ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, നവംബർ 29, വെള്ളിയാഴ്‌ച 0 comments
Bookmark and Shareകാറും കോളുമടങ്ങിയെന്ന് കരുതുന്നു.. ഒരു ചെറിയ കാര്യം പറയാം...
നടന്ന സംഭവം അതീവ വേദനാജനകം തന്നെ..ഇനി ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ നിതാന്തജാഗ്രത കൊടുക്കേണ്ട വിഷയം...
ഓക്കെ..അതൊക്കെ അവിടെ നിക്കട്ടെ....ഒരു‌ ചോദ്യം ചോദിക്കട്ടെ...നിങ്ങളിൽ എത്രപേർ തൊട്ടടുത്തുള്ളതോ അല്ലാത്തതോ ആയ സർക്കാർ സ്കൂളുകൾ സന്ദർശിച്ചിട്ടുണ്ട്...അല്ലെങ്കിൽ വേണ്ട ..സ്വന്തം മക്കൾ പഠിക്കുന്ന സ്കൂൾ സന്ദർശിച്ച് ക്ലാസ്സ് റൂമൊക്കെ കണ്ട് സൗകര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്...അവിടെയുള്ള അധ്യാപകരെ കണ്ട് സംസാരിച്ചിട്ടുണ്ട്.....മണ്ണാങ്കട്ട...ആർക്കാ അതിനൊക്കെ നേരം...ല്ലേ...
ഞാൻ മനസ്സിലാക്കിയിടത്തോളം മഹാഭൂരിഭക്ഷം സ്കൂളുകളിലും രക്ഷാകർത്താക്കളുടെ യോഗം എന്നത് ഭയങ്കര കോമഡിയാണു...കുറെ അമ്മമാരും അവർക്കിടയിൽ കണ്ണേറ് തട്ടാതിരിക്കാനാവും ഒന്നോ രണ്ടൊ പുരുഷകേസരികളും.......
അച്ഛന്മാരൊക്കെ എവിടെപ്പോയി... അച്ഛന്മാരില്ലാതെ മെഷീനിൽ അടവെച്ച് വിരിയിച്ച കുട്ടികളാണോ സ്കൂളിൽ..അതോ എല്ലാരും വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോയോ......
ഒന്നുമല്ല...പെണ്ണുമ്പിള്ളയെ പറഞ്ഞ് വിട്ട് ജ്യോലിക്ക പോയതാവും..ഇനി ഒരു പണിയുമില്ലെങ്കിലും ആ വഴിക്കൊന്ന് പോയ് നോക്കുകപോലുമില്ല....അല്ലെങ്കി തന്നെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളൊക്കെ നോക്കേണ്ടത് അമ്മമാരാണെന്ന ഒരു അലിഖിത നിയമം ഉള്ളത് പോലെയാണു ചിലരുടെ ഭാവം..
" മീറ്റിങ്ങിനെങ്ങാനും പോയില്ലേ ന്റെ കുട്ടിനെ ടീച്ചർ ചീത്തപറയോ...അതല്ലെങ്കിൽ കുട്ടി തള്ളേനെ ചീത്തപറയോ.".എന്നൊക്കെ പേടിച്ചിട്ടാണു മനമില്ലാ മനമോടെ പല അമ്മമാരും വരുന്നത് തന്നെ...
വന്നാൽ തന്നെ ബോഡി സദസ്സിലുണ്ടെങ്കിലും മനസ്സ് ചിലപ്പോ വീട്ടിൽ അയയിൽ ഉണക്കാനിട്ട തുണിത്തരങ്ങൾ ഉണങ്ങിക്കാണുമോ...ഉണ്ടാക്കിവെച്ച‌ മീൻ കറി പൂച്ച തട്ടിമറിച്ച് കാണുമോ..രാത്രിയിലെ കൂട്ടാനു മത്തി വാങ്ങിയത് കറിവെക്കണോ പൊരിക്കണോ ...അമ്മാതിരി സൈസ്‌ ചിന്തകളിലായിരിക്കും.. അതുമല്ലെങ്കിൽ അപ്പുറത്തെ ചേച്ചി പുതുതായി ഉടുത്ത്‌ വന്ന സാരിയുടെയോ ചുരിദാറിന്റെയോ ആഭരണങ്ങളുടെയോ ഒക്കെ ചുറ്റുവട്ടത്ത് കിട‌ന്ന് കറങ്ങുകയാവും.....ഇതിനിടയിൽ ഹെഡ്മാഷ് എന്തൊക്കെയോ പ്രസംഗിക്കുന്നുണ്ടാവും...പി.ടി.എ പ്രസിഡന്റിന്റെ ഉപദേശങ്ങൾ ഉണ്ടാവും...സ്കൂളിന്റെ നവീകരണവുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടാവും...ങും...എവടെ...ആരു കേൾക്കുന്നു...കേട്ടവർ തന്നെ ആരൊക്കെ അതിൽ ആത്മാർത്ഥമായി അഭിപ്രായം പറയുന്നു...അതിന്റെ തുടർപ്രവർത്തനങ്ങൾക്ക് സഹകരിക്കുന്നു...എല്ലാം ഒരു ആചാരം പോലെ ഒരു ചടങ്ങ് കഴിക്കൽ..അത്ര തന്നെ....
എന്നിട്ട് ആ കൂടിയ മഹിളാമണികളിൽ നിന്ന് കറക്കിക്കുത്തി ചിലരെയങ്ങ് തിരഞ്ഞെടുക്കും...ദാ കെടക്കണു....പി.ടി.എ കമ്മറ്റി...അടിപൊളി..
എന്തിനാണു കമ്മറ്റിയെന്നോ എന്തൊക്കെയാണു ഞമ്മക്കടെ ഉത്തരവാദിത്വങ്ങളെന്നോ ഒന്നിനും ഒരു വഹ പിടിപാടു കാണണമെന്നില്ല..മീറ്റിങ്ങ് കൂടുന്നു...എന്തൊക്കെയോ ആരൊക്കെയോ തീരുമാനിക്കുന്നു..എല്ലാവരും തലയാട്ടി സമ്മതിക്കുന്നു... ഒപ്പിടുന്നു..ചായകുടിക്കുന്നു..പിരിയുന്നു...
അതിനിടയിൽ ക്ലാസ്സ് റൂം പൊട്ടിപ്പോളിഞ്ഞതും ഗ്രൗണ്ട് മുഴുവൻ കാട് മൂടിക്കിടക്കുന്നതും ചുറ്റ്മതിലിലെ കല്ലിളകിക്കിടക്കുന്നതുമൊക്കെ ആരു കാണാൻ...
ആ സൈസ് കമ്മറ്റിക്കാർ ഭരിക്കുന്ന സ്കൂളുകളിൽ കൂടെ പഠിക്കാൻ പാമ്പല്ല..സാക്ഷാൻ കടുവ വന്നാലും അതിശയപ്പെടാനില്ല.
" ഓ..പിന്നേ...പണിയൊക്കെ ലീവാക്കി പി.ടി.എ മീറ്റിങ്ങിനു പോകാൻ പറ്റ്വോ..."
ഈയിടെ ഒരു അച്ഛൻ പറഞ്ഞതാണിത്.സ്വന്തം മക്കൾക്ക് വേണ്ടി വല്ലപ്പോഴും ഒരിക്കൽ ഒരു ദിവസം ഒരുമണിക്കൂർ സമയം ചിലവാക്കുന്നതിനാണു ഈ കണക്ക് പറയുന്നത്.....സമ്മയ്ച്ചു....ഒരു ദിവസം ഇത്തിരി സമയം ജോലിയൊക്കെ ഒഴിവാക്കി മീറ്റിങ്ങിനു പോയാൽ മീറ്റിങ്ങ് മാത്രമേ നടക്കൂ..കുട്ട്യോൾക്കും മക്കൾക്കുമുള്ള ഈറ്റിങ്ങ് ചൊറയാകും എന്നാണു വാദമെങ്കിൽ ...ആയ്ക്കോട്ടെ...മീറ്റിങ്ങിനു‌ വരണ്ട ..വല്ലപ്പോഴെങ്കിലും ഒരു ദിവസം ലീവ് കിട്ടുമ്പോ മക്കൾ പഠിക്കുന്ന സ്കൂളിൽ പോയി നോക്കി സ്കൂളുമായി ഒരു ബന്ധം നിലനിർത്താനെങ്കിലും ശ്രമിച്ചൂടെ...ങും..എവടെ..
അപ്പോഴല്ലേ സ്കൂളിന്റെ സൗകര്യങ്ങളും പോരായ്മകളും മനസ്സിലാക്കുവാനും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുവാനും ഒക്കെ സാധിക്കൂ എന്നാണു എന്റെ പക്ഷം...ബത്തേരിയിലെ സർവജന സ്കൂളൊക്കെ എത്രയോ ഭേദമാണു...അതിനേക്കാൾ കഷ്ടമാണു പല സർക്കാർ സ്കൂളുകളും...മലപ്പുറം ജില്ലയിലെ കാര്യമാണു പറയുന്നത്..മറ്റ് ജില്ലകളിൽ എങ്ങനെയാണെന്ന് എനിക്കറിയില്ല...ജില്ലയുടെ മുക്ക് മൂലകളിൽ സ്ഥിരമായി യാത്രചെയ്യുന്ന വ്യക്തി എന്ന നിലക്ക് ഞാൻ പല സ്കൂളുകളും കണ്ടിട്ടുണ്ട്...കൂടുതലും എൽ.പി.സ്കൂളുകൾ...പുരാതനകാലത്തെന്നോ പെയിന്റ് ചെയ്തതാണെന്ന് തോന്നും ചിലത് കണ്ടാൽ..ചിലയിടത്ത് ചുമർ തേച്ചിട്ട് പോലുമുണ്ടാകില്ല.നിലമൊക്കെ വലിയ ട്രാജഡിയാണു..പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ചിലതിലൊക്കെ ഓരോ ക്ലാസ്സിലും പ്രോജ്കറ്ററോ ടി.വി യോ ഫാനോ ഒക്കെ വെച്ച് സ്മാർട്ടാകാനുള്ള ശ്രമമൊക്കെ നടത്തിയതും കാണാം...ഏതാണ്ട് വല്ല്യമ്മ ചുരിദാറിട്ട പോലെ...സ്കൂൾ കോമ്പൗണ്ട് ,ഗ്രൗണ്ട്.. ഒക്കെ പറയാതിരിക്കാ ഭേദം... മുക്ക് മൂലകളിൽ പൊന്തക്കാടുകൾ നിറഞ്ഞ ആർക്കും എപ്പോഴും കയറിനിരങ്ങാവുന്ന വിധമായിരിക്കും ഭൂരിഭാഗവും...
എല്ലാരും കൂടി ആ പാമ്പിന്റെ മേക്കിട്ട് കയറിയിട്ട് കാര്യമില്ല...കാലങ്ങളായി തുടരു‌ന്ന അശ്രദ്ധകളുടെ - ഉത്തരവാദിത്വമില്ലായ്മയുടെ പരിണിതഫലമാണു ആ പാമ്പ്...
ഇനിയെങ്കിലും നാം ഉണർന്ന് ചിന്തിക്കണം...വിദ്യാലയം അത് ഏതുമാകട്ടെ...നമ്മുടെ മക്കൾ , നാളെയെ കരുപ്പിടിക്കേണ്ട തലമുറക്ക് നാമാണു സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടത്..സിലബസ്സ് പരിഷ്കരിച്ചത് കൊണ്ട് മാത്രമായില്ല..അതോടൊപ്പം പഠനസൗകര്യങ്ങളും സാഹചര്യങ്ങളും ഒക്കെ പരിഷ്കരിക്കപ്പെടേണ്ടത് തന്നെയാണു...സർക്കാറും വിദ്യാഭ്യാസ വകുപ്പും ഒക്കെ ഉണർന്ന് കഴിഞ്ഞു...എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിശദമായ ശുചീകരണപ്രവർത്തനങ്ങളും പരിശോധനകളും ആരംഭിച്ച് കഴിഞ്ഞു...നമുക്കും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിവസം ഇറങ്ങാം...നമ്മുടെ സ്കൂൾ...നാമൊക്കെ അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന ആലയങ്ങൾ ശുചീകരിക്കാൻ , സൗകര്യങ്ങൾ ഒരുക്കാൻ ഒന്നിച്ചൊന്നായ് രംഗത്തിറങ്ങാം...
ക്ലീൻ അറ്റ് മൈ‌സ്കൂൾ...
ഇത് ആവശ്യമല്ല..കടമയാണു..
ഏവർക്കും നന്മ നേർന്ന് കൊണ്ട്..
കമ്പർ
Related Posts with Thumbnails

