ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച 0 comments
Bookmark and Shareപോകണ പോക്കിൽ പോലീസ് ചെക്കിങ്ങ്....പ്രധാനമായും ഹെൽമറ്റ് വേട്ട തന്നെ..ഹെൽമറ്റുണ്ടെങ്കിൽ പിന്നെ എല്ലാമായി എന്നാകും...ഹാ..ആയ്കോട്ടെ....ചെക്കിങ്ങും കടന്ന് ഞാൻ പോയി...അല്പം പിന്നിട്ട് കാണൂം...എന്റെ ഒരു സുഹൃത്ത് എതിരെ ഒരു ബൈക്കും നടയിൽ തിരുകി പറപ്പിച്ച് വരുന്നു..പോകണ പോക്കിൽ എന്നെ കണ്ട് "ഹായ്" വിഷ് ചെയ്തു...ഞാനും...കുറെ ദൂരം യാത്ര കഴിഞ്ഞ് ബൈക്കും നിറുത്തി മൊബൈൽ നോക്കുമ്പോഴാണു കണ്ടത്..നാലഞ്ച് മിസ്സ് കോൾ..പിന്നെ വാട്ട്സാപ്പിൽ കുറെ വോയ്സ്...എല്ലാം നേരത്തെ കണ്ട സുഹൃത്തിന്റേതാണു...വോയ്സ് മുഴുവൻ പൂരത്തെറി...എട..ചെറ്റേ...തെണ്ടീ....എന്നിങ്ങനെ ആരംഭിക്കുന്ന ശ്ലോകങ്ങൾ..., സംഗതി മുഴുവൻ കേട്ടപ്പോഴല്ലേ രസം..., ആ പോകണ പോക്കിൽ അവനെ പോലീസ് പൊക്കിയിരിക്കുന്നു..ഹെൽമെറ്റ് ഇടാത്തതിനു നൂറു ഉരുവ ഫൈനും കൊടുക്കേണ്ടി വന്നിരിക്കുന്നു...എന്നാലും നൂറു രൂപാക്കൊക്കെ ഇത്രമാത്രം തെറിയോ....വഴിയിൽ ചെക്കിങ്ങുണ്ടെന്ന് ഞാൻ അവനു സിഗ്നൽ കൊടുത്തില്ല പോലും..അതിനാ തെറി ...അതിനു.. ...ഞാനെന്തു പിഴച്ചു...

ഒരു ഹെൽമറ്റ് വാങ്ങി തലയിൽ വെച്ചാൽ തീരണ പ്രശനമല്ലേയുള്ളൂ...എന്ത് വന്നാലും എത്ര ഫൈനടച്ചാലും അത് ഞങ്ങൾ ചെയ്യൂലാന്ന് വാശിയുള്ള പോലെ...ആരോട്..സ്വന്തം ജീവനോടോ..അതോ പോലീസിനോടോ..

പുന്നാര പടപ്പുകളെ...ഒന്നാലോചിച്ച് നോക്കിക്കേ...വെറുതേയിരിക്കുന്ന ഒരാളുടെ തലയിൽ ഒരു അമ്പത് കിലോ തൂക്കം വരുന്ന ഹാമറു കൊണ്ട് ഒരൊറ്റ അടിയങ്ങ് അടിക്കുക...എന്ത് സംഭവിക്കും......അവന്റെ മെഡുല ഒബ്ലാംഗേറ്റ ഓംബ്ലൈറ്റ് ചിക്കിപ്പരത്തിയത് പോലെ ആകും..അല്ലേ......ആ...അതേ പവറിലാണു   ഒരു എൻപത് നൂറു സ്പീഡിൽ പോകണ ബൈക്കിൽ നിന്ന് ഒരാൾ റോഡിൽ തലയടിച്ച് വീഴുക എന്നത്....തലച്ചോറു ചമ്മന്തിയാകും. ഗ്യാരണ്ടി......ഹെൽമറ്റ് വെച്ചത് കൊണ്ട് ആ പരിക്കിന്റെ ഒരു എഴുപത് ശതമാനമെങ്കിലും നമുക്ക് ഒഴിവാക്കാൻ പറ്റും...അത്രേം ആലോചിച്ചാ പോരേ...

എന്തിനാ വെറുതേ ജീവൻ കൊണ്ട് പന്താടുന്നത്...അപകടം ആർക്കും എപ്പോഴും എവിടെ വെച്ചും സംഭവിക്കാം.അത് പറയുമ്പോൾ ചിലർ പറയും..ഞാനെപ്പോഴും മിതമായ വേഗതയിൽ വളരെ ശ്രദ്ധിച്ചാണു വാഹനമോടിക്കാറു.അത് കൊണ്ട് എനിക്കൊന്നും സംഭവിക്കില്ല....ഭയങ്കര കോൺഫിഡന്റ്...,..കൊള്ളാം..നല്ലതാണു..എന്നാൽ നാമെത്ര ശ്രദ്ധിച്ചാലും എതിരെ വരുന്നവർ ചിലപ്പോൾ അങ്ങനെ ആയിക്കൊള്ളണമെന്നില്ല ..അവൻ വന്ന് നമ്മെയിടിച്ചാലും മതിയല്ലോ.......അത് കൊണ്ട് മുൻ കരുതലുകൾ എടുത്താൻ അപകടത്തിന്റെ ആഘാതം കുറക്കാം..ജീവനും സ്വത്തിനും സംരക്ഷണം നൽകാം...

"ഇകുതി സരൻ"

പുതിയ വാർത്ത: ഹെൽമറ്റ് വെക്കാത്തവന്മാർക്ക് ഇനി നൂറു രൂപ കൊടുത്ത് എസ്കേപ്പാവാല്ലോ എന്ന് കരുതേണ്ട..സെപ്തംബർ ഒന്ന് മുതൽ ഫൈൻ ആയിരം രൂപയാകാൻ പോകുകയാണു...ഓർക്കുക...അത്യാവശ്യം നല്ല ഒരു ഹെൽമറ്റിനു വെറും എഴുന്നൂറു രൂപയേയുള്ളൂ.....

എന്നാലും കൊഴപ്പല്ല്യ... ഹെൽമറ്റ് വെക്കൂല...എന്നാണു നിലപാടെങ്കിൽ വിട്ടു..സുല്ല്...നിങ്ങളായി നിങ്ങട പാടായി...

