ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, ജൂലൈ 16, തിങ്കളാഴ്‌ച 0 comments
Bookmark and Shareഅഭിനന്ദനങ്ങൾ..

രണ്ടാം വട്ടവും ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ ഫ്രാൻസിനു..

അഭിനന്ദനങ്ങൾ...

അവസാനം വരെ മികച്ച പോരാട്ടം കാഴ്ചവെച്ച് കീഴടങ്ങിയ ക്രൊയേഷ്യക്ക്..

അഭിനന്ദനങ്ങൾ..

കിടിലൻ കളികളിച്ച് ടീമിനെ ഇത്രേം കൊണ്ടെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച് "ഗോൾഡൻ ബോൾ" ബോയ് ലൂക്കാമോഡ്രിച്ചിനു....

അഭിനന്ദനങ്ങൾ...

ഉസൈൻ ബോൾട്ടിനെപ്പോലെ മൈതാനത്ത് പാറിനടന്ന് പലനിർണ്ണായക നീക്കങ്ങൾ നടത്തി മത്സരഗതി തന്നെ നിയന്ത്രിച്ച പത്തൊമ്പതുകാരൻ പയ്യൻ , ഇനിയങ്ങോട്ട് ലോകം കാണാനിരിക്കുന്ന ഹീറോ.., യുവതാരം എംബാപ്പക്ക്...

അഭിനന്ദനങ്ങൾ

പെനാൽട്ടികൾ അടിച്ച് മാത്രം ടോപ്പ് സ്കോറർ ആയ , ഇംഗ്ലണ്ടിനെ ഒറ്റക്ക് നയിച്ചു എന്ന് മാദ്ധ്യമങ്ങൾ പാടിനടന്ന് അതിയാനെ സമ്മർദ്ധത്തിന്റെ പട് കുഴിയിലാക്കി എന്നതൊഴിച്ച് നിർത്തിയാൽ എ ഗുഡ് പ്ലയർ ടോപ് സ്കോറർ ഹാരികെയിനിനും..

അഭിനന്ദനങ്ങൾ

തലങ്ങനെയും വിലങ്ങനെയും വെടിയുണ്ട കണക്കെ വരുന്ന ബ്രസീലിയൻ കളിക്കാരുടെ ഷോട്ടുകളെ കുത്തിയകറ്റി തട്ടിയകറ്റി തളർന്നുവെങ്കിലും ' നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും ' ബ്രസീലിന്റെ അത്താഴം മുടക്കിയ  ബെൽജിയം ഗോളി 'ഗോൾഡൻ ഗ്ലൗ' കുർട്ടോയ്സിനും

അഭിനന്ദനങ്ങൾ

ഈ ടൂർണ്ണമെന്റ് വളരെ‌മികച്ചരീതിയിൽ സംഘടിപ്പിച്ച കമ്മറ്റി ടീം റഷ്യക്ക്..

അഭിനന്ദനങ്ങൾ

കപ്പെടുക്കതെ ഇനി വിരമിക്കില്ലാന്ന് പ്രഖ്യാപിച്ച് ടൂർണ്ണമെന്റിൽ നിന്ന് നേരത്തെ വിരമിച്ച മെസ്സിന്റീനക്ക്.

അഭിനന്ദനങ്ങൾ

സാംബാതാളം നിറം കെട്ട പ്രകടനവുമായി കപ്പടിക്കാമെന്ന മോഹത്താലെത്തി റെഡ് ഡെവിൾസിന്റെ മണ്ടക്കടിയേറ്റ് കിറുങ്ങി പുറത്തേക്ക് തെറിച്ച മഞ്ഞപ്പടക്ക്..

അഭിനന്ദനങ്ങൾ

ഏഷ്യൻ ചുണക്കുട്ടികളുടെ പരാക്രമത്തിൽ ആന കയറിയിറങ്ങിയ കരിമ്പിൻ തോട്ടം കണക്കെ  തകർന്ന് തരിപ്പണമായ ടീമും മനസ്സുമായി നേരത്തെ കുടുംബം പൂകിയ ജർമ്മനിക്ക്..

അഭിനന്ദനങ്ങൾ

തോളിലേറ്റി കുതിച്ച് കടന്ന് കയറാമെന്ന് നിനച്ചെങ്കിലും ഒടുക്കം താങ്ങാൻ കഴിയാതെ തളർന്ന് വീണ സി.ആർ.സെവനും ഒപ്പം കളം വിടേണ്ടി വന്ന  പോർച്ചുഗലിനും..