On 2019, നവംബർ 21, വ്യാഴാഴ്‌ച 0 comments
Bookmark and Shareപുതുമണ്ണിന്‍ ഗന്ധമൂറും ഇടവഴികളിലും നെല്‍ക്കതിരുകള്‍ തലയാട്ടിക്കളിക്കുന്ന പുഞ്ചപ്പാടങ്ങളിലും പെയ്തൊഴിയാമെന്നു കരുതിയാണ് മഴ മേലെ മുകിലിന്റെ മടിയില്‍ നിന്നും ഊര്‍ന്നിറങ്ങിയത്.
മഴയെ കണ്ടു മണ്ണ് പുഞ്ചിരിച്ചു. ഇളം വെയിലില്‍ മഴവില്ല് വിരിഞ്ഞു. ആകാശം മോണകാട്ടി ചിരിച്ചു...
എല്ലാം ഏതാനും നാഴിക മാത്രം..
പിന്നെ രൗദ്രതയുടെ താണ്ഡവമായി.. .. മാനം കറുത്തിരുണ്ടു.. അകമ്പടിയായെത്തിയത് തകർപ്പൻ മഴ...നീർച്ചാലുകൾ കോരിച്ചൊരിഞ്ഞു...മണ്ണും മനുജനും എല്ലാമെല്ലാം ആ പെയ്ത്തിൽ പിടിച്ച് നിൽക്കാനാവാതെ പതറിപ്പോയി...ഒടുക്കം ബാക്കിയായത് ദേ ഇങ്ങനെ...

