ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, ഡിസംബർ 27, വെള്ളിയാഴ്‌ച 0 comments
Bookmark and Share"പ്രവർത്തികളും ചിന്തകളും പരസ്പര പൂരകങ്ങളാണു..."
"തൊടങ്ങി..ഓന്റെ ഒരു ഓഞ്ഞ സാഹിത്യം.."
" ഏയ്...ഇതതല്ല.."
" ഹാ..ഞങ്ങളെപ്പഴും കേക്കണതല്ലേ..പറഞ്ഞ് തൊല.."
"ഓരോ പ്രവർത്തനങ്ങളും നമ്മിലെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നുണ്ടെന്നറിയാമോ...."
" ആയ്ക്കോട്ടെ..അയ്നുപ്പോ എന്താ.."
"നല്ല ചിന്തകളുടെ പരിണിതഫലം അത് നല്ല പ്രവർത്തനങ്ങളായി പരിണമിക്കുന്നു..അത് കൊണ്ട്..."
"തന്നേ.. .അതോണ്ടെന്താ.. ...?
"അത് കൊണ്ട് ചിന്തകൾ എപ്പോഴും നല്ലതായിരിക്കട്ടെ..നല്ലതിനായിരിക്കട്ടെ.."
" ഹൗ..ഇതാണോപ്പോ വല്ല്യ കാര്യം.."
" വല്ല്യ കാര്യം തന്നെ മനേ...തേടിനടക്കാതെ തന്നെ ചിലത് കൈയ്യിൽ വന്ന് ചേരുമ്പോ അതിനൊരു പ്രത്യേക സന്തോഷമുണ്ട്.."
"പിന്നേ..."
" ഈ മാതിരി സൈസ് നെഗറ്റീവ് ആക്കലുകളുണ്ടല്ലോ...അദ്ദാണെന്റെ ഊർജ്ജം...കേട്ടോടാ മനമേ.."
എനിവേ...താങ്ക്യു ഓൾ..
anrı sana mutluluk ve huzur verir
Related Posts with Thumbnails

On 2019, ഡിസംബർ 21, ശനിയാഴ്‌ച 0 comments
Bookmark and Share
മിക്കവാറും തിങ്കളാഴ്ച ദിവസങ്ങളിലാകും..പകലവന്റെ കിഴക്ക് നിന്നുള്ള ചായൽ നിവർന്ന് വരുന്നുണ്ടാകും..ഇത്തിരി വൈകിയെത്തുന്നവരുണ്ടാകും..ഞാനും തഥൈവ..ഓടിക്കിതച്ച് വിയർത്ത് കുളിച്ച് വരികളുടെ ഒടുക്കത്തിൽ ശ്വസഗതി അടക്കിപ്പിടിച്ചൊരു നിർത്തമുണ്ട്.."അറ്റേൻഷൻ"...

ചെമ്മണ്ണിൻ പൊടിപാറുന്ന  ആ മൈതാനത്തിൽ കൂസലേതുമില്ലാതെ കുത്തിനിർത്തിയ കണക്കെ നിൽക്കുന്നവർ. പാല്പായസത്തിൽ ഈച്ചവീണ പോലെ യൂണിഫോമിടാതെ വന്ന ചിലർ അവിടവിടെയായി നില്പുണ്ടാവും......കൂട്ടത്തിൽ കുസൃതികൾ അപ്പോഴും എന്തെങ്കിലും വികൃതികൾ കാണിക്കും...അത് കണ്ട് ചിരിയടക്കാൻ പാട് പെട്ട്  നിൽക്കുന്ന മറ്റ് ചിലരും....അപ്പോൾ അറ്റേൻഷനിൽ വടിയായി നിന്ന് കണ്ണിരുട്ടിക്കാണിച്ച് നിയന്ത്രിക്കുന്ന ചില മാഷന്മാരും കാണൂം....ഉയരത്തിൽ കെട്ടിയ കോളാമ്പിയിൽ നിന്ന് ഏതോ ഗുഹാന്തർഭാഗത്ത് നിന്ന് കേൾക്കുന്ന അശരീരി പോലെ ഒരു ശബ്ദം കേൾക്കാം.. അടുത്തത് "പ്രതിജ്ഞ"..വരി വരിയായി നിൽക്കുന്ന കുട്ടികൾ കൈകൾ ചുമലൊപ്പം നീർത്തിപ്പിടിച്ചൊരു നിർത്തമുണ്ട്...പിന്നെ അശരീരിയായി കേൾക്കുന്ന ശബ്ദത്തിനൊരു അകമ്പടിയായി ഒരായിരം കണ്ഠനാളങ്ങളിൽ നിന്ന് ഉറക്കെയുറക്കെ അതുയരും..നമ്മുടെ ദേശീയ പ്രതിജ്ഞ.....

"ഇന്ത്യ എന്റെ രാജ്യമാണു..എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണു..ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു..ഞാൻ എന്റെ മാതാ പിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കും..ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും..ജയ് ഹിന്ദ്.."


