ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2020, ഏപ്രിൽ 27, തിങ്കളാഴ്‌ച 0 comments
Bookmark and Shareഎട്ടുകാലി മമ്മൂഞ്ഞിനെ അറിയാത്തവരുണ്ടാവില്ല..ബേപ്പൂർ സുൽത്താന്റെ ഒരു കഥാപത്രമാണു കക്ഷി...
തന്റെ സ്വഭാവത്തിന്റെ പ്രത്യേകത ഒന്ന് കൊണ്ട് മാത്രമാണു ഈ കഥാപാത്രം പ്രശസ്തിയാർജ്ജിച്ചത്..
നാട്ടില് എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ്‌ മമ്മൂഞ്ഞിന് കരസ്ഥമാക്കും...
മണ്ടന് മൂത്തപായുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള് കഴുകുക, വിറക് കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബല്ട്ട് പോളീഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര് പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലാക്കുക, പോലീസ് ലോക്കപ്പ് അടിച്ച് വാരുക...ഇതൊക്കെയാണു മമ്മൂഞ്ഞിന്റെ പ്രധാന ജോലികൾ..
ഇടക്ക് ആനവാരിരാമൻ നായരും‌ പൊൻ കുരിശ് തോമായും കൂടെ കൂടി ഒപ്പിക്കുന്ന തരികിടകളും...
ബഷീറിന്റെ മമ്മൂഞ്ഞിന് ഒരു കാര്യത്തിലാണു കമ്പം. ഗര്ഭത്തില്. നാട്ടില് ആര്ക്ക് എപ്പോള് ഗര്ഭം സംഭവിച്ചാലും അതിന്റെ ഉടമസ്ഥാവകാശം മമ്മൂഞ്ഞ് ഏറ്റെടുക്കും.
പാറുക്കുട്ടി ഗര്ഭിണി ആണെന്ന് ആരോ പറയുന്നത് കേട്ടു..ഉടനെ ചാടിക്കേറി മമ്മൂഞ്ഞ് കാച്ചി... " "അത് ഞമ്മളാണ്".
പാറുക്കുട്ടി എന്നത് മനക്കലെ ആന ആയിരുന്നു.
ഒറ്റക്കണ്ണൻ പോക്കരും മണ്ടൻ മൂത്താപ്പയും മൂപ്പരെ പിരികേറ്റും.. മമ്മൂഞ്ഞ് അതേറ്റെടുത്ത്‌ ഞെളിഞ്ഞിരിക്കും...
എട്ട് കാലി മമ്മുഞ്ഞിനെ കോട്ടുമമ്മൂഞ്ഞ് എന്നും കോട്ടുസാഹിബ് എന്നും വിളിപ്പേരുണ്ട്..
ബേപ്പൂരിലെ സുൽത്താന്റെ ദീർഘദൃഷ്ടി അപാരം തന്നെ...നമിച്ചു..
Related Posts with Thumbnails

On 2020, ഏപ്രിൽ 25, ശനിയാഴ്‌ച 0 comments
Bookmark and Shareചിത്രം നോക്കൂ..
സ്ഫോടനത്തിൽ കൈ നഷ്ടപ്പെട്ട ഒരു ഇറാഖീ ബാലൻ.
ആശുപത്രിയിൽ വെച്ച് കുറുമ്പ് കാണിച്ച അവനെ ആശ്വസിപ്പിക്കാൻ നഴ്സുമാർ പേനയും കടലാസും നൽകി....
കയ്യിൽ കിട്ടിയ കടലാസിൽ അവൻ വരച്ച ചിത്രം ഒരു യുദ്ധവിമാനം ബോംബിടുന്നതായിരുന്നു...
ഫോട്ടോഗ്രാഫർ Deanne Fitzmaurice പകർത്തിയ ഈ ചിത്രത്തിനു 2005 ലെ ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ പ്രൈസ് ലഭിച്ചു..
ചേർത്ത് വായിക്കുക..
അമേരിക്കയിൽ കോവിഡ് മൂലം മരണം അരലക്ഷം കടന്നു, ഒമ്പത് ലക്ഷം പോസിറ്റീവ് കേസുകൾ..മരണനിരക്ക് അതിവേഗം കൂടിക്കൊണ്ടിരിക്കുന്നുവത്രേ...
ആരാണവർ..?
തങ്ങൾക്ക് യാതൊന്നുമറിയാത്ത കാര്യ കാരണങ്ങൾ നിരത്തി എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മേൽ..നിരാലംബരായ ജനങ്ങളുടെ മേൽ ബോബുകളും മിസൈലുകളും വാരിയെറിഞ്ഞ് പൊട്ടിച്ചിതറുന്ന കുഞ്ഞിളം മേനികൾ കണ്ട് വിജയചിഹ്നം കാണിച്ചവർ..
നിരാശ്രയരായ ജനങ്ങളെ വേട്ടയാടി വെടിവെച്ച് വീഴ്ത്തി എണ്ണം തികക്കാൻ മത്സരിച്ചവർ..
അനേകലക്ഷം ജനങ്ങളെയും അവർ പിറന്ന നാടിനെയും തകർത്ത് തരിപ്പണമാക്കി എണ്ണയും മറ്റ് പ്രകൃതിവിഭവങ്ങളും കൊള്ളയടിച്ച് തങ്ങളുടെ നാട്ടിലേക്ക് കടത്തി സ്വന്തം ജനതയുടെ സുഖലോലുപതക്കും ഐശ്വര്യത്തിനും വേണ്ടി മാത്രം നിലകൊണ്ട് പ്രവർത്തിച്ചവർ...
ആ സമ്പൽസമൃദ്ധിയിൽ ഊറ്റം കൊണ്ട് അതിലഭിരമിച്ച് കഴിഞ്ഞിരുന്നവർ..
മറ്റ് രാജ്യങ്ങളുടെ മേൽ ആക്രമിച്ച് ഉപരോധങ്ങളേർപ്പെടുത്തി പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന വാർത്തകൾ അറിയുമ്പോഴും അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ മടിച്ച് സേഫ് സോണിലാണു എന്ന അഹങ്കാരത്തിൽ തിന്ന് കുടിച്ച് മദിച്ച് നടന്നവർ..
അമേരിക്കൻ ജനത...
തങ്ങൾ ചെയ്ത് കൂട്ടിയ നെറികേടുകൾ കാരണം പിടഞ്ഞ് മരിച്ച അനേകലക്ഷം കുരുന്നുകളുടെയും ആലംബഹീനരുടെയും കണ്ണിൽ നിന്നവസാനമായി ഇറ്റിറ്റ് വീണ കണ്ണീർത്തുള്ളികൾ...
