ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച 0 comments
Bookmark and Shareതമിഴ്നാട്ടിലെ  ഒരു ഉൾഗ്രാമം..
ഒരു മാസത്തിലധികമായി കാര്യമായ ജോലിയും വരുമാനവുമില്ലാതെ കഷ്ടതയിൽ വലയുമ്പോഴാണു അങ്ങ് കേരളാവിൽ നിന്ന് പഴയ സുഹൃത്ത്‌ മുഖാന്തിരം ഒരു ഓഫർ..  ..കൂലിപ്പണിതന്നെ...
വാർദ്ധക്യത്തിലേക്ക് കടന്ന ആ മനുഷ്യനു അതിരറ്റ ആഹ്ലാദമായിരുന്നു.. കേരളമെന്ന് കേട്ടിട്ടേയുള്ളൂ...സ്ഥിരജോലിയും മികച്ച കൂലിയും ഒക്കെയുള്ളയിടമാണെന്നും അറിയാം...അങ്ങനെ  സമാനഗതിയിൽ പെട്ട വേറൊരു സുഹൃത്തിനെയും കൂട്ടി ഇങ്ങ് കേരളമണ്ണിൽ അങ്ങാടിപ്പുറത്തുള്ള മുതലാളിയുടെ   ഫോൺനമ്പറുമായി ആ പാവങ്ങൾ ട്രയിൻ കയറി...
ഇവിടെ എത്തിയപ്പോഴല്ലേ പുകിലു..
ജോലിയുമില്ല..കൂലിയുമില്ല..മുതലാളിയാകട്ടെ  ഫോൺ ഓഫ് ചെയ്ത് വെച്ചിരിക്കുന്നു...
ഒന്ന് രണ്ട് ദിവസം എങ്ങനെയോ തള്ളി നീക്കി..കയ്യിൽ ബാക്കിയുണ്ടായിരുന്ന ചില്ലറയും തീർന്നു...
ഒരു പരിചയവുമില്ലാത്ത നാട്...ഒട്ടും സുപരിചതമല്ലാത്ത നഗരത്തിരക്കും സാഹചര്യങ്ങളും...ഭീതിയും സങ്കടവും  ചുളിവുകൾ വീണു തുടങ്ങിയ ആ രണ്ട് ശുഷ്കിച്ച  മുഖങ്ങളിൽ പരിഭ്രാന്തിയേറ്റി...ഒന്നും വേണ്ട...എങ്ങനെയെങ്കിലും തിരിച്ച് വീടണഞ്ഞാ മതിയായിരുന്നു...അവരുടെ പിറുപിറുപ്പ് തേങ്ങലായി... ഒരു നിവർത്തിയുമില്ലാതായപ്പോഴാണു അവർ മുന്നിൽ കണ്ട ആ മസ്ജിദുമുന്നിൽ എത്തി കാര്യം അവതരിപ്പിച്ചത്...പള്ളിക്കമ്മറ്റിക്കാർ അവരെ സഹായിക്കാമെന്നേറ്റു.... അവർ ജന്മം കൊണ്ട് മറ്റൊരു മതത്തിൽ പെട്ടവരായിരുന്നു..പള്ളിയിൽ ജുമാനമസ്കാരം തീരുന്നതും കാത്ത് അവർ പുറത്ത് ഒരല്പം അകലെ മാറിനിന്നു
ഇന്ന് അങ്ങാടിപ്പുറത്തുള്ള പള്ളിയിൽ ജുമാ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഞാൻ കാണുന്ന കാഴ്ച ഇതായിരുന്നു...
കമറ്റിക്കാർ വാക്ക് പാലിച്ചു..അത്ര ചെറുതല്ലാത്ത ഒരു സംഖ്യ അവർക്ക് പിരിവെടുത്തു.. അവരുടെ ശോഷിച്ച കൈകളിൽ അത് വെച്ച് കൊടുക്കുമ്പോൾ എന്തിനോ  അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
ആളുകൾ പിരിഞ്ഞു..പരിസരം വിജനമായി.കുറച്ച് സമയം കഴിഞ്ഞ് കാണും... കുറച്ചപ്പുറത്ത്  ബൈക്കിൽ ചാരിയിരുന്ന് ഒരു കോൾ ചെയ്യുകയായിരുന്നു ഞാൻ...അപ്പോഴാണു ഒരു ചെറുപ്പക്കാരൻ അവതരിച്ചത്.. പോകാൻ തുടങ്ങുകയായിരുന്ന ആ രണ്ട് മനുഷ്യരെ അയാൾ അടുത്തേക്ക് വിളിച്ചു....വിശേഷങ്ങൾ ചോദിക്കുന്നത് കണ്ടു..പിന്നെ പെഴ്സ് തുറന്ന് രണ്ടാൾക്കും ഈരണ്ട്  ചുവന്ന നോട്ടുകൾ നൽകി...ഏതെങ്കിലും ഹോട്ടലിൽ കയറി ഫുഡ് കഴിക്കണമെന്ന് പറഞ്ഞ് വേറൊരു അഞ്ഞൂറും നൽകി...ആ ചെറുപ്പക്കാരന്റെ പെരുമാറ്റം കണ്ട് ആദ്യം അമ്പരന്ന് നിന്ന ആ രണ്ട് മനുഷ്യർ ഒടുക്കം നിയന്ത്രണം വിട്ട് വിതുമ്പിപ്പോയി...തെളിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് തോളത്തൊരു തട്ടും തട്ടി ആ ചെറുപ്പക്കാരൻ നടന്ന് പോയി..
സത്യം പറഞ്ഞാ ഈ കാഴ്ചകളൊക്കെ കണ്ട് എന്റെ കണ്ണും നിറഞ്ഞ് പോയി..പിരിവ് തേടി മുന്നിൽ വന്ന ബക്കറ്റിലേക്ക് വെറുമൊരു പത്ത് രൂപ ഇട്ട് കൊടുത്ത എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...എന്തൊരു മനുഷ്യനാണയാൾ..
സഹജീവി സ്നേഹം വാക്കുകളിലല്ല..
സഹജീവിസ്നേഹം സോഷ്യൽമീഡിയകളിലല്ല..
കൊടുക്കുന്ന സ്നേഹം  സെൽഫിയെടുത്ത് കൊട്ടിഘോഷിക്കാനുള്ളതല്ല..
പാഠങ്ങൾ ഒരുപാടെന്നെ പഠിപ്പിക്കുന്നു..
വേദനിക്കുന്നവന്റെ യാതന ഹൃദയം കൊണ്ടറിഞ്ഞ് മനസ്സറിഞ്ഞ് സന്തോഷത്തോടെ കൊടുക്കുന്ന ദാനം തന്നെയാണു ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാഴ്ച...
ദൈവം ഏവർക്കും നന്മ പ്രദാനം ചെയ്യട്ടെ..
Related Posts with Thumbnails