നാളുകളേറെയായി...പ്രകൃതിസംഹാരതാണ്ഡവമാടിയ ഈ മണ്ണിൽ ഒന്നെത്തിനോക്കണമെന്ന് അന്നേ ഉള്ളം പറഞ്ഞിരുന്നു..
ഒരുപാട് നഷ്ടങ്ങൾ,കഷ്ടങ്ങൾ,വിമ്മിഷ്ടങ്ങൾ..എല്ലാം തേങ്ങലുകളിലൊതുക്കി നെടുവീർപ്പിടുന്ന സഹജരെയെങ്ങാൻ കണ്ണിൽ പെടുമോ...കണ്ടാൽ അവരോട് എന്ത് പറയും..എങ്ങനെ ആശ്വസിപ്പിക്കും...ആധികൾ എന്നെ പിറികോട്ട് വലിച്ചു.. അവരുടെ വ്യഥകൾ എന്റേതുമാണു...നമ്മുടെയെല്ലാവരുടേതുമാണു...എങ്കിലും ഒരു ശരിയില്ലായ്മ പോലെ...ഒടുക്കം ...വന്നു.. കണ്ടു..ഉള്ളം പിടഞ്ഞു... വരണ്ടായിരുന്നു...


ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ പുതഞ്ഞ് പോയ സ്വപ്നങ്ങൾ..അതവിടെക്കിടന്ന് നിലവിളിക്കുന്നുവോ...ഞാൻ ചെവിയോർത്തു..ഇടക്ക് ആരൊക്കെയോ ശബ്ദം താഴ്ത്തി കരയുന്നപോലെ...മഴയുടെ താണ്ഡവത്തിൽ പിടിച്ച് നിൽക്കാനാവാതെ ഒഴുകിയിറങ്ങിയ മണ്ണിൻ കൂമ്പാരങ്ങൾ കണ്ട് കണ്ടങ്ങിരിക്കുമ്പോൾ ഉള്ളിലൊരു നീറ്റൽ...കവളപ്പാറ, പാതാർ...ഉള്ളിലഹങ്കാരം, ഞാനെന്നഭാവം വല്ലാതെ പതഞ്ഞുയരുമ്പോൾ ഒന്ന് പോയിക്കാണണം.....ഒരല്പം ശമനം കിട്ടും..
നാമൊക്കെ എത്ര നിസ്സാരരാണെന്ന് പഠിക്കാൻ ഇതിലും വലിയ പാഠപുസ്തകമില്ല...ഉയിർ വെടിഞ്ഞ ഓരോ ജീവനുകൾക്കും ആദരാഞ്ജലികൾ അർപ്പിച്ച് ഞാൻ നടന്നു..തിരിഞ്ഞ് നോക്കാതെ നടന്നു...


