ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, സെപ്റ്റംബർ 29, ഞായറാഴ്‌ച 0 comments
Bookmark and Share

ലോക ഹൃദയാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും മലപ്പുറം നഗരത്തിലെ വിവിധസാമൂഹിക- സാംസ്കാരിക സംഘടനകളും പ്രവർത്തകരും സംയുക്തമായി സംഘടിപ്പിച്ച " വാക്കത്തോൺ" നടത്ത മത്സരത്തിൽ പങ്കാളിയായി...ഇറ്റ് വാസ് അ ഗ്രേറ്റ് എക്സ്പീരിയൻസ്‌‌..താങ്ക്യു
Related Posts with Thumbnails

On 2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച 0 comments
Bookmark and Shareആദ്യചിത്രം പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് ജൂനിയർ ചേമ്പർ ഇന്റർ നാഷനൽ സോൺ ഓഫീസർ ഗുരുസ്ഥാനീയനായ പ്രിയ ലീഡർ ജെ. എഫ് എം ഷറഫുദ്ധീൻ മാഷ്‌നൽകുന്ന പ്രത്യേക പുരസ്കാരം ഏറ്റ് വാങ്ങുന്നു..


രണ്ടാമത്തെ‌ചിത്രം മികച്ച പ്രവർത്തനങ്ങൾക്ക് ജെ.സി.ഐ നൽകുന്ന പുരസ്കാരം ജെ.സി.ഐ സെനറ്റർ ബഷീർ മാഷ് പൂക്കോട്ടൂരിൽ നിന്നും ഏറ്റ് വാങ്ങുന്നു..


മൂന്നാമത്തേത് മികച്ച പ്രവർത്തനങ്ങൾക്ക് ജെ. സി.ഐ നൽകുന്ന പുരസ്കാരം ജെ.സി.ഐ സോൺ ട്രയിനർ ഡോ: കുഞ്ഞ്മുഹമ്മദ് പുത്തലത്തിൽ നിന്നും ഏറ്റ് വാങ്ങുന്നു..
നന്ദി....ഈ എളിയവൻ പ്രവർത്തിക്കുന്ന ചെറിയ ചെറിയ പ്രവർത്തനങ്ങൾക്ക് വലിയ വലിയ സമ്മാനങ്ങളും ആദരവും നൽകിയനുഗ്രഹിക്കാനും പ്രോത്സാഹിപ്പിക്കാനും  മുൻ കൈയെടുക്കുന്ന നിങ്ങളുടെ  ഹൃദയവിശാലതക്ക്..
നന്ദി...
സന്നദ്ധ സേവന പാതയിൽ പിച്ചവെച്ച് നടക്കുമ്പോൾ ഇടറിവീണേക്കുമോ എന്നയാധി ഉള്ളിരൊലാന്തലായ് വന്ന് ഭവിക്കും വേളയിലനുനിമിഷം കരതലം നീട്ടി കൈപിടിച്ചുയർത്തിയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും അനുഗ്രഹിച്ച സുമനസ്സുകൾക്ക്....
നന്ദി....
പനിനീർപ്പൂവിൽ നൈർമ്മല്ല്യമുള്ള മനസ്സുകളാകിലും കാമ്പും കഴമ്പുമുള്ള പ്രവർത്തനങ്ങളുടെ മാതൃക സമൂഹത്തിന്റെ മുന്നിൽ വരച്ച് വെച്ച്  അനേകായിരം ഹൃദയാങ്കുരങ്ങളിലേക്ക് സന്നദ്ധ സേവന ത്തിന്റെ പ്രതീക്ഷാനിർഭരമായ‌‌ വെളിച്ചം കൊളുത്തിവെച്ച ജൂനിയർ ചേമ്പർ ഇന്റർ നാഷനലിന്റെ കർമ്മധീരരായ ലീഡർമാർ, പ്രവർത്തകർ, സുഹൃത്തുക്കൾ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർക്ക്...
നന്ദി...
JCI Save Environmental programs Zone Officer ,Zone tarianer..EPS specialist The great leader and also my Teacher JFM IPP Sarafudheen sir ,Kalikavu...
JCI Zone trainer, NLP specialist, And also Lovingly like a father..JCI senator PP Basheer Sir ,Pookottur...
JCI Zone trainer, ENEAGRAM specialist,  always Smiley and Energetic person JCI PP Muhammad Subheesh sir,Makkaraparamb..
JCI Malappuram chapter Honorable president JCI Sakkeer Sir..
JCI Malappuram chapter Secratery JC Shameer Paloli..
And all other Leaders, Friends...etc
Thankyou..
Thankyou..
Related Posts with Thumbnails

On 2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച 0 comments
Bookmark and Share
ഇത് സ്വാശ്രയകാലം..ആർക്കും ആരെയും ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ല...മറ്റുള്ളവർക്ക് വേണ്ടി മിനക്കെടാൻ ആർക്കും സമയവുമില്ല...എല്ലാം തന്നത്താൻ ചെയ്യാൻ ശ്രമിക്കുന്ന കാലം..സർവ്വത്ര ശ്വാശ്രയകാലം...യാത്രയുടെ കാര്യത്തിലും അങ്ങനെ തന്നെ..

കോളേജ് കുമാരന്മാർ,കുമാരിമാർ,സ്ത്രീജനങ്ങൾ, വിദ്യാർത്ഥികൾ, അംഗവൈകല്യമുള്ളവർ,മദ്ധ്യവയസ്കർ... എല്ലാവരും ഇന്ന് സ്വയമേ വാഹനമോടിച്ച് പോകുന്ന കാഴ്ച..നഗരവീഥികളിൽ അല്പനേരം നിന്നാൽ കാണാവുന്നതേയുള്ളൂ. "..ആക്റ്റീവ..." അതാണല്ലോ താരം..ആക്റ്റീവയിൽ കയറി ആക്റ്റീവായിപ്പോകുന്നവർ...

ഈയിടക്ക് ഒരു കാഴ്ച കണ്ടു..ഇരുകാലുകളും തളർന്ന് ശോഷിച്ച് പോയ ഒരു മനുഷ്യൻ..തന്റെ ആക്റ്റീവയിൽ കയറി ടൗണിലൂടെ കറങ്ങി തിരക്കൊഴിഞ്ഞ ഭാഗത്ത് വണ്ടി പാർക്ക് ചെയ്ത് അതിലിരുന്ന് ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തുന്നു.... അതിജീവനത്വരയുണ്ടെങ്കിൽ  എല്ലാ വഴികളും അടഞ്ഞവനു മുന്നിൽ മറ്റേതെങ്കിലും  വഴി തുറക്കപ്പെടും എന്നത് എത്ര നേരാണു...

ഇത് പോലെ നിരവധി കാഴ്ചകൾ കാണാറുണ്ട്..കഷ്ടതയിലും പ്രതിസന്ധികളിലും വിധിയെ പഴിച്ച് പരിതപിച്ച് കഴിയാതെ പോരാടാനുറച്ച് ജീവിതത്തെ നേരിടുന്നവർ... അത്തരം ധീരകേസരികളെ നമിക്കുന്നു..

അത്തരമൊരു പോരാളിയെ പരിചയപ്പെടുത്താമെന്ന് കരുതിയാണു എഴുതിത്തുടങ്ങിയത്...ഇനി അത് അങ്ങിനെ തന്നെ അവസാനിപ്പിക്കാം....
.
പണ്ട് അങ്ങ് ദൂരെ ജപ്പാനിൽ ഒരു സോയിച്ചിറോ എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു...എവിടെയെങ്കിലും വല്ല എഞ്ചിനോ വാഹനങ്ങളൊ കണ്ടാൽ അല്ലെങ്കിൽ അവയുടെ ചിത്രങ്ങൾ കണ്ടാൽ കണ്ണ് മിഴിച്ച് നോക്കി നിൽക്കുന്ന ഒരു പാവം കുട്ടി..പഠനത്തിൽ അത്ര വലിയ താല്പര്യമൊന്നും കണിച്ചിരുന്നില്ല..അത് കൊണ്ട് തന്നെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോ അടുത്ത ടൗണിലുള്ള ഒരു വർക്ക് ഷോപ്പിൽ പണിക്ക് കയറി..നട്ടുകളുടെയും ബോൾട്ടുകളുടെയും സ്പാനറുകളുടെയും ലോകത്ത് കരിയും ചളിയും പിടിച്ച് നീണ്ട ആറേഴ് വർഷക്കാലം ആ കുട്ടി പണിയെടുത്തു..അപ്പോഴേക്കും അത്യാവശ്യം  ഒരു വാഹനം റിപ്പയർ ചെയ്യാനുള്ള അറിവും ആ കുട്ടി സമ്പാദിച്ചിരുന്നു....അങ്ങനെ സ്വന്തം നാട്ടിൽ ഒരു വർക്ക് ഷോപ്പ് തുടങ്ങുക എന്ന ലക്ഷ്യത്തോടെ ആ കുട്ടി നാട്ടിലെത്തി...വർക്ക് ഷോപ്പ് ആരംഭിക്കുകയും ചെയ്തു...

അക്കാലത്ത് നിലവിലുണ്ടായിരുന്ന എഞ്ചിൻ പിസ്റ്റൺ റിങ്ങുകൾ ഒരു പോരായ്മയായി തോന്നിയ ആകുട്ടി..സോറി കുട്ടി യുവാവായിട്ടോ..ആ യുവാവ് സ്വന്തം ഗവേഷണത്തിലൂടെ ഒരു പുതിയ റിങ്ങ് നിർമ്മിച്ചു...ആ കണ്ടെത്തൽ പരിചയപ്പെടുത്താനായി വാഹനനിർമ്മാണരംഗത്തെ കൊലകൊമ്പനായ സാക്ഷാൽ ടൊയോട്ട കമ്പനിയെ സമീപിച്ചു...എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ പഠിക്കാത്ത കേവലം സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ആ വർക്ക് ഷാപ്പുകാരെന്റെ കണ്ടെത്തൽ അവർക്ക് ഉൾക്കൊള്ളാനിയില്ല...നിഷ്കരുണം തള്ളിക്കളഞ്ഞു..ഏറെ സങ്കടത്തോടെ തിരിച്ച് വന്ന ആ യുവാവ് ആ വിഷയവുമായി കൂടുതൽ കൂടുതൽ പഠനങ്ങളിൽ ഏർപ്പെട്ടു..നിരന്തരമായ പരീക്ഷണങ്ങൾ...പരിശ്രമങ്ങൾ...

ഒടുക്കം ആ ശ്രമങ്ങൾ ഫലവത്തായി..  വാഹനനിർമ്മാതാക്കൾക്ക് ആ റിങ്ങുകളുടെ പ്രാധാന്യം മനസ്സിലായി...അവ നിർമ്മിച്ച് നൽകുന്നതിനുള്ള ഓർഡറുകളും നൽകി..അങ്ങനെ ആ യുവാവ് ഒരു ഫാക്റ്ററി സ്ഥാപിച്ച് റിങ്ങുകൾ നിർമ്മിച്ച്  നൽകാൻ തുടങ്ങി...ഒരു വിധം ബിസിനസ്സ് പച്ച പിടിച്ച് വരുന്ന സമയം....ജപ്പാനല്ലേ സ്ഥലം.....ഇടക്കിടക്ക് ഭൂകമ്പം ഉണ്ടാകുക എന്നത് അവർക്ക് പുത്തരിയല്ലല്ലോ...ഉണ്ടായി..നല്ല കിടുക്കനൊരു ഭൂകമ്പം..ദേ കെടക്കണു...ചട്ടീം..കുട്ടേം...ഫാക്റ്ററി തവിട് പൊടി....ബാക്കി കിട്ടിയ സാധനസാമഗ്രികൾ വിറ്റ് ആ തുകയുമായി ആ  യുവാവ് മറ്റൊരു പ്ലാൻ ആസൂത്രണം ചെയ്യാൻ തുടങ്ങി...എന്തായിരുന്നു ആ പ്ലാൻ...സ്വന്തമായി ഒരു വാഹന എഞ്ചിൻ തന്നെ നിർമ്മിച്ചാലോ.....അതായിരുന്നു പ്ലാൻ...ആകെക്കൂടിയുള്ള ബിസിനസ്സും തുലഞ്ഞ് കയ്യിലുള്ള കാശും പോയി കുത്ത് പാളയെടുത്ത് നിൽക്കുമ്പോഴാണു അതെന്ന് ഓർക്കണം...വല്ലാത്തൊരു മൻഷൻ തന്നെ...അങ്ങനെ അതിനുള്ള ശ്രമങ്ങൾ തുടങ്ങി..