അവരുടെ ഉള്ളം തകർന്നുള്ള പ്രാർത്ഥനകൾ...
വൃഥാവിലായിപ്പോകുന്നതെങ്ങനെ..
കാലം എണ്ണിയെണ്ണി പകരം ചോദിക്കുന്നുവോ..?
Related Posts with Thumbnails

On 2020, ഏപ്രിൽ 23, വ്യാഴാഴ്‌ച 0 comments
Bookmark and Share
.കൊറോണ
വേനൽച്ചൂട്
ലോക്ക് ഡൗൺ
റമളാൻ നോമ്പ്
ഇപ്പോ..
ദാ...
ഇടിയും മിന്നലും
ഉള്ളം കുളിർപ്പിച്ചൊരു
മഴയും...
ചേരും പടി
ചേരുന്നില്ലയൊന്നും
ഒന്നൊന്നര
സകലകുലാവി
.....
മഹാമാരി യുടെ
പിടിവിടുവിച്ചൊന്ന്
മൂരിനിവരുമ്പൊഴേക്കും
പ്രളയം വരുന്നുണ്ടത്രേ...
ആ കടമ്പ കടന്നാലുടനെ
കൊറോണയുടെ റിട്ടേൺ
അത് കഴിഞ്ഞാലെന്താ
കാത്തിരുന്ന് കാണാം..
ഇതില്പരം ഇനി വരാനെന്താ
കട്ട വെയ്റ്റിംഗ്...
....
അനർത്ഥങ്ങളുടെ
പൂണ്ടുവിളയാട്ടം..
അപൂർവ്വാനുഭവങ്ങളുടെ
മഹാമേളനം..
"സമയം ശരിയല്ല"
ഒരമ്മൂമ്മ പിറുപിറുത്തു
"കയ്യിലിരുപ്പിന്റെ കൊണം"
ഒരപ്പാപ്പൻ പല്ലിളിച്ചു..
"പടച്ചോന്റെ പരീക്ഷണം"
മൊയ്ല്യാരു നെടുവീർപ്പിട്ടു..
"ഒരു മുട്ടറുക്കൽ ആയാലോ"
മന്ത്രവാദി കണ്ണിറുക്കി
"ഇപ്പം ശരിയാക്കിത്തരാം"
രാഷ്ട്രീയക്കാരൻ ഒഴിഞ്ഞ് മാറി
"എന്ന് തീരുമീ‌ ദുരിതം"
അരപ്പട്ടിണിക്കാർ മാനം നോക്കി
....
ഒന്നുറപ്പിക്കാം
വൈതരണികൾ
പ്രതിബന്ധങ്ങൾ
തരണം ചെയ്ത് കടന്നവർ
സ്ഫുടം ചെയ്തെടുത്ത മനസ്സുള്ളവർ
പ്രതിരോധിച്ചെടുത്ത‌ മെയ്യുള്ളവർ
തീയിൽ കുരുത്ത വാടാമലരുകൾ
വരും നാളുകൾ അവർക്കുള്ളതാണു
തളരാത്ത ആത്മവീര്യവും
ഇടറാത്ത ചുവട് വെപ്പുകളും
കീഴടങ്ങാത്ത ഇച്ഛാശക്തികളും
കൊണ്ടവർ ലോകം കീഴടക്കും..
....
ആഡംഭരങ്ങളില്ലാതെ
ധൂർത്തും ധാരാളിത്തവുമില്ലാതെ
ജീവിക്കുന്നതെങ്ങനെയെന്ന്
ഇനിയും പഠിച്ചിട്ടില്ലാത്തവർ
ഇനിയൊരു പാഠശാലയിലും
പോകേണ്ടതില്ല..
ഇതിലും മികച്ച‌ പാഠങ്ങളും
ഇതിലും മികച്ച ഗുരുനാഥനും
മറ്റെവിടെയും കാത്തിരിപ്പില്ല..
സത്യം..സത്യം..സത്യം...
Related Posts with Thumbnails

On 2020, ഏപ്രിൽ 21, ചൊവ്വാഴ്ച 0 comments
Bookmark and Shareപരശ്ശതം ദീപങ്ങൾ ജ്വലിക്കും പോൽ പ്രഭപരത്തിയ ആ മഹാമനീഷി നമ്മെ വിട്ട് പോയിട്ട് ഒരാണ്ടാവുന്നു..ഇന്നും നികത്താനാവാത്ത വലിയ ഒരു വിടവ് അവശേഷിപ്പിച്ച് കൊണ്ട് ഹാജിയാർപള്ളിയുടെ എക്കാലത്തെയും വലിയ കാരണവർ മണ്ണിശ്ശേരി അബുകുട്ടി കാക്ക കാണാമറയത്തേക്ക് പോയിട്ട് ഒരു വർഷമാവുന്നു..വിശ്വസിക്കാനാവുന്നില്ല..
ആലംകാട്ടെ വിശാലമായ വരാന്തയിലെ കോണിൽ കിടക്കുന്ന ചാരുകസേരയിൽ ചാഞ്ഞ് കിടന്ന് ചുറ്റും കൂടി നിൽക്കുന്ന പുരുഷാരത്തെ ശ്രവിച്ച് മന്ദസ്മിതത്തോടെയിരിക്കുന്ന ആ പ്രൗഡഗംഭീര സുന്ദരവദനം ഹാജിയാർപള്ളിക്കാർക്ക് അങ്ങനെയങ്ങ് മറക്കാനാവുമോ..
കാലയവനികയുടെ താളുകൾ മറിച്ച് നോക്കുമ്പോൾ അന്തരംഗത്തിലുന്മേഷം നിറക്കുന്ന ഒരായിരം ഓർമ്മകൾ, കണ്ണിൽ നനവ് പടർത്തിയല്ലാതെ ഇപ്പോഴതൊന്നും ഓർത്തെടുക്കാനാവുന്നില്ല…
ഒന്ന് മാത്രം കുറിക്കാം..
