ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2018, ഡിസംബർ 7, വെള്ളിയാഴ്‌ച 0 comments
Bookmark and Share
ഇനി ഞാനൊരു രഹസ്യം പറയാം..വേണ്ട വേണ്ട എന്ന് വിചാരിച്ചതാ..ഇനി ഒളിച്ച് വെക്കുന്നില്ല...
.
.
കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി നേടിയെടുക്കുന്നതിനു അഹോരാത്രം പണിയെടുത്ത കണക്കും പറഞ്ഞ് ഇപ്പോ പുതുമഴക്ക് തവര മുളച്ച പോലെ കുറെയെണ്ണം ഇറങ്ങീട്ടുണ്ട്...എന്തൊരു വെറുപ്പിക്കലാനിഷ്ടാാ...എട്ട്കാലി മമ്മൂഞ്ഞൊക്കെ എന്ത്..!!
.
എന്നാൽ നിങ്ങളു കേട്ടോളീം..നിങ്ങളറിയാത്ത ചിലതുണ്ട്, കാലത്തിന്റെ  ഗതിവിഗതികളിൽ ചെറു ചലനങ്ങൾ സ്രുഷ്ടിച്ച് ആരോരുമറിയാതെ ജീവിച്ച് പോകുന്ന ചില ജീവിതങ്ങൾ....കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ കാരണക്കാരനായ ആ വ്യക്തിയെ ഈയൊരവസത്തിൽ  ഓർക്കാതെ വയ്യ..
.
കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒക്കെ ഉള്ള ഗവണ്മെന്റുകളിൽ പ്രഷർ ചെലുത്തി ചെലുത്തി ഒടുക്കം സ്വന്തം പ്രഷർ കൂടി ഇപ്പോ അതിനു മരുന്ന് കഴിക്കുന്നുണ്ട് പാവം... പത്രത്തിലും ചാനലിലും  അണികളെക്കൊണ്ട് കാശ് കൊടുത്ത് വെപ്പിക്കുന്ന ഫ്ലക്സ് ബോർഡുകളിലും ചിരിച്ച് നിൽക്കുന്ന പോട്ടം കണ്ട് ജനങ്ങൾ രോമാഞ്ചകഞ്ചുകമണിയുമെന്നും അത് വഴി അടുത്ത ഇലക്ഷനിൽ നാലു വോട്ടധികം പെട്ടിയിൽ വീഴുമെന്നും കിനാകാണുന്ന സ്വഭാവമില്ലാത്തത് കൊണ്ടാണൂ ആ മാന്യദേഹം ഇപ്പോഴും മറയത്ത് നിൽക്കുന്നത്...
.
.
കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ വ്യോമയാനമന്ത്രിയെ കണ്ണുരുട്ടിക്കാണിച്ച് പേടിപ്പിച്ച്  അനുമതി നേടിയെടുത്തതും ,ആ വിമാനത്തിനു ഇറങ്ങാനുള്ള പച്ചക്കൊടി വീശിക്കാണിച്ചതും ,ആ വിമാനത്തിനു വാട്ടർ സല്യൂട്ട് അടിച്ച് സ്വീകരണം കൊടുക്കാൻ മുൻ കൈയ്യെടുത്തതും.ആ വിമാനത്തിലെ യാത്രക്കാർക്ക് സ്പെഷ്യം തരിക്കഞ്ഞിയും അവലോസുണ്ടയും വിതരണം ചെയ്തതും.,എന്തിനധികം നെടുമ്പാശ്ശേരിക്ക് പോകുന്ന ആ വിമാനം കോഴിക്കോടെത്തിയപ്പോ പൈലറ്റിന്റെ കഴുത്തിൽ മലപ്പുറം കത്തി ചേർത്ത് ബെച്ച് "ഇബടെ ഇറക്കടാ ഹംക്കെ..ഇല്ലേൽ അറുത്ത് ബിരിയാണി ബെക്കും" ന്നും പറഞ്ഞ് ഇറക്കിയതും വരെ മൂപ്പരാണു.. ,...ആ മഹദ് വ്യക്തിക്ക് അഥവാ ഈ എനിക്ക് ഞ്യാൻ തന്നെ ആയിരമായിരം മൊത്തം പയിനായിരം  അഭിനന്ദനങ്ങൾ അർപ്പിക്കുകയാണു..,ആശീർവദിച്ചാലും ,അനുഗ്രഹിച്ചാലും..
Related Posts with Thumbnails