അഭിനന്ദനങ്ങൾ

ഞാനടിക്കില്ല, നീയടിക്ക്, അല്ല നീ തന്നെ അടിക്ക്..എന്നും പറഞ്ഞ് നിർണ്ണായക മത്സരത്തിൽ പോലും ഗോളടിക്കാതെ പരസ്പരം പാസ്സിട്ട് കളിച്ച് സമയം കളഞ്ഞ് ഇനി എന്തിഷ്ടാ എന്ന് പറയിപ്പിച്ചാ ഇനിയെസ്റ്റയുടെ  എസ്പാനക്ക്..

അഭിനന്ദനങ്ങൾ

മേല്പറഞ്ഞ മൂന്ന് നാലു ടീമുകൾക്ക് വേണ്ടി പത്തറുനൂറ് കോടികൾ മുടക്കി കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് മാലകൾ തൂക്കി കോരിച്ചൊരിയുന്ന മഴയത്തും ആവേശം തണുക്കാതെ പാതിരാവിലും ടി.വി യിൽ കൺമിഴുച്ചിരുന്ന് "സപ്പോട്ട" അടിച്ച ഫുട്ബാൾ ഫാൻസിനു..

അഭിനന്ദനങ്ങൾ

പ്രത്യേകിച്ച് അന്തോം കുന്തോമില്ലാത്ത പ്രവചനങ്ങൾ നടത്തി ഇളിഭ്യരായ ഫേസ്ബുക്കികൾക്ക്...

അഭിനന്ദനങ്ങൾ

പിന്നെ ഇതൊക്കെ എഴുതിക്കൂട്ടി സമയം കൊല്ലുന്ന എനിക്ക്...

അഭിനന്ദനങ്ങൾ

ഈ മാതിരി അവിഞ്ഞ പോസ്റ്റുകൾ വായിച്ച് അമളി പറ്റിയ നിങ്ങൾ വായനക്കാർക്ക്..

അഭിനന്ദനങ്ങൾ

എല്ലാർക്കുമെല്ലാർക്കും ഒരായിരം പ്ലസ് രണ്ടായിരം മൊത്തം മൂവായിരം (ഇപ്പം അത്ര മതി)..അഭിനന്ദനങ്ങൾ...

അപ്പോ...ഇനി ഖത്തറിൽ...

സീ യു ഇൻ ഖത്തർ..
സീ യു ഇൻ 2022

( ആയുസ്സോടെ ഉണ്ടായാ മത്യാർന്നു...)
Related Posts with Thumbnails

On 2018, ജൂലൈ 14, ശനിയാഴ്‌ച 0 comments
Bookmark and Shareയെസ്....ചരിത്രനിമിഷം..
അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ നാനൂറ് മീറ്ററിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സ്വർണ്ണ നേട്ടം കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാനപുത്രി "ഹിമ ദാസ്"..ഒരായിരം അഭിനന്ദനങ്ങൾ..
.
അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിനത്തിൽ സ്വർണ്ണം.....
.
ഈ യുവതലമുറയിൽ പ്രതീക്ഷയുണ്ട്...നമുക്ക് കാത്തിരിക്കാം.....ഇത് പോലുള്ള മനോഹര വാർത്തകൾക്കായി...
.

ഭാരതാംബയുടെ പതാക ഒരു ലോകവേദിയിൽ ഉയർന്ന് പൊങ്ങുന്നു..ഒപ്പം ദേശീയ ഗാനത്തിന്റെ ഈരടികളും...
.
കഠിനാധ്വാനം ചെയ്ത് നിരന്തരപരിശ്രമത്തിലൂടെ കടന്ന് വന്ന് വിജയം പിടിച്ചെടുത്ത് ആ വിജയസോപാനത്തിൽ കയറി തലയുയർത്തി നിന്ന് പിറന്ന മണ്ണിനെ സ്മരിക്കുമ്പോൾ ഹ്രദയാങ്കുരങ്ങളിൽ നിന്ന് പതച്ചുയരുന്ന ദേശസ്നേഹത്തിന്റെ ആ ധാര അശ്രുകണങ്ങളായ് കവിൾത്തടം നനച്ച് ഒലിച്ചിറങ്ങാതിരിക്കുവതെങ്ങനെ.....
.
ഏറെ അഭിമാനം തോന്നുന്നു കുട്ടീ...നൂറ്റി മുപ്പത് കോടി ജനങ്ങൾ...ഇന്ത്യക്കാർ...ഇന്ന് നിന്നിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു...


ജയ് ഹിന്ദ്
Related Posts with Thumbnails

On 2018, ജൂലൈ 9, തിങ്കളാഴ്‌ച 0 comments
Bookmark and Shareഅങ്ങനെ ക്വാർട്ടർ ഫൈനലും ആയി..പത്ത് മുപ്പത്തിരണ്ട് ടീമുകൾ..ഇപ്പോ വെറും നാലെണ്ണമായി..ചുരുങ്ങി.....ആ..ഹാ

"കണ്ട് കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ..
മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ..."