ഒരു പാട് നാൾ മുമ്പ് ഒരു നിക്കാഹ് ചടങ്ങിനായി ഞാൻ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ എന്ന സ്ഥലത്തേക്ക് പോയി…പക്കാ ഒരു ഗ്രാമീണ അന്തരീക്ഷം...നിക്കാഹിനായി വധുവിന്റെ വീട്ടുകാർ വരുന്നതിനു മുമ്പേ പള്ളിക്ക് മുന്നിൽ ചെറിയ ആൾക്കൂട്ടം , കൂടുതലും പ്രായം പത്തറുപതിനോടടുത്ത കാരണവന്മാർ, അവരങ്ങനെ കലപില പലതും സംസാരിച്ച് കൊണ്ടിരുന്നു,..കുറച്ച് മാറി ഞാനും..അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ വധുവിന്റെ കൂട്ടർ അതാ വരുന്നു.. കൂട്ടത്തിൽ ആ സി‌ൽവർ കളർ ബെൻസുമുണ്ടായിരുന്നു..വാഹനങ്ങൾ നിർത്തി, എല്ലാവരുടെയും ശ്രദ്ധ ആ ബെൻസിലേക്കായി..അതിൽ നിന്നും കൂസലേതുമില്ലാതെ ഒരാൾ പുറത്തിറങ്ങി, ഗാംഭീര്യം സ്ഫുരിക്കുന്ന മുഖവുമായി ഒരു സാധാരണക്കാരൻ എന്ന് തോന്നിക്കുന്ന വേഷഭൂഷാധികളോടെ ഒരാൾ..,
പൊടുന്നനെ എന്റെ പരിസരത്ത് നിന്നിരുന്ന ആൾക്കൂട്ടം നിശ്ശബ്ദമായി,..മുറി ബീഡി വലിച്ചിരുന്നവർ അത് നിലത്തേക്കിട്ടു ചവിട്ടി, ചിലർ മടക്കിക്കുത്തിയതഴിച്ച് ആദരവോടെ നിന്നു, മറ്റ് ചിലർ സലാം ചൊല്ലി അദ്ധേഹത്തെ വരവേൽക്കുന്നു, കുശലാന്വേഷണം നടത്തുന്നു.. വിഷയമേതുമറിയാത്ത ഒരാൾ അടുത്തയാളോട് ചോദിച്ചു,
“അ..അ..അല്ല, അതാരാ വരുന്നത്,മന്ത്രിയാണോ..?
ഞാനും സാകൂതം ചെവി വട്ടം പിടിച്ചു..നമ്മടേ നാട്ടുകാരെ പറ്റി പറയുമ്പോ പിന്നെ അങ്ങനാണല്ലോ..
“ശ്..ശ്..അയാളെ അനക്കറീലേ…അയാളാണു മണ്ണിശ്ശേരി അബുട്ട്യാക്ക,മന്ത്രിനെക്കാട്ടിലും പവ്വറുള്ള ആളാ..”
ഞാൻ വണ്ടറടിച്ച് നിൽക്കുവാണു..ഈ നാട്ടിലും അബുട്ട്യാക്കാക്ക് ഇത്ര പവറോ...ആൾ മാസല്ല, മരണ മാസ്സ് തന്നെ..
തന്നെക്കാളും തലമൂത്ത കാരണവന്മാർ വരെ ബഹുമാനിക്കുന്ന ആദരിക്കുന്ന അതുല്യ വ്യക്തിത്വം, തനിക്ക് മുമ്പിൽ എത്തുന്ന ആവലാതികൾക്കും പരാതികൾക്കും വാക്ക് തർക്കങ്ങൾക്കും തീർപ്പ് കൽപ്പിക്കുന്ന ആജ്ഞാശക്തിയുള്ള ന്യായാധിപൻ,അശരണരെയും ആലംബഹീനരെയും കൈമെയ് മറന്ന് സഹായിക്കുന്ന ഉദാരശീലൻ..സർവ്വോപരി ഹാജിയാർപള്ളിക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന കാരണവർ..
പിന്നീട് കാലങ്ങളേറെ കഴിഞ്ഞപ്പോഴാണെനിക്ക് അന്ന് ആ കാരണവർ പറഞ്ഞതിന്റെ പൊരുൾ ശരിക്കും മനസ്സിലായത്, മന്ത്രിനേക്കാളും പവറല്ല,.. ആയിരം മന്ത്രിമാർക്ക് അര അബുട്ട്യാക്ക മതീന്ന് പറഞ്ഞാലും ഒട്ടും ഓവറാകൂല..
ഓർത്തെടുക്കുന്തോറും സുഗന്ധം വർദ്ധിക്കുന്ന ഓർമ്മപ്പൂക്കൾ..ഇനിയുമൊരുപാടുണ്ട്..എനിക്കുമുണ്ട്, ഇത് വായിക്കുന്ന നിങ്ങൾക്കുമുണ്ടാകാം…
അത്തരം ഓർമ്മപ്പൂക്കൽ തേടിയുള്ളൊരു യാത്രയാണിത്..
പതിറ്റാണ്ടുകളോളം ഹാജിയാർപള്ളിയിലെ രാഷ്ട്രീയ-സാംസാകാരിക-സാമൂഹിക മേഖലകളിൽ നിറഞ്ഞ് നിന്ന ആ പ്രകാശഗോപുരത്തെ അനുസ്മരിക്കാൻ വേണ്ടി ഇങ്ങനെയും നമുക്ക് ശ്രമിക്കാം..അതോടൊപ്പം ആ കാരണവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥനകൾ അർപ്പിക്കാം…
മണ്ണിശ്ശേരി അബൂബക്കർ അന്ന അബുകുട്ടി കാക്ക എന്ന പേരു നിങ്ങൾ കേൾക്കുന്ന മാത്രയിൽ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങൾ.. അതെന്താണു..?
അബുകുട്ടികാക്കയുമയി നിങ്ങൾ ഇടപഴകിയപ്പോൾ നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ എന്താണു..?
മണ്ണിശ്ശേരി അബുകുട്ടികാക്ക എന്ന ചെറിപ്പ അനുസ്മരണം ,
തുറന്നെഴുതുക..
ഓർമ്മപ്പൂക്കൾ വിടരട്ടെ,
ഓർമ്മപ്പൂക്കൾ സുഗന്ധം പൊഴിക്കട്ടെ..
ഓർമ്മപ്പൂക്കൾ നമുക്ക് മാർഗ്ഗദർശ്ശനങ്ങളാകട്ടെ…
Related Posts with Thumbnails

On 2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച 0 comments
Bookmark and Share(നോട്ട്: പോസ്റ്റ് തികച്ചും പ്രാദേശികപരമായിട്ടുള്ളതാണു... ഹാജിയാർപള്ളി,മുതുവത്തുപറമ്പ് പ്രദേശവാസികൾ തീർച്ചയായും വായിക്കുക..അഭിപ്രായങ്ങൾ അറിയിക്കുക…)
“മലയോളം സ്വപ്നം കാണണം എന്നാലേ കുന്നോളമെങ്കിലും സ്വന്തമാക്കാൻ സാധിക്കൂ എന്നൊരു പഴമൊഴിയുണ്ട്,”ജീവിതത്തെക്കുറിച്ച് ഓരോരുത്തർക്കും അനവധി നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്..പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിശിഷ്യാ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആ സ്വപ്നങ്ങൾ തന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമവും ഐശ്വര്യവും വികസനവും വളർച്ചയും ഒക്കെയായി ഇഴചേർന്ന് കിടക്കും,അല്ലെങ്കിൽ കിടക്കണം..അല്ലാതെന്ത് രാഷ്ട്രീയക്കാരൻ.അല്ലാത്തവനെന്ത് ജനസേവകൻ..