"തെരിമകാസി.."
Related Posts with Thumbnails

On 2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച 0 comments
Bookmark and Share
രാത്രി പതിനൊന്ന് മണിക്ക് ശേഷം ആരെങ്കിലും കോട്ടപ്പടി ടൗണിൽ പോയിട്ടുണ്ടോ...പോയിട്ടില്ലെങ്കിൽ പോകണം...ചില കൗതുകകരമായ കാഴ്ചകൾ കാണാം നമുക്കവിടെ...സത്യം പറഞ്ഞാ മൂക്കത്ത് വിരൽ വെച്ച് പോകും..
.
.
അയ്യേ..എന്തൊരു ദാരിദ്യം..
.
.
ആളൊഴിഞ്ഞ കോട്ടപ്പടിയിലെ ഇരുൾ പരന്ന് കിടക്കുന്ന ഇടവഴികളുടെ ഓരത്തോ അടഞ്ഞ് കിടക്കുന്ന കട വരാന്തകളുടെ മുൻ പിൻ പുറങ്ങളിലോ കടുംവർണ്ണങ്ങളിലുള്ള ഉടയാടകൾ അണിഞ്ഞ് അപ്സരസ്സുകളെപ്പോലെ നിൽക്കുന്ന ചിലരെ കാണാം..ഓ..ക്കെ...അവരെ കുറ്റം പറയുന്നില്ല...അത് അവരുടെ ജനറ്റിക് മിസ്റ്റേക്ക് ആവാം...ബട്ട്...ആ അപ്സരസ്സുകളുടെ ചുറ്റും വട്ടം കറങ്ങിനടക്കുന്ന പിന്നാലെ മണപ്പിച്ച് നടക്കുന്ന ചിലരുണ്ട്...നല്ല അസ്സൽ പകൽ മാന്യന്മാർ...
.
.
അയ്യേ..എന്തൊരു ദാരിദ്യം...
.
.
കോഴിക്കുഞ്ഞിനെ കണ്ട പരുന്തിൻ കൂട്ടം പോലെ  വട്ടം കറങ്ങി ചുറ്റിത്തിരിയുന്നവർ....മുന്തിയ കാറുകൾ, ബൈക്കുകൾ,ഓട്ടോറിക്ഷകൾ...കാൽനടക്കാർ.....ഈ..നട്ടപ്പാതിരാക്ക് ഇവർക്കൊന്നും ഉറക്കവുമില്ലേ...
.
.
അയ്യേ..എന്തൊരു ദാരിദ്ര്യം..
.
.
ആളു കൂടുമ്പോ പിന്നെ അവിടെ ഒരു "സ്വയംവരം "അരങ്ങേറാനുണ്ട്..ഓരോരുത്തരായി തക്കം പാർത്ത് അസ്പരസ്സുകളെ മണിയടിക്കും....മണിയും മണിയടിയും കെങ്കേമമാകുന്ന ഒരാളെ ആ "സ്വയം വര"  ചടങ്ങിൽ അപ്സരസ്സുകൾ സെലക്റ്റ് ചെയ്ത് ആളുടെ  കൂടെ കയറിപ്പോകേം ചെയ്യും...അത് കാണുമ്പോ റാഞ്ചാൻ നിക്കുന്ന മറ്റുള്ളവരുടെ മുഖത്ത് ഒരു മൂഞ്ചിയ ചിരി വരാനുണ്ട്...ലോകത്തിലെ ഏറ്റവും പരിതാപകരമായ ഒരു  കാഴ്ച..സങ്കടവും നിരാശയും പിന്നെ എന്തൊക്കെയോ കുണ്ടാമണ്ടികൾ ചേർന്നൊരു ...ഹൗ.....പറയാതിരിക്കാ ഭേദം..പുവർ ബോയ്സ്....സ്വന്തം പെമ്പറന്നോളു  വീട്ടിലുണ്ടാവും...  കട്ട് തിന്നാൻ ഇറങ്ങീക്കാണു .. കണ്ടൻ പൂച്ചകൾ..
.
.
അയ്യേ..എന്തൊരു ദാരിദ്യം...
.
.
ഈ വക നാടകങ്ങൾ ഇപ്പോ സ്ഥിരം കാഴ്ചയാണു...   ജാതി-മതം-പ്രായ-കക്ഷി രാഷ്ട്രീയ ഭേദമന്യേ  ഏകോദരസഹോദന്മാരെപ്പോലെ  അവിടെ വായിൽ വെള്ളമൊലിപ്പിച്ച് നിക്കണത് കാണാം..അതിൽ കൂലിപ്പണിക്കാരുണ്ട്, പ്രമാണിമാരുണ്ട്, കോളേജ് പയ്യന്മാരുണ്ട്..പണച്ചാക്കുകളുണ്ട്..മൊയലാളിമാരുണ്ട്....സകലമാന ഐറ്റംസുമുണ്ട്..നാട്ടിൽ ഉള്ള മുള്ളുമുരിക്കുകളൊക്കെ വെട്ടിക്കളയുമ്പോ ഓർക്കണമായിരുന്നു...എല്ലാം കൂടി എവിടെലും  വലിഞ്ഞ് കയറാൻ നട്ടപ്പാതിര പകലാക്കി  നട് റോട്ടിലിറങ്ങുമെന്ന്..അനുഭവിക്ക്യ..
.
.
അയ്യേ..എന്തൊരു ദാരിദ്യം..
.
.
ഇതൊരു വല്ലാത്ത ദാരിദ്യം തന്നെ... ഇത്രമാത്രം ലൈംഗിക ദാരിദ്ര്യമാണോ നാട്ടിലെ ജനങ്ങൾക്ക്....."യെസ് " എന്നാണുത്തരമെങ്കിൽ  അധികാരികളോട് ഒരു എളിയ അഭ്യർത്ഥനയുണ്ട്.. സർക്കാർ ചിലവിൽ മലപ്പുറത്ത് "ചുവന്നതെരുവ്'' പോലെ 'കാമാട്ടിപുര'' പോലെ  ഒരു പൊതുവേശ്യാലായം പണി കഴിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....ആവശ്യക്കാർ അവിടെ പോകട്ടേന്ന്...വേണമെങ്കിൽ അവിടെ ഫീസും ഏർപ്പാടാക്കാം...സർക്കാറിനു ചെറിയ ഒരു വരുമാനമാർഗ്ഗം കൂടിയാകുമല്ലോ....ഇപ്പഴത്തെ കാഴ്ചകൾ കാണുമ്പോ തോന്നണത് ചെർതല്ല..ഇമ്മിണി  വല്ല്യ  ഒരു വരുമാന മാർഗ്ഗം തന്നെയാകും അത് എന്നാണു... ...എന്തായാലും വേണ്ടീല്ല...  പൊതു നിരത്തിൽ കിടന്ന് ഈ  വക കോപ്രായത്തരങ്ങൾ കാണിച്ച് നാടിന്റെ സല്പേരിനു കളങ്കം ചാർത്തുന്ന കലാ പരിപാടികൾക്ക്  ഒരു ഒളിവും  മറയും ഉണ്ടാവുമല്ലോ...

അയ്യേ ..എന്തൊരു ദാരിദ്യം..
.
.
നോട്ട് ദ പോയന്റ്: ഇജ്ജെന്തിനാ അതിലെ പോയത്..എന്ന കമന്റ് നിരോധിച്ചിരിക്കുന്നു..എനിക്കത്ര ദാരിദ്ര്യം ഇല്ല്യ...


Related Posts with Thumbnails

On 2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച 0 comments
Bookmark and Shareതോമസ് ചാറ്റർട്ടണൻ എന്നയാളെക്കുറിച്ച് അറിയാമോ..?

കൊല്ലവർഷം 1752 ൽ അങ്ങ് ഇംഗ്ലണ്ടിൽ ജനിച്ച ഇംഗ്ലീഷ് സാഹിത്യചരിത്രത്തിലെ "ഒരു ദുരന്തപ്രതിഭ.".സ്വന്തം ഭാവനയും അനുകരണ സാമർത്ഥ്യവും ഉപയോഗപ്പെടുത്തി അദ്ധേഹം എഴുതിയ കവിതകൾ അക്കാലത്ത് ഏറെ ശ്രദ്ധയാകർഷിച്ചു...അതിനു തക്ക കാരണവുമുണ്ട്

 പതിഞ്ചാം നൂറ്റാണ്ടിൽ  തോമസ് റൗളി എന്ന പേരുള്ള ഒരു സന്ന്യാസി ജീവിച്ചിരുന്നുവെന്നും ആ സന്ന്യാസിയായ എഴുത്തുകാരൻ എഴുതിയ കൃതികൾ ഞാൻ കണ്ടെടുത്തതാണെന്നും പറഞ്ഞാണു ചാറ്റർട്ടൺ പ്രസാധകർക്ക് തന്റെ രചനകൾ അയച്ച് കൊടുത്തിരുന്നത്...അന്ന് ഇന്നത്തേപോലെ സോഷ്യൽ മീഡിയാകളുടെ അനന്തമായ സാധ്യതകളൊന്നും ഇല്ലല്ലോ...ഉണ്ടെങ്കിൽ തകർത്തേനേ....