ന്ന് പറഞ്ഞ മാതിരി വല്ല്യ വല്ല്യ ഡയലോഗടിച്ച് വന്ന പുലികളെയൊന്നും ഇപ്പം കൂട്ടത്തിൽ കാണണില്ല...ഏതായാലും കളികൾ തുടരട്ടെ...കളിയാവേശം കൊഴുക്കട്ടെ...അതിനിടയിൽ "ഓണത്തിടക്ക് പുട്ട് കച്ചവടം"  സ്റ്റൈലിൽ ഒരു‌ചിന്ന കാര്യം....

നാടായ നാടെങ്ങും അഭിവാദ്യമർപ്പിച്ച് കൊണ്ട് ഫ്ലക്സ് ബോർഡുകൾ ഉയർത്തപ്പെട്ട ടീമുകളിൽ പലതും തോറ്റ് തൊപ്പിയിട്ട് സ്വന്തം നാട്ടിൽ തിരിച്ചെത്തി...അധികം വൈകാതെ ഏതെങ്കിലുമൊരു ടീം കപ്പുയർത്തുകയും ലോകഫുട്ബാൾ മാമാങ്കത്തിനു തിരശ്ശീല‌ വീഴുകയും ചെയ്യും...
അതോടെ ആവേശകമ്മറ്റിക്കാരൊക്കെ പൊടിയും തട്ടി പോകുകയും ചെയ്യും.....അപ്പോഴും ബാക്കിയാവുന്ന ചിലതുണ്ട്...അതങ്ങനെ കാലങ്ങളോളം വെയിലും മഴയുമേറ്റ് നുരുമ്പിച്ച് കീറിപ്പറിഞ്ഞ് അങ്ങനെ കിടക്കും...


ചിലതൊക്കെ ഏതെങ്കിലുമൊക്കെ കോഴിക്കൂടിനും വിറക്പുരക്കുമൊക്കെ തണലായി‌ മാറുമെങ്കിലും മിനിമം ഒരു എൻപത് ശതമാനവും വഴിയിൽ കിടന്ന് നശിക്കാറാണു പതിവ്...(അതിനു മാത്രം കോഴിക്കൂട് എവിടാപ്പാ..)

പറഞ്ഞ് വരുന്നത് ആരെപ്പറ്റിയാണെന്നല്ലേ.....വേറെ ആരുമല്ല...ആയിരങ്ങളും  അധ്വാനവും  ചിലവഴിച്ച് സ്ഥാപിക്കപ്പെട്ട പടുകൂറ്റൻ ഫ്ലക്സ് ബോർഡുകളെപറ്റി തന്നെ.....കെട്ടാൻ കാണിക്കുന്ന ആവേശമൊന്നും കെട്ടിയത് അഴിച്ച് കൊണ്ട് പോകാൻ കാണൂല..
അതല്ലേലും അങ്ങനാണല്ലോ....
അത് കൊണ്ട്...ഇപ്രാവശ്യം  നമുക്കല്പം വ്യത്യസ്തമായി ചിന്തിച്ച് കൂടേ...
.
ഏയ്...ഒരു ആശയം പറയുകാണെന്ന്....വേണേൽ സ്വീകരിച്ചാൽ മതി...
.
നമുക്ക് ആ  ഫ്ലക്സ് ബോർഡുകൾഅഴിച്ചെടുത്ത് വ്രുത്തിയാക്കി മുറിച്ചെടുത്ത് അത് കൊണ്ട് പല പല ഡിസൈനിലുള്ള  മനോഹരമായ രീതിയിൽ സ്കൂൾ ബാഗുകൾ, കിറ്റുകൾ, പെൻസിൽ പൗച്ചുകൾ, എന്നിവ ഉണ്ടാക്കിക്കൂടേ... ...

എന്നിട്ട് ആ ഐറ്റംസുകൾ നമ്മുടെ തൊട്ടടുത്ത ഏതെങ്കിലും വിദ്യാലയത്തിലോ നിർധനരായ വിദ്യാർത്ഥികൾക്കോ നമ്മടെ ഫാൻസിന്റെ വഹ..അല്ലെങ്കിൽ നമ്മടെ ക്ലബ്ബിന്റെ വക  സൗജന്യമായി വിതരണം ചെയ്താൽ എങ്ങനെയുണ്ടാകും..കിടിലനായിരിക്കില്ലേ.....
.
.

അതോണ്ടെന്താ ഗുണം ന്നോ..?
ഗുണമല്ലേയുള്ളൂ...ഒന്നാമത് ഫ്ലക്സ് ബോർഡുകൾ വഴിയിൽകിടന്ന് നശിച്ച് പരിസ്ഥിതിക്ക് നാശം വരുത്തുന്നില്ല ...

നാം നിർമ്മിക്കുന്ന ഉല്പന്നങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് ഒരു ആശ്വാസവും സന്തോഷവുമായിരിക്കും...

