"അതിനു മുമ്പ് എന്റെ ജീവൻ പറന്ന് പറന്ന് ഇവിടെയെത്തും..."

"എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ട് ജീവനും കൂടെ കെട്ടിപ്പിടിച്ച്  ഈ കടാപ്പുറത്തൊക്കെ പാടി പാടി നടക്കും..."

"എന്റെ കൊച്ച് മുതലാളീീീ..."


കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം
കാലമെത്രയായ് പാടി നടക്കുന്നു..
കടൽ എന്ന  തിരകൾ തിമിർത്താടുന്ന ലോകം
കറുത്തമ്മമ്മാരെയും പരീക്കുട്ടിമാരെയും എത്ര
കണ്ടിട്ടുണ്ടാവും, ഒളിപ്പിച്ചിട്ടുണ്ടാവും..
കാലമെത്ര കഴിഞ്ഞാലും മറക്കുവാൻ കഴിയുമോ
കാലഭേദങ്ങൾ കടന്ന് വീശിയ ആ പ്രണയസുഗന്ധം..


തകഴി എന്ന പേരു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് "ചെമ്മീൻ " എന്ന മഹത്തായ ക്രുതിയാണു..ഒപ്പം ആ ക്രുതിയിൽ നിന്നുരിത്തിരിഞ്ഞ സിനിമയും..

25ൽ അധികം നോവലുകൾ 800ൽ അധികം ചെറുകഥകൾ, നാടകങ്ങൾ, യാത്രാ വിവരണങ്ങൾ, എന്നിങ്ങനെ തുടങ്ങി ഒരു സാഹിത്യസാഗരം തന്നെ   മലയാളിയ്ക്കായി  പണിതൊരുക്കിത്തന്ന് കടന്ന് പോയ കുട്ടനാടിന്റെ ഇതിഹാസകാരൻ, കേരള മോപ്പസാങ്ങ് തകഴി ശിവശങ്കരപ്പിള്ള........സ്മരണാഞ്ജലികൾ.. ...

Related Posts with Thumbnails

On 2018, ഏപ്രിൽ 9, തിങ്കളാഴ്‌ച 0 comments
Bookmark and Share

"ഐ ഹാവ് എ ഡ്രീം..."
"എനിക്കൊരു സ്വപ്നമുണ്ട്..."
"എല്ലാ താഴ്വരകളും മഹത്ത്വവൽക്കരിക്കപ്പെടുകയും എല്ലാ കുന്നുകളും കുലപർവതങ്ങളും തലകുനിക്കുകയും, എല്ലാ പരുക്കൻ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി മാറുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായ് നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്."
‌-മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ 
ലോകചരിത്രത്തെ ത്രസിപ്പിച്ച ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗത്തിന് അമ്പതാണ്ട് തികയുന്നു. സ്വാതന്ത്ര്യത്തിനും തൊഴിലിനും വേണ്ടി അമേരിക്കന്‍ സിവില്‍റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച വാഷിങ്ടണ്‍ മാര്‍ച്ചിലായിരുന്നു വിശ്വപ്രസിദ്ധമായ ആ പ്രസംഗം. 1963 ആഗസ്ത് 28ന് വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളിലൊന്നില്‍ നിന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്ന മുപ്പത്തിനാലുകാരന്‍ സംസാരിച്ചത് രണ്ടരലക്ഷം പേരോടായിരുന്നു. ആ പ്രസംഗത്തിലെ സ്വപ്നത്തെക്കുറിച്ചു പറയുന്ന ഭാഗം ചുവടെ

Related Posts with Thumbnails

On 0 comments
Bookmark and Shareകവച്ചുയർത്തിവെച്ച കാൽമുട്ടിലൊരു
കുഞ്ഞ് കൊതുക് വന്നിരുന്നെന്നെ നോക്കി..
വിശന്നിട്ടാണു..ഇത്തിരി ചോര ഞാനെടുത്തോട്ടെ..എന്ന മട്ടിൽ..
എടുത്തിട്ടെന്തിനാ ഓമലേ..വീശിയടിച്ചേക്കാവുന്ന ഒരു രാക്ഷസക്കൈയ്യാൽ നീ തലയും ഉടലും
പൊടിഞ്ഞ് കുടിച്ചതൊക്കെ കക്കി പ്രാണൻ വിടൂലേ..പിന്നെന്തിനാ ഈ തൊന്തരവ്..
എന്നാലും സാരല്ല്യ..വിശന്ന് വയറു കത്തണു..ഉടലാകെ കുഴഞ്ഞ് പോകണു..
സമ്മതത്തിനു കാത്ത് നിൽക്കാതെ സൂചി കുത്തിക്കയറ്റി പാനം ചെയ്ത് തുടങ്ങി..പാവം..