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മനുഷ്യരെ കുറിച്ച് പഠിച്ച് അന്നത്തെ സാഹചര്യങ്ങൾ ഭാവനയിൽ സൃഷ്ടിച്ച്  അവരുടെ എഴുത്ത് ലിപികൾ കരഗതമാക്കി അതേ രൂപത്തിൽ അതേ അക്ഷരവടിവിൽ ഒക്കെയായിരുന്നു ചാറ്റർട്ടന്റെ രചനകൾ..അത് കൊണ്ട് തന്നെ പ്രസാധകർക്കും സംശയമുണ്ടായില്ല...ഈ പറയുന്ന ചാറ്റർട്ടന്റെ ആദ്യകൃതി "ക്രിസ്തുവിന്റെ അവസാനത്തെ ആഗമനം" എന്ന കവിത ബ്രിസ്റ്റളിലെ ഫെലിക്സ് ഫാർളിയുടെ പത്രത്തിന്റെ ഓഫീസ് വാതിലിലൂടെ അകത്തേക്കിട്ട് കൊടുത്ത് ആൾ മുങ്ങുകയാണുണ്ടായത്... ഒട്ടും  പ്രതീക്ഷിച്ചിരിക്കാതെ അത് പ്രസിദ്ധീകരിച്ചു വന്നു..അന്നീ എഴുത്തുകാരനു എത്ര വയസ്സാന്ന് അറിയാമോ...വെറും  10 വയസ്സ്.. ...അവിടുന്നങ്ങോട്ട് നിരവധി രചനകൾ... വർഷങ്ങളോളം പതിനഞ്ചാം നൂറ്റാണ്ടിലെ റൗൾ എന്ന സന്ന്യാസി എഴുതിയ കുറിപ്പുകൾ എന്നവകാശപ്പെട്ട് ചാറ്റർട്ടൺ എഴുത്ത് തുടർന്നു..എങ്കിലും ചില സന്ദർഭങ്ങളിൽ ഞാനാണു ഇതൊക്കെ എഴുതുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും "ഹേ..ഈ പീറപ്പയ്യനോ...ഇത്രയും മഹത്തായ കൃതികളുടെ രചയിതാവ്" എന്ന് പറഞ്ഞ് ആളുകൾ കളിയാക്കി..ആരും വിശ്വസിച്ചില്ല..

പക്ഷേ..ഒരു നാൾ എല്ലാ മുഖം മൂടിയും വലിച്ച് കീറപ്പെട്ടു........ചാറ്റർട്ടൺ പിടിക്കപ്പെട്ടു..  ഇംഗ്ലണ്ടിൽ ഒരു വിധം  പ്രസിദ്ധിയാർജിച്ചു നിൽക്കുന്ന സമയം ...പക്ഷേ. കൂടുതൽ പ്രശസ്തിയും അംഗീകാരവും ആഗ്രഹിച്ചു കാണും.., താൻ 'കണ്ടെടുത്ത' ഒരു 'പുരാതന' രേഖ പ്രസീദ്ധീകരിക്കാൻ അഭ്യർഥിച്ച്, പ്രഖ്യാതലേഖകനും എഴുത്തുകാരനുമായ ഹോറേസ് വാൽ‌പോൾ എന്നയാൾക്ക് കത്തെഴുതി..ഇയാൾക്ക് ചാറ്റർട്ടന്റെ രചനകളിൽ ചെറിയ സംശയം തോന്നി...അയാൾ അക്കാലത്തെ പ്രഗത്ഭരായ കവികളെയും നിരൂപകരെയും ഒക്കെ ക്കൂട്ടി ഈ കൃതികൾ കൂലങ്കഷമായ പഠനങ്ങൾക്ക് വിധേയമാക്കി..അതോട് കൂടി ആ ഞെട്ടിക്കുന്ന രഹസ്യം പുറത്തായി...ഈ കൃതികളൊന്നും പതിനഞ്ചാം നൂറ്റാണ്ടിലേതല്ലാന്നും ഇതൊക്കെ ചാറ്റർട്ടന്റെ സൃഷ്ടികളായിരുന്നുവെന്നും.....

അസാധാരണമായ ഭാവനാശേഷിയും കാല്പനികതയും അനുകരണീയതയും നിറഞ്ഞ ചാറ്റർട്ടന്റെ കഴിവുകൾ സ്വാഭാവികമായും അംഗീകരിക്കപ്പെടേണ്ടതായിരുന്നു...ബട്ട്....അന്നത്തെ ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ  അദ്ധേഹം തിരസ്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമാണൂണ്ടായത്....ഇതൊക്കെ നടക്കുമ്പോൾ ചാർട്ടന്റെ പ്രായം എത്രയെന്നോ..വെറും പതിനാറു വയസ്സ്....അതും ഒരു കാരണമാകാം...അന്നത്തെ തലതൊട്ടപ്പന്മാരായ സാഹിത്യ സിങ്കങ്ങൾ ചവിട്ടിയൊതുക്കിയതാവാം...എങ്കിലും അതിനു ശേഷവും ചാറ്റർട്ടൻ എഴുത്ത് തുടർന്നു..പുരാതനകൃതികളിൽ നിന്ന് വിട്ട് സമകാലീന വിഷയങ്ങളിൽ എഴുതാനും തുടങ്ങി..ചിലതൊക്കെ വെളിച്ചം കണ്ടു..പല പ്രസാധകരും പ്രതിഫലം ഒന്നും കൊടുക്കാതെ ചാറ്റർട്ടൻ രചനകൾ വിറ്റ് കാശുണ്ടാക്കി...

അങ്ങനെ അങ്ങനെ അവഗണനയും വരുമാനമാർഗ്ഗമില്ലാത്തതിനാൽ  പട്ടിണിയും ഒക്കെ ക്കൂടി ആത്മസംഘർഷത്തിലായിരിക്കണം പാവം...തന്റെ പതിനേഴാം വയസ്സിൽ അത്മഹത്യയിൽ അഭയം പ്രാപിച്ചു...കഴിവും ഭാവനയും എല്ലാമുണ്ടായിട്ടും അവഗണിക്കപ്പെട്ട് പോയ ഇംഗ്ലിഷ് സാഹിത്യചരിത്രത്തിലെ ഒരു  ദുരന്ത പ്രതിഭ  തോമസ് ചാറ്റർട്ടൺ... ഒരു പിടി മിഴിനീർപ്പൂക്കൾ അർപ്പിക്കുന്നു..

.
.

ഈ അഭിനവ സോഷ്യൽ മീഡിയാ കാലത്തും ഉണ്ട് ചില ചാറ്റർട്ടന്മാർ..അസാമാന്യമായ ഭാവനാശക്തിയും കാല്പനികതയും കഴിവുമുള്ള ഒരുപാട് "ദുരന്തപ്രതിഭകൾ"...പക്ഷേ അവർ ആ കഴിവുകൾ മൗലികമായ ഉദാത്തമായ സൃഷ്ടികൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണു കഷ്ടം...നേരത്തെ ചാറ്റർട്ടൺ ചെയ്തത് പോലെ ഏതെങ്കിലും ഫേക്ക് ഐഡി ഉണ്ടാക്കി സംഘടന- രാഷ്ട്രീയ-മത തത്വസംഹിതകൾക്ക് തലച്ചോറു പണയപ്പെടുത്തി ചേരിതിരിഞ്ഞ് പരസ്പരം ചെളിവാരിയെറിയലുകളും വിദ്വേഷം പരത്തലുകളും ഒക്കെ നടത്തി സ്വന്തം കഴിവുകളെ വ്യഭിചരിക്കുകയാണവർ...ഇപ്പോഴത്തെ ആവേശത്തിനു കയ്യടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ചുറ്റും ഒരുപാടു പേർ ഉണ്ടായെന്നിരിക്കും...പക്ഷേ ഒരു നാൾ ആ ഫേക്ക് ഐഡികളുടെ മുഖം മൂടികൾ വലിച്ച് കീറപ്പെടും..ഇല്ലെങ്കിൽ സ്വയം ഊരി വലിച്ചെറിയുന്ന ഒരു ദുർഗതി വരും...അന്ന് തിരിച്ചറിയും...ഇത്രയും കാലം എഴുതിയിരുന്ന തന്റെ സൃഷ്ടികൾ എത്രമാത്രം  മലീമസമായിരുന്നുവെന്നും എത്രമാത്രം ദുർഗന്ധം വമിക്കുന്നതായിരുന്നുവെന്നും....അത് കൊണ്ട് എന്ത് നേട്ടമാണു തനിക്കുണ്ടായത് എന്നും..