Related Posts with Thumbnails

On 2019, നവംബർ 13, ബുധനാഴ്‌ച 0 comments
Bookmark and Share
ഇന്നൊരു പഴയ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ട് മുട്ടി..സംസാരമദ്ധ്യേ അവന്റെയൊരു മുടിഞ്ഞ ഉപദേശം....

"അല്ല നീയിങ്ങനെ ഫേസ്ബുക്കിൽ വാരിവലിച്ച് എഴുതിയിട്ട് ആരെങ്കിലും അത് വായിക്കുന്നുണ്ടോ...ആർക്കാണതിനൊക്കെ സമയം..ഇങ്ങനെ എഴുതിവിടുന്നത് കൊണ്ട് നിനക്കെന്താഗുണം...ആ സമയം മറ്റെന്തെങ്കിലും ചെയ്യാൻ ഉപയോഗിച്ച് കൂടേ.."

അവൻ പറഞ്ഞതിലും കാര്യമില്ലാതില്ല.. ..ഞാനെഴുതിയിടും വളിപ്പുകൾ ആരാലും വായിക്കപ്പെടുന്നില്ല..സ്ക്രോൾ ചെയ്ത് പോകുന്നതിനിടയിൽ വല്ലപ്പോഴും ആരെങ്കിലും  ഒന്ന് ലൈക്ക് ബട്ടൻ പ്രസ്സ് ചെയ്യുന്നു..അത്ര മാത്രമേ സംഭവിക്കുന്നുള്ളൂ. ഇതൊക്കെ എനിക്ക് നേരത്തെ തന്നെ ബോധ്യമുണ്ട് താനും...

പിന്നെയുമെന്തിനീ തൊന്തരവ് തുടരുന്നു എന്ന് നെറ്റിചുളിക്കുന്നവരോട് ഇത്രയേ പറയുന്നുള്ളു...

ഇതൊരു അടയാളപ്പെടുത്തൽ മാത്രമാണു...എന്നെ സ്വയം തൃപ്തിപ്പെടുത്താനുള്ള കോറിയിടൽ...
നിങ്ങൾ വായിക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ സംബന്ധിച്ച് വിഷയമേയല്ല.....അത് നിങ്ങളുടെ മനോഗതിക്കനുസരിച്ചിരിക്കും..

ലളിതമായി പറഞ്ഞാൽ  ഇതൊക്കെ വെറും കുപ്പിക്കണ്ടങ്ങൾ മാത്രമാണു..

കുപ്പിക്കണ്ടമോ...?

ചില കാഴ്ചകൾ, വാക്കുകൾ, അറിവുകൾ, മുഖങ്ങൾ, സംഭവങ്ങൾ, വാർത്തകൾ, ........അങ്ങിനെ ഒരു പാട്‌..

എല്ലാം എന്നെ അലോസരപ്പെടുത്തികൊണ്ടിരിക്കും. ചിന്തകൾക്ക്‌ തീ പിടിപ്പിക്കും. മനസ്സെന്ന മഹാസാഗരത്തെ സുനാമികൾ കൊണ്ട്‌ പ്രക്ഷുബ്ധമാക്കും..


ചിലത്‌ ചില നേരം കുപ്പിക്കണ്ടം പോലെയാണു. തൊണ്ടതൊടാതെ വിഴുങ്ങാൻ ഒത്തിരി പ്രയാസമാണു. എന്തെങ്കിലും എവിടെയെങ്കിലുമൊക്കെ നീറ്റൽ സ്രഷ്ടിക്കും.എങ്ങനെയെങ്കിലും വിഴുങ്ങിയാൽ തന്നെ ദഹിക്കാനും പാടാ....


എന്നാലോ എടുത്ത്‌ ദൂരെ കളയാനും പറ്റില്ല. വഴിയിൽ കിടന്ന് വല്ലവന്റെയും കാലിലോ കയ്യിലോ കൊണ്ടാൽ അതും പ്രശ്നം തന്നെ.. 

എന്നാൽ പിന്നെ എടുത്ത്‌ ഭദ്രമായി പൊതിഞ്ഞ്‌ ഷെൽഫിൽ വെച്ചു പൂട്ടാമെന്നു വെച്ചാലോ ... 
പ്രതേകിച്ചു ഗുണം ഒന്നുമില്ല. എനിക്കും മേൽ പറഞ്ഞ ലതിനും

അങ്ങനെ ഞാൻ ഒരു വഴി കണ്ടെത്തിയതാണിത്...

എല്ലാം കൂടി പെറുക്കിക്കൂട്ടി മുഖപുസ്തകത്തിൽ പോസ്റ്റുക...എങ്ങനെ..തിരിഞ്ഞോ..


ആർക്കും ഒരു ശല്യവുമില്ല..ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ... മറ്റുള്ള മഹാശല്യക്കാർക്കിടയിൽ നമ്മളാരു..... അല്ല.. പിന്നെ......


ഇതിലൂടെ കടന്നു വരുന്നവർ ശ്രദ്ദിക്കുക....വാണിംഗ് !!!


ഞാനെന്റെ ചിന്തകൾക്കു ചൂട്‌ പിടിപ്പിക്കുന്ന അലോസരപ്പെടുത്തുന്ന സുനാമികൾ സ്രഷ്ടിക്കുന്ന കുപ്പിക്കണ്ടങ്ങൾ ഇവിടെ വാരി വിതറുകയാണ`..


ചിലത്‌ ഓർമപ്പെടുത്തലുകളാകാം....


