ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, മേയ് 26, ശനിയാഴ്‌ച 0 comments
Bookmark and Share


"സാറെ...നിങ്ങളറിഞ്ഞോ.."
" എന്നതാടാ ഉവ്വേ.."
" നോട്ട് നിരോധന കാലത്ത് അഹമ്മദാബാദ് സഹകരണബാങ്കിൽ എഴുനൂറ്റമ്പത് കോടി ഉർപ്പ്യാന്റെ പഴേ നോട്ട് മാറ്റി നിക്ഷേപിച്ചത്രേ.."
" ആണോ...നല്ല കാര്യം.."
"അല്ല സാറെ..അതിന്റെ ഡയറക്ടർ ആരാന്ന് അറിയോ..ഞമ്മടെ ഷാജി.."
" ഏത് ഷാജി..പാഷാണം ഷാജിയോ.."
" ഈ സാറിന്റെയൊരു സമാസ....ഇതതൊന്നുമല്ല..അതിനേക്കാൾ കൂടിയ ഇനം...അമിട്ട് ഷാജി.."
"ഹ..ഹ..ഹ..അതിപ്പം ഭരിക്കണതവരല്ലേ..കാരണോൽക്ക് അടുപ്പിലും തൂറാമെന്നാണല്ലോ ചൊല്ല്...."
"എന്റെ സാറെ എന്റെ സംശയം അതല്ല...ഈ ബാങ്കിലു ജോലി ചെയ്യണ ഉദ്യോഗസ്ഥന്മാരെ സമ്മതിക്കണം...എമ്മാതിരി സ്പീഡാണപ്പാ....ഒരു ബാങ്കായ ഇങ്ങനെ വേണം..."..
" ങെ..മനസ്സിലായില്ല...നീയെന്ത് കോപ്പാ ഈ പറയുന്നേ.."
"ഈ സാറ് പൊട്ടൻ കളിക്കാ...സാറ് ഒന്ന് കണക്ക് കൂട്ടി നോക്കിക്കേ...വെറും അഞ്ച് ദിവസം കൊണ്ടാ എഴുന്നൂമ്പത് കോടി രൂപാ നീക്ഷേപിച്ചിരിക്കുന്നത്.."
" എന്ന് വെച്ചാാ..."
" എന്ന് വെച്ചാൽ ഒരു ദിവസം ശരാശരി പന്ത്രണ്ട് മണിക്കൂർ ബാങ്ക് തുറന്ന് പ്രവർത്തിച്ചു എന്നിരിക്കട്ടെ..അങ്ങനെയെങ്കിൽ ഓരോ മണിക്കൂറിലും പന്ത്രണ്ടര കോടി രൂപാ വീതം നിക്ഷേപിച്ചു എന്നല്ലേ...ഒരാൾക്ക് പരമാവധി ഒരു ലക്ഷം രൂപാ വരെ നിക്ഷേപിക്കാൻ പറ്റുള്ളുവെന്നായിരുന്നല്ലോ നിർദ്ദേശം..അപ്പോൾ‌ ഓരോ മണിക്കൂറിലും ഇത്രേം ബല്ല്യ തുക ആകണമെങ്കിൽ ശരാശരി ആയിരത്തി ഇരുന്നൂറ്റിഅമ്പത് പേരെങ്കിലും  അവിടെ പൈസക്കെട്ടുമായി എത്തിയിട്ടുണ്ടാവണം...അല്ലേ.."
"ഹൗ..ബല്ലാത്ത ജാതി.."
" അതാ ഞാൻ പറഞ്ഞത് ആ ബാങ്കിൽ പണിയെടുക്കുന്നവന്മാരുടെ സ്പീഡെന്ന്...ഇവിടെയൊക്കെ ഒരു ബാങ്കിൽ ചെന്നാ മണിക്കൂറ് ഒന്ന് കഴിഞ്ഞാലും ഒരാളുടെ കാര്യം പോലും തീരുമാനമാവൂല.."
" ഒരു മിനിട്ടിൽ ഇരുപത് പേർ...വെച്ച്..അതൊരു ഒന്നൊന്നര സ്പീഡാണല്ലോ..."
" ഹ...ഹ...അടിപൊളി.."
" അരിമേടിക്കാൻ കാശില്ലാഞ്ഞ് ആളുകൾ  നീണ്ട ക്യൂവിൽ നിൽക്കുമ്പോഴും കാശ് സ്റ്റോക്കില്ലാന്ന് ബാങ്കുകാർ കൈമലർത്തുമ്പോഴും ഉള്ള കാശൊക്കെ ഏതൊക്കെ ഊട് വഴികളിലൂടെയാണു കുത്തിയൊലിച്ച് പോയതെന്ന് ഇപ്പം പിടികിട്ടിയോ..."
"എന്നാലും ഇതൊരു ബല്ലാത്ത ചെയ്ത്തായിപ്പോയി..."
" എവടെ...ഇത് ചെർത്...ഇനിയെത്ര കാണാനും കേൾക്കാനും ബാക്കി കിടക്കണു.."
" ഓ...ഞാനില്ലേ..എനിക്ക് മതിയായി..."..
Related Posts with Thumbnails