പക്ഷേ നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് മുതുവത്ത് പറമ്പിൽ എന്താണു സംഭവിക്കാറുള്ളത്..ഇലക്ഷൻ സമയത്ത് പൊടുന്നനെ കെട്ടിയിറക്കപ്പെടുന്ന സ്ഥാനാർത്ഥികൾ, വ്യക്തമായ പ്രകടനപത്രികയോ നാടിന്റെ ക്ഷേമകാര്യങ്ങളിൽ ജാഗ്രതയുള്ള നിരീക്ഷണങ്ങളോ പദ്ധതികളോ ആസൂത്രണങ്ങളോ ഇല്ലാത്ത പ്രചരണ കോലാഹലങ്ങൾ, ഒടുക്കം ഏതെങ്കിലുമൊരു പാർട്ടിയിലുള്ളവർ ജയിക്കുന്നു,അതോട് കൂടി ആ മാറ്റർ ക്ലോസ്,പിന്നെ അഞ്ച് വർഷം ഉന്തിത്തള്ളി ഒരു പോക്കാ… അഞ്ച് വർഷം കഴിയുമ്പോഴും പല്ലവി പഴയത് തന്നെ,… അങ്ങനെ കെട്ടിയിറക്കപ്പെടുന്നവർക്കെന്ത് സ്വപ്നങ്ങൾ, എന്ത് കാഴ്ചപ്പാടുകൾ, എന്ത് പദ്ധതികൾ …ഇനി ഉണ്ടെങ്കിൽ തന്നെ കക്ഷിരാട്രീയ വലക്കണ്ണികളിൽ കുരുങ്ങിക്കിടക്കുന്ന അവർക്ക് പലതിലും പലരീതിയിലും കോമ്പ്രമൈസ് ചെയ്യപ്പെടേണ്ടതായി വരും..…അല്ലെങ്കിൽ ചെയ്യിപ്പിക്കും..
അതൊക്കെ തരണം ചെയ്ത് മുന്നേറി ലക്ഷ്യപുർത്തീകരണത്തിലേക്ക് എത്താൻ കുശാഗ്രബുദ്ധിയും കർമ്മകുശലതയും നേത്രുപാടവവും ഉള്ള ഒരാളാവണം..നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ജയിച്ച് വരുന്നവർ ആരും ആ ഗണത്തിൽ പെടുത്താൻ പറ്റുന്നവരുമല്ല..…
ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മുടെ നാട്ടിൽ ഏതെങ്കിലും മികച്ച ഒരു പ്രവർത്തനം അതേത് മേഖലയിലായാലും നാടിനും നാട്ടാർക്കും ഉണർവും വികസനവും നൽകുന്ന ഒരു പദ്ധതി നടപ്പിലാക്കാൻ ഏറ്റവും വലിയ തടസ്സം ഇവിടെ കക്ഷിരാഷ്ട്രീയ കുരുക്കുകളില്ലാത്ത ഒന്നിനും കോമ്പ്രമൈസ് ചെയ്യപ്പെടാനില്ലാത്ത നിഷ്പക്ഷനായ ഒരു സ്വതന്ത്രൻ വിജയിച്ച് വരുന്നില്ല എന്നത് തന്നെയാണു..
ഒരു രാഷ്ട്രീയപ്പാർട്ടിയോടും അടുപ്പമോ അകൽച്ചയോ ഇല്ലാതെ ബഹുജനകൂട്ടായ്മയുടെ മുന്നണിപ്പോരാളിയായി ജാതി-മത ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ കഴിയുന്ന സർവ്വരാലും സുസ്സമതനായ ഒരു സാധാരണക്കാരൻ,നാടിന്റെയും നാട്ടുകാരുടെയും വളർച്ചക്കും അഭിവൃദ്ധിക്കും വേണ്ടി അനവധി സ്വപ്നങ്ങളും പ്രതീക്ഷകളും പദ്ധതികളും കൈമുതലായുള്ള ഒരുവൻ, അത് വർഷങ്ങളോളം സന്നദ്ധസേവന പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുത്ത് നാടിനും നാട്ടുകാർക്കും സുപരിചിതനായ ഒരു വ്യക്തി കൂടിയായാലോ…സംഗതി കെങ്കേമമാവും..
ശ്രീ: പരി വെട്ടുകാട്ടിൽ ശരീഫ് എന്ന കാക്ക ശരീഫ് ,എന്ന വ്യക്തി ആ സ്ഥാനത്തേക്ക് വന്നിരുന്നുവെങ്കിൽ എന്നൊരു സ്വപ്നം..…എന്ത് കൊണ്ടും യോഗ്യൻ, നിസ്സ്വാർത്ഥസേവകൻ, സാധാരണക്കാരിൽ സാധാരണക്കാരൻ, ജനകീയ ക്ഷേമ പ്രവർത്തനങ്ങളിൽ അനുഭവസമ്പത്തുള്ള വ്യക്തിത്വം…അടുത്ത ,മുനിസിപ്പൽ ഇലക്ഷനിൽ മുപ്പത്തിരണ്ടാം വാർഡിൽ നമ്മുടെ കാക്ക ശരീഫ് മത്സര രംഗത്തുണ്ടാവണം..ഉണ്ടാവും… സ്വപ്നങ്ങൾ അത് കെട്ടിപൂട്ടിവെക്കാനുള്ളതല്ല യാഥാർത്ഥ്യമാക്കാനുള്ളതാണു...
നാട്ടിൽ ചെറിയ രീതിയിൽ ഒരു സർവ്വേ ഞങ്ങൾ നടത്തി..വളരെ മികച്ച പ്രതികരണമാണു ലഭിച്ചത്..വളരെ വിപുലമായ ഒരു സർവ്വേ തുടക്കം കുറിക്കുന്നുണ്ട്..ഇപ്പോൾ ഇവിടെ ഓൺലൈനിൽ ഒരു അഭിപ്രായ രൂപീകരണം നടത്തുന്നതിനായാണു ഈ പോസ്റ്റ് കുറിക്കുന്നത്…നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക…
ഇനിയും നാം അമാന്തിച്ച് കൂടാ…..നമുക്ക് സ്വപ്നങ്ങൾ കാണാം…ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന നല്ല നാളേക്കായി കക്ഷിരാഷ്ട്രീയ ചിന്താഗതികൾ മാറ്റിവെച്ച് ഒന്നിച്ചണി നിരന്ന് പ്രവർത്തിക്കാം..