ചിലത്‌ മനോഹരങ്ങളായ അനുഭവങ്ങളാകാം.... അറിവുകളാകാം.....


ചിലത്‌ ശരിയാകാം.... തെറ്റാകാം........


ചിലത്‌ മൂർച്ച കൂടിയതാകാം...


ചിലതിന` ഇരുതലയും മൂന്ന് തലയും അങ്ങിനെ ഒത്തിരി തലകൾ കണ്ടേക്കാം.....


ചിലതിന` മഷിയിട്ട്‌ നോക്കിയാൽ പോലും വാലോ തലയോ കണ്ടില്ലെന്നും വരാം....


അങ്ങനെ പല രീതിയിൽ പല രൂപത്തിൽ  പലതും കണ്ടേക്കാം......

കടന്നു പോകുംബോൾ നിങ്ങൾക്കു ഇഷ്ടപ്പെടുന്നതോ മുറിപ്പെടുത്തുന്നതോ ആയ എന്തെങ്കിലും ഒന്നു കണ്ടാൽ ഇനി അഥവാ ഒന്നും ഒന്നിനും കൊള്ളാത്തവയാണു എന്നെങ്കിലും തോന്നിയാലോ കമന്റെന്ന ഒരു കുപ്പി അവിടെ വെച്ചാൽ മതി...


ഞാനതു തല്ലിപ്പൊട്ടിച്ചോളാം..................

സ്നേഹത്തോടെ.......... 


കമ്പർ
Related Posts with Thumbnails

On 2019, നവംബർ 11, തിങ്കളാഴ്‌ച 0 comments
Bookmark and Share


എത്ര ചോദ്യങ്ങളുടെ ഉത്തരം അറിയാം എന്നതല്ല . ഉത്തരം അറിയാത്ത ചോദ്യങ്ങളോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്‌ മനസ്സാന്നിധ്യത്തിന്റെ അളവുകോൽ. ഉത്തരം മുട്ടുന്ന ചോദ്യങ്ങളിലൂടെ ഉള്ള യാത്രയാണ്‌ കൂടുതൽ അറിവിലേക്കും മികവിലേക്കും നയിക്കുന്നത്‌.
.
.
ഫോട്ടോ ഫ്രം ഏലംകുളം
Related Posts with Thumbnails

On 2019, നവംബർ 8, വെള്ളിയാഴ്‌ച 0 comments
Bookmark and Shareഏതാണ്ട് ഉച്ച ഉച്ചര ഉച്ചേമുക്കാൽ നേരം..

സർക്കീട്ട് കഴിഞ്ഞ് വേഗം  വീട് പിടിക്കാനുള്ള പാച്ചിലാണു ..ചട്ടിപ്പറമ്പിൽ നിന്നും മലപ്പുറത്തേക്ക്...

 വളഞ്ഞും പുളഞ്ഞും കുത്തനെ കിടക്കുന്ന റോഡിലൂടെ പടിഞ്ഞാറേക്ക് ചാഞ്ഞ് തുടങ്ങിയ പകലവന്റെ ഇളംവെയിലേറ്റ് 
"അന്തിവെയിൽ പൊന്നെറിയും ഏദൻ സ്വപ്നവുമായ്...."...എന്ന മട്ടിലൊരു മൂളിപ്പാട്ടും പാടി ഒരു ബൈക്കിന്റെ മുതുകത്ത് കയറി ഞെളിഞ്ഞിരുന്നാണാ വരവ്..

കുറച്ച് ദൂരം പിന്നിട്ട് കാണും..

" നിക്കടാ അവിടെ.."

ഒരലർച്ച..ഞാനാകെ പേടിച്ച് പോയി..ശഠേന്ന് വണ്ടി നിർത്തി..പുറകിലേക്ക് നോക്കി..ആരുമില്ല..

മുന്നിൽ ..നോ..നൊ..

സൈഡിൽ നഹീ..നഹി..

തൊട്ടടുത്ത പറമ്പിൽ ..ശൂന്യ..ശൂന്യ...

ഒരു മനുഷ്യക്കുഞ്ഞ് പോലും  അവിടെയെവിടെയുമില്ല..അപ്പോ...ആ..ഒച്ച...

ഇനി വല്ല ഭൂത പ്രേത പിശാചോ മറ്റോ ആണാവോ... ഞാനുള്ളപ്പോ വേറൊരു പിശാചോ...എന്നിങ്ങനെയൊക്കെ ആലോചിക്കാതിരുന്നില്ല..

ആ...എനിക്ക് തോന്നിയതാവും..ഞാൻ വണ്ടി സ്റ്റാർട്ടാക്കി‌..പെട്ടെന്ന്..

"ഓർമ്മയുണ്ടോ ഈ മുഖം.."

നേരത്തേ കേട്ട അതേ ശബ്ദം..

 പേടിച്ചു പോയ്..ഇത്തിരി ഹൈവോൾട്ടിൽ തന്നെ..

 ചുറ്റിലും കണ്ണുകൾ പായിച്ചു..ദൃഷ്ടിപടലത്തിലൊന്നും ആരുടെ രൂപവും പതിയുന്നില്ല..അതോട് കൂടി പേടിയുടെ സ്പെക്ട്രം 2 ജി വിട്ട് 4 ജി യായി.

"കണ്ണിൽ കണ്ടവന്റെ ഉച്ഛിഷ്ഠവും അമേധ്യവും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഈ തെരുവീഥിയിൽ ഞങ്ങളെ കൊണ്ട് വിട്ട് പൊടിയും തട്ടിപ്പോയി ആസനത്തിൽ വാലും ചുരുട്ടി കിടന്ന് മയങ്ങുന്ന തനിക്കൊക്കെ ആ പേരു ചേരൂ..ആ പേരു എന്നെക്കൊണ്ട് പറയിപ്പിക്കണോ..."