On 2018, മേയ് 15, ചൊവ്വാഴ്ച 0 comments
Bookmark and Shareതിരിയണോനു തിരിയും..അല്ലാത്തവൻ നട്ടം തിരിയും..

പഴയ കാരണവന്മാരുടെ ഒരു ചൊല്ലാണു...ശടപടേന്ന് സ്മ്രിതി ഇറാനിചേച്ചിക്ക് വാർത്താവിതരണ മന്ത്രാലയത്തിലെ ചുമതല എടുത്ത് മാറ്റി...

ദേശീയ ചലചിത്രപുരസ്കാരം വിതരണം ചെയ്യാൻ രാഷ്ട്രപതിയെ കടത്തിവെട്ടി ഷൈൻ ചെയ്യാൻ ഒരുമ്പെട്ടതാണു...ആ  പ്രാഞ്ചിചേച്ചിക്കളി മനസ്സിൽ കണ്ട ഇനിയും നട്ടെല്ല് പണയപ്പെടുത്തിയിട്ടില്ലാത്ത പത്തറുപത് പേർ ആ ചടങ്ങിൽ നിന്ന് വിട്ട് നിന്നത് കാരണം ആ സ്വയം പൊങ്ങിക്കളി ചീറ്റിപ്പോയി..എന്ന് മാത്രമല്ല..നാറി നാശകൊശമാകുകയും ചെയ്തു..

ഇന്നേവരെ ഒരു പഞ്ചായത്ത് ഇലക്ഷനിൽ പോലും മത്സരിച്ച് ജയിക്കാതെ മോഡിയുടെയും അമിട്ട് ഷാജിയുടെയും ഇഷ്ടക്കാരിയായത് കൊണ്ട് മാത്രം രാജ്യസഭവഴി വേലിചാടിവന്ന് മന്ത്രിസഭയിൽ കയറിക്കൂടി ഒരു അന്തവും കുന്തവുമില്ലാതെ അധികാരത്തിന്റെ ഹുങ്കിൽ എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ കാണിച്ചിരുന്ന ഒരു സീരിയൽ നടി എന്നല്ലാതെ എന്ത് യോഗ്യതയാണു അവർക്കുള്ളതെന്ന് ഇന്ത്യാമഹാരാജ്യത്തിലെ എല്ലാവർക്കുമറിയാം..ആ കാര്യം ജനങ്ങൾക്കറിയാമെന്നുള്ളത് അറിയാത്തതായി ഒരു മൊയന്ത് മാത്രമേയുള്ളായിരുന്നു....ഇപ്പോ  കാര്യം വ്യക്തമായിക്കാണണം...