ദ ഡ്രീംസ് കംസ് ടു ട്രൂ…
കൊറോണ സമയമാണു,ഇപ്പഴാണോ രാഷ്ട്രീയം പറയുന്നത്.., ഇത് അരാഷ്ട്രീയ വാദം പ്രോത്സാഹിപ്പിക്കുകയല്ലേ...., ഇതൊന്നും ഒരിക്കലും നടക്കാത്ത സ്വപ്നമാണു... എന്നിങ്ങനെയുള്ള കമന്റുകൾ നിരോധിച്ചിരിക്കുന്നു..
ദ ഡ്രീംസ് കംസ് ടു ട്രൂ...
Related Posts with Thumbnails

On 2020, ഏപ്രിൽ 15, ബുധനാഴ്‌ച 0 comments
Bookmark and Shareരാഷ്ട്രീയ പ്രവർത്തനം എന്നത് രസമുള്ള ഒരേർപ്പാടാണു..ജനങ്ങളുടെയും നാടിന്റെയും രാഷ്ട്രത്തിന്റെയും നന്മലാക്കാക്കിക്കൊണ്ടുള്ള സേവനപ്രവർത്തനം ..പക്ഷേ അതിനു മറ്റൊരു മുഖം കൂടിയുണ്ട്..കുതികാൽ വെട്ടിന്റെയും താൻപോരിമയുടെയും അഴിമതിയുടെയും ദുർഗന്ധങ്ങളെ നുണകളാലും അപവാദങ്ങളാലും ആരോപണ-പ്രത്യാരോപണങ്ങളാലും മൂടിവെച്ച് വെളുക്കെചിരിക്കുന്ന മുഖങ്ങൾക്കുള്ളിലെ ചീഞ്ഞളിഞ്ഞ മനസ്സുകൾ.. ചിലരുടേത് എത്ര മൂടിവെച്ചാലും അധോവായു വിടുന്നത് പോലെ ഇടക്കിടക്ക് ദുർഗന്ധം വമിപ്പിച്ച് കൊണ്ടേയിരിക്കും...
കൊറോണ മഹാമാരിക്കെതിരെയുള്ള കേരളജനതയുടെ പോരാട്ടം ഏറെക്കുറെ വിജയത്തിലേക്കടുക്കുകയാണൂ..വൈറസിനെ പിടിച്ച് കെട്ടിയെന്നുറപ്പായപ്പോൾ മറ്റ് ചില വൈറസുകൾ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്..…ഇനിയെങ്ങാനും കേരളത്തിൽ പിണറായിക്കും കൂട്ടർക്കും ഭരണത്തുടർച്ച കിട്ടിപ്പോകുമോ എന്ന ഭയപ്പാടിലുള്ള കാട്ടിക്കൂട്ടലുകളാകാം.…അത് അതിന്റെ വഴിക്ക് നടക്കട്ടെ…
പറയാൻ വന്നത് കെ.എം .ഷാജിയുടെ വായിട്ടലക്കലുകളാണു..പുള്ളി സ്വയം വിവക്ഷിക്കുന്നത് അത് മുഖ്യനെ വിമർശിക്കുകയാണെന്നാണു...കേൾക്കുന്നവർക്കറിയാം സൂക്കേടേതാണെന്ന്..നല്ല "അസ്സൽ കുരു" അത് പൊട്ടിയൊലിക്കുന്ന നാറ്റമാണത്...പുള്ളിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ നോക്കിയാലറിയാം..പ്രളയം, നിപ, ഇപ്പോ കൊറോണ എന്നിങ്ങനെ ജനങ്ങളെ ബാധിക്കുന്ന ദുരന്തങ്ങൾ വന്ന സമയങ്ങളിലൊക്കെ പുള്ളി സർക്കാർ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം തടയാനുമാണൂ ശ്രമിച്ചിട്ടുള്ളത്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഒരു ജനപ്രതിനിധി തന്നെ ജനങ്ങൾക്ക് പാരവെപ്പുമായി നടക്കുകയാണു..എന്താ ചെയ്യാ..രാഷ്ട്രീയവിരോധത്താൽ ഒരു മനുഷ്യനു ഇത്ര അന്ധനാകാൻ പറ്റുമോ..? വൈരാഗ്യം വെച്ച് പുലർത്താൻ കഴിയുമോ...? ആ...ഏതായാലും .റെയർ ഐറ്റമാണു...….പോട്ടെ..….അതും അതിന്റെ വഴിക്ക് നടക്കട്ടെ….
"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക വകമാറ്റി ചിലവഴിച്ചു..ആ നിധിയിൽ നിന്നും ചില രാഷ്ട്രീയകൊലപാതക്കേസുകളുടെ നടത്തിപ്പിനായി കോടികൾ ചിലവഴിച്ചു, അങ്ങനെയുള്ള ദുരിതാശ്വാസനിധിയിലേക്ക് ഇനിയും പണം കൊടുക്കരുത്…അത് അബദ്ധമായിപ്പോകും..". എന്നൊക്കെയാണു പുള്ളി സോഷ്യൽ മീഡിയയിൽ പാടി നടക്കുന്നത്…,തലച്ചോറ് ദ്രവിച്ച് പോയ ചില ഷെയർ ജീവികൾ അത് കണ്ണും പൂട്ടി ഷെയർ ചെയ്ത് രസിക്കുന്നുമുണ്ട്... കേൾക്കുമ്പോ തോന്നും " അമ്പട...ശരിയാണല്ലോ..''.എനിക്കും തോന്നി .എന്നാ പിന്നെ ഒന്നറിഞ്ഞിട്ട് തന്നെ കാര്യം...തികച്ചും ലളിതമായ ഒരന്വേഷണം..…എനിക്ക് മനസ്സിലായത് ഇതൊക്കെയാണു… (തെറ്റുണ്ടെങ്കിൽ തിരുത്താം..)
1: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന് പറയുന്നത് പിണറായി വിജയന്റെ പേർസണൽ അക്കൗണ്ടല്ല..അത് കാലങ്ങളായി നിലവിലുള്ള ഒരു സർക്കാർ സംവിധാനമാണു..