ഒറ്റയടിക്ക് പരലോകം പൂകിക്കാൻ കൈയ്യുയർത്തിയതാണു..അപ്പോഴാണു ഉൾവിളി പിൻ വിളിയായത്..

"അരുത് മകനേ അരുത്..ഹിംസ പാപമാണു,  അതും  രക്തബന്ധത്തിലുള്ളവരോട് ..ഛായ്..മ്ലേച്ഛമായ അപരാധം.."

"ങെ....രക്തബന്ധമോ..വകയിലെ കുഞ്ഞമ്മേടെ മകനൊന്നുമല്ലല്ലോ..ഇത് ഏതോ ചളിക്കുണ്ടിൽ നിന്ന് വന്ന പീറ കൊതുക്..."

" അങ്ങനെ പറയരുത്.. അവന്റെ സിരകളിലൂടെ പ്രവഹിക്കുന്നതും  ഊർജ്ജവും ജീവനും നൽകുന്നതുമൊക്കെ നിന്റെ ചോരയാണു..എന്നിട്ടും നീ ആ രക്തബന്ധത്തെ തള്ളിപ്പറയുന്നോ...ഷെയിം..."

"ഞങ്ങൾ മനുഷ്യർ, അവർ കൊതുകുകൾ..ച്ഛി വ്രുത്തികെട്ട വർഗ്ഗം..."

"ഓ..പിന്നെ ഒരു വലിയ ഒരു വ്രുത്തിക്കാരൻ വന്നക്കണു..നന്നായ് കുളിച്ച്  നല്ല പൊളപ്പൻ ഉടയാടകളും പൊതിഞ്ഞ് അത്തറും പൂശി നടക്കുന്നുണ്ടെന്നത് ശരി തന്നെ..അതൊക്കെ പുറം പൂച്ചല്ലേ...ഉള്ളിലെ ഹ്രുദയത്തിന്റെ  വ്രുത്തികെട്ട രൂപം പുറത്ത് കാണിക്കാതിരിക്കാനുള്ള മുഖം മൂടി.."

"ങെ..നീയേതാ ജാതി..നീയേത് യൂണിവേഴ്സിറ്റിയിലാ പഠിക്കുന്നേ..വല്ല്യ തത്വശാസ്ത്രമൊക്കെ വിളമ്പുന്നു.."

"സാറെ...തത്വശാസ്ത്രം എന്താ ഇങ്ങക്കടെ കുത്തകയാണോ...എന്റെ ജാതി ഏതുമായ്ക്കോട്ടേ..ഏത് ജാതിയായാലും ഞങ്ങൾ പരസ്പരം ആ ജാതി പറഞ്ഞ് പോരടിക്കാറില്ല..പരസ്പരം കൊന്നൊടുക്കാറില്ല.."

"ജാതി.മതം.സംഘടനകൾ., പാർട്ടികൾ എന്നിവയുടെ ഒക്കെ പേരിൽ നിങ്ങൾ തമ്മിൽ തല്ലുന്നു.ഒരു പൂവിറുക്കുന്ന ലാഘവത്തിൽ നിങ്ങൾ കഴുത്തുകളറുക്കുന്നു..ചീറ്റിത്തെറിക്കുന്ന ചോരത്തുള്ളികൾ കണ്ട് ആനന്ദിക്കുന്നു...പിഞ്ച് പൈതലിനെ മുതൽ വന്ദ്യവയോധികമാരുടെ വരെ മാനം പിച്ചിച്ചീന്തുന്നു...കൊള്ള,കൊല, അസൂയ,കുശുമ്പ്,പാരവെപ്പ്, കുതികാൽ വെട്ട്, എല്ലാത്തരം ഐറ്റംസ് കലാപരിപാടികളും തമ്മിൽ തമ്മിൽ തരാതരം പ്രയോഗിക്കുന്ന നിങ്ങൾ മനുഷ്യരാണോ വല്ല്യ പുണ്യാളന്മാർ..ഒന്ന് പോ സാറെ.."

"ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ഞങ്ങൾ ചെയ്യാറില്ല, എന്നിട്ടും ഞങ്ങൾ മ്ലേച്ഛർ, ഒന്നിനും കൊള്ളാത്തവർ, വ്രുത്തികെട്ടവർ.."

"ശരിയാ..നീ പറഞ്ഞതിലും കാര്യമുണ്ട്..ലോകത്ത് മനുഷ്യനു നൽകിയതത്ര ബുദ്ധിവികാസം ആർക്കും ദൈവം നൽകിയിട്ടില്ല..എന്നിട്ടും ആ മനുഷ്യൻ   മറ്റെന്തൊക്കെയോ കരഗതമാക്കാമെന്ന വ്യാമോഹത്തിൽ ആർക്കൊക്കെയോ ഏതൊക്കെയോ പ്രസ്ഥാനങ്ങൾക്ക്,സംഘടനകൾക്ക്, വ്യവസ്ഥിതികൾക്ക്, ചിന്താതലങ്ങൾക്ക് തലച്ചോറുകൾ പണയം വെച്ച് ലോകത്ത് നടമാടുന്ന സകല വേണ്ടാതീനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു....ഹാ..എന്തൊരു കഷ്ടം.."

