ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, മേയ് 7, ചൊവ്വാഴ്ച 0 comments
Bookmark and Shareപാരിൽ സന്തോഷതേന്മഴ തീർത്ത്
പാരിൽ അള്ളാന്റെ കനിവുകളോർത്ത്
പാരിൽ പാശത്തിൻ സാഗരം തീർത്ത്
പാരിൽ റംസാനിതാ വീണ്ടും വന്ന്

മണ്ണിതിൽ ഹസനത്തുകൾ ചൊരിഞ്ഞിടും നാളിൽ
മതിവരുവോളം പുണ്യം പെയ്യും മാസമിൽ
മതിമറന്ന് നമുക്ക് സ്തുതിച്ചിടാം നാഥനിൽ
മർഹബ പാടി വരവേൽക്കാം നാളിതിൽ

ആശംസകളോടെ..

കമ്പർ

Related Posts with Thumbnails

On 2019, മേയ് 5, ഞായറാഴ്‌ച 0 comments
Bookmark and Share

ലേഡീസ് ആൻഡ് ജെന്റിൽ മാൻ...
ഐ...ആം സിംഗിങ്ങ് എ സോങ്ങ്..
"ഉവ്വ..ഇയ്യാളു തൊടങ്ങി വെർപ്പിക്കൽ...ട്രയിനിങ്ങിനു വന്നവൻ ആ പണി എടുത്താപോരേ..."
"ഏയ്..ഇതതല്ല..പുതിയ ഐറ്റമാ..വെറൈറ്റി...വെറൈറ്റി..ഒന്ന് കേട്ട് നോക്ക്..."
കിടുക്കും...
"തന്നെ...തന്നെ..ഒടുക്കം ഇവിടെ കിടന്ന് പെടുക്കും"
റെഡി..!!
റിഥം കറക്റ്റ്...
തവള റെഡിയല്ലേ..
തവളയോ......?
"അല്ല...ത...ത...തബല.."
"ഓ...അതൊക്കെ റെഡി.
ഓ..കെ...
സ്റ്റാർട്ട് ദ മ്യൂസിക്ക്.

വൺ..
ടു...
ത്രീ..
ഫോർ..
ആ.....ആ....ആ.....ആ...ഹൗ.....അമ്മേ
ദാസേട്ടനെയൊക്കെ സമ്മതിക്കണം
.

മഞ്ഞണിഞ്ഞ മാമലകൾ കാവൽ നിൽക്കും നാടിത്..
മഞ്ഞപ്പൂ ചെണ്ടുകളിൽ പൂത്ത് നിൽക്കും നാടിത്...
തെന്നൽ കുറുമ്പന്റെ താളമില്ലാതുള്ളൊരു വീശലും..
തെന്നിക്കളിക്കുന്ന പച്ച മേലാപ്പിന്റെയാട്ടവും....
ആലോലം മിന്നുന്ന നെൽചെടികളും..
ആലോലം തുളുമ്പുന്ന കുഞ്ഞോളങ്ങളും..
ആമോദം തിരതല്ലും മാനസങ്ങളും..
ആരാലും പുകൾ പെറ്റ നാടിതല്ലോ.

ആ കടലുണ്ടിപ്പുഴതൻ കളകളാരവം
കേട്ടുണരും സുന്ദരനാട്..
ആ കരയിലൊത്തിരിയാം ചരിതസ്മരണകൾ
തളർന്ന് മയങ്ങും സുന്ദരനാട്..
ഹാ ജിയാർപള്ളിയാം പെരുമപെരുത്തൊരു
സുരഭിലമാം സുന്ദരനാട്...
ആ നാടും നാമവും പോരിശയേറിടും
സുമവതിയാം സുന്ദരനാട്...

ആ മണ്ണിൽ വിരിഞ്ഞിടും മധുമലർവാടിയിൽ
പരിമളമേകും സുന്ദരനാട്
ആ ചന്ദ്രതാരം പ്രഭപരത്തിടും കുസുമഗീതികൾ
വിളങ്ങും നാട്
ആ നാട്ടിൽ വിരിയും സ്നേഹനിമിഷങ്ങൾ
പുളകമായ് ചൊരിയും നല്ലൊരു നാട്
ആ നല്ല ദേശവും നല്ല മനുജരും സുകൃതമായ്
നിറയട്ടെ പാരിതിലെന്നും

നിർത്ത്..നിർത്ത്...
ആരടാ..അത്...?
ഞാനാ കമ്മറ്റിപ്രസിഡന്റ്..
അയ്യോ സോറി..നിങ്ങളായിരുന്നോ..എന്താ..സാർ
ഹും..ഒന്നുല്ല്യ...

"ladies and gentle man..."

