ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, ജൂൺ 30, ശനിയാഴ്‌ച 0 comments
Bookmark and Share


ലാസ്റ്റ് ബെൽ അടിച്ചിട്ട് ക്ലാസ്സിൽ കയറണ ടീമാണത്രേ...ഇതിപ്പോ ബെല്ലും അടിച്ചു..രണ്ട് പീരീയഡും കഴിഞ്ഞ്..ഇനിയിപ്പോ വല്ലവന്റെയും ഔദാര്യോം കനിവും വേണം ക്ലാസിൽ കയറണേൽ....
പേരുകേട്ടാൽ തോന്നും വല്ല്യ അർജന്റുള്ള ആൾക്കാരാണെന്ന്..കുമ്മായം വരച്ചിട്ട കളത്തിനുള്ളിൽ കയറിയാൽ പിന്നെ അർജന്റ് പോയിട്ട് ഒട്ടും താല്പര്യം പോലും ഇല്ലാത്ത മട്ടാണു...സ്വന്തം കഴിവിൽ ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു ബിലോ ആവറെജ് ടീമിനെ ശവസംസ്കാരത്തിനായി മോർച്ചറിയിൽ കിടത്തിയേടത്ത് നിന്ന് സ്വല്പം പ്രതീക്ഷക്ക് വകയുണ്ടെന്ന് കരുതി വെന്റിലേറ്ററിലേക്ക് മാറ്റി എന്നതാണു ഇന്നലത്തെ നൈജീരിയ ഐസ്ലാൻഡ് മതസരഫലം..
കാലിൽപന്ത് കൊരുത്ത് ചീറ്റപ്പുലിപോലെ  കുതിച്ച് കയറി വേഗതയും ക്രുത്യതയും ഒട്ടും കുറക്കാതെ അഹ്മദ് മൂസയുടെ കാലുകളിൽ നിന്നുതിർന്ന സ്കഡ്മിസൈലുകൾ ഐസ്ലാൻഡിന്റെ മാറിടം പിളർത്തി പുറത്തേക്കുള്ള വാതിൽ തുറന്ന് കൊടുത്തെങ്കിൽ ...
തങ്ങളെ വരിഞ്ഞ് മുറുക്കി ഫ്രീസ് ചെയ്ത്  സമനിലയിൽ തളച്ച ആ ഐസ്ലാൻഡിനെ പഞ്ഞിക്കിടുന്നത് കണ്ട് നൈജീരിയക്കാർക്ക് വേണ്ടി ആർത്ത് വിളിച്ച അർജന്റ് ഫാൻസുകാരുടെ ഉള്ളിലും ഒരിത്തിരി ആന്തൽ പടർന്നിരിക്കണം...
പഞ്ചായത്ത് ബസ്റ്റാൻഡ് പോലെ സദാസമയവും ആർക്ക് വേണേലും കയറി നിരങ്ങാവുന്ന തരത്തിൽ മലർക്കെ തുറന്ന് കിടക്കുന്ന അർജന്റ് പ്രതിരോധ നിര യെയും കൊണ്ട് ഈ മൂസയുടെയും കൂട്ടരുടെയും മുമ്പിലേക്ക് ചെന്നാലുള്ള അവസ്ഥ ആലോചിച്ച് ഫാൻസുകാർ ഉറക്കത്തിൽ പോലും ഞെട്ടിയുണർന്നിട്ടുണ്ടാവണം...
ഏതായാലും കളികൾ മുറുകുന്തോറും ആവേശവും ഉച്ഛസ്ഥായിലാവും...ഗ്യാലറിയിൽ ആർത്ത് വിളിക്കുന്ന പതിനായിരങ്ങളുടെ...ലോകമെമ്പാടും ഇങ്ങ് കൊച്ച് കേരളത്തിലെ മൽപ്പൊറത്തങ്ങാടീലു വരെ ചിതറിക്കിടക്കുന്ന ആരാധകവ്രുന്ദത്തിന്റെ ആവേശവും പ്രാർത്ഥനയും പ്രോത്സാഹനവും കാലുകളിലൂർജ്ജമാക്കി സർവ്വതന്ത്രകുതന്ത്രങ്ങളും പുറത്തെടുത്ത് ഒരു ജീവത്മരണ പോരാട്ടത്തിനായി അർജന്റ് ടീം ഇനിയെങ്കിലും തയ്യാറായില്ലെങ്കിൽ പിന്നേം പിന്നേം പണ്ട് എമ്പത്താറിൽ ഉപ്പൂപ്പ ആനപ്പൊറത്തിരുന്ന തഴമ്പിന്റെ പോരിശ പറഞ്ഞോണ്ട് ഇളിച്ചിരിക്കാം...അത്ര തന്നെ... ......എന്ന് വെച്ചാ പടക്ക ക്കട ഖുദാ ഗവാാ...
Related Posts with Thumbnails