അങ്ങനെയിരിക്കെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു...യുദ്ധാനന്തരം ജപ്പാനിലെങ്ങും കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ടു...ഒരു തുള്ളി പോലുമില്ല പെട്രോൾ...എന്ന അവസ്ഥ...ആളുകളൊക്കെ വാഹനങ്ങൾ പറമ്പിൽ ഒതുക്കിയിട്ട് "കാൽനട" വണ്ടി ആശ്രയിച്ച് തുടങ്ങി...സൈക്കിൾ ഉള്ളവർ അന്ന് രാജാക്കന്മാരായി...സൈക്കിൾ കമ്പനിക്കാർക്ക് ചാകരക്കാലവും..എവിടെയും സൈക്കിൾ മാത്രം...അപ്പോഴാണു നമ്മുടെ യുവാവ് തന്റെ ആദ്യ എഞ്ചിൻ പരീക്ഷണത്തിനിറക്കിയത്..താൻ നിർമ്മിച്ച ഒരു ചെറിയ എഞ്ചിൻ സൈക്കിളിൽ ഘടിപ്പിച്ച് ഒരു രൂപം ഉണ്ടാക്കി..ആദ്യത്തെ മോട്ടോർ സൈക്കിൾ.....പരീക്ഷണം വൻ വിജയമായി..ഏറെ പ്രശംസ പിടിച്ച് പറ്റിയ ആ കണ്ട് പിടുത്തം ഒരു വഴിത്തിരിവായി..

എങ്കിൽ ഈ മോഡൽ എന്ത് കൊണ്ട് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച് കൂടാ...എന്ന് ആ യുവാവിനു തോന്നി...പക്ഷേ ..അതിനു ധാരാളം ദുട്ട് ,പണം..വേണം..അതില്ലല്ലോ...അതിനും ആ യുവാവൊരു പോംവഴി കണ്ടെത്തി... താൻ നിർമ്മിച്ച ആദിമ  മോട്ടോർസൈക്കിളുമായി ജപ്പാനിലങ്ങോളമിങ്ങോളം സഞ്ചരിച്ച് സൈക്കിൾ ഷോപ്പുകളിൽ കയറിയിറങ്ങി സഹായം ആവശ്യപ്പെട്ടു....എത്രത്തോളം എന്നറിയുമോ..ഏകദേശം പതിനെട്ടായിരം ഷോപ്പുകാരോട് അദ്ധേഹം സഹായമഭ്യർത്ഥിച്ചു...അതിൽ മഹാഭൂരിഭാഗം ആൾക്കാരും അദ്ധേഹത്തെ കയ്യൊഴിഞ്ഞു..പുച്ഛിച്ച് തള്ളി...എങ്കിലും മുവായിരം ഷോപ്പുകാർ അദ്ധേഹത്തിന്റെ വാക്ക് വിശ്വസിച്ച് ആ പുതിയ കമ്പനിയിൽ പണം നിക്ഷേപിച്ചു...അങ്ങനെ 1948 ൽ ആ കമ്പനി രൂപീകരിക്കപ്പെട്ടു...ആദ്യഘട്ടത്തിൽ നിർമ്മിച്ച പല മോഡലുകളും വൻ പരാജയമായിരുന്നുവെങ്കിലും അവസാനം ആ കമ്പനിയും കമ്പനി നിർമ്മിക്കുന്ന മോട്ടോർ സൈക്കിളുകളും ലോകം കീഴടക്കി...അന്നും ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്നത് ആ കമ്പനിയാണു...സാക്ഷാൽ "ഹോണ്ട" കമ്പനി..

ആ ഹോണ്ട കമ്പനിയുടെ അനേകായിരം കുഞ്ഞ് കുട്ടികളിൽ ഒന്നാണല്ലോ..നമ്മടെ ആക്റ്റീവായും....ചുമ്മാ എല്ലാം ഒന്ന് ഓർത്തെടുത്തൂ എന്ന് മാത്രം...


വിജയത്തിലെത്താനുള്ള വഴി പരാജയങ്ങളിലൂടെയാണെന്ന് ഹോണ്ടയുടെ വിജയം ദൃഷ്ടാന്തമാക്കുന്നു...

“Success is 99% failure” എന്ന സൊയിച്ചിറോ ഹോണ്ടയുടെ ഉദ്ധരണി പ്രസിദ്ധമാണ്...തൊണ്ണൂറ്റി ഒൻപത് ശതമാനം പരാജയങ്ങളുടെ ഫലമാണ് ഒരു ശതമാനം വിജയം എന്ന് അദ്ദേഹം പറയുന്നു...

ഒരു സുപ്രഭാതത്തിൽ പെട്ടെന്നൊരാളും വിജയിക്കുന്നില്ല. നാം വിജയിച്ച ഒരു വ്യക്തിയെ കാണുമ്പോൾഅത്തരമൊരു വിജയത്തിൽ എത്താൻ അയാൾ അനുഭവിച്ച പരാജയങ്ങളുടെ പാതകൾ കാണാറില്ല....

ഓർക്കുക...

“Success is 99% failure”

ഏവർക്കും നന്മകൾ നേരുന്നു..Related Posts with Thumbnails

On 2019, സെപ്റ്റംബർ 22, ഞായറാഴ്‌ച 0 comments
Bookmark and Share(..ഒരു ഓർമ്മക്കുറിപ്പ് )

തലേന്ന് രാത്രി കിടക്കാൻ നേരം ഇരുട്ടിൽ കിടന്ന് മൊബൈൽ ബ്ലിങ്കുന്നു..ഒപ്പം "ക്ടിം" എന്നൊരു ശബ്ദവും....എടുത്ത് നോക്കുമ്പോ..ദേ കെടക്കണു...മുന്നാലു മിസൈൽ..സോറി മെസേജ്....സജനയാണു മഞ്ചേരീന്ന്..ജെ.സി വീക്ക് കോർഡിനേറ്റർ....ഈ പെണ്ണുമ്പിള്ളക്ക് ഒറക്കവുമില്ലേ...

"നാളത്തെ പ്രോഗ്രാം  പ്ലാനിംഗ് എന്തൊക്കെയാണു .."

അതാണു മെസേജ്...

അതിപ്പോ രാവിലെ എണീക്കണം..പല്ല് തേക്കണം..കക്കൂസിൽ പോണം...ഇതൊക്കെയാണല്ലോ പതിവ്..ഇതിപ്പോ പ്ലാനും ചെയ്യണോ...മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തിയത് അതാണു..

ഓ..ഓ..ഒ..ഒ..നാളത്തെ പി.ഡി ഞാനാണല്ലോ..പിന്നെയാണു ലൈറ്റ് മിന്നിയത്..

നാളെയാണു ജെ.സി വീക്ക് ഫോർത്ത് ഡേ...സേവ് എൻവയണ്മെന്ൽ ഡേ...ആയ്ക്കോട്ടേ....ഞാൻ മൂടിപ്പുതച്ച് കിടന്നുറങ്ങി...

അങ്ങനെ പിറ്റേന്നും അതിരാവിലെ തന്നെ നേരം വെളുത്തു..
കോട്ടുവായിട്ട് കൊണ്ട് എണീറ്റ് പതിവ് കലാപരിപാടികളൊക്കെ കഴിഞ്ഞ് തലയും തോർത്തി വരുമ്പോ ''ഡൻഡൻ ഡ ഡടഡാാ.." ഫോൺ കിടന്ന് ചിലക്കുന്നു...

അപ്പുറത്ത് സക്കീർ..വെറും സക്കീറല്ല..

മലപ്പുറം ലോമിനെ  അത്യുന്നതങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തിയ പ്രോഗ്രാമുകളുടെയും  പ്രവർത്തനങ്ങളുടെയും മാലപ്പടക്കങ്ങൾ..അല്ല..അമിട്ടുകൾ  പൊട്ടിച്ച്  മറ്റുള്ള  ലോം പ്രസിഡന്റുമാരെയും എന്തിനധികം സഡ്.പി യെ വരെ ഞെട്ടിച്ച് സോൺ ഇരുപത്തിയൊന്നിനെ   ധൃതംഗപുളകിതമാക്കിയ... 

ജെ.സി.ഐ എന്ന മൂന്നക്ഷരം കൊണ്ട് മലപ്പുറം നഗരത്തെ ചൂണ്ട് വിരലിലിട്ട് കറക്കി  കയ്യിലിട്ട് അമ്മാനമാടിയ  വില്ലാളിവീരൻ വീരാധിരാജൻ രാജരാജ രാജശ്രീ ജെ.സി.സക്കീർ ഭായ്..

"ഹലോ..റഹീം സാറു ഇന്നു ലീവാണോ...നമ്മുടെ പരിപാടിയുണ്ടായിരുന്നു..വരാൻ പറ്റുവോ....."

ഛാായ്...ആ ഫ്ലോ അങ്ങ് കളഞ്ഞ്...സാറേന്ന്...അതും..എന്നെ.....ഇയാളെന്ത് മൻഷനാടേ...ഒരു പാവത്തെ പോലെ... ഇന്ന് വരാൻ പറ്റുവോ.....ന്ന്...ഹയ്യോ!!!......"ഇങ്ങട് വാടോ റഹീമേ"  .....എന്നല്ലേ പറയേണ്ടത്.....

"പിന്നെ..ഞാൻ വരും..വരണല്ലോ...വരുത്തുമല്ലോ..."

ഞാനും റെഡിയായി..


എന്നെ കാത്ത് ചാറ്റൽ മഴയത്ത് വിറച്ച്  നിൽക്കുന്ന ബജാജ് പുലാസറിൽ കയറി  ഞാനിറങ്ങി...സമയം പത്ത് മണി..

ഇന്ന് എന്റെ നാട്ടിലും തൊട്ടടുത്ത പ്രദേശത്തും ഓണാഘോഷപരിപാടികൾ നടക്കുന്നുണ്ട്...കൂട്ടത്തിൽ നമ്മുടെ ജെ.സി.ഐ പ്രവർത്തകർ വരുമെന്നും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശം കൈമാറ്റവും വൃക്ഷത്തൈ നടീലും ഉണ്ടായിരിക്കുമെന്നും  ഞാൻ കമ്മറ്റിക്കാരോട് പറഞ്ഞ് ചട്ടം കെട്ടിയിരുന്നു....ആ വിവരം സക്കീറിനോട് പറഞ്ഞു.. എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു..

അങ്ങനെ ഞാൻ അവരെയും കാത്ത് അവിടെ കട്ട പോസ്റ്റായി.....ഇടക്കിടക്ക് വിളിക്കും..അപ്പോ പറയും....കോഡൂരാണു....ചട്ടിയിലാണു..സോറീട്ടോ ചട്ടിപ്പറമ്പിലാണൂ....ചാപ്പനങ്ങാടിയാണു......റബ്ബിൽ ആലമീനായ തമ്പുരാനേ...എല്ലായിടത്തും കൊണ്ട് പോയി വൃക്ഷത്തൈ നടാൻ വല്ല നേർച്ചയുമുണ്ടോ ഇയാൾക്ക്....എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല....

കാത്തിരുന്ന്..കാത്തിരുന്ന്...പുഴമെലിഞ്ഞ്..കടവൊഴിഞ്ഞ്...

കാത്തിരുന്ന് മുഷിഞ്ഞപ്പോ ഞാനെന്റെ ശകടത്തിൽ കയറി അവരെ തിരഞ്ഞിറങ്ങി...ബൈപ്പാസിലെത്തിയപ്പോ  ഒരു ആക്റ്റീവായിൽ എതിരെ വരുന്ന  ഒരു ഹെൽമെറ്റ് പരിചയഭാവത്തിൽ തലയാട്ടി.....പുറകെ മറ്റൊരു ബൈക്കിൽ വേറെ ഒരു ഹെൽമെറ്റും പിന്നെ ഒരു വിത്തൗട്ടും...ആകെ മൊത്തം മൂന്ന് തലകൾ.....ദേ കെടക്കണു..തേടിയവള്ളി ഓട്ടോറിക്ഷക്ക് കൈകാട്ടി എന്ന് പറഞ്ഞ പോലെ സക്കീറും ബദറുദ്ദീനും മൊയ്തു മാഷും...


എന്നാ പിന്നെ നിന്റെ നാട്ടിലേക്ക് പോവാലേ...കിതപ്പോടെ സക്കീർ...കിതപ്പ് കണ്ടാ തോന്നും ബൈക്കല്ല..ഇയാളാ ബൈക്കിനേ തലയിലേറ്റി നടക്കുന്നതെന്ന്..ഹല്ല...പിന്നെ..