എന്തൊരു ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ..അല്ലെ...പക്ഷേ..എല്ലാം എത്ര നാൾ...ഒരു വലിയ ചോദ്യചിഹ്നം നമുക്ക് മുന്നിൽ ഉയർത്തപ്പെട്ടിരിക്കുന്നു..

നാം ,നമ്മുടെ പൂർവ്വികർ, നമ്മുടെ കുട്ടികൾ എല്ലാവരുമെല്ലാവരും ഏറ്റ് ചൊല്ലിയിരുന്ന , ഏറ്റ് ചൊല്ലിക്കൊണ്ടിരിക്കുന്ന, ഇനിയും ഉറക്കെയുറക്കെ ചൊല്ലേണ്ട  ആ പ്രതിജ്ഞ..അതിന്റെ അന്തസ്സത്ത വ്യഭിചരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..രാജ്യം ഭരിക്കുന്നവർ തന്നെ അതിനു നേത്രുത്വം കൊടുക്കുന്നു..അഖണ്ഡ ഭാരതം, മതേതരത്വം, ജനാധിപത്യം എല്ലാം വെറും തമാശയായി പരിണമിക്കുന്നു....

രാജ്യത്തിന്റെ ഭരണഘടനയും ഐക്യവും കെട്ടുറപ്പും സമാധാനവും തച്ച് തകർക്കുന്നവർ രാജ്യസ്നേഹികളും അത്തരം ചെയ്തികൾക്കെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളുമായി മാറുന്നു...എല്ലാത്തിന്റെയും അർത്ഥങ്ങൾ മാറ്റപ്പെട്ടു..ചുറ്റുപാടും അനർത്ഥങ്ങൾ മാത്രം നിറഞ്ഞാടുന്നു..

ഉണരാം നമുക്ക്..

മറ്റൊരു സ്വാതന്ത്രസമരകാഹളം മുഴക്കാം...

കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല കണക്കെ ഇന്ത്യ എന്ന മാഹാരാജ്യത്തെ-അതിന്റെ സംസ്കൃതിയെ-മതേതരത്വത്തെ-ഭരണഘടനയെ-സമ്പദ് വ്യവസ്ഥയെ-എല്ലാമെല്ലാം പിച്ചിച്ചീന്തുന്ന അധികാരി വർഗ്ഗത്തെ ജാതി-മത-വർണ്ണ ഭേദമേതുമില്ലാതെ തോളോട് തോൾ ചേർന്ന് നിന്ന്  ചെറുത്ത് തോല്പിക്കാം.....നാട് മുഴുക്കെ അണിനിരന്ന് നമ്മുടെ ദേശീയ "പ്രതിജ്ഞ" അത് നമുക്ക് ഉറക്കെയുറക്കെ ഏറ്റ് ചൊല്ലാം...അതിന്റെ ധ്വനി അന്തരീക്ഷത്തിൽ അലയടിക്കട്ടെ...വന്ദേമാതരം മുഴങ്ങട്ടെ..

ജയ് ഹിന്ദ്..
Related Posts with Thumbnails

On 2019, ഡിസംബർ 6, വെള്ളിയാഴ്‌ച 0 comments
Bookmark and Share

ഓ..ഗോഡ്...


ആ സുസ്മര സുന്ദരവദനം കാണാമറയത്തേക്ക് പൊയ്പ്പോയിട്ട് ഒരാണ്ട് കഴിഞ്ഞെന്ന് ഫേസ്ബുക്ക് ഓർമ്മപ്പെടുത്തുന്നു...ആ സൗമ്യമായ ചിരിയും ആരെയും നോവിക്കാത്ത തമാശകളും കാര്യ മാത്ര പ്രസക്തമായ ചർച്ചകളും കൂലങ്കഷമായ രാഷ്ട്രീയ വിശകലനങ്ങളും.....എല്ലാമെല്ലാം ചേരും പടി ചേർത്ത് ഒന്നിച്ചിരുന്ന നിമിഷങ്ങൾ......ദാ.... എല്ലാം...ഇന്നലെയും കഴിഞ്ഞ പോലെ....മനോമുകുരത്തിൽ നിറഞ്ഞാടുന്നു.....
ഹേ ..മനുജ..
തെര്യപ്പെടുത്തി നീ തന്ന വാക്കുകൾ
ചര്യപ്പെടുത്തി യീ മനസ്സിൻ പോക്കുകൾ
കാര്യപ്പെടുത്തി നീ തന്ന നോക്കുകൾ
ഓർമ്മപ്പെടുത്തീ യീയുലക തീർപ്പുകൾ
ഹേ...മനുജ..
ശല്യപ്പെടുത്തീ നിൻ പൂമുഖം കണ്ണുകളിൽ
ചിന്തപ്പെടുത്തീ ബാക്കിവെച്ച ഓർമ്മകളിൽ
മൗനപ്പെടുത്തീ ഇനിയില്ലെന്ന സത്യങ്ങളിൽ
ധ്യാനപ്പെടുത്തീ യെന്നുയിരുള്ള കാലങ്ങളിൽ
ഹേ..മനുജ...
.
.
.
സർവ്വശക്തൻ ആഖിറം സന്തോഷപൂരിതമാക്കിക്കൊടുക്കുമാറാകട്ടെ...ആമീൻ..
Related Posts with Thumbnails