നമുക്കാകട്ടെ ഒരു സദ്പ്രവർത്തി ചെയ്യുന്നതിലുള്ള സംത്രുപ്തിയും സന്തോഷവും..

ഒപ്പം പാഴ്വസ്തുക്കൾ പുനരുപയോഗം ചെയ്യുന്ന കാര്യത്തിൽ സമൂഹത്തിനു മുന്നിൽ ഒരു കിടിലൻ ബോധവതകരണവും മാത്രുകയും....


പോരേ.

.
അയ്യോടാ...അതൊക്കെ വല്ല്യ മെനക്കേടുള്ള കാര്യമല്ലേ ഭായ്...

ഏയ്..എന്ത് മെനക്കേട്...ഏതെങ്കിലും ഒരു ഒഴിവ് ദിവസം രണ്ട് മൂന്നാളുകൾ കൂടിയൊന്നിരുന്നാൽ പറ്റുന്ന കേസേയുള്ളൂ...പിന്നെ ഇച്ചിരി നൂൽ, കുറച്ച് സിബ്ബുകൾ, ബട്ടണുകൾ, കാൻവാസ് തുണി,പശ, ഇച്ചിരി കൂടി മനോഹരമാക്കണമെങ്കിൽ ഒട്ടിക്കാനായി കുറച്ച് സ്റ്റിക്കറോ എംബ്ലമോ ചിത്രങ്ങളോ വേണമെങ്കിൽ അത്...ഇതൊക്കെ നിസ്സാരവിലക്ക് സംഘടിപ്പിക്കാവുന്നതേയുള്ളൂ.....


പ്രധാനമായി വേണ്ടത് ഒരു തയ്യൽ മെഷീനാണു..(ഫ്ലക്സൊക്കെ തയ്ക്കണമെങ്കിൽ സാദാ മെഷീൻ പറ്റുമോന്ന് എനിക്കറിയൂലട്ടോ..)..പിന്നെ ഒരല്പം കലാവാസന, അതിലുപരി ഇച്ചിരി സേവനമനോഭാവം...ഈ ചേരുവകളൊക്കെ ചേരും പടി ചേർത്ത് ഒരല്പം സമയം ഇതിനായി നീക്കി വെച്ചാൽ അതൊരു ഒന്നൊന്നര സംഭവമാകും...
.
ആരുണ്ട് ഇങ്ങനൊയൊരു മാത്രുക കാണിക്കാൻ..
.
"സംഗതിയൊക്കെ ശരി തന്നെ..നമ്മടെ ടീമിന്റെ ഫാൻസുകാർ മറ്റേ ടീമിന്റെ ഫ്ലക്സ് ചോദിച്ചാൽ....അത്..."
.
"ഓ..പിന്നേ.... ഞമ്മടെ ടീമും മറ്റേ ടീമും....അതൊക്കെ വേൾഡ് കപ്പ് തീരുന്നതോടെ തീർന്നില്ലേ ബ്രോ..ഇപ്പം ഞമ്മൾ വി ആർ ബ്രദേർസ്.....അല്ലെങ്കിൽ തന്നെ ചേതമില്ലാതെ ചെയ്യാൻ പറ്റുന്ന മഹത്തായ ഒരു സേവന പ്രവർത്തനത്തിനു സഹകരിക്കാത്ത ആരുണ്ടീ ലോകത്തിൽ..അമ്മാതിരി ഒഴിവ് കഴിവൊന്നും പറയാൻ നിൽക്കണ്ട..
.

.
അപ്പോ..ശരി..തൊടങ്ങല്ലേ...ഉടനെ തന്നെ നാട്ടിലും പരിസര പ്രദേശങ്ങളിലും പരസ്യം ചെയ്ത് പരമാവധി ഫ്ലക്സുകൾ സംഘടിപ്പിക്കൂ...എന്നിട്ട് നല്ല കിടിലൻ ഉല്പന്നങ്ങൾ നിർമ്മിക്കൂ...
.
മലപ്പൊറത്തിന്റെ ഫുട്ബോൾ പ്രേമം...അതിനേക്കാൾ മഹത്തരമായ സന്നദ്ധസേവനപ്രവർത്തനങ്ങൾ,  മാത്രുകകൾ...ലോകമറിയട്ടെ..ചരിത്രം രേഖപ്പെടുത്തട്ടെ...