2: എല്ലാ സർക്കാറുകളും അവരുടെ ബജറ്റിൽ ഒരു ഭീമമായ തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാറുണ്ട്..അതോടൊപ്പം പൊതുജനങ്ങളും സംഭാവനയായി നൽകാറുണ്ട്..അതാകട്ടെ പലപ്പോഴും കടലിൽ കായം കലക്കിയപോൽ തുച്ഛവുമായിരിക്കും..
3: അപകടത്തില്പെടുന്നവർ, രോഗം ബാധിച്ചവർ, ദുരന്തത്തിൽ പെടുന്നവർ എന്നിങ്ങനെ തുടങ്ങി ആർക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി ദുരിതാശ്വാസനിധിയിലെ പണം കൊടുക്കാൻ ,ചിലവഴിക്കാൻ അപ്പോൾ ഭരണത്തിലിരിക്കുന്ന സർക്കാറുകൾക്ക് നിയമപരമായ അധികാരമുണ്ട്..
4: ചെറിയ തുകകൾ ആണെങ്കിൽ ഉദ്ധേശം പതിനായിരം വരെ ജില്ലാകലക്ടർമാർക്ക് ഈ നിധിയിൽ നിന്നും പണം അനുവദിക്കാൻ സാധിക്കും..അതിനു മുകളിലുള്ള ചെറിയ സംഖ്യകളാണെങ്കിൽ ധനകാര്യവകുപ്പിന്റെ റവന്യൂസെക്രട്ടറി യുടെ അനുമതി ആവശ്യമാണു, അത്യാവശ്യം വലിയ സംഖ്യകൾ അനുവദിക്കണെമെങ്കിൽ സംസ്ഥാന സർക്കാറിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ കൊടുക്കാൻ സാധിക്കൂ..
5: അതാത് സമയങ്ങളിലുള്ള മുഖ്യമന്ത്രിമാർക്ക് അവരുടെ വിവേചനാധികാരത്തിനു പുറത്ത് ചിലർക്ക് സാമ്പത്തിക സഹായങ്ങൾ അനുവദിക്കണമെങ്കിൽ അത് ഈ നിധിയിൽ നിന്നും അനുവദിക്കാനുള്ള നിയമപരമായ അവകാശമുണ്ട്..ആ സൗകര്യം മുൻ കഴിഞ്ഞ് പോയ എല്ലാ മുഖ്യമന്ത്രിമാരും ഇപ്പോ പിണറായിയും ഉപയോഗിക്കുന്നുണ്ട്...
6: 2018 ലെ ആദ്യപ്രളയം വരെ ഈ നിധിയിലേക്ക് പൊതുജനങ്ങളുടെ സംഭാവന എന്നത് വളരെ തുച്ഛമായിരുന്നു..'പ്രളയത്തിൽപെട്ടവരെ സഹായിക്കുക'.എന്ന സർക്കാറിന്റെ ആഹ്വാനം അനുസരിച്ച് വലിയ തോതിലുള്ള സംഭാവന ഈ നിധിയിലേക്ക് എത്തുകയുണ്ടായി..സ്വാഭാവികമായും ആ തുക മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് സർക്കാർ വകമാറ്റി ചിലവഴിക്കുമെന്നുള്ള സംശയം ചിലർ ഹൈക്കോടതിയിൽ കേസ് ആക്കി മാറ്റി..അതിൻ പ്രകാരം ഇന്നും ഈ നിധി തുടർച്ചയായി എല്ലാമാസവും ഹൈക്കോടതിയുടെ കൃത്യമായ മോനിറ്ററിങ്ങിനു വിധേയമാകുന്നുണ്ട്..
7: 2018 ലെ പ്രളയത്തിനു ശേഷം ഈ അക്കൗണ്ടിലേക്കെത്തുന്ന പണം പ്രത്യേക അക്കൗണ്ടാക്കിയാണു സൂക്ഷിക്കുന്നത്..ദുരിതബാധിതർക്ക് മാത്രമേ ആ പണം ചിലവഴിക്കാവൂ എന്ന കർശനമായ നിർദ്ദേശം ഹൈക്കോടതിയിൽ നിന്നുമുണ്ട്..
8: ഈ നിധിയിലേക്ക് വരുന്നതും പോകുന്നതുമായ തുകകൾ കൃത്യമായി വിലയിരുത്താനും കണക്കെടുക്കാനുമുള്ള വളരെ മികച്ച ഒരു സംവിധാനമാണു കേരളത്തിലുള്ളത്..
9: ഇത് വരെയുള്ള ഏകദേശ കണക്ക് പ്രകാരം മൊത്തം ഏഴരലക്ഷത്തോളം പേർക്ക് സഹായം ഈ നിധിയിൽ നിന്ന് കൊടുത്തിട്ടുണ്ട്..ഏതാണ്ട് രണ്ടരലക്ഷത്തോളം വീടുകൾ ഈ നിധിയിൽ നിന്നും നിർമ്മിച്ച് കൊടുത്തിട്ടുണ്ട്..കണക്കുകൾ കൃത്യമായി വെബ്ബ്സൈറ്റിൽ നോക്കിയാ ആർക്കും കിട്ടും..അതിനു മടിയുള്ളവർക്ക് വിവരാവകാശം കൊടുക്കാം..പത്ത് രൂപയുടെ മുടക്ക് മാത്രം....
10: സംസ്ഥനസർക്കാറിന്റെ ഓഡിറ്റ്, ഇന്റേണൽ ഓഡിറ്റ്, ധനകാര്യവിഭാഗത്തിന്റെ ഓഡിറ്റ്,സി.എ.ജിയുടെ ഓഡിറ്റ്,കേരള ഹൈക്കോടതിയുടെ മോണിറ്ററിംഗ് എന്നിങ്ങനെ അഞ്ച് തരത്തിലൂള്ള പരിശോധനകൾ ഈ നിധിയിൽ നടക്കുന്നു..എന്ന് വെച്ചാൽ ഇതിലേക്ക് വരുന്നതും പോകുന്നതുമായ ഓരോ രൂപക്കും കൃത്യമായ കണക്കും പരിശോധനയും ഉണ്ടെന്നർത്ഥം..
ഇത്രയും പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇതാണു....
ഷാജി പറഞ്ഞത് പച്ചക്കള്ളമാണു..അത് മറ്റാരേക്കാളും ഷാജിക്ക് തന്നെ അറിയാം,..അത് പോലുമറിയാത്തയാളാവില്ലല്ലോ ഒരു എം. എൽ.എ.....പിന്നെ ഈ കാണിക്കുന്നതെല്ലാം ഒരു പൊളിറ്റിക്കൽ സ്റ്റണ്ട്..അത്ര മാത്രം...
