ബ്ലോഗര്‍ സൂത്രം മെനു ബാര്‍

MIB

On 2020, ഫെബ്രുവരി 22, ശനിയാഴ്‌ച 0 comments
Bookmark and Shareയാത്ര തുടരുന്നു..
വേച്ച് വേച്ച് ഇടക്ക് നിന്ന്
ചിലപ്പോ തളർന്ന് ഒടുക്കം ഇഴഞ്ഞും
യാത്ര തുടരുന്നു..
ലക്ഷ്യമേതെന്നറിയാത്ത യാത്ര
കൂട്ടിനാരുമില്ലാത്ത യാത്ര
മുമ്പേ ഗമിച്ച സ്വപ്നങ്ങൾ
ദൂരെയെവിടെയോ
കാത്ത് നിൽക്കുന്നുണ്ട്..
ഒപ്പമെത്തണമെന്നുണ്ട്
ഒപ്പമെത്തിയില്ലെങ്കിലും
ആ വഴിയെ ഗമിക്കണമെന്നെങ്കിലുമുണ്ട്..
ഭാരിച്ച ചുമട് തലയിലേറ്റപ്പെട്ടിരിക്കുന്നു
കാലുകൾ ചങ്ങലക്കിടപ്പെട്ടിരിക്കുന്നു
ചങ്ങലകളോ വലിയ പാറക്കെട്ടുകളിൽ
ഉടക്കിയിരിക്കുന്നു..
നെഗറ്റീവ് ശരങ്ങൾ ശരീരമാസകലം പതിക്കുന്നുണ്ട്..
മൂർച്ചയേറും വാക്കുകൾ ഗഡ്ഘങ്ങളായി വീശുന്നുണ്ട്..
ചുറ്റും നിന്ന് ചിലർ കാലുവാരി തള്ളിയിടാൻ നോക്കുന്നുണ്ട്..
ഇടക്കിടക്ക് മുകളിൽ നിന്നാരോ ഭാരമുള്ള ചുറ്റിക കൊണ്ട് തലക്കടിക്കുന്നുണ്ട്..
എങ്കിലും എനിക്ക് യാത്ര തുടർന്നേ പറ്റൂ..
മുമ്പേ ഗമിച്ച സ്വപ്നങ്ങൾ
ദൂരെയെവിടെയോ
കാത്ത് നിൽക്കുന്നുണ്ട്..
ഒപ്പമെത്തണമെന്നുണ്ട്
ഒപ്പമെത്തിയില്ലെങ്കിലും
ആ വഴിയെ ഗമിക്കണമെന്നെങ്കിലുമുണ്ട്
വാക്കുകൾ ഇടറുന്നുണ്ട്
കാലുകൾ പതറുന്നുണ്ട്
നോക്കുകൾ ക്ഷീണിക്കുന്നുണ്ട്
തണലിടങ്ങൾ ഓടിമാറുന്നുണ്ട്
കളിയിടങ്ങൾ ചുടുകാടുകളായി
കളിചിരികൾ കർണ്ണകഠേരമായി
കയ്യെത്തും ദൂരത്ത് നിന്നവരോ
കണ്ണ് കാണും കുരുടന്മാരായി
തത്കാലം ഇതാണവസ്ഥ
എന്ന് വെച്ചാ
ആകെ മൊത്തം MIB
മൈൻഡ് ഇൻ ബ്ലാങ്ക്
മൈൻഡ് ഇൻ ബ്ലാങ്ക്
Related Posts with Thumbnails

Related Posts with Thumbnails