ഏതായാലും പുതിയ തുണീവ്യവസായ മന്ത്രിണിക്ക് അഭിവാദ്യങ്ങൾ....തളരരുത് ചേച്ചീ...പിടിച്ച് നിക്കണം ...ഞമ്മക്ക് ഇനി ടെക്സ്റ്റൈൽ മേഖലയിൽ ഉടനെ തന്നെ ഒരു ദേശീയ അവാർഡ് പ്രഖ്യാപിച്ച് അത് വൻ‌പിച്ച പരിപാടിയായി വിതരണം ചെയ്യാലോ.......
Related Posts with Thumbnails

On 2018, മേയ് 13, ഞായറാഴ്‌ച 0 comments
Bookmark and Share

എക്സിറ്റ് പോൾ പ്രവചനങ്ങൾ വിശ്വാസത്തിലെടുക്കുകയാണെങ്കിൽ കർണ്ണാടകത്തിൽ ജെ.ഡി.എസിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയാകും..അതൊറപ്പാ..
.
വോട്ടെടുപ്പ് പൂർത്തിയാകും മുമ്പേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിയ്യതി വരെ സ്വമേധയാപ്രഖ്യാപിച്ച് പുതുപുത്തൻ കുപ്പായവും തുന്നിയിരിക്കുന്ന ബി.ജെ.പി യുടെ യെദിയൂരപ്പക്ക് ആ വെള്ളം വാങ്ങിവെക്കേണ്ടി വരും..എന്തായാലും ഭരണത്തിൽ സുപ്രധാനമായ ഒരു അധികാരസ്ഥാനം മൂപ്പർക്ക് കിട്ടാതിരിക്കില്ല....
.
മുമ്പ് ഗോവയിൽ കണ്ടതിലും വലിയ ഒരു "പവർ പ്ലേ" അമിട്ട് ഷാജി കളിക്കും..
.
ഒറ്റക്ക് കേവല ഭൂരിപക്ഷത്തിലെത്താനായില്ലേൽ കോൺഗ്രസ്സിന്റെ കാര്യം കട്ടപ്പൊഹ...അങ്ങനെയാവാതിരിക്കണമെങ്കിൽ അമിട്ടിലും വലിയ കളികൾ കളിക്കണം...അതിൽ ദേശീയ അദ്ധ്യക്ഷൻ രാഹുൽ മോനു എത്രമാത്രം ശോഭിക്കാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം റിസൾട്ട് ഉണ്ടാകും..
.
ഏതായാലും സിദ്ധരാമയ്യയുടെ ക്ലീൻ ഇമേജും അത്രമോശമല്ലാത്തൊരു ഭരണവും കോൺഗ്രസ്സിനെ ഈ തിരഞ്ഞെടുപ്പിൽ ഏറെ സഹായിച്ചിട്ടുണ്ട്...നീണ്ട കാലയളവിനു ശേഷം കർണ്ണാടകയിൽ ഒരു തുടർഭരണം ഉണ്ടാകുകയാണെങ്കിൽ കോൺഗ്രസ്സിനു നൽകുന്ന ഊർജ്ജം അത് വളരെ വലുതായിരിക്കും...
.
അതിനിടയിൽ എകിസിറ്റ് പോൾ ഫലം കേട്ടപാതി കേൾക്കാത്ത പാതി എച്ച്.ഡി,കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നിട്ടുണ്ട്...ഇനി ഫലപ്രഖ്യാപനത്തിന്റെ അന്നേ മടങ്ങി വരൂള്ളുവത്രേ...അതേതായാലും നന്നായി...അധികാരക്കസേരകളികൾക്ക് വിലപേശാാനും പേശി വാങ്ങിക്കൂട്ടാവുന്നവ കൈയ്യോടെ കരഗതമാക്കാനും പുറം രാജ്യം തന്നെയാണു നല്ലത്...ഇവിടാണെങ്കിൽ ഏതെങ്കിലും മണകൊണാഞ്ചന്മാർ ഒളിക്യാമറവെച്ച് പിടിച്ച് എയർ ചെയ്താൽ തീർന്നില്ലേ...സകലതും......
.
അപ്പോ ഇമ്മാതിരി തരികിടകൾക്ക് പുറം രാജ്യം തന്നെ ബെസ്റ്റ്...ആ ബുത്തിക്ക് ഒരു ഇരിക്കട്ടെ ഒരു കുതിരപ്പവൻ..
.
ഏതായാലും കാത്തിരുന്ന് കാണാം...ആരുടെ ഹിതമാണു ജയിക്കുന്നതെന്ന്...അമിട്ടിന്റെ ഹിതമാണോ..രാഹുൽജിയുടെ ഹിതമാണോ..അതോ കുമാരസ്വാമിയുടെ ഹിതമാണോ...എന്നൊക്കെ...
.
ആരുടെ ഹിതം ജയിച്ചാലും ജനഹിതം എന്നും പടിക്ക് പുറത്ത് തന്നെയായിരിക്കും..ജനാധിപത്യശ്രീകോവിലിന്റെ പുറത്ത്...
Related Posts with Thumbnails