 ചുറ്റിലും അവഗണനയും പരിഹാസവും നിറഞ്ഞ് നിൽക്കുന്ന നോട്ടങ്ങൾക്കും പിറുപിറുക്കലുകൾക്കും കേന്ദ്രബിന്ദുവായി മാറുമ്പോഴുള്ള   ആ ......ഒരു ആത്മസംഘർഷമുണ്ടല്ലോ....അത്... ..അത്ര സുഖമുള്ള ഒരു അനുഭവമായിരിക്കില്ല...അത് സാക്ഷ്യപ്പെടുത്തുന്നതാണു  ചാറ്റർട്ടന്റെ ജീവിത കഥ..അത് പോലുള്ള ഒരു പാട് "ദുരന്തപ്രതിഭകൾ'' ചരിത്രത്തിലൂടെ  കടന്ന് പോയിട്ടുണ്ട്..

ആ കൂട്ടത്തിലൊരു "ദുരന്തപ്രതിഭ" നിങ്ങളാവാതിരിക്കട്ടെ..നിങ്ങളിലൊരാളാവാതിരിക്കട്ടെ...

ഫേസ്ബുക്കിൽ ഫേക്ക് ഐഡി വെച്ച് വിലസുന്ന "ദുരന്തപ്രതിഭ " കളോടാണു പറയുന്നത്..

ഏവർക്കും നന്മനേർന്ന് കൊള്ളൂന്നു....


Related Posts with Thumbnails

On 2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച 0 comments
Bookmark and Share


"ഈയിടയായി "തിളപ്പ് " ഇത്തിരി കൂടുതലാ...അത് കൊണ്ട് ഇത്തിരി ഊറ്റിയെടുത്ത് കൊടുക്കാമെന്ന് കരുതി..അങ്ങനെയെങ്കിലും ആ തിളക്കൽ ഒന്നടങ്ങിക്കിട്ടിയാ മതിയാർന്നു...തിളച്ച് ആവിയായി പോകുന്നതിലും നല്ലതല്ലേ ആർക്കെങ്കിലുമൊക്കെ ജീവരക്ഷക്കായ് സമർപ്പിക്കുന്നത്...അല്ലെങ്കിലും സ്വശരീരേച്ഛകൾ മാത്രം മുഖവിലക്കെടുത്ത് ജീവിച്ച് പോകുന്നതിൽ എന്തർത്ഥം..അപരന്റെ സുഖത്തിനായി ഒഴുകിപ്പരക്കുമ്പോഴല്ലേ ജീവിതത്തിനു അർത്ഥവും നിറവുമുണ്ടാകുന്നത്..


ഒരു വ്യക്തി നൽകുന്ന ഒരു യൂണിറ്റ് രക്തത്തിലൂടെ നാല് വ്യക്തികളുടെ ജീവനാണ് നിലനിർത്താൻ സാധിക്കുക. 18 വയസ്സ് മുതൽ 65 വയസ്സു വരെ കൃത്യമായി രക്തദാനം ചെയ്യുന്നതുവഴി ഒരു വ്യക്തിക്ക് 300 ജീവനുകൾ രക്ഷിക്കാൻ സാധിക്കും. ..


എന്താല്ലേ...ഈ ഇത്തിരിപ്പോന്ന ജീവിതത്തിൽ അതിനൊക്കെ സാധ്യമാവുക എന്ന് വെച്ചാൽ ജീവിതം എത്രമാത്രം ധന്യമാവും...അല്ലേ...

"രക്തദാനം ജീവദാനം.."


ജെ.സി.ഐ മലപ്പുറവും ഗവ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്‌.എസും സംയുക്തമായി സംഘടിപ്പിച്ച മെഗാരക്തദാന ക്യാമ്പിൽ നിന്ന് ഒരു പോട്ടം...
ഫോർ ഇൻസ്പിരേഷനൽ മോട്ടിവേഷണൽ പർപ്പസ് ഒൺലി...
Related Posts with Thumbnails

On 2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച 0 comments
Bookmark and Share

                             

"ഇങ്ങളെന്തൊരു മൻഷന്മാരാടോ......ഇങ്ങനെ ഒക്കെ..."

വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യം  ഉൾക്കൊള്ളേണ്ടി വരുമ്പോഴുള്ള നിസഹായതയിൽ  അറിയാതെ വരുന്ന ഒരു പറയലാണത്...

കുറേ വർഷങ്ങൾക്ക് മുമ്പാണു ആദ്യമായി ഞാൻ അത് കേട്ടത്..

പണ്ട് കുറച്ച് ദൂരെ ഒരു സ്ഥലത്തേക്ക് നമ്മടെ നാട്ടിലെ ഒരു ടീം ഫുട്ബാൾ കളിക്കാൻ  പോയി...ഒപ്പം കുറെ കാണികളും...അന്ന് അതൊക്കെയായിരുന്നല്ലോ ത്രില്ല്....നല്ല കിടിലൻ കളി...കളിക്കിടയിൽ  അന്നാട്ടുകാരനായ ഒരാൾ ചുമ്മാ കുശലാന്വേഷണം നടത്താൻ നമ്മുടെ നാട്ടിലെ ഒരാളുടെ അടുത്ത് കൂടി..

"നല്ല കളിയാണല്ലോ ഇങ്ങളെ ടീം..

"ആ"

"ആ കളിക്കാരന്റെ പേരെന്താ.."

"ആരു ഓനോ...ഓന്റെ പേരു ലില്ലീഫ്.."

"ങേ...!!".

"ലില്ലീഫ്..എന്താ  കേട്ടിട്ടില്ലേ..ലില്ലീഫ്.."

"ഇപ്പ കേട്ടു..അപ്പോ ആ മണ്ടിപ്പാഞ്ഞ് കളിക്കണ ചെങ്ങായിന്റെ പേരോ.."

"അത് ഞമ്മളെ എഴാഖാൻ..."

"ഹൗ..ബല്ലാത്തജാതി അപ്പോ ആ മൂലക്ക് നിക്കണ കളിക്കാരന്റെ പേരോ.."

"അതാണു മിന്യാമി..."

"ഫുൾ വെറൈറ്റിയാണല്ലോ.....അപ്പോ ഇങ്ങളെ ടീമിന്റെ പേരോ..."

"ഞമ്മള ടീമല്ലേ ഗുൽ ഗുൽ മൂസ്..."

"ഹെന്റള്ളോ..അപ്പോ ഇങ്ങളെ നാടോ..."

"അത് ഹാജ്യേരള്ളി ചെത്ത്യേപൊറായി.."

"ഹൗ...മതി..മതി.."

"ഇങ്ങളെന്തൊരു മൻഷന്മാരാടോ......ഇങ്ങനെ ഒക്കെ..!!."