ആശാരി..അയ്യോ തെറ്റിപ്പോയി അശരീരി കിടന്നലച്ചു...

"ഹെന്റമ്മോ.."

 പരിഭ്രാന്തിയും വൈബ്രേഷനും കലർത്തി ഞാൻ ചോദിച്ചു..

"ആരാ.."രാ..രാ..രാ...

വൈബ്രേഷന്റെ ആധിക്യത്തിൽ അതിലെ രാാ...കിടന്ന് എക്കോ യടിച്ചു..

"ഐം ആം ദ റംബൂട്ടാൻ ഐ.പി.എസ്..ജസ്റ്റ് റിമമ്പർ ദാറ്റ്..ഷിറ്റ്"

"ഷിറ്റോ.. ഇതേത് സുരേഷ് ഗോളി..!!! എനിക്ക് മിന്നിയില്ല..

"അല്ലയോ അശരീരി..അങ്ങ് ആരാണാവോ..ഒന്ന് വെളിപ്പെടുത്തിയാലും."


 ദയനീയത ചൂഷണം ചെയ്ത് എന്റെ നാവ് കുറച്ച് വാക്കുകൾ  പുറത്തേക്കെടുത്തിട്ടു....അതൊരു ചോദ്യമായി അവിടെ മുഴങ്ങി....നന്നായി..

"പ്ഫ ..പുല്ലേ...ഇങ്ങട് താഴേക്ക് നോക്കടാ..."

"പുല്ലോ.."

ശഠേന്ന് താഴേക്ക് നോക്കി..കണ്ടത് പടർന്ന് പന്തലിച്ച കുറ്റിക്കാട്ടിൽ ഒരവിഞ്ഞ ചെടി തലയാട്ടി നിൽക്കുന്നു....യെവനോ..യാരിത്..

ഠിഷ്യു..പെട്ടെന്ന് ഉള്ളിലൊരു കൊള്ളിയാൻ മിന്നി....സെറിബെല്ലത്തിൽ ഒരുപാടൊരുപാട് ഫ്ലാഷ് ലൈറ്റുകൾ  നൂറേനൂറിൽ  മിന്നിമറഞ്ഞു..അവയെല്ലാം കൂടി മെഡുല ഒബ്ലാംഗേറ്റയിൽ ചിത്രങ്ങൾ നിവർത്തി ചൂണ്ടിക്കാണിച്ചു....


ശരിയാാ....അന്നൊരു നാൾ ജെ.സി ഐ യുടെ നേത്രുത്വത്തിൽ പത്തമ്പത് ആളുകൾ വന്ന് കാടും പടലവും വെട്ടി നിരപ്പാക്കി തടമെടുത്ത് ശ്രദ്ധയോടെ നട്ട് പിടിപ്പിച്ച്  ശ്രദ്ധയോടെ ഫോട്ടോകളുമെടുത്ത്  പത്രത്തിലൊക്കെ കൊടുത്ത് ആളാകാൻ ഉപയോഗപ്പെടുത്തിയ   ആ "റംബൂട്ടാൻ തൈ" ..അതേ..അവൻ തന്നെ..അവനാണെന്നെ തെറിവിളിക്കുന്നത്...ശ്ശെടാാ...

ഞാൻ ജാള്യതയോടെ നിന്നു..

"അത്..പിന്നെ...പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി....ഞങ്ങ..ളു...."

ഞാൻ വിക്കി വിക്കി...പീഡിതനായി..

"ഹും...പരിസ്ഥിതി സംരക്ഷണം..ആ വാക്കിന്റെ അർത്ഥമെന്താന്നറിയോ നിനക്ക്. അതറിയണമെങ്കിൽ ആദ്യം പരിസ്ഥിതി എന്താണെന്നു നീ അറിയണം. അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച പരിസ്ഥിതി അല്ല, അനുഭവങ്ങളുടെ പരിസ്ഥിതി. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെരുടെരുടെയും  പരിസ്ഥിതി.. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും പരിസ്ഥിതി... ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ പരിസ്ഥിതി... "

അപ്പുറത്ത് നിന്നിരുന്ന പൂച്ചവാൽപ്പൂ ച്ചെടി മുന്നോട്ട് കയറി നിന്ന് കസർത്തുകയാണു..

"അല്ല...ഇതൊക്കെ ഇവിടെപ്പറയാൻ കാരണം..."

എന്ന് ഞാൻ..അല്ല ..സംശയം ചോദിക്കാലോ..

"ഒരു ഫ്ലോ ആയ്ക്കോട്ടേന്ന് കരുതി..."

അവൻ വിടാനുള്ള ഭാവമില്ല..

" ഉം..ഉം..ആയ്ക്കോട്ടെ..."

" പരിസ്ഥിതി  എന്ന മഹാസത്യത്തിന്റെ soul, ആത്മാവ്,  വർഷാവർഷം കണ്ണിൽ പൊടിയിടാൻ ഒരു തൈ വെച്ച് പിന്നെ ആ വഴിക്കൊന്ന് തിരിഞ്ഞൊന്ന് നോക്കുകപോലും ചെയ്യാതെ മുങ്ങുന്ന  നിന്നെ പോലെയുള്ള സ്നോബുകൾക്കു  പരിസ്ഥിതിസ്നേഹത്തിന്റെ ആത്മാവ്  തൊട്ടറിയാനുള്ള sense ഉണ്ടാവണം, sensibility ഉണ്ടാവണം, sensitivity ഉണ്ടാവണം....ഹ്...ഹമ്മേ...മമ്മുക്കയെ ഒക്കെ സമ്മതിക്കണം...എന്തൊരു പാടാ.."

