ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, നവംബർ 6, ചൊവ്വാഴ്ച 0 comments
Bookmark and Shareഒന്ന് വെച്ചാൽ രണ്ട്
രണ്ട് വെച്ചാൽ നാലു
ആർക്കും വെക്കാം
എത്രയും വെക്കാം
വെയ് രാജാ വെയ്..

പഴേ കാലത്ത് പൂരപ്പറമ്പുകളിലും സിനിമാകൊട്ടകക്ക് മുമ്പിലും എന്ന് വേണ്ട നാലാൾ കൂടുന്നിടത്തൊക്കെ കാണും ഇമ്മാതിരി പണമിരട്ടിപ്പിച്ച് നൽകുന്ന മാന്ത്രികന്മാരെ...നൊടിയിടയിൽ പണം ഇരട്ടിയാകും..ചിലപ്പോ നൊടിയിടയിൽ കീശ കാലിയാകേം ചെയ്യും..രണ്ടാമത് പറഞ്ഞതിനാണൂ കൂടുതൽ സാധ്യത...ഇനി അഥവാ ആർക്കെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അത് മൂപ്പർ നേരത്തെ ശട്ടം കെട്ടി നിർത്തിയ ആർക്കെങ്കിലുമാകും..കൂടി നിൽക്കുന്നവരെ വിശ്വാസത്തിലെടുക്കാൻ ഇമ്മാതിരി പൊടിക്കൈകൾ മസ്റ്റാണല്ലോ...ഇരട്ടിപ്പിച്ച് കിട്ടിയ പൈസയുമായി അതിയാൻ പോകുന്നത് കാണുമ്പോഴാണു അത് വരെ മടിച്ച് നിന്നവർ പോലും അറിയാതെ പോക്കറ്റിലുള്ള പൈസ എടുത്ത് വീശാൻ തുടങ്ങും...അതോടെ എല്ലാം ഗുദാ ഗവാ...

കാലം മാറി കോലവും മാറുമല്ലോ...ഇപ്പോ ഇമ്മാതിരി മാന്ത്രികരുടെ വിളയാട്ടമാണു..സംഗതി പൂരപ്പറമ്പിലും പള്ളിപ്പറമ്പിലുമൊന്നുമല്ല..അഞ്ചിന്റേം പത്തിന്റേം കളിയുമല്ല..സംഗതി ഓൺലൈനിലാണു...അപ്പോ അതിന്റെ ഗുമ്മ് കാണൂല്ലോ...വെക്കുന്നതാകട്ടെ ഡോളറും...അടി പൊളി..നിക്ഷേപിക്കുന്ന തുകക്ക് പ്രതിദിനം രണ്ട് മുതൽ അഞ്ച് ശതമാനം വരെ ലാഭം...അതും ഡോളറിൽ...ഒരു ഡോളറിനു എഴുപത് രൂവാ...എന്ന് വെച്ചാ ഒരു നാലക്കം ഡോളർ കൊണ്ട് പോയി ഒലത്തിയാൽ ദിനേനെ വേറേ പണിക്കൊന്നും പോകാതെ ലാഭം മാത്രം മുണുങ്ങി ജീവിക്കാം..പോയി പോയി അറുപത് ദിവസം കഴിഞ്ഞാ മുടക്കിയ മുതൽ ഇരട്ടി...ഹായ്..ഹായ്..

സംഗതി ബഹുജോർ..കേട്ടവർ കേട്ടവർ കാശിറക്കിത്തുടങ്ങി, തട്ടിപ്പാണു വെട്ടിപ്പാണു എന്നൊക്കെ പറഞ്ഞ് അറച്ച് നിന്നവർ ഒന്ന് രണ്ട് പേർക്കൊക്കെ ഇരട്ടിപ്പിച്ച തുക കൈയിൽ കിട്ടുന്നത് കണ്ടപ്പോ കയ്യിലുള്ളതും കടം വാങ്ങിയതും എന്തിനധികം കെട്ട് താലി വരെ പണയപ്പെടുത്തിയതും ഒക്കെ ആയി കിട്ടിയ തുക കൊണ്ട് ചെരിഞ്ഞു..ആദ്യം ഇരട്ടിപ്പിച്ച് കിട്ടിയവരാകട്ടെ കിട്ടിയ തുക ഒന്ന് കൂടി ഇരട്ടിപ്പിക്കാലോ എന്ന് കരുതി അതും കൂടീ അതിലിട്ടു....കൂടാതെ സകലമാന സുഹ്രുത്തുക്കളെയും ബന്ധുക്കളെയും അതിൽ കൊണ്ട് ചേർക്കുകയും ചെയ്തു..ക്രുത്യം അഞ്ച് മാസം..കമ്പനിക്ക് നൂറുക്കണക്കിനു കോടികൾ കിട്ടിക്കാണണം....കമ്പനി വെബ്സൈറ്റും പൂട്ടി ഒറ്റ മുങ്ങൽ...ആട് കിടന്നിടത്ത് പൂട പോലുമില്ല.....സകല ധനമോഹികളുടേയും പ്രതീക്ഷകളും സ്വപനങ്ങളും കയ്യിലുണ്ടായിരുന്ന  ലക്ഷങ്ങളും ത്രീ ജി...എന്ന് വെച്ചാ മൂ......