അങ്ങനെ ആദ്യത്തെ സ്വീകരണസ്ഥലത്തേക്ക്...അവിടത്തെ ഓണാഘോഷം ഗ്രീൻ ആർമി യൂത്ത് മൂവ്മെന്റിന്റെ വക..പേരു" ആർപ്പ്"..ആയ്ക്കോട്ടെ..ആർത്തോട്ടേ.....അവിടെയെത്തി സക്കീർ സാറിന്റെ വഹ കുറച്ച് സ്പീച്ച് ...പിന്നെ ആഘോഷമായി ചെടി നടൽ.പിന്നെ സ്ഥിരം പരിപാടി ..യേത്...സെൽപ്പിയെടുക്കൽ..

അവിടുന്ന് യാത്ര പറഞ്ഞ് പോയത് തൊട്ടടുത്ത സ്വീകരണസ്ഥലമായ കൈനോട്ടിലേക്ക്...അവിടത്തെ ഓണാഘോഷം കാസ്ക് ക്ലബ്ബിന്റെ വക...പേരു "കൊടിയേറ്റം" ...ഔ..ഇപ്പഴത്തെ ചെക്കന്മാരെപ്പോലെതന്നെ ഫ്രീക്ക് പേരു...അവിടെയും കുറച്ച് സ്പീച്ച്..പിന്നെ ചെടി നടൽ...ഫോട്ടോയെടുപ്പ്...


അവിടുന്ന് ഞങ്ങടെ വണ്ടി നേരെ പോയത് പാണക്കാട്ടിലേക്ക്...പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീട്ടിലേക്ക്..ഉദ്ധേശിച്ച ആൾ അവിടെയില്ല..എന്ന് കരുതി പിന്മാറാൻ പറ്റുമോ...ഇനി ഞാനെങ്ങാനും പിന്മാറാൻ തീരുമാനിച്ചാ മൊയ്തുമാഷും സക്കീറും ബദറുവും എന്നെ വെർതെ വിടുമോ....ഒടുക്കം തങ്ങളുടെ പേരക്കുട്ടീന്റെ അടുത്ത് വൃക്ഷത്തൈ കൈമാറി ആ ചടങ്ങ് അങ്ങ് പൂർത്തീകരിച്ചു...


നാൽവർ സംഘം പിന്നെ പോയത് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി യുടെ  വീട്ടിലേക്കാണൂ..അവിടെയെത്തിയപ്പോഴും സംഗതി അത് തന്നെ...ആൾ സ്ഥലത്തില്ല....കൊഴപ്പല്ല്യ...നാളെ അതിരാവിലെ വരാന്ന് പറഞ്ഞ് പിൻവാങ്ങി..പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പിന്നെയാണു മനസ്സിലായത്ട്ടാ....സാക്ഷാൽ കുഞ്ഞാലിക്കുട്ടി സാഹിബിനെ കണ്ട് സംസാരിച്ച് വൃക്ഷത്തൈ കൈമാറി ഫോട്ടോയുമെടുത്താണു ആ ജെ.സി ഐ പുലികൾ പിറ്റേ ദിവസം  മടങ്ങിയുള്ളൂ...


മടങ്ങി വരും വഴി ജെ.സി ഐ യുടെ സൗമ്യസ്പർശം..വേറിട്ട ചിന്തകൾ,ആശയങ്ങൾ പങ്ക് വെക്കുന്ന കാഴ്ചക്ക് പാവത്താനും എന്നാലോ അലകടലിനോളം ആശയങ്ങളും അറിവും ഉള്ളിലൊതുക്കി നടക്കുന്ന  ജെ.സി .ബദറുദ്ധീനൊരു ആശയം......എടായ്പാലം റോഡ് സൈഡിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ...എല്ലാം കൂടി പെറുക്കിക്കൂട്ടി ഒരിടത്ത് നിക്ഷേപിച്ച് അവിടമാകെ ക്ലീൻ ചെയ്താലോ.....

"ആ...ആയ്ക്കോട്ടേ"...

കേൾക്കേണ്ട താമസം  സക്കീറു ചാടിയിറങ്ങി....ഇയാളു പിന്നെ എന്തിനും റെഡിയാണല്ലോ....ഒപ്പം മൊയ്തുമാഷും..

ഓടി നടന്ന് അവീടമാകെ നുള്ളിപ്പെറുക്കി വലിച്ച് കൂട്ടി ആകെക്കൂടി ഒരു ബഹളം....

"എന്താ അവ്ടെ..".അത് വഴി പോകുന്നവരൊക്കെ ഏന്തിനോക്കുന്നു...നെറ്റി ചുളിക്കുന്നു....ഇളം കാറ്റിൽ നീട്ടിനിവർത്തിക്കെട്ടിയ നീളൻ ഫ്ലക്സ് ബാനറിൽ കുനുകുനാ അച്ചടിച്ച് "ജെ.സി.ഐ" എന്ന മൂന്നക്ഷരത്തിൽ കണ്ണുടക്കുന്നതോടെ അവരുടെ മുഖം പ്രസന്നമാവുന്നു...പ്രതീക്ഷനിർഭരമായ പ്രവർത്തനങ്ങളെയും പ്രവർത്തകരെയും കണ്ട സന്തോഷത്തിൽ പുളകിതമാവുന്നു....
നല്ല നാളേക്ക് വേണ്ടി കഷ്ടതയും കഠിനതയും ഏറ്റ് വാങ്ങുവാനും പ്രവർത്തിക്കാവാനും ഊർജ്ജം ബാക്കിയുള്ള  യുവത വളർന്ന് വരുന്നുണ്ടിവിടേ  എന്ന് അവരെ നോക്കി " തംസപ്പ്" ചിഹനം കാണിച്ച് ഞങ്ങൾ അവിടെ പണി പൂർത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്ക്...


പോകുന്ന പോക്കിൽ എടായ്പാലം ബസ് സ്റ്റോപ്പിൽ നിർമ്മിച്ചിട്ടുള്ള വെർട്ടിക്കൽ ഗാർഡൻ ...അലങ്കോലമായിക്കിടക്കുകയാണൂ..അതൊക്കെയൊന്ന് ശരിപ്പെടുത്തി..കൂടെ കൂടിയ നാട്ടുകാരെയും ചേർത്ത് ഫോട്ടോയും എടുത്ത് 
ഞങ്ങൾ തിരിച്ച് വരുമ്പോ ...വയറിനകത്തൊരു കാഹളം...അപ്പോഴാണു സമയം നോക്കണത്...നേരം ഉച്ച...ഉച്ചര...

വെശക്കണു...!!

അപ്പോഴാണു നേരത്തെ ഓണാഘോഷം നടത്തിയ കമ്മറ്റിക്കാർ സദ്യ ഉണ്ണാൻ ക്ഷണിച്ച കാര്യം ഓർമ്മ വന്നത്...നേരെ വച്ച് പിടിച്ചു...അങ്ങോട്ട്...എട്ട് കൂട്ടം കൂട്ടാനും സാമ്പാറും പായസവും രസവും ഒക്കെയായി അടിപൊളി സദ്യ..അതും വാഴയിലയിൽ...സദ്യ കഴിക്കുവാണേ അത് വാഴയിലയിൽ കഴിക്കണം...അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണേ...ഇതിനിടയിലും ഫോട്ടോയെടുക്കൽ കലാപരിപാടി നടക്കുന്നുണ്ട്ട്ടോ.....


അങ്ങനെ ഏമ്പക്കം വിട്ട് ആ സംഘം വയറും താങ്ങിപ്പിടിച്ച് ഇരുചക്രവാഹനത്തിന്റെ മണ്ടക്ക് കയറിയിരുന്ന് ആജ്ഞാപിച്ചു..പോട്ടെ വണ്ടി മലപ്പൊർത്ത്ക്ക്....പാവം....ആ ഇരുകാലി വാഹനം ആട്ടും തുപ്പും സഹിച്ച് അവരെയും വഹിച്ച്  ചീറിപ്പാഞ്ഞു...

ആ പോക്ക് ബ്രേക്കിട്ടത് മലപ്പുറം പോലീസ് സ്റ്റേഷനിലാണു..ഞാനൊന്ന് മടിച്ചു...സംഗതി  ഞമ്മളു കുറ്റമൊന്നും ചെയ്തില്ലേലും സ്റ്റേഷനിൽ കയറുക എന്നുള്ളത് ഒരല്പം വിഷമമുള്ള സംഗതിയാണേ..മൊയ്തുമാഷുണ്ടോ വിടുന്നു..

ഇയാളിതെന്ത് ഭാവിച്ചാ...ഞാനാലോചിക്കാതിരുന്നില്ല...വല്ലാത്തൊരു ക്യാരക്റ്റർ തന്നെ...ആരുടെ മുന്നിലും പറയാനുള്ളത് പറയാനും ചെയ്യാനുള്ളത് ചെയ്യാനും ഉള്ള ചങ്കൂറ്റം ..അതിയാൾക്ക് പള്ളനെറച്ചും ഉണ്ട്..കുറച്ച് എനിക്ക് കടം തരുവോ..ആവോ...അല്ല..ഞമ്മക്കില്ലാത്തത് അതാണല്ലോ....അങ്ങിനെയൊക്കെയാണെങ്കിലും ആളു രസികനാട്ടോ..ഒപ്പം മികച്ച എഴുത്തുകാരനും കൂടിയാട്ടോ...നിഷ്കാമകർമ്മിയും പരിസ്ഥിതിസ്നേഹിയും സർവ്വോപരി പോസിറ്റീവ് എനർജിയുടെ നിറകുടവുമായ മൊയ്തുമാഷിനെപ്പോലുള്ളവർ ജെ.സി.ഐ മലപ്പുറത്തിനു ഒരു മുതൽക്കൂട്ട് തന്നെയാണു...

..എസ്.ഐ ഏമാനില്ല..ഇല്ലെങ്കിൽ വേണ്ട..പോട്ട്...അവിടെയുള്ള ഒന്ന് രണ്ട് പോലീസുകാരെ വിളിച്ച് ചടങ്ങ് നടത്തി..ഏത് ..ഇതിനിടക്ക് അത് മറക്കല്ലെ.."വൃക്ഷത്തൈ കൈമാറ്റം"..അത് തന്നെ...

അവിടുന്ന് പുറത്തിറങ്ങിയപ്പോ മൊയ്തു മാഷിനൊരു ആശയം...ഞമ്മക്ക് ഈ നാട്ടിലെ സകല രാഷ്ട്രീയ പാർട്ടീന്റെയും ജില്ലാ ആപ്പീസുകളിൽ കയറിയിറങ്ങി അവരെയൊന്ന് ബോധവത്കരിച്ചാലെന്താ....ഹല്ല..അവരും നാട് നന്നാക്കാനിറങ്ങിയ  പൊതു പ്രവർത്തകരല്ലേ....ഈ കാണുന്ന മണ്ണും പ്രകൃതീം വായും വെള്ളവും ഒക്കെ സംരക്ഷിക്കേണ്ടതും ശുചീകരിക്കേണ്ടതും അവരുടെയും ഉത്തരവാദിത്വമല്ലേ...സംഗതി ന്യായം....എന്നാ..പിന്നെ വണ്ടി പോട്ടേ..ടിം.ടിം..ടിം...


ആദ്യം കോൺഗ്രസ്സ് ജില്ലാ കമ്മറ്റി ഓഫീസ്...അത് കഴിഞ്ഞ് മനോരമ ഹെഡ് ഓഫീസ്, പിന്നെ സി.പി.ഐ.എം ജില്ല കമ്മറ്റി ഓഫീസ്..ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസ്...പോണ പോക്കിൽ കുന്നുമ്മൽ ക്രിസ്ത്യൻ പള്ളിയിലും കയറി...വികാരിയച്ചനെ നേരിൽ കണ്ട് സന്ദേശവും വൃക്ഷത്തൈയും  കൈമാറി...

ചുരുക്കം പറഞ്ഞാ ഓടലോട് ഓട്ടം...എത്തിച്ചേരാനിനി ഒരു സ്ഥലവും ബാക്കിയില്ല...ഇതിനിടയിലും  സൂര്യദേവൻ ഞമ്മളെ കാത്ത് നിൽക്കാതെ പടിഞ്ഞാറോട്ട് പാഞ്ഞ് കൊണ്ടിരുന്നു..വെയിൽ ചായാൻ തുടങ്ങി...

ഒട്ടധികം സന്തോഷത്തോടെ അതിലേറെ ആത്മനിർവൃതിയോടെ ആ സംഘം അവിടെ അന്നത്തെ പ്രോഗ്രാം മതിയാക്കി പിരിഞ്ഞു...മറ്റൊരു സുദിനം..ഇതിലേറെ മനോഹരമായ സുദിനം...ഇതിലേറെ ആനന്ദദായകമായ സുദിനം...പിറവിയെടുക്കട്ടെ എന്ന് പരസ്പരം ആശംസിച്ച് കൊണ്ട്...