(ഒപ്പം കുറച്ച് ഐറ്റംസുകളുടെ ചിത്രങ്ങൾ ചേർക്കുന്നു..)
Related Posts with Thumbnails

On 2018, ജൂലൈ 8, ഞായറാഴ്‌ച 0 comments
Bookmark and Shareകസാനിലെ പട് കൂറ്റൻ സ്റ്റേഡിയം...ലോകകപ്പിലെ വീറുറ്റൊരു മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണു ലോകം..ഡ്രസ്സിംഗ് റൂമിൽ താരങ്ങൾ റെഡിയായിക്കൊണ്ടിരിക്കുന്നു...അല്പസമയത്തിനകം ആ സ്റ്റേഡിയത്തിൽ ഈ വേൾഡ് കപ്പിലെ രണ്ട് വമ്പൻ ശക്തികൾ ഏറ്റ് മുട്ടുകയാണു...
മൂളിപ്പാട്ടും പാടി കാലിൽ സോക്സ് കുത്തിക്കയറ്റുന്നതിനിടയിലാണു വില്ല്യം അത് കണ്ടത്..നെഞ്ചിലും പുറകിലുമൊക്കെ തുണിവാരിച്ചുറ്റുകയാണു നെയ്മർ..

"ഹൈ..എന്തിഷ്റ്റാ ഈ കാട്ടണെ....പടച്ചട്ടയൊക്കെയണിഞ്ഞ് ഇയ്യെന്താ യുദ്ധത്തിനു പോവാ.."

" എട പൊട്ടാ...ഇന്നെന്തായാലും കിടിലൻ കളിയായിരിക്കും...അപ്പോ കുറെ കിടന്ന് ഉരുളേണ്ടി വരും ..ന്ന് ഒറപ്പാ...അപ്പോ ഒരു സേഫ്റ്റിക്ക്...സേഫ്റ്റി ഈസ് ഫസ്റ്റ് ന്നാണല്ലോ.."

" അയ്യയ്യേ...നാണമാവില്ലേടാ അനക്ക്..ഇങ്ങട്ട് നോക്കി ക്യാപ്റ്റൻ ബ്രോ..ഈ നെയമറു കാട്ടണേ..."

അത് കേട്ട് സിൽവ തിരിഞ്ഞ് നോക്കി...

"ഹ..ഹ..എന്തോന്നാടാ ഇത്‌.. അനക്ക് ഇപ്പഴും  മതിയാക്കാനായില്ലേ നെയമറേ.."
സിൽവ യും പറഞ്ഞ് തുടങ്ങി..

" ആ...ഇങ്ങക്ക് അങ്ങനെയൊക്കെ പറയാം...എന്തെങ്കിലും പറ്റി കിടപ്പിലായാൽ എന്റെ കുട്ട്യോളു പട്ടിണിയാവും...അപ്പോ ഈ പറയണ ആരേം കാണൂല.."

"അതിനു നെയ്മറെ കല്ല്യാണം കഴിഞ്ഞോ..എപ്പോ..ഞാനറിഞ്ഞീലല്ലോ..ഫെർണാണ്ടീഞ്ഞ്യോ നെറ്റി ചുളിച്ചു..."

" അതിപ്പോ ഒരു ചായകുടിക്കണമെങ്കിൽ ചായത്തോട്ടം വാങ്ങണമെന്നില്ലല്ലോ..എവിടേലും കേറി ചായകുടിച്ച് കാണും.."
കുട്ടിന്യോ ഒന്ന് ആക്കിച്ചിരിച്ചു..

അപ്പോഴാണു പൗളീഞ്ഞ്യോ അത് വഴി വന്നത്..

"എടാ നെയ്മറേ..അന്നേ കാണാൻ രണ്ട് ബൈക്കിൽ ഒരാളു വന്നക്കണു..പുറത്തുണ്ട്.."

" രണ്ട് ബൈക്കിൽ ഒരാളോ.."

" ..സോറീ തെറ്റിപ്പോയി..ഒരു ബൈക്കിൽ രണ്ടാൾ.."

" ആരാ..പേരു പറഞ്ഞോ.."

"ചെമ്പത്തെങ്ങ് പോലെ രണ്ടെണ്ണം..ഒന്ന് മിന്നലേറ്റ് കരിഞ്ഞ പോലെയാ‌..പേരെന്താന്നാ...ലുക്കാക്കോ..അങ്ങനെയെന്താന്നാ പറഞ്ഞേ...കണ്ടിട്ട് വല്ല്യ ലുക്കൊന്നും തോന്നണില്ല..."

" ആ.ഹാ..അത് ഞമ്മടെ ബെൽജിയത്തിന്റെ പ്ലയേർസല്ലേ...ഞങ്ങളു ഫ്രണ്ട്സാ...ഫേസ്ബുക്കിലൊക്കെയുണ്ട്.."

നെയ്മർ എണീറ്റു..ഒപ്പം ഫെർണാണ്ടീഞ്ഞ്യോയും..

പുറത്ത് നഖവും കടിച്ച് ആകാംക്ഷയോടേ ഫില്ലെയ്നിയും ലുക്കാക്കുവും‌.ബെൽജിയം ടീമിന്റെ മുന്നേറ്റ നിരക്കാർ...