അവൻ നിന്ന് കിതക്കുന്നു...

" അപ്പോ അതാണു നിങ്ങടെ പ്രശ്നം...ഞാനന്ന് നിങ്ങളെ ഇവിടെ നട്ടു..തിരിച്ച് പോയി..എന്റെ കടമ അത്രയേയുള്ളൂ..ഇനി നിങ്ങൾ ഇവിടെ ജീവിച്ച് കാണിക്കണം..അതല്ലേ ഹീറോയിസം..."

ഞാൻ ലോ പോയന്റ് എടുത്തിട്ടു..."നീ..പോടാ..മോനേ ദിനേശാ..സവാരി ഗിരിഗിരിഗിരീീീ...."

കുറച്ചപ്പുറത്ത് നിന്നാണു..അതാരാണാവോ...

സൂക്ഷിച്ച് നോക്കിയപ്പോഴാണൂ കണ്ണിൽ പിടിച്ചത്..പണ്ട് സക്കീർ സാർ നട്ട ഒങ്ങ് മരത്തൈ...

"അട പൈലേ..നിനക്കുമുണ്ടോ പരാതി...മൊഴിഞ്ഞാട്ട്..മൊഴിഞ്ഞാട്ട്.."

"നീ പോടാ ചള്ള് ചെക്കാ... രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്,ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്,കിരീടവും ചെങ്കോലും സിംഹാസനവുമൊന്നുമില്ലാത്ത ഒരു രാജാവ്, മലപ്പുറം ജെ.സി ഐയുടെ കിംഗ്..ജെ.സി സക്കീർ...പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു,പ്രിന്‍സ് ...രാജകുമാരന്‍... രാജാവിന്‍റെ മകന്‍ YES I AM A PRINCE,UNDERWORLD PRINCE അധോലോകങ്ങളുടെ രാജകുമാരന്‍...ഹ്..ഹ്...ഹാ.."

അവൻ പൊട്ടിച്ചിരിച്ചു..

"ഇവനു വട്ടാ...വയ്യാ..മടുത്തു.. ബുഹ്..ബുഹ്.."

അടുത്ത് നിന്നിരുന്ന പൊടുവണ്ണിമരം നെഞ്തടവി കൊക്കിക്കുരച്ചു....

"ങി..ങി..ങീ..എന്റെ സണ്ണിച്ചായനുണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി  വരില്ലായിരുന്നു...ങി..ങി.."

ആരാ..ആരാ..അവിടെ കരയുന്നത്..

"ഞാനാ..."

ഇലപ്പടർപ്പുകൾക്കിടയിലൂടെ തലനീട്ടി ഒരു കുഞ്ഞ് റോസാച്ചെടി..

"എന്തിനാ മോളൂ ..കരയുന്നത്.."

ചോദിക്കാതെ തരമില്ലല്ലോ.

"എന്തിനാന്നോ....നിങ്ങക്കെന്തറിയാ മനുഷാ..എന്റെ കൂടെ എത്ര പേരാ ഇവടെ ഉണ്ടായിരുന്നതെന്നറീയ്വോ...എല്ലാരെയും ചില കാലമാടന്മാർ കണ്ണിച്ചോരയില്ലാതെ മാനഭംഗപ്പെടുത്തി പറിച്ചോണ്ട് പോയി....എന്റെ ജയൻ ഇച്ചായനു ഉള്ളത് കൊണ്ട് മാത്രം ഞാൻ അവരുടെ കണ്ണിൽ പെടാതെ രക്ഷപ്പെട്ടു...ഇനി..പറ..ഞാൻ കരയണോ..ചിരിക്കണോ...നിങ്ങളല്ലേ..ഞങ്ങളെ ഇവിടെ കൊണ്ട് വന്ന് നട്ടത്.."

"അത് ശരിയാ...ആട്ടെ..ആരാ ഈ ജയൻ അച്ചായൻ.."

"ഹേ...മിസ്റ്റർ...നീയാണാടോ അലവലാതി ഷാജി.."

റോസാച്ചെടിയെ തൊട്ട് തലോടി നിന്നിരുന്ന ചെമ്പരത്തിച്ചെടി ചൂടായി..

"അയ്യോ..സോറി..സാറെ...ഞാൻ ആളറിയാതെ ചോദിച്ച് പോയതാണു.."

"ഓ..കെ..ഐ..ആം ഫൈൻ....ഒരു അണുബോംബ് കിട്ടിയിരുന്നെങ്കിൽൽൽ.....ആ ജെ.സി ഐക്കാരുടെ വാട്ട്സാപ്പ് ഗ്രുപ്പിൽ ഇട്ട് പൊട്ടിക്കാാമാായിരുന്നൂൂൂൂൂൂ....അല്ലെങ്കിൽ വേണ്ട ഒരു സ്കഡ് മിസൈൽ കിട്ടിയിരുന്നെങ്കീീീീീൽ.....

"കിട്ടിയിരുന്നെങ്കിൽ.."

ഞാൻ ചിറി കോട്ടി..

"ഒന്നുല്ല്യ..ഒന്ന് വാണം വിട്ട് കളിക്കാനായിരുന്നൂൂൂ.......ഹേ..മിസ്റ്റർ ..ആക്കിയതാാാണല്ലേ....മേബി വീ ആര്‍ പൂവര്‍...... കൂലീസ്‌...ചെടി പുള്ളേഴ്സ്‌... ബട്ട്‌ വീ ആര്‍ നോട്ട്‌ ബെഗേഴ്സ്‌...."