On 2018, ഡിസംബർ 5, ബുധനാഴ്‌ച 0 comments
Bookmark and Shareഒരേ നാട്ടുകാരാണെങ്കിലും എവിടെയെങ്കിലുമൊക്കെ വെച്ചേ നേരിൽ കാണാറുള്ളൂ..അത് ഏതെങ്കിലുമൊരു കല്ല്യാണ വീട്ടിൽ വെച്ചാവാം..അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ചടങ്ങുകളിലോ പൊത് പരിപാടികളിലോ വെച്ചാവാം.....എങ്കിലും ഒന്നുറപ്പാണു...പൊറായിയിലെ അയ്യപ്പേട്ടന്റെ ഉണ്ണിയുടെ കടവരാന്തയിൽ വെച്ച് പലപ്പോഴും കണ്ട് മുട്ടിയിട്ടുണ്ട്...എന്ന് മാത്രമല്ല...കുശലാന്വേഷണം ചർച്ചയിലേക്കും പിന്നെ വാഗ്വാദങ്ങളിലേക്കും വഴിമാറിയിട്ടുണ്ട്...കാലവും കോലങ്ങളും നിരങ്ങി നീങ്ങി നരവീണ ഉണ്ണീടെ പീടികയുടെ അരമതിലിൽ ഇരുന്ന്  തൂങ്ങി നിൽക്കുന്ന പഴക്കുലകളെയും അതിനു താഴെ അടുക്കിയും അടുക്കാതെയും ചിതറിക്കിടക്കുന്ന വെണ്ടയെയും തക്കാളിയെയും അവരുടെ മറ്റ് ബന്ധുജനങ്ങളെയും സാക്ഷിനിർത്തി ഇളം കാറ്റും അതിനാലുണ്ടാകുന്ന ഹരിതാഭതോരണങ്ങളുടെ ആട്ടവും മാത്രം അലയടിക്കുന്ന ശാന്തസുന്ദരപ്രക്രുതിയിൽ ഒച്ചകളെകൊണ്ട് നിറച്ചിട്ടുണ്ട്..രാഷ്ട്രീയ കാഴ്ചപ്പാടുകൾ കൊണ്ട് രണ്ട് ദിശയിലാണെങ്കിലും ആ ഒച്ചകൾ കേവലം രാഷ്ട്രീയവിഷയങ്ങൾ മാത്രമായി ഒതുങ്ങിയിരുന്നുമില്ല..പക്ഷേ ഒന്നുണ്ട്.. ...എത്ര ചൂടേറിയ വിഷയമാണെങ്കിൽ പോലും അതിവൈകാരികത കൊള്ളുകയോ  ദേഷ്യപ്പെടുകയോ ചെയ്യുന്നതായി ഞാൻ കണ്ടിട്ടില്ല...അത് ഞാൻ മൂപ്പരോട് സൂചിപ്പിക്കുകയും  ചെയ്തിട്ടുണ്ട്...
.
.
കുറച്ച് മുമ്പ് വാട്ട്സാപ്പിൽ വന്ന ഒരു മെസേജിലൂടേയാണു ഞാനതറിഞ്ഞത്...വല്ലാത്ത ഒരു ഷോക്ക്...കൂടേ നിന്ന കൂടേ നടന്ന ഒരു ആൾ ഇല്ലാതായ പോലെ....ഒരു ശൂന്യത....പ്രിയ സാബിറാക്ക...നിങ്ങൾക്ക് ഒരു പക്ഷേ ഞാനാരുമായിരിക്കില്ല..നമ്മൾ തമ്മിൽ ഒരു പാട് കാലങ്ങൾ ഇടപഴകി നടന്നിട്ടുമില്ല...പക്ഷേ കണ്ട് മുട്ടിയ, സംസാരിച്ച സമയം അത്  കണക്ക് കൂട്ടിയാൽ ഇത്തിരിയുള്ളുവെങ്കിലും ഒത്തിരി നാളത്തെ ഇണക്കമായി അത് എന്നിൽ അവശേഷിപ്പിച്ചിരുന്നു എന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു.. 
.
.
കേട്ടത് ഉൾക്കൊള്ളാതിരിക്കാനാവില്ല, വിധിയെ തടുക്കാനുമാകില്ല...എങ്കിലും.......ഒരിറ്റ് മിഴിനീർപ്പൂക്കൾ അർപ്പിക്കാതെ വയ്യ..


Related Posts with Thumbnails

Related Posts with Thumbnails