On 2018, മേയ് 12, ശനിയാഴ്‌ച 0 comments
Bookmark and Shareറംസാൻ കാലത്ത് ഭിക്ഷയാചിക്കാനും കവർച്ച നടത്താനും നോർത്തിന്ത്യേന്ന് കേരളത്തിലേക്ക് വരുന്ന ക്രിമിനൽ സംഘത്തിനെക്കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് മെസേജ് കിട്ടി ബോധിച്ചു..
ഇനിയും ആരും അത് അയച്ച് ബുദ്ധിമുട്ടണമെന്നില്ല.....ഹൗ..ഏമാനേ...ഞാൻ ശ്രദ്ധിച്ചോളാം...
ആ മെസേജ് ഉണ്ടാക്കിയവനേം ഫോർവേഡ് ചെയ്തവനേം തപ്പി സൈബർ പോലീസ് ഇറങ്ങീട്ടുണ്ട്...നിങ്ങൾ ശ്രദ്ധിച്ചോളൂ....
പറഞ്ഞീലാന്ന് വേണ്ട..
ഇമ്മാതിരി തന്തയില്ലാത്ത പോസ്റ്റുകളും വാർത്തകളും ഷെയർ ചെയ്യുന്ന ടാഗ് ചെയ്യുന്ന കമന്റ് ചെയ്യുന്ന മെസേജയക്കുന്ന സകലമാന "അഭിനവ സാമൂഹ്യപ്രതിബദ്ധതാ" കാംക്ഷികളെ അത് ആരായാലും നിർദ്ധയം ബ്ലോക്കാപ്പീസിലേക്കയക്കുന്നതായിരിക്കും എന്ന് ഇതിനാൽ വിളംബരം ചെയ്ത്കൊള്ളുന്നു...
ഞമ്മക്ക് നിങ്ങളുടെ അത്രയൊന്നും വല്ല്യ സാമൂഹ്യപ്രതിബദ്ധതയൊന്നുമില്ലേ...അതോണ്ടാണു...സോറി ഗയ്സ്...
Related Posts with Thumbnails

On 0 comments
Bookmark and Shareഒരു മൈക്കും  കുറച്ച് കേൾവിക്കാരെയും കിട്ടിയാൽ എന്തും വിളിച്ച് പറയാമെന്ന ധാരണയുണ്ട് ചില മോല്യാമാർക്ക്...അതിൽ സുന്നി-മുജ-ജമ... ഖൗമു ഏതായാലും ഒക്കെ കണക്കാ.....ജോലിക്ക് പോകണ പെണ്ണുങ്ങളെ പറ്റി വേണ്ടാതീനം പുലമ്പിയ ആ താടിക്കാരന്റെ മേക്കിട്ട് കയറണ മുമ്പ് തന്നത്താൻ ഒന്ന് വിലയിരുത്തി നോക്കണത് ഇത്തിരി നന്നാവും...