" ദ ഗ്രേറ്റ് ഫോർത്ത് ഡേ ഓഫ് ജെ.സി വീക്ക്"  

വിരാമിട്ട് അസ്തമയ സൂര്യൻ പടിഞ്ഞാറു ചെഞ്ചായം വാറിവിതറി പുഞ്ചിരിതൂകി..

.
.
കമ്പർ.
Related Posts with Thumbnails

On 2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച 0 comments
Bookmark and Share


രാവിലെതന്നെ ബൈക്കും നടയിൽ തിരുകി പോകണ പോക്ക് കണ്ട് പെണ്ണുമ്പിള്ളന്റെ വഹ ഓഞ്ഞ ഡയലോഗ്..
" ഇങ്ങക്ക് അബടെം ഇബടെം കൊത്തിമാന്തിയിട്ട് എന്ത് കിട്ടാനാ..ഒരു ഞാറാഴ്ചയെങ്കിലും പെരേ കുത്തർന്നൂടേ.."
ഞാൻ മുണ്ടീല..മറുപടി ഒരു നോട്ടത്തിൽ ഒതുക്കി..എന്തേങ്കിലും മുണ്ടിപ്പോയാ പിന്നെ ഉച്ചക്കഞ്ഞിക്ക് വേറെ വഴി നോക്കേണ്ടി വരും..അല്ലെങ്കിലും "കാക കോഹിലത്തിങ്കൽ കുഴിൽ നാദം വിളങ്ങുമോ''..എന്നല്ലേ ബനാനാടോക്ക്...ന്ന് വെച്ചാ പഴഞ്ചൊല്ല്..ന്ന്,..ഹല്ല ..പിന്നെ...
ഇറങ്ങി..മഴയില്ല...കർക്കടാകാത്രേ കർക്കടകം....തുള്ളിക്കൊരു കുടം പെയ്യണ കാലം ..ഒരു കുടം പോയിട്ട് ഒരു പിഞ്ഞാണം പോലും ഇല്ലാ...പിന്നാ...അതോണ്ട് കോട്ട് ഇട്ടില്ല...ഇനി കോട്ടിട്ട ജെ.സി.ഐ എന്ന് കൂടി കേൾപ്പിക്കണ്ടല്ലോ...
അങ്ങനെ ഞമ്മടെ സൈറ്റിലെത്തി..ഏതാനും പേർ എത്തിയിട്ടുണ്ട്...മൊയ്തുമാഷ് നേരത്തേ ഹാജർ വെച്ചിട്ടുണ്ട്..കൂടെ സക്കീറും.
കൂട്ടത്തിൽ ഒരു വിശിഷ്ഠാഥിതി കൂടിയുണ്ട്..വേറെ ആരുമല്ല..ഞമ്മടേ ബഷീർ മാഷ് പൂക്കോട്ടൂർ..ഇത്ര നേരത്തെ എത്തണമെങ്കിൽ സൂര്യദേവൻ പിറവിയെടുക്കുന്നതിന്ന് മുന്നേ പൊരേന്ന് എറങ്ങീട്ടുണ്ടാവും...പാവം....ഉം..ഉം .മനസ്സിലായി...പെർഫക്ഷനിസ്റ്റ്..എനിയാഗ്രം പ്രകാരം നമ്പർ വൺ..അട..കള്ളാ...
പിന്നെ ഏതാനും സമീപവാസികളും...
ബൈക്ക് ഒരിടത്ത് ചാരി വെച്ച് " ഒരു മിനിട്ട് ഇപ്പ ബാരാന്ന് " മെല്ലെ ഓനോട് പറഞ്ഞ് ഞാനും ആ കൂട്ടത്തിൽ കൂടി...ആദ്യത്തെ ചടങ്ങ് സക്കീറിന്റെ വഹ ഒരു സെൽഫി..പിന്നെ ആട് അങ്ങാടീക്കൂടെ നടക്കണ മാതിരി അങ്ങോട്ടും ഇങ്ങോട്ടും നാലു നടത്തം...പതിയെ പതിയെ ആളു കൂടാൻ തുടങ്ങി...അല്ല..ആളെ കൂട്ടാൻ തുടങ്ങി എന്ന് പറയുകയാവും കറക്റ്റ്..മൊയ്തു മാഷ് ആളൊരു പുലിയാണു..വെറുമൊരു പുലിയല്ല..." സിംഹം" വഴിയേ പോകണ സകലവന്മാരെയും പിടിച്ചിറക്കി അവരെക്കൊണ്ട് ഓരോരോ തൈകൾ നടീപ്പിച്ചു..പിന്നെ ഓലെ ഒരു മനസ്സുഖത്തിനു വേണ്ടി ഓരോ ഫോട്ടോയും എടുത്തു കൊടുത്തു..വന്നവരും ഹാപ്പി..ചെടി നട്ടവരും ഹാപ്പി...കണ്ട് നിന്ന ഞങ്ങളും ഹാപ്പി..ആകെ ഹാപ്പി മയം..മൊയ്തു മാഷെ..മനസ്സിലാകണണ്ട്...ഇങ്ങളെ സൈക്കളോടിക്കൽ മൂവ് മെന്റ്...ഉം ..ഉം ..നടക്കട്ടെ...ആദ്യത്തെ സല്യൂട്ട് ഇങ്ങക്ക് തന്നെ..
അധികം വൈകാതെ സജ്നയും എത്തി..ഇന്നാളു ബസ്സ് കയറിയാ വന്നത്..ഇന്നോ ഓട്ടോ പിടിച്ചും..കാര്യമായ എന്തൊക്കെയോ പ്ലാനിംഗിലാണു വരവെന്നാ തോന്നണെ....ഇന്നാലും ഈ അതിരാവിലെ മഞ്ചേരീന്ന് ഒരു പെണ്ണുമ്പിള്ള ഇങ്ങട് മലപ്പൊറത്ത്ക്ക് വരണമെങ്കിൽ ..അതൊരു ഒന്നൊന്നര സമർപ്പണം തന്നെയാണു തമ്പ്രാ...പ്രശംസിക്കാതിരിക്കാൻവയ്യ...അഭിനന്ദനങ്ങൾ..
ഈ മലപ്പൊറം ഇട്ടാവട്ടത്തിൽ താമസിക്കണ എനിക്ക് തന്നെ പോകണോ ..വേണ്ടേ...പോയിട്ട് വരണോ..അതോ വന്നിട്ട് പോകണോ.......എന്ന ഡൗട്ടിലാണു വന്ന് അന്തം ബുട്ട് കുന്തം മുണുങ്ങിയ മാതിരി നിക്കണത്..അതിനിടയിലാണു ഓളു ഈ കസർത്ത് കാണിക്കണത്...എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നണു..ശീലമില്ലാത്ത ശീലങ്ങൾ എന്നെയും അവിടെക്കൂടിയ പത്തമ്പത് ആമ്പിറന്നോന്മാരെയും പഠിപ്പിച്ച് കൊടുത്ത പുലിയല്ലേ...ബൈ ദുബൈ..അഭിനന്ദനങ്ങൾ..


അങ്ങിനെ തളമൊരുക്കലും ചെടി നടലും പുരോഗമിച്ച് കൊണ്ടിരിക്കുകയാണു..
ഇതിനിടയിൽ ഞാനൊരു പണിയൊപ്പിച്ചു..കുറച്ച് മണ്ണ് വാരി പാന്റിലും കയ്യിലും ഒക്കെ ആക്കി..പോരാത്തതിനു അങ്ങോട്ടും ഇങ്ങോട്ടും നാലു നടത്തം നടന്നപ്പോ ചെറുതായൊന്ന് വിയർക്കേം ചെയ്തു..ഇനി ആരെങ്കിലും കാണുവാണേ..ഇവൻ നല്ലോണം പണിയെടുത്ത് നിൽക്കുവാണെന്ന് തോന്നിക്കോട്ടേന്ന്...ഹല്ല..പിന്നെ ..ഞമ്മളോടാ ..കളി..പഴശ്ശിയുടെ അടവുകൾ കാണാനിരിക്കുന്നതേയുള്ളൂ..മക്കളേ..
ഇടക്ക് പഞ്ചായത്ത് പ്രസിഡന്റ് വന്ന്..ഔപചാരിക മായി ത്തന്നെ ഉദ്ഘാടനം നിർവഹിച്ച് ചെടി നട്ടു..കൂടെ വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക -ക്ലബ്ബ് പ്രതിനിധികളും ഒക്കെ വന്നു ചെടികൾ നട്ട് ഈ കൂട്ടായ്മയിൽ പങ്കാളികളായി...അതിനിടക്ക് ഒരു വിറ്റുണ്ടായി..പ്രസിഡന്റ് ചെടിയും നട്ട് കയ്യിലാകെ മണ്ണുമായി..കൈ ..കഴുകണം..ചുറ്റും നോക്കി..വെള്ളം..എബടെ...നോ..വെള്ളം...ആരോടോ ചോയ്ച്ചു..."വെള്ളം ..ണ്ടോ." നോക്കണേ..ഗതി കേട്..കൂട്ടം കൂടി നിക്കണ കൂട്ടത്തിൽ നിന്നും ഒരു കുസൃതിക്കാരൻ ശബ്ദം താഴ്ത്തി പറഞ്ഞു ..
" അല്ല..ഇങ്ങളല്ലേ..പ്രസിഡന്റ്..ഇങ്ങക്ക് ഇബടെ ഒരു പൊതുകിണറോ പൈപ്പോ വെച്ചൂടെ.ഇങ്ങക്ക് അങ്ങനെ മാണം...."
പ്രസിഡന്റ് കേട്ടോ..ആവോ...പാവം..ഒടുക്കം സമ്മാനദാനം നിർവഹിക്കാൻ തൽക്കാലം അടുത്ത് കണ്ട മരത്തിലും ഒന്ന് രണ്ട് ഇലയിലും ഒക്കെ തുടച്ച് കൈ വൃത്തിയാക്കി...ഇതല്ല..ഇതിലപ്പൊറവും കടന്ന് വന്നവനാണു ഈ ..കെ...കെ ജോസഫ്..എന്ന സ്റ്റൈലിൽ...എന്തൊക്കെ യാ യാ ലും ആളു ഉഷാറാട്ടോ..എ..വണ്ടർഫുൾ പേഴ്സൺ...സല്യൂട്ട് സർ..
.ഇടക്ക് ജെ.സി.ഐ യുടെ മുൻ സാരഥി സൈക്കിൾ റൈസിംഗ് താരം ഷാഫിയും വന്നു..അല്പനേരം മാത്രമേ പുള്ളിക്ക് ഞമ്മളോടൊപ്പം കൂടാൻ സമയം കിട്ടിയുള്ളുവെങ്കിലും ആ നേരം മുഴുവൻ അവിടെ കൊത്താനും കിളക്കാനും സജീവമായി ഉണ്ടായിരുന്നു..സമ്മതിക്കണം ..ആ..എനർജി..എ ഗ്രേറ്റ് സല്യൂട്ട് സർ..


ഇതിനിടയിൽ ഞമ്മടെ ബഷീർമാഷെക്കൊണ്ട് ഒരു ചെടി നടീപ്പിച്ചു..കൊറേ നേരം കൈക്കോട്ടും കൊണ്ട് അവിടെ കിളക്കുകയായിരുന്നു പാവം.ഞാനത് വാങ്ങി...ആരെങ്കിലും കണ്ടാ ഞമ്മക്കാ കൊറച്ചിലു..ഒന്നൊന്നര സൈസ് പോത്തിനോളം പോന്ന ഞാൻ അവിടെ കയ്യും കെട്ടി നോക്കി നിക്കാ..അതിനിടയിൽ ആ സാധൂ കൊത്തിക്കിളക്കാ...പഴേ കാരണവന്മാരു ആരെങ്കിലും അതിലെ വന്നാ " അടിച്ചോന്റെ നടുപ്പുറം പൊളിച്ചേ..ഹംക്ക്..നിക്കണ കണ്ടില്ലേ.." എന്ന ഡയലോഗ് ഒറപ്പാ...ബഷീർ മാഷേ.. ഐ..വിൽ ഗിവ് യു എ ഗ്രേറ്റ് സല്യൂട്ട്..
ഇടക്ക്  ജെ.സി.ഐ യുടെ എല്ലാ പ്രോഗ്രാമുകളിലും സജീവമായുണ്ടാകുന്ന സുഹൃത്ത് ഷിജുവും എത്തിച്ചേർന്നു..വേറെ എന്തൊക്കെയോ പരിപാടികൾക്കിടയിൽ ഇല്ലാത്ത സമയം ഉണ്ടാക്കി വന്ന വരവാണു..അത്രേയുള്ളൂ...എന്തൊക്കെ തിരക്കുണ്ടായാലും വരണം..ഒന്ന് സംബന്ധിക്കണം..എന്ന ആഗ്രഹം ഉള്ളിന്റെയുള്ളിൽ ഉണ്ടെങ്കിൽ ഏത് ആഫ്രിക്കേന്ന് ആണേലും പറന്ന് വരും...ഡെഡിക്കേഷൻ..അതന്നെ..ആ സാധനം വേണം...അത് ഷിജു സാറിനു ഉണ്ടെന്ന് എനിക്ക് നേരത്തേ തന്നെ അറിയാം...ന്നാലും....വെർതേ..വിടാൻ പറ്റുമോ...നട്ടു ഒരെണ്ണം മൂപ്പരും..കിടക്കട്ടെ ഭൂമിമാതാവിനു ഷിജുവിന്റെ വക ഒരു സമ്മാനം..താങ്ക്യു ഷിജു സാർ..