" the meeting was adjourned"

എന്ന് വെച്ചാ..

"ദ മീറ്റിംഗ് വാസ് അടിച്ച് പിരിഞ്ഞു.."
മൈക്ക് വെച്ചിട്ട് പോടാ പുല്ലേ..അന്റൊരു പാട്ട്..
Related Posts with Thumbnails

On 2019, മേയ് 4, ശനിയാഴ്‌ച 0 comments
Bookmark and Shareനിങ്ങൾ  വായന ഇഷ്ടമുള്ള ഒരു വ്യക്തിയാണെന്ന് വിചാരിക്കുക..

പുതുതായി മാർക്കറ്റിലിറങ്ങിയ ഒരു പുസ്തകം..അത് വായനക്കാരെ അത്യന്തം ആകർഷിക്കുന്നതാണു...ഇറ്റ് വാസ് എ ബെസ്റ്റ് സെല്ലർ...ആ  പുസ്തകം നിങ്ങൾക്ക് വായിക്കാൻ കിട്ടിയാൽ കൊള്ളാമെന്നുണ്ട്..അങ്ങനെയിരിക്കെ നിങ്ങളുടെ ഒരു സുഹൃത്തിന്റെ അടുത്ത് ആ പുസ്തകം കാണാനിടയായി....അയാളാണെങ്കിൽ അത് നിങ്ങൾക്ക് ഇപ്പോൾ വായിക്കാൻ തരുന്നുമില്ല..അപ്പോൾ നിങ്ങൾ എന്ത് ചെയ്യും...എങ്ങനെയെങ്കിലും അവന്റെ കയ്യിൽ നിന്നത് വാങ്ങി ചടപടാന്ന്  അത് മറിച്ച് നോക്കി അതിന്റെ ഉള്ളടക്കമൊന്ന് ആകെ പരതി നോക്കും... അതിൽ അടങ്ങിയ ഇത്രയധികം ആളുകളെ ആകർഷിക്കുന്ന വിഷയം എന്താണെന്ന് അറിയണമല്ലോ.....ആവേശത്തോടെ കെട്ടും മട്ടും വിഷയങ്ങളും അവതരണ ശൈലിയുമൊക്കെ ഒരാവർത്തി നോക്കും..
.
.നേരെ മറിച്ച്  അത് സ്വന്തം പുസ്തകത്തിലായിരുന്നെങ്കിലോ....ഇത്ര ആവേശമൊന്നും ഉണ്ടാവില്ല..എല്ലാ പേജും മറിച്ച് എല്ലാം ഒരേ സമയം ധൃതിയിൽ നോക്കുന്നതിനു പകരം തരം കിട്ടുമ്പോൾ മാത്രം  ഒന്നാമത്തെ അധ്യായം മുതൽ പതിയെ ശ്രദ്ധിച്ച്  വായിക്കാനായിരിക്കും നിങ്ങൾ  ശ്രമിക്കുക...അല്ലേ...
.
.പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തതോ....ആദ്യം മുതൽ അവസാനം വരെ ഒരാവർത്തി നോക്കി തിരിച്ച് കൊടുക്കുകയാണു ചെയ്തത്...ഇത് ആസ്വാദനത്തിന്റെ വലിയ ഒരനുഭൂതിയാണു....ഈ അനുഭൂതിക്കുമുണ്ടൊരു ആനന്ദതലം...ആം..ഐ റൈറ്റ്..
.
അല്ല...ഇതൊക്കെ ഇവിടെ പറയാൻ കാരണം...
.
ഉണ്ട് കോയാ..
.
ഈ കഴിഞ്ഞ ദിവസം ഒരു കോളേജ് പരിസരത്ത് വെച്ച് കണ്ട ചില കാഴ്ചകൾ....അല്ല..ഇതെല്ലായിടത്തും കാണുന്നത് തന്നെയാണു..
.
ഒരു തണൽ മരത്തിനു കീഴെ പരസ്പരം കെട്ടിപ്പിടിച്ച് വേണ്ടാത്തിടത്തൊക്കെ കയ്യിട്ട് പരിസരം മറന്ന് ഓരോന്ന് കാട്ടിക്കൂട്ടുന്ന  യുവമിഥുനങ്ങൾ..ലവേഴ്സ്...
ഇത് പൊതുവഴിയാണെന്നും ആളുകൾ അത് കാണുന്നുണ്ടെന്നും തെല്ലും ബോധമില്ല...എന്തെങ്കിലും മിണ്ടിപ്പോയാൽ പിന്നെ" സദാചാരപോലീസ്" എന്ന പട്ടം ചാർത്തിക്കൊടുത്ത് പുലിവാൽ പിടിക്കണ കേസായി മാറുമെന്നുള്ളത് കൊണ്ട് കണ്ടവരൊക്കെയും മുഖം തിരിച്ച് കടന്ന് പോകുന്നു...