ഒരു പെണ്ണ് ഇത്തിരി മോഡേണ്‍ ആയി വസ്ത്രം ധരിക്കുന്നു..അല്ലെങ്കിൽ  സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ചും സ്ത്രീപുരുഷസമത്വത്തെക്കുറിച്ചും ഒക്കെ  സംസാരിക്കുന്നു..ആരെയും കൂസാതെ ബോൾഡായ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നു..ഒറ്റക്ക് താമസിക്കുന്നു..ഒറ്റക്ക് യാത്ര ചെയ്യുന്നു..ആണുങ്ങളുടെ കൂടെ നടക്കുന്നു..എന്നിത്യാദി കാര്യങ്ങൾ ഒക്കെ അടിസ്ഥാനപ്പെടുത്തി ഈ നവലോകത്തും പുരുഷൻ എന്ന ഞാനുൾപ്പെടുന്ന ഒരു സമൂഹം ഉരുവപ്പെടുത്തിയെടുക്കുന്ന ചില നിരീക്ഷണങ്ങളുണ്ട്..

അവൾ പോക്കാട്ടോ..അവൾ മറ്റേതാട്ടോ..

ആ നിരീക്ഷണങ്ങൾക്ക് ശക്തിപകരാൻ ചിലപൊടിപ്പും തൊങ്ങലുകളും ചേർത്ത മസാലവാർത്തകളും സ്വയം മെനഞ്ഞുണ്ടാക്കും ..അല്ലേൽ ആരെങ്കിലും ഉണ്ടാക്കിയെടുത്തവ തൊണ്ട തൊടാതെ വിഴുങ്ങും..

ചിലർ  അങ്ങനെ ഒരാളെ കണ്ടാല്‍ പിന്നെ കോഴിക്കുഞ്ഞിനെ കണ്ട പരുന്ത് വട്ടം കറങ്ങുന്നത് പോലെ ആ പരിസരത്തൊക്കെ ഒന്ന് കറങ്ങിത്തിരിയും.. ചിലർക്ക് കുറച്ച് കാലത്തേക്ക്  ഉറക്കം വരില്ല. ഒരു സമാഗമം എങ്ങനെയും തരപ്പെടുത്തുക എന്നതാണ്  ലക്ഷ്യം....

അതിനുള്ള ശ്രമത്തില്‍ അവളുടെ കൈയിന്റെയോ ചെരിപ്പിന്റെയോ ചൂടറിയുന്നതും അവളുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതും ഈഗോ മുറിപ്പെടുന്നതും സ്വാഭാവികം മാത്രം...

 അപ്പോള്‍പ്പിന്നെ അടുത്ത പണി അവളുടെ അസാന്മാര്‍ഗിക ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്..

ഇങ്ങനെയൊക്കെ പറയുമ്പോഴും ചെയ്യുമ്പോഴും അവനെന്നും "മാന്യൻ'' എന്ന സേഫ് സോണിലായിരിക്കാൻ ബദ്ധശ്രദ്ധചെലുത്തുകയും ചെയ്യും....മാത്രമല്ല..ആരെങ്കിലുമൊരാൾ  സ്ത്രീസമൂഹത്തെ അവഹേളിക്കുന്നത് കണ്ടാൽ അവനിലെ "മറ്റവൻ " യേത് .......മാന്യൻ എന്നവൻ സടകുടഞ്ഞെഴുന്നേൽക്കുകയും രക്ഷകനായും സപ്പോർട്ടറായും അവതരിക്കുകയും ചെയ്യും...

 കൂട്ടത്തിലൊരു മുട്ടനാടിന്റെ ഓവർസ്മാർട്ടിനും  ഓവർസ്മാർട്ടായി  അമറുന്ന മറ്റെല്ലാ മുട്ടനാടുകളോടും ഒരു ലോഡ് പുച്ഛം...  ...
Related Posts with Thumbnails

On 2018, മേയ് 8, ചൊവ്വാഴ്ച 0 comments
Bookmark and Share


ഒരു പ്രകോപനവുമില്ലാതെ ഇരുട്ടിന്റെ മറവിൽ ആർ.എസ്.എസ് ക്രിമിനലുകളുടെ അക്രമം..സി.പി.എമ്മിന്റെ ജനകീയനായ പ്രവർത്തകൻ പള്ളൂർ ലോക്കൽ കമ്മറ്റി അംഗം സഖാവ് ബാബുവിനെ ഇല്ലാതാക്കിയ ഒരു ചെറ്റക്കും മാപ്പില്ല...

കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തിൽ നിന്നു പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്ന ആർഎസ്എസിന്റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്..ഇതൊന്നും വേശ്യാനെറ്റ്-നോണോരമാദി-മൗദൂദി വൺ  മാമാ മാദ്ധ്യമങ്ങളും ചെന്നിത്തലാദി-സുധീര-ചാണ്ടിച്ചനൊന്നും കാണില്ല... ശ്രദ്ധിക്കില്ല..നിരന്തരം ഉണ്ടാകുന്ന അക്രമങ്ങളിൽ സഹികെട്ട് തിരിച്ചടി കൊടുക്കുമ്പോ കിടന്ന് മോങ്ങും ...സി.പി.എം അക്രമരാഷ്ട്രീയം... ......ത്ഫൂ..


തെരഞ്ഞെടുപ്പു വരുമ്പോൾ കൊലപാതകവും സംഘർഷവും കലാപവും സൃഷ്ടിക്കുന്നത് ആർഎസ്എസിന്റെ സ്ഥിരം തന്ത്രമാണ്. കേരളത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. ചുവടുറപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആർഎസ്എസിന് ഒരു കലാപം കൂടിയേ തീരൂ. സംഘർഷവും സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവർ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയത്.

സഖാവ് ബാബുവിനെപ്പോലുള്ള നൂറു കണക്കിന് രക്തസാക്ഷികളുടെ ജീവത്യാഗം കൊണ്ടു നേടിയതാണ് കേരളത്തിൽ നാമിന്നു കാണുന്ന സമാധാനവും സഹവർത്തിത്ത്വവും സഹിഷ്ണുതയും. ഈ അന്തരീക്ഷം തകർത്ത് സംഘർഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളിൽ ചോരയിൽ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. 

അവസാന സിപിഎം പ്രവർത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നിൽക്കേണ്ടതുണ്ട്.
സഖാവ് ബാബുവിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും അഗാധ ദുഃഖത്തിൽ പങ്കുചേരുന്നു. പിന്തിരിയാൻ മനസില്ലാത്ത പോരാട്ടവീര്യത്തിന്റെ നിത്യസ്മരണയായി സഖാവ് ബാബുവിന്റെ ഓർമ്മകൾ എന്നും നമുക്കൊപ്പമുണ്ടാകും. ലാൽസലാം, സഖാവേ... ലാൽസലാം.
Related Posts with Thumbnails

On 2018, മേയ് 6, ഞായറാഴ്‌ച 0 comments
Bookmark and Share”തുണിയോ ചണമോ ഒക്കെ ഉല്പാദിപ്പിക്കുന്നതുപോലെ മനുഷ്യൻ സാമൂഹ്യബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതാണ്  മനസ്സിലാക്കേണ്ട കാര്യം. സാമൂഹ്യബന്ധങ്ങൾ ഉല്പാദനശക്തികളുമായി വളരെ അടുത്ത് ബന്ധം പുലർത്തുന്നു. പുതിയ ഉല്പാദന ശക്തികൾ സ്വന്തമാക്കുന്നതോടെ മനുഷ്യൻ ഉല്പാദനരീതിയിൽ മാറ്റം വരുത്തുന്നു; ഉല്പാദനരീതിയിൽ മാറ്റം വരുന്നതോടെ, അഥവാ ഉപജീവന രീതിയിൽ മാറ്റം വരുത്തുന്നതോടെ, എല്ലാ സമൂഹ്യബന്ധങ്ങളിലും മാറ്റം വരുന്നു. കൈത്തൊഴിൽശാലകൾ രാജവാഴ്ച പ്രദാനം ചെയ്തു; ആവി യന്ത്രശാലകളാകട്ടെ വ്യവസായ മുതലാളിമാരെ നൽകുന്നു. ഭൗതിക ഉല്പാദനം നടത്തുന്ന മനുഷ്യർ ആ ഉല്പാദന രീതിക്ക് നിരക്കുംപടിയുള്ള സാമൂഹ്യബന്ധങ്ങൾ സൃഷ്ടിക്കുന്നു. അതോടൊപ്പംതന്നെ ആ സാമൂഹ്യബന്ധങ്ങൾക്ക് നിരക്കുന്ന തത്വങ്ങൾക്കും ആശയങ്ങൾക്കും വർഗ്ഗങ്ങൾക്കുമൊക്കെ അവർ ജന്മംനൽകുന്നു. ഈ ആശയങ്ങളും വർഗ്ഗങ്ങളുമൊന്നും ഈ ബന്ധങ്ങളെപ്പോലെ തന്നെ ഒട്ടും ശാശ്വതമല്ല. അവയെല്ലാം ചരിത്രബന്ധിതവും മാറിക്കൊണ്ടിരിക്കുന്നതുമായ ഉല്പന്നങ്ങൾമാത്രം.
‌ 
-കാൾ മാർക്സ്