"അല്ല ഫില്ലൂ എന്താ കാര്യം.."

" അത് പിന്നെ നെയ്മറേ..ഈയവസരത്തിൽ ചോദിക്കാൻ പാടില്ല....എന്നാലും..."

" നീ ചോദീരടാ...ഉവ്വേ...എന്താ വേണ്ടേ..."

" അത്..അത്....ഇന്നത്തെ കളി നിങ്ങളു ഞങ്ങക്ക് വേണ്ടി ഒന്ന് തോറ്റ് തരണം...പ്ലീസ്.."


" ങെ..ഇയ്യെന്താ ഈ പറയണേ..ഇത് കട്ടസെവൻസല്ല...വേൾഡ് കപ്പാ...തോറ്റാ നാട്ടീചെല്ലാൻ പറ്റൂല.."

" അങ്ങനെ പറയരുത് നെയ്മർ ബ്രോ..ഒന്നുല്ല്യങ്കിലും ഞമ്മളു ഫ്രണ്ട്സല്ലേടാ..അന്റെ ഏത് ചളുങ്ങിയ പോസ്റ്റ് ആണേലും ഞാൻ ലൈക്കും ഷെയറും ഒക്കെ അടിക്കാറില്ലേ...ആ ഒരു നന്ദിയെങ്കിലും..."

" അതൊന്നും നടക്കണ കേസല്ല..നിങ്ങളു വണ്ടി വുട്ടേ."..
ഫെർണാണ്ടീഞ്ഞ്യോ ഇടക്ക് കയറി  ചൂടായി..

ഫില്ലെയ്നി കരച്ചിലിന്റെ വക്കത്തെത്തി..

" കഴിഞ്ഞ മുപ്പത്തിരണ്ട് കൊല്ലായി ഞങ്ങളൊന്ന് വേൾഡ് കപ്പിന്റെ സെമിയിലെത്തിയിട്ട്....ഇന്നേ വരെ ആ കപ്പ് ഒന്ന് തൊടാനുള്ള ഭാഗ്യം പോലും കിട്ടിയിട്ടില്ല..ഇങ്ങളു നാലഞ്ച് പ്രാവശ്യം കൊണ്ട് പോയതല്ലേ...ഇങ്ങക്കെന്തിനാ ഇനീം കപ്പ്...ഇപ്രാവശ്യം ഞങ്ങക്കൊന്ന് വിട്ട് തന്നൂടെ..മനുഷ്യന്മാരായാ ഇത്രക്ക് ആർത്തി പാടില്ല...ട്ടോ...ങീ..ങി."


" ഇയ്യ് എന്തൊക്കെയാ ഈ പറയണേ ഫില്ലൂ... ഇതൊക്കെ ഞാനൊറ്റക്ക് വിചാരിച്ചാ നടക്കണ കേസാണോ..ഇനി നടന്നാ തന്നെ എനിക്കെന്താ ലാഭം....."

" നടക്കും നെയ്മൂ...ഇജ്ജ് വിചാരിച്ചാ നടക്കും..ഇയ്യ് ന്ന് ഗോളടിക്കരുത്...അത് മതി..അനക്ക് ഞാൻ ഒരു ഫുൾ കുട്ടൻ ബിരിയാണി വാങ്ങിച്ച് തരും....."

" കുട്ടൻ ബിരിയാണിയോ...ഹായ്..ഹയ്  എവിടെ.."

" അതൊക്കെയുണ്ട്...നല്ല മലപ്പൊറം സ്റ്റൈൽ കുട്ടൻ ബിരിയാണി...വേണോ.."

"പിന്നേ..വേണ്ടാതെ... ഞാനേറ്റു നിന്റെ കാര്യം...പിന്നേ ഇതേ ....ഇപ്രാവശ്യത്തേക്ക് മാത്രം...ട്ടോ..ഖത്തറിൽ ഇതും പറഞ്ഞ് വന്നേക്കരുത്..."

" താങ്ക്യുടാ..നെയ്മൂ...നീ ഗോളടിക്കില്ല..അത് മാത്രം പോരല്ലോ..ഞങ്ങ നിങ്ങടെ പോസ്റ്റിൽ അടിക്കേം വേണല്ലോ....അതിനിപ്പോ എന്താ വഴി.."

"ഒരു ഐഡിയാാ.. വേണേങ്കിൽ ഞാൻ ഗ്രൗണ്ടിൽ കുറച്ചധികം നേരം ഉരുണ്ട് സമയം കളയാം..എങ്ങനെയുണ്ട് ഐഡിയ..."

"മാണ്ട നെയ്മൂ..അന്റെയൊരു സമാസ.."

ലുക്കാകു ചൂടായി..

" വേണ്ടെങ്കി വേണ്ട...ഹി..ഹി.ഹി.."