On 2019, ഡിസംബർ 4, ബുധനാഴ്‌ച 0 comments
Bookmark and Share"എല്ലാ ദൂരവും അളന്നു തിട്ടപ്പെടുത്താനാകില്ല...'
"ഒന്ന് പോ..അവ്ട്ന്ന്...അതൊക്കെ പറ്റും..ഇതേയ്..പഴേ കാലമൊന്നുമല്ല...ആർട്ടിഫിഷ്യൽ ഇന്റലിജൻസൊക്കെ അടക്കിവാഴണ നേരത്താ...ദിത്.!!"
"ന്നാ...ശരി.."
"അടുത്തിരിക്കുന്നവർ തമ്മിലുള്ള അകലവും അകന്ന് ഇരിക്കുന്നവർ തമ്മിലുള്ള അടുപ്പവും അളക്കാൻ കഴിയോ...?
"ദെന്ത്..ചോദ്യാ..!!.അനക്ക് വട്ടാ..."
"അതാ പറഞ്ഞത് എല്ലാ ദൂരവും അളക്കാൻ കഴിയില്ലാന്ന്... അടുപ്പവും അകലവും ഉണ്ടാവുന്നത് മനസ്സിലാണു..അതിന്റെ വലിപ്പചെറുപ്പം അളക്കാൻ പറ്റ്വോ..."
" ഹോ..ഞാൻ ബുട്ടു...സുല്ല്.."
Related Posts with Thumbnails

On 2019, ഡിസംബർ 1, ഞായറാഴ്‌ച 0 comments
Bookmark and Share


കൊടക്കല്ല്, അത്താണി, ചുമട്താങ്ങി...ഈ സൈസ് സാധനങ്ങൾ പഴയകാലങ്ങളിൽ പാതയോരങ്ങളിൽ സുലഭമായി ഉണ്ടായിരുന്നു എന്നതിന്റെ ശേഷിപ്പുകൾ ഇപ്പോഴും പലസ്ഥലങ്ങളിലും കാണാൻ കഴിയും..മലപ്പുറത്ത് അങ്ങോളമിങ്ങോളം അങ്ങനെ ഒരു പാട് സ്ഥലപ്പേരുകൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്....അത്തരത്തിൽ സുലഭമായിരുന്ന ഒന്നായിരുന്നു 'നിസ്കാരക്കല്ല്..." പാതയോരത്തെവിടെയെങ്കിലും കുളത്തിൽ കരയിലോ കൈത്തോടിൻ കരയിലോ ഒക്കെയായിരിക്കും അവ..ഇപ്പോഴത്തെപ്പോലെ മുട്ടിനു മുട്ടിനു മസ്ജിദുകൾ ഇല്ലാതിരുന്ന കാലത്ത് കാൽനടയായോ കാളവണ്ടിയിലോ ദൂരം താണ്ടുമ്പോൾ ഒരിടത്താവളമായി വിശ്രമിച്ചിരുന്ന കേന്ദ്രങ്ങൾ.. അംഗശുദ്ധി വരുത്തി നമസ്കരിക്കാൻ ഒരുക്കിയിട്ടിരുന്ന പ്രത്യേകസ്ഥാനങ്ങൾ...ഈയിടെ അത്തരത്തിലൊന്ന് കാണാൻ കഴിഞ്ഞു..മലപ്പുറം ഉച്ചാരക്കടവ് ടൗണിൽ നിന്നും ഇത്തിരി മാറി ഒരു തോട്ടിൻ കരയിൽ അതങ്ങിനെ ഇപ്പോഴും കിടക്കുന്നു...എത്രയെത്രെയോ തലമുറകൾ അവിടെ നെറ്റിചേർത്ത് വെച്ച് സുജൂദിൽ അമർന്നിട്ടുണ്ടാവും..എത്രയെത്ര ഹൃദയാങ്കുരങ്ങളിൽ ഭക്തിയുടെ ഓളങ്ങളിളക്കി നിർവൃതിപൂണ്ടിട്ടുണ്ടാവും...കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ...അല്പസമയം അതിന്റെ ചാരത്ത് കൈത്തോട്ടിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തിന്റെ മർമ്മരം കേട്ട് കണ്ണടച്ചിരുന്നപ്പോൾ എന്തൊരു ആശ്വാസം...


കൈമോശം വന്ന് കൊണ്ടിരിക്കുന്ന ചിലശീലങ്ങൾ, ചില അടയാളപ്പെടുത്തലുകൾ , ചിലസ്മരണകൾ അത് അർഹിക്കുന്ന രീതിയിൽ സംരക്ഷിച്ച് പോരുന്ന ആ നാട്ടിലെ സുമനസ്സുകൾക്ക് ഹൃദയാങ്കുരങ്ങളിൽ നിന്ന് ഒരായിരം അഭിവാദ്യങ്ങൾ
Related Posts with Thumbnails

Related Posts with Thumbnails