ആരായാലും ചോദിച്ച് പോവും..
.
.
.
.
അല്ല..ഇതൊക്കെ ഇവിടെ പറയാൻ കാരണം..

കാരണമുണ്ട് കോയാ...

നാടാകെ ദുരിതം വിതച്ച നൂറ്റാണ്ടിലെ മഹാപ്രളയം..അതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ഒരു വിധം കരക്ക് കയറി ഒന്ന് മൂരി നിവർന്നപ്പോഴേക്കും ദേ..കെടക്കണു..അടുത്തത്...പോരേ പൂരം..സകലമാന സ്ഥലത്തും ആൾനാശവും സ്വത്ത് നാശവും കൃഷിനാശവും....എല്ലാം കൂടി കണക്കിലെടുത്താൽ കോടാനുകോടി വെള്ളത്തിൽ ഒലിച്ച് പോയ മട്ടാണു...

ഇന്ത്യാമഹാരാജ്യത്തിന്റെ ഇങ്ങ് തെക്കേയറ്റത്ത് ഒരു കൈപ്പങ്ങയുടെ ആകൃതിയിൽ  പറ്റിക്കിടക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തിൽ ഉരുളുപൊട്ടിയും മണ്ണിടിഞ്ഞും വെള്ളപ്പൊക്കമുണ്ടായും ആകെക്കൂടി അവുലുംവെള്ളം കലക്കിയൊഴിച്ച പരുവമായിട്ടും  യാതൊരു കുലുക്കവുമില്ലാത്ത ഒരു ജാതിയുണ്ടിവിടെ..."മലയാളി" യെന്ന ജാതി...

നെരിപ്പ് ഡാാ...

" നാൻ വീഴ്വേനെന്തു നിനയ്ത്തായാ...ഹ്....ഹ..ഹ...ഓഖി വന്ത് അടിച്ചിക്കിട്ട് സുനാമി വന്ത് തുരത്തിക്കിട്ട് ഇപ്പടിയാ മഴൈ വന്ത് തണ്ണി കുമുകുമാന്ന് വന്താ   ലുങ്കിയെ കെട്ടിക്കിട്ട് നമ്പിയാരു....എ.. മലയാളി....അപ്പടിയാ ശൊന്ന ഉടനെ കുനിഞ്ഞ് ശൊല്ലുതേ ശുമ്മാ....അപ്പടി വന്ത് നിപ്പാനെ അന്ത മാതിരി മലയാളിയെന്ന്  നിനച്ചിയാടാ.....മലയാളിഡാാ...."

തിർച്ച് വരും നമ്മൾ..

ദുരന്തം ഉണ്ടായി എന്ന് കേൾക്കേണ്ട താമസം എല്ലാരും കൂടി രംഗത്തേക്കിറങ്ങുന്ന കാഴ്ച...ചിലർ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ സംഭരിച്ചയക്കുന്നു..ചിലർ  ക്ലീനിംഗിനായി കൊട്ടയും വട്ടിയുമായി പോകുന്നു..പള്ളികളും അമ്പലങ്ങളും ചർച്ചുകളും ദുരിതാശ്വാസക്യാമ്പുകളാകുന്നു..ഉള്ളവൻ ഇല്ലാത്തവനു വീതംവെച്ച് കൊടുക്കുന്നു..ഒരാൾ തുണിക്കട മൊത്തമായി കൊടുക്കുന്നു..വേറെയൊരാൾ വീട് വെക്കാം ഭൂമി മുഴുവൻ വിട്ട് കൊടുക്കുന്നു..വേറെ ചിലർ നാട് മുഴുവൻ നടന്ന് പിരിച്ച് വൻ തുകകൾ അയച്ച് കൊടുക്കുന്നു..തിരോന്തരത്ത് നിന്ന് നൂറോളം ലോഡുകൾ,വാശിയോടെയെന്നവണ്ണം മറ്റ് ജില്ലക്കാരും .എല്ലാവർക്കും എന്തൊരുത്സാഹം....ജാതിയും മതവും വർണ്ണവും വിവേചനങ്ങൾ ഏതേതുമില്ലാതെ എല്ലാവരും തോളോട് തോൾ ചേർന്ന് കഷ്ടതയിൽ പെട്ടവരെ കൈപിടിച്ചുയർത്താൻ  പരിശ്രമിക്കുന്നു...ഒപ്പം രാപ്പകലില്ലാതെ സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്നു... എവിടെ കാണും ഈ സൈസ് കാഴ്ചകൾ. ഹൗ...വല്ലാത്തൊരു നാട്...വല്ലാത്തൊരു മൻഷന്മാരു..


"ഇങ്ങളെന്തൊരു മൻഷന്മാരാടോ......ഇങ്ങനെ ഒക്കെ ..."

ഇപ്പോ പറഞ്ഞീലെങ്കി പിന്നെ എപ്പോ പറയാൻ ....ല്ലേ


അതിനിടയിൽ വേറൊരു സംഗതിയുണ്ടായി..കേന്ദ്രം ഭരിക്കുന്ന മോദിയും അമിട്ടും കൂട്ടരും മറ്റെല്ലാ സംസ്ഥാനങ്ങൾക്കും പ്രളയദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു..പതിവ് പോലെ കേരളത്തിനു....ങെ....ഹെ...കൊടുത്തില്ല..

എന്നാലും ആ നോള അമിട്ട് ആലോചിക്കണ്ടേ..ഇവടെ നിങ്ങളെ വിശ്വസിച്ച് നിങ്ങൾക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത നിങ്ങൾ കാട്ടിക്കൂട്ടുന്ന നോളത്തരങ്ങൾ, പോക്രിത്തരങ്ങൾ ഫേസ്ബുക്കിലും ചാനൽചർച്ചകളിലും  കിടന്ന് ന്യായീകരിച്ച് നായീകരിച്ച് അണ്ണാക്കിലെ വെള്ളം വറ്റിച്ച് ഒരു വിധം അഡ്ജസ്റ്റ് ചെയ്ത്  നിൽക്കുന്ന  കുറച്ചെങ്കിലും ആൾക്കാരുണ്ട് എന്ന്..

."വാഴ നനക്കുമ്പോ ഏതായാലും ചീരയും നനയും"  നിങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് നേരെ വൈരാഗ്യം തീർക്കുമ്പോൾ തൊണ്ടപൊട്ടുമാറുച്ഛത്തിൽ നിങ്ങൾക്കൊക്കെ ജയ് വിളിച്ച് നടന്നിരുന്ന നിങ്ങളുടെ പ്രവർത്തകരും കൂടി അതിൽ പെട്ട് പോയില്ലേ...എന്തൊരു പരീക്ഷണമാണീ കേരള സംഘികൾക്ക്..

നിങ്ങളു തന്നില്ലേ ഞങ്ങക്ക് പുല്ലാണു..ഇങ്ങളു തരണ്ട..പക്ഷേ വേറെ ആരെങ്കിലും ഞങ്ങളെ സഹായിക്കാനായി മുന്നോട്ട്  വരുമ്പോൾ അതിൽ ഇടങ്കോലിട്ടിളക്കാൻ വരാതിരുന്നാ മാത്രം മതി..ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്..ബ്ലീസ്....

കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുടെ കാര്യമാണു കഷ്ടം..സുവർണ്ണാവസരമാക്കി മാറ്റിയ ശബരിമല പ്രശ്നത്തിലൂടെ കേരളത്തിലെ ജനങ്ങളെ തമ്മിൽ തല്ലിച്ച് ഭിന്നിപ്പിച്ച് നാലു വോട്ട് നേടി പാർലമെന്റിലേക്ക് കയറിപ്പോകാമെന്ന് വെച്ചതാ...അതിനായി രാവും പകലും സുരേഷ് ഗോളിയും തള്ളന്താനവും സകലമാന ഉടായിപ്പുകളും രംഗത്തിറക്കേം ചെയ്തു..നോ..രക്ഷ..എല്ലാം മൂഞ്ചി പ്പോയി..എന്ന് മാത്രമല്ല..പ്രളയം വന്നതോട് കൂടി കേരളത്തിലെ ജനങ്ങൾ എല്ലാ പ്രശ്നങ്ങളും മറന്ന് ജാതി-മത-വർഗ്ഗീയ ചിന്തകളൊക്കെ വലിച്ചെറിഞ്ഞ് ഒറ്റക്കെട്ടാകുകയും ചെയ്തു...ഇത്രേം കാലം വായിട്ടലച്ച് പ്രസംഗിച്ചതും ഹർത്താലുകൾ നടത്തിയതും ഫേസ്ബുക്കിൽ കിടന്ന് കൈകാലിട്ടടിച്ചതും ഒക്കെ വെർതേയായി.......ആ..ഫ്ലോ..അങ്ങ് പോയി...ഇനി എല്ലാം വീണ്ടും ഒന്നീന്ന് എണ്ണിത്തുടങ്ങണം..എന്തൊരു ദുർവിധി...

ഇലക്ഷൻ കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞാടിയിരുന്ന എല്ലാ തലകളും ഇന്ന് മാളത്തിലൊളിച്ച മട്ടാണു.അല്ലാത്തവർ മൗനവൃതത്തിലും .അല്ലേലും വെള്ളമിറങ്ങിയാലേ വിഷപ്പാമ്പുകൾ പുറത്തിറങ്ങൂ.....

ഇത്രയൊക്കെ ദൃഷ്ടാന്തങ്ങൾ കണ്മുന്നിൽ കിടന്നാടിയിട്ടും ബാലറ്റ് പെട്ടി പൊട്ടിച്ചപ്പോ വട്ടക്കുമ്പളങ്ങ കിട്ടി കെട്ടിവെച്ച കാശ്  ഗോപി ആയിട്ടും ....ദേ......ദേ...  കണ്ടോ........പിന്നേം.....പിന്നേം...  നായീകരണം..ഹൗ.. ന്യായീകരിച്ച് ഉരുണ്ട് മറിഞ്ഞ്..... വേറെ ചിലരുണ്ട്......ഉള്ളിൽ ചിരിക്കുകയാണവർ......ആരുമറിയാതെ വാതിലടച്ച് അകത്തിരുന്ന് കൈചുരുട്ടി ബി.ജെ.പിക്ക് ജയ് വിളിക്കുകയാവും....പിറന്ന നാടിനു സഹായം നിഷേധിച്ചതിനു ആഹ്ലാദിതിരേകം........ഹൗ...എന്തൊരു തൊലിക്കട്ടി....ഇങ്ങനെയുമുണ്ടോ മൻഷന്മാരു..

"ഇങ്ങളെന്തൊരു മൻഷന്മാരാടോ......ഇങ്ങനെ ഒക്കെ..."

ഉളുപ്പ്...അധികമൊന്നും വേണ്ട...ഇച്ചിരി...ണ്ടോ..
Related Posts with Thumbnails

On 2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച 0 comments
Bookmark and Shareനിന്റെ ആട്ടവും അതിനാലുണ്ടാകുമുന്മാദവും ആസ്വദിപ്പാൻ വെറും വെറുതേ..നീയും നിന്റെ കൂട്ടാളികളും ചേർന്നൊരുക്കിയ രാജവീഥിയിലൂടെ എത്രയോ പ്രാവശ്യം ചവിട്ടിക്കുലുക്കി ഞാൻ നടന്ന് പോയി..
.
രണ്ട് നാടുകൾ, എത്രയോ മനസ്സുകൾ..ബന്ധങ്ങൾ,  തീർക്കും പൊക്കിൾ കൊടി പോലെ നീ നിലകൊണ്ടു..മഴയും വെയിലും മഞ്ഞും കാറ്റും ഏറ്റ് വാങ്ങി നീ ഞാഞ്ഞ് നിന്നു...
.
രുദ്രതാണ്ഡവമാടിയ കാലവർഷം കലിതുള്ളി കുതിച്ചൊഴുകി വരും കടലുണ്ടിപ്പുഴയുടെ താഡനങ്ങൾ കഴിഞ്ഞ വർഷത്തേ പോലെ ഇപ്രാവശ്യവും  നീ അതിജീവിച്ചേനേ...
.
പക്ഷേ...നിന്റെ ഗുണഗണങ്ങൾ ആസ്വദിച്ചവരാരും നിന്നെ സംരക്ഷിക്കാനൊരു ചെറുവിരൽ പോലുമനക്കിയില്ലെന്നത് നീ അറിയുക..
.
കലിതുള്ളിയലച്ച് വരുന്ന വെള്ളപ്പാച്ചിലിൽ  നിന്നെ പിടിച്ച് വലിച്ചിടാൻ പരിശ്രമിക്കുമ്പോൾ പലരും കാഴ്ചക്കാരായി നിന്റെ പതനം ആസ്വദിക്കാൻ അത് വീഡിയോയിൽ പകർത്താൻ കാത്ത് കാത്ത് നിന്നിരുന്നു എന്ന് നീ അറിയുക..
.
അവസാനം നിസ്സഹായനായി പിടിവിട്ട് പൊട്ടിത്തകർന്ന് തേങ്ങിക്കരഞ്ഞ് കൊണ്ട് നീ കലങ്ങിമറിഞ്ഞൊഴുകും പുഴയിലേക്കാണ്ട് ആണ്ട് പോകുമ്പോൾ പലരും  സെൽഫിയെടുക്കുകയും   നിന്റെ പതനം കണ്ട വിശേഷം ആഹ്ളാദത്തോടേ മാലോകരെ അറിയിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നുവെന്ന് നീ അറിയുക..

.
തൊട്ടപ്പുറത്ത് കോൺഗ്രീറ്റ് പാലം വന്ന നെഗളിപ്പിൽ  മറന്നതാണു...എങ്കിലും വന്ന വഴി മറക്കാൻ പാടില്ലായിരുന്നു.അവസാന നിമിഷം  നീ പിറു പിറുത്തിട്ടുണ്ടാവാം...
.
ഒന്നോർത്ത് നോക്കിക്കേ.... വർഷങ്ങൾക്ക് മുമ്പ് നീ ഇവിടെ ആരിലും അതിശയവും കൗതുകവും ഉണർത്തി ഉത്സവാഘോഷത്തോടേ  ഉയർന്ന് വന്ന ആ നാൾ.....അന്ന് ഈ കടവിൽ ഇരുനാടുകളെയും പരസ്പരം ബന്ധിച്ചിരുന്ന ഒരേ ഒരു കണ്ണി.. തേഞ്ഞ് തീരാറായ തന്റെ തുഴക്കോലും മാറത്തടുക്കി  ആൾക്കൂട്ടത്തിൽ നിന്നകന്ന്   തേങ്ങി തേങ്ങിക്കരഞ്ഞ്   പുഴയുടെ ഓരം പറ്റി  ഒരാൾ  നിന്നത് നീ കണ്ടിരുന്നുവോ...ഒരു പാവം കടത്ത് തോണി....ഇന്നു നീയും അതേ ഗതിയിൽ ആയിപ്പോയി...ഒന്ന് ചീയുമ്പോൾ മറ്റൊന്നിനു വളമായി മാറും ..അതാണു പ്രകൃതിനിയമമെന്ന് നീ അറിയുക..
.
എങ്കിലും ഹാജിയാർപള്ളിയുടെ  നെറ്റിപ്പട്ടം ,ലോകം അടയാളപ്പെടുത്തിയ ലാൻഡ് മാർക്ക്...നീ തലയുയർത്തി നിന്നിരുന്ന ആ കാഴ്ച ..അതൊരു സുഖമുള്ള സീനായിരുന്നു..ഇപ്പോൾ ആ ഭാഗത്തേക്ക് നോക്കുമ്പോൾ മൊത്തം ശൂന്യത..അവിടെയും ഉള്ളിലും ....
.