അപ്പോഴാണു വെളിവുദിക്കുന്നത്..ഏതാ കമ്പനി, എവിടെയാ ആസ്ഥാനം, എന്താണു ബിസിനസ്സ്, ആരൊക്കെയാണു ഡയറക്ടർ....ആ...ആ..ആർക്കറിയാം..ആർക്കും ഒരു ചുക്കും അറിയില്ല, മണകൊണാഞ്ചന്മാർ,  പിന്നെ എന്ത് ഒലക്ക കണ്ടിട്ടാണു ഉള്ള പൈസയെല്ലാം കൊണ്ട് ചെരിഞ്ഞത്...അടക്കിപ്പിടിച്ച ഒരു പ്രാക്ക് മാത്രം  മറുപടി...

മലപ്പൊറത്തും പരിസരപ്രദേശങ്ങളിലും ഉള്ള നിരവധിയാളുകൾ ഈ തട്ടിപ്പിൽ പെട്ട് അടപലം മൂഞ്ചി അണ്ടിപോയ അണ്ണാനെപ്പോലെ അന്തം ബുട്ട് ഇരിക്കുന്നുണ്ട്,..ക്രിപ്റ്റോ കറൻസിയോ അത് പോലുള്ള എന്തോ  ആണു.. മറ്റ് ജില്ലക്കാരുടെ അവസ്ഥ എനിക്കറിയില്ല, പൈസ പോയവരെല്ലാം കൂടിചേർന്ന് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടത്രേ..ഹൗ..ബല്ല്യ കാര്യാായിപ്പോയി......പോയ പൈസ താനെ തിരിച്ച് വന്ന് വാതിലിൽ മുട്ടി വിളിക്കും എന്ന് കാത്തിരുന്നോളീ മൊയന്തുകളെ...ആ പൈസ പോയി..ഇനിയെങ്കിലും ഇമ്മാതിരി ഉടായിപ്പ് വഴികളിലൂടേ പണക്കാരനാകാം എന്ന് സ്വപ്നം കണ്ട് ഉള്ള സമ്പാദ്യം കൂടി ആറ്റിലൊഴുക്കിക്കളയണപോലെ കളയാതെ ഉള്ളത് കൊണ്ട് ത്രുപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കാൻ പഠിക്ക്...ചെറുതെങ്കിലും അധ്വാനിച്ച് നേടുന്ന പൈസക്ക് മഹത്വമുണ്ടെന്നോർക്ക്...അതിലാണൂ സംത്രുപ്തിയെന്നോർക്ക്...

 ഈയടുത്ത് കാളികാവിൽ ഒരു സഹോദരൻ ആത്മഹത്യ ചെയ്തെന്ന് പത്രങ്ങളിൽ വായിച്ചു, അതും ഈ കെണിയില്പെട്ടിട്ടാണെന്ന് മറ്റൊരു റിപ്പോർട്ടും വായിച്ചു ..അരുത് അവിവേകമൊന്നും കാണിക്കരുത് സഹോദരന്മാരെ.......ചുമ്മാ പറഞ്ഞതല്ല..ഉള്ളിൽ തട്ടിയാണൂ പറയുന്നത്..എനിക്കറിയാം എന്റെ കൂട്ടുകാരിൽ പലരും ഈ കെണിയിൽ പെട്ടിട്ടുണ്ടെന്ന്..പൈസയോ പോയി, പോട്ട്, തടിക്കാരോഗ്യമുണ്ടേങ്കിൽ പൈസ ഇനിയുമുണ്ടാക്കാം...
Related Posts with Thumbnails

Related Posts with Thumbnails