On 2019, ഒക്‌ടോബർ 6, ഞായറാഴ്‌ച 0 comments
Bookmark and Share


രണ്ടു തരം ആളുകളുണ്ട് ചുറ്റും. ഒന്ന് നമ്മെ സദാ നന്മയിൽ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവർ. മറ്റൊന്ന് നമ്മളിലെ കുറവുകളെ കാണാൻ കണ്ണിൽ എണ്ണയൊഴിച്ചിരിക്കുന്നവർ. ആദ്യം പറഞ്ഞത് പോസറ്റീവ് എനർജിയുടെ ഉൽപാദകർ. രണ്ടാമത്തേത് പിറകോട്ടു വലിക്കുന്ന ഊർജ്ജത്തിന്റെ സംഭരണ കേന്ദ്രം. നമ്മളിലെ കുറവുകളെ പ്രോത്സാഹനമാക്കി മാറ്റാൻ ശേഷിയുള്ളവർക്കു മുന്നിലാണ് നമ്മുടെ കണ്ണുകളെ തീവ്രമായി പതിപ്പിക്കേണ്ടത്. അവർ നമ്മെ സ്നേഹത്തോടെ നിരീക്ഷിക്കുന്നവരാണ്. നമ്മളിലെ ഉയർച്ചയെ ആഗ്രഹിക്കുന്നവരാണ്. ആത്മവിശ്വാസത്തെ വികരണം ചെയ്യുന്നവരാണ്. അവരുടെ വാക്കുകളോരോന്നും പ്രചോദന മഴയാണ്. അവരുടെ നോട്ടങ്ങളിൽ മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജമുണ്ടാകും. ഓരോ തലോടലിലും മുന്നിലെ ലക്ഷ്യം കൂടുതൽ വ്യക്തമാകും.
നേട്ടങ്ങളെയൊക്കെയും വിലകുറച്ചു കാണുന്നവരാണ് രണ്ടാമത്തെ കൂട്ടർ.അവർ നമ്മളിലെ മികവിനെയൊന്നും കാണാൻ ശ്രമിക്കില്ല. കണ്ടാൽ തന്നെ കണ്ടഭാവം നടിക്കില്ല. കുറവുകളെ കുറിച്ചായിരിക്കും അവർ തിരയുന്നുണ്ടാക്കുക. ഇകഴ്ത്താനുള്ള വഴികൾക്കായി ഇഴകീറി പരിശോധിക്കും. ആയിരം നേട്ടങ്ങളെ കാണാതെ ഒളിഞ്ഞിരിക്കുന്ന ഒരു വീഴ്ച്ചയെയായിരിക്കും അവർ പർവ്വതീകരിക്കുക. അംഗീകാരങ്ങളെയൊക്കെയും വിലകുറച്ചു കാണും. പരിഹാസത്തോടെ അഭിസംബോധന ചെയ്യും. വാക്കിലും നോട്ടത്തിലും മുന്നിലുള്ളയാളെ എങ്ങിനെ തളർത്താമെന്നായിരിക്കും അവർ ഗവേഷണം നടത്തുക. ഇവരിലേക്കുള്ള നോട്ടത്തെ സ്നേഹത്തോടെ മറച്ചു പിടിക്കാനായാൽ നമ്മളിൽ ആത്മവിശ്വാസത്തെ ഊർജ്ജമാക്കി നിറുത്താനാകും.
.
ഗോഡ് ബ്ലസ് യു..
Related Posts with Thumbnails

Related Posts with Thumbnails