ഒരു കാലത്ത് മലമ്പുഴ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായി വിലസിയിരുന്നു നീ...എത്രോ ക്യാമറക്കണ്ണുകൾ നിന്റെ സൗന്ദര്യം  ഒപ്പിയെടുത്തു..എത്രയെത്ര വീഡിയോ ആൽബങ്ങളിൽ നീ അഭിനേതാവായി..എതെയെത്ര സഞ്ചാരികൾ നിന്നെ കാണാൻ വേണ്ടി ദൂരങ്ങൾ താണ്ടിയെത്തി, എത്രെയെത്ര കുരുന്നുകൾ നിന്നെ കണ്ട് തുള്ളിച്ചാടി..അത്ഭുതം കൂറി..എല്ലാം ഒരു സ്വപ്നം പോലെ കടന്ന് പോയി അല്ലേ.. ഇത്രവേഗമൊരു പതനം നിന്നെപ്പോലെ ഞാനും  പ്രതീക്ഷിച്ചിരുന്നില്ല...


മറക്കില്ല ഒരിക്കലും..

ലാ തൻസാ അബദൻ..

 ആദരാഞ്ജലികൾ.. ...
Related Posts with Thumbnails

On 2019, ഓഗസ്റ്റ് 20, ചൊവ്വാഴ്ച 0 comments
Bookmark and Share
നീ ഉദരത്തിൽ ശയിച്ചിടും കാലത്തിൻ മുൻപേ...
നീ കണ്ടീയുലകം  കിടന്നിടും കോലത്തി‌ൻ
മുൻപേ...
നീ കണ്ടൊരാദർശ പണ്ണുമീസിദ്ധാന്ത രൂപത്തിൻ മുൻപേ...
നീണ്ട് നിവർന്ന് ചെങ്കൊടി നാട്ടി ചരിതം
രചിച്ചവനാണീ സഖാവ്..
.
.
നീ നീണ്ട്‌നിവർന്ന് മയങ്ങും വേളയിൽ
നീ മാറിയൊഴിഞ്ഞ് നടക്കും വേളയിൽ
നീ കൈയ്യൊഴിഞ്ഞ് മടക്കും വേളയിൽ
നീട്ടും കരങ്ങൾ ചേർത്ത് പിടിക്കും സഖാവ്
.
.
നീ ഫേസ്ബുക്കിൽ കിടന്ന് ചിലച്ചിടും
നീ വിദ്വേഷ വിഷ വാക്ക് ചൊരിഞ്ഞിടും
നീ നാടിൻനന്മയെ തകർത്ത്‌മുടിച്ചിടും
നീയറിയില്ല സാഹിബേ സഖാവിന്റെ മഹിമ
.
.
നീ കാണും കാഴ്ചയല്ലീയുലകത്തിൻ കാണൽ
നീ കേൾക്കും കേൾവിയല്ലീയുലകത്തിൻ കാത്
നീ ചൊല്ലും വാക്കുകളില്ലീയുലകത്തിൻ തീർപ്പ്
നീ വെറും പൊട്ടക്കിണറ്റിലെ തവളയാ സാഹിബേ..
.
.
സഖാവ് ബാബുവേട്ടനെ കുറിച്ച് എഴുതിയപ്പോൾ ചിലർക്കൊക്കെ കുരുപൊട്ടി..മുഖം മൂടിക്കുള്ളിൽ ഇരുന്ന് കൊണ്ടുള്ള ആരോപണങ്ങൾക്ക് മറുപടിയില്ല..നട്ടെല്ലുണ്ടെങ്കിൽ സ്വന്തം ഐഡിയിൽ വന്ന് പറയാം...സൗകര്യമുണ്ടെങ്കിൽ മറുപടി പറയും...
Related Posts with Thumbnails

On 2019, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച 0 comments
Bookmark and Shareകുറെ കൊല്ലങ്ങൾക്ക് മുമ്പാണു..ഓട്ടോ ഓടിച്ച് നടന്നിരുന്ന ഒരു കാലം..
ഒരു ദിവസം പുലർച്ചെ നാലു നാലരയോടെ അത്യാവശ്യമായി ഒരിടം പോകാൻ വേണ്ടി ഞാനിറങ്ങി..നല്ല തണുപ്പും മൂടൽ മഞ്ഞും വാഴുന്ന കാലമാണു...പോകുന്ന പോക്കിൽ ഞാനൊരു കാഴ്ച കണ്ടു..

ഒരാൾ കക്ഷത്തിലും കയ്യിലും പൊതിക്കെട്ടുകളുമായി മെല്ലെ നടന്ന് പോകുന്നു..ഞാനടുത്തെത്തി..നോക്കിയപ്പോഴാണു ആളെ മനസ്സിലായത്...ഏതോ സമ്മേളനത്തിന്റെ പോസ്റ്ററൊട്ടിക്കാൻ ഒറ്റക്ക് ഇറങ്ങിത്തിരിച്ച ഒരു സഖാവ്....കുശലസംഭാഷണങ്ങൾ..ഞാനോഫർ ചെയ്ത ലിഫ്റ്റ് നിരസിച്ച് സഖാവ് നടന്ന് നീങ്ങി..

എനിക്കതിശയമായിരുന്നു അന്നും ഇന്നും ആ വ്യക്തി...സദാ സമയവും പാർട്ടിക്ക് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തനനിരതൻ..സ്ഥാനമാനങ്ങളോ അധികാരവടം വലികളോ മോഹിപ്പിക്കാത്ത നിസ്വാർത്ഥസേവകൻ..ആരോടും പരിഭവമില്ല..പരാതിയില്ല..തന്നാൽ കഴിയുന്നത് തന്റെ മുന്നിൽ എത്തുന്ന ആർക്കും ചെയ്ത് കൊടുക്കുന്ന ഉദാരശീലൻ..സഖാവ് ബാബുവേട്ടൻ..

ഒരിക്കൽ അപ്രതീക്ഷിതമായി എന്റെ വീട്ടിലേക്ക് വന്നു..സംസാരത്തിനിടയിൽ എന്നോട് സ്വകാര്യമായി ചോദിച്ചു..ഒരു കമ്പനിയിൽ ജോലി ഒഴിവുണ്ട്,,നിനക്ക് താല്പര്യമുണ്ടെങ്കിൽ പോയി നോക്കുന്നോ എന്ന്..അപ്പോഴത്തെ എന്റെ മെയിൻ പ്രശ്നവും അതായിരുന്നു..ഇയാളെങ്ങനെ ഇത് മണത്തറിഞ്ഞോ..ഞാനത്ഭുതപ്പെട്ടു....അതാണു  സഖാവ് ബാബുവേട്ടൻ..ആരും പറഞ്ഞില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ബാബുവേട്ടൻ അറിഞ്ഞിരിക്കും ..അറിഞ്ഞാൽ തന്നേക്കൊണ്ട്  കഴിയാവുന്നത് ചെയ്ത് കൊടുക്കേം ചെയ്യും..