(ഇന്നത്തെ വായനയിൽ തടഞ്ഞത്..ചുമ്മാ ഒന്ന് ഷെയർ ചെയ്യുന്നു.)
Related Posts with Thumbnails

On 2018, മേയ് 1, ചൊവ്വാഴ്ച 0 comments
Bookmark and Shareകത്തിത്തിളക്കുന്ന സൂര്യനു താഴെയും
തുള്ളിക്കൊരുകുടം പെയ്യുന്ന പേമാരിയിലും
പാടത്തും പറമ്പത്തും ചളിയിലും പൊടിയിലും
കുഴഞ്ഞ് പണിയെടുത്ത് ക്രുമികളെപ്പോലെ ചിലർ...

സൂക്ഷിച്ച് നോക്കിയാലറിയാം...
മനുഷ്യൻ തന്നെ...
നാൽക്കാലികൾക്ക് പോലും ഉണ്ടതിലേറെ പവറു
നാൽക്കാലിക്കാട്ടത്തിനു പോലും  ഉണ്ടതിലേറേ ഗുമ്മ്
അതിലും മ്ലേച്ഛമായവരാണാ പാടത്ത് ചളിയിൽ
നെല്ല് വിതക്കുന്നു, കളപറിക്കുന്നു..കൊയ്യുന്നു
ഇരുകാലുകൾ മാത്രമുള്ളൊരു ജീവി..
അടിമയോ അടിമപ്പണീചെയ്യുന്ന ദാസ്യനോ
സൂക്ഷിച്ച് നോക്കിയാലറിയാം..
മനുഷ്യൻ തന്നെ

വിശന്ന് കരയുന്ന തൻ പൈതങ്ങളെയോർത്ത്
എല്ല് മുറിയെ പണിതാൽ കിട്ടുന്ന നാഴിയരിയോർത്ത്
ജന്മിമാരുടെ ആട്ടും തൂപ്പും അക്രമവും പേടിച്ച്
മറ്റാർക്കോ വേണ്ടി വിയർപ്പൊഴുക്കിയവർ
ചോദിക്കാനും പറയാനും ആരുമില്ലാത്തവർ
ചാട്ടവാറും തോക്കിന്മുനയും കൊണ്ട് കീഴ്പ്പെടുത്തപ്പെട്ടവർ
സൂര്യനുണരും മുമ്പേയുണർന്ന് സൂര്യനസ്തമിച്ചാലും
തീരാത്ത കഠിന ജോലികൾ ചെയ്ത് പുഴുക്കളെപ്പോലെ
ജനിച്ച്, ജീവിച്ച്, മരിച്ച് കഴിഞ്ഞ് വന്നിരുന്നൊരു വർഗ്ഗം..
സൂക്ഷിച്ച് നോക്കിയാലറിയാം..
മനുഷ്യൻ തന്നെ..
അവൻ തൊഴിലാളിയായിരുന്നു..
അവനില്ലെങ്കിൽ പല തമ്പ്രാക്കളും  പട്ടിണിയായേനെ
അവന്റെ വിയർപ്പായിരുന്നവർ തിന്ന് തൂറിയിരുന്നത്.
അവന്റെ സ്വപ്നങ്ങളാണവർ തല്ലിക്കെടുത്തിയിരുന്നത്
അവന്റെ ജീവിതമാണവർ ഹോമിച്ച് കളിച്ചിരുന്നത്..
അവന്റെ കരുത്താണവർക്ക് സ്വത്തുക്കൾ വർധിപ്പിച്ചത്
എന്നിട്ടും മതിയായ കൂലിയില്ല, മതിയായ സാന്ത്വനമില്ല
അക്രമവും അനീതിയും മാത്രം കൊള്ളാൻ വിധിക്കപ്പെട്ട
ഇരുകാലി ജന്മങ്ങൾ, അവർ തൊഴിലാളികൾ..
സൂക്ഷിച്ച് നോക്കിയാലറിയാം
 മനുഷ്യൻ തന്നെ..