സർക്കാർ കൊലപാതക കേസുകൾ നടത്തിയിട്ടുണ്ടാവാം,വക്കീലന്മാർക്ക് കോടികൾ കൊടുത്തിട്ടുണ്ടാവാം..മന്ത്രിമാർ വിദേശയാത്രകൾ നടത്തിയിട്ടുണ്ടാകാം, ആഡംഭരകാറുകൾ വാങ്ങിയിട്ടുണ്ടാവാം.., മറ്റ് ധൂർത്തുകൾ നടത്തിയിട്ടുണ്ടാവാം....പക്ഷേ അതൊക്കെ മുഖ്യമന്ത്രിയുടേ ദുരിതാശ്വാസനിധിയിൽ നിന്നുള്ള പണം കൊണ്ടാണു എന്ന് ധരിക്കേണ്ട..ദുരിതാശ്വാസ നിധിയിൽ നിന്ന് ആ വിധ മാഞ്ഞാളങ്ങൾക്ക് പണം കിട്ടില്ല..അതുറപ്പ്, ഭരണഘടനാസ്ഥാപനമായ സി.എ‌.ജി യും ഹൈക്കോടതിയുമാണു അതിനു കാവലിരിക്കുന്നത്..അപ്പോൾ പിന്നെ ആ ദുർവ്യയം ചെയ്യുന്ന പണം എവിടുന്ന് വന്നു.. , അത് ഏത് വകുപ്പിൽ പെടുന്ന പണമാണെന്ന് അതാത് ഭരണകർത്താക്കൾ ഉത്തരം പറയേണ്ടത് തന്നെയാണു........ഓരോ സർക്കാറുകളും മാറി മാറി വരുമ്പോൾ പുതിയ കാറുകൾ വാങ്ങുന്നു, ഓഫീസുകൾ മോടി പിടിപ്പിക്കുന്നു, വിദേശയാത്രകൾ നടത്തുന്നു, ആവശ്യത്തിന്നും അനാവശ്യത്തിനുമായി പണം ചിലവഴിക്കുന്നു…ഇതിനൊക്കെ അവർ തന്നെ ഓരോ ബജറ്റിലും നൈസായി കോടികൾ വകയിരുത്തിയിട്ടുണ്ടാവും..പക്ഷേ പൊതുജനങ്ങൾ അതത്ര കാര്യമാക്കാറില്ല, അത്തരം വകയിരുത്തലുകൾ എല്ലാ പാർട്ടിക്കാരും അധികാരത്തിലെത്തുമ്പോൾ കാണിക്കുന്നത് തന്നെയാണു..ഈ പറയുന്ന വല്ല്യമാന്യൻ ഷാജിയും ഷാജിയുടെ പാർട്ടിക്കാരും അതിൽ ഒട്ടും മോശമില്ല..
പക്ഷേ എല്ലാം കൂടി ഇപ്പോൾ ഈ ദുരന്ത മുഖത്ത് ദുരിതാശ്വാസനിധിയുടെ പിരടിക്ക് വെച്ച് കെട്ടുകയാണു...അതാണു സങ്കടം...കേരളം സാമ്പത്തികമായി പ്രതിസന്ധിയിൽ കിടക്കുമ്പോൾ ഒരു താങ്ങും തണലുമാകേണ്ട ദുരിതാശ്വാസനിധിയെ തകർക്കുക, അതിലേക്ക് സംഭാവനകൾ നൽകുന്നവരെ തെറ്റിദ്ധരിപ്പിക്കുക...അത് വഴി പ്രതിസന്ധികളുടെ ആഴങ്ങളിലേക്ക് കേരളത്തെ തള്ളിവിടുക..അപ്പോൾ പിന്നെ അടുത്ത ഫേസ്ബുക്ക് പോസ്റ്റ് ഇടാലോ...'ദേ കേരളത്തിൽ ഭരണപരാചയം', മുഖ്യൻ രാജിവെക്കുക...എന്തൊരു നാറിയ രാഷ്ട്രീയം...
.. പ്ലീസ് .ഒരഭ്യർത്ഥനയുണ്ട്....നിങ്ങളുടെ രാഷ്ട്രീയ കളി കൊണ്ട് നല്ല നിലയിൽ നടന്ന് പോകുന്ന ആ നിധി കൂടി ഇല്ലാതാക്കരുത്..ഒരു പാട് സാധുക്കൾക്ക് ഉപകാരപ്പെടുന്ന ഒന്നാണത്..
നിങ്ങളുടെയൊക്കെ നാറിയ രാഷ്ട്രീയപ്രവർത്തനം കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ ഒന്നും കിട്ടില്ലെന്നറിയാം...പ്ലീസ് ഉപദ്രവമെങ്കിലും ചെയ്യാതിരുന്ന് കൂടെ...അപേക്ഷയാണു..
തെരിമകാസി...
Related Posts with Thumbnails

On 2020, ഏപ്രിൽ 10, വെള്ളിയാഴ്‌ച 0 comments
Bookmark and Shareവീട്ടിലിരിക്കൽ മഹാമഹം..പതിനാറാം ദിവസം..
വെറുതെയിരിപ്പ് തന്നെ.. ബോറടിച്ച് മരിക്കാതിരിക്കാൻ ബീറടിക്കാമെന്ന് നിനച്ചാൽ ബീവറേജുമില്ല,..എന്നാ പിന്നെ കൂട്ടുകാരെയൊക്കെ വിളിച്ച് ക്ഷേമമന്വേഷിക്കാമെന്ന് വെച്ചു..
വെറ്റിലയിൽ ചുണ്ണാമ്പ് തേക്കണ പോലെ ഫോണെടുത്ത് തോണ്ടി..
ട്രിണീം…ട്രിണീം…….
“ഹലോ ..ഡൊളന്റ് ട്രമ്പല്ലേ..”
“അല്ല…ഷഫീഖാണു”
“അതേ..അവിടെ എന്താണവസ്ഥ, ലോക്ക് ഡൗണാണല്ലേ.? ആ പേഷ്യന്റിന്റെ കാര്യം നോക്കിയല്ലോ അല്ലേ....? ധാരാവിയിൽ ഒരുപാട് പേർക്ക് രോഗം ബാധിച്ചെന്നോ..അബുദാബിയിൽ ചൂട് കാലമായെന്നോ...ഉടനടി ഞാൻ കത്തെഴുതാം..”