"ഹാവൂ..വയറു നിറഞ്ഞു..അപ്പോ ശരി..എന്നാ ഞാൻ പോട്ടെ സാറെ..പിന്നെ കാണാം.."

"ഏയ്....നിക്കവിടെ..ഓസിക്ക് പള്ള നിറച്ച് അങ്ങനങ്ങ് പോയാലോ...നീ വല്ല്യ വല്ല്യ ഡയലോഗുകളൊക്കെ പറഞ്ഞല്ലോ..ഇത്തിരി പോന്ന നിന്റെ അത്രപോലും വിവരോം വെളിവും എനിക്കെന്തുകൊണ്ടുണ്ടായില്ല..ആട്ടെ..നീ ഈ തത്വശാത്രമൊക്കെ എവിടുന്ന് പഠിച്ചു...അത് പറഞ്ഞിട്ട് പോയാ മതി.."

"ഇയാളു എന്തൊക്കെയാണീ പറയുന്നത്...രാവിലെ തന്നെ വാട്ടീസടിച്ചിരിക്കാാ....ഞാനെന്ത് തത്വശാസ്ത്രം പറഞ്ഞെന്നാ..അതിനു  മാത്രം ബുദ്ധി ഞങ്ങക്കുണ്ടോ.. ഞാനൊരു കൊതുകല്ലേ..."

"ഞാൻ ഇത്തിരി അന്നം തേടി വന്നു...അത് കിട്ടി..ഞാൻ പോണു...."

ബൈ..ബൈ..
Related Posts with Thumbnails

On 2018, ഏപ്രിൽ 2, തിങ്കളാഴ്‌ച 0 comments
Bookmark and Share


ഫൂളുകളുടെ ദിനം..

എല്ലായ്പ്പോഴും ഫൂളായിരിക്കുന്നവരെ..
ഇനിയെന്ത് ഫൂളാക്കാൻ...

സ്വിസ്ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ട് വരാമെന്ന് പറഞ്ഞു..

കള്ളപ്പണം പൂഴ്ത്തിവെച്ചവരെ പിടികൂടുമെന്ന് പറഞ്ഞു..

സമ്പൂർണ്ണ കാഷ് ലെസ്സ് എക്കോണമി ആക്കി മാറ്റാമെന്ന് പറഞ്ഞ് നോട്ട് നിരോധിച്ചു..

രാജ്യം പുരോഗതിയിലേക്കെന്ന് പറഞ്ഞ് ജി.എസ്.ടി കൊണ്ട് വന്നു..

മുത്തലാഖും അത് പോലുള്ള മതവികാരം ഉയത്തിടുന്ന വിഷയങ്ങൾ മുഖ്യധാരയിൽ ചർച്ചയാക്കി നിർത്തി അതിന്റെ മറവിൽ അടിക്കടി പെട്രോൾ, പാചകവാതകം എന്നിത്യാദി തുടങ്ങിയവയുടെ വില വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നു..

ആപ്പിലുടെയും മൻ കി ബാത്തിലൂടെയും വാചകമടിച്ച്  പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ശ്രദ്ധ തിരിച്ച്  മാധ്യമങ്ങളിൽ നിന്നും പാർലമെന്റിൽ വരെ ഒഴിഞ്ഞ് മാറി ഇന്ത്യയെ ഏകാധിപത്യ പാതയിലേക്ക് മെല്ലെ മെല്ലെ നയിക്കുന്നു..

ഇങ്ങനെ ഇങ്ങനെ ഒരു പാടുണ്ട് പറയാൻ..ഇമ്മാതിരി സൈസ് ഫൂളാക്കൽ ചരിത്രത്തിലില്ല..ഒന്നും രണ്ടും ആൾക്കാരെയല്ല..നൂറ്റി മുപ്പത് കോടി ജനങ്ങളെയാണു ഒറ്റയടിക്ക് ഫൂളാക്കിക്കൊണ്ടിരിക്കുന്നത്...അതിന്നും തുടരുന്നു..

ഈ ഏപ്രിൽ ഒന്നിനു വേറെ  ഇനിയെന്ത് പറഞ്ഞാ ഈ മൻഷന്മാരെ ഒന്ന് ഫൂളാക്കാൻ പറ്റുകാ....

(ഫോട്ടോ കടപ്പാട്; ഗൂഗിൾ )Related Posts with Thumbnails

Related Posts with Thumbnails