" ഇല്ല..സാറെ..അങ്ങനെ ഞാൻ സ്വപ്നത്തീ പോലും വിചാരിച്ചിട്ടില്ല...സംഗതി ഞങ്ങടെ അടുത്താ തെറ്റ്..."

ഞാൻ താണു കേണു..അല്ലാതെ രക്ഷയില്ല..

"അപ്പോ നെനക്ക് വെവരമുണ്ട്..എ പ്ലസ് ബി ഈസ് സ്വകയ്ർ റ്റു...ബ..ബ്ബ..ബ്ബ അല്ലാ.."

അപ്പുറത്ത് നിന്ന കുറുന്തോട്ടി കളിയാക്കിച്ചിരിച്ചു...

" ആയ്ക്കോട്ടേ..സമ്മതിച്ചു...ചെടി നട്ട് പോയാ പോരാ..അതിന്റെ സംരക്ഷണത്തിനു കൂടി ഞങ്ങൾ മുൻ കൈ എടുക്കണമായിരുന്നു...ഇക്കാര്യം ഞാൻ പുതിയ പ്രസിഡന്റിനോടും സെക്രട്ടറിയോടും ഒക്കെ സൂചിപ്പിക്കുന്നുണ്ട്...തീർച്ചയായും അതിനൊരു പലഹാരം കാണും.."

"പലഹാരമോ...എവടെ..."

കുറ്റിമുല്ലച്ചെടി തുള്ളിച്ചാടി...
''പലഹാരം അല്ല മോനേ..പരിഹാരം...മേഘം എന്നതിന്റെ "ഘ"..

" എന്നാ..പിന്നെ...ഞാനങ്ങട്..."

ഞാൻ സ്കൂട്ടാവാനുള്ള പണിയൊപ്പിക്കാണു..

"ഉം..ഉം...മ്യോൻ പൊയ്ക്കോ..നേരം ശ്ശിയായി..ഇല്ലത്ത് അന്വേഷിക്കണണ്ടാവും..പോയിട്ട് ജെ.സി.ഐ യിലെ എല്ലാരോടും അന്വേഷണം പറയാ..പ്രത്യേകിച്ച് ആ പെണ്ണുമ്പിള്ളണ്ടല്ലോ....ന്താ...ന്തായിന്റെ പേരു...വയസ്സായീലേ ..ഓർമ്മ കിട്ടണില്ല്യ.....മഞ്ചേരീന്ന് വരണ പരിസ്ഥിതി പ്രവർത്തക...ആ..ഓളോട് പ്രത്യേകം പറയണം..ഇങ്ങനെ കൊറച്ച് ആളുകളു ഇവടെ ..ണ്ട്...ന്ന്..."

തൊട്ട് ചാരി നിന്ന ഒരു പടുമരം എനിക്ക് ആ പണി ഈസിയാക്കിത്തന്നു..ഏത്.പണീ...അവിടുന്ന് മുങ്ങാനുള്ള പണീന്ന്....

ഹൗ..ഒരു വിധം അവിടുന്ന് സ്കൂട്ടായി..എന്നാലും എന്റെ പരിസ്ഥിതി സ്നേഹികളേ...ഇങ്ങനെയെന്നും ആരോടും ചെയ്യരുത്...നട്ടിട്ടുണ്ടെങ്കിൽ ഇടക്കിടക്ക് അതുങ്ങളെയൊന്ന് ചെന്ന് നോക്കുകയെങ്കിലും ചെയ്യണം...അവറ്റകളുടെ ഒരു സന്തോഷത്തിനു..അത് വഴി നമ്മുടെ മനസ്സിലൊരു സന്തോഷത്തിനു..അങ്ങനെയങ്ങനെ ലോകമെങ്ങും സന്തോഷം നിറയട്ടെ.. പുഞ്ചിരി പടരട്ടെ...സോ..സ്പ്രഡ് യുവർ സ്മൈൽ...

Spread Smiles..
JAI JCI
Be better

...കമ്പർ....
Related Posts with Thumbnails

On 2019, നവംബർ 5, ചൊവ്വാഴ്ച 0 comments
Bookmark and Share*ഒരു പഠിപ്പുമില്ലാത്ത ഒരച്ഛനും വിദ്യാസമ്പന്നനായ മകനും കൂടി ഒരു ടൂർ പോയി.*
രാത്രിയായപ്പോൾ അവരവിടെ ടെന്റ് ഉണ്ടാക്കി, അതിൽ കിടന്നു ഉറക്കമായി.
ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ മകനെ വിളിച്ചു ചോദിച്ചു...
"മേലോട്ട് നോക്ക്
നീ എന്തെങ്കിലും കാണുന്നുണ്ടോ...?
മകൻ: ഉം.... കോടാനുകോടി നക്ഷത്രങ്ങളെ കാണാം....
അച്ഛൻ: എന്താ അതിനർത്ഥം...?
മകൻ : ശാസ്ത്രീയമായി പറയുകയാണെങ്കിൽ കോടാനുകോടി സൗരയുധങ്ങൾ... അതിന്റെ ഗ്രഹങ്ങൾ..., അതിന്റെ ഉപഗ്രഹങ്ങൾ...
ഇത്രയുമായപ്പോൾ അച്ഛൻ മകനെ ഒറ്റയടി......!!!!എന്നിട്ട് പറഞ്ഞു ......
ഒലക്ക...!!!!!
"നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയടാ...!
*ഗുണപാഠം:അറിവുണ്ടായാ മാത്രം പോര..തിരിച്ചറിവ് എന്ന സാധനം കൂടി വേണം..
Related Posts with Thumbnails

Related Posts with Thumbnails