അധികം വൈകാതെ സുബീഷ് സാറും എത്തി..ജെ.സി.ഐ‌ മലപ്പുറത്തിന്റെ റൈറ്റ് ഹാൻഡ്...അത് വേണ്ട...ചാലകശക്തി..അത് ആയ്ക്കോട്ടെ..വന്നു..വെറും വരവല്ല...കയ്യിലൊരു ഒങ്ങ് മരത്തൈയ്യുമായിട്ടാണു വരവ്..അട..ടാ..മാസ് എൻട്രി...അങ്ങേരു തന്നെ അത് നല്ലൊരു സ്ഥലത്ത് സ്നേഹത്തോടെ ആദരവോടെ കുഴിച്ചിടുകയും ചെയ്തു....ഇത്രേ നേരം ഞങ്ങൾ ചെയ്തതെല്ലാം ആ ഒരൊറ്റ മാസ് എൻട്രിയിൽ " പ്ലുക്കോ" ന്ന് ആയിപ്പോയി...സുബീഷ് ജി ഡാ..എ ഗ്രേറ്റ് സല്യൂട്ട് സാർ...
അങ്ങനെയങ്ങനെ കുഴിയെടുക്കലും നടലും ആകെ ഉത്സവമയം...സക്കീർ സാറൊക്കെ കൈ മെയ് മറന്ന് പണിയെടുക്കുന്നു..
അതൊക്കെ കണ്ടിട്ട് ആവേശം ഉൾക്കൊണ്ട് നാട്ടുകാരായ ചെറുപ്പക്കാർ സജീവമായി പണിയെടുക്കുന്നു...
സമയം നീങ്ങവേ..
വയറു കത്തണു..
വയറിനകത്ത് ഐ.പി.എൽ നടക്കണ പോലെ...എന്റെ‌മനസ്സ് വായിച്ചെന്ന വണ്ണം സക്കീർ സാർ പറഞ്ഞു..ന്നാ..വാ..ഞമ്മക്ക് എന്തേലും കഴിക്കാം...ന്ത്..ഞാനിപ്പം മനസ്സിൽ വിചാരിച്ചേയുള്ളൂ..ഇയാളത് മാനത്ത് കണ്ടോ...
എന്തായാലും സക്കിർ സാറിനു പുറകെ വെച്ച് പിടിച്ചു..കുറച്ചപ്പുറത്തുള്ള ഒരു ഹോട്ടലീന്ന് നല്ല ഒന്നാന്തരം ദോശയും സാമ്പാറും...ഹായ്..ഹായ്..സാമ്പാറ് ഒഴിച്ചതേ ഓർമ്മയുള്ളൂ..ദോശ ഏതിലേ പോയതെന്ന് കണ്ടീല...ഇടം കണ്ണിട്ട് സക്കീറിനെ നോക്കി..ഇയാളെങ്ങാനും അടിച്ച് മാറ്റിയോ..എന്ന മട്ടിൽ...എന്റെ ആക്രാന്തം കണ്ട് സുബീഷ് സാർ കണ്ണ് തള്ളിയിരുപ്പുണ്ട്...സജ്നയും ബഷീർമാഷും ദോശയെ തൊട്ട് തലോടി വേദനിപ്പിക്കാതെ പതിയെ നുള്ളി നുള്ളി കഴിക്കുകയാണു...അവരിതൊന്നും അറിഞ്ഞിട്ട് പോലുമുണ്ടാകില്ല...പുവർ ബഡ്ഡീസ്...നാട്ടിൽ അയൽ വക്കത്ത് ഒരു കല്ല്യാണം ഉണ്ട്..അതോണ്ട് കൂടുതൽ അകത്താക്കി ജാറം ഫുള്ളാക്കിയില്ല...ബാക്കി അവിടുന്നാകാം...എണീറ്റ്..കൈ കഴുകി...വാച്ചിൽ നോകി.. 
പത്ത് മണി..അതങ്ങനെ എന്നെ നോക്കി പല്ലിളിക്കുന്നു...ഒമ്പത് മണിക്ക് വേറെ ഒരു പരിപാടി ഉണ്ടായിരുന്നു...ഇതിനിടയിൽ അത് മറന്നു...എന്ന് വെച്ചാ സ്വാഹാ...പോയത് പോട്ടെ...വേഗത്തിൽ സലാമും സുലാമും പറഞ്ഞ് പിരിഞ്ഞു...പോകണ പോക്കിൽ നൂറാടി കടവിൽ ഇറങ്ങി...
ഒറുത്തെളിഞ്ഞ വെള്ളത്തിന്റെ ഉള്ളും മനസ്സും കുളിർപ്പിക്കുന്ന ആസ്വാദ്യസുന്ദരമായ തണുപ്പിൽ ആവോളം നീന്തിത്തുടിച്ച് മുങ്ങാം കുഴിയിട്ട് ഏതാടാ ഈ കാട്ട് ജാതിക്കാരൻ എന്ന മട്ടിൽ എന്നെ എത്തിനോക്കി കളിയാക്കിച്ചിരിച്ച പരൽ മീനുകളോട് കിന്നാരം പറഞ്ഞ് കെറുവിച്ച് ഒരു ഒന്നൊന്നൊര നീരാട്ട് പാസാക്കി..
ആഹാ..അന്തസ്സ്...എന്ത് സുഖം...
ഇന്നത്തെ ദിവസം തുടക്കം ഇങ്ങനെ...എല്ലാ ദിവസവും ഇങ്ങനെ മനോഹരമായ തുടക്കങ്ങൾ ആയിരുന്നുവെങ്കിൽ എത്ര നന്നായേനേ...
ഈ ഇത്തിരിപ്പോന്ന ജീവിതത്തിൽ ഇതിനെല്ലാം അവസരമൊരുക്കിത്തരുന്ന ദൈവത്തോട്...സ്വകാര്യമായി..അല്ല അത്യുച്ചത്തിൽ തന്നെ പറയട്ടെ...
..താങ്ക് ഗോഡ്..
Related Posts with Thumbnails

On 2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച 0 comments
Bookmark and Share
സങ്കടപ്പെടാൻ ഒരു പാട് കാര്യങ്ങളുണ്ടായിട്ടും അവയോടൊക്കെ പോയി തൂങ്ങിച്ചാവാൻ പറഞ്ഞ്  ഒരു മഴയുള്ള രാത്രി   ജീവിതത്തിന്റെ സൗന്ദര്യത്തെപ്പറ്റി വാചാലാകണമെന്ന് തോന്നുകയും നട്ടപ്പാതിരയിരുളിലേക്ക് ഒറ്റത്തോർത്തുമെടുത്ത് ഇറങ്ങിപ്പോയി കോരിച്ചൊരിയുന്ന മഴയെ സാക്ഷിനിർത്തി  കൈകൾ വിടർത്തിനിന്ന് ആർത്തട്ടഹസിക്കുകയും ചെയ്യുന്നത്  കണ്ടാൽ നിങ്ങളെന്ത് ചെയ്യും..

(കഞ്ചാവാണോ എന്ന കമന്റ് ഹറാമാണു..)
Related Posts with Thumbnails

On 2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച 0 comments
Bookmark and Share


ഞമ്മക്കേതാലും പോകാൻ പറ്റൂല..ന്നാ..പിന്നെ നമ്മളെ പേരെങ്കിലും അവിടെ പോയി വരട്ടേന്ന്...ഹല്ല..പിന്നെ...അത് കൊണ്ട് ഞമ്മളും എടുത്ത് ഒരു ടിക്കറ്റ്...എവിടേക്ക്...ഞമ്മടെ ചൊവ്വയിലേക്കെന്ന്.....

കേട്ടിട്ട് നെറ്റി ചുളിക്കണ്ട...സംഗതി സത്യമാണു...ഞമ്മടെ അമേരിക്കാക്ക ല്ല്യേ..അവരുടെ നാസയാണു ഈ പണി ഒപ്പിക്കണത്...2020 ലു.. ഓലു ചൊവ്വേക്ക് അയക്കണ നാസയുടെ മാർസ് റോവറിൽ കയറി ആ പേരുകൾ അടങ്ങിയ പെട്ടി അങ്ങ് ചൊവയിലേക്ക് പറക്കും.....ഒക്കെ..ഒരു രസം..ഒരു മനസ്സുഖം...

ഈ മാസം മുപ്പത്തൊന്നാം തിയ്യതി വരെ പേരുകൾ രജിസ്റ്റർ ചെയ്യാം...ഇത് വരെ പതിനാലു ലക്ഷത്തിലധികം ഇന്ത്യക്കാർ പേരു രജിസറ്റർ ചെയ്ത് കഴിഞ്ഞു..കൂട്ടത്തിൽ ഞാനും...ഏറ്റവും കൂടുതൽ പേരുകൾ രജിസറ്റർ ചെയ്തിരിക്കുന്നത് തുർക്കിക്കാരാണൂ..ഇന്ത്യാക്കാർ രണ്ടാം സ്ഥാനത്തും...അമ്പടാ...അങ്ങനെ വിടാൻ പറ്റുമോ...എല്ലാരും താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് പേരു രജിസ്റ്റർ ചെയ്താട്ടെ....ഒന്നാം സ്ഥാനം ഞമ്മക്ക് പിടിച്ചെടുക്കണം...

ലിങ്ക് ദാ..ഇവിടെ https://mars.nasa.gov/participate/send-your-name/mars2020/


എന്നാലും നാസനെ സമ്മതിച്ച് കൊടുക്കണം..ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതോണ്ട് ആ ചൊവ്വാദൗത്യത്തെക്കുറിച്ച് ഈ ദുനിയാവിൽ ഇനിയാരും അറിയാൻ ബാക്കിയില്ല...

ഇദ്ധാണു അഡ്വർറ്റൈസ്മെന്റ് ...കാഞ്ഞ ബുദ്ധി തന്നെയാണേ...
Related Posts with Thumbnails

On 2019, സെപ്റ്റംബർ 16, തിങ്കളാഴ്‌ച 0 comments
Bookmark and Share

ഈ ദുബായ് ഷെയ്ക്കുമാരൊക്കെ എന്തൊരു ഉദാരമനസ്കരാണല്ലേ...കണ്ടിട്ട് കൊതിയാവുന്നു...

നിങ്ങൾക്കും കരഗതമാക്കണോ...വിലപിടിപ്പുള്ള അത്യുഗ്രൻ സമ്മാനങ്ങൾ..സംഗതി വളരെ സിമ്പിളാണു..എന്നാലോ പവർഫുള്ളും....

ദുബായ് ഷെയ്ക്കുമാരിൽ ആരെങ്കിലും ചിലപ്പോ അവിടുത്തെ പ്രധാനമന്ത്രി തന്നെ ആയെന്നും വരാം..അതല്ലെങ്കിൽ ലോകത്തിലെ പ്രശസ്തരായ വ്യക്തികൾ ആരെങ്കിലുമായിരിക്കും...കുഴപ്പമില്ല...പദ്ധതി ഒക്കെ ഒന്ന് തന്നെ...ഒപ്പമുള്ള ഫോട്ടോകളിൽ മാത്രമേ വിത്യാസം കാണൂ.....ഏതായാലും നോട്ട് കെട്ടുകളുകളുടെ ഫോട്ടം നിർബന്ധമായും ഉണ്ടാകും.....അതും ഡോളർ...