On 2018, ജൂൺ 23, ശനിയാഴ്‌ച 0 comments
Bookmark and Shareകൊച്ച് വെളുപ്പാൻ കാലത്ത് പ്രാക്ടീസും കഴിഞ്ഞ് ഒരു ലൈമും പഫ്സും തിന്ന് കൊണ്ടിരിക്കുമ്പോഴാണു ആ പത്താം നമ്പറുകാരന്റെ പിറുപിറുക്കൽ...
" എങ്ങനെയെങ്കിലും  വേൾഡ് കപ്പ് കൊണ്ട് പോകണം...അല്ലേൽ  നാട്ടീപ്പോയാ അങ്ങാടീൽക്ക് ഇറങ്ങാനും കൂടി പറ്റൂല...."
മുട്ടപഫ്സിലെ ഉള്ളിക്കഷ്ണം തോണ്ടിക്കൊണ്ടിരിക്കുന്ന അഗ്യൂറോ തലയുയർത്തി നോക്കി.."
" അതൊന്നും അത്ര എളുപ്പമുള്ള കാര്യല്ല മെസ്സി ബ്രോ...വേൾഡ് കപ്പിനൊക്കെ ഭയങ്കര സെക്യൂരിറ്റിയായിരിക്കും...ചൊറയാകും..."
" നീയെന്തായീ പറയുന്നത്...." മെസ്സി ഞെറ്റി ചുളിച്ചു.."
" അല്ല ബ്രോ ഈ കളി കളിച്ചിട്ട് ഞമ്മക്ക് ആ കപ്പ് കിട്ടുമെന്ന് കുറെ മല്ലു ഫാൻസല്ലാതെ വേറെ ആരും പറഞ്ഞ് നടക്കൂല.."
" എന്താ അവിടെ..." മൊട്ടത്തലയും തടവി കോച്ച് സാംബോളി....
" അത് ..പിന്നെ ഈ മെസ്സി പറയാ കപ്പ് ഞമ്മക്ക് കിട്ടുമെന്ന്..."
" വല്ലതും നക്കീട്ട് പോയി കെടന്നുറങ്ങാൻ നോക്കടാ പൈലുകളെ...ഒന്നാം റൗണ്ട് എങ്ങനേം കടന്ന് കിട്ടോന്ന് ആലോചിച്ച് പിരാന്തായി നടക്കുമ്പോഴാ ഓന്റെയൊരു ഗപ്പ്.....പോയിനെടാ..."
Related Posts with Thumbnails

On 2018, ജൂൺ 2, ശനിയാഴ്‌ച 0 comments
Bookmark and Share

പ്രോബ്ലം ഫിസിക്കലി..
ക്രാക്ക് മെന്റലി..
ഏതാനും നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും ഫേസ്ബുക്കിൽ...
"ഓ..ഹോ..ഇവിടില്ലായിരുന്നോ..എന്നാ..എന്ത് പറ്റി.."
"ഏയ്..ഒന്നുല്ല്യ..ചുമ്മാ..ഒരു മാറി നിൽക്കൽ..
പ്രോബ്ലം ഫിസിക്കലി..
ക്രാക്ക് മെന്റലി..
"ഹൗ...ന്നട്ട് അതൊക്കെ സോൾവായോ.."
"ങും.. എവടെ.....ഒന്ന് പോകുമ്പോൾ അടുത്തത്...അതങ്ങനെ തുടരൻ ഗഥകളല്ലേ..."
" തന്നെ...തന്നെ...അല്ല..ഇപ്പ..ഈ വരവിന്റെ ഉട്ദേശം..."
"അതും ചുമ്മാ..ഒരു രസം.."
" അല്ല നീയെന്താ കരുതിയേ... നിന്റെ തൂലികയിൽ  നിന്ന് അനർഗ്ഗള നിർഗ്ഗളമായുതിരുന്ന വരമൊഴിത്തുണ്ടുകളുടെ അഭാവത്തിൽ ഫേസ്ബുക്കെന്ന മഹാമേരു ഉരുൾപൊട്ടൽ കണക്കെ വ്യൂവർഷിപ്പ് കുത്തനെയിടിഞ്ഞ് സോഷ്യൽനെറ്റ് വർക്ക് പ്രളയത്തിൽ കുത്തിയൊലിച്ച് പോയി സുക്കൻബർഗ്ഗ് കുത്തുപാളയെടുക്കുമെന്നോ..."
"ഹേയ്..അങ്ങനൊയുന്നുല്ല്യ...എന്നാലും.."
" പിന്നെ പോണവഴിക്കങ്ങ് പോകാതെ വറ്റുള്ള കൈ കൊണ്ട് കോഴിനെ ആട്ടിയ പോലെ ഇടക്കിടക്ക് വന്നും പോയും കൊണ്ടിരിക്കാൻ ഇവിടെന്താ വല്ല കൂടോത്രോം ചെയ്തിട്ടുണ്ടോ.."
"ഇങ്ങളു‌ ചൂടാവല്ലി ഭായ്..ഇതൊക്കെയല്ലേ ഒരു രസം..പാഷാണം ഷാജി പറഞ്ഞ പോലെ ഒരു മനസ്സുഖം.."
Related Posts with Thumbnails

Related Posts with Thumbnails