" ഒരു ഫുൾ ബിരിയാണി എനിക്കും തരുവാണേൽ ഞാൻ സെൽഫിയെടുത്തോളാം.."

മാറി നിൽക്കുകയായിരുന്ന ഫെർണാണ്ടീഞ്ഞ്യോ തലചൊറിഞ്ഞ് അട്ത്തു കൂടി...

"കളിക്കിടയിലാ അവന്റെ ഒരു  സെൽഫിയെടുക്കൽ..പോടാ ഉവ്വേ.."

"ഹു..ഹു..സെൽഫിയല്ല..സെൽഫ് ഗോൾ.."

" അട മുത്തേ..ഫെർമൂ...അനക്ക് ഒന്നല്ല രണ്ട് ഫുൾ ബിരിയാണി വാങ്ങിത്തരും...മോൻ അടിക്കോ..."

"പിന്നേ..ഞാൻ അടിക്കും... ബിരിയാണി...വാക്ക് മാറില്ലാല്ലോലേലോലാ..പടച്ചോനേ..നാക്കുളുക്കി.."


ഫെർണാണ്ടീഞ്ഞ്യോയും നെയ്മറും വാക്ക് പാലിച്ചു...

അതേ...

വാക്കാണു ഏറ്റവും വലിയ സത്യം...

പക്ഷേങ്കിലു ഫില്ലെയ്നിയും ലുക്കാക്കുവും ചതിച്ചു...ബിരിയാണിയുമില്ല...ഒരു 
മണ്ണാങ്കട്ടയുമില്ല...നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ...കാര്യം കഴിഞ്ഞപ്പോ കൂരായണ...

കാണിച്ച് തരാട്ടോ..ഖത്തർക്ക് ബാ......പല്ലിറുമ്മിക്കൊണ്ട് ഫെർണാണ്ടീഞ്ഞ്യോ ചുവരിലിടിച്ച് ദേഷ്യം തീർത്തു...നെയ്മർ നിലത്ത് കിടന്നുരുണ്ടു..കാര്യം മനസ്സിലാകാതെ മറ്റുള്ളോരു അന്തം ബുട്ട് നിന്നു...


നോക്കണേ...ഒരു ബിരിയാണി പറ്റിച്ച പണി..


കൈക്ക് പരിക്കേറ്റ കാരണം ഫെർണാാണ്ടീഞ്ഞ്യോ അടുത്ത കളിയിൽ കളിക്കുന്നതല്ല എന്ന് കോച്ച് പത്രക്കുറിപ്പിറക്കിയിട്ടുണ്ട്...
.
.
.
.
ഇപ്പോൾ കിട്ടിയ വാർത്ത: വെറുമൊരു ബിരിയാണിക്ക് വേണ്ടി കളി തോല്പിച്ച നെയ്മറുടെയും ഫെർണാണ്ടീഞ്ഞ്യോയുടെയും വീടുകൾക്ക് മുന്നിൽ ആരാധകർ ബിരിയാണിവെച്ച് പ്രതിഷേധിക്കുന്നു..സാധനം എല്ലാവർക്കും തികയുമോന്നറിയില്ല.അതിനാൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണു...
Related Posts with Thumbnails

On 2018, ജൂലൈ 2, തിങ്കളാഴ്‌ച 0 comments
Bookmark and Shareമിനിഞ്ഞാന്ന് മുതൽ ചിലയാളുകൾക്ക് വേൾഡ് കപ്പ് കിട്ടിയ പോലുള്ള അർമ്മാദിക്കലാണു...ആയ്ക്കോട്ടെ...വല്ലപ്പോഴുമൊക്കെ കിട്ടുന്ന ജയമല്ലേ....ഒട്ടും കുറക്കണ്ട...ആഘോഷിച്ചാട്ട്...ആഘോഷിച്ചാട്ട്...
.
പക്ഷേങ്കിലു അഹങ്കാരം മൂത്ത് പഴുത്ത് ഒടുക്കത്തെ തള്ള് തള്ളുമ്പോഴാണു...ഹൗ...അൺസഹിക്കബിൾ...
.
യോഗ്യതാമത്സരങ്ങളിൽ മുക്കി മൂളി തിങ്ങിഞെരുങ്ങി വേൾഡ് കപ്പിൽ കയറിക്കൂടി കളിച്ച ആദ്യ കളി സമനില, രണ്ടാമത്തേതോ എതിരില്ലാത്ത മൂന്ന് ഗോളും വാങ്ങി എട്ട് നിലയിൽ പൊട്ടി., മൂന്നാമത്തെ കളിയിൽ കഷ്ടി പുഷ്ടി ജയിച്ചിട്ടും മറ്റൊരു ടീമിന്റെ ഓദാര്യത്തിൽ മാത്രം രണ്ടാം റൗണ്ടിൽ കയറിക്കൂടിയ നിങ്ങൾ ഇത്രമാത്രം അഹങ്കരിക്കണമെങ്കിൽ....
.
യോഗ്യതാ മത്സരങ്ങൾ മുതൽ ഇന്നേവരെ കളിച്ച പത്ത് പതിനേഴ് മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയമെന്തന്നറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി രണ്ടാം റൗണ്ടിലേക്ക് രാജകീയ മായി ത്തന്നെ കടന്ന് വന്നിരിക്കുന്ന ഞങ്ങൾ എത്രമാത്രം അഹങ്കരിക്കണം....
.
അത് കൊണ്ട് .....തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളി വിട്....മിനിമം ഫ്രഞ്ച് കാലാൾപ്പടയുടെ മുന്നിൽ നിന്ന് ജീവനോടെ രക്ഷപ്പെടുന്നത് വരെയെങ്കിലും...
സോ..
ജസ്റ്റ്...
കണ്ട്രോൾ യുവർസെൽഫ്...
.
Related Posts with Thumbnails