അവർ അടിച്ച് വിടുന്ന പോസ്റ്റിനൊപ്പം  
1. Home
2. Gold
3. Money
4. Telephone.
5. Car
6. Apartment

ഇങ്ങനെയൊരു ലിസ്റ്റ് കാണും..ഇതിൽ നിങ്ങൾക്ക് വീട് മതിയെങ്കിൽ  അത്, അതല്ല..സ്വർണ്ണമോ ഇനി രൊക്കം പണമായിട്ട് മതീയോ.. ..ഏതാ വേണ്ടത് എന്ന് വെച്ചാ  താഴെ കമന്റായി രേഖപ്പെടുത്തുക....എന്നിട്ട് ആ പോസ്റ്റ് മിനിമം അഞ്ച് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക...ശ്രദ്ധിക്കുക..കൂടുതൽ ഗ്രൂപ്പുകളിലേക്ക്  ഷെയർ ചെയ്താൽ വിജയസാധ്യത കൂടും.....

ഏത് സമ്മാനം അടിച്ചാലും രണ്ട് മിനിട്ടിനകം നിങ്ങൾക്ക് കിട്ടും എന്ന് അവരു ആണയിട്ട് പറയുന്നുണ്ട്..പിന്നെ എന്താ പേടിക്കാൻ......അപ്പോ...എല്ലാരും അർമ്മാദിച്ചാട്ടെ...കമന്റടിച്ചാട്ടെ..ഷെയർ ചെയ്താട്ടെ.......


നൂറു ശതമാനം സാക്ഷരതയാണത്രേ....ത്ഫൂ....

അധികമൊന്നും വേണ്ട....പേരിനു ..ഒരല്പം...ഇത്തിരി ....സാമാന്യബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ.....

ഫേസ്ബുക്ക് തുറക്കാൻ വയ്യ...

ഈ സൈസ് ഉടായിപ്പുകൾ കിടന്ന് കറങ്ങുകയാണു ...വല്ല്യ വല്ല്യ ഡിഗ്രികളും ഉന്നത ജോലികളും ഒക്കെയുള്ളവരാണു കൂടുതലും ഇതൊക്കെ ഷെയർ ചെയ്യുന്നത് എന്നതാണു ഏറെ രസകരം..

എന്താണു മത്സരമെന്നോ ആരാണു നടത്തുന്നതെന്നോ എത്രകാലം വരെ പങ്കെടുക്കാമെന്നോ... ഒന്നും കാണില്ല..

ഒറ്റനോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റും ...നല്ല ഒന്നാന്തരം ഉടായിപ്പ് പോസ്റ്റുകളാണു അതെന്ന്...എന്നിട്ടും കണ്ണുമടച്ച് അതിന്റെ താഴെ കമന്റടിക്കുവാ...മണി, ഹൗസ്, അപ്പാർട്ട്മെന്റ്...തന്നെ..തന്നെ..ഇപ്പോ കിട്ടും........ഊളകൾ.....

ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തവരായി ആരും ഇല്ല..എന്ന് കരുതി തന്തയും തറവാടുമില്ലാത്ത ഊള പോസ്റ്റുകൾക്ക് പിന്നാലെ പോയി ഇളിഭ്യരാകുന്ന മലയാളിയെപ്പോലെ വേറെയാരും ലോകത്ത് കാണില്ല.....പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി...


(എനിക്ക് കിട്ടിയ ഒന്ന് രണ്ട് പോസ്റ്റ് പടച്ച് വിട്ട പ്രൊഫൈലുകളിലൂടെ  ഒന്ന് കറങ്ങി നോക്കി..പ്രോഫൈൽ പിക് ഒക്കെ അടിപൊളി...ലോകപ്രശസ്തരായ വ്യക്തികളാണു...അവർക്ക് ട്വിറ്ററിലൊക്കെ മില്ല്യൻ കണക്കിനാണു ഫോളോവേഴ് സ്... ആ അവർക്ക്  ഫ്രണ്ട് ലിസ്റ്റ് വെറും രണ്ടായിരത്തിൽ താഴെ മാത്രം....തന്നെ..തന്നെ.... ബിസ്വസിച്ച്.....അത് തന്നെ കൂടുതലും ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യക്കാരാണു.....ഇതൊക്കെ  പടച്ചുണ്ടാക്കിയ  ആ ഹംക്ക് അപ്പോ അവിടെയെവിടെയോ ആയിരിക്കും...

Related Posts with Thumbnails

On 2019, സെപ്റ്റംബർ 14, ശനിയാഴ്‌ച 0 comments
Bookmark and Shareമനസ്സകം നിറയുന്ന നിമിഷങ്ങളെ
മതിലകം തീർക്കാത്ത പുണ്യങ്ങളെ
മനം നിറഞ്ഞൊന്നായ് പുൽകിടാമോ
മാസ്കിന്റെ ഘോഷത്തിൽ ചേർന്നിടാമോ

മണ്ണിതിൽ വിടരുന്ന വർണ്ണകൂടാരത്തിൽ
നിറമോടെ ഉയിരോടെ ഉയരുന്ന ശബ്ദം..

മാനസ മലരുകൾ ഒന്നായ് ചേരുന്ന
 മധുരിതസുമോഹന സുകൃതമീ യജ്ഞം..

മാനവകുലത്തിൻ നന്മയിൽ വിരിയുന്ന
സുരഭിലസുവനമീ സുന്ദര ശില്പം..


മാസ്കിന്റെ ഓണാഘോഷത്തിലെന്നും
 ഉയരുന്ന പടരുന്ന കനമാർന്ന സ്വപ്നം..

മണ്ണും മനുജനും ഒന്നായ് ചേരുന്ന
കളിചിരി വിളയുന്ന നാടാണു സ്വപ്നം..

മാലോകരൊന്നായ് തോളോട് തോൾ ചേർന്ന്
ആമോദം കൊള്ളുന്ന നാളാണു സ്വപ്നം‌‌..


Related Posts with Thumbnails

On 2019, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച 0 comments
Bookmark and Shareഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നു എന്ന് പറഞ്ഞത് പോലെയായി..
കൈനോട് ആർട്സ് &സ്പോർട്സ് ക്ലബ്ബ് (KASC) ഒരുക്കിയ ഓണാഘോഷം അക്ഷരാർത്ഥത്തിൽ അതായിരുന്നു ഞങ്ങൾക്ക്...
മുതുവത്ത് പറമ്പിലെ ഓണാഘോഷപരിപാടിയിൽ പരിസ്ഥിതി പരിപാലന സന്ദേശം കൈമാറി വൃക്ഷത്തൈകൾ നട്ട് നേരെ പോയത് കൈനോട്ടിലേക്കാണു...

ജെ.സി.ഐ മലപ്പുറം സംഘടിപ്പിക്കുന്ന പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പരിസരശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്യുന്ന ദിവസമായിരുന്നു ഇന്ന്....
ഊർജ്ജസ്വലരായ ചെറുപ്പക്കാർ, ആവേശത്തിമിലാറാടുന്ന മത്സരയിനങ്ങൾ, കാഴ്ചക്കാരായി വമ്പൻ ജനാവലി..ഞങ്ങളെ വിസ്മയിപ്പിക്കാൻ ഇനി വേറെയെന്ത് വേണം...അവിടെ ആ കൂടി നിൽക്കുന്ന യുവതലമുറയുടെ ആശിർവാദങ്ങളോടെ  ഒരു വൃക്ഷത്തൈ സമർപ്പിക്കാൻ സാധ്യമായതിൽ ഞങ്ങൾ ധന്യരാണു.....


"ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു .."


പരിപാടിയും കഴിഞ്ഞ് പോകാൻ നേരം സുഹൃത്ത് ബാബുരാജന്റെ കമന്റ്..

" ഉച്ചക്ക് ഉണ്ണാൻ നേരമാവുമ്പോ‌ നിങ്ങൾ വരണം..സദ്യ റെഡിയായിക്കൊണ്ടിരിക്കാണു...മറക്കരുത്.."


സ്നേഹോഷ്മളമായ ക്ഷണം ..വരാൻ പറ്റും എന്ന് ഒട്ടും കരുതിയതല്ല..പാണക്കാടും എടായ്പാലത്തും മലപ്പുറം പോലീസ് സ്റ്റേഷനിലും കോൺഗ്രസ്സ്, സി‌.പി.ഐ.എം, ബി.ജെ.പി പാർട്ടി ഓഫീസുകളിലും ഒക്കെ കയറിയിറങ്ങി പരിസ്ഥിതി സന്ദേശം കൈമാറി വൃക്ഷത്തൈകൾ നട്ട് നേരം ഉച്ചയായപ്പോ വയറിനൊരു കാളൽ..അപ്പോഴാണു ബാബുരാജന്റെ ആ കമന്റ് വീണ്ടും മനസ്സിലേക്കെത്തിയത്...ഉടനെ കറക്കി നമ്പർ ഫർസാന്റെ ഫോണിലേക്ക്...

" സദ്യ കഴിഞ്ഞോ.."

" ഏയ്..കഴിഞ്ഞിട്ടില്ല..ഇങ്ങളു ബേം ബരീ.."

ഫർസാനെ എടുത്തടിച്ച മറുപടി..

"അല്ല ഫർസാനെ.ഞാനൊറ്റക്കല്ല..ഞങ്ങൾ മൂന്ന് പേരുണ്ട്..ബുദ്ധിമുട്ടാവോ.."

" ഇങ്ങളു മൂന്നല്ല മുന്നൂറ് പേരു വന്നാലും പ്രശ്നമില്ല..ഇങ്ങളു ഇങ്ങട്ട് വരീ.."

എജ്ജാതി മറുപടി..കൊലമാസ് മറുപടി..

പിന്നെ മടിച്ച് നിന്നില്ല..നേരെ വിട്ടു..കൈനോട്ടിലേക്ക്..
സദ്യ എന്ന് പറഞ്ഞാൽ ഇതാണു..കിട് കിടിലൻ സദ്യ..ഒപ്പം അടിപൊളി അടപ്പായസവും...വയറും നിറഞ്ഞു ..മനസ്സും നിറഞ്ഞു..


ചുറ് ചുറുക്കോടെ ഓടിനടന്ന് ആർക്കും ഒറ്റു കുറവും തോന്നാത്ത രീതിയിൽ ചോറും കറികളും വിളമ്പുന്ന കൈനോടിന്റെ യുവത്വം...
ജാതി- മത -വർഗ്ഗ -വർണ്ണ ഭേദമേതുമില്ലാതെ തോളോട് തോൾ ചേർന്ന് കൈകോർത്ത് നിൽക്കുന്ന കൈനോടിന്റെ യുവത്വം..
അഭിമാനമാണു മക്കളെ..നിങ്ങൾ.
അന്തസ്സാണു മക്കളെ നിങ്ങൾ..
നിങ്ങളുടെ ഈ കൂട്ടായ്മ..നിങ്ങളുടെ പ്രവർത്തനങ്ങൾ..അത്..കാലത്തിന്റെ ചുവരിൽ തങ്കലിപികളാൽ എന്നും എന്നുമെന്നും രേഖപ്പെടുത്തും...
ചോറ് കഴിച്ച് വെറുതേ വെറും വെറുതേ അവിടെയിരിക്കുമ്പോ വരുന്നു സുഹൃത്ത് മനോജ്, കൂടെ ദിനേശനും .." ലേശം ചോറ് കൂടിയെടുക്കട്ടെ.."ന്ന്...അല്ല പിന്നെ ഇപ്പോ തന്നെ വയറു ഫുട്ബോളു പോലെയായിട്ടുണ്ട്..ഇനീം...സ്നേഹപൂർവ്വം നിരസിച്ചു..പിന്നെ പരിപാടിയെക്കുറിച്ചുള്ള കുശലാന്വേഷണങ്ങൾ..അഭിപ്രായങ്ങൾ..
അങ്ങനെ ഒരുപാട് മുഖങ്ങൾ മുന്നിൽ വന്നു.....ആരെയും മറന്നിട്ടല്ല..എല്ലാം കൂടി എഴുതിയാ വായിക്കുന്നവർ വായിച്ച് മടുക്കും..എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു...കൈ കഴുകി ..പോകാൻ നേരം ദേ നിക്കണു..അൻസാർ ടി.ടി..

" അല്ല അൻസാറെ ഇജ്ജ് കഴിച്ചില്ലേ.."

ചോദ്യം എന്റെ വഹ...ദേ കെടക്കണു അടുത്ത കൊലമാസ് മറുപടി..

" ഇങ്ങളു കഴിച്ചോ...ഇവടെ വരുന്നവരു പള്ള നെറച്ച് കഴിച്ചാ മതി..  അപ്പോ ഞമ്മളെ വയറു നിറഞ്ഞ മാതിരിയാ...."

ഹൗ..ഞാനില്ലേ..ഇങ്ങനെയുമുണ്ടോ..മൻഷന്മാരു..