ഇങ്ങനെയായിരുന്നവർ ഒരു കാലത്ത്
ഇങ്ങനെയായിരുന്നവർ ലോകമെങ്ങും
ഇങ്ങനെ മാത്രമായിരുന്നാൽ മതിയോ
ഇറങ്ങണം അവകാശങ്ങൾ നേടിയെടുക്കാൻ
ഇറങ്ങണം നീതി തൻ വാതിൽ തുറക്കാൻ
സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ
സംഘടിച്ച് സംഘടിച്ച് ശക്തരാവുകിൻ
ഉയരെ ഉയരെ മുദ്രാവാക്യങ്ങളുയർന്ന്
ജന്മി മാടമ്പി കോട്ടകൾ വിറച്ചു..
അക്രമവും കൂട്ടക്കുരുതികളും കൊണ്ട്
മുതലാളിത്ത കാട്ടാളർ തിരിച്ചടിച്ചു
തളരാത്ത കീഴടങ്ങാത്ത പോരാട്ടവീര്യം
നീതിക്കായ് ചിന്തിയ രക്തപ്പുഴകൾ
എല്ലാം കടന്നവർ ഒടുവിൽ ജയിച്ചു
അവകാശങ്ങൾ ഒന്നിനൊന്നായ് നന്നായ്
നേടിയെടുത്ത് വിജയം വരിച്ചു..
അതേ..തൊഴിലാളികൾ വിജയിച്ചു
ലോകമെങ്ങും ലക്ഷക്കണക്കിനു ജീവിതങ്ങൾ
കനലൊഴിഞ്ഞ് മനം നിറഞ്ഞ് പുഞ്ചിരിച്ചു..
തൊഴിലാളികൾക്കൊരു ദിനം മെയ്ദിനം..
സ്മരിക്കണം, ഓർമ്മകളൂണ്ടായിരിക്കണം, 
നമുക്ക് മുന്നേ കടന്ന് പോയവരെക്കുറിച്ച്
നമുക്ക് മുന്നേറാൻ വഴികാണിച്ചവർക്ക്
നമുക്ക് ഐക്യപ്പെടാൻ വഴിയൊരുക്കിത്തന്നവർക്ക്
സ്മരിക്കണം ,സ്മരണകളൂണ്ടായിരിക്കണം..
എല്ലാ തൊഴിലാളീകൾക്കും മെയ്ദദിന ആശംസകൾഒരു തൊഴിലുമറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത, തൊഴിലാളികളുടെ യാതനകള്‍ നേരിട്ടറിയാത്ത, പട്ടുമെത്തകളില്‍ ഉറങ്ങുന്ന തൊഴിലാളി നേതാക്കന്മാരുടെ ഈ കാലത്ത് സ്വന്തം ജീവന്‍ കുരുതികൊടുത്തും അടുത്ത തലമുറയുടെ സുഖത്തിനായി രക്തം ചീന്തിയ ഒരു തലമുറയുടെ ഓര്‍മ്മകളാണ് ഓരോ മെയ്ദിനവും. ഇവരുടെ ത്യാഗസ്മരണകള്‍ക്ക് മുന്നില്‍ തലകുനിച്ചുകൊണ്ട്……ഒരു മെയ്ദിനം കൂടി.
Related Posts with Thumbnails

Related Posts with Thumbnails