On 2018, ജൂലൈ 1, ഞായറാഴ്‌ച 0 comments
Bookmark and Shareറഷ്യൻ ലോകകപ്പിലെ ഏറ്റവും പ്രതിഭാസമ്പന്നരായ കളിക്കാരുടെ ടീം..
ബൽജിയം ഫുട്ബാൾ ചരിത്രത്തിലെ ഗോൾഡൻ ജനറേഷൻ...
ലുക്കാക്കു.ഹസ്സാർഡ്, ഫില്ലെയ്നി, വിൻസന്റ് കമ്പനി....ആരും കൊതിക്കുന്ന ടീം സെറ്റപ്പ്...
പറഞ്ഞിട്ടെന്താ കാര്യം...
വെറും കയ്യോടെ പോണ പോക്ക് കണ്ടോ..

ക്ലാസ്സിൽ നല്ലോണം പഠിക്കണ കുട്ടി കൊല്ലപ്പരീക്ഷക്ക് തോറ്റാൽ എങ്ങനിരിക്കും...അതന്നെ....നല്ല പെട പെടക്കണം...

നീണ്ട ഇരുപത്തെട്ട് വർഷങ്ങൾക്ക് ശേഷം വേൾഡ് കപ്പിന്റെ  സെമിഫൈനലിലെത്തിയതാണു...ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്തിരുന്നു...ഇക്കുറിയെങ്കിലും റെഡ് ഡെവിൾസ് ചരിത്രമെഴുതും..എന്ന്....ങും...എവടെ..

വൈകുന്നേരം വരെ വെള്ളം കോരി അവസാനം കൊണ്ട് കലമുടച്ച് കളഞ്ഞു...

ഇപ്പഴല്ലെങ്കിൽ പിന്നെ എപ്പഴാ ഇങ്ങളൊക്കെ ഒന്ന് കപ്പെടുക്കണത് കാണുക...


നോട്ട് ദ പോയന്റ്: ഖത്തറിൽ കപ്പും ചോയ്ച്ച് ബരരുത്...അത് ഞങ്ങ കാനറികൾക്കുള്ളതാ...അത് ബുട്ട് തരൂല...
Related Posts with Thumbnails

On 0 comments
Bookmark and Shareഅതിന്റെ ധർമ്മം എന്നുള്ളത് പൊട്ടുക എന്നതാണു..
അത് പൊട്ടിക്കാനായ് പലരും കിണഞ്ഞ് പരിശ്രമിച്ചെന്നിരിക്കും..
അതിനിടയിൽ അറിയാതെ സ്വയമങ്ങ് പൊട്ടിയൊലിക്കും..
അത് പൊട്ടിയാലും ഇല്ലേലും സംഭവിക്കാനുള്ളത് സംഭവിക്കും
അത് പൊട്ടിയതിനാൽ യാഥാർത്ഥ്യം അതല്ലാതാകുന്നുമില്ല...
അത്...അത്..പൊട്ടും ഇന്ന് പലരുടെയും..
അതിന്റെ പേരാണു‌....അൽ...."കുരു"
.
പെട്ടീം ബാഗുമൊക്ക്ർ റെഡിയാക്കി നാട്ടിലേക്ക് ബീമാനം കയറാൻ റെഡിയായി നിൽക്കുന്ന അർജന്റ് ടീമിനു ഒരായിരം ആശംസകൾ...ഞമ്മക്ക് ഖത്തറിൽ കാണാം‌.....കാണണം...കാണൂലേ...
( ദയവ് ചെയ്ത് വല്ല ആറ്റിലോ പുഴയിലോ ചാടി ആ വെള്ളവും കൂടി മലിനമാക്കരുതെന്ന് അപേക്ഷ..)
Related Posts with Thumbnails

Related Posts with Thumbnails