കൈനോട് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മുഴുവൻ ഭാരവാഹികൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും സഹകാരികൾക്കും നാട്ടുകാർക്കും എല്ലാം ഹൃദ്യംഗമായ നന്ദി ..നന്ദി..നന്ദി..
ഞങ്ങൾ മൂന്ന് പേരുണ്ട്... പറ്റും എന്ന് ക
Related Posts with Thumbnails

On 2019, സെപ്റ്റംബർ 12, വ്യാഴാഴ്‌ച 0 comments
Bookmark and Shareജെ.സി.ഐ മലപ്പുറം സംഘടിപ്പിക്കുന്ന പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പരിസരശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്യുന്ന ദിവസമായിരുന്നു ഇന്ന്....

എ..വണ്ടർ ഫുൾ ഡേ...

പൊതുസ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഓഫീസുകൾ, മതകാര്യസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ..ഈ മലപ്പുറത്തും പരിസരത്തും ഉള്ള സകലസ്ഥലങ്ങളിലും ഇന്ന് ഞങ്ങൾ എത്താൻ ശ്രമിച്ചു..

അങ്ങനെയാണു ഹാജിയാർപള്ളി മുതുവത്ത് പറമ്പ് ഗ്രീൻ ആർമി യൂത്ത് മൂവെമെന്റ് സംഘടിപ്പിച്ച് "ആർപ്പ് -2019 " ഓണാഘോഷപരിപാടിയിലേക്കെത്തുന്നത്...


സത്യത്തിൽ അതൊരു ആർപ്പ് തന്നെയാണു...

ഈ നാടിന്റെ സ്വച്ഛതക്കും സമാധാനത്തിനും തുരങ്കം വെക്കാനിറങ്ങുന്ന കുത്സിതശ്രമങ്ങൾക്കെതിരെയുള്ള വരും തലമുറയുടെ പ്രതിരോധത്തിന്റെ വിളിയാളമുയരുന്ന ആർപ്പ്..,

കൗമാരവും യുവത്വവും നാലുചുവരുകൾക്കുള്ളിൽ തളക്കപ്പെടേണ്ടതല്ലെന്നും നാടിന്റെ സംസ്കൃതി കാത്ത് സൂക്ഷിക്കുന്നതിനും സംസ്കാരിക പൈതൃകം തുടികൊട്ടിയറിയിക്കുന്നതിനും വേണ്ടിയുള്ള ഊർജ്ജസ്വലമായ പരിപാടികൾ സംഘടിപ്പിക്കാനും അത് വിജയിപ്പിച്ചെടുക്കുവാനും ഉള്ള ത്രാണി ഞങ്ങൾ വരും തലമുറക്കുമുണ്ടെന്ന് വിളീച്ചോതുന്ന ആർപ്പ്..

സന്തോഷത്തിന്റെ,ഉല്ലാസത്തിന്റെ, ആവേശത്തിന്റെ,തന്റേടത്തിന്റെ ,ഊർജ്ജസ്വലതയുടെ ...

ആർപ്പ് ഇവയെല്ലാത്തിന്റെയുമാണു...

ആർപ്പ്...ആവർത്തിക്കട്ടെ...

ആർപ്പ്..ഉയർന്ന് പടരട്ടെ..

ആർപ്പ് ജ്വലിക്കട്ടെ...ഞങ്ങൾ ജെ.സി.ഐക്കാർക്ക് നിങ്ങളുടെ സമയത്തിൻ നിന്നൊരല്പം അനുവദിച്ച് തന്നതിനും ഈ പരിസ്ഥിതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളായതിനും ഗ്രീൻ ആർമി യൂത്ത് മൂവ്മെന്റിന്റെ എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും  ഹ്രദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തു..

താങ്ക്യു..ഫോർ..ഓൾ

Related Posts with Thumbnails

On 2019, സെപ്റ്റംബർ 11, ബുധനാഴ്‌ച 0 comments
Bookmark and Share
"ഈ ഓണം നിങ്ങൾക്കായി സ്പോൺസർ ചെയ്തിരിക്കുന്നത്...."

ഉല്ലാസതരളിത പൊന്നോണ പുലരിയിൽ ഈ കിളിനാദമാകും ഒരു പക്ഷേ നമ്മെ വിളിച്ചുണർത്തുന്നത്..സ്വിഗ്ഗിയും സൊമാറ്റോയും കൊണ്ട് തരുന്ന ഓണസദ്യയും അകത്താക്കി ടെലിവിഷൻ ചാനലുകളിൽ മിന്നിമറയുന്ന സ്പെഷ്യൽ പ്രോഗ്രാമുകൾ കണ്ട് പാതിമയക്കത്തിൽ അമർന്നിരുന്ന് ആഘോഷിക്കാൻ ഉള്ളതായിപ്പോയോ ഓണഘോഷം..

ഇല്ല..ഇതെങ്കിലും നമുക്ക് തിരിച്ച് പിടിക്കണം..

ഓണം അത് കേരളീയരുടെ ഒരു സ്വപ്നമാണു..നമ്മുടെ ആഘോഷങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു..എന്ന് വെച്ചാ നമ്മുടെ സ്വപ്നം പോലും....

നാം എന്ത് ചിന്തിക്കണം,എങ്ങനെ ചിന്തിക്കണം, എപ്പോൾ ചിന്തിക്കണം...എന്നിങ്ങനെ തുടങ്ങി എന്ത് കഴിക്കണമെന്ന് വരെ തീരുമാനിക്കുന്ന പരസ്യങ്ങൾ അവയ്ക്ക് പിന്നിലിരുന്ന് നമ്മെ വഴിനടത്തുന്ന .. മൊത്തമായി വിലക്കെടുക്കാൻ കാത്ത് നിൽക്കുന്ന കുത്തകകളിൽ നിന്ന് നമ്മുടെ ഈ സ്വപ്നത്തെയെങ്കിലും നമുക്ക് ഒളിപ്പിച്ച് വെക്കാം.....

എന്തിനു..? അവർ നമ്മെ കളിയാക്കിയേക്കാം..
പരിഹാസത്തിൽ പൊതിഞ്ഞ  ചോദ്യങ്ങളെറിഞ്ഞേക്കാം...

"പൂവിളികൾ "

കേൾക്കാനുണ്ടോ..ങും എവടെ..പൂക്കൾ തമിഴ്നാട്ടീന്ന് വരണം..

"കൊയ്ത്ത് പാട്ട്"

കേൾക്കാനുണ്ടോ...ങും..എവടെ..അതിനു ഇപ്പോ ആരു കൃഷി ചെയ്യാൻ...

"കള്ളവുമില്ലാ...ചതിയുമില്ലാ"....

ഹാ...ഇപ്പറഞ്ഞത് മാത്രം നല്ലോണം ഉണ്ട് ..കളവ്, ചതി, വഞ്ചന, കൊലപാതകം...

തലകുനിച്ചേക്കണം..
ഒക്കെ ശരിയാണു..


" ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി, ഓണക്കളികൾ.."

അതൊക്കെയെന്ത്..നീ വാ..നമ്മക്കടെ ചാനലിൽ പ്രശസ്ത നടിയുടെ ഓണവിശേഷങ്ങൾ കാണാം..അല്ലെങ്കിൽ ബ്ലോക്ക് ബസ്റ്റർ ചലചിത്രം കാണാം..അതുമല്ലെങ്കിൽ ഗോമഡി ഷോ കാണാം...ഇഷ്ടം പോലെ...

"അവിയൽ,എരിശ്ശെരി, പുളിശ്ശേരി,പായസം.."

അതൊക്കെ വിട്..എന്തിനു വെറുതേ അടുക്കളയിൽ കിടന്ന് തീയും പുകയുമേറ്റ് കഷ്ടപ്പെടണം..നിങ്ങൾ ടി.വി കണ്ടിരി..നിങ്ങൾക്ക് വേണ്ടത് ഞങ്ങൾ എത്തിച്ച് തരാം..ഓൺലൈനിലും ഓഫ് ലൈനിലുമുള്ള കാറ്ററിംഗുകാർ ..ഡിസ്കൗണ്ടുകൾ വാരിവിതറുന്നു..

അവർ നമ്മെ പ്രലോഭിപ്പിച്ച് കൊണ്ടേയിരിക്കും...
എന്തും പറഞ്ഞോട്ടെ....എന്തും ചെയ്തോട്ടെ...

എങ്കിലും നമുക്കീ സ്വപ്നത്തെയെങ്കിലും  തിരിച്ച് പിടിക്കണം..

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ..."


സ്നേഹവും ശാന്തിയും സമൃദ്ധിയും വിളയാടുന്ന ഒരു ജീവിതശൈലിയെക്കുറിച്ചുള്ള മലയാളിയുടെ സ്വപ്നം...ആ ജീവിതശൈലി സാദ്ധ്യമാകുന്ന ഒരു സമൂഹത്തെക്കുറിച്ച് നാം കാണുന്ന സ്വപ്നം.....
സ്വപ്നങ്ങൾ ഇല്ലാതായാൽ മനുഷ്യരില്ല..അത് കൊണ്ട് ഈ സ്വപ്നം നമുക്ക് കാത്ത് സൂക്ഷിക്കാം..സുമനസ്സുകൾ നിരത്തി പൂക്കളം ഒരുക്കാം..അങ്ങനെ നമ്മുടെ മനസ്സുകളോരോന്നും പൂത്തുലയട്ടെ....അവിടെ നിന്നും സൗരഭ്യം ഉതിരട്ടെ..


ഏവർക്കും ഹ്രദയം നിറഞ്ഞ ഓണാശംസകൾ..

അയ്യോ സോറി...ഡിപ്ലോമാറ്റിക് ആവണമല്ലോ...സോ..

ഏവർക്കും  ഓണം മുബാറക്ക്..

കുല്ലു ആം അൻ തും ബി ഹൈർ

മർഹബാ ഓണം മുബാറക്
Related Posts with Thumbnails

On 2019, സെപ്റ്റംബർ 8, ഞായറാഴ്‌ച 0 comments
Bookmark and Shareപണ്ട് പണ്ട്....

അത്രക്കങ്ങ് ആലോചിച്ച് കൂട്ടണ്ട....

ഒരു പത്തിരുപത് കൊല്ലം മുമ്പ്..അന്നെനിക്ക് പതിമുന്നോ പതിനാലോ വയസ്സ്..ഒരു ബന്ധുവിന്റെ  കല്ല്യാണം..പുതിയാപ്പിള ഇറങ്ങുന്ന നേരം കണക്കാക്കി " ദുആ" ചെയ്യാൻ വേണ്ടി പള്ളിയിലെ ഉസ്താദിനെകൊണ്ട് വരാൻ എന്നെയും വരന്റെ അനിയനെയും ശട്ടം കെട്ടി...അന്നാ നാട്ടിലും പരിസരപ്രദേശങ്ങളിലും പേരു കേട്ട പ്രഗത്ഭനായ പണ്ഡിതനാണു മേല്പറഞ്ഞ ഉസ്താദ്..അങ്ങനെ ഞങ്ങൾ ഉസ്താദിനെ കൂട്ടാൻ പോയി...
ഉസ്താദിനെ കണ്ടു...

"ക്യാമറയൊക്കെ.. ണ്ടൊ അവിടെ..?.."

ഘനഗാംഭീര്യസ്വരത്തിൽ ഉസ്താദിന്റെ ചോദ്യം...

പിള്ളമനസ്സിൽ കള്ളമില്ല..എന്നാണല്ലോ..

'' ണ്ട്..." 

ഞാനും കൂടെയുള്ളവനും ഒരേ സ്വരത്തിൽ മൊഴിഞ്ഞു..

"എന്നാലേ..ഞാൻ ബരണില്ലാന്ന് പറഞ്ഞേക്ക്..ഫോട്ടോ എടുക്കലൊന്നും നല്ല പരിപാടിയല്ല..തെറ്റ് തന്നെയാണു..അത് കൊണ്ട് ഞാനില്ല..നിങ്ങളു പൊക്കോളൂ....."

" എന്നാ ശരി..." ഞങ്ങൾ മടങ്ങി..

ഇങ്ങളു ഇവിടെ ക്യാമറയൊക്കെയുണ്ട് എന്ന് എന്തിനാ അവിടെ പറഞ്ഞതെന്ന് പറഞ്ഞ് ഞങ്ങൾക്ക് രണ്ട് പേർക്കും വീട്ടുകാരുടെ വക  കിടിലൻ ചീത്ത  ഹോൾസെയിലായി കിട്ടി..നേരിട്ട് തന്നെ കൈപ്പറ്റേം ചെയ്തു...

കാലരഥം പിന്നെയുമുരുണ്ടു..