പിന്നെയും കുറച്ച് കാലം കഴിഞ്ഞ് പാർട്ടിപ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥനകൾ ഏറ്റെടുത്ത് മുനിസിപ്പൽ ഇലക്ഷനിൽ മത്സരരംഗത്തേക്കിറങ്ങുന്നു..നൂറു ശതമാനവും ജയം ഉറപ്പിച്ചിരുന്ന ആ തിരഞ്ഞെടുപ്പിൽ പണവും മറ്റ് ചില വിഷയങ്ങളും ആധിപത്യം നേടി..ആ നിസ്വാർത്ഥജനസേവകൻ ചില്ലറ വോട്ടുകൾക്ക് പരാജയപ്പെട്ടു..അഭിശപ്തമായ സാഹചര്യം...ആരും തകർന്ന് പോകുന്ന അവസ്ഥ..ജനങ്ങൾക്ക് വേണ്ടി ജനങ്ങളോടൊപ്പം സദാസമയവും നിലകൊണ്ട ഒരാൾ ജനങ്ങളാൽ തന്നെ കൈയ്യൊഴിയപ്പെട്ടു...കൂടെ പ്രവർത്തിച്ച പ്രവർത്തകരൊക്കെയും മാനസികമായി തകർന്നു..പലരും രോഷാകുലരായി...

അന്നാ മനുഷ്യന്റെ വീട്ടിൽ ഞാനും പോയിരുന്നു..ഒന്നാശ്വസിപ്പിക്കാൻ..പക്ഷേ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് ആ മനുഷ്യൻ അചഞ്ചലനായി മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത് നിൽക്കുന്നതാണു കാണാൻ കഴിഞ്ഞത്....സങ്കടം പേറി നിൽക്കുന്ന പ്രവർത്തകരെ ആശ്വസിപ്പിക്കാൻ ബാബുവേട്ടൻ തന്നെ വേണ്ടി വന്നു.." ഞാനപ്പഴേ പറഞ്ഞതല്ലേ..ഞാൻ മത്സരിക്കാനൊന്നും ഇല്ലാന്ന്.." ബാബുവേട്ടൻ കൂടി നിൽക്കുന്നവരോട് പറയുമ്പോൾ ഞാനാലോചിക്കുകയായിരുന്നു..

" ശരിക്കും ഈ മനുഷ്യനല്ല തോറ്റത്..സ്വാർത്ഥലാഭത്തിനായി കാലുവാരിയ ജനങ്ങൾ തന്നെയാണു തോറ്റത്.." 

അതിനുശേഷവും ബാബുവേട്ടൻ തന്റെ പതിവ്ശൈലിയിലുള്ള പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലേക്കിറങ്ങി..പൂർവ്വാധികം ശക്തിയോടെ...അത് ..ഇന്നും തുടരുന്നു...

പലനാട്ടിലും കാണും ഇത് പോലുള്ള മനുഷ്യർ...അവരുടെ പേരു ബാബുവേട്ടനെന്നോ  ഓമനക്കുട്ടനെന്നോ...ഒക്കെയായിരിക്കും...പളപളക്കുന്ന ഡ്രസ്സും ധരിച്ച് ആൾക്കൂട്ടത്തിനിടയിൽ ഫോട്ടോക്ക് പോസ്ചെയ്യാനോ ഉദ്ഘാടന മഹാമഹത്തിനു മുന്നിൽ വെളുക്കെ ചിരിച്ച് നിൽക്കാനോ ആഡംബരകല്ല്യാണങ്ങളിൽ കൂട്ടം കൂടിയിരുന്ന് വെടിവെട്ടം പറയാനോ  ഒന്നും അവരെ കാണില്ല...

അവരെ കാണണമെങ്കിൽ നാം തഴേതട്ടിലേക്കിറങ്ങണം....സമൂഹത്തിൽ അധസ്ഥിതരെന്ന്- പാവപ്പെട്ടവരെന്ന്  അധികാര വർഗ്ഗം  മുദ്രകുത്തി വിളിക്കപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്കിടയിലേക്കിറങ്ങണം..അപ്പോൾ അവരിലൊരാളായി അവരുടെ പ്രശ്നങ്ങൾ കേൾക്കാനും സാധ്യമാകുന്നവ നിവർത്തിച്ച് കൊടുക്കുവാനും വേണ്ടി ഓടിനടക്കുന്ന ഇത്തരം മനുഷ്യരെ കാണാം.. ...കയ്യിൽ ദമ്പടി കാണില്ല..അത് പ്രതീക്ഷിക്കേം വേണ്ട..പക്ഷേ എല്ലാം കേൾക്കാനും മനസ്സിലാക്കാനും ഉള്ള വിശാലമായ മനസ്സുണ്ടാകും ..
അത് തന്നെയാണായുധം...

സി.പി.ഐ.എം എന്ന പാർട്ടിക്ക് നേരെ  സകലമാന മാമാ മാദ്ധ്യമങ്ങളും ചേർന്ന്  സിണ്ടിക്കേറ്റ് കൂടി പ്ലാൻ ചെയ്ത് ആളും അർത്ഥവും മുടക്കി ആരോപണ പ്രത്യാരോപണങ്ങൾ കോരിച്ചൊരിഞ്ഞ്   ആഞ്ഞടിച്ചില്ലാതാക്കാൻ ഒരുങ്ങിപ്പുറപ്പെടുമ്പോൾ ആ കൊടുങ്കാറ്റിൽ ആടിയുഴലാതെ പാർട്ടിയെ താങ്ങി നിർത്തുന്ന ഉറപ്പിച്ച് നിർത്തുന്ന അടിവേരുകളാണു ഇത് പോലുള്ള മനുഷ്യർ..

ആ ബോധ്യം ആർക്ക് മനസ്സിലായില്ലെങ്കിലും സി.പി.ഐ.എം എന്ന പാർട്ടിക്ക് മനസ്സിലാകും..മനസ്സിലാവണം..പ്രത്യേകിച്ച്  മന്ത്രി പദത്തിലേറിയവനാണല്ലോ എന്ന ഹുങ്കിൽ   മാടമ്പിത്ത സംസ്കാരം  ആർക്കെങ്കിലും നുരഞ്ഞുയരുന്നുണ്ടെങ്കിൽ അത് വടിച്ചെടുത്ത് കുപ്പത്തൊട്ടിയിലെറിയണം....അത്രയേ പറയുന്നുള്ളൂ...

ഓട്ടോക്കൂലി കൊടുക്കാൻ എഴുപത് രൂപ പിരിവെടുത്ത ആ സാധുപ്രവർത്തകന്റെ മുഖം കണ്ടപ്പോൾ ഞാൻ ബാബുവേട്ടനെ ഓർത്ത് പോയി..

ആ  മനസ്സ് വേദനിപ്പിച്ചുവോ  എന്ന വേദനയിൽ നിന്ന് കുറിക്കും വരികൾക്ക് വേറെ അർത്ഥം കാണേണ്ടതില്ല..

ലാൽ സലാം...
Related Posts with Thumbnails

On 2019, ഓഗസ്റ്റ് 14, ബുധനാഴ്‌ച 0 comments
Bookmark and Shareഎജ്ജാതി മഴ..
ഇരുട്ട് കുത്തി
വീശിയടിച്ച്
കോരിച്ചൊരിഞ്ഞ്
ഭീതിപ്പെടുത്തും
മഴ..

എജ്ജാതി മഴ..
കലങ്ങിമറിഞ്ഞ്
വയർനിറച്ച്
കുത്തിയമർന്ന്
പുളഞ്ഞൊഴുകും
പുഴ...

എജ്ജാതി മഴ..
കറുത്ത്‌നിൽക്കും
വാനം നോക്കി
തകർത്ത് പെയ്യും
ധാരനോക്കി
വ്യഥ...

എജ്ജാതി‌ മഴ..
ആസ്വദിക്കുന്നവരും
കൗതുകം പൂണ്ടവരും
വേവലാതിപ്പെടുന്നവരും
വേദന തിന്നുന്നവരും
അകം...

എജ്ജാതിമഴ..
Related Posts with Thumbnails

Related Posts with Thumbnails