“ങെ…..അ....അ....അലോ..നിങ്ങക്ക് നമ്പർ മാറിപ്പോയി സാർ”
“ബാറുകളൊക്കെ പൂട്ടിയെന്നോ..ഇവിടെയും അതന്നെ അവസ്ഥ..ഞാൻ വിളിച്ച് പറയാം..ന്യൂയോർക്കിൽ ഞമ്മടെ ആൾക്കാരു സ്വന്തമായി വാറ്റുന്നുണ്ട്..അവരോട് എത്തിച്ച് തരാൻ പറയാം..അപ്പോ…ശരി..പിന്നെ വിളിക്കാം.”
“…………………….”
………………………………………………………………………………….
“ട്രിണീം..ട്രിണീം…”
“ഹലോ ദമ്മാമിലെ കോവിഡല്ലേ....”
“ങെ…കോവിഡോ..ആരടാ..അത്”
“അ..അ..അല്ല..ഹാരിസല്ലേ.”
“അല്ല..നിങ്ങൾക്ക് നമ്പർ തെറ്റി”
“ആണോ..അവിടെ കർഫ്യൂ ആണെന്നോ…….ആയിരത്തിലധികം പേർക്ക് രോഗം ബാധിച്ചെന്നോ.?.അഫ്ഗാനിസ്ഥാനിൽ കുടിവെള്ളമില്ലെന്നോ..? ..അന്റാർട്ടിക്കയിൽ ഐസ് ഉരുകുന്നുണ്ടെന്നോ..?
“ശ്ശെടാ..ഇയ്യാളിന്തെന്തൊക്കെയാ പറയുന്നേ..…ഹേ മിസ്റ്റർ ഇത് റോങ്ങ് നമ്പർ ആണു”
“എന്ത്..കുബ്ബുസിനു കറിയില്ലെന്നോ.? ഞങ്ങളു ഇവിടെ പത്തിരുപത് ആളുകൾ സമ്മർദ്ധം ചെലുത്തുന്നുണ്ട്..ഉടനെ ഒരു വിമാനം അയക്കാം.. ഞാൻ വിളിച്ച് പറയാം..”
“പ്ഫ…വെച്ചിട്ട് പോടാ..രാവിലെ തന്നെ കണ്ണിൽ കണ്ട പുല്ലും വലിച്ച് കേറ്റി വന്നോളൂം..”
“ഓ..കെ…ഓകെ”
……………………………………………………………………………………………
ട്രിണീം…ട്രിണീം…….
“ഹലോ…മലയിൽ സമീറല്ലേ..”
“അല്ലടാ…മലയിലല്ല,പറമ്പിലാ…എന്തേയ്..."
“അതെയോ…അവിടെ കൊറോണക്കൊക്കെ സുഖമല്ലേ”
“ങെ…എന്തെടാ.!!!..”
“ഫ്രാൻസിലെ പ്രധാനമന്ത്രിയുടെ അസുഖം മാറിയോ..? വയനാട്ടിലെ അച്ചായനു പ്രശ്നമൊന്നുമില്ലല്ലോ..?ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയെന്നോ…? എത്രയും പെട്ടെന്ന് ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതാം...ഉടൻ തന്നെ ഒരു ലോഡ് ഹാൻസ് പേക്കറ്റ് അർജന്റായി അയക്കാൻ പറയാം..”
“ഹ..ഹല്ലാ…അനക്കെന്താ പറ്റിയേ…”
“നൈജീരിയയിൽ ഒളിഞ്ഞിരുന്ന് ചീട്ട് കളിക്കുന്ന ആൾക്കാരോട് പറയണം..കാക്കിക്കാരു ഡ്രോൺ വിട്ട് വീഡിയോ എടുത്ത് ഫേസ്ബുക്കിലിടാൻ നടക്കുന്നുണ്ടേന്ന്…ബഹറൈനിൽ നിന്ന് നമ്മുടെ ആൾക്കാർ നിങ്ങളെ വിളിക്കും..ഒരു മെമ്പർഷിപ്പ് എടുക്കണം..എന്തെങ്കിലും ഉണ്ടെങ്കിൽ പൗഡർകുട്ടപ്പൻ അറ്റ് ജിമെയിൽഡോട്ട് കോം എന്ന അഡ്രസ്സിൽ അയക്കണം.."
"ഹ..ഹ..ഹ..നന്നായ് മിനുങ്ങിയിട്ടുണ്ടല്ലേ…ആട്ടെ…ഏതാ ബ്രാൻഡ്”
“അപ്പോ ശരി..ഞാൻ കുവൈത്തിലുള്ള ഉസ്മാനെ വിളിക്കട്ടെ..”
“ഉസ്മാനോ…അതേത് ബ്രാൻഡ്…അല്ല..പാറിയ കിളി ഇത് വരെ കൂട്ടിൽ കയറിയില്ലേ.. …”
“ശരി..ശരി..”
ഇനീപ്പോ..ആരെയാ ഒന്നു വിളിക്കുക…
കൈയാണെങ്കി വിറച്ചിട്ട് വയ്യ..
നാവാണെങ്കി കുഴഞ്ഞ് പോണു..
നേരമാണെങ്കി ഒത്തിരി ബാക്കി കിടക്കണു..
ആ.. ബീവറേജൊന്ന് തുറന്നിരുന്നെങ്കിൽ…
ഒന്ന്..തുറന്നിരുന്നുവെങ്കിൽ..
Related Posts with Thumbnails

On 2020, ഏപ്രിൽ 8, ബുധനാഴ്‌ച 0 comments
Bookmark and Shareനിങ്ങൾ സ്വപ്നങ്ങൾ വിൽക്കുന്നയാളാണല്ലേ..
ഈയിടെ ഒരു സഹൃദയന്റെ കമന്റ് ഇൻ ബോക്സിൽ..
സോറി..ഡിയർ ഞാനത് വിൽക്കാറില്ല..മുമ്പ് കൊടുത്തിരുന്നു..തികച്ചും ഫ്രീ സർവ്വീസ്.
ബട്ട്..
ഇപ്പോ നോ സ്റ്റോക്ക്..
കയ്യിലുണ്ടായിരുന്ന കുറെയെണ്ണം വഴിയിലെവിടെയോ കളഞ്ഞ് പോയി..പുതിയതൊന്നും മുളപൊട്ടി ഉണ്ടാവുന്നുമില്ല....മാന്ദ്യം
കിട്ടുവാണെങ്കിൽ കുറച്ച് ഇങ്ങോട്ട് എടുക്കാനുണ്ടാവോ... കടമായിട്ടായാലും മതി..🙂
Related Posts with Thumbnails

Related Posts with Thumbnails