എത്രയോ മഴയും വേനലും കടന്ന് പോയി..

ഇന്ന്  ഫേസ്ബുക്കിലും യുട്യൂബിലും ഒക്കെ സൂപ്പർതാരമായി വിലസുകയാണു അന്നത്തെ ആ ഉസ്താദ്..

വിവിധ പോസുകളിലുള്ള ഫോട്ടോസ്...സെൽഫി സ്നാപ്പുകൾ, ഏതൊക്കെയോ സെൽഫിസ്റ്റുകളുടെ കൂടെയുള്ള സ്നാപ്പുകൾ, പിന്നെ ഏതെക്കൊയോ സ്ഥലങ്ങളിൽ നിന്നുള്ള സ്നാപ്പുകൾ..

ദോഷം പറയില്ല......സംഗതി കിടിലനാട്ടോ..

ഒപ്പം..കിടിലൻ എഴുത്തുകൾ,

കിടിലോൽ കിടിലൻ പ്രഭാഷണങ്ങൾ, 

കിടു കിടിലോൽകിടിലൻ  പ്രാർത്ഥനകൾ, 

ആകെ മൊത്തം.. അടിപൊളി..

ഞഞ്ഞായിപ്പോയി......വീണ്ടും സന്ധിക്കും വരൈ ..
വണക്കം..
.
Related Posts with Thumbnails

On 0 comments
Bookmark and Share
ഓണാഘോഷം..

അത് ഒരു അനുഭവമാണു..

പച്ചയായ മനുഷ്യരുടെ ആഘോഷനിമിഷങ്ങൾ..

മണ്ണിന്റെ മണമുള്ള മഴചാറ്റലിന്റെ താളമുള്ള കൂട്ടുചേരൽ..

ജാതി-മത -കക്ഷിരാഷ്ട്രീയ വേർതിരിവുകൾ തിരിച്ചറിയാത്ത മനുഷ്യരുടെ സന്തോഷനിമിഷങ്ങൾ..

നാട്ടുമ്പുറത്തെ ഓണാഘോഷം..അവിടെ കസേരകളിയുണ്ടാവും..കണ്ണ് കെട്ടി കലമുടക്കലുണ്ടാകും..സുന്ദരിക്ക് പൊട്ട് തൊടലുണ്ടാവും..അങ്ങനെ തുടങ്ങി  അനേകമനേകം ഭാവനാത്മകവും കൗതുകകരവുമായ മത്സരങ്ങൾ..വീറും വാശിയും വൈരാഗ്യവും പകയും  നിറഞ്ഞ കിടമത്സരമല്ല..കൗതുകവും സന്തോഷവും സുന്ദരമായ മുഹൂർത്തങ്ങളും സമ്മാനിക്കുന്ന സൗഹൃദമത്സരങ്ങൾ.. ..ജയിക്കുന്നതിലും അപരന്റെ ജയത്തിലും ആർപ്പുവിളികളുയയർത്തി തുള്ളിച്ചാടുന്ന മത്സരങ്ങൾ...കളിചിരിയും തമാശയും അമളിത്തരങ്ങളും ആർത്ത് അട്ടഹസിച്ചാസ്വദിക്കുന്ന മത്സരങ്ങൾ....

ഇന്ന് ഓർമ്മകളുടെ പഴയ ഭണ്ഡാരപ്പെട്ടികൾ തപ്പിക്കുടഞ്ഞിട്ടപ്പോൾ കണ്ടു..പലതും..എട്ട് കൊല്ലം മുമ്പത്തെ ഓണാഘോഷം..അന്ന് എല്ലാത്തിനും ഉപദേശ നിർദ്ദേശങ്ങളുമായി കൂടെ നിന്നിരുന്ന രണ്ട് വ്യക്തിത്വങ്ങൾ..മണ്ണിശ്ശേരി അബുട്ടികാക്ക...പാറപ്പുറം അലവിക്കുട്ടി കാക്ക....
ചിത്രങ്ങൾ കണ്ടില്ലേ.....അവരുടെ ചിരിയും തമാശകളും...

വടം വലി മത്സരത്തിൽ ഫസ്റ്റ് പ്രൈസ് നല്ല ഒന്നാന്തരം പഴക്കുല...അത് കൊടുക്കുമ്പോ അബുട്ടികാക്ക പറഞ്ഞ ഒരു ഡയലോഗുണ്ട്..

" ഇങ്ങളെ ഒരു പഴക്കൊല..അതിപ്പോ കടലിലു കായം കലക്കിയ മാതിരി ആവൂലോ..കമ്പറേ.." 

സത്യായിട്ടും ആ പറഞ്ഞത് അച്ചട്ടായിപ്പോയി...എല്ലാരും കൂടി തട്ടിപ്പറിച്ച് കയ്യിട്ട് വാരി പഴക്കൊല "പ്ലിക്ക്യോ പ്ലിക്ക്യോ.." ന്ന് ആയിപ്പോയി...വല്ലാത്തൊരു "കൊലപാതകം" ..ഹൗ....

എല്ലാം..എല്ലാമെല്ലാം....ഇന്നലെ കഴിഞ്ഞത് പോലെ മനോ മുകുരത്തിൽ മിന്നി മറയുന്നു..

എന്നുമെന്നും ഞങ്ങൾക്ക് വഴികാട്ടികളായിരുന്ന  രണ്ട് വിളക്കുകൾ....കെട്ട് പോയ്......ഇപ്പോൾ..ചുറ്റിലും ഇരുട്ട്..മാത്രം..കൂട്ടിനു മാറാല പിടിച്ച് കിടക്കുന്ന ഓർമ്മകൾ മാത്രം.....

ചിത്രങ്ങൾ ഒരുപാടുണ്ട്..അല്പം ഇവിടെ കുടഞ്ഞിടുന്നു..Related Posts with Thumbnails

On 2019, സെപ്റ്റംബർ 5, വ്യാഴാഴ്‌ച 0 comments
Bookmark and Share"മച്ചു" വന്ന വഴിക്ക് വിട്ടേ...ഇതൊക്കെ ഇവിടെ മുമ്പേ കുറെ ഓടിയതാ..ഇനി പുതിയത് വല്ലതും കൊണ്ട് വാ...
നെറ്റി ചുളിക്കണ്ട..
വേറെയൊന്നുമല്ല..
ഏകദേശം കഴിഞ്ഞ കൊല്ലം ആദ്യത്തിൽ വളരെ സജീവമായി വാട്ട്സാപ്പിൽ കറങ്ങി നടന്നിരുന്ന ഒരു മെസേജ് ഇന്ന് ഒരു സുഹൃത്ത് കുത്തിപ്പൊക്കി പങ്ക് വെച്ചിരിക്കുന്നു...എവിടുന്ന് കിട്ടി..ആവോ....
.
"അടിയന്തിര മുന്നറിയിപ്പ്!
പി / 500 എന്ന് എഴുതിയ പാരസെറ്റമോൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോൾ ആണ്, ഡോക്ടർമാർ ഉപദേശിക്കുന്നത് അതിൽ "മച്ചുപോ" വൈറസ് അടങ്ങിയിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളിലൊന്നായി കണക്കാക്കപ്പെടുന്നു, ഉയർന്ന മരണനിരക്ക് നിരക്ക്. നിങ്ങളുടെ കോൺ‌ടാക്റ്റ് പട്ടികയിലുള്ള എല്ലാവരുമായും കുടുംബവുമായും ദയവായി ഈ സന്ദേശം പങ്കിടുക, ഒരു ജീവൻ അല്ലെങ്കിൽ ജീവൻ രക്ഷിക്കുക .... ഞാൻ എന്റെ ഭാഗം ചെയ്തു, ഇപ്പോൾ ഇത് നിങ്ങളുടെ അവസരമാണ് ... മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന് ഓർമ്മിക്കുക & സ്വയം!
ലഭിച്ചതുപോലെ കൈമാറുക"
.
ഇതാണാ സാധനം..കൂടെ കുറെ ഫോട്ടോസും...അടിപൊളി....


അസെറ്റമിനോഫെൻ അഥവാ പാരസെറ്റമോൾ. പനിയുള്ളവരിലെ ശരീര താപനില കുറക്കുക, ശരീര വേദന മാറ്റുക ഇതിനൊക്കെ വേണ്ടി ഉപയോഗിക്കുന്ന ഒരു ജീവനില്ലാത്ത വസ്തു...     
എന്റെ ലളിതമായ അറിവ് പ്രകാരം  ജീവനുള്ള കോശത്തിൽ മാത്രം വിഭജിക്കാനും ജീവിക്കാനും കഴിവുള്ളവയാണു  വൈറസുകൾ .ജീവനില്ലാത്ത പാരസെറ്റാമോൾ ഗുളികയിൽ എങ്ങനെ ജീവിക്കാനാണു.. ..സത്യായിട്ടും എനിക്കറീല..

എന്ന് കരുതി  മാച്ചുപോ വൈറസ് മോശക്കാരനാണെന്നല്ല..പണ്ട് പല രാജ്യങ്ങളിലും ഈ വൈറസ് ബാധയേറ്റ് ഒരു പാടാളുകൾ മരണപ്പെട്ടിട്ടുണ്ട്...എന്നാൽ ഇന്ത്യയിൽ ഇക്കാലം വരെ അങ്ങനെയൊരു വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല...എന്നതാണു യാഥാർത്ഥ്യം.

വേറൊരു വിറ്റുണ്ട്...ആമെസേജിന്റെ കൂടെ അയച്ച ചില ഫോട്ടോസ്.....ഹെന്റമ്മോ ..


അതിൽ ഒരു ഫോട്ടോ ഒന്ന് രണ്ട് കൊല്ലം മുമ്പ് ആഗ്രയിൽ മാൻസിങ്ങ് എന്ന ഒരുത്തൻ ഭാര്യ മരിച്ചതിൽ വിഷമം പൂണ്ട് കുറെകാലം മാനസികമായി തകർന്ന് തേരാ പാരാ നടക്കുകയും  ഒടുക്കം കുറച്ച് പഴം വാങ്ങി അതിൽ വിഷം ചേർത്ത് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടതാണു...
ആ ചിത്രം അന്നേ ബാറ്റ് വൈറസ് അഥവാ വവ്വാൽ വൈറസ് മൂലമാണു മരണപ്പെട്ടത് എന്നരീതിയിൽ പ്രചാരണം നടത്തി കുറെ കറങ്ങി നടക്കുകയും ചെയ്തതാണു..അതിപ്പോ ഒടുക്കം "മച്ചു പോ" വൈറസിന്റെ പേരിലുമെത്തി....എന്തരോ..എന്തോ....


പിന്നെ വേറൊരു ചിത്രമുണ്ട്...അത് ഈയടുത്ത് ബലാക്കൊട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി..മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു..അവരുടെ ചിത്രങ്ങൾ എന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നതാണു...സത്യത്തിൽ അതും നുണയാണു..... 

വാഗാ അതിർത്തിയിൽ ഇന്ത്യൻ സേനയും പാകിസ്ഥാൻ സേനയും പരസ്പരം ചവിട്ട് നാടക സ്റ്റൈലിൽ ഒരു പരേഡ് നടത്താറുണ്ടല്ലോ.രണ്ടായിരത്തിപതിനാലിൽ ആ പരേഡ് കാണാൻ തടിച്ച് കൂടിയ  പാകിസ്ഥാനികൾക്കിടയിൽ വേറൊരു നോള പാകിസ്ഥാനി  ചാവേർ  "പ്ഠ്ക്കോ" ന്ന്  പൊട്ടിത്തെറിക്കുകയും ഏകദേശം അറുപതിലധികം പേർക്ക് ജീവഹാനി സംഭവിക്കുകയും അതിലേറെ പേർ ആശുപത്രീലാകുകയും ചെയ്ത  സംഭവത്തിന്റേതാണു.....അതും ഇപ്പോ മച്ചു പോ യുടെ പേരിലായി..പാവം "മച്ചു പോ.."

അങ്ങനെ ഒരു പാട് ചിത്രങ്ങൾ..എല്ലാം പറയാൻ നിന്നാ നിങ്ങളു വായിച്ച് തളരും..

മാണ്ട..ഞാൻ നിർത്തി..

വെർതേ ഓരോ നോൺസെൻസുകൾ ആരെക്കൊയോ പടച്ചുണ്ടാക്കുന്നു..മറ്റു ചിലർ അത് കണ്ണും പൂട്ടി ഫോർവേഡ് ചെയ്യുന്നു...

ബൈ ദ ബൈ..മച്ചു ..വണ്ടി വിട്ടേ...

"മച്ചു പോ.."


Related Posts with Thumbnails

Related Posts with Thumbnails