മുമ്പ് കോട്ടക്കുന്നിൽ ഈ സൈസ് പരിപാടികൾ പതിവായിരുന്നു..ഒരിക്കൽ " ഇവിടെ ഫാമിലിയൊക്കെ വരുന്നയിടമാണു..ഇവിടെ വെച്ചിങ്ങനെയൊന്നും കാണിക്കാൻ പാടില്ല" എന്ന് ഉപദേശിച്ച ഒരു പാവം സെക്യൂരിറ്റിക്കാരന്റെ തന്തക്ക് വിളിക്കുന്നത് ഞാൻ കണ്ടതാണൂ..ഒന്നുമില്ലേലും അവന്റെ അച്ഛനേക്കാൾ പ്രായമുണ്ടാകും ആ സെക്യൂരിറ്റിക്കാരനു...അത് പോലും അവൻ ഓർത്തില്ല....എന്ന് വെച്ചാൽ ആസ്വാദനം അത് വല്ലാത്ത ഒരു അനുഭൂതിയിലാണു....കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നതിന്റെ തിരക്കിലാണു...വേറെ ഒന്നും അവിടെ വിഷയമാകുന്നില്ല...

നേരത്തെ നിങ്ങളുടേതല്ലാത്ത പുസ്തകം നിങ്ങൾ ധൃതിപ്പെട്ട് മറിച്ച് നോക്കിയത് പോലെ..ഒരിക്കൽ നിങ്ങൾ എല്ലാ പേജും തുറന്ന് നോക്കി ..അതിലെ ഉള്ളടക്കം പൂർണ്ണമായും മനസ്സിലാക്കി...ആ  പുസ്തകമാണു നിങ്ങൾക്ക് സ്വന്തമായി കിട്ടുന്നതെങ്കിലോ...നിങ്ങൾക്ക് പിന്നീട് അതിൽ വല്ല്യ താല്പര്യമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല.....ശരിയല്ലേ..
.
ഒക്കെ...ഇത്രയേ ഉള്ളൂ..
.
വിവാഹത്തിനു മുന്നേ നടക്കുന്ന പ്രേമം,പ്രണയം,ഒളിച്ചിരുന്നുള്ള കസർത്തുകൾ... ഇതൊക്കെ ഇത്രയേ ഉള്ളൂ...
.
പ്രേമിക്കപ്പെടുന്നവർ "സ്വന്തമല്ല" എന്ന രീതിയിൽ അങ്ങട് ആസ്വദിക്കുകയാണു..ധൃതിപ്പെട്ടുള്ള  ഒരു ആസ്വാദനം....ഇതാണു വിവാഹപൂർവ്വ പ്രേമത്തിലെ  ഏറ്റവും വലിയ വൈകല്യവും വൈകൃതവും..
.
ഇനി കല്ല്യാണം കഴിക്കുക എന്ന ഉദ്ദേശ്യത്തിലാണു ഈ പ്രേമവും കാട്ടിക്കൂട്ടലുകളും എന്ന് വിചാരിച്ചാൽ തന്നെയും  കല്ല്യാണം കഴിഞ്ഞ ശേഷമുള്ളതിനേക്കാൾ വലിയ ആസ്വാദനവും അനുഭൂതിയും  കല്ല്യാണത്തിനു മുന്നേ ലഭിച്ച് കഴിഞ്ഞ സ്ഥിതിക്ക് പിന്നീടങ്ങോട്ട് ആ റേഞ്ചിലേക്ക് കാര്യങ്ങൾ എത്തിപ്പെടുന്നില്ലെങ്കിൽ പിന്നെ ജീവിതത്തിൽ നിരാശയും തന്മൂലം നിരവധിപ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും...
.

എന്ന് വെച്ചാൽ പ്രിയ കമിതാക്കളെ..നിങ്ങൾ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് ഭാവിയിൽ നിങ്ങൾക്ക് തന്നെ വലിയ ഒരു പാരയായി മാറും എന്ന് ചുരുക്കം.

ആൻ ആക്ഷൻ മസ്റ്റ് ബി എ റിയാക്ഷൻ..

..ഇത് പാര വരുന്ന  ഒരു വഴി മാത്രം. ബാക്കി ഏതൊക്കെ വഴികളിലൂടെയാവും എന്ന് ഞാൻ പറയുന്നില്ല..നിങ്ങൾ ചിന്തിച്ചാൽ മതി..
.
തൽക്കാലം ഇത്രയും പറഞ്ഞ് കൊണ്ട് നിർത്തുന്നു..

എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു..


Related Posts with Thumbnails